Contents
Displaying 22021-22030 of 24987 results.
Content:
22435
Category: 18
Sub Category:
Heading: കെസിവൈഎം സംസ്ഥാന കലോത്സവം: നെയ്യാറ്റിൻകര രൂപതയ്ക്കു ഓവറോൾ ചാമ്പ്യൻഷിപ്പ്
Content: മൂവാറ്റുപുഴ: കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച ഉത്സവ് 2023 സംസ്ഥാന കലോത്സവത്തിൽ നെയ്യാറ്റിൻകര രൂപത ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഇടുക്കി രൂപത ഫസ്റ്റ് റണ്ണറപ്പും മാനന്തവാടി രൂപത സെക്കൻഡ് റണ്ണറപ്പുമായി. കുട്ടിക്കാനം മരിയൻ കോളജിൽ നടന്ന കലോത്സവം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷാരോൺ കെ. റെജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോജി ടെന്നിസൻ, ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, വൈസ് പ്രസിഡൻ്റുമാരായ ഗ്രാലിയ അന്ന അലക്സ‌്, ലിബിൻ മുരിങ്ങലത്ത്, സെക്രട്ടറിമാരായ അനു ഫ്രാൻസിസ്, മറിയം ടി. തോമസ്, ഷിബിൻ ഷാജി, ട്രഷറർ എസ്. ഫ്രാൻസിസ്, കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ് അതുൽ ജെയിംസൺ, സംസ്ഥാന സിൻഡിക്കറ്റംഗം ക്രിസ്ബിൻ, മരിയൻ കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനം, മരിയൻ കോളജ് പ്രൊക്യുറേറ്റർ ഫാ. അജോ പേഴുംകാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-01-01-11:04:39.jpg
Keywords: കെസിവൈഎം

22436
Category: 1
Sub Category:
Heading: കന്യകാമറിയത്തിന്റെ ദൈവമാതൃത്വ തിരുനാൾ; ക്രിസ്തീയ പാരമ്പര്യത്തിലെ ഏറ്റവും പുരാതനമായ തിരുനാള്‍
Content: കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 487-ൽ - "മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസം ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസത്തിൽ അധിഷ്ഠിതമാണ്, മറ്റൊരു വിധത്തിൽ മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ പ്രബോധനം , ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസത്തെ കൂടുതൽ പ്രകാശിപ്പിക്കുന്നു" എന്നു പഠിപ്പിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തെപ്പറ്റി നാലു മരിയൻ പ്രബോധനങ്ങൾ (ഡോഗ്മകളാണ് ) തിരുസഭയിലുള്ളത്. 1. മറിയം ദൈവമാതാവ്. 2. മറിയം നിത്യ കന്യക 3. മറിയം അമലോത്ഭവ 4. മറിയം സ്വർഗ്ഗാരോപിത. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതും ആദ്യത്തെതുമായ മരിയൻ ഡോഗ് മയാണ് മറിയത്തിൻ്റെ ദൈവമാതൃത്വം. ഒന്നാം നൂറ്റാണ്ടു മുതൽ ഈ വിശ്വാസം സഭാപാരമ്പര്യത്തിൽ ഉത്ഭവിച്ചു. റോമിലെ മെത്രാനായിരുന്ന ഹിപ്പോളിറ്റസാണ് മറിയത്തെ ദൈവമാതാവ് എന്ന് ആദ്യം വിശേഷിപ്പിച്ചത്. ക്രിസ്തീയ പാരമ്പര്യത്തിലെ ഏറ്റവും പുരാതനവും പ്രധാനപ്പെട്ടതുമായ മരിയൻ തിരുനാളാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ദൈവമാതൃത്വ തിരുനാൾ. പുതുവർഷം സഭ ആരംഭിക്കുന്നതു തന്നെ മറിയത്തിന്റെ ഈ ദൈവമാതൃത്വം ആഘോഷമായി പ്രഖ്യാപിച്ചുകൊണ്ടുതന്നെയാണ്. ജനവരി ഒന്ന് ദൈവമാതാവിന്റെ തിരുനാളായി കത്തോലിക്കാ സഭയിൽ ആഘോഷിക്കാൻ തുടങ്ങിയത് 1970 ൽ പോൾ ആറാമൻ പാപ്പയുടെ കാലം മുതലാണ്. അതിനു മുമ്പ് ഒക്ടോബർ പതിനൊന്നാം തീയതിയാണ് ഈ തിരുനാൾ ആഘോഷിച്ചിരുന്നത്. ജോൺ ഇരുപത്തിമൂന്നാം പാപ്പ രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ആഘോഷപൂർവ്വമായ ആരംഭത്തിനു തിരിത്തെടുത്ത ദിനം 1962 ഒക്ടോബർ 11 ആയിരുന്നു. പോൾ ആറാമൻ പാപ്പയുടെ പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള മരിയാലിസ് കുൾത്തൂസ് (Marislis Cultus) എന്ന ചാക്രിക ലേഖനത്തിലൂടെ റോം നഗരത്തിലെ പുരാതനമായ ആരാധനക്രമത്തിനു അനുസൃതമായി രക്ഷാകര രഹസ്യത്തിൽ മറിയം വഹിച്ച പങ്കിനെ അനുസ്മരിക്കാൻ ജനുവരി ഒന്നാം തീയതി ഈ തിരുനാൾ ആഘോഷിക്കാൻ പാപ്പ തീരുമാനിച്ചു. . യേശുവും മറിയവും തമ്മിലുള്ള ബന്ധത്തെയാണ് ഈ തിരുനാൾ വെളിപ്പെടുത്തുക. ജനുവരി ഒന്നാം തീയതി തന്നെ സഭ ഈ തിരുനാൾ ആഘോഷിക്കുന്നത് ക്രിസ്തുവിൻ്റെയും സഭയുടെയും ജീവിതത്തിൽ മറിയത്തിനുള്ള പ്രാധാന്യം ഊന്നിപ്പറയുന്നതിനു വേണ്ടിയാണ്. മറിയത്തിന്റെ ദൈവമാതൃത്വം സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചത് AD 431 ലെ എഫേസോസ് സൂനഹദോസിൽ വച്ചാണ്. യേശുവിന്റെ അമ്മ എന്ന പദവി വിവരിക്കാൻ പല പേരുകളും മറിയത്തിന്റെ പേരിൽ ഉപയോഗിക്കുന്നുണ്ട് അതിൽ ആദ്യത്തേത് ദൈവമാതാവ് എന്നതാണ്. ഗ്രീക്ക് ഭാഷയിൽ ഇതു തെയോട്ടോക്കോസ് (Theotokos ) എന്നാണ് " അതായത് ദൈവത്തിനു ജന്മം നൽകിയവൾ (Birthgiver of God.)എന്നർത്ഥം. എമ്മാനുവേൽ യഥാർത്ഥ ദൈവമാണെന്നും അതുകൊണ്ട് പരിശുദ്ധ കന്യക ദൈവ സംവാഹകയാണെന്നും... ഏറ്റുപറയാത്തവനു ശാപം എന്നു എഫേസോസ് സൂനഹദോസ് പഠിപ്പിക്കുന്നു. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 495 നമ്പറിൽ മറിയത്തിൻ്റെ ദിവ്യ മാതൃത്വത്തെപ്പറ്റി പഠിപ്പിക്കുന്നു. " മറിയത്തെ സുവിശേഷകർ "ഈശോയുടെ അമ്മ" എന്നു വിശേഷിപ്പിക്കുന്നു. ഏലീശ്വായാകട്ടെ മറിയത്തിൻ്റെ പുത്രൻ ജനിക്കുന്നതിനു മുൻപുതന്നെ, ആത്മാവിനാൽ പ്രചോദിതയായി, മറിയത്തെ " എൻ്റെ കർത്താവിൻ്റെ അമ്മ" എന്നു പ്രകീർത്തിക്കുന്നു. വാസ്തവത്തിൽ, മറിയത്തിൻ്റെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ മനുഷ്യനായി അവതരിച്ചവൻ, ജഡപ്രകാരം യഥാർത്ഥത്തിൽ മറിയത്തിൻ്റെ മകനായി തീർന്നവൻ, പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയും പിതാവിൻ്റെ നിത്യപുത്രനുമല്ലാതെ മറ്റാരുമല്ല. തന്നിമിത്തം തിരുസഭ ഉദ്ഘോഷിക്കുന്നു: മറിയം യാർത്ഥത്തിൽ ദൈവത്തിൻ്റെ അമ്മയാണ് " #{blue->none->b->ദൈവപുത്രൻ നൽകിയ അമ്മയാണ് മറിയം }# മനുഷ്യരാശി മുഴുവൻ്റെയും മാതാവാകാൻ യേശു തൻ്റെ അമ്മയെ നമുക്കു നൽകി. പരിശുദ്ധ കന്യകാമറിയം യേശുവിൻ്റെ അമ്മയാണ് അതുവഴി ദൈവത്തിൻ്റെ അമ്മയും. അവൾ ക്രിസ്തുവിൻ്റെ മൗതീക ശരീരമായ സഭയുടെയും അമ്മയാണ്. അതിനാൽ മറിയത്തിൻ്റെ ദൗത്യവും സഭയുടെ ദൗത്യവും വേർതിരിക്കുക സാധ്യമല്ല. മനഷ്യരാശിയുടെ അമ്മ എന്ന നിലയിലുള്ള മറിയത്തിൻ്റെ പങ്ക് ഒരു തരത്തിലും ക്രിസ്തുവിനെ മറികടക്കുകയോ അവനു എന്തെങ്കിലും കുറവു വരുത്തുകയോ ചെയ്യുന്നില്ല. മറിച്ച് മറിയത്തിൻ്റെ പങ്ക് ക്രിസ്തുവിൻ്റെ പങ്കിനെ കൂടുതൽ പ്രകാശമാനമാക്കുന്നു. കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥം 147 നമ്പറിൽ വിശുദ്ധരുടെ ഇടയിൽ കന്യകാമറിയത്തിനുള്ള വിശിഷ്ട സ്ഥാനത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്: " മറിയം ദൈവമാതാവാണ് .അവൾ യേശുവുമായി ഭൂമിയിൽ അവഗാഢം ഐക്യപ്പെട്ടിരിക്കുന്നു. മറ്റൊരാളും അങ്ങനെ ഐക്യപ്പെട്ടിരുന്നില്ല. മറ്റൊരാൾക്കും അതും സാധ്യമായിരുന്നുമില്ല. ആ ഉറ്റ ബന്ധം സ്വർഗത്തിൽ ഇല്ലാതാകുന്നില്ല. മറിയം സ്വർഗ്ഗറാണിയാണ്. അവളുടെ മാതൃത്വത്തിൽ നമ്മോട് ഏറ്റവും അടുത്തിരിക്കുന്നു." മറിയത്തിന്റെ ദൈവമാതൃത്വ തിരുനാൾ ദിനത്തിൽ , പരി. മറിയത്തിൽ നിന്നു പഠിക്കേണ്ടതായി ജോൺ പോൾ പാപ്പ പറയുന്ന മൂന്നു കാര്യങ്ങൾ 2021 നമുക്കു മനസ്സിൽ സൂക്ഷിക്കാം. 1) എല്ലാ കാര്യങ്ങളിലും ദൈവഹിതത്തിനു മുമ്പിൽ കീഴടങ്ങാനുള്ള മനസ്സ്. 2 ) എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്നു കരുതുമ്പോഴും ദൈവത്തിൽ ശരണപ്പെടാനുള്ള ഹൃദയവിശാലത. 3) ദൈവപുത്രനും മറിയത്തിന്റെ മകനുമായ യേശു ക്രിസ്തുവിനെ എങ്ങനെ സ്നേഹിക്കണമെന്നും. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/Mirror/Mirror-2024-01-01-11:24:03.jpg
Keywords: മറിയ

22437
Category: 18
Sub Category:
Heading: പുതുവര്‍ഷത്തില്‍ സമാധാനം പുലരട്ടെ
Content: ഓരോ പുതുവർഷവും പൊട്ടി വിടരുന്നത് സമാധാനത്തിൻ്റെ ദൂതുമായാണ്. 1967 ഡിസംബർ 8-ന് പോൾ ആറാമൻ പാപ്പാ നൽകിയ നിർദ്ദേശത്തെത്തുടർന്ന് 1968 ജനുവരി ഒന്നിനാണ് കത്തോലിക്കാ സഭയിൽ ആദ്യമായി ലോക സമാധാന ദിനം ആരംഭിച്ചത്. ലോക സമാധാന ദിനമായ പുതുവർഷാരംഭത്തിൽ ഈശോ മിശിഹായാണ് യാർത്ഥ സമാധാനമെന്നു നമുക്ക് ഓർമ്മിക്കുകയും പ്രഘോഷിക്കുകയും ചെയ്യേണ്ട ദിനമാണ്. ഈശോ എന്ന വാക്കിൻ്റെ അർത്ഥം ദൈവം രക്ഷിക്കുന്നു എന്നാണല്ലോ. സമാധാനത്തിൻ്റെ മാധുര്യം ഈശോമിശിഹായുടെ രക്ഷാകരമായ മനുഷ്യാവതാരത്തിൽ ഉൾചേർന്നിരിക്കുന്നു. പഴയ നിയമ പ്രവചകന്മാർ ഈശോയെ വിശേഷിപ്പിക്കുക "സമാധാന രാജാവ് " എന്നാണല്ലോ. അവനിൽ ദൈവവും മനുഷ്യ കുലവും തമ്മിലുള്ള അനുരജ്ഞനം പൂർണ്ണതയിലെത്തിയിരിക്കുന്നു. ഈ അനുരജ്ഞനമാണ് സമാധാനത്തിൻ്റെ ആദ്യത്തെ തലം യാഥാർത്ഥ്യമാക്കുന്നത്. ഈ അനുരജ്ഞനത്തിൽ എല്ലാ സമാധാനവും ആരംഭിക്കുകയും വേരുറപ്പിക്കുകയും ഈ ലോകത്തിൽ ദൈവീക സുതന്മാരാകാനുള്ള വിളി സാക്ഷാൽക്കരിക്കുകയും ചെയ്യുന്നു. ദൈവപുത്ര/പുത്രി സ്ഥാനത്തിലൂടെ ദൈവം നൽകുന്ന സമാധാനത്തിൽ ഭാഗഭാക്കാകാൻ മാത്രമല്ല അവൻ വിഭാവനം ചെയ്യുന്ന സമാധാനത്തിൻ്റെ സഹകാര്യസ്ഥന്മാരും ആകാനും നമുക്കു ക്ഷണം ലഭിച്ചിരിക്കുന്നു. മിശിഹായിൽ പൂർത്തീയായ രക്ഷാകര പദ്ധതിയുടെ എല്ലാ തലങ്ങളെയും ഉൾക്കൊള്ളുന്ന സമാധാനമാണിത്. ഈശോയുടെ മനുഷ്യാവതാരരാത്രിയിൽ ബേത്ലേഹമിൽ മുഴങ്ങിയ സ്വർഗ്ഗീയ സന്ദേശം "അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! (ലൂക്കാ 2 : 14) ലോക സമാധാനവും രക്ഷകൻ്റെ ജനനവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. രക്ഷിക്കുക എന്നാൽ സകല തിന്മയിൽ നിന്നു വിമോചിപ്പിക്കുക എന്നാണ്. സംഖ്യയുടെ പുസ്തകത്തിൽ പുരോഹിതൻ്റെ ആശീർവ്വാദ പ്രാർത്ഥന ഇങ്ങനെയാണ്: "കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ. കര്‍ത്താവു കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം നല്‍കട്ടെ" (സംഖ്യ 6 : 24-26). അതിനാൽ ലോക രക്ഷകനായ ഈശോയുടെ നാമം നമുക്കു വിളിക്കാം. അവൻ്റെ ശക്തി ആദ്യം ബത്ലേഹമിലെ ദാരിദ്രത്തിലും പിന്നീട് ഗാഗുൽത്തായിലെ മരക്കുരിശിലും ദൃശ്യമായി. അവൻ്റെ ശക്തിക്കു മാത്രമേ സമാധാനത്തിൻ്റെ ശത്രുവായ വിദ്വേഷത്തിൻ്റെ അരൂപിയെ തകർക്കാൻ കഴിയു. അവനു മാത്രമേ യുദ്ധത്തിൻ്റെയും നശീകരണത്തിൻ്റെയും പ്രണിതാക്കളെ ദൈവപുത്രന്മാർ എന്നു വിളിക്കപ്പെടുന്ന സമാധാന സ്ഥാപകരായി രൂപാന്തരപ്പെടുത്താൻ കഴിയൂ.
Image: /content_image/India/India-2024-01-01-11:38:36.jpg
Keywords: പുതുവര്‍ഷ

22438
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പ സ്വർഗത്തിൽ നിന്ന് നമ്മെ അനുഗമിക്കുന്നു: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തന്റെ മുൻഗാമിയായ ബെനഡിക്ട് പാപ്പയെ മരണവാര്‍ഷികത്തില്‍ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഡിസംബര്‍ 31നു ബെനഡിക്ട് പാപ്പയുടെ വിയോഗത്തിന് ഒരു വര്‍ഷം തികഞ്ഞിരിന്നു. ബെനഡിക്ട് പാപ്പ സ്വർഗത്തിൽ നിന്ന് സഭയെ അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ്യുന്നതായി ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ബെനഡിക്ട് പതിനാറാമൻ പാപ്പ സ്നേഹത്തോടെയും വിവേകത്തോടെയുമാണ് സഭയെ സേവിച്ചതെന്നു ഇന്നലെ ഡിസംബർ 31 ന് അപ്പസ്തോലിക കൊട്ടാരത്തിന്റെ ജനാലയ്ക്കരികെ നിന്നു നടത്തിയ പ്രസംഗത്തില്‍ പാപ്പ അനുസ്മരിച്ചു. “നമ്മുക്ക് പാപ്പയോട് വളരെയധികം വാത്സല്യവും നന്ദിയും ആദരവും തോന്നുന്നു. സ്വർഗത്തിൽ നിന്ന് നമ്മെ അനുഗ്രഹിക്കുകയും അനുഗമിക്കുകയും ചെയ്യുന്നു”- എന്ന വാക്കുകള്‍ക്ക് താഴെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഒത്തുകൂടിയ തീർത്ഥാടകര്‍ വലിയ കൈയടിയാണ് മുഴക്കിയത്. പാപ്പയും കൈയടിച്ചിരിന്നു. 2022 ഡിസംബർ 31-ന് തന്റെ തൊണ്ണൂറ്റിയഞ്ചാമത്തെ വയസ്സിലാണ് ബെനഡിക്ട് പാപ്പ വിടവാങ്ങിയത്. 2005-2013 വരെ കാലയളവില്‍ 8 വര്‍ഷം മാര്‍പാപ്പയായി സേവനമനുഷ്ഠിച്ചു. നൂറ്റാണ്ട് കണ്ട ഏറ്റവും ശക്തനായ ദൈവശാസ്ത്രജ്ഞരിൽ ഒരാളായാണ് പലരും ബെനഡിക്ട് പാപ്പയെ കണക്കാക്കുന്നത്. 2013 ഫെബ്രുവരി 11-ന് സ്ഥാനത്യാഗം ചെയ്ത ശേഷം വത്തിക്കാനിലെ മതേർ എക്ലീസിയാ ആശ്രമത്തില്‍ വിശ്രമജീവിതം നയിക്കുകയായിരിന്നു പാപ്പ.
Image: /content_image/News/News-2024-01-01-12:48:12.jpg
Keywords: ബെനഡി

22439
Category: 18
Sub Category:
Heading: ക്രൈസ്‌തവ സഭാനേതാക്കൾ ആരെ കാണണം എന്ന് നിശ്ചയിക്കുന്നത് രാഷ്ട്രീയ പാർട്ടികളല്ല: കെസിബിസി
Content: തിരുവനന്തപുരം: ക്രൈസ്‌തവ സഭാനേതാക്കൾ ആരെ കാണണം എന്ന് നിശ്ചയിക്കുന്നത് രാഷ്ട്രീയ പാർട്ടികളല്ലായെന്നും ബിഷപ്പുമാർക്കെതിരായ മന്ത്രി സജി ചെറിയാൻ്റെ പ്രസ്താ വന ഔചിത്യവും ആദരവും ഇല്ലാത്തതാണെന്നും കെസിബിസി. ബിഷപ്പുമാർ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിനേക്കുറിച്ച് മന്ത്രി ബഹുമാനമില്ലാതെ സംസാരിച്ചത് ഉചിതമായില്ലെന്ന് ഏറ്റവും തീവ്രതയോടെ താൻ സർക്കാരിനെ അറിയിക്കുകയാണെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. മന്ത്രി പരാമർശം പിൻവലിച്ച് അതിന് വിശദീകരണം നൽകുന്നതുവരെ കെ സിബിസി സർക്കാരുമായി സഹകരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ക്രൈസ്‌തവസഭാ നേതാക്കൾ ആരെ കാണണം എന്ന് നിശ്ചയിക്കുന്നത് രാഷ്ട്രീയ പാർട്ടികളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ പരാമർശത്തിൽ ക്രൈസ്‌തവ സമൂഹത്തിന് നീരസമുണ്ടെന്ന് കെ സിബിസി വക്താവ് ഫാദർ ജേക്കബ് പാലയ്ക്കാപ്പിള്ളി തിങ്കളാഴ്‌ച പ്രതികരിച്ചിരുന്നു. ഏതെങ്കിലും ഒരു വിരുന്നിന് പോയാൽ ആ രാഷ്ട്രീയ പാർട്ടിയോടാണ് ക്രൈസ്‌തവ സമൂഹത്തിന് ചായ‌്വ് എന്ന് സ്ഥാപിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മന്ത്രിക്കെതിരേ യാക്കോബായ സഭയും രംഗത്തുവന്നിരുന്നു.
Image: /content_image/India/India-2024-01-02-14:46:04.jpg
Keywords: കെസിബിസി

22440
Category: 1
Sub Category:
Heading: സമാധാനത്തിനു വേണ്ടിയുള്ള ആഹ്വാനവുമായി വിശുദ്ധ നാട്ടിൽ പുതുവർഷ തിരുകർമ്മങ്ങൾ
Content: ജെറുസലേം: സമാധാനത്തിനു വേണ്ടിയുള്ള ആഹ്വാനവുമായി വിശുദ്ധ നാടും പുതുവർഷത്തിലേക്ക് പ്രവേശിച്ചു. സമാധാനം കർത്താവായ യേശുവിൽ നിന്നാണ് വരുന്നതെന്നുള്ള വലിയ സത്യമാണ് ''കർത്താവ് നിങ്ങൾക്ക് സമാധാനം തരട്ടെ'' എന്ന ഫ്രാൻസിസ്കൻ അഭിവാദ്യ വാചകം പറഞ്ഞുവെക്കുന്നതെന്ന് ജനുവരി ഒന്നാം തീയതി ദൈവം മാതാവിന്റെ തിരുനാൾ ദിവസം വിശുദ്ധ കുർബാന അർപ്പിച്ച വേളയിൽ ജെറുസലേം പാത്രിയാർക്കീസ് കർദ്ദിനാൾ പിയർ ബാറ്റിസ്റ്റ പിസബല്ല പറഞ്ഞു. അന്പത്തിയേഴാമത് ലോക സമാധാന ദിനം കൂടിയായിരിന്നു ഇന്നലെ. ജെറുസലേമിലെ പ്രോ കത്തീഡ്രൽ ദേവാലയത്തിലാണ് ലോക സമാധാന ദിനത്തിന്റെയും വർഷാരംഭത്തിന്റെയും സ്മരണയിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടത്. വത്തിക്കാനിൽ നിന്ന് എത്തിയ കർദ്ദിനാൾ ഫെർണാണ്ടോ ഫിലോണി സഹകാർമികരിൽ ഒരാളായിരുന്നു. എല്ലാ വ്യക്തികളുമായുള്ള ബന്ധത്തിൽ സ്വാതന്ത്ര്യം കൊണ്ടുവരിക, മത-വംശ മതിൽക്കെട്ടുകളുടെ പുറത്തു കടക്കുക എന്നിവയാണ് ക്രൈസ്തവരെ സംബന്ധിച്ചുള്ള ദൗത്യമെന്ന് പ്രയാസമേറിയ ഈ അവസരത്തിൽ തനിക്ക് കൂടുതൽ കൂടുതൽ ബോധ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് പാത്രിയാർക്കീസ് തന്റെ സന്ദേശത്തിൽ പറഞ്ഞു. സമാധാനത്തിനു വേണ്ടിയുള്ള ആഹ്വാനം വർഷാവസാനവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങുകളിലും മുഴങ്ങി കേട്ടിരുന്നു. വിശുദ്ധ നാട്ടിൽ നിന്ന് യേശുക്രിസ്തുവിന്റെ മുഖം ലോകത്തിന് കാണിച്ചു നൽകുന്നത് നാം തുടരണമെന്നും വിശുദ്ധ നാട്ടിലെ സ്ഥലങ്ങൾ യേശുക്രിസ്തുവിന് സാക്ഷ്യം നല്കുന്ന ഇടങ്ങളാണെന്നും വിശുദ്ധ നാട്ടിലെ കസ്റ്റോസ് പദവിക്കുന്ന ഫാ. ഫ്രാൻസിസ്കോ പാറ്റൺ പറഞ്ഞു. ഡിസംബർ 31നു ഈജിപ്തിൽ നിന്ന് തിരികെയെത്തി തിരുകുടുംബത്തിന് യൗസേപ്പ് പിതാവ് ഇടം ഒരുക്കിയ നസ്രത്തിലെ പുരാതന സ്ഥലത്ത് ഫാ. ഫ്രാൻസിസ്കോ പാറ്റനും വിശുദ്ധ കുർബാന അർപ്പിച്ചിരിന്നു.
Image: /content_image/News/News-2024-01-02-18:15:58.jpg
Keywords: വിശുദ്ധ നാട

22441
Category: 1
Sub Category:
Heading: യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്തുമസ് ഗാനങ്ങളുമായി കുട്ടി ഗായക സംഘങ്ങൾ ഇത്തവണയും സജീവം
Content: മ്യൂണിക്ക്: ഉണ്ണിയേശുവിനെ സന്ദർശിച്ച ജ്ഞാനികളെ അനുസ്മരിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച് ക്രിസ്തുമസ് കരോൾ ഗാനങ്ങളുമായി യൂറോപ്യന് രാജ്യങ്ങളിൽ കുട്ടി ഗായക സംഘങ്ങൾ ഇത്തവണയും സജീവം. 'സ്റ്റാർ സിംഗേഴ്സ്' എന്ന പേരിലുള്ള സംഘം അര നൂറ്റാണ്ടോളമായി ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ സജീവമാണ്. ലോകമെമ്പാടും ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികൾക്ക് സാമ്പത്തിക സഹായം സ്വരൂപിക്കുക എന്നതുകൂടി ലക്ഷ്യംവച്ചാണ് തെരുവുകളിലും ഗ്രാമങ്ങളിലും ഗാനങ്ങളുമായി ഇവർ ഇറങ്ങുന്നത്. മധ്യകാലഘട്ടത്തിൽ ആരംഭിച്ച ഒരു പാരമ്പര്യമാണ് കരോൾ ഗാനങ്ങളുടെ ആലാപനമെന്ന് ഡൈ സ്റ്റേൺസിംഗർ എന്ന കുട്ടികളുടെ മിഷ്ണറി സംഘടനയുടെ സമ്പർക്ക വിഭാഗത്തിൻറെ ചുമതല വഹിക്കുന്ന റോബർട്ട് ബൗമാൻ സ്മരിച്ചു. ഈ സംഘടനയാണ് എല്ലാവർഷവും ജർമ്മനിയിൽ കരോൾ പരിപാടി സംഘടിപ്പിക്കാൻ നേതൃത്വം നൽകുന്നത്. ലോകമെമ്പാടുമുള്ള കുട്ടികൾക്ക് സഹായം എത്തിക്കുന്ന കിൻഡേർസ്മിഷൻസ്വേർക്ക് എന്ന കത്തോലിക്കാ സന്നദ്ധ സംഘടന 1959ലാണ് സ്റ്റേൺസിംഗറിന് ഒപ്പം കരോൾ പരിപാടി ആരംഭിക്കുന്നത്. പിന്നീട് ഫെഡറേഷൻ ഓഫ് ജർമ്മൻ കാത്തലിക് യൂത്ത് എന്ന സംഘടനയും 1961-ൽ ഇതിന്റെ ഭാഗമാവുകയായിരുന്നു. ചിൽഡ്രൻ ഹെല്പ് ചിൽഡ്രൻ എന്നതായിരുന്നു പദ്ധതിയുടെ ആപ്തവാക്യം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഏകദേശം 3 ലക്ഷത്തോളം കുട്ടികളും, യുവജനങ്ങളും ഇതിന്റെ ഭാഗമായി മാറിയതായി ബൗമാൻ പറഞ്ഞു. വിവിധ ഭവനങ്ങളിലൂടെ കടന്നുവരുന്ന കുട്ടികൾ 'ക്രിസ്റ്റസ് മാൻശനം ബെനഡികാറ്റ്' എന്ന ലത്തീൻ വാചകത്തിന്റെ ചുരുക്ക രൂപമായ C+M+B വാതിലുകളിൽ എഴുതി വെക്കും. ''ക്രിസ്തു ഈ ഭവനത്തെ അനുഗ്രഹിക്കട്ടെ'' എന്നതാണ് പ്രയോഗത്തിന്റെ അർത്ഥം. കത്തോലിക്കർ അല്ലാത്തവരിലേക്കും കത്തോലിക്കാ സഭയിലെ അംഗമായിട്ടും വിശ്വാസം പിന്തുടരാത്തവരിലേക്കും, മറ്റെല്ലാ മനുഷ്യരിലേക്കും, ക്രിസ്തുവിൻറെ സുവിശേഷവും, കൃപയും യേശുക്രിസ്തുവിന്റെ ജനനത്തിന്റെ സന്തോഷവാർത്ത പ്രഘോഷിക്കുന്ന കരോൾ പാട്ടുകാർ കൊണ്ടുവരുന്നുവെന്ന് ബൗമാൻ കൂട്ടിച്ചേർത്തു.
Image: /content_image/News/News-2024-01-02-20:01:57.jpg
Keywords: ഗാന

22442
Category: 1
Sub Category:
Heading: നിക്കരാഗ്വേയിലെ വൈദികരുടെ അറസ്റ്റ്; ആശങ്ക പ്രകടിപ്പിച്ചും പ്രാർത്ഥന അറിയിച്ചും ഫ്രാൻസിസ് പാപ്പ
Content: മനാഗ്വേ: നിക്കരാഗ്വേയിൽ മെത്രാന്മാരുടെയും വൈദികരുടെയും തുടർച്ചയായ അറസ്റ്റുകളിൽ ആശങ്ക പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ദൈവജനനിയുടെ തിരുന്നാളും ലോക സമാധാന ദിനവുമായിരുന്ന പുതുവത്സരദിനമായ ഇന്നലെ (01/01/24) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ ആശീർവ്വാദാനന്തരം വിശ്വാസികളെ അഭിവാദ്യം ചെയ്യവേയാണ് ഫ്രാൻസിസ് പാപ്പ തൻറെ ഉത്ക്കണ്ഠ രേഖപ്പെടുത്തിയത്. കിരാതമായ നടപടികളിലൂടെ, ഭരണകൂടം സഭയ്ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പാപ്പ തൻറെ ആശങ്ക അറിയിച്ചത്. അറസ്റ്റുചെയ്യപ്പെട്ടവരോടും അവരുടെ കുടുംബങ്ങളോടും രാജ്യത്തെ ആകമാന സഭയോടും പ്രാർത്ഥനയിലുള്ള തൻറെ സാമീപ്യം പാപ്പ അറിയിച്ചു. പ്രശ്നപരിഹാരത്തിന് സംഭാഷണത്തിന്റെ സരണിയിൽ ചരിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിയട്ടെയെന്ന് പറഞ്ഞ പാപ്പ, രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കാൻ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. ഇക്കഴിഞ്ഞ ഡിസംബർ 31-ന് ഹിനത്തേഗ രൂപതയിൽപ്പെട്ട ഫാ. ഗുസ്താവൊ സന്തീനൊ എന്ന കത്തോലിക്ക വൈദികനെയും 29-ന് രാത്രി നിക്കരാഗ്വേയിലെ മനാഗ്വ അതിരൂപതയിൽപ്പെട്ട 6 വൈദികരെയും പോലീസ് അകാരണമായി അറസ്റ്റുചെയ്തിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ 14 വൈദികരും സിയൂന രൂപതയുടെ മെത്രാൻ ഇസിദോറൊ മോറയും രണ്ടു സെമിനാരി വിദ്യാർത്ഥികളും അറസ്റ്റുചെയ്യപ്പെട്ടിട്ടുണ്ട്. കടുത്ത ജനാധിപത്യ വിരുദ്ധ നയമാണ് രാജ്യം ഭരിക്കുന്ന ഡാനിയേല്‍ ഒര്‍ട്ടേഗ പിന്തുടരുന്നത്. ഇതിനെതിരെ ശക്തമായ വിയോജിപ്പുമായി കത്തോലിക്ക സഭ രംഗത്തുണ്ട്. ഈ സമീപനമാണ് ഭരണകൂടത്തെ കത്തോലിക്ക സഭയെ ശത്രുവാക്കി മാറ്റിയത്. സഭയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയും മെത്രാന്മാരെയും വൈദികരെയും തടങ്കലിലാക്കിയും സന്യാസ സമൂഹങ്ങളെ പുറത്താക്കിയും ഭരണകൂട വേട്ടയാടല്‍ രാജ്യത്തു തുടരുകയാണ്.
Image: /content_image/News/News-2024-01-02-21:38:34.jpg
Keywords: പാപ്പ, നിക്കരാ

22443
Category: 18
Sub Category:
Heading: മാർ മാത്യു മൂലക്കാട്ടിന്റെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
Content: കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിന്റെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. രജതജൂബിലിയാഘോഷങ്ങളുടെ ഭാഗമായി കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രലിൽ മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലിയർപ്പിച്ചു. ബിഷപ്സ് ഹൗസിൽനിന്ന് കത്തീഡ്രലിലേക്കു പ്രദക്ഷിണത്തോടെയാണ് ആഘോഷങ്ങൾക്കു തുടക്കമായത്. ജൂബിലേറിയൻ മാർ മാത്യു മൂലക്കാട്ടിന് ഫ്രാൻസിസ് മാർപാപ്പ അയച്ച ലത്തീൻ ഭാഷയിലുള്ള സന്ദേശവും മലയാള പരിഭാഷയും അതിരൂപത ചാൻസലർ റവ. ഡോ. ജോൺ ചെന്നാകുഴി വായിച്ചു. മാർ മാത്യു മൂലക്കാട്ട് ജൂബിലി ദീപം തെളിച്ചു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വചനസന്ദേശം നൽകി. ദൈവസ്നേഹത്തിൽ നിറഞ്ഞ് സമചിത്തതയോടെയും സമഭാവനയോടെയും സുവിശേഷദീപ്‌തി പകർത്താൻ നിതാന്തജാഗ്രത പുലർത്തുന്നതോടൊപ്പം ക്നാനായ സമുദായത്തിന് ആത്മീയ മുഖം നൽകാൻ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിനു സാധിച്ചെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സമചിത്തത, സംയമനം, വിവേകം എന്നിവ വിഭാവനം ചെയ്യുന്ന വ്യക്തിത്വ വിശേഷണത്തിന്റെ ഉടമയാണ് മാർ മൂലക്കാട്ട്. ക്‌നാനായ സമൂഹത്തെ സഭാത്മകമായും സമുദായപരമായും സമന്വയിപ്പിച്ച് സീറോമലബാർ സഭയിലും സാർ വത്രിക സഭയിലും സന്തുലിതമായ ദർശനം നൽകാൻ മാർ മൂലക്കാട്ടിനു സാധിച്ചെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു. വിശുദ്ധ കുർബാനയെത്തുടർന്ന് വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡൻ്റ് ബാബു പറമ്പടത്തു മലയിൽ എന്നിവർ ആശംസകളർപ്പിച്ചു. മെത്രാഭിഷേക ജൂബിലിയോടനുബന്ധിച്ച് കോട്ടയം അതിരൂപത നടപ്പാക്കുന്ന വിവിധ ഉപവി-സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. അതിരൂപത സഹായമെത്രാൻമാരായ മാർ ജോസഫ് പണ്ടാരശേരിൽ സ്വാഗതവും ഗീവർഗീസ് മാർ അപ്രേം കൃതജ്ഞതയും അർപ്പിച്ചു. നിരവധി ബിഷപ്പുമാരും ജനപ്രതിനിധികളും ഉൾപ്പെടെ ഒട്ടേറെ പേർ അനുമോദനങ്ങൾ അറിയിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കൈവയ്‌പു ശുശ്രൂഷ വഴി റോമിലെ സെൻ്റ് പീറ്റേഴ്‌സ് ബസലിക്കയിൽവച്ച് 1999 ജനുവരി ആറിനാണ് മാർ മാത്യു മൂലക്കാട്ട് കോട്ടയം രൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായത്. 2006 ജനുവരി 14ന് കോട്ടയം അതിരൂപതാധ്യക്ഷനായി സ്ഥാനമേൽക്കുകയായിരിന്നു.
Image: /content_image/India/India-2024-01-03-10:41:13.jpg
Keywords: മൂലക്കാട്ടി

22444
Category: 18
Sub Category:
Heading: ക്രൈസ്‌തവ സഭാധ്യക്ഷന്മാരെ അവഹേളിച്ചു നടത്തിയ പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ
Content: കൊച്ചി: പാർട്ടി സമ്മേളനത്തിൽ ക്രൈസ്‌തവസഭാ മേലധ്യക്ഷന്മാരെ അവഹേളിച്ചു നടത്തിയ പരാമർശങ്ങളിൽ സിപിഎം നേതൃത്വം അതൃപ്‌തി പരസ്യമാക്കിയതോടെ മണിക്കൂറുകൾക്കുള്ളിൽ വാക്കുകൾ പിൻവലിച്ചും ഖേദം പ്രകടിപ്പിച്ചും മന്ത്രി സജി ചെറിയാൻ. വിഷയത്തിൽ കെസിബിസി പ്രസിഡൻ്റ് ഉൾപ്പെടെ ശക്തമായ എതിർപ്പുമായി രംഗത്തുവന്നിരുന്നു. വൈകാതെ സജി ചെറിയാൻ്റേത് സിപിഎം നിലപാടല്ലെ ന്നും പാർട്ടി നിലപാട് സെക്രട്ടറി പറയുമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശദീകരിച്ചു. ഇതിനു പിന്നാലെയാണ് പ്രസ്‌താവന പിൻവലിച്ചു ഖേദപ്രകടനം നടത്താൻ മന്ത്രി അടിയന്തരമായി പത്രസമ്മേളനം വിളിച്ചുചേർത്തത്. പരാമർശങ്ങൾ വൈദികമേലധ്യക്ഷന്മാർ ഉൾപ്പെടെയുള്ളവർക്ക് ആശങ്കയും വിഷമവും ഉണ്ടാക്കിയിട്ടുണ്ടെന്നു മനസിലാക്കി, ആ വാക്കുകൾ പിൻവലിക്കുകയാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കെസിബിസി പ്രസിഡൻ്റ് കർദ്ദിനാൾ മാർ ക്ലീമിസുമായി നല്ല ബന്ധം സൂക്ഷിക്കുന്നയാളാണു താൻ. അദ്ദേഹത്തിനുൾപ്പെടെ തൻ്റെ പരാമർശം വിഷമമുണ്ടാക്കിയെന്നു മനസിലാക്കി. ഇതനുസരിച്ചാണ് പ്രസംഗത്തിൽ പറഞ്ഞ കേക്കിന്റെയും വീഞ്ഞിന്റെയും കാര്യങ്ങളും, രോമാഞ്ചം എന്ന പദപ്രയോഗവും പിൻവലിക്കുന്നത്. നടത്തിയതു വ്യക്തിപരമായ പരാമർശമാണ്. കെസിബിസി സർക്കാരുമായി സഹകരിച്ചു മുന്നോട്ടുപോകണമെന്നാണ് അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. പുന്നപ്രയിൽ പാർട്ടി ലോക്കൽ കമ്മിറ്റി യോഗത്തിൽ നടത്തിയ പ്രസംഗമാണ് നേരത്തെ വിവാദമായത്.
Image: /content_image/India/India-2024-01-03-10:50:12.jpg
Keywords: മന്ത്രി