Contents
Displaying 22011-22020 of 24987 results.
Content:
22425
Category: 18
Sub Category:
Heading: ന്യൂനപക്ഷ വകുപ്പ് മന്ത്രിയുടെ പ്രസ്‌താവന സ്വാഗതാര്‍ഹം: കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിൽ
Content: കൊച്ചി: ക്രൈസ്‌തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനും പരിഹാര മാർഗങ്ങൾ നിർദേശിക്കുന്നതിനും സർക്കാർ നിയോഗിച്ച ജെ.ബി കോശി കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കുമെന്ന ന്യൂനപക്ഷ വകുപ്പ് മന്ത്രിയുടെ പ്രസ്‌താവനയെ സ്വാഗതം ചെയ്യുന്നതായി കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി). വിവിധ വകുപ്പുകൾക്ക് നൽകിയ ശിപാർശകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ മറുപടി തേടണമെന്നും കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നും കെആർ എൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, രാഷ്ട്രീയ കാര്യസമിതി കൺവീനർ ജോസഫ് ജൂഡ് എന്നിവർ ആവശ്യപ്പെട്ടു.
Image: /content_image/India/India-2023-12-30-09:50:01.jpg
Keywords: ലാറ്റി

22426
Category: 1
Sub Category:
Heading: നിക്കരാഗ്വേ ഏകാധിപത്യ ഭരണകൂടം 2 ദിവസത്തിനിടെ 4 വൈദികരെ അകാരണമായി അറസ്റ്റ് ചെയ്തു
Content: മനാഗ്വേ: ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണം നിലനില്‍ക്കുന്ന നിക്കരാഗ്വേയിൽ രണ്ട് ദിവസത്തിനുള്ളിൽ അറസ്റ്റിലായിരിക്കുന്നത് നാല് വൈദികര്‍. ഡിസംബർ 28-29 തീയതികളിലായി അറസ്റ്റ് ചെയ്ത വൈദികര്‍ ഇപ്പോള്‍ എവിടെയാണെന്നത് അജ്ഞാതമായി തുടരുകയാണ്. മനാഗ്വ അതിരൂപതയുടെ വികാരി ജനറൽ മോൺ. കാർലോസ് അവിലേസ്; എസ്ക്വിപുലസിലെ ഹോളി ക്രൈസ്റ്റ് ഇടവക വികാരി ഫാ. ഹെക്ടർ ട്രെമിനിയോ, മതഗൽപ്പ രൂപതയിലെ ഫാത്തിമാ മാതാ ഇടവക വികാരി ഫാ. ഫെർണാണ്ടോ കലേറോ എന്നിവരെയാണ് പോലീസ് അകാരണമായി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനിടെ നിക്കരാഗ്വേൻ മാധ്യമ പ്രവര്‍ത്തകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മറ്റൊരു വൈദികനെ പോലീസ് അജ്ഞാതസ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയതായി അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ മനാഗ്വേ അതിരൂപതയിലെ നിന്ദിരിയിലെ വികാരി ഫാ. പാബ്ലോ വില്ലഫ്രാങ്കയെ ഡിസംബർ 26-ന് പോലീസ് അറസ്റ്റ് ചെയ്തിരിന്നു. അദ്ദേഹം എവിടെയാണെന്ന് ഒരു വിവരവുമില്ല. ഭരണകൂടത്തിന്റെ പീഡനം മൂലം അമേരിക്കയിലേക്ക് പലായനം ചെയ്തു പ്രവാസത്തിൽ കഴിയുന്ന മനാഗ്വേ സഹായ മെത്രാന്‍ സിൽവിയോ ജോസ് സംഭവത്തെ അപലപിച്ചു. ക്രിമിനൽ സ്വഭാവമുള്ള സാൻഡിനിസ്റ്റ സ്വേച്ഛാധിപത്യ ഭരണകൂടം മനാഗ്വേയിൽ നിന്ന് പ്രിയപ്പെട്ട വൈദികരെ അന്യായമായി തടങ്കലിലാക്കിയതില്‍ അസ്വസ്ഥതയുണ്ടെന്ന് അദ്ദേഹം 'എക്സി'ല്‍ കുറിച്ചു. ഭരണകൂടത്തിന്റെ ക്രൂരമായ സ്വേച്ഛാധിപത്യത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ “രാജ്യദ്രോഹി” എന്ന കുറ്റം ആരോപിച്ച് 26 വർഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മതഗൽപ്പ ബിഷപ്പ് റൊളാൻഡോ അൽവാരസ് ഉൾപ്പെടെ നിരവധി നിരപരാധികളാണ് രാജ്യത്തു തടങ്കലില്‍ കഴിയുന്നത്. ജനാധിപത്യ വിരുദ്ധ ഇടപെടലും ഏകാധിപത്യവും മൂലം പൗരന്മാരുടെ ജീവിതം ദുസ്സഹമാക്കിയതിനെ തുടര്‍ന്നു കത്തോലിക്ക സഭ പ്രതിഷേധവുമായി രംഗത്ത് വന്നതാണ് സ്വേച്ഛാധിപത്യ ഭരണകൂടത്തെ ചൊടിപ്പിച്ചത്.
Image: /content_image/News/News-2023-12-30-10:31:30.jpg
Keywords: നിക്കരാ

22427
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയ്ക്കു നന്ദിയര്‍പ്പിച്ച് യുക്രൈന്‍ പ്രസിഡന്‍റ് സെലെൻസ്കി
Content: വത്തിക്കാന്‍ സിറ്റി: റഷ്യ യുക്രൈന് നേരെ നടത്തുന്ന അധിനിവേശ അക്രമങ്ങള്‍ക്കിടെ ഫ്രാന്‍സിസ് പാപ്പ നടത്തുന്ന സമാധാന ശ്രമങ്ങൾക്ക് നന്ദിയര്‍പ്പിച്ച് പ്രസിഡന്‍റ് വ്ലോഡിമിർ സെലെൻസ്കി. എൺപതിലധികം രാജ്യങ്ങൾ ഉൾപ്പെടുന്ന സമാധാന പദ്ധതിക്ക് പിന്തുണ നൽകിയതിന് ഫ്രാൻസിസ് പാപ്പയെ യുക്രൈന്‍ പ്രസിഡന്‍റ് ഫോണിൽ വിളിച്ച് നന്ദി പറഞ്ഞു. ഇതിന്റെ വിശദാംശങ്ങൾ പ്രസിഡണ്ട് സെലെൻസ്കി വ്യാഴാഴ്ച പ്രസിഡണ്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിലും തന്റെ എക്സ് അക്കൗണ്ടിലും പോസ്റ്റ് ചെയ്തു. യുക്രൈനും രാജ്യത്തെ ജനസമൂഹത്തിനും ക്രിസ്തുമസ് ആശംസകൾ അർപ്പിച്ചതിന് പാപ്പയ്ക്കു നന്ദി പറഞ്ഞ പ്രസിഡന്റ്, സമാധാനത്തിനു വേണ്ടിയും പ്രത്യേകിച്ച് എല്ലാവരുടെയും സമാധാനത്തിനു വേണ്ടിയും പാപ്പാ ആശംസകൾ അർപ്പിച്ചതായി അറിയിച്ചു. സമാധാന പദ്ധതിക്കായുള്ള തങ്ങളുടെ സംയുക്ത പ്രവർത്തനത്തെക്കുറിച്ച് ചർച്ച ചെയ്തതായി അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് വത്തിക്കാന്‍ നൽകുന്ന പിന്തുണയ്ക്ക് താന്‍ നന്ദിയുള്ളവനാണെന്നു പ്രസിഡന്‍റ് വ്യക്തമാക്കി. ഫ്രാൻസിസ് മാർപാപ്പ സെലെൻസ്കിയുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്: റഷ്യൻ അധിനിവേശത്തിന് മുന്‍പ് 2020 മെയ് 13-നായിരിന്നു ആദ്യ കൂടിക്കാഴ്ച. 2022 ഫെബ്രുവരിയില്‍ അധിനിവേശത്തിന് ശേഷം ഇരുവരും കൂടിക്കാഴ്ച നടത്തിയിരിന്നു. ഇതിനിടെ നിരവധി പ്രാവശ്യം യുക്രൈൻ പ്രസിഡന്റുമായി ഫ്രാന്‍സിസ് പാപ്പ ഫോണിൽ സംസാരിച്ചിട്ടുണ്ട്. നിലവിലുള്ള സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണണമെന്ന് ഫ്രാൻസിസ് പാപ്പ ആവർത്തിച്ച് ആവശ്യപ്പെട്ടിരിന്നു.
Image: /content_image/News/News-2023-12-30-11:15:05.jpg
Keywords: യുക്രൈ

22428
Category: 1
Sub Category:
Heading: അർക്കൻസാസ് അമേരിക്കയില്‍ ജീവന്റെ മഹത്വം ഏറ്റവും മുറുകെ പിടിക്കുന്ന പ്രോലൈഫ് സംസ്ഥാനം
Content: അർക്കൻസാസ്: പ്രോലൈഫ് സംഘടനയായ അമേരിക്കൻസ് യുണൈറ്റഡ് ഫോർ ലൈഫ് (AUL) -ന്റെ വാർഷിക "ലൈഫ് ലിസ്റ്റ്" പ്രകാരം രാജ്യത്തു ജീവന്റെ മഹത്വം ഏറ്റവും അധികം മാനിക്കുന്ന സംസ്ഥാനമായി അർക്കൻസാസിനെ തെരഞ്ഞെടുത്തു. ഈ പദവി തുടര്‍ച്ചയായ നാലാം വര്‍ഷവും സംസ്ഥാനം നേടുകയായിരിന്നുവെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ അര നൂറ്റാണ്ട് പഴക്കമുള്ള വിധി സുപ്രീം കോടതി തിരുത്തിയതിനു പിന്നാലെ 2023-ൽ യു.എസ് സംസ്ഥാനങ്ങൾ ജീവനുമായി ബന്ധപ്പെട്ട നയങ്ങൾ പരിഗണിക്കുന്നതിൽ വളരെ സജീവമാണെന്ന് ഗ്രൂപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. റോ വി വേഡിന്റെ പതനത്തിന് സംസ്ഥാന നിയമസഭകൾക്ക് അടിത്തറ പാകിയതിനും അതിനുശേഷം അവര്‍ നടത്തിയ പ്രതികരണത്തിനും നന്ദി അര്‍പ്പിക്കുന്നതായും വരും വർഷങ്ങളിൽ ലക്ഷക്കണക്കിന് നിരപരാധികളായവരുടെ ജീവൻ രക്ഷിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായും അമേരിക്കൻസ് യുണൈറ്റഡ് ഫോർ ലൈഫ് പ്രസ്താവിച്ചു. AUL-ന്റെ പട്ടികയില്‍ അർക്കൻസാസ് രാജ്യത്തെ ഏറ്റവും വലിയ പ്രോലൈഫ് സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നിലെ കാരണവും സംഘടന നിരത്തുന്നുണ്ട്. നിലവില്‍ ജീവന്റെ സംരക്ഷണം നിലനിർത്തുന്ന ഇടപെടലുകള്‍ തുടരുന്നതിനോട് ഒപ്പം ഒന്‍പത് ജീവൻ സംരക്ഷിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്തതാണ് അർക്കൻസാസ് ഈ സ്ഥാനം നിലനിർത്തിയതിന് പിന്നിലെ കാരണമായി അമേരിക്കൻസ് യുണൈറ്റഡ് ഫോർ ലൈഫ് ചൂണ്ടിക്കാട്ടുന്നത്. പല സംസ്ഥാനങ്ങളിലും ഗർഭസ്ഥ ശിശുക്കൾക്കുള്ള സംരക്ഷണം വർധിപ്പിച്ചിട്ടുണ്ടെങ്കിലും, 2024-ൽ നിരവധി യു.എസ്. സംസ്ഥാനങ്ങളിൽ ഗർഭഛിദ്രം സംബന്ധിച്ച ഹിത പരിശോധന നടത്തുമെന്നാണ് സൂചന. ഗർഭഛിദ്രം നടത്താന്‍ വേണ്ടി ഫെമിനിസ്റ്റുകളും അബോർഷൻ ആക്ടിവിസ്റ്റുകളും കാര്യമായ പ്രചരണം നടത്തുന്നുണ്ട്. അതേസമയം, ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ അര നൂറ്റാണ്ട് പഴക്കമുള്ള വിധി സുപ്രീം കോടതി തിരുത്തിയ വിധിക്ക് പിന്നാലെ 2022- മുതല്‍ ഇതുവരെ നിരവധി കത്തോലിക്ക ദേവാലയങ്ങളും പ്രോലൈഫ് സ്ഥാപനങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. കത്തോലിക്ക സഭ ഭ്രൂണഹത്യ എന്ന മാരക തിന്മയ്ക്കെതിരെയുള്ള സമീപനമാണ് ഭ്രൂണഹത്യ അനുകൂലികളെ ചൊടിപ്പിക്കുന്നത്.
Image: /content_image/News/News-2023-12-30-18:54:33.jpg
Keywords: ഭ്രൂണ

22429
Category: 18
Sub Category:
Heading: കെസിബിസി ബൈബിൾ കലോത്സവം: എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഓവറോൾ കിരീടം
Content: കൊച്ചി: കെസിബിസി സംഘടിപ്പിച്ച സംസ്ഥാന ബൈബിൾ കലോത്സവത്തിൽ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഓവറോൾ കിരീടം. 188 പോയിന്റ് നേടിയാണ് എറണാകുളം-അങ്കമാലി അതിരൂപത ഒന്നാമതെത്തിയത്. കൊല്ലം (173), പാലക്കാട് (153) രൂപതകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എറണാകുളം എസ്എച്ച് കോളജിൽ നടന്ന സമാപന സമ്മേളനത്തിൽ സീറോ മലബാർ സഭ അഡ്‌മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സമ്മാനങ്ങൾ നൽകി. ചലച്ചിത്രതാരം സിജോയ് വർഗീസ് മുഖ്യാതിഥിയായിരുന്നു. കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട്, തേവര എസ്എച്ച് കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജോസ് ജോൺ, പിഒസി ഡയറ ക്ടർ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, എറണാകുളം-അങ്കമാലി ബൈബിൾ അപ്പോസ്‌തലേറ്റ് ഡയറക്ടർ ഫാ. ജോസഫ് താമരവെളി, കലോത്സവം ചീഫ് കോ-ഓർഡിനേറ്റർ ആൻ്റണി പാലിമറ്റം, കലാഭവൻ സെക്രട്ടറി കെ.എസ്. പ്രസാദ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-12-31-07:05:43.jpg
Keywords: അങ്കമാ

22430
Category: 18
Sub Category:
Heading: 25-ാമത് ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവെൻഷൻ ഫെബ്രുവരി 14 മുതൽ
Content: ചങ്ങനാശേരി: 25-ാമത് അതിരൂപത ബൈബിൾ കൺവെൻഷൻ ഫെബ്രുവരി 14 മുതൽ 18 വരെ ചങ്ങനാശേരി കത്തീഡ്രൽ പള്ളി അങ്കണത്തിൽ നടക്കും. പ്രശസ്‌ത വചനപ്രഘോഷകൻ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ആൻഡ് ടീമാണ് കൺവൻഷൻ നയിക്കുന്നത്. വൈകുന്നേരം നാലുമുതൽ രാത്രി ഒമ്പതുവരെയാണ് കൺവൻഷൻ സമയം. കൺവെൻഷന് ഒരുക്കമായി നടന്ന വിളംബര സമ്മേളനം കത്തീഡ്രൽ പള്ളിയിൽ അതിരൂപത വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ ഉദഘാടനം ചെയ്തു. കത്തീഡ്രൽ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോൺ. വർഗീസ് താനമാവുങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി. കുടുംബക്കൂട്ടായ്‌മ ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, ഫാ. ടോ ജോ പുളിക്കപ്പടവിൽ, ഡോ. റൂബിൾ രാജ്, ചെറിയാൻ നെല്ലുവേലി, ബാബു ക ളീക്കൽ, ടോമിച്ചൻ അയ്യരുകുളങ്ങര, എ.ജെ. ജോസഫ്, സൈബി അക്കര, ജോബി തൂമ്പുങ്കൽ, ആൻസി ചേന്നോത്ത്, ഇ.ജെ. ജോസഫ്, സിബി മുക്കാട ൻ, ജയിംസ് ആറുപറ, ടോമിച്ചൻ കൈതക്കളം, സിസ്റ്റർ ചെറുപുഷ്പം തുടങ്ങിയവർ പ്രസംഗിച്ചു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, സഹായമെത്രാൻ മാർ തോമസ് തറയിൽ തുടങ്ങിയവർ രക്ഷാധികാരികളായി 101 അംഗ സ്വാഗതസംഘവും രൂ പീകരിച്ചു.
Image: /content_image/India/India-2023-12-31-07:13:01.jpg
Keywords: ചങ്ങനാശേരി

22431
Category: 1
Sub Category:
Heading: 2 പുതിയ മെത്രാന്മാര്‍ ഉള്‍പ്പെടെ ഭാരതസഭയ്ക്കു 4 നിയമന ഉത്തരവുകളുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി/ മുംബൈ: മധ്യപ്രദേശിലെ ജാബുവ, മഹാരാഷ്ട്രയിലെ നാഷിക്ക് എന്നീ രൂപതകൾക്കും ജാർഖണ്ഡിലെ റാഞ്ചി അതിരൂപതയ്ക്കും പുതിയ മെത്രാന്‍മാരെയും ഔറംഗബാദ് രൂപതയ്ക്ക് പിന്തുടർച്ചാവകാശമുള്ള ഒരു മെത്രാനെയും പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ശനിയാഴ്ചയാണ് (30/12/23) ഈ നിയമന ഉത്തരവുകൾ ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ചത്. ജാബുവ രൂപതയുടെ പുതിയ മെത്രാനായി രൂപതാംഗമായ ഡോ. പീറ്റർ റുമാൽ ഖരാദിയാണ് നിയമിക്കപ്പെട്ടിരിക്കുന്നത്. 1959 ഏപ്രിൽ 10-ന് അജ്മീർ രൂപതയിൽപ്പെട്ട കൽദേലയിൽ ജനിച്ച ഖരാദി, 1988 ഏപ്രിൽ 6-ന് ഉദയ്പൂർ രൂപതയ്ക്കു വേണ്ടി പൗരോഹിത്യം സ്വീകരിക്കുകയും പിന്നീട് ജാബുവ രൂപതയിൽ ചേരുകയും ചെയ്തു. രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി സേവനം ചെയ്തുവരികയാണ് പുതിയ നിയമനം. ബോംബെ അതിരൂപതയുടെ സഹായമെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ബിഷപ്പ് ബർത്തോൾ ബറേത്തൊയെയാണ് നാഷിക്ക് രൂപതയുടെ അധ്യക്ഷനായി പാപ്പ നിയമിച്ചിരിക്കുന്നത്. നാഷിക്ക് രൂപതയുടെ മെത്രാൻ ലൂർദ്ദ്നാഥ ഡാനിയേൽ സമർപ്പിച്ച രാജി ശനിയാഴ്ച (30/12/23) സ്വീകരിച്ചതിനെ തുടർന്നാണ് പാപ്പ പുതിയ നിയമനം നടത്തിയത്. മുംബൈ സ്വദേശിയായ അദ്ദേഹം 1961 സെപ്റ്റംബർ 16-നാണ് ജനിച്ചത്. ജാർഖണ്ഡിലെ റാഞ്ചി അതിരൂപതയുടെ അദ്ധ്യക്ഷനായി, ബാഗ്ഡോഗ്ര രൂപതയുടെ സാരഥിയായിരുന്ന ബിഷപ്പ് വിൻസെൻറ് അയിന്തിനെയാണ് പാപ്പ നിയമിച്ചിരിക്കുന്നത്. അതിരൂപതയുടെ ആർച്ച്ബിഷപ്പ് ഫെലിക്സ് ടോപ്പോ സമർപ്പിച്ച രാജി ശനിയാഴ്ച (30/12/23) സ്വീകരിച്ചതിനു ശേഷമാണ് പാപ്പ പുതിയനിയമനം നടത്തിയത്. പശ്ചിമ ബംഗാള്‍ സ്വദേശിയാണ്. മഹാരാഷ്ട്രയിലെ ഔറംഗബാദ് രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത് ഡോ. ബെർണ്ണാഡ് ലാൻസി പിന്‍റോയാണ്. 1963 ആഗസ്റ്റ് 20-ന് ജനിച്ച നിയുക്ത മെത്രാൻ 1997 ഏപ്രിൽ 29-നാണ് പൗരോഹിത്യം സ്വീകരിച്ചത്. മുംബൈയിലെ വിശുദ്ധ മിഖായേലിൻറെ ഇടവകയിൽ വികാരിയായി സേവനമനുഷ്ഠിച്ചു വരികെയാണ് അദ്ദേഹത്തെ തേടി പുതിയ നിയമനം വത്തിക്കാനില്‍ നിന്നെത്തിയത്.
Image: /content_image/News/News-2023-12-31-07:43:26.jpg
Keywords: ഭാരതസഭ

22432
Category: 1
Sub Category:
Heading: ബെനഡിക്ട് പതിനാറാമൻ പാപ്പ സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം
Content: വത്തിക്കാന്‍ സിറ്റി: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും 600 വർഷത്തിനു ശേഷം സ്ഥാനമൊഴിഞ്ഞ ആദ്യത്തെ മാർപാപ്പയുമായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2022 ഡിസംബർ 31-ന് തന്റെ 95-ാമത്തെ വയസ്സിലാണ് ആധുനിക കാലത്തെ തിരുസഭ കണ്ട ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനായ ബെനഡിക്ട് പാപ്പ സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്. അന്നേ ദിവസം പ്രാദേശിക സമയം രാവിലെ 9.34നാണ് (ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞ് 02:04) പാപ്പ അന്തരിച്ചതെന്ന് വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചിരിന്നു. ദിവംഗതനാകുന്നതിന് മുന്‍പ് ഡിസംബർ 28ന് ആശ്രമത്തില്‍ പാപ്പയെ സഹായിക്കുന്ന സമർപ്പിതരുടെ സാന്നിധ്യത്തില്‍ പാപ്പ രോഗിലേപനം സ്വീകരിച്ചിരിന്നുവെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി വ്യക്തമാക്കിയിരിന്നു. ഇതേ ദിവസം (ഡിസംബർ 28) രാവിലെ,ഫ്രാൻസിസ് മാർപാപ്പ ബെനഡിക്ട് പാപ്പയെ സന്ദര്‍ശിച്ചു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28ന് സ്ഥാനത്യാഗം ചെയ്യുകയായിരിന്നു. പത്രോസിന്‍റെ സിംഹാസനത്തില്‍ ഇനിയും തുടരാനുള്ള കരുത്ത് പ്രായാധിക്യത്തിലെത്തിയ തനിക്കില്ലെന്ന് നിരന്തരമായ പ്രാര്‍ത്ഥനയ്ക്കും ആത്മപരിശോധനയ്ക്കും ശേഷം ബോധ്യമായെന്ന് സ്ഥാനത്യാഗം സംബന്ധിച്ച പ്രഖ്യാപനത്തിന്‍റെ ആമുഖത്തില്‍ പാപ്പ അന്നു പ്രസ്താവിച്ചിരിന്നു. സഭാദർശനങ്ങളിലൂടെയും അഗാധമായ പാണ്ഡിത്യത്തിലൂടെയും ലോകജനതയുടെ ഹൃദയത്തിൽ ഇടം നേടിയ പത്രോസിന്റെ പിന്‍ഗാമിയായിരിന്നു ബെനഡിക്ട് പതിനാറാമൻ മാർപാപ്പ. സത്യ വിശ്വാസത്തിന്റെയും ധാര്‍മ്മികതയുടെയും കാവലാളായാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചുക്കൊണ്ടിരിന്നത്. ഭാരതസഭയിലെ ആദ്യവിശുദ്ധയായി അൽഫോൻസാമ്മയെ നാമകരണം ചെയ്‌തതും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയായിരുന്നു. എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പ യാത്രയായത് ഏറ്റവും കൂടുതൽ കാലം ജീവിച്ച മാർപാപ്പ എന്ന ചരിത്രപരമായ തിരുത്തി കുറിക്കല്‍ നടത്തിയതിന് ശേഷമായിരിന്നുവെന്നത് ശ്രദ്ധേയമാണ്. 93 വർഷവും, നാലു മാസവും മൂന്നു ദിവസവും ജീവിച്ച ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ പ്രായത്തിന്റെ കണക്കാണ് ബെനഡിക്ട് മാർപാപ്പ 2020-ല്‍ മറികടന്നത്. നിത്യസമ്മാനത്തിന് വിളിക്കപ്പെടുമ്പോള്‍ ബെനഡിക്ട് പാപ്പയ്ക്കു 95 വര്‍ഷവും 8 മാസവും 15 ദിവസവുമായിരിന്നു പ്രായം. സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് വിളിക്കപ്പെടും മുന്‍പ് ബെനഡിക്ട് പാപ്പ പറഞ്ഞ അവസാന വാക്കുകള്‍ “യേശുവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു” (Jesus, ich liebe dich) എന്നതായിരിന്നുവെന്ന് അര്‍ജന്റീനിയന്‍ ദിനപത്രമായ ലാ നസിയോണിന്റെ റോമിലെ പ്രതിനിധിയായ എലിസബെറ്റ പിക്യുവാണ് ലോകത്തെ അറിയിച്ചിരിന്നു. ബെനഡിക്ട് പതിനാറാമൻ പാപ്പ താമസിച്ചിരുന്ന വത്തിക്കാനിലെ മാതര്‍ എക്ലേസിയ ഭവനം അർജന്റീനയിൽ നിന്നുള്ള ഒരു കൂട്ടം ബെനഡിക്ടൻ കന്യാസ്ത്രീകളുടെ ഭവനമാക്കി മാറ്റുവാന്‍ അടുത്തിടെ വത്തിക്കാന്‍ തീരുമാനമെടുത്തിരിന്നുവെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2023-12-31-14:33:00.jpg
Keywords: ബെനഡി

22433
Category: 1
Sub Category:
Heading: പുതുവത്സരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നന്ദി വേണോ, കടപ്പാടു വേണോ?
Content: വർഷങ്ങൾക്കു മുമ്പ് നടന്നതാണീ സംഭവം. ഒരു വ്യക്തി വീട് പണിയ്ക്ക് സഹായഭ്യർത്ഥനയുമായി വന്നു. ചെറിയൊരു സഹായം നൽകി. കുറച്ച് യുവാക്കളോടൊപ്പം പോയി പണികൾക്കും സഹായിച്ചു.വർഷങ്ങളേറെ കഴിഞ്ഞിട്ടും ആ ഗൃഹനാഥൻ ഇടയ്ക്കെല്ലാം ഫോൺ വിളിക്കും: "അച്ചന് തിരക്കാണെന്നറിയാം. അതുകൊണ്ടാണ് കൂടെക്കൂടെ വിളിച്ച് ശല്യപ്പെടുത്താത്തത്. പ്രാർത്ഥനയിൽ എന്നുമോർക്കുന്നുണ്ട്. ഞങ്ങളെ ഓർക്കുന്നുണ്ടെന്ന് അറിയാം. ആരോഗ്യം ശ്രദ്ധിക്കണേ. ഒത്തിരി അലച്ചിലുകൾ, ഉണ്ടെന്നറിയാം. അതുകൊണ്ട് പറഞ്ഞതാണ്. ഒന്നും വിചാരിക്കരുത്." ചെറിയൊരു സഹായം മാത്രം ലഭിച്ചതിന്റെ പേരിൽ കൂടെക്കൂടെ അന്വേഷിക്കുകയും പ്രാർത്ഥനയിൽ ഓർക്കുകയും ചെയ്യുന്ന ആ കുടുംബത്തിന്റെ നന്മനിറഞ്ഞ മുഖങ്ങളാണ് ഇതു കുറിക്കുമ്പോൾ എന്റെ മനസ്സിലുള്ളത്. അതോടൊപ്പം ആത്മാർത്ഥമായ് സ്നേഹിച്ചരിൽ പലരും വഴിമാറിപ്പോകുന്ന കാഴ്ചയും മുന്നിലുണ്ട്. നന്ദിയും കടപ്പാടും രണ്ടാണ്.ചിലരോട് വേണ്ടത്നന്ദിയാണെങ്കിൽ മറ്റു ചിലരോട് വേണ്ടത് കടപ്പാടാണ്. എന്തു നൽകിയാലും കൊടുത്തു വീട്ടാൻ കഴിയാത്ത, മരണം വരെ അവശേഷിക്കുന്ന കടമാണ് കടപ്പാട്. അത് ഏറ്റവും കൂടുതൽ വേണ്ടത് ദൈവത്തോടും മാതാപിതാക്കളോടുമാണ്. ഒരു വർഷം കൂടി വിട ചൊല്ലുമ്പോൾ കൂപ്പുകരങ്ങളോടെ വേണം ദൈവതിരുമ്പിൽ നിൽക്കാൻ. തളർന്നു പോകുമെന്ന് കരുതിയ എത്രയോ നിമിഷങ്ങളിൽ അവിടുത്തെ കരവലയം നമുക്ക് താങ്ങായ് മാറിയിരിക്കുന്നു. ഉത്തരം ലഭിക്കാത്ത പല ചോദ്യങ്ങൾക്കു മുമ്പിലും വെളിവിന്റെ വഴിവെട്ടമായ് അവിടുന്ന് കടന്നുവന്നിട്ടില്ലേ? നന്ദിയുള്ളവരായിരിക്കുക എന്നത് ദൈവം ആഗ്രഹിക്കുന്ന പുണ്യമാണ്. പത്ത് കുഷ്ഠരോഗികളുടെ ഉപമയിലൂടെ അതുതന്നെയാണ് ക്രിസ്തു പഠിപ്പിക്കുന്നതും. "പത്തുപേരല്ലേ സുഖപ്പെട്ടത്?ബാക്കി ഒന്‍പതു പേര്‍ എവിടെ?" (ലൂക്കാ 17:17) എന്ന ചോദ്യം ഇന്നും അന്തരീക്ഷത്തിൽ ഉയരുന്നുണ്ട്. ലഭിച്ച അനുഗ്രഹങ്ങൾക്ക് ദൈവത്തിന് മുമ്പിലും മനുഷ്യർക്കു മുമ്പിലും നന്ദിയുള്ളവരായിരിക്കാം. നന്ദിയുടെ ഉറവകൾ വറ്റുന്നിടത്ത് അനുഗ്രഹത്തിന്റെ വിളക്കുകൾ അണഞ്ഞു പോകും. നന്ദി നിറഞ്ഞ ഹൃദയത്തോടെ 2024ലേക്ക് പ്രവേശിക്കാം. പുതുവത്സരാശംസകൾ!
Image: /content_image/News/News-2023-12-31-19:13:02.jpg
Keywords: വര്‍ഷ

22434
Category: 15
Sub Category:
Heading: വര്‍ഷാരംഭ പ്രാര്‍ത്ഥന
Content: സ്നേഹ പിതാവായ ദൈവമേ, എല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന കാരുണ്യവാനായ കർത്താവേ, ഈ പുതിയ വർഷത്തിന്റെ ആരംഭത്തിൽ ഞങ്ങൾ അങ്ങേ സന്നിധിയിൽ അണയുന്നു. അങ്ങയുടെ ദിവ്യസാന്നിദ്ധ്യം ഏറ്റുപറയുന്നു. അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങയുടെ അനന്തകരുണയിൽ ആശ്രയിച്ചുകൊണ്ട് ഞങ്ങൾ ആരംഭിക്കുന്ന ഈ പുതുവത്സരം അനുഗ്രഹപ്രദമാക്കണമേ. ഈ ഒരു വർഷം മുഴുവനിലുമുള്ള ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും പദ്ധതികളും, ആഗ്രഹങ്ങളും താത്പര്യങ്ങളും, സന്തോഷങ്ങളും സന്താപങ്ങളും, വിജയങ്ങളും പരാജയങ്ങളും, ഞങ്ങളെത്തന്നെയും ഞങ്ങൾ അങ്ങേയ്ക്കു കാഴ്ചവയ്ക്കുന്നു. അങ്ങയുടെ സ്വന്തമായി ഞങ്ങളെ കാത്തു പരിപാലിച്ചുകൊള്ളണമേ. ആകാശത്തിലെ പറവകളെ പോറ്റുകയും വയലിലെ ലില്ലിപുഷ്പങ്ങളെ അലങ്കരിക്കുകയും ചെയ്യുന്ന സ്നേഹസമ്പന്നനായ ദൈവമേ, ഭയവും ആകുലതയും വെടിഞ്ഞ് എന്നും എല്ലായിടത്തും അങ്ങയുടെ പരിപാലനയിൽ ആശ്രയിച്ചുകൊണ്ടു ജീവിക്കുവാനുള്ള കൃപാവരം ഞങ്ങൾക്കു നൽകണമേ. അനുനിമിഷം അവിടുത്തെ തിരുഹിതത്തിന് കീഴ്പ്പെട്ട് നന്മയിൽ വളരുന്നതിനും അങ്ങേയ്ക്കു സജീവസാക്ഷ്യം വഹിക്കുന്നതിനും ഈ വര്‍ഷം മുഴുവന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ. സകലത്തിൻ്റെയും നാഥാ, എന്നേക്കും. ആമ്മേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2023-12-31-21:15:41.jpg
Keywords: പുതു