Contents

Displaying 22031-22040 of 24987 results.
Content: 22445
Category: 1
Sub Category:
Heading: 2023-ൽ കൊല്ലപ്പെട്ടത്‌ ഇരുപത് കത്തോലിക്ക മിഷ്ണറിമാരെന്ന് വത്തിക്കാൻ
Content: വത്തിക്കാൻ സിറ്റി: 2023-ൽ ഇരുപത് കത്തോലിക്ക മിഷ്ണറിമാർ കൊല്ലപ്പെട്ടതായി വത്തിക്കാനെ ഉദ്ധരിച്ച് പൊന്തിഫിക്കൽ വാർത്ത ഏജൻസിയായ ഏജൻസിയ ഫിഡെസ്. കൊല്ലപ്പെട്ടവരിൽ രണ്ട് അമേരിക്കൻ വൈദികരും ലോസ് ഏഞ്ചൽസ് സഹായ മെത്രാൻ ഡേവിഡ് ഒ കോണലും ഉൾപ്പെടുന്നു. ഒരു ബിഷപ്പ്, എട്ട് വൈദികർ, രണ്ട് സന്യസ്ഥർ, ഒരു സെമിനാരി വിദ്യാർത്ഥി, ഏഴ് അല്മായർ ഉൾപ്പെടെയുള്ളവരാണ് കഴിഞ്ഞ വർഷം കൊല്ലപ്പെട്ട മിഷ്ണറിമാരിൽ ഉൾപ്പെട്ടതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇത്തരത്തിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്ന ഭൂഖണ്ഡം ആഫ്രിക്കയാണ്. ഒൻപത് മിഷ്ണറിമാരാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്. ഇവരിൽ അഞ്ച് വൈദികരും ഒരു സെമിനാരി വിദ്യാർത്ഥിയും ഉൾപ്പെടുന്നു. ഇതിൽ നാലുപേർ നൈജീരിയയിലാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം അമേരിക്കയിൽ ആറ് മിഷ്ണറിമാരാണ് കൊല്ലപ്പെട്ടത്. അമേരിക്കൻ ഭൂഖണ്ഡത്തിൽ എല്ലാ കൊലപാതകങ്ങളും നടന്നത് മെക്സിക്കോയിലും അമേരിക്കയിയിലുമായാണ്. മരിച്ചവരിൽ ഒരു ബിഷപ്പും മൂന്ന് വൈദികരും രണ്ട് അൽമായ സ്ത്രീകളും ഉൾപ്പെടുന്നു. മെക്‌സിക്കൻ സംസ്ഥാനമായ ഒക്‌സാക്കയിൽ ദിവ്യകാരുണ്യ ഘോഷയാത്രയ്‌ക്കുള്ള യാത്രാമധ്യേ രണ്ട് വിശ്വാസ പരിശീലകർ കൊല്ലപ്പെട്ടു. കഴിഞ്ഞ വർഷം ഏഷ്യയിൽ നാല് അൽമായരാണ് കൊല്ലപ്പെട്ടത്. ഇതിൽ രണ്ടു മിഷ്ണറിമാർ ഫിലിപ്പീൻസിൽ നിന്നുള്ളവരാണ്. സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് മിൻഡനാവോയിൽ നടന്ന ദിവ്യബലിയ്‌ക്കിടെ ബോംബ് സ്‌ഫോടനത്തിൽ കോളേജ് വിദ്യാർത്ഥികളായ ജുൻറേ ബാർബന്റെയും ജാനിൻ അരീനസുമാണ് മരിച്ചത്. യൂറോപ്പിൽ ഒരു മിഷ്ണറിയാണ് കൊല്ലപ്പെട്ടത്. സ്‌പെയിനിലെ അൽജെസിറാസിലെ ന്യൂസ്ട്ര സെനോറ ഡി ലാ പാൽമ ഇടവകയിലെ ദേവാലയ ശുശ്രൂഷിയായ ഡീഗോ വലൻസിയ എന്ന വ്യക്തിയാണ് അഭയാർത്ഥിയുടെ വടിവാൾ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.
Image: /content_image/News/News-2024-01-03-11:43:15.jpg
Keywords: മിഷ്ണറി
Content: 22446
Category: 1
Sub Category:
Heading: വടക്കൻ ഗാസയിലുള്ള ക്രൈസ്തവർ നേരിടുന്ന ദുരവസ്ഥ ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയിലും ചർച്ചയായി
Content: ലണ്ടൻ/ഗാസ: വടക്കൻ ഗാസയിലുള്ള ക്രൈസ്തവരുടെ ദുരവസ്ഥയെ കുറിച്ചുള്ള ആശങ്കകൾ ചർച്ച ചെയ്ത് ബ്രിട്ടനിലെ പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോഡ്സ്. സൗത്ത്‌വെല്ലിന്റെയും നോട്ടിങ്ഹാമിന്റെയും അധ്യക്ഷനായ ആംഗ്ലിക്കൻ ബിഷപ്പ് പോൾ വില്യംസാണ് വിഷയം അവതരിപ്പിച്ചത്. ഗാസ നഗരത്തിലെ ആംഗ്ലിക്കൻ അൽ-അഹ്ലി ആശുപത്രിയുടെ പ്രവേശനമതിൽ തകർത്ത്, ഭൂരിഭാഗം ജീവനക്കാരേയും തടവിലാക്കി ആക്രമിച്ച ഇസ്രായേൽ പ്രതിരോധ സേനയുടെ ചെയ്തികൾ ഉൾപ്പെടെയുള്ള അതിക്രമങ്ങൾ ഉപരിസഭയിൽ ബിഷപ്പ് ചൂണ്ടിക്കാട്ടി. ഗാസയിലെ ക്രിസ്തീയ സാക്ഷ്യം ഇപ്പോഴും പ്രദേശത്തു നിലനിൽക്കുന്നുണ്ടെന്ന് ബിഷപ്പ് പോൾ ജനപ്രതിനിധി സഭയെ ഓർമിപ്പിച്ചു. അൽ-അഹ്ലി ആശുപത്രിയിൽനിന്നും തടവിലാക്കപ്പെട്ട ആശുപത്രി ജീവനക്കാരുടെ പെട്ടെന്നുള്ള മോചനം ഈ രാജ്യത്തെ സഭ പ്രതീക്ഷിക്കുകയാണ്. നിയമാനുസൃതമായ സൈനിക ലക്ഷ്യങ്ങൾ പിന്തുടരാനുള്ള ഇസ്രായേലിന്റെ അവകാശത്തെ മാനിക്കുമ്പോൾ തന്നെ, സമൂഹത്തിനു നൽകുന്ന ആരോഗ്യസംരക്ഷണ സൗകര്യങ്ങളേയും മതപരമായ കെട്ടിടങ്ങളേയും അവരുടെ ആളുകളെയും ലക്ഷ്യമിടുന്നത് അസ്വീകാര്യമാണെന്ന് ഇസ്രായേൽ സർക്കാരിനെ ബ്രിട്ടീഷ് ഭരണകൂടം അറിയിക്കണമെന്നും ബിഷപ്പ് പറഞ്ഞു. ചെറിയ സമൂഹമാണെങ്കിലും ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ഒരുക്കുന്നതിൽ വളരെ ശ്രദ്ധേയമായി ക്രിസ്ത്യൻ സമൂഹം ഗാസയിൽ അവശേഷിക്കുകയാണെന്ന് ബിഷപ്പ് പറഞ്ഞു. യുകെയിലുള്ള ക്രിസ്ത്യാനികളെ പ്രതിനിധീകരിച്ചുകൊണ്ട് ദ്രുതഗതിയിലുള്ള ഭരണകൂട നടപടിക്ക് അദ്ദേഹം അഭ്യർത്ഥിച്ചു. അതേസമയം വടക്കൻ ഗാസയിൽ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയും വിധം ആധിപത്യം നേടിയെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. യുദ്ധം ആരംഭിച്ച ഒക്ടോബർ 7 മുതൽ ഇതുവരെ 21,978 പലസ്തീൻ സ്വദേശികളാണ് കൊല്ലപ്പെട്ടത്. 56,697 പേർക്കു പരുക്കേറ്റു. നിരവധി ഇസ്രായേൽ സ്വദേശികളും ഹമാസ് ഭീകരരുടെ ആക്രമണത്തിൽ ക്രൂരമായി കൊല്ലപ്പെട്ടിരിന്നു.
Image: /content_image/News/News-2024-01-03-15:18:52.jpg
Keywords: ഗാസ
Content: 22447
Category: 1
Sub Category:
Heading: നിക്കരാഗ്വേ ഏകാധിപത്യ ഭരണകൂടം അകാരണമായി തടങ്കലിലാക്കിയവരിൽ രണ്ട് ബിഷപ്പുമാരും 15 വൈദികരും
Content: മനാഗ്വേ: നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം കഴിഞ്ഞ വർഷം തടങ്കലിലാക്കിയവരിൽ രണ്ട് ബിഷപ്പുമാരും 15 വൈദികരും രണ്ട് സെമിനാരി വിദ്യാർത്ഥികളും. ഡിസംബർ 31നു ജിനോടെഗ രൂപതയിലെ പന്താസ്മ മേഖലയിൽ സ്ഥിതി ചെയ്യുന്ന സാന്താ മരിയയിലെ ഔവർ ലേഡി ഓഫ് സോറോസ് ഇടവക വികാരിയായ ഫാ. ഗുസ്താവോ സാൻഡിനോയെ പോലീസും അർദ്ധസൈനികരും അറസ്റ്റ് ചെയ്തുകൊണ്ടുപോയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. സിയുന രൂപതയിലെ ബിഷപ്പ് ഇസിഡോറോ ഡെൽ കാർമെൻ മോറയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള കിരാത നടപടികളാണ് ഭരണകൂടം നടത്തിയത്. ഇവരെല്ലാം അകാരണമായാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നതാണ് ശ്രദ്ധേയമായ വസ്തുത. അതേസമയം അറസ്റ്റ് ചെയ്തിരിക്കുന്ന ബിഷപ്പ് ഇസിഡോറോയെ കുറിച്ച് യാതൊരു വിവരവുമില്ല. അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്നതിന്റെ തലേദിവസം ഭരണകൂട വേട്ടയാടലിൽ തടങ്കലിൽ കഴിയുന്ന ബിഷപ്പ് റൊളാൻഡോ അൽവാരസിനായി പൊതുവായി പ്രാർത്ഥന നടത്തിയിരിന്നു. ഇതിനിടെ അറസ്റ്റ് ചെയ്ത വൈദികരിൽ രണ്ടുപേരെ മാത്രം പോലീസ് മോചിപ്പിച്ചു. മോൺ ഓസ്‌കാർ എസ്‌കോട്ടോ, ഫാ. ജാദർ ഗൈഡോ എന്നിവരെ ഡിസംബർ 22, 24 തീയതികളിൽ അറസ്റ്റ് ചെയ്തുകൊണ്ടുപോയെങ്കിലും പിന്നീട് വിട്ടയച്ചു. നിക്കരാഗ്വേൻ സ്വേച്ഛാധിപത്യം നടത്തിയ അതിക്രമങ്ങളുടെ പട്ടികയിൽ ഏറ്റവും കുപ്രസിദ്ധിയാർജിച്ചത് മതഗൽപ്പ രൂപതാധ്യക്ഷൻ ബിഷപ്പ് റൊളാൻഡോ അൽവാരസിന്റേതാണ്. ഭരണകൂടത്തിന്റെ ഏകാധിപത്യത്തെ ചോദ്യം ചെയ്ത അദ്ദേഹത്തെ 2022 ആഗസ്റ്റ് മാസത്തിൽ വീട്ടുതടങ്കലിലാക്കിയിരിന്നു. നീണ്ട വിചാരണയ്ക്ക് ശേഷം, 2023 ഫെബ്രുവരിയിൽ അൽവാരസിനെ "മാതൃരാജ്യത്തെ രാജ്യദ്രോഹി" എന്ന വിശേഷണത്തോടെ 26 വർഷത്തിലധികം തടവിന് ശിക്ഷിച്ചു. ബിഷപ്പ് ഇപ്പോഴും തടവിൽ തുടരുകയാണ്. സ്വേച്ഛാധിപത്യ ഭരണകൂടത്തിന് എതിരെ പോരാടുന്നവരെ അടിച്ചമർത്തിയപ്പോൾ പരിക്കേറ്റവരെ ചേർത്തു നിർത്തി സംരക്ഷിക്കുവാൻ കത്തോലിക്കാ സഭ മുൻപിലുണ്ടായിന്നു. സ്വേച്ഛാധിപത്യത്തിനെതിരെ പ്രതികരിയ്ക്കാനും സഭ രംഗത്തുണ്ടായിരുന്നു. ഇതാണ് സഭ ഭരണകൂട വേട്ടയാടലിന് ഇരയാകുവാൻ കാരണമായി തീർന്നത്.
Image: /content_image/News/News-2024-01-03-18:44:30.jpg
Keywords: നിക്കരാ
Content: 22448
Category: 1
Sub Category:
Heading: 2024-ല്‍ 80 വയസ്സ് തികയുന്നത് 13 കര്‍ദ്ദിനാളുമാര്‍ക്ക്; കോണ്‍ക്ലേവില്‍ വോട്ടവകാശം നഷ്ട്ടമാകും
Content: വത്തിക്കാൻ സിറ്റി: പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കെ വോട്ടവകാശമുള്ള കർദ്ദിനാളുമാരെ കുറിച്ചുള്ള റിപ്പോർട്ടുമായി കാത്തലിക് ന്യൂസ് ഏജൻസിയുടെ സ്പാനിഷ് വിഭാഗമായ എസിഐ പ്രൻസ. ഈ വർഷം 13 കർദ്ദിനാളുമാർക്കാണ് 80 വയസ്സ് തികയുന്നത്. ഇതോടെ കത്തോലിക്കാ സഭയുടെ നിയമമനുസരിച്ച് മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള ഭാവി കോൺക്ലേവിൽ പങ്കെടുക്കാൻ ഇവർക്ക് കഴിയില്ല. 13 അംഗ കർദ്ദിനാളുമാരുടെ പട്ടികയിൽ ബോംബെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസും ഉൾപ്പെടുന്നു. ഡിസംബർ 24-നാണ് കർദ്ദിനാൾ ഓസ്വാൾഡിന് 80 വയസ്സ് തികയുക. ഫ്രാൻസിസ് പാപ്പയുടെ ഉപദേശക സമിതിയായ C9 എന്ന ഒൻപതംഗ സംഘത്തിലെ അംഗവും 2007-ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവിലെ അംഗവും കൂടിയായിരുന്നു അദ്ദേഹം. 2024-ൽ 80 വയസ്സ് തികയുന്ന ആദ്യത്തെ കർദ്ദിനാൾ നൈജീരിയയിലെ അബുജ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ ജോൺ ഒലോറുൻഫെമി ഒനായേക്കൻ ആയിരിക്കും. ജനുവരി 29നാണ് അദ്ദേഹത്തിന് 80 വയസ് തികയുക. നിലവിൽ കർദ്ദിനാൾ സംഘത്തിൽ 132 വോട്ടവകാശമുള്ള കർദ്ദിനാളുമാരും 108 വോട്ട് അവകാശമില്ലാത്ത കർദ്ദിനാളുമാരും ഉൾപ്പെടുന്നു. 2024 അവസാനത്തോടെ - പുതിയ കർദ്ദിനാൾ നിയമനങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ- വോട്ടവകാശമുള്ള കർദ്ദിനാളുമാരുടെ എണ്ണം 119 ആയി കുറയും. ഇതോടെ പെറു, പനാമ, ലാവോസ്, വെനസ്വേല, കെനിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ഭാവി കോൺക്ലേവിൽ ഉണ്ടാകില്ലായെന്നും എസിഐ പ്രൻസ റിപ്പോർട്ട് ചെയ്യുന്നു. ഫ്രാൻസിസ് പാപ്പ പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതുവരെ 70 രാജ്യങ്ങളിൽ നിന്നായി 142 പേരെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയിരുന്നു.
Image: /content_image/News/News-2024-01-03-21:15:48.jpg
Keywords: കർദ്ദി
Content: 22449
Category: 1
Sub Category:
Heading: 'സാന്ത മുർത്തെ' പൈശാചികം, സൂക്ഷിക്കണം; മുന്നറിയിപ്പുമായി കത്തോലിക്ക ഭൂതോച്ചാടകൻ
Content: മെക്സിക്കോ സിറ്റി: മെക്സിക്കോ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളിൽ വ്യാപകമായി പ്രചാരത്തിലുള്ള സാന്ത മുർത്തെ അഥവാ സെയിന്റ് ഡെത്ത് എന്ന കൾട്ട് സാത്താനികമാണെന്ന മുന്നറിയിപ്പുമായി മെക്സിക്കൻ അതിരൂപതയുടെ കോളേജ് ഓഫ് എക്സോർസിസ്റ്റ്സ് അംഗമായ ഫാ. ആന്ദ്രേസ് ലോപ്പസ്. അതിനെ പിന്തുടരുന്നവർ സാത്താനെയാണ് ആരാധിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, അത് സാത്താന് സ്വയം സമർപ്പിക്കുന്നതിനും സാത്താന്റെ പ്രവർത്തനം ജീവിതത്തിൽ കൊണ്ടുവരുന്നതിനും ഇടവരുത്തുമെന്നും ചൂണ്ടിക്കാട്ടി. മരണത്തിന്റെ ഒരു പ്രതീകം, സംരക്ഷണം, മരണാനന്തര ജീവിതത്തിലേക്ക് സുരക്ഷിതമായ മാർഗ്ഗം എന്നീ വിശേഷണങ്ങളുമായി ബന്ധപ്പെട്ടു സ്ത്രീ രൂപത്തിലുള്ള മനുഷ്യ അസ്ഥികൂടമാണ് സാന്ത മുർത്തെ. ഇതിനെ കത്തോലിക്ക സഭയും ഇവാഞ്ചലിക്കൽ നേതൃത്വവും നേരത്തെ തന്നെ അപലപിച്ചിട്ടുണ്ട്. സാന്ത മുർത്തെയുടെ വ്യാപനം സാത്താന്റെ അസാധാരണ പ്രവർത്തനം വർദ്ധിക്കുന്നതിന് വലിയ കാരണമായിട്ടുണ്ടെന്ന് ഫാ. ആന്ദ്രേസ് ലോപ്പസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ വൈദികർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1965ലാണ് ഈ കൾട്ട് കൂടുതൽ പ്രചാരം നേടിയതെന്ന് ഫാ. ലോപ്പസ് പറയുന്നു. ആ വർഷം നിയമവിരുദ്ധമായ കാര്യങ്ങളും മയക്കുമരുന്ന് കച്ചവടവും സുലഭമായിരുന്ന മെക്സിക്കോ സിറ്റിയിലെ ടേപിറ്റോ മാർക്കറ്റ് ആണ് പ്രചാരണത്തിന് ആക്കം കൂട്ടിയത്. മന്ത്രവാദം അടക്കമുള്ളവ പ്രചാരത്തിൽ ഇരുന്ന വെരാക്രൂസ് സംസ്ഥാനത്തെ കാറ്റമാക്കോ പട്ടണത്തിലും ഇതിന് പ്രചാരം ലഭിച്ചു. സാന്ത മുർത്തെ കൾട്ടിലെ പ്രവർത്തനങ്ങൾ വിശ്വാസവിരുദ്ധവും, രാജ്യവിരുദ്ധവും ആണെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ഇതിൻറെ ശാപം പിന്നീട് നമ്മെ പിന്തുടരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെക്സിക്കോയിൽ സാത്താൻ സേവകർക്ക് പുറമേ, സ്വവർഗ്ഗാനുരാഗികളും മയക്കുമരുന്ന് വ്യാപനം നടത്തുന്നവരും സാന്ത മുർത്തെയെ വണക്കം നടത്തുന്നുണ്ട്.
Image: /content_image/News/News-2024-01-03-23:35:18.jpg
Keywords: മെക്സിക്കോ
Content: 22450
Category: 1
Sub Category:
Heading: നൈജീരിയയിൽ നടന്ന ക്രിസ്തുമസ് കൂട്ടക്കൊലകൾ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗം: സോകോട്ടോ ബിഷപ്പ്
Content: അബൂജ: നൈജീരിയയിൽ നടന്ന ക്രിസ്തുമസ് കൂട്ടക്കൊലകൾ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സോകോട്ടോ രൂപതാധ്യക്ഷൻ ബിഷപ്പ് മാത്യു ഹസ്സൻ - കുക്ക. പ്ളേറ്റോ സംസ്ഥാനത്ത് ഡിസംബർ 23നും 26നും ഇടയ്ക്ക് നടന്ന ക്രൈസ്തവ കൂട്ടക്കൊലകളുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുമസ് ആക്രമണങ്ങളിൽ ഏകദേശം ഇരുപത് ഗ്രാമങ്ങളിലെ ഇരുനൂറോളം ക്രൈസ്തവർ കൊല്ലപ്പെടുകയും അഞ്ഞൂറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. ക്യാമ്പുകളിൽ അഭയം പ്രാപിക്കാൻ ഇരുനൂറോളം കുടുംബങ്ങൾ നിർബന്ധിതരായി. നൈജീരിയയുടെ വടക്കു ഭാഗത്തു പ്രധാനമായും മുസ്ലിങ്ങളും തെക്കു ഭാഗത്തു ക്രിസ്ത്യാനികളും തമ്മിൽ പരമ്പരാഗതമായി അതിർത്തി പങ്കിടുന്ന മിഡിൽ ബെൽറ്റ് എന്ന് വിളിക്കപ്പെടുന്ന പ്രദേശത്ത്, കഴിഞ്ഞ കാലങ്ങളിൽ ഏറ്റുമുട്ടലുകളും കൂട്ടക്കൊലകളും നടന്നിട്ടുണ്ട്. നൈജീരിയൻ ഫെഡറേഷനെ അസ്ഥിരപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണ് അടുത്തിടെ നടന്ന കൂട്ടക്കൊലകളെന്ന് സോകോട്ടോ ബിഷപ്പ് പറഞ്ഞു. ഈ കൊലപാതകങ്ങൾ ഒരു ആമുഖം മാത്രമാണെന്നും ഇത് വയലുകൾക്കുവേണ്ടി കർഷകരും ഇടയന്മാരും തമ്മിലുള്ള വഴക്കുകളല്ലെന്നും ബിഷപ്പ് വ്യക്തമാക്കി. ഒരു തിന്മയും എന്നേക്കും നിലനിൽക്കുകയില്ല. ഒരു രാഷ്ട്രമെന്ന നിലയിൽ ഈ ഭീഷണിയെ തങ്ങൾ നന്നായി നേരിടും. അടിമത്തം, വർണ്ണ വിവേചനം, നാസിസം, വംശീയത, തീവ്രവാദത്തിൻ്റെ രൂപങ്ങൾ എന്നിവയെ ലോകം പരാജയപെടുത്തിയതാണെന്നു പറഞ്ഞ ബിഷപ്പ് കുക്ക, തങ്ങൾ യുദ്ധത്തിലല്ലെന്നു തോന്നുമെങ്കിലും നൈജീരിയൻ സംസ്ഥാനത്തിനും അവിടുത്തെ ജനങ്ങൾക്കുമെതിരെ യഥാർത്ഥത്തിൽ ഒരു യുദ്ധം നടക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തെ നേരിടുന്നതിന് പൂർണ്ണമായും ആയുധങ്ങളെ അടിസ്ഥാനമാക്കിയുള്ള സൈനിക സമീപനത്തിനുമപ്പുറം പോകേണ്ടത് അനിവാര്യമാണ്. ആരാണീ കൊലയാളികൾ? അവർ എവിടെ നിന്ന് വരുന്നു? അവരെ മുൻനിർത്തി ആരാണ് പ്രവർത്തിക്കുന്നത്? അവരുടെ ഗൂഡാലോചന എന്താണ് ? അവർക്കു എന്താണ് വേണ്ടത്? ആരെയാണ് വേണ്ടത്? അവർ ആർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത് ? ഇതെല്ലാം എപ്പോൾ അവസാനിക്കും? ഇതിനെല്ലാം സംസ്ഥാന സുരക്ഷയുടെ ഉത്തരവാദിത്വപ്പെട്ടവർ മറുപടി നൽകേണ്ടതുണ്ടെന്നും ബിഷപ്പ് മാത്യു ഹസ്സൻ - കുക്ക പറഞ്ഞു.
Image: /content_image/News/News-2024-01-03-23:54:17.jpg
Keywords: നൈജീ
Content: 22451
Category: 1
Sub Category:
Heading: ജപ്പാൻ ഭൂചലനം: ഇരകൾക്ക് സഹായവുമായി കത്തോലിക്ക സഭ
Content: ടോക്കിയോ: പുതുവർഷദിനത്തിൽ ജപ്പാനിലുണ്ടായ തീവ്രമായ ഭൂചലനത്തെത്തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് സഹായവുമായി കത്തോലിക്ക സഭ. ഇരകളായവർക്ക് തങ്ങൾ നൽകിവരുന്ന സഹായങ്ങൾ തുടരുമെന്ന് ടോക്കിയോ ആർച്ച് ബിഷപ്പ് കികൂച്ചി പറഞ്ഞു. ജപ്പാനിലെ ഇഷികാവ പ്രീഫെക്ചറിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെട്ട അതിശക്തമായ ഭൂചലനത്തെത്തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക്, കത്തോലിക്ക സഭ കഴിയുന്ന വിധത്തിലെല്ലാം തങ്ങൾ സമീപസ്ഥരായിരിക്കുമെന്നും, തങ്ങളുടെ പിന്തുണയും സഹായസഹകരണങ്ങളും തുടരുമെന്നും ടോക്കിയോ ആർച്ച് ബിഷപ്പ് ഇസാവോ കികൂച്ചി പറഞ്ഞു. ജപ്പാനിലെ കത്തോലിക്കാസഭ, ദേശീയ കാരിത്താസ് സംഘടനയോട് ചേർന്ന്, അടിയന്തിര ദുരന്തനിവാരണ സംഘം രൂപീകരിച്ചതായും, അതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതായും ആർച്ച് ബിഷപ്പ് കികൂച്ചി തന്റെ ഇന്റർനെറ്റ് വ്ലോഗിൽ കുറിച്ചു. നാഗോയ രൂപതയുടെ കീഴിലുള്ള ഹൊകുറികു പ്രദേശവും നോട്ടോ ഉപദ്വീപിലെ വാജിമ പ്രദേശവും ഭൂചലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. രൂപതാധ്യക്ഷനുമായി, പ്രദേശത്തെ സ്ഥിതിഗതികളെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ തേടുകയാണെന്നും, സഭയെന്ന നിലയിൽ ചെയ്യാൻ സാധിക്കുന്ന സേവനങ്ങൾ ചർച്ച ചെയ്യുമെന്നും ടോക്കിയോ അതിരൂപതാദ്ധ്യക്ഷൻ വ്യക്തമാക്കി. 2023 മെയ് മാസത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ, ആർച്ച് ബിഷപ്പ് കികൂച്ചി, അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം ജപ്പാൻ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 62 ആയി.
Image: /content_image/News/News-2024-01-04-00:02:32.jpg
Keywords: ജപ്പാ
Content: 22452
Category: 1
Sub Category:
Heading: ഔദ്യോഗികം; കത്തോലിക്ക വിശ്വാസം സ്വീകരിച്ച് ഹോളിവുഡ് താരം ഷിയാ ലാബിയൂഫ്
Content: കാലിഫോണിയ: കത്തോലിക്ക വിശ്വാസത്തിലേക്ക് പ്രവേശിക്കുകയാണെന്ന് നേരത്തെ പ്രഖ്യാപനം നടത്തിയ ഹോളിവുഡ് താരം ഷിയാ ലാബിയൂഫ് സ്ഥൈര്യലേപന കൂദാശയിലൂടെ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. വിനോന റോച്ചസ്റ്റർ രൂപതയുടെ മെത്രാനും 'വേർഡ് ഓൺ ഫയർ' മിനിസ്ട്രിയുടെ സ്ഥാപകനുമായ ബിഷപ്പ് റോബർട്ട് ബാരനാണ് അദ്ദേഹത്തിന് സ്ഥൈര്യലേപന കൂദാശ നൽകിയത്. കപ്പൂച്ചിൻ ഫ്രാൻസിസ്കൻസ് സന്യാസി സമൂഹത്തിന്റെ വെസ്റ്റ് അമേരിക്ക പ്രോവിൻസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം ലോകത്തെ അറിയിക്കുകയായിരിന്നു. ഇതിനുമുമ്പ് ദൈവം ഉണ്ടോ ഇല്ലയോ എന്ന് തീർച്ചയില്ലാത്ത ഒരു വ്യക്തിയായിരുന്നു താനെന്ന് ഹോളിവുഡ് താരം പറഞ്ഞിരുന്നു. കാലിഫോണിയായിലുള്ള ഓൾഡ് മിഷൻ സാന്ത ഇനേസ് ഇടവക ദേവാലയത്തിൽവെച്ചാണ് ലാബിയൂഫ് കത്തോലിക്ക സഭയിലേക്ക് കടന്നുവന്നത്. ചിത്രത്തിന് മുന്നോടിയായി ഒരു കപ്പൂച്ചൻ സന്യാസിയായി അദേഹം പരിശീലനം നടത്തിയത് ഈ ദേവാലയത്തിൽവെച്ചായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഭാവിയിൽ താരത്തിന് ഒരു ഡീക്കനായി തീരണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹത്തിന്റെ സ്പോൺസറായിരുന്ന ബ്രദർ അലക്സാണ്ടർ റോഡിഗ്രസ് കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. 'പാദ്രേ പിയോ' ചിത്രത്തിൽ അഭിനയിക്കുന്ന സമയത്താണ് താരത്തിന്റെ ഉള്ളിൽ ഇങ്ങനെ ഒരു ആഗ്രഹം ഉടലെടുത്തതെന്ന് റോഡിഗ്രസ് പങ്കുവെച്ചു. ചിത്രത്തിൽ പാദ്രേ പിയോ ആയി വേഷമിട്ടത് ലാബിയൂഫായിരുന്നു. റോഡിഗ്രസ് ഒരു സന്യാസിയുടെ വേഷത്തിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ലോസാഞ്ചലസ് അതിരൂപതയുടെ പരിധിയിൽ വരുന്ന ഇടവക ദേവാലയത്തിലായിരിന്നു ജ്ഞാനസ്നാന സ്വീകരണം. ബിഷപ്പ് റോബർട്ട് ബാരൺ മുൻപ് ഇവിടെ സഹായ മെത്രാനായി സേവനം ചെയ്തിട്ടുണ്ട്. ആ സമയത്ത് ഇരുവരും പരസ്പരം കൂടിക്കാഴ്ച നടത്തിയതായി റോഡിഗ്രസ് വെളിപ്പെടുത്തി. ഏതാനും നാളുകൾക്ക് മുൻപ് ബിഷപ്പ് റോബർട്ട് ബാരണുമായി നടത്തിയ 80 മിനിറ്റ് അഭിമുഖത്തിൽ പാദ്രേ പിയോ ചിത്രത്തിൻറെ സ്വാധീനത്താൽ താൻ കത്തോലിക്ക വിശ്വാസത്തെ സ്നേഹിക്കാൻ ആരംഭിച്ചുവെന്ന് ലാബിയൂഫ് വെളിപ്പെടുത്തൽ നടത്തിയിരിന്നു.
Image: /content_image/News/News-2024-01-05-12:19:53.jpg
Keywords: ഹോളിവുഡ്
Content: 22453
Category: 18
Sub Category:
Heading: ശുശ്രൂഷ ചെയ്യാൻ ദൈവം അനുവദിച്ചത് ദൈവം, എല്ലാവർക്കും നന്ദി: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: കൊച്ചി: മെത്രാൻ സിനഡിന്റെ തെരഞ്ഞെടുപ്പിലൂടെ സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപായി നിയോഗിക്കപ്പെട്ട തന്നെ 12 വർഷവും ആറു മാസവും ശുശ്രൂഷ ചെയ്യാൻ അനുവദിച്ചത് ദൈവമാണെന്നും ശുശ്രൂഷ ജീവിതത്തിൽ സഹായിച്ച എല്ലാവർക്കും നന്ദി അർപ്പിക്കുന്നതായും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്, എറണാകുളം-അങ്കമാലി അതിരൂപതയുടെ ആർച്ച് ബിഷപ്പ് എന്നീ ശുശ്രൂഷകൾ വലിയ സന്തോഷത്തോടെയും സംതൃപ്‌തിയോടെയുമാണ് നിർവഹിച്ചതെന്നും സഭാംഗങ്ങൾക്കു നന്ദി അർപ്പിച്ചു തയാറാക്കിയ കത്തിൽ പറഞ്ഞു. തക്കല രൂപതയിൽ മെത്രാനായി സേവനംചെയ്‌ത 13 വർഷങ്ങളുടെ ഓർമ എന്റെ മനസ്സിൽ സജീവമായി നിലനില്ക്കുന്നു; എന്റെ മേല്‌പട്ടശുശ്രൂഷ വലിയ സന്തോഷ ത്തോടും സംതൃപ്‌തിയോടുംകൂടിയാണ് ഞാൻ നിർവഹിച്ചത്. മെത്രാൻ എന്നനിലയിലും മേജർ ആർച്ചു ബിഷപ്പ് എന്നനിലയിലും എന്റെ ശുശ്രൂഷാകാലഘട്ടത്തിലുടനീളം എന്റെ ഏറ്റവും ആത്മാർഥമായ പരിശ്രമം വിവിധ ശുശ്രൂഷാ മേഖലകളിൽ സീറോമലബാർസഭയെ പരിപാലിക്കുക, അഥവാ വി. പൗലോസിൻ്റെ വാക്കുകളിൽ പറഞ്ഞാൽ 'നനയ്ക്കുക', എന്നതായിരുന്നു. സുവിശേഷവത്ക്കരണം, പ്രേഷിതസംരംഭങ്ങൾ, ആരാധനക്രമനവീകര ണത്തിനായി ആരാധനാക്രമപുസ്‌തകങ്ങളുടെ പുതുക്കൽ, പുരോഹിതാർഥികളുടെ പരിശീലനം, അത്മായസംഘടനകളുടെ പുനഃശക്തീകരണം, സമർപ്പിതരെ സഭയോടു കൂടുതൽ ചേർത്തുനിറുത്തൽ, ഭാരതത്തിനകത്തും പുറത്തുമായി ചിതറിക്കിടക്കുന്ന സീറോമലബാർ വിശ്വാസികളുടെ അജപാലനപരവും പ്രേഷിതപരവുമായ ആവശ്യങ്ങൾ, സഭൈക്യപ്രസ്ഥാ നം, സഭയുടെ പാരമ്പര്യത്തെ പകർന്നുകൊടുക്കുന്നതിനും ചരിത്രഗവേഷണത്തിനും വേണ്ടിയുള്ള ഹെരിറ്റേജ് ആൻഡ് റിസർച് സെൻ്റർ, മാധ്യമപ്രേഷിതത്വം എന്നീ മേഖലകളിലാണ് എന്റെ ശ്രദ്ധ കൂടുതൽ പതിഞ്ഞിട്ടുള്ളത്. ഇതിനുപുറമേ, പാവങ്ങളോടും ചൂഷിതരോടും പാർശ്വവത്‌കരിക്കപ്പെട്ടവരോടുമുള്ള നമ്മുടെ കരുതൽ പ്രതിഫലിപ്പിക്കുന്ന പദ്ധ തികളും നടപ്പിലാക്കിയിട്ടുണ്ട്. ഇത്തരം പരിശ്രമങ്ങൾ നടത്തിയെന്നുവരികിലും ഈ മേഖലകളിൽ ഇനിയും ധാരാളം ജോലികൾ ചെയ്യേണ്ടതുണ്ട്. പൊതുസമൂഹത്തിൻ്റെയും സഭയുടെയും നന്മയ്ക്കുവേണ്ടിയുള്ള നമ്മുടെ പദ്ധതികളിലും പ്രവർത്തനങ്ങളിലും അഭിമുഖീകരിക്കേണ്ടിവരുന്ന എല്ലാ വെല്ലുവിളികളിലും പ്രയാസങ്ങളിലും ദൈവം നമ്മെ നയിക്കുകയും അവയെ അതിജീവി ക്കാനുള്ള ശക്തിനല്‌കുകയും ചെയ്യും, നമ്മുടെ സഭയിൽ എനിക്ക് ഏല്പ്പിക്കപ്പെട്ട ശുശ്രൂഷാനിർവഹണത്തിൽ പൂർണഹൃദയത്തോടെ സഹകരിച്ച സിനഡിനോടും വൈദികരോടും സമർപ്പിതരായ വ്യക്തികളോടും അല്‌മായനേതാക്കളോടും എല്ലാ സഹോദരീസഹോദരന്മാരോടും യുവജനങ്ങളോടും നന്ദി പ്രകാശിപ്പിക്കാൻ ഈ അവസരം ഞാൻ വിനിയോഗിക്കുന്നു. എൻ്റെ സേവനകാലഘട്ടത്തിൽ തങ്ങളുടെ കഴിവുകളും വിഭവങ്ങളും വളരെ ഉദാരമായി പങ്കുവെച്ച എല്ലാവരോടും ഞാ ൻ നന്ദിപറയുന്നു. മേജർ ആർച്ചു ബിഷപ്പ് എന്ന നിലയിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത എന്ന നിലയിലും എൻ്റെ ദൗത്യനിർവഹണത്തിൽ വന്നുപോയ കുറവുകളിലും പോരായ്‌മകളിലും ഞാൻ ഖേദിക്കുന്നു. സഭയുടെ നേത്യത്വത്തിൽനിന്നു മാറുമ്പോഴും നമ്മുടെ സഭയുടെ എല്ലാ ദൗത്യമേഖലകളിലും കൂട്ടായ്‌മ, സംഘാതാത്മകത, സഹകരണം എന്നിവയോടെ സാക്ഷ്യംവഹിക്കാൻ സാധിക്കുമെന്ന ഉറച്ച പ്രത്യാശയും എനിക്കുണ്ട്. നമ്മുടെ സഭയുടെ പ്രവർത്തനങ്ങളിലൂടെ ദൈവമഹത്വം പ്രകാശിതമാകുന്നതിനുവേണ്ടി സഭാംഗങ്ങൾ എല്ലാവരും സംശുദ്ധമായ ലക്ഷ്യങ്ങളോടും നിർമലമായ മനസ്സാക്ഷിയോടും കൂടി ഒന്നിച്ചുവരികയും ഐക്യത്തോടെ പ്രവർത്തിക്കുകയുംചെയ്യട്ടെ എന്നതാണ് എന്റെ പ്രാർത്ഥന. ഉത്തമ ക്രൈസ്‌തവരെന്നനിലയിൽ മതസൗഹാർദവും മതേതരമൂല്യങ്ങളും ഉയർത്തിപ്പിടിച്ചു നല്ല പൗരന്മാരായിരിക്കാനും നമുക്കു കഴിയട്ടെ. തുടർന്നും നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു. പ്രാർത്ഥന വാഗ്ദാനം ചെയ്തും പുതുവത്സര ആശംസ അറിയിച്ചുകൊണ്ടുമാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കത്ത് അവസാനിക്കുന്നത്.
Image: /content_image/India/India-2024-01-05-12:42:51.jpg
Keywords: ആലഞ്ചേരി
Content: 22454
Category: 1
Sub Category:
Heading: ബൈബിളും ശാസ്ത്രവും; 'പ്രവാചകശബ്ദം' ഒരുക്കുന്ന ഓൺലൈൻ ക്ലാസ് ഇന്ന് ZOOM-ൽ
Content: ബൈബിളിൽ തെറ്റുകളുണ്ടോ? വിശുദ്ധ ഗ്രന്ഥത്തിന്റെ ശാസ്ത്രീയത എന്താണ് ? ശാസ്ത്രീയ കാര്യങ്ങളെ കുറിച്ചുള്ള ബൈബിളിലെ വിവരണങ്ങൾ ശരിയാണോ? ദൈവം മനുഷ്യനെ എങ്ങനെയാണ് സൃഷ്ടിച്ചത്? ഇതും ശാസ്ത്രീയ നിഗമനങ്ങളും തമ്മിൽ ബന്ധമുണ്ടോ? ദൈവം മനുഷ്യനെ മണ്ണ് കുഴച്ചാണോ സൃഷ്ടിച്ചത്? സൃഷ്ടിയെ കുറിച്ച് ബൈബിളിൽ പറയുന്നതും ബിംഗ് ബാംഗ് തിയറി പറയുന്ന കാര്യങ്ങളും തമ്മിൽ ബന്ധമുണ്ടോ? വൈരുദ്ധ്യമുണ്ടോ? ഇവ എങ്ങനെ മനസിലാക്കും? ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ച് ദൈവത്തിന്റെ സ്ഥാനം ഇല്ലാതാകുമോ? തുടങ്ങീ വിവിധ ചോദ്യങ്ങൾക്കു ഉത്തരങ്ങളുമായി ഓൺലൈൻ ക്ലാസ് ഇന്ന് ശനിയാഴ്ച (2024 ജനുവരി 6) നടക്കും. 'പ്രവാചകശബ്ദം' ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ രണ്ടാം ഭാഗമായ 'ദൈവവചനം' സീരീസിലെ നാലാം ക്ലാസിലാണ് 'ബൈബിളും ശാസ്ത്രവും' വിഷയം അവതരിപ്പിക്കുക. ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് ഒരുക്കുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് 5.25നു ജപമാല ആരംഭിക്കും. തുടര്‍ന്നു 6 മണി മുതല്‍ ക്ലാസ് നടക്കും. ഒരു മണിക്കൂര്‍ നീളുന്ന ക്ലാസിന്റെ സമാപനത്തിൽ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 ‍}# <br> ➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CKrMmGM6jZS3pspHvKqPg0}}
Image: /content_image/News/News-2024-01-05-17:17:32.jpg
Keywords: ശാസ്ത്ര