Contents
Displaying 22001-22010 of 24987 results.
Content:
22414
Category: 18
Sub Category:
Heading: സംസ്ഥാന ബൈബിൾ കലോത്സവത്തിന് നാളെ തുടക്കമാകും
Content: കൊച്ചി: കെസിബിസി ബൈബിൾ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ബൈബിൾ കലോത്സവത്തിന് നാളെ തുടക്കമാകും. തേവര എസ്‌എച്ച് കോളേജിലെയും ഹയർ സെക്കൻഡറി, എച്ച്എസ്, പബ്ലിക് സ്‌കൂളുകളിലെയും എട്ടു വേദികളിലായാണ് രണ്ടു ദിവസത്തെ കലോത്സവം. നാളെ രാവിലെ എട്ടിന് ബൈബിൾ സന്ദേശ റാലി. കമ്മീഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട് പതാക ഉയർത്തും. തുടർന്ന് ചെയർമാൻ ബിഷപ്പ് ഡോ. ജെ യിംസ് ആനാപറമ്പിൽ കലോത്സവം ഉദ്ഘാടനം ചെയ്യും. പിഒസി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിക്കും. കേരളത്തിലെ 19 രൂപതകളിൽ നിന്ന് ആയിരത്തിലധികം പേർ മത്സരിക്കാനെത്തും. ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി 11 ഇനങ്ങളിലാണു മത്സരങ്ങൾ. 30 ന് വൈകുന്നേരം നാലിന് സമാപന സമ്മേളനത്തിൽ സീറോമലബാർ സഭ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മുഖ്യാതിഥിയാകും.
Image: /content_image/India/India-2023-12-28-07:55:21.jpg
Keywords: ബൈബി

22415
Category: 1
Sub Category:
Heading: നൈജീരിയയില്‍ ക്രിസ്തുമസിന് കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുനൂറായി
Content: അബൂജ: മധ്യ നൈജീരിയയിലെ വിവിധയിടങ്ങളിലെ ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന ഗ്രാമങ്ങൾ ലക്ഷ്യമാക്കി ക്രിസ്തുമസിനോട് അനുബന്ധിച്ച് നടത്തിയ വാരാന്ത്യ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 200 ആയി. കനത്ത ആയുധങ്ങൾ ഉപയോഗിച്ചായിരിന്നു ആക്രമണമെന്നു പ്ലേറ്റോ ഗവർണർ കാലേബ് മുത്ഫ്വാങ് പറഞ്ഞു. ക്രൈസ്തവരെ കൊന്നൊടുക്കിയതിൽ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക, നൈജീരിയൻ നേതാക്കൾ ആവശ്യപ്പെട്ടു. അക്രമത്തെ അപലപിച്ച വടക്കൻ നൈജീരിയയിലെ സോകോട്ടോ രൂപത ബിഷപ്പ് മാത്യു കുക്കാ, നൈജീരിയൻ ജനതയെ സംരക്ഷിക്കാൻ ഉടൻ നടപടിയെടുത്തില്ലെങ്കില്‍ ഭരണകൂടത്തോട് ദൈവമോ ചരിത്രമോ ക്ഷമിക്കില്ലായെന്നും പറഞ്ഞു.

THIS INDEED HAS BEEN A GORY CHRISTMAS FOR US”

We have had to celebrate Christmas with a heavy heart.

Unprovokeded attacks were unleashed on several of our communities.

Most of the communities attacked in Barkin Ladi share Borders with Bokkos Local Government.

We have not less… pic.twitter.com/6d0IXNZd2B
— Caleb Mutfwang (@CalebMutfwang) December 26, 2023

നൈജീരിയക്കാർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് നൈജീരിയ കാത്തലിക് നെറ്റ്‌വർക്ക് പ്രസിദ്ധീകരിച്ച ബിഷപ്പിന്റെ സന്ദേശത്തില്‍ പറയുന്നു. ക്രിസ്‌തുമസ് ആക്രമണം പ്രദേശത്തിന്റെ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ സംഭവമായിരിന്നുവെന്ന് പേപ്പൽ സന്നദ്ധ സംഘടനയായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ പ്രതിനിധി മരിയ ലൊസാനോ സിഎൻഎയോട് പറഞ്ഞു. പ്രാദേശിക വാർത്താ സ്രോതസ്സുകളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും കണക്കുകൾ പ്രകാരം, പ്ലേറ്റോ സംസ്ഥാനത്ത് 26 ക്രിസ്ത്യൻ കമ്മ്യൂണിറ്റികളിലായി 198 ക്രിസ്ത്യാനികൾ ഭീകരാക്രമണ പരമ്പരയിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഡിസംബർ 23 ന് രാത്രി ആരംഭിച്ച ആക്രമണങ്ങൾ ക്രിസ്തുമസ് ദിനം വരെ തുടർന്നു. ക്രൈസ്തവ സംഘടനയായ ഓപ്പൺ ഡോർസിന്റെ 2023 വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം 2022ൽ ഏറ്റവും കൂടുതൽ ക്രൈസ്തവർ കൊല്ലപ്പെട്ട രാജ്യം നൈജീരിയയാണ്. 5014 പേരാണ് നൈജീരിയയിൽ കൊലചെയ്യപ്പെട്ടത്. ക്രൈസ്തവർ ഏറ്റവും കൂടുതൽ തട്ടിക്കൊണ്ട് പോകലിനും, നിർബന്ധിത വിവാഹത്തിനും, ലൈംഗിക അതിക്രമത്തിനും ഇരയാക്കപ്പെട്ട രാജ്യവും നൈജീരിയയാണ്.ഇസ്ലാമിക തീവ്രവാദ സംഘടനകളായ ബോക്കോ ഹറാം, ഫുലാനികൾ, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് എന്നിവയിൽനിന്നാണ് കൂടുതലായി ക്രൈസ്തവർ ഭീഷണി നേരിടുന്നത്.
Image: /content_image/News/News-2023-12-28-08:38:15.jpg
Keywords: നൈജീ

22416
Category: 1
Sub Category:
Heading: ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തിൽ ഉത്തര ഇസ്രായേലിലെ ക്രൈസ്തവ ദേവാലയത്തിന് കേടുപാട്
Content: ടെല്‍ അവീവ്: ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തിൽ ഉത്തര ഇസ്രായേലിൽ സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് കത്തോലിക്ക ദേവാലയത്തിന് കേടുപാട് സംഭവിച്ചു. 1951ൽ ഇസ്രായേൽ ആധിപത്യം നേടിയ ഇക്ക്റിത്ത് എന്ന അറബ് ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ 9 ഇസ്രായേലി സൈനികർക്കും, ഒരു പൗരനും പരിക്കേറ്റു. സായുധ ഷിയാ ഇസ്ലാമിക സംഘടനയും ലെബനോന്‍ ആസ്ഥാനമായുള്ള രാഷ്ട്രീയ പാർട്ടിയുമാണ് ഹിസ്ബുള്ള. സംഭവം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി പാസാക്കിയ 1701 പ്രമേയത്തിന്റെ ലംഘനമാണെന്ന് ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രാലയ ഡെപ്യൂട്ടി വക്താവ് അലക്സ് ഗാണ്ട്ലർ പറഞ്ഞു. പരുക്ക് പറ്റിയ പൗരന് പ്രാഥമിക ചികിത്സ നൽകുന്നതിനിടയിൽ മറ്റൊരു ആക്രമണം ഹിസ്ബുള്ള നടത്തിയെന്നും ഇതിൽ ഏതാനും സൈനികർക്ക് പരിക്കേറ്റുവെന്നും, ഒരാളുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. 1948ൽ ഇസ്രായേൽ രാജ്യമായി നിലവിൽ വന്നതിനുശേഷം ഈ ഗ്രാമത്തിൽ നിന്നും ആളുകളെ പുറത്താക്കിയിരുന്നു. സുപ്രീംകോടതി വിധിയെ തുടർന്ന് 1951-ല്‍ ക്രിസ്തുമസ് നാളിൽ ഇസ്രായേൽ ഒരു ദേവാലയവും, സെമിത്തേരിയും ബാക്കിവെച്ച് ഗ്രാമം മുഴുവൻ ഉഴുതുമറിച്ചു. അതേസമയം ഗാസയിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഏതാണ്ട് എല്ലാ ദിവസവും തന്നെ ഇസ്രായേൽ- ലബനോൻ അതിർത്തിയിൽ സംഘർഷം നടക്കുന്നുണ്ട്. നിരവധി പേരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
Image: /content_image/News/News-2023-12-28-12:45:35.jpg
Keywords: ഇസ്രായേ

22417
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പയുടെ സ്വകാര്യ പ്രബോധനങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ദിവംഗതനായ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ മുന്‍പ് പ്രചരിപ്പിക്കപ്പെടാത്ത സ്വകാര്യ പ്രഭാഷണങ്ങള്‍ വരും വർഷങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചു. വത്തിക്കാൻ പബ്ലിഷിംഗ് ഹൗസാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാത്തലിക് ന്യൂസ് സർവീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നൽകിയ നൂറ്റിമുപ്പതോളം പ്രസംഗങ്ങള്‍ അടങ്ങിയ പുസ്തകമായാണ് പുറത്തിറക്കുക. മാർപാപ്പ ആയിരിക്കുമ്പോൾ നടത്തിയ 30 സന്ദേശങ്ങളും സ്ഥാനത്യാഗം നടത്തിയ ശേഷം വിശ്രമ ജീവിതം നയിച്ചിരിന്നിടത്ത് അംഗങ്ങൾക്ക് നൽകിയ നൂറിലധികം സന്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ നഷ്ടപ്പെട്ടുവെന്ന് കരുതിയ ബെനഡിക്ട് പതിനാറാമൻ പാപ്പ നടത്തിയ ആറ് പ്രഭാഷണങ്ങൾ കത്തോലിക്കാ പ്രസാധകരായ ഇഗ്നേഷ്യസ് പ്രസ്സ് പുസ്തകരൂപത്തിൽ പുറത്തിറക്കിയിരിന്നു.. "ദ ഡിവൈൻ പ്രൊജക്റ്റ്: റിഫ്ലക്ഷൻസ് ഓൺ ക്രിയേഷൻ ആൻഡ് ചർച്ച്" എന്ന പേരിലാണ് പുസ്തകം പുറത്തിറക്കിയിരിന്നത്. ഓഡിയോ കാസറ്റിൽ പ്രഭാഷണങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടെങ്കിലും, പിന്നീട് അത് കാണാതായിരുന്നു. 30 വർഷത്തിനു ശേഷം കാസറ്റ് തിരികെ ലഭിക്കുകയായിരിന്നു. 2022 ഡിസംബർ 31-ന് തന്റെ 95-ാമത്തെ വയസ്സിലാണ് ആധുനിക കാലത്തെ തിരുസഭ കണ്ട ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനായ ബെനഡിക്ട് പാപ്പ സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്. 1294-ൽ സെലസ്റ്റിൻ അഞ്ചാമന് ശേഷം സ്വമേധയാ സ്ഥാനത്യാഗം ചെയ്യുന്ന ആദ്യത്തെ മാർപാപ്പയായിരിന്നു ബെനഡിക്ട് പതിനാറാമന്‍ പാപ്പ.
Image: /content_image/News/News-2023-12-28-21:50:42.jpg
Keywords: ബെനഡി

22419
Category: 9
Sub Category:
Heading: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് യുകെ ഒരുക്കുന്ന താമസിച്ചുള്ള ത്രിദിന ധ്യാനം 2024 ഫെബ്രുവരി 15 മുതല്‍
Content: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് യുകെ താമസിച്ചുള്ള ത്രിദിന ധ്യാനം ഒരുക്കുന്നു. 2024 ഫെബ്രുവരി 15 മുതല്‍ 18 വരെ തീയതികളില്‍ 'Glory Encounter Conference' എന്ന പേരില്‍ ഒരുക്കുന്ന ധ്യാനം അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ ആത്മീയ നേതൃത്വം വഹിക്കുന്ന ഫാ. ഷൈജു നടുവത്താനിയിലും പ്രമുഖ വചനപ്രഘോഷകനായ ഡോ. ജോണ്‍ ഡിയും നയിക്കും. ധ്യാനത്തിന് വേണ്ടിയുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. #{blue->none->b-> Venue: }# YARMFIELD PARK TRAINING & CONFERENCE CENTRE, YARNFIELD STONE, STAFFORDSHIRE, ST15 ONL ➤ {{ REGISTER ONLINE ->https://www.afcmuk.org/register/}} ➤ #{blue->none->b-> രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും: }# ജോസ് കുര്യാക്കോസ്; 07414747573 സണ്ണി ജോസഫ്: 07877290779
Image: /content_image/Events/Events-2023-12-29-10:29:00.jpg
Keywords: അഭിഷേകാഗ്നി

22420
Category: 18
Sub Category:
Heading: ജെ.ബി. കോശി കമ്മീഷൻ റിപ്പോര്‍ട്ട്: വിവിധ വകുപ്പുകളിൽനിന്നുള്ള അഭിപ്രായങ്ങൾ അടുത്ത ആഴ്‌ചയോടെ സ്വരൂപിക്കും
Content: തിരുവനന്തപുരം: ക്രിസ്‌ത്യൻ മത വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സമർപ്പിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ തുടർനടപടികൾ വൈകാതെ സ്വീകരിക്കുമെന്നു മന്ത്രി വി. അബ്ദുറഹ്‌മാൻ. കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകളിൽനിന്നുള്ള അഭിപ്രായങ്ങൾ അടുത്ത ആഴ്‌ചയോടെ സ്വരൂപിക്കും. ഇതിനു ശേഷം ഇവ പരിശോധിച്ചു പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരി ക്കും. ജെ.ബി. കോശി കമ്മീഷൻ ശിപാർശകൾ വൈകിക്കാതെ തന്നെ സർക്കാർ ന ടപ്പാക്കും. കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിൻ്റെ ഭാഗമായുള്ള അവസാന ഘട്ട ശ്രമങ്ങൾ വിവിധ വകുപ്പുകളിൽ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
Image: /content_image/India/India-2023-12-29-10:53:08.jpg
Keywords: കോശി

22421
Category: 1
Sub Category:
Heading: കുഞ്ഞിപൈതങ്ങളുടെ തിരുനാള്‍ ദിനത്തില്‍ ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നിൽ പ്രാര്‍ത്ഥിക്കാനെത്തിയ യുവജനങ്ങളെ തടഞ്ഞ് മാഡ്രിഡ് ഭരണകൂടം
Content: മാഡ്രിഡ്: ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നിൽ ജപമാല ചൊല്ലാൻ എത്തിയ യുവജന സംഘത്തെ തടഞ്ഞ് മാഡ്രിഡ് ഭരണകൂടം. കുഞ്ഞിപൈതങ്ങളുടെ തിരുനാളായ ഇന്നലെ ഡിസംബർ 28 വ്യാഴാഴ്ച രാവിലെയാണ് സംഭവം. "അതൊരു പരിശുദ്ധനായ നിഷ്കളങ്കനാണ്", "നിങ്ങൾ മുഖം തിരിക്കുകയാണോ" എന്നിങ്ങനെയുള്ള ഭ്രൂണഹത്യ ചെയ്യപ്പെട്ട ഗർഭസ്ഥ ശിശുക്കളുടെ ചിത്രങ്ങളോടൊപ്പം പ്ലക്കാര്‍ഡുകള്‍ രാവിലെ തന്നെ അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിന്നു. പത്തോളം പോലീസുകാരെ ഉപയോഗിച്ചാണ് മാഡ്രിഡ് ഭരണകൂടം പ്രോലൈഫ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്. 40 വർഷമായി ഭ്രൂണഹത്യ ചെയ്യുന്നതിൽ നിന്ന് അമ്മമാരെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഡോക്ടർ ജീസസ് പോവേട ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നില്‍ എത്തിയതോടെയാണ് സംഘര്‍ഷത്തിന്റെ ആരംഭം. രാവിലെ ഒന്‍പത് മണിയോടെ ഡേറ്റോർ ഭ്രൂണഹത്യ ക്ലിനിക്കിന്റെ പ്രവേശന കവാടത്തിന് സമീപത്ത് നിലത്തു പോയിരുന്ന് പ്രതിഷേധം ആരംഭിച്ചു. പിന്നാലെ ''പ്രേയിംഗ് ഈസ് നോട്ട് എ ക്രൈം'' എന്ന പ്രസ്ഥാനത്തിൻറെ യുവജനങ്ങൾ ഇവിടേക്കെത്തി പ്രകാശത്തിന്റെ രഹസ്യം ചെല്ലാൻ ആരംഭിക്കുകയായിരുന്നു. മുട്ടുകുത്തി ഒരു വലിയ കുരിശും കൈകളിൽ പിടിച്ചാണ് അവർ ജപമാല പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്. ഈ സമയത്ത് ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലെ 10 പേർ സംഭവസ്ഥലത്തേക്ക് എത്തി. ഭ്രൂണഹത്യ ആനുകൂല മുദ്രാവാക്യങ്ങളും ആക്രോശവുമായാണ് പ്ലക്കാർഡുകളുമായി ഇവര്‍ എത്തിയത്. 9:30 ആയപ്പോഴേക്കും പോലീസുകാർ പോവേടയെ അവിടെനിന്ന് മാറാൻ നൽകിയ നിർദ്ദേശം ലംഘിച്ചതിന് പിന്നാലെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരിന്നു. അതേസമയം ഫെമിനിസ്റ്റുകള്‍ക്ക് നേരെ യാതൊരു നടപടിയും കൈക്കൊണ്ടില്ലായെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2023-12-29-11:23:44.jpg
Keywords: ഭ്രൂണഹത്യ

22422
Category: 1
Sub Category:
Heading: 2023: കത്തോലിക്ക സഭയിലെ 5 നിര്‍ണ്ണായക സംഭവങ്ങള്‍
Content: 2023 അവസാനിക്കുകയാണ്. ഈ വർഷം കത്തോലിക്കാ സഭയില്‍ പ്രത്യേകം അടയാളപ്പെടുത്തിയ ഏറ്റവും ശ്രദ്ധേയമായ 5 സംഭവങ്ങളെ കുറിച്ചുള്ള ലഘു വിവരണങ്ങളാണ് ഈ ലേഖനത്തില്‍. #{blue->none->b->1. ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ മൃതസംസ്കാരം }# 2022ലെ അവസാന ദിവസം. എല്ലാവരും 2023 നെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ, ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മരണവാർത്ത ആഗോള തലത്തില്‍ കത്തിപടര്‍ന്നത് അതിവേഗമായിരിന്നു. ജനുവരി 2ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലും ബസിലിക്കയിലും പാപ്പയുടെ മൃതദേഹം ഉള്‍പ്പെടുന്ന പെട്ടകം പൊതുദർശനത്തിനുവെച്ചപ്പോൾ അവസാനമായി വിട ചൊല്ലാന്‍ എത്തിയത് ആയിരങ്ങളായിരിന്നു. 2023 ജനുവരി 5ന് ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ നടന്ന അന്ത്യശുശ്രൂഷകള്‍ നേരിട്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി കോടികണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. #{blue->none->b->2. പത്തുലക്ഷത്തിലധികം വിശ്വാസികള്‍ ഒരുമിച്ചു ചേര്‍ന്ന പേപ്പല്‍ ബലി }# 2023 ജനുവരി 31-നാണ് ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് പാപ്പ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എത്തിച്ചേര്‍ന്നത്. സന്ദര്‍ശനത്തിന്റെ രണ്ടാം ദിനം ഫ്രാൻസിസ് മാർപാപ്പ അർപ്പിച്ച ദിവ്യബലിയിൽ 10 ലക്ഷത്തിന് മുകളിൽ വിശ്വാസികളുടെ പങ്കാളിത്തമാണ് ഉണ്ടായിരിന്നത്. എൻഡോളോ വിമാനത്താവളത്തിലാണ് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഒരു ദശലക്ഷത്തിലധികം വിശ്വാസികള്‍ ഒരുമിച്ചു കൂടിയത്. ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ ജനസംഖ്യയിൽ പകുതിയോളം ആളുകൾ കത്തോലിക്ക വിശ്വാസികളാണ്. വത്തിക്കാന്റെ കണക്കുകൾ പ്രകാരം 5 കോടി 20 ലക്ഷം കത്തോലിക്കരാണ് രാജ്യത്തുള്ളത്. ഫ്രഞ്ച് ഭാഷയിലും, ആഫ്രിക്കൻ ഭാഷയായ ലിംഗാളയിലുമാണ് പാപ്പ ദിവ്യബലി അർപ്പിച്ചത്. ഇറ്റാലിയൻ ഭാഷയിലാണ് പാപ്പ സന്ദേശം നൽകിയതെങ്കിലും, അതിന്റെ തർജ്ജമ ലഭ്യമാക്കിയിരുന്നു. #{blue->none->b-> 3. ലോക യുവജന സംഗമം- ലിസ്ബൺ 2023 }# കോവിഡ് മഹാമാരിയെ തുടര്‍ന്നു മാറ്റിവെച്ച് നീണ്ട ലോക യുവജന സംഗമം (WYD) പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടന്നപ്പോള്‍ മലയാളികള്‍ ഉള്‍പ്പെടെ ദശലക്ഷകണക്കിനു ആളുകള്‍ അതില്‍ ഭാഗഭാക്കായി. 2023 ഓഗസ്റ്റ് 1 മുതൽ 6 വരെ പോർച്ചുഗലിൽ നടന്ന പരിപാടിയില്‍, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് യുവജനങ്ങളുമായി ഫ്രാൻസിസ് മാർപാപ്പയും കൂടിക്കാഴ്ച നടത്തി. ഈ സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് പാപ്പ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട ഫാത്തിമ തീര്‍ത്ഥാടനകേന്ദ്രവും സന്ദര്‍ശിച്ചു. #{blue->none->b-> 4. ഗര്‍ഭസ്ഥ ശിശു ഉള്‍പ്പെടെ ഒരു സമ്പൂർണ്ണ കുടുംബം വാഴ്ത്തപ്പെട്ട പദവിയില്‍}# തിരുസഭ ചരിത്രത്തിലെ അത്യഅപൂര്‍വ്വ സംഭവത്തിന് വേദിയായ വര്‍ഷം കൂടിയായിരിന്നു 2023. പോളണ്ടിലെ തങ്ങളുടെ ഭവനത്തിൽ നാസികളുടെ അക്രമങ്ങളിൽ നിന്ന് യഹൂദ കുടുംബത്തെ രഹസ്യമായി ഒളിപ്പിച്ചതിന് കൊല്ലപ്പെട്ട യോസേഫും, വിക്ടോറിയ ഉൽമയും അവരുടെ ഏഴ് മക്കളും അടക്കം ഒന്‍പതു പേരെയാണ് തിരുസഭ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഒരുമിച്ചു ഉയര്‍ത്തിയത്. സെപ്റ്റംബർ പത്താം തീയതി ഞായറാഴ്ച മാർക്കോവയിൽ വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമെരാരോയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മുപ്പതിനായിരത്തോളം ആളുകളാണ് പങ്കെടുത്തത്. #{blue->none->b->5. സിനഡാലിറ്റിയുടെ സിനഡ് }# രണ്ട് വർഷത്തെ തയ്യാറെടുപ്പിനും കൂടിയാലോചനകൾക്കും ഒടുവില്‍ ആഗോള കത്തോലിക്ക സഭയുടെ ആഗോള സിനഡ് ഒക്ടോബർ 4ന് ആരംഭിച്ചു. അതിൽ ആദ്യമായി അല്‍മായര്‍ ഉള്‍പ്പെടെ അന്‍പതിലധികം സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. ചരിത്രത്തിൽ ആദ്യമായി മെത്രാൻ സിനഡിന്റെ ആദ്യ സെഷനിൽ പങ്കെടുക്കുന്ന അഞ്ചു സന്യസ്‌തരില്‍ ഇന്ത്യയില്‍ നിന്നുള്ള കത്തോലിക്ക സന്യാസിനിയായ സി. മരിയ നിർമാലിനി എസിയും ഉണ്ടായിരിന്നു. ഒക്‌ടോബർ 28-ന് വത്തിക്കാൻ സിനഡിന്റെ സംഗ്രഹ റിപ്പോർട്ട് പരസ്യമാക്കിയിരിന്നു. സിനഡിന്റെ രണ്ടാം ഭാഗം 2024 ഒക്ടോബറിൽ തുടരും. അന്തിമ റിപ്പോര്‍ട്ടില്‍ ഏറെ ശ്രദ്ധേയമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. #{blue->none->b->പരിശുദ്ധ സഭയ്ക്കു വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം }#
Image: /content_image/News/News-2023-12-29-16:13:44.jpg
Keywords:

22423
Category: 1
Sub Category:
Heading: ചിത്രങ്ങള്‍ വരയ്ക്കാന്‍ അറിയുമോ?; വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ പ്രദര്‍ശിപ്പിക്കാനും ക്യാഷ് പ്രൈസ് നേടാനും അവസരം
Content: വത്തിക്കാന്‍ സിറ്റി: ചരിത്ര പ്രസിദ്ധനായ ഇറ്റാലിയൻ ശിൽപിയും ചിത്രകാരനുമായ മൈക്കലാഞ്ചലോ, ജിയാൻ ലോറെൻസോ ബെർണിനി എന്നിവരുടെ സൃഷ്ടികൾക്കൊപ്പം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കുള്ളിൽ ഇടം പിടിക്കുവാന്‍ കത്തോലിക്കാ കലാകാരന്മാര്‍ക്ക് അവസരം. തങ്ങളുടെ പെയിന്റിംഗുകൾ പ്രദർശിപ്പിക്കാനും കാഷ് പ്രൈസ് നേടാനും കലാകാരന്‍മാര്‍ക്ക് അവസരം ഒരുക്കുന്ന മത്സരം വത്തിക്കാനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുരിശിന്റെ വഴിയിലെ വിവിധ സ്ഥലങ്ങളാണ് പ്രമേയം. 2026-ലെ നോമ്പ് സമയത്ത് വിജയിയുടെ ചിത്രങ്ങള്‍ ചരിത്ര പ്രസിദ്ധമായ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ താൽക്കാലികമായി പ്രദർശിപ്പിക്കും. 1,20,000 യൂറോയുടെ (ഏകദേശം $131,000) ക്യാഷ് പ്രൈസും വത്തിക്കാന്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടുമുള്ള കലാകാരന്മാർക്കായാണ് മത്സരം. ചിത്രകാരന്‍മാര്‍ക്ക് ഏത് ശൈലിയും സാങ്കേതികതയും തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ കുരിശിന്റെ വഴിയിലെ പരമ്പരാഗത 14 സ്ഥലങ്ങളാണ് വരയ്ക്കേണ്ടതെന്നും വത്തിക്കാന്‍ അറിയിച്ചു. ജനുവരി 8 മുതൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ മത്സരാര്‍ത്ഥികള്‍ക്കായുള്ള അപേക്ഷാ ഫോറം ലഭ്യമാകും. മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ കലാകാരന്മാർ ഇംഗ്ലീഷിലോ ഇറ്റാലിയൻ ഭാഷയിലോ തങ്ങളുടെ ബയോഡാറ്റയും മുന്‍പ് സ്വന്തം രചിച്ച പത്തു കലാസൃഷ്ട്ടികളുടെ ചിത്രങ്ങള്‍ അടങ്ങിയ പിഡിഎഫ് ഫയലും അപ്ലോഡ് ചെയ്യണം. അവയ്ക്കു ഹ്രസ്വമായ അടിക്കുറിപ്പുകളും മറ്റ് വിവരങ്ങളും നല്‍കേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥികളെ 2024 മാർച്ച് 15-നകം വത്തിക്കാൻ അറിയിക്കും. ഇവര്‍ക്കായി 50x50cm വലിപ്പത്തില്‍ കുരിശിന്റെ വഴിയിലെ പന്ത്രണ്ടാം സ്ഥലം ''ഈശോ കുരിശില്‍ മരിക്കുന്നു'' ചിത്രത്തിന്റെ ഫ്രെയിം ചെയ്ത ഒറിജിനൽ സ്കെച്ചും കലാകാരൻ സ്വതന്ത്രമായി തിരഞ്ഞെടുത്ത മറ്റൊരു കുരിശിന്റെ വഴിയിലെ സ്ഥലത്തിന്റെ രചനയും അയക്കുവാന്‍ ആവശ്യപ്പെടും. ഇവയില്‍ നിന്നാണ് വിജയിയെ തെരഞ്ഞെടുക്കുക. #{blue->none->b-> ഓണ്‍ലൈന്‍ അപേക്ഷ ഫോറം ലഭ്യമാകുന്ന വെബ്സൈറ്റ് ലിങ്ക്: (ജനുവരി 8 മുതല്‍) }# {{ https://www.basilicasanpietro.va/en.html -> https://www.basilicasanpietro.va/en.html}}
Image: /content_image/News/News-2023-12-29-21:13:22.jpg
Keywords: വത്തിക്കാ

22424
Category: 18
Sub Category:
Heading: സംസ്ഥാന ബൈബിൾ കലോത്സവത്തിന് ആരംഭം
Content: കൊച്ചി: സംസ്ഥാന ബൈബിൾ കലോത്സവത്തിന് തേവര എസ്‌എച്ച് കോളജിൽ തുടക്കമായി. കെസിബിസി ബൈബിൾ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ കലോത്സവം ഉദ്ഘാടനം ചെയ്‌തു. പിഒസി ഡയറക്ടർ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. തേവര എസ്എച്ച് കോളജ് പ്രിൻസിപ്പൽ റവ.ഡോ. ജോസ് ജോൺ അനുഗ്രഹ പ്രഭാഷണം നടത്തി. എറണാകുളം-അങ്കമാലി അതിരൂപത ബൈബിൾ അപ്പോസ്‌തലേറ്റ് ഡയറക്ടർ ഫാ. ജോസഫ് താമരവെളിയിൽ, മൂവാറ്റുപുഴ രൂപത ബൈബിൾ അപ്പോസ്‌തലേറ്റ് ഡയറക്ടർ ഫാ. ജോമോൻ, കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട്, ബൈബിൾ സൊസൈറ്റി വൈസ് ചെയർമാൻ ആൻ്റണി പാലിമറ്റം എന്നിവർ പ്രസംഗിച്ചു. തുടർന്ന് എട്ടു വേദികളിൽ 14ഓളം ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ 121 പോയിന്റുകൾ നേടി ആതിഥേയ രൂപതയായ എറണാകുളം-അങ്കമാലി അതി രൂപതയാണ് ആദ്യദിനം മുന്നിട്ടുനിൽക്കുന്നത്. മൂന്നു പോയിന്റുകളുടെ വ്യത്യാസത്തിൽ കൊല്ലം രൂപത തൊട്ടുപിന്നിലുണ്ട്. പാലക്കാട്, കോഴിക്കോട്, വിജയപുരം രൂപതകൾ ഇഞ്ചോടിഞ്ച് വ്യത്യാസത്തിൽ അടുത്ത സ്ഥാനങ്ങളിലുണ്ട്. ഇന്നു രാവിലെ 8.30 ഓടെ മത്സരങ്ങൾ ആരംഭിക്കും. എട്ടു വേദികളിൽ പത്ത് ഇനങ്ങളിൽ മത്സരം നടക്കും. വൈകുന്നേരം നാലിന് സമാപന സമ്മേളനം സീറോ മലബാർ സഭാ അഡ്‌മിനിസ്ട്രേറ്റർ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. സിനിമാതാരങ്ങളും ചടങ്ങിൽ സംബന്ധിക്കും.
Image: /content_image/India/India-2023-12-30-09:34:33.jpg