category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെ 42-ാം ജനറൽ അസംബ്ലി സമാപിച്ചു
Contentകൊച്ചി: കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെ (കെആർഎൽ സിസി) 42-ാം ജനറൽ അസംബ്ലി സമാപിച്ചു. കെആർഎൽസിസി അധ്യക്ഷൻ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ സമാപന സന്ദേശം നല്‌കി. എറണാകു ളം ആശിർഭവനിൽ ചേർന്ന സമ്മേളനത്തിൽ 12 രൂപതകളിൽനിന്നുള്ള മെത്രാന്മാരും രൂപതാ പ്രതിനിധികളും സന്യസ്‌ത സഭാഅല്‌മായ സംഘടനാ പ്രതി നിധികളും ലത്തീൻ സമൂഹത്തിലെ ജനപ്രതിനിധികളും സംബന്ധിച്ചു. വിജയപുരം രൂപതയുടെ നിയുക്ത സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിലിന് അസംബ്ലി അനുമോദനം അറിയിച്ചു. സമാപന ദിനമായ ഇന്നലെ ബിസിനസ് സെഷനിൽ മുൻ ജനറൽ അസംബ്ലി റിപ്പോർട്ട്, കെആർഎൽസിസി പ്രവർത്തന റിപ്പോർട്ട്, രാഷ്ട്രീയകാര്യസമിതി റിപ്പോർട്ട് എന്നിവ അവതരിപ്പിച്ചു. ലത്തീൻ കത്തോലിക്കരുടെ സാമൂഹിക രാഷ്ട്രീയ സമീപനം ജനറൽ അസംബ്ലിയുടെ പ്രസ്‌താവന അവതരിപ്പിച്ചു. ലത്തീൻ കത്തോലിക്കരുൾപ്പെടെയുള്ള ക്രൈസ്‌തവ സമൂഹം വലിയ പ്രതീക്ഷയർപ്പിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറാകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദളിത് സമുദായങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കാതെ പാർശ്വവത്ക രിക്കപ്പെട്ടിരിക്കുകയാണെന്നു വിലയിരുത്തിയ സമ്മേളനം ഇതു സംബന്ധിച്ച നിജസ്ഥിതി വസ്തു‌തുനിഷ്‌ഠമായി വലിയരുത്തുന്നതിനുള്ള അടിസ്ഥാനരേഖ യായി ജാതി സർവേ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ചെല്ലാനത്ത് സർക്കാർ നടപ്പിലാക്കിയ തീരസംരക്ഷണ പദ്ധതി, ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെ വ്യാപിപ്പിക്കുക, ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള തടസങ്ങൾ അടിയന്തരമായി പരിഹരിക്കുക, 2019 ലെ തീരനിയന്ത്രണ വിജ്ഞാപനത്തിൻ്റെ അടിസ്ഥാനത്തിലുള്ള കോസ്റ്റൽ സോൺ മാനേജ്‌മെൻ്റ് പ്ലാൻ നടപ്പിലാക്കുന്നതിലെ കാലതാമസം ഒ ഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-01-15 05:22:00
Keywordsലത്തീന്‍
Created Date2024-01-15 05:23:02