Contents
Displaying 22091-22100 of 24987 results.
Content:
22507
Category: 1
Sub Category:
Heading: റവ. ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിപ്പറമ്പിൽ വിജയപുരം രൂപതയുടെ സഹായമെത്രാൻ
Content: കോട്ടയം: വിജയപുരം ലത്തീൻ രൂപതയുടെ സഹായമെത്രാനായി റവ. ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിപ്പറമ്പിലിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. വിജയപുരം വിമലഗിരി മാതാ കത്തീഡ്രലിൽ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ നിയമന പ്രഖ്യാപനം നടത്തി. ചാൻസലർ മോൺ. ജോസ് നവസ് പുത്തൻപറമ്പിലും കൂരിയ അംഗങ്ങളും സന്നിഹിതരായിരുന്നു. വത്തിക്കാനിൽ നിന്നുള്ള നിയമന കല്പന ഇന്ത്യയിലെ അപ്പസ്തോലിക ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലെയൊപോൾഡോ ജിറേല്ലിയിൽ നിന്നു ബിഷപ്പ് തെക്കത്തെച്ചേരിലിന് ലഭിച്ചു. ബിഷപ്പ് തെക്കത്തെച്ചേരിലിന്റെ മുഖ്യകാർമികത്വത്തിൽ രൂപതയിലെ വൈദികരും സന്ന്യസ്‌തരും ദൈവജനവും തെദേവും സ്തോത്രഗീതം ആലപിച്ച് ദൈവത്തിനു നന്ദിയർപ്പിച്ചു. അഞ്ചുവർഷമായി വിജയപുരം രൂപതാ വികാരി ജനറലായി സേവനം ചെയ്‌തുവരികയായിരുന്നു അൻപത്തിരണ്ടുകാരനായ മോൺ. മഠത്തിപ്പറമ്പിൽ. പാമ്പനാർ തിരുഹൃദയ ഇടവകയിൽ 1972 ഏപ്രിൽ ആറിനാണ് നിയുക്ത മെത്രാന്റെ ജനനം. ഇടവകയിൽ ഇപ്പോഴും കപ്യാരായി സേവനം ചെയ്യുന്ന അലക്സാണ്ടറിന്റെയും പരേതയായ തെരേസയുടെയും ഏക മകനാണ്. കോട്ടയം ഇൻഫന്റ് ജീസസ് മൈനർ സെമിനാരിയിലും ആലുവ കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലും വൈദികപരിശീലനം നടത്തി. റോമിലെ സെന്റ് ആൻസലേം പൊന്തിഫിക്കൽ അത്തെനേവുമിൽ നിന്ന് ലിറ്റർജിയിൽ ലൈസൻഷ്യേറ്റും ഉർബാനിയാന സർവകലാശാലയിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്‌ടറേറ്റും നേടി. 1996 ഡിസംബർ 27ന് ബിഷപ്പ് പീറ്റർ തുരുത്തിക്കോണം പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. മൂന്നാർ മൗണ്ട് കാർമൽ ഇടവകയിൽ സഹവികാരിയായി ആയിട്ടായിരുന്നു ആദ്യ നിയമനം. ഗൂഡല്ലൂർ സെന്റ് ജോസഫ് ഇടവക, ഇടുക്കി ഹോളി ഫാമിലി ഇടവക എന്നിവിടങ്ങളിൽ വികാരിയായും ഇടുക്കി മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഡയറക്ടറായും സേവനം ചെയ്തതിനുശേഷം ഇറ്റലിയിലെ പ്രാത്തോ രൂപതയിൽ 2006 മുതൽ 2017 വരെ സേവനം ചെയ്തു. കോട്ടയം, ഇടുക്കി ജില്ലകൾ മുഴുവനായും, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളുടെ ചില ഭാഗങ്ങളും വിജയപുരം രൂപതയുടെ അതിർത്തിയിൽ ഉൾപ്പെടുന്നു.
Image: /content_image/News/News-2024-01-13-18:30:14.jpg
Keywords: വിജയപുരം

22508
Category: 18
Sub Category:
Heading: മാർ ജോസഫ് കൊല്ലംപറമ്പിൽ ഷംഷാബാദ് രൂപത അഡ്മിനിസ്ട്രേറ്റർ
Content: കാക്കനാട്: ഷംഷാബാദ് രൂപതയുടെ മെത്രാനായിരുന്ന മാർ റാഫേൽ തട്ടിൽ പിതാവ് സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് സ്ഥാനം ഏറ്റെടുത്ത സാഹചര്യത്തിൽ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി മാർ ജോസഫ് കൊല്ലംപറമ്പിലിനെ മേജർ ആര്‍ച്ച് ബിഷപ്പ് നിയമിച്ചു. ഇന്നു വൈകുന്നേരം സിനഡുസമ്മേളനത്തിൽവച്ച് അഡ്മിനിസ്ട്രേറ്റർ മേജർ ആർച്ചുബിഷപ്പിന്റെ മുമ്പിൽ വിശ്വാസപ്രഖ്യാപനം നടത്തി ചുമതലയേറ്റു. 2022 ഒക്ടോബർ 22നു ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി നിയമിതനായ മാര്‍ ജോസഫ് കൊല്ലംപറമ്പിൽ രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് എന്ന നിലയിൽ സേവനം ചെയ്തുവരികയായിരുന്നു. ഷംഷാബാദ് രൂപതയിൽ പുതിയ മെത്രാൻ സ്ഥാനം ഏറ്റെടുക്കുന്നതുവരെ രൂപതയുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നത് അഡ്മിനിസ്ട്രേറ്റർ ആയിരിക്കും.
Image: /content_image/India/India-2024-01-13-20:23:59.jpg
Keywords: ഷംഷ

22509
Category: 18
Sub Category:
Heading: മാർ റാഫേൽ തട്ടിലിന് എറണാകുളം ആർച്ച് ബിഷപ്‌സ് ഹൗസിൽ സ്വീകരണം
Content: കൊച്ചി: സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തയുമായി ചുമതലയേറ്റ മാർ റാഫേൽ തട്ടിലിന് എറണാകുളം ആർച്ച്ബിഷപ്‌സ് ഹൗസിൽ സ്വീകരണം നൽകി. സിനഡ് സമ്മേളനം സമാപിച്ചതിനുശേഷമാണ് അതിരൂപത ആസ്ഥാനത്തേക്കു മേജർ ആർച്ച് ബിഷപ്പ് എത്തിയത്. അപ്പസ്തോലിക് അഡ്‌മിനിസ്‌ട്രേറ്റർ മാർ ബോസ്കോ പുത്തൂരിൻ്റെ നേതൃത്വത്തിൽ ആർച്ച്ബിഷപ്പുമാരായ ആൻ്റണി കരിയിൽ, മാർ കുര്യാക്കോസ് ഭരണി കുളങ്ങര, ബിഷപ്പുമാരായ മാർ തോമസ് ചക്യത്ത്, മാർ ജേക്കബ് മനത്തോടത്ത്, മാർ ജോസ് ചിറ്റൂപ്പറമ്പിൽ, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരും അതിരൂപത ആലോചനാ സമിതി അംഗങ്ങളും ഫൊറോനാ വികാരിമാരും വൈദികരും സന്യസ്തതരും അല്‌മായരും ചേർന്ന് പുതിയ മേജർ ആർച്ച്‌ബിഷപ്പിനെ സ്വീകരിച്ചു. സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ പ്രാർത്ഥന നടത്തിയ മേജർ ആർച്ച് ബിഷപ്പ് മുൻഗാമികളുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി. ആർച്ച് ബിഷപ്സ് ഹൗസിലെ ചാപ്പലിൽ ഒരുക്കിയ പ്രാർത്ഥനാ ശുശ്രൂഷയിലും മേജർ ആർച്ച് ബിഷപ്പ് പങ്കുചേർന്നു.അത്താഴത്തോടൊപ്പം ക്രമീകരിച്ചിരുന്ന യോഗത്തിൽ മാർ ബോസ്കോ പുത്തൂരും അതിരൂപത വികാരി ജനറാൾ മോൺ. വർഗീസ് പൊട്ടയ്ക്കലും പ്രസംഗിച്ചു. മേജർ ആർച്ച്ബിഷപ് മറുപടി പ്രസംഗം നടത്തി.
Image: /content_image/India/India-2024-01-14-07:31:53.jpg
Keywords: തട്ടിലി

22510
Category: 1
Sub Category:
Heading: മ്യാൻമറിലെ മിലിട്ടറി ആക്രമണം; 17 ക്രൈസ്തവർക്ക് കുടുംബാംഗങ്ങൾ കണ്ണീരോടെ വിട നൽകി
Content: നായിപ്പിഡോ: മ്യാൻമറിലെ മിലിട്ടറി കൊലപ്പെടുത്തിയ ചിൻ വംശജരായ 17 ക്രൈസ്തവർക്ക് കണ്ണീരോടെ കുടുംബാംഗങ്ങൾ വിട നൽകി. ഇവരുടെ മൃതസംസ്കാര ശുശ്രൂഷകൾ കാനാൻ ഗ്രാമത്തിലെ സെമിത്തേരിയിൽ നടന്നു. പ്രദേശത്തെ ക്രൈസ്തവ ദേവാലയങ്ങളെയും ഒരു വിദ്യാലയത്തെയും ലക്ഷ്യംവെച്ച് നടത്തിയ ബോംബ് ആക്രമണങ്ങളിൽ 6 കുട്ടികൾ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. മുപ്പതോളം പേർക്ക് പരിക്കേറ്റു. ബോംബ് ആക്രമണം നടന്ന സമയത്ത് ക്രൈസ്തവ വിശ്വാസികൾ ദേവാലയങ്ങളിൽ പ്രാര്‍ത്ഥനയില്‍ പങ്കുചേരുകയായിരുന്നു. മ്യാൻമറിലെ മിലിട്ടറിയും, വിമതരും തമ്മിൽ ഉഗ്രൻ പോരാട്ടം നടക്കുന്ന കമ്പത്ത് പട്ടണത്തിലാണ് കാനാൻ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ നവംബർ മാസം മുതൽ വിമതരുടെ കൈയിലാണ് ഈ പട്ടണം ഉള്ളത്. കഴിഞ്ഞ 36 മാസത്തിനുള്ളിൽ 170 കൂട്ടക്കൊലകളെങ്കിലും സൈനിക ഭരണകൂടം നടത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന അക്രമണത്തിന്റെ ഉത്തരവാദിത്വം മിലിറ്ററി നിഷേധിച്ചിട്ടുണ്ട്. കാനൻ ഗ്രാമം ഇന്ത്യയുടെ അതിർത്തിയായ കലയ്ക്കും തമുവിനും ഇടയിലുള്ള ഹൈവേയിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം രണ്ടായിരത്തോളം ക്രൈസ്തവര്‍ താമസിക്കുന്ന ഗ്രാമമാണ് ഇത്. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളായ കയാ, ചിൻ, കാച്ചിൻ, കാരെൻ സംസ്ഥാനങ്ങളിൽ സൈന്യം, വിമത സേനയ്‌ക്കെതിരായ ആക്രമണം ശക്തമാക്കിയിരിന്നു. അതേസമയം വിമത ഗ്രൂപ്പുകളിൽ നിന്ന് സൈന്യം ശക്തമായ പ്രതിരോധം നേരിടുന്ന ബാമർ-ഹെർട്ട്‌ലാൻഡ് ഓഫ് സഗൈങ്ങ്, മാഗ്‌വെ പ്രദേശങ്ങളിലെ നിരവധി ഗ്രാമങ്ങളും സൈന്യം അഗ്നിയ്ക്കിരയാക്കി. 2021 ഫെബ്രുവരിയിലെ സൈനിക അട്ടിമറിക്ക് ശേഷം നടക്കുന്ന വ്യോമാക്രമണങ്ങളിലും പീരങ്കി ഷെല്ലാക്രമണങ്ങളിലും ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിലെ ഗ്രാമങ്ങൾ, പള്ളികൾ, സ്കൂളുകൾ, കോൺവെന്റുകൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ട്ടം സംഭവിച്ചിരിന്നു. 2023-ലെ കണക്കുകള്‍ പ്രകാരം മ്യാന്മാറിലെ ആകെ ജനസംഖ്യയുടെ 8% മാത്രമാണ് ക്രൈസ്തവര്‍. -
Image: /content_image/News/News-2024-01-14-08:19:46.jpg
Keywords: മ്യാൻമ

22511
Category: 18
Sub Category:
Heading: കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെ 42-ാം ജനറൽ അസംബ്ലി സമാപിച്ചു
Content: കൊച്ചി: കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെ (കെആർഎൽ സിസി) 42-ാം ജനറൽ അസംബ്ലി സമാപിച്ചു. കെആർഎൽസിസി അധ്യക്ഷൻ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ സമാപന സന്ദേശം നല്‌കി. എറണാകു ളം ആശിർഭവനിൽ ചേർന്ന സമ്മേളനത്തിൽ 12 രൂപതകളിൽനിന്നുള്ള മെത്രാന്മാരും രൂപതാ പ്രതിനിധികളും സന്യസ്‌ത സഭാഅല്‌മായ സംഘടനാ പ്രതി നിധികളും ലത്തീൻ സമൂഹത്തിലെ ജനപ്രതിനിധികളും സംബന്ധിച്ചു. വിജയപുരം രൂപതയുടെ നിയുക്ത സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിലിന് അസംബ്ലി അനുമോദനം അറിയിച്ചു. സമാപന ദിനമായ ഇന്നലെ ബിസിനസ് സെഷനിൽ മുൻ ജനറൽ അസംബ്ലി റിപ്പോർട്ട്, കെആർഎൽസിസി പ്രവർത്തന റിപ്പോർട്ട്, രാഷ്ട്രീയകാര്യസമിതി റിപ്പോർട്ട് എന്നിവ അവതരിപ്പിച്ചു. ലത്തീൻ കത്തോലിക്കരുടെ സാമൂഹിക രാഷ്ട്രീയ സമീപനം ജനറൽ അസംബ്ലിയുടെ പ്രസ്‌താവന അവതരിപ്പിച്ചു. ലത്തീൻ കത്തോലിക്കരുൾപ്പെടെയുള്ള ക്രൈസ്‌തവ സമൂഹം വലിയ പ്രതീക്ഷയർപ്പിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറാകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദളിത് സമുദായങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കാതെ പാർശ്വവത്ക രിക്കപ്പെട്ടിരിക്കുകയാണെന്നു വിലയിരുത്തിയ സമ്മേളനം ഇതു സംബന്ധിച്ച നിജസ്ഥിതി വസ്തുതുനിഷ്‌ഠമായി വലിയരുത്തുന്നതിനുള്ള അടിസ്ഥാനരേഖ യായി ജാതി സർവേ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ചെല്ലാനത്ത് സർക്കാർ നടപ്പിലാക്കിയ തീരസംരക്ഷണ പദ്ധതി, ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെ വ്യാപിപ്പിക്കുക, ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള തടസങ്ങൾ അടിയന്തരമായി പരിഹരിക്കുക, 2019 ലെ തീരനിയന്ത്രണ വിജ്ഞാപനത്തിൻ്റെ അടിസ്ഥാനത്തിലുള്ള കോസ്റ്റൽ സോൺ മാനേജ്‌മെൻ്റ് പ്ലാൻ നടപ്പിലാക്കുന്നതിലെ കാലതാമസം ഒ ഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു.
Image: /content_image/India/India-2024-01-15-05:23:02.jpg
Keywords: ലത്തീന്‍

22512
Category: 18
Sub Category:
Heading: കെആര്‍എല്‍സിസിയ്ക്കു പുതിയ ഭാരവാഹികൾ
Content: കൊച്ചി: കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെ അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോസഫ് ജൂഡ് (വരാപ്പുഴ അതിരൂപത) ആണ് വീണ്ടും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബെഥനി സിസ്റ്റേഴ്‌സ് ദക്ഷിണ പ്രോവിൻസ് പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജൂഡി വർഗീസ് - മറ്റൊരു വൈസ് പ്രസിഡന്റാണ്. പാട്രിക് മൈക്കിൾ (തിരുവനന്തപുരം), മെറ്റിൽഡ മൈക്കിൾ (കൊച്ചി), പ്രഭലദാസ് ( നെയ്യാറ്റിൻകര)-സെക്രട്ടറിമാർ, ബിജു ജോസി (ആലപ്പുഴ)- ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ ഭാരവാഹികൾക്കു യോഗം നന്ദി അറിയിച്ചു.
Image: /content_image/India/India-2024-01-15-05:30:30.jpg
Keywords: ലാറ്റിൻ

22513
Category: 18
Sub Category:
Heading: മാർ റാഫേൽ തട്ടിലിന് സ്നേഹോഷ്‌മളമായ വരവേല്‌പുമായി തൃശൂര്‍ അതിരൂപത
Content: തൃശൂർ: സീറോമലബാർ സഭയുടെ പരമാധ്യക്ഷനായശേഷം ആദ്യമായി സ്വന്തം മണ്ണിലെത്തിയ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് സ്നേഹോഷ്‌മളവും ഹൃദ്യവുമായ വരവേല്‌പുമായി തൃശൂര്‍ അതിരൂപത. ബിഷപ്പുമാരും തൃശൂരിൻ്റെ സാമൂഹ്യ - രാഷ്ട്രീയ - സമു ദായ മേഖലകളിൽനിന്നുള്ള പ്രമുഖരുമടക്കം വ്യാകുലമാതാവിൻ ബസിലിക്കയിലും അങ്കണത്തിലും തിങ്ങിനിറഞ്ഞവർ തൃശൂരിൻ്റെ പുത്രനു ലഭിച്ച പരമോന്നത പദവിയുടെ അത്യാഹ്ലാദം ആഘോഷപൂർവം പങ്കിടുവാന്‍ എത്തിയിരിന്നു. അതിരൂപതയുടെയും തൃശൂർ പൗരാവലിയുടെയും നേതൃത്വത്തിലായിരിന്നു സ്വീകരണം. ഉച്ചകഴിഞ്ഞ് മൂന്നോടെ മാർ റാഫേൽ തട്ടിലിനെ ഹൈറോഡിൽനിന്നു പുഷ്പവൃഷ്ടിയോടെ സ്വീകരിച്ചാനയിച്ചു. പതിവുപോലെ നിറചിരിയുമായി എത്തിയ വലിയ ഇടയനെ മുത്തുക്കുടകളുടെയും ബാൻഡ് മേള ത്തിന്റെയും അകമ്പടിയോടെയാണ് സ്വന്തം ഇടവകയായ ബസിലിക്കയിലേക്ക് ആനയിച്ചത്. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ടോണി നീല ങ്കാവിൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ബോസ്കോ പുത്തൂർ എന്നിവർ മേജർ ആർച്ച്ബിഷപ്പിനെ സ്വീകരിച്ചാനയിച്ചു. ബസിലിക്ക അങ്കണത്തിൽ തിങ്ങിക്കൂടിയവർ ഹർഷാരവം മുഴക്കി. മാർ താഴത്തിന്റെ സ്വാഗത സന്ദേശത്തിനു ശേഷം മേജർ ആർച്ച്ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ജേക്കബ് തൂങ്കുഴി, മാർ ആൻ്റണി ചിറയത്ത്, മാർ ബോസ്കോ പുത്തൂർ, മാർ പോളി കണ്ണൂക്കാടൻ, മാർ ജോയ് ആലപ്പാട്ട്, മാർ ജോസ് കല്ലുവേലിൽ, മാർ സ്റ്റീഫൻ ചിറപ്പണത്ത്, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മാർ ടോണി നീലങ്കാവിൽ, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ, ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ തുടങ്ങിയവർ സഹകാർമികരായി. തുടർന്ന് പൊതുസമ്മേളനവുമുണ്ടായിരുന്നു.
Image: /content_image/India/India-2024-01-15-05:41:02.jpg
Keywords: റാഫേൽ തട്ടി

22514
Category: 1
Sub Category:
Heading: ജോർദാൻ നദിക്കരയിൽ യേശുവിൻറെ ജ്ഞാനസ്നാന തിരുനാളിൽ പങ്കുചേര്‍ന്ന് ആയിരങ്ങൾ
Content: ജോര്‍ദാന്‍: യേശുക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാളായി ആചരിക്കപ്പെടുന്ന ജനുവരി പന്ത്രണ്ടാം തീയതി ജോർദാൻ നദിക്കരയിൽ എത്തിച്ചേർന്നത് ആയിരക്കണക്കിന് തീർത്ഥാടകര്‍. യേശു ജ്ഞാനസ്നാനം സ്വീകരിച്ച ജോര്‍ദാനില്‍ ജെറുസലേം പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയോടൊപ്പം ക്രിസ്തുവിന്റെ ജ്ഞാനസ്നാനം സ്മരിക്കുവാനാണ് ആയിരങ്ങള്‍ എത്തിയത്. പ്രാദേശിക ഭാഷയിൽ മുങ്ങുക എന്ന അർത്ഥം വരുന്ന അൽ മാഗ്താസ് എന്ന സ്ഥലത്താണ് എല്ലാവർഷവും അനുസ്മരണത്തിനു വേണ്ടി ആളുകൾ ഒരുമിച്ചു കൂടുന്നത്. ചാവുകടലിന്റെ 9 കിലോമീറ്റർ ഉത്തരഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ വിശുദ്ധ സ്നാപക യോഹന്നാന്റെ നാമധേയത്തിലുള്ള ദേവാലയങ്ങളും, ഏലിയാ പ്രവാചകൻ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട അൽ കാർ എന്ന സ്ഥലവും സ്ഥിതി ചെയ്യുന്നു. നാഷണൽ പാർക്ക് ആയിട്ടാണ് ഇവിടം സംരക്ഷിക്കപ്പെടുന്നത്. രാജകുടുംബാംഗവും, അബ്ദുല്ല രണ്ടാമൻ രാജാവിൻറെ സാംസ്കാരിക, മതകാര്യ ഉപദേശകനുമായ ഖാസി ബിൻ മുഹമ്മദ് രാജകുമാരൻ അധ്യക്ഷൻ ആയിട്ടുള്ള ബാപ്റ്റിസം സൈറ്റ് കമ്മീഷനാണ് പാർക്കിന്റെ മേൽനോട്ട ചുമതല വഹിക്കുന്നത്. നിരവധി ക്രൈസ്തവ വിഭാഗങ്ങൾക്ക് നദിയുടെ സമീപത്ത് ദേവാലയങ്ങൾ നിർമ്മിക്കാനുള്ള അനുമതി കമ്മീഷൻ നൽകിയിരുന്നു. തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുർബാന അർപ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിൽ തുടരുന്ന ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്തണമെന്ന് ജെറുസലേം പാത്രിയാർക്കീസ് ആവശ്യപ്പെട്ടു. ആയുധങ്ങളുടെ ഉപയോഗവും, കൊലപാതകങ്ങളും, വീടുകൾ തകർക്കുന്ന നടപടികളും അവസാനിപ്പിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. മനുഷ്യാവകാശ സഹായങ്ങൾ ഇടതടവില്ലാതെ എത്തിക്കുന്ന ജോർദാനിലെ രാജകുടുംബത്തോടും, സർക്കാരിനോടും, സൈന്യത്തോടും ജെറുസലേം പാത്രിയാർക്കീസ് പിയർബാറ്റിസ്റ്റ പിസബല്ല നന്ദി പറഞ്ഞു. ക്രിസ്തുമസ് രാത്രിയിൽ ഉത്തര ഗാസയിൽ സ്ഥിതിചെയ്യുന്ന ഹോളി ഫാമിലി ഇടവക ദേവാലയത്തിലേക്ക് ക്രൈസ്തവർക്ക് വേണ്ട സഹായങ്ങൾ എത്തിച്ച ജോർദാനിയൻ ഹോസ്പിറ്റലിനോടും, ഹാഷിമേറ്റ് ചാരിറ്റബിൾ ഓർഗനൈസേഷനോടും പാത്രിയാർക്കീസ് നന്ദി രേഖപ്പെടുത്തി. വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിക്കുന്നതിന് മുമ്പ് ജോർദാൻ നദിയിൽ നിന്ന് ഒരു പാത്രത്തിൽ ശേഖരിച്ച ജലം അദ്ദേഹം വിശ്വാസികളുടെ മേൽ ജ്ഞാനസ്നാന നവീകരണത്തിന്റെ അടയാളമായി തളിച്ചിരിന്നുവെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2024-01-15-05:54:44.jpg
Keywords: ജോര്‍ദാ

22515
Category: 1
Sub Category:
Heading: ഇറ്റാലിയൻ സർക്കാരിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്മീഷന്റെ ഉത്തരവാദിത്വം ഫ്രാൻസിസ്കൻ സന്യാസിക്ക്
Content: റോം: ഇറ്റാലിയൻ സർക്കാരിന്റെ കീഴിലുള്ള നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എഐ) സമിതിയുടെ നേതൃത്വം ഇനി മുതൽ ഫ്രാൻസിസ്കൻ സന്യാസിക്ക്. 2023ന്റെ അവസാന പകുതിയിൽ സര്‍ക്കാര്‍ രൂപം കൊടുത്ത "കമ്മീഷൻ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ)" പ്രസിഡന്റായി ഫ്രാൻസിസ്‌കൻ സന്യാസി, പാവോളോ ബെനാൻറ്റിയെയാണ് ഇറ്റാലിയൻ സർക്കാർ നിയമിച്ചത്. 2023 ഒക്‌ടോബർ മുതൽ യുഎൻ ഉപദേശക സമിതിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയങ്ങളിൽ സേവനമനുഷ്ഠിച്ച അന്‍പതു വയസ്സുള്ള, പാവോളോ അൽഗോരിതം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിദഗ്ധനാണ്. യുഎൻ ആലോചനാസമിതിയുടെ എഐ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഏക ഇറ്റാലിയന്‍ സ്വദേശി കൂടിയാണ് അദ്ദേഹം. എഐ സമിതി പ്രസിഡന്റ് എന്ന നിലയിൽ, ഫ്രിയർ പാവോളോയുടെ ആദ്യത്തെ ഉദ്യമങ്ങളിലൊന്ന് പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് സമർപ്പിക്കുന്നതിന് വേണ്ടി നിർമിതബുദ്ധിയുടെ ഇറ്റലിയിലെ സ്ഥിതിയെക്കുറിച്ച് വിശദീകരിക്കുന്ന ഒരു റിപ്പോർട്ട് തയാറാക്കുകയെന്നതാണ്. 2023 മാർച്ചിൽ, സമൂഹത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസില്‍ സംയോജനവുമായി ബന്ധപ്പെട്ട് ധാർമ്മികത കൃത്യമായി മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാർപാപ്പയുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരിന്നു.
Image: /content_image/News/News-2024-01-15-06:08:42.jpg
Keywords: ഫ്രാൻസി

22516
Category: 1
Sub Category:
Heading: ഈജിപ്ഷ്യന്‍ ക്രൈസ്തവര്‍ക്കു നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെ അപലപിച്ച് ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടന
Content: കെയ്‌റോ: തെക്കൻ പ്രദേശമായ അപ്പർ ഈജിപ്തിലെ ദേവാലയങ്ങൾക്ക് എതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെ യുകെ കേന്ദ്രമായ മനുഷ്യാവകാശ സംഘടന, ക്രിസ്റ്റ്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് (സിഎസ്‌ഡബ്ല്യു) അപലപിച്ചു. സർക്കാർ അനുമതിയോടെ നാല് മാസം മുന്‍പ് സ്ഥാപിച്ച അപ്പർ ഈജിപ്തിലെ മിന്യ പ്രവിശ്യയിലെ എബൗ ഖർഖാസിലെ മിഷാ അത്ത് സാഫറന ഗ്രാമത്തിലെ ഒരു താൽക്കാലിക ദേവാലയത്തിന് തീയിട്ടത് ഉൾപ്പെടെ രണ്ട് ദേവാലയങ്ങളെ ആക്രമിച്ച വാർത്ത സിഎസ്‌ഡബ്ല്യു ജനുവരി 11, വ്യാഴാഴ്ചയാണ് റിപ്പോർട്ട് ചെയ്തത്. അപ്പർ ഈജിപ്തിലെ ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ സംഘടനയ്ക്കു ആശങ്കയുണ്ടെന്നും നിരപരാധികൾക്കെതിരെയുള്ള ഈ വിഭാഗീയ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും, സിഎസ്‌ഡബ്ല്യു സ്ഥാപക പ്രസിഡന്റ് മെർവിൻ തോമസ് പറഞ്ഞു. ഡിസംബർ 18ന്, മൂവായിരത്തോളം കോപ്റ്റിക് ക്രൈസ്തവർ അധിവസിക്കുന്ന അപ്പർ ഈജിപ്തിലെ മിന്യ പ്രവിശ്യയിലെ സമലൗട്ടിലെ അൽ-അസീബ് ഗ്രാമത്തിലെ അവരുടെ പുതിയ ഭവനങ്ങളും ദേവാലയനിർമാണ സ്ഥലവുമെല്ലാം പ്രദേശത്തെ തീവ്രവാദിസംഘം കല്ലുകളും നാടൻ ബോംബുകളും ഉപയോഗിച്ച് കൂട്ടാക്രമണം നടത്തി തീവെച്ചു നശിപ്പിക്കുകയായിരിന്നുവെന്ന് പറഞ്ഞു. നവംബറിൽ എബൗ ഖർഖാസിലെ ബേനി ഖ്യാർ ഗ്രാമത്തിൽ ഒരു ക്രൈസ്തവ വിശ്വാസിയെ ജീവനോടെ കത്തിച്ചു. ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തി അവരുടെ സ്വത്തുക്കൾ വിൽക്കുന്നത് തടയുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വിഭാഗീയത അടിച്ചമർത്തികൊണ്ടുള്ള നവീകരണത്തിനും തുല്യ പൗരത്വാവകാശങ്ങൾ ഉയർത്തിപ്പിടിക്കാന്‍ പ്രോത്സാഹിപ്പിച്ചുമുള്ള പ്രസിഡന്റ് അബ്ദുള്‍ ഫത്ത അല്‍ സിസിയുടെ പ്രതിജ്ഞാബദ്ധത അംഗീകരിക്കുമ്പോൾത്തന്നെ എല്ലാ ഈജിപ്ഷ്യൻ പൗരന്മാർക്കും അവർ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും മതവിശ്വാസ ജീവിതം നയിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മെർവിൻ തോമസ് ഈജിപ്ഷ്യൻ അധികാരികളോട് ആവശ്യപ്പെട്ടു. ഈജിപ്ഷ്യന്‍ ജനസംഖ്യയുടെ 10 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.
Image: /content_image/News/News-2024-01-15-07:35:19.jpg
Keywords: ഈജി