Contents

Displaying 22051-22060 of 24987 results.
Content: 22466
Category: 1
Sub Category:
Heading: ക്രിസ്തീയത നഷ്ടപ്പെട്ടാൽ പാശ്ചാത്യ ലോകം തകരും; പ്രസ്താവനയോട് യോജിച്ച് എലോൺ മസ്ക്
Content: വാഷിംഗ്ടണ്‍ ഡി‌സി: ക്രൈസ്തവ വിശ്വാസമില്ലാത്ത പാശ്ചാത്യ ലോകം നശിക്കുമെന്ന പ്രസ്താവനയോട് യോജിക്കുന്നതായി ലോകത്തെ ഏറ്റവും വലിയ സമ്പന്നനും സ്പേസ് എക്സ് സിഇഒയുമായ എലോൺ മസ്ക്. ട്വിറ്ററില്‍ (എക്സ്) 1.1 ദശലക്ഷം അനുയായികളുള്ള സുബി എന്നറിയപ്പെടുന്ന ബ്രിട്ടീഷ് റാപ്പർ, ൻസുബേ ഒലിസെബുക്ക ഉടെസു പങ്കുവെച്ച കുറിപ്പിനോടാണ് എലോൺ മസ്ക് യോജിക്കുന്നതായി കുറിച്ചത്. ''ഞാൻ ഇത് പരസ്യമായും നേരിട്ടും പറഞ്ഞിട്ടില്ലെന്ന് കരുതുന്നു, പക്ഷേ ക്രിസ്തീയത നഷ്ടപ്പെട്ടാൽ പാശ്ചാത്യ ലോകം തകർന്നുവെന്ന് ഞാൻ കരുതുന്നു. ഇത് പൂർണ്ണമായി വിശദീകരിക്കുന്നതിന് ഒരു മുഴുവൻ പുസ്തകം ആവശ്യമാണ്. എന്നാൽ വർഷങ്ങളായി ഞാൻ അതിനെക്കുറിച്ച് വളരെയധികം ചിന്തിച്ച് ഈ നിഗമനത്തിലെത്തി. ഇത് ഒരു കെട്ടിടത്തിന്റെ അടിത്തറ നീക്കം ചെയ്യുന്നതുപോലെയാണ്. പക്ഷേ അത് എന്നെന്നേക്കുമായി നിലനിൽക്കുമെന്ന് അഭിമാനത്തോടെ പ്രതീക്ഷിക്കുന്നു. എല്ലായ്‌പ്പോഴും അകത്തും പുറത്തുമുള്ള ശത്രുക്കൾ തകര്‍ക്കാന്‍ ശ്രമിക്കുന്നു''.- ഇതായിരിന്നു ബ്രിട്ടീഷ് റാപ്പർ ൻസുബേ 'എക്സി'ല്‍ കുറിച്ചത്. വൈകാതെ ട്വീറ്റിന്, ട്വിറ്ററിന്റെ ഉടമ കൂടിയായ എലോൺ മസ്ക് പറഞ്ഞത് ശരിയാണെന്ന കമന്‍റ് നല്‍കുകയായിരിന്നു. 1.7 ദശലക്ഷം വ്യൂസും 28000 ലൈക്കുകളും ലഭിച്ച ഉടെസുവിൻ്റെ ട്വീറ്റ് വലിയ ചര്‍ച്ചയായിട്ടുണ്ട്. മസ്കിന്‍റെ കമന്‍റിന് 'ആമേന്‍' എന്ന്‍ ഉടെസു മറുപടി നല്‍കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ജൂണിൽ റിയൽ ടോക്ക് വിത്ത് സുബി പോഡ്‌കാസ്റ്റിൽ മസ്കുമായി അഭിമുഖം നടത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-01-07-15:49:06.jpg
Keywords: കോടീശ്വ
Content: 22467
Category: 1
Sub Category:
Heading: സീറോ മലബാർ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള സിനഡ് സമ്മേളനം നാളെ മുതല്‍
Content: കൊച്ചി: സീറോ മലബാർ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള സിനഡ് സമ്മേളനം നാളെ ജനുവരി 8നു ആരംഭിക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പായിരിന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്താന്‍ സിനഡ് ചേരുന്നത്. പ്രാര്‍ത്ഥനാനിര്‍ഭരമായ ഒരുക്കത്തിന് ശേഷം വോട്ടെടുപ്പിലൂടെയായിരിക്കും പുതിയ മേജർ ആർച്ചു ബിഷപ്പിനെ തെരഞ്ഞെടുക്കുക. സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ നടത്തപ്പെടുന്ന സിനഡ് സമ്മേളനം പതിമൂന്നുവരെ നീളും. സഭയുടെ പുതിയ മേജർ ആർച്ചു ബിഷപ്പിനെ തെരഞ്ഞെടുക്കുക എന്ന ഏക ദൗത്യമാണു സിനഡിന്റെ ഈ സമ്മേളനത്തിൽ നിക്ഷിപ്തമായിരിക്കുന്നതെന്നു സീറോമലബാർ സഭയുടെ അഡ്‌മിനിസ്ട്രേറ്റർ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അറിയിച്ചിട്ടുണ്ട്. മറ്റു വിഷയങ്ങളെല്ലാം പുതിയ മേജർ ആർച്ചുബിഷപ്പിൻ്റെ സ്‌ഥാനാരോഹണത്തിനുശേഷം നിയമാനുസൃതം വിളിച്ചുചേർക്കപ്പെടുന്ന സിനഡുസമ്മേളനത്തിലായിരിക്കും ചർച്ചചെയ്യപ്പെടുക. സഭയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയെ മേജർ ആർച്ചുബിഷപ്പായി ലഭിക്കുന്നതിനുവേണ്ടി സിനഡു സമ്മേളിക്കുന്ന ഈ ദിവസങ്ങളിലും പ്രത്യേകം പ്രാർത്ഥന തുടരണമെന്ന് ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അഭ്യര്‍ത്ഥിച്ചു. #{blue->none->b->സീറോ മലബാർ സഭയുടെ പുതിയ മേജർ ആര്‍ച്ച് ബിഷപ്പിന്റെ തെരഞ്ഞെടുപ്പിനു ഒരുക്കമായുള്ള പ്രാർത്ഥന}# സ്നേഹ നാഥനായ ഈശോയേ, ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്‌തുതി ക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. മാർതോമാശ്ലീഹായുടെ പ്രേഷിത പ്രവർത്തനത്താൽ സ്ഥാപിതമായ സീറോമലബാർ സഭയെ നിരന്തരം വഴിനടത്തുന്ന അങ്ങയുടെ പരിപാലനയെ ഞങ്ങൾ ഏറ്റുപറയുന്നു. ഈ സഭയ്ക്കു നേതൃത്വം നല്‌കുന്നതിനായി കാലാകാലങ്ങളിൽ അങ്ങു നിയോഗിച്ച എല്ലാ പിതാക്കന്മാരുടെയും പ്രത്യേകമായി, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെയും നേതൃത്വശുശ്രൂഷകളെയോർത്ത് അങ്ങേക്കു ഞങ്ങൾ നന്ദി പറയുന്നു. നിങ്ങൾ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത് എന്നു ശിഷ്യന്മാരോട് അങ്ങ് അരുളിചെയ്‌തിട്ടുണ്ടല്ലോ. അപ്പസ്തോലന്മാരെ തെരഞ്ഞെടുക്കുന്നതിനുമുമ്പ് ദൈവപിതാവിനോടു പ്രാർത്ഥിച്ച ഈശോയേ, അങ്ങയുടെ മാതൃക അനുകരിച്ചു ഞങ്ങളും ഇപ്പോൾ പ്രാർത്ഥിക്കുന്നു. ലോകമെമ്പാടുമുള്ള സീറോമലബാർ സഭയ്ക്കു നേതൃത്വം നല്കുന്നതിനുവേണ്ടി പുതിയ മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കാനായി ഒരുമിച്ചുകൂടുന്ന മെത്രാന്മാരുടെ സിനഡുസമ്മേളനത്തെ അനുഗ്രഹിക്കണമേ. മാർതോമാശ്ലീഹായുടെ പിൻഗാമിക്കടുത്ത ശുശ്രൂഷാപദവി സ്വീകരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയെ ഞങ്ങൾക്ക് നൽകണമെന്നു പ്രാർത്ഥിക്കുന്നു. സെഹിയോൻശാലയിൽ ശ്ലീഹന്മാരോടൊപ്പം പ്രാർത്ഥനാനിരതയായിരുന്ന പരിശുദ്ധ അമ്മേ, ഈ സിനഡുസമ്മേളനത്തിൽ പരിശുദ്ധാത്മാവിൻ്റെ നിറവുണ്ടാകാൻ വേണ്ടി തിരുക്കുമാരനോടു പ്രാർത്ഥിക്കണമേ. ഞങ്ങളുടെ പിതാവായ മാർതോമാ ശ്ലീഹായേ, ഞങ്ങളുടെ സഭയിലെ വിശുദ്ധരേ, വാഴ്ത്തപ്പെട്ടവരേ, ഞങ്ങൾക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ. 1 സ്വർഗ. 1 നന്മ. 1 ത്രിത്വ.
Image: /content_image/News/News-2024-01-07-20:09:33.jpg
Keywords: സീറോ മലബാർ
Content: 22468
Category: 1
Sub Category:
Heading: സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് തെരഞ്ഞെടുപ്പ് നടപടിക്രമം ഇങ്ങനെ
Content: കൊച്ചി: സീറോ മലബാര്‍ മേജർ ആർച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള പ്രത്യേക സിനഡ് സമ്മേളനം ഇന്നു ആരംഭിക്കുമ്പോള്‍ നടപടിക്രമങ്ങളും ചര്‍ച്ചയാകുന്നു. സിനഡിൽ സംബന്ധിക്കുന്ന 80 വയസിൽ താഴെയുള്ളവർക്കാണ് വോട്ടവകാശം. സിനഡിന്റെ ഒന്നാം ദിനം പ്രാർത്ഥനയാണ്. രണ്ടാം ദിനം വോട്ടെടുപ്പ് തുടങ്ങും. ഒരാൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടുന്നതിന് അഞ്ച് തവണവരെ വോട്ടെടുപ്പ് നടക്കും. ഏതെങ്കിലും തവണ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാൽ വോട്ടെടുപ്പ് പ്രക്രിയ അവസാനി ക്കും. അഞ്ചുതവണയും ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ രണ്ടു തവണവരെ കേവല ഭൂരിപക്ഷത്തിനായി വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പിൽ പങ്കെടുക്കുന്നവരുടെ പകുതിയിലും ഒരു വോട്ടെങ്കിലും കൂടുതൽ കിട്ടണം. ഏഴു റൗണ്ടുകളിലും തീരുമാനമായില്ലെങ്കിൽ ഏഴാം റൗണ്ടിൽ കുടുതൽ വോട്ടു കിട്ടിയ രണ്ടുപേരെ സ്ഥാനാർഥികളാക്കി വോട്ടിടും. ഇതിൽ കേവലഭൂരിപക്ഷം കിട്ടുന്നയാളെ തെരഞ്ഞെടുക്കും. സമനില വന്നാൽ ഇവരിൽ ആദ്യം മെത്രാനായയാളെ മേജർ ആർച്ച് ബിഷപ്പായി നിശ്ചയിക്കും. തുടർന്ന് മാർപാപ്പയുടെ സ്ഥിരീകരണത്തിനു സമർപ്പിക്കും. മാർപാപ്പയുടെ അംഗീകാരം ലഭിച്ചാൽ ഉടൻ പ്രഖ്യാപനമുണ്ടാകും.
Image: /content_image/India/India-2024-01-08-11:07:40.jpg
Keywords: സീറോ മലബാ
Content: 22469
Category: 18
Sub Category:
Heading: മോൺ. മത്തായി കടവിൽ ഒഐസിയുടെ റമ്പാൻ സ്ഥാനാരോഹണം നാളെ
Content: മൂവാറ്റുപുഴ: മലങ്കര കത്തോലിക്കാ സഭ പൂനെ- കട്‌കി രൂപതയുടെ നിയുക്ത മെത്രാൻ മോൺ. മത്തായി കടവിൽ ഒഐസിയുടെ റമ്പാൻ സ്ഥാനാരോഹണം നാളെ നടക്കും. മാതൃ ഇടവകയായ പുതൃക്ക സെൻ്റ് ജെയിംസ് മലങ്കര കത്തോലിക്കാ ഇടവകയിലാണു റമ്പാൻ സ്ഥാനാരോഹണ ശുശ്രൂഷ. രാവിലെ 8.30ന് നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹി ക്കും. സഭയിലെ മറ്റു ബിഷപ്പുമാർ സഹകാർമികരായിരിക്കും. അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പത്തിലധികം ഗ്രന്ഥങ്ങളുടെ രചയിതാവും അനേകം ദേശീയ അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളില്‍ ഈടുറ്റ ലേഖനങ്ങളുടെ കര്‍ത്താവുമാണ് മോൺ. മത്തായി കടവിൽ. 2009 മുതല്‍ 2015 വരെ ബഥനി നവജ്യോതി പ്രോവിന്‍സിന്റെ സുപ്പീരിയറായി സേവനമനുഷ്ഠിച്ച അദ്ദേഹം 2021 മുതല്‍ ബഥനി മിശിഹാനുകരണ സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ കൂടിയായിരിന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, ജര്‍മന്‍ എന്നീ ഭാഷകള്‍ അറിയാവുന്ന ബഹുഭാഷാ പണ്ഢിതന്‍ കൂടിയാണ് അദ്ദേഹം.
Image: /content_image/India/India-2024-01-08-11:24:58.jpg
Keywords: മലങ്കര
Content: 22470
Category: 1
Sub Category:
Heading: ജ്ഞാനസ്നാന തീയതി അറിയില്ലെങ്കിൽ, അത് കണ്ടെത്തണം, അന്നേ ദിവസം ജന്മദിനം പോലെ ആഘോഷിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മാമോദീസയുടെ തീയതി അറിയില്ലെങ്കിൽ, അത് അന്വേഷിച്ച് കണ്ടതെണ്ടതുണ്ടെന്നും അങ്ങനെ ദൈവമക്കളായതിന്റെയും സ്വർഗ്ഗരാജ്യത്തിന്റെ അവകാശിയായതിന്റെയും വാർഷികം ആഘോഷിക്കാൻ കഴിയണമെന്നും ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ ജനുവരി 7 ഞായറാഴ്ച ദനഹ തിരുനാളിനോട് അനുബന്ധിച്ച് വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ നിന്ന് സംസാരിക്കവേയാണ്, പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. സ്നാനസമയത്ത്, ദൈവമാണ് നമ്മിലേക്ക് കടന്നുവരുന്നത്. നമ്മുടെ ഹൃദയത്തെ ശുദ്ധീകരിക്കുകയും സുഖപ്പെടുത്തുകയും, നമ്മെ അവിടുത്തെ മക്കളും പറുദീസയുടെ അവകാശികളുമാക്കുകയും ചെയ്യുന്നു. ഒരാളുടെ ജ്ഞാനസ്നാനത്തിന്റെ വാർഷികം എല്ലാ വർഷവും ജന്മദിനം പോലെ ആഘോഷിക്കണം.ജ്ഞാനസ്നാനത്തിലൂടെ എന്റെ ഉള്ളിൽ ഞാൻ വഹിക്കുന്ന മഹത്തായ സമ്മാനത്തെക്കുറിച്ച് ഞാൻ അറിയുന്നുണ്ടോ? എന്നു നമ്മുക്ക് സ്വയം ചോദിക്കാമെന്നും പാപ്പ പറഞ്ഞു. ഇന്നലെ തന്നെ, സിസ്‌റ്റൈൻ ചാപ്പലിൽവെച്ച് ഫ്രാൻസിസ് മാർപാപ്പ 16 കുഞ്ഞുങ്ങള്‍ക്കു ജ്ഞാനസ്നാനം നല്‍കിയിരിന്നു. മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മനോഹരമായ സമ്മാനം ജ്ഞാനസ്‌നാനമാണെന്ന് ഈ അവസരത്തില്‍ പാപ്പ പറഞ്ഞു. വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ ഗവർണറേറ്റ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഫെർണാണ്ടോ വെർഗസ് അൽസാഗയും പാപ്പയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിഭാഗത്തിന്റെ അധ്യക്ഷന്‍ കർദ്ദിനാൾ കോൺറാഡ് ക്രാജെവ്‌സ്‌കിയും വിശുദ്ധ കുർബാനയിൽ കാര്‍മ്മികരായി. ജോർദാൻ നദിയിൽ സ്നാപക യോഹന്നാന്റെ കരങ്ങളില്‍ നിന്നു യേശു ജ്ഞാനസ്നാനം സ്വീകരിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്ന ഇന്നലെ തിരുനാള്‍ ദിനത്തിലാണ് ചടങ്ങുകള്‍ നടന്നതെന്നത് ശ്രദ്ധേയമാണ്. 1981-ല്‍ കർത്താവിന്റെ ജ്ഞാനസ്നാന തിരുനാള്‍ ദിനത്തില്‍ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ്, മാര്‍പാപ്പ കുഞ്ഞുങ്ങളെ സ്നാനപ്പെടുത്തുന്ന പാരമ്പര്യത്തിന് തുടക്കം കുറിച്ചത്. അപ്പോസ്തോലിക് കൊട്ടാരത്തിലെ പോളിൻ ചാപ്പലിലാണ് ചടങ്ങ് ആദ്യം നടന്നതെങ്കിലും 1983-ൽ ചടങ്ങ് സിസ്റ്റൈൻ ചാപ്പലിലേക്ക് മാറ്റി. പാപ്പയുടെ കരങ്ങളില്‍ നിന്നു ജ്ഞാനസ്നാനം സ്വീകരിക്കാനുള്ള അവകാശം ആദ്യം സ്വിസ് ഗാര്‍ഡായവരുടെ കുഞ്ഞുങ്ങൾക്കായി നീക്കിവച്ചിരുന്നുവെങ്കിലും പിന്നീട് വത്തിക്കാൻ ജീവനക്കാരുടെ കുട്ടികളെ ഉൾപ്പെടുത്തി ഇത് വിപുലീകരിച്ചുവെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2024-01-08-13:24:47.jpg
Keywords: ജ്ഞാന
Content: 22471
Category: 18
Sub Category:
Heading: ഹെറിറ്റേജ് & റിസേർച്ച് സെന്ററിന്റെ ഓഫീസ് സമുച്ചയം വെഞ്ചരിച്ചു
Content: കാക്കനാട്: സീറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയം സ്ഥിതിചെയ്യുന്ന കാക്കനാട് മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിച്ചുവരുന്ന ലിറ്റർജിക്കൽ റിസേർച്ച് സെന്ററിനായിപണികഴിപ്പിച്ച പുതിയ ഓഫീസ് സമുച്ചയത്തിന്റെ വെഞ്ചരിപ്പുകർമ്മം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് നിർവഹിച്ചു. സീറോമലബാർസഭയുടെ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്‌ക്കലും എല്‍‌ആര്‍‌സി ചെയർമാൻ മാർ ടോണി നീലങ്കാവിലും മാർ ജോസ് പൊരുന്നേടവും കൂരിയായിലെ വൈദികരും സിസ്റ്റേഴ്സും ചടങ്ങിൽ സന്നിഹിതരായിരുന്നു. അഞ്ച് നിലകളുള്ള പുതിയ കെട്ടിടത്തിന്റെ പണികൾ പൂർത്തീകരിച്ച് മ്യൂസിയം, ലൈബ്രറി, കോൺഫറൻസ് ഹാൾ, ബുക്ക് സ്റ്റാൾ എന്നിവ പ്രവർത്തിച്ചു തുടങ്ങുന്നതോടെ ഹെറിറ്റേജ് & റിസേർച്ച് സെന്റർ എന്ന പേരിൽ ഈ ഗവേഷണകേന്ദ്രം അറിയപ്പെടാൻ തുടങ്ങും. ഉദ്ഘാടന ചടങ്ങിന് എല്‍‌ആര്‍‌സി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോജി കല്ലിങ്ങൽ, ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് തോലാനിക്കൽ, സെക്രട്ടറി സി. ലിൻസി എം‌എസ്‌എം‌ഐ എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2024-01-08-15:50:08.jpg
Keywords: സീറോ
Content: 22472
Category: 1
Sub Category:
Heading: 'ക്രിസ്ത്യന്‍ അപ്പോളജറ്റിക്സ്' ഓണ്‍ലൈന്‍ കോഴ്സ് ജനുവരി 10നു ആരംഭിക്കും
Content: 'ക്രിസ്ത്യന്‍ അപ്പോളജറ്റിക്സ്' വിഷയത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ കോഴ്സിന് ജനുവരി 10നു തുടക്കമാകും. കോട്ടയം വടവാതൂരിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ് (പൗരസ്ത്യ വിദ്യാപീഠം) ഒരുക്കുന്ന ഓണ്‍ലൈന്‍ കോഴ്സിന് നിരവധി പേരാണ് ഇതിനോടകം അഡ്മിഷന്‍ നേടിയിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തെ കുറിച്ചുള്ള ചോദ്യങ്ങളും പ്രശ്നങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമായി 24 വിഷയങ്ങളിലായാണ് പ്രമുഖ ദൈവശാസ്ത്ര പണ്ഡിതര്‍ നയിക്കുന്ന ക്ലാസ് നടക്കുക. </p> <iframe width="320" height="395" src="https://www.youtube.com/embed/Xwmsv6ULFtI" title="ക്രിസ്ത്യന്‍ അപ്പോളജറ്റിക്സ് | ഓണ്‍ലൈന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു | Paurastya Vidyapitham" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></iframe><p> അല്‍മായരെ ക്രൈസ്തവ വിശ്വാസത്തില്‍ ആഴപ്പെടുത്തുവാനും വിശ്വാസത്തിന് സാക്ഷ്യം നല്‍കാനും വിശ്വസിക്കുന്ന കാര്യങ്ങള്‍ യുക്തിസഹമായി മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനും സഹായിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ബുധനാഴ്ചകളിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുക. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പൗരസ്ത്യ വിദ്യാപീഠം സര്‍ട്ടിഫിക്കറ്റ് നല്‍കും. ക്രിസ്തീയ വിശ്വാസത്തിനും കത്തോലിക്ക സഭയ്ക്കും നേരെ സോഷ്യല്‍ മീഡിയയില്‍, ചലച്ചിത്രമേഖലയില്‍, മറ്റിടങ്ങളില്‍ നിന്നു ഉയരുന്ന ആരോപണങ്ങള്‍ക്കു വിശ്വാസം മുറുകെ പിടിച്ച് എങ്ങനെ മറുപടി നല്‍കാം, വിശ്വാസത്തെ വിഷയാധിഷ്ഠിതമായും യുക്തിസഹജമായും ക്രിയാത്മകമായും എപ്രകാരം അവതരിപ്പിക്കാം തുടങ്ങിയ ലക്ഷ്യങ്ങളും ഈ കോഴ്സിനുണ്ട്. ⧫ അന്വേഷണങ്ങള്‍ക്കും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടേണ്ട നമ്പര്‍: ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍- +91 9447 11 21 04 (Whatsapp Only)
Image: /content_image/India/India-2024-01-08-15:53:40.jpg
Keywords: അപ്പോള
Content: 22473
Category: 1
Sub Category:
Heading: യേശുവിനെ ശക്തമായി പ്രഘോഷിക്കണം: സുവിശേഷവത്കരണം സജീവമാക്കാന്‍ അമേരിക്കൻ മെത്രാൻ സമിതി
Content: വാഷിംഗ്ടണ്‍ ഡി‌സി: സ്പെയിന്‍ ഭാഷയുമായി ബന്ധപ്പെട്ട് കഴിയുന്ന ഹിസ്പാനിക് വംശജർക്ക് വേണ്ടി അമേരിക്കൻ മെത്രാൻ സമിതി പ്രഖ്യാപിച്ച അജപാലന പദ്ധതികളില്‍ ഏറ്റവും മുൻഗണന നൽകിയിരിക്കുന്നത് സുവിശേഷവത്കരണത്തിന്. ഏകദേശം മൂന്നു കോടിയോളം ഹിസ്പാനിക് വംശജരായ കത്തോലിക്കരാണ് അമേരിക്കയിലുള്ളത്. 'മിഷ്ണറി ഡിസൈപ്പിൾസ് ഗോയിങ് ഫോർത്ത് വിത്ത് ജോയ്' എന്നതാണ് അജപാലന പദ്ധതികൾക്ക് നൽകിയിരിക്കുന്ന പേര്. യേശുക്രിസ്തുവിന്റെ മരണവും, ഉയിർപ്പും നടന്നതിന്റെ 2000 വര്‍ഷം പൂർത്തിയാകുന്ന 2033 വരെ 10 വർഷത്തേക്കുള്ള അജപാലന പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. ഇതിനിടയിൽ 2031-ൽ ഗ്വാഡലൂപ്പെ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ അഞ്ഞൂറാം വാർഷികവും ആചരിക്കപ്പെടും. അമേരിക്കയിൽ എത്തുന്നവർക്ക് ക്രൈസ്തവ വിശ്വാസത്തിൽ ശക്തമായ പരിശീലനം നൽകി അവരെ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റുന്ന കത്തോലിക്ക സഭയുടെ ചരിത്രപരമായ നിയോഗം മുൻനിർത്തി സുവിശേഷവൽക്കരണത്തിനും, മിഷനും കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു സഭയായി മാറുക എന്നതാണ് പ്രഖ്യാപിക്കപ്പെട്ട നയങ്ങളിലെ ഒരു നിർദേശം. അമേരിക്കയിലെ കത്തോലിക്കാ വിശ്വാസികളിൽ നാല്‍പ്പതു ശതമാനവും ഹിസ്പാനിക് വംശജരാണെന്ന് 2021ൽ അമേരിക്കൻ മെത്രാൻ സമിതി പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിച്ചിരിന്നു. ഇവർ രാജ്യത്തെ ഇടവകകൾക്കും, മറ്റു കത്തോലിക്കാ പ്രസ്ഥാനങ്ങൾക്കും പുതുജീവൻ നൽകുന്നത് തങ്ങൾ നേരിട്ട് കാണുന്നുവെന്നാണ് മെത്രാൻമാർ പറയുന്നത്. ജീവനെ ദൈവിക ദാനമായി അവർ കാണുന്നതും, കുടുംബത്തെ സ്നേഹിക്കുന്നതും, മാതാവിനോടുള്ള ഭക്തിയും, ദൈവിക പദ്ധതിയിൽ ഉള്ള വിശ്വാസവും ഹിസ്പാനിക് വംശജരുടെ മാത്രം പ്രത്യേകതയാണെന്ന് മെത്രാന്മാർ ചൂണ്ടിക്കാട്ടി. രാജ്യത്തെ 18 വയസ്സിൽ താഴെയുള്ള കത്തോലിക്ക വിശ്വാസികളുടെ കണക്കിൽ അറുപതു ശതമാനത്തോളം ഹിസ്പാനിക് വംശജരാണ്. സ്പെയിൻ, സ്പാനിഷ് ഭാഷ അല്ലെങ്കിൽ ഹിസ്പാനിഡാഡ് എന്നിവയുമായി ബന്ധപ്പെട്ട ആളുകളെയോ സംസ്കാരങ്ങളെയോ രാജ്യങ്ങളെയോ സൂചിപ്പിക്കുന്നു.
Image: /content_image/News/News-2024-01-08-18:27:46.jpg
Keywords: സുവിശേഷ
Content: 22474
Category: 1
Sub Category:
Heading: ആഗോള ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ ഓരോന്നും വിശദമായി രേഖപ്പെടുത്തുന്ന പ്രഥമ ഡാറ്റാബേസുമായി ഗ്ലോബൽ ക്രിസ്ത്യൻ റിലീഫ്
Content: കാലിഫോർണിയ: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് നേരെ അരങ്ങേറുന്ന ആക്രമണങ്ങൾ ഓരോന്നും വിശദമായി രേഖപ്പെടുത്തുന്ന ഡാറ്റാബേസുമായി മതപീഡന നിരീക്ഷണ സംഘടനയായ ഗ്ലോബൽ ക്രിസ്ത്യൻ റിലീഫ്. ഇതാദ്യമായാണ് ആഗോള തലത്തില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ ഓരോന്നും തീയതി, രാജ്യം, ആക്രമണ രീതി, കാരണം എന്നിവ സഹിതം ഓരോന്നും വിശദമായി അറിയിക്കുവാന്‍ സഹായിക്കുന്ന ഡാറ്റാബേസ് ഒരുങ്ങുന്നത്. ഗ്ലോബൽ ക്രിസ്ത്യൻ റിലീഫ് വയലൻറ്റ് ഇൻസിഡന്റ്സ് ഡാറ്റാബേസ് (വി ഐ ഡി ) എന്നാണ് ഇതിനു പേര് നല്‍കിയിരിക്കുന്നത്. ക്രൈസ്തവ വിരുദ്ധ അക്രമസംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഒരേയൊരു ആഗോള മതസ്വാതന്ത്ര്യ ഡാറ്റാസൈറ്റ് ജനുവരി 30,31 തീയതികളിൽ വാഷിംഗ്ടണിൽ വച്ച് നടക്കുന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിൽ അവതരിപ്പിക്കും. ക്രൈസ്തവ നരഹത്യാ, അറസ്റ്റുകൾ, തട്ടിക്കൊണ്ടുപോകലുകൾ, നിർബന്ധിത വിവാഹങ്ങൾ എന്നിവയുൾപ്പെടെ വിവിധ അക്രമങ്ങളെ ട്രാക്ക് ചെയ്യുന്ന ആർക്കും ഉപയോഗിക്കാൻ കഴിയുന്ന ഈ ഡാറ്റാബേസ്, ഉപയോക്താക്കൾക്ക് രാജ്യം, മതം, കുറ്റവാളി എന്നിവ അനുസരിച്ചു പരിശോധിക്കാൻ കഴിയും. മുമ്പെങ്ങുമില്ലാത്ത വിധം പരിശോധനാ നിലവാരം പുലർത്തുന്നതിന് പുറമെ, പത്രപ്രവർത്തകർ, അഭിഭാഷക ഗ്രൂപ്പുകൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കും മതപീഡനത്തെക്കുറിച്ചുള്ള ഡാറ്റയുമായി ബന്ധപ്പെട്ട ഏതൊരാൾക്കും ഡാറ്റാബേസ് സഹായകരമായി മാറുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. പീഡിത ക്രൈസ്തവര്‍ക്കുവേണ്ടി വാദിക്കുന്ന ഏതൊരാൾക്കും ഈ ഡാറ്റാബേസ് സഹായകരമാണെന്നും ഇത് ശബ്ദമില്ലാത്തവരുടെ ശബ്‍ദമാണെന്നും ഗ്ലോബൽ ക്രിസ്ത്യൻ റിലീഫിന്റെ സിഇഒ, ഡേവിഡ് കറി പറഞ്ഞു. വ്യാപകമായതും വർദ്ധിച്ചുവരുന്നതുമായ മതപീഡനങ്ങൾ നടക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നതെന്നും ഈ ഡാറ്റാബേസ് അക്രമങ്ങൾ രേഖപ്പെടുത്താൻ സഹായിക്കുക മാത്രമല്ല, പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്ക്, ലോകമെമ്പാടുമുള്ള അവരുടെ സഹോദരീസഹോദരന്മാരിൽ നിന്ന് യഥാർത്ഥത്തിൽ എന്താണ് ആവശ്യമെന്നു നന്നായി മനസ്സിലാക്കാൻ സഹായിക്കുക കൂടി ചെയ്യുകയാണെന്നും ഗ്ലോബൽ സ്ട്രാറ്റജി ആൻഡ് റിസർച്ച് ഫോർ ഗ്ലോബൽ ക്രിസ്ത്യൻ റിലീഫിന്റെ തലവൻ റൊണാൾഡ്‌ ബോയ്‌ഡ്‌ മാക്‌മില്ലൻ പറഞ്ഞു. ഇൻറ്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡവുമായി സഹകരിച്ചാണ് ഡാറ്റാബേസ് ഒരുങ്ങുന്നത്. Tag: First-Ever Religious Violence Database Launches, Tracking Reports of Violent Persecution by Date, Country, Religion and Perpetrator, Christian Persecution Malayalam Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-01-08-20:11:54.jpg
Keywords: പീഡന
Content: 22475
Category: 18
Sub Category:
Heading: ധ്യാനചിന്തകളോടെ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള സീറോ മലബാർ സിനഡ് ആരംഭിച്ചു
Content: കാക്കനാട്: കാലഘട്ടത്തിനു ചേർന്ന മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കാമെന്ന് സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ ആദ്യ സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ പുതിയ മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കുകയെന്ന ഏക ദൗത്യമാണ് ഈ സിനഡുസമ്മേളനത്തിനുള്ളത്. സഭ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാൻ സാധിക്കുന്ന പുതിയ നേതൃത്വം ഉണ്ടാകാൻ ദൈവം തുണയ്ക്കട്ടെയെന്ന് മാർ വാണിയപ്പുരയ്ക്കൽ പ്രത്യാശ പ്രകടിപ്പിച്ചു. പന്ത്രണ്ട് വർഷക്കാലം സഭയെ ധീരമായി നയിക്കുകയും ഭദ്രമായ അടിത്തറ പാകുകയും ചെയ്ത കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് സിനഡുപിതാക്കന്മാർ കൃതജ്ഞത പ്രകാശിപ്പിച്ചു. വിശ്രമരഹിതമായ പ്രവർത്തനങ്ങളിലൂടെ സഭയെ വളർത്തുകയും സഹനങ്ങളിൽ ദൈവത്തിൽ ആശ്രയിച്ച് മാതൃകായോഗ്യമായ നേതൃത്വം നൽകുകയും ചെയ്ത ആലഞ്ചേരി പിതാവിനെ സഭാമക്കൾ ഒരിക്കലും മറക്കുകയില്ലെന്നും അഡ്മിനിസ്ട്രേറ്റർ കൂട്ടിച്ചേർത്തു. എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയിൽനിന്നും വിരമിച്ച അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പിതാവിനും ഗോരഖ്‌പൂർ രൂപതയുടെ ചുമതലയിൽനിന്നും വിരമിച്ച മാർ തോമസ് തുരുത്തിമറ്റം CST പിതാവിനും സിനഡുപിതാക്കന്മാർ നന്ദി അർപ്പിച്ചു. ഗോരഖ്‌പൂർ രൂപതയുടെ പുതിയ മെത്രാൻ മാർ മാത്യു നെല്ലിക്കുന്നേൽ CST പിതാവിനെ സിനഡിലേയ്ക്ക് സ്വാഗതം ചെയ്തു. രാവിലെ 10 മണിക്ക് മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പിതാവ് നൽകിയ ധ്യാനചിന്തകളോടെയാണ് സിനഡുസമ്മേളനം ആരംഭിച്ചത്. തുടർന്ന് സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവിന്റെ കാർമികത്വത്തിൽ സിനഡുപിതാക്കന്മാർ വിശുദ്ധ കുർബാനയർപ്പിക്കുകയും പരിശുദ്ധ കുർബാനയുടെ ആരാധന നടത്തുകയും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി ജപമാല പ്രാർത്ഥന ചൊല്ലുകയും ചെയ്തു. ദിവസം മുഴുവൻ പ്രാർത്ഥനയിലും ധ്യാനത്തിലും ചിലവഴിച്ച പിതാക്കന്മാർ സന്ധ്യാപ്രാർത്ഥനയ്ക്കുശേഷം ദൈവാലയത്തിൽനിന്നും സിനഡു ഹാളിലേക്ക് പ്രദക്ഷിണമായി എത്തിയതിനുശേഷമാണ് സിനഡുസമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലനശുശ്രൂഷയിൽനിന്ന് വിരമിച്ചവരുമായ 55 പിതാക്കന്മാരാണ് സിനഡുസമ്മേളനത്തിൽ പങ്കെടുക്കുന്നത്. 13-ാം തിയതി ശനിയാഴ്ച സിനഡുസമ്മേളനം സമാപിക്കും. സഭാംഗങ്ങളെല്ലാവരും സിനഡിന്റെ വിജയത്തിനായും ദൈവഹിതപ്രകാരമുള്ള പുതിയ മേജർ ആർച്ച്ബിഷപ്പ് തെരഞ്ഞെടുക്കപ്പെടാനും പ്രാർത്ഥിക്കണമെന്ന് സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവ് അഭ്യർത്ഥിച്ചു.
Image: /content_image/India/India-2024-01-09-10:00:39.jpg
Keywords: സീറോ മലബാ