Contents

Displaying 21981-21990 of 24987 results.
Content: 22394
Category: 18
Sub Category:
Heading: കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് സാംസ്ക്കാരിക കേരളത്തിന് അപമാനം: കെസിബിസി
Content: കൊച്ചി: ലോകരക്ഷകനായ ക്രിസ്‌തുമസിനോടനുബന്ധിച്ച് കെസിബിസിയുടെ ആസ്ഥാന കാര്യാലയത്തിൽ നടത്തിയ ക്രിസ്‌തുമസ് ആഘോഷത്തിൽ പങ്കെടുത്ത സാദിഖലി ശിഹാബ് തങ്ങളെ മോശമായി ചിത്രീകരിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിനെ അപലപിച്ച് കെസിബിസി. ജലീലിന്റെ കുറിപ്പ് സാംസ്കാരിക സമൂഹത്തിന് അപമാനമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും സഭാവക്താവുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പത്രക്കുറിപ്പിൽ പറഞ്ഞു. കത്തോലിക്കാസഭയുടെ ഇത്തരം ആഘോഷങ്ങളിൽ സമൂഹത്തിലെ ഉ ന്നതരായ വ്യക്തികളെ ക്ഷണിക്കുന്നത് സഭയുടെ സ്വകാര്യ കാര്യമാണ്. ആരെ ക്ഷണിക്കണമെന്നും അവർ വേദി എങ്ങനെ പങ്കിടണമെന്നും പുറമേ നിന്ന് ആരും ഉപദേശിക്കേണ്ടതില്ലായെന്ന് കെ‌സി‌ബി‌സി ചൂണ്ടിക്കാട്ടി. സമൂഹത്തിൻ്റെ വിവിധ ശ്രേണിയിൽ നിന്നുള്ള പ്രമുഖരും വിവിധ മതാചാര്യന്മാരും എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള പ്രധാന വ്യക്തികളും പങ്കെടുത്ത വിശിഷ്ട്‌ടമായ ഒരു ആഘോഷത്തിന്റെ ചൈതന്യത്തെ ഇല്ലാതാക്കും വിധം കാപട്യം നിറഞ്ഞ വാക്കുകളോടെ വക്രീകരിച്ച് ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയ കെ.ടി. ജലീലിൻ്റെ പ്രവൃത്തി അപലപനീയവും സാംസ്‌കാരിക കേരളത്തിന് അപമാനവുമാണ്. കത്തോലിക്കാസഭയുടെ പൊതുസ്വീകാര്യത ജലീലിനെ പോലെയുള്ളവർക്ക് അസഹിഷ്ണുതയ്ക്ക് കാരണമാകുന്നുണ്ടെങ്കിൽ അത്തരക്കാരെ നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2023-12-23-08:45:09.jpg
Keywords: കെസിബിസി
Content: 22395
Category: 18
Sub Category:
Heading: ന്യൂനപക്ഷങ്ങൾക്കായുള്ള അവകാശ വിതരണങ്ങളില്‍ പക്ഷഭേദം: മാർ ജോസഫ് പെരുന്തോട്ടം
Content: തിരുവനന്തപുരം: ന്യൂനപക്ഷങ്ങൾക്കായുള്ള പല അവകാശങ്ങളും സൗജന്യങ്ങളും വിതരണം ചെയ്യുന്ന കാര്യത്തിൽ പക്ഷഭേദമുണ്ടാകുന്നുണ്ടെന്നും ഇവിടെ നീതി നിർവഹിക്കപ്പെടുന്നില്ലായെന്നും ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടത്തിയ കർഷക അതിജീവ ന യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. റബറിന് 250 രൂപ വിലയാക്കുക, വന്യമ്യഗ ശല്യം പരിഹരിക്കുക, കാ ർഷിക ഉത്പന്നങ്ങൾക്ക് ന്യായമായ വില നൽകുക തുടങ്ങിയ ആവശ്യങ്ങൾ നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിഹരിക്കപ്പെടാതെ നിലനിൽക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോടികൾ മുടക്കി 140 നിയോജകമണ്ഡലങ്ങളിൽ നവകേരളസദസ് നടത്തു മ്പോൾ കർഷക ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ പണം മുടക്കിയതെല്ലാം വ്യർഥമായിപോകുമെന്നും നവകേരളസദസ് അർത്ഥശൂന്യമാകുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ശാന്തരായ കേരളീയ സമൂഹത്തെ പ്രക്ഷോഭങ്ങളിലേക്ക് തള്ളി വിടുകയല്ല മറിച്ച് യുക്തമായ ജനക്ഷേമ നടപടികൾ എടുക്കുകയാണ് ജനകീയ സർക്കാർ ചെയ്യേണ്ടത്. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളോടു പോലും സർക്കാർ മുഖം തിരിക്കുന്നത് ജനാധിപത്യത്തിൻ്റെ തകർച്ചയാണ് സൂചിപ്പിക്കുന്നത് ക്രൈസ്ത‌വ സമൂഹത്തിൻ്റെ ന്യൂനപക്ഷ അവകാശങ്ങൾ പലതും നിഷേധിക്കപ്പെടുന്നുണ്ട്. ഭൂരിപക്ഷത്തെപ്പോലെ തന്നെ ന്യൂനപക്ഷങ്ങൾക്കും തുല്യ അവ കാശമാണ് ഭരണഘടന വിഭാവനം ചെയ്‌തിട്ടുള്ളത്‌. അത് പാലിക്കപ്പെടണം. ന്യൂനപക്ഷങ്ങൾക്കായുള്ള പല അവകാശങ്ങളും സൗജന്യങ്ങളും വിതരണം ചെയ്യുന്ന കാര്യത്തിൽ പക്ഷഭേദമുണ്ടാകുന്നു. ഇവിടെ നീതി നിർവഹിക്കപ്പെടുന്നില്ല. ക്രൈസ്ത‌വ സമൂഹം മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങളിൽ തീരുമാനം ഉണ്ടാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകണം. ക്രൈസ്‌തവരുടെ അവസ്ഥ പഠിക്കാനായി നിയോഗിച്ച ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ട് നാളുകളേറെയായി. ജെ.ബി കോശി കമ്മീഷൻ ഉള്ളടക്കം വെളിപ്പെടുത്താൻ അധികാരികൾ തയാറാകണം. റിപ്പോർട്ടിന്മേൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് തീരുമാനങ്ങൾ ഉണ്ടാക്കണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
Image: /content_image/India/India-2023-12-23-09:05:09.jpg
Keywords: പെരുന്തോ
Content: 22396
Category: 1
Sub Category:
Heading: കൂദാശകളില്‍ പങ്കുചേര്‍ന്ന് മാത്രമേ യഥാര്‍ത്ഥമായ ക്രിസ്തുമസ് ആഘോഷിക്കാന്‍ സാധിക്കുകയുള്ളു: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
Content: പ്രസ്റ്റണ്‍: തിരുവചനം ശ്രവിച്ചും കൂദാശകളില്‍, പ്രത്യേകിച്ച് വിശുദ്ധ കുമ്പസാരത്തിലും വിശുദ്ധ കുര്‍ബാനയിലും പങ്കുചേര്‍ന്ന് മാത്രമേ യഥാര്‍ത്ഥമായ ക്രിസ്തുമസ് ആഘോഷിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. സ്രഷ്ടാവായ ദൈവം (വചനം) തന്നെ മനുഷ്യവംശത്തിന്റെയും സ്രഷ്ട പ്രപഞ്ചത്തിന്റെയും രക്ഷക്കായി മനുഷ്യനായി അവതരിച്ചതാണ് ക്രിസ്തുമസെന്നും ബിഷപ്പ് ക്രിസ്തുമസ് സന്ദേശത്തില്‍ അനുസ്മരിച്ചു. 'എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കായി ദൈവത്തിന്റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു' (തീത്തോസ് 2:11). രക്ഷ എന്നതുകൊണ്ട് നമ്മള്‍ മനസ്സിലാക്കുന്നത് ദൈവത്തിന്റെ മനുഷ്യരോടുള്ള ഐക്യമാണ്, കൂട്ടായ്മയാണ്. 'ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചു രക്ഷിച്ചു'(ലൂക്കാ 1:68). പാപമോചനം വഴിയാണ് രക്ഷ (ലൂക്കാ 1:77) അനുഭവിക്കാന്‍ സാധിക്കുന്നത്. 'അവള്‍ (മറിയം) ഒരു പുത്രനെ പ്രസവിക്കും. നീ (യൗസേപ്പ്) അവന് ഈശോ എന്നു പേരിടണം. എന്തെന്നാല്‍, അവന്‍ (ഈശോ) തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും' (മത്തായി 1:21). സീറോ മലബാര്‍ കുര്‍ബാനയില്‍ ഇപ്രകാരം നാം പ്രാര്‍ത്ഥിക്കുന്നു: 'സജീവവും ജീവദായകവുമായ ഈ അപ്പം...... ഭക്ഷിക്കുന്നവര്‍ മരിക്കുകയില്ല, പ്രത്യുത പാപമോചനവും രക്ഷയും പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും'. 'നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടായിരിക്കുകയില്ല' (യോഹ 6:53). ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ വിശാലമായ ഒരു കാഴ്ചപ്പാടില്‍ ഈശോയുടെ ജനനത്തെ കാണണം. രക്ഷാകര പദ്ധതിയുടെ കേന്ദ്രം ഈശോയുടെ മരണവും ഉത്ഥാനവുമാണ്. മരിക്കാനും ഉയര്‍ക്കാനുമായാണ് ഈശോ ജനിക്കുന്നത്. 'ഈശോ മിശിഹാ എല്ലാ തിന്‍മകളില്‍ നിന്നു നമ്മെ മോചിപ്പിക്കുന്നതിനും സത്പ്രവൃത്തികള്‍ ചെയ്യുന്നതില്‍ തിക്ഷണതയുള്ള ഒരു ജനതയെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി നമ്മെ പ്രതി തന്നെത്തന്നെ ബലിയര്‍പ്പിച്ചു' (തീത്തോസ് 2:14). തിരുവചനം ശ്രവിച്ചും കൂദാശകളില്‍, പ്രത്യേകിച്ച് വിശുദ്ധ കുമ്പസാരത്തിലും വിശുദ്ധ കുര്‍ബാനയിലും പങ്കുചേര്‍ന്ന് മാത്രമേ യഥാര്‍ത്ഥമായ ക്രിസ്മസ് ആഘോഷിക്കാന്‍ സാധിക്കുകയുള്ളു. അപ്പോള്‍ നാമെല്ലാവരും പാപമോചനവും രക്ഷയും പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും. രൂപതയിലെ എല്ലാ വൈദികര്‍ക്കും, സമര്‍പ്പിതര്‍ക്കും, വിശ്വാസികള്‍ക്കും ക്രിസ്മസ്സിന്റെ ഫലങ്ങളായ പാപമോചനവും രക്ഷയും നിത്യജീവനും ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും എല്ലാവര്‍ക്കും ക്രിസ്മസിന്റെയും നവവത്സരത്തിന്റെയും മംഗളങ്ങള്‍ ആശംസിക്കുകയും ചെയ്യുന്നുവെന്ന വാക്കുകളോടെയാണ് ബിഷപ്പ് തന്റെ സന്ദേശം ചുരുക്കിയത്.
Image: /content_image/News/News-2023-12-23-10:44:41.jpg
Keywords: സ്രാമ്പി
Content: 22397
Category: 1
Sub Category:
Heading: ഇസ്രായേലിലെ ക്രൈസ്തവ ജനസംഖ്യയില്‍ ഈ വര്‍ഷം 1.3 ശതമാനത്തിന്റെ വര്‍ദ്ധനവ്
Content: ടെല്‍ അവീവ്: ക്രിസ്തുമസിന് മുന്നോടിയായി ഇസ്രായേലിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (സി.ബി.എസ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023-ല്‍ ഇസ്രായേലിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ 1.3 ശതമാനത്തിന്റെ വര്‍ദ്ധനവ്. ഇസ്രായേലില്‍ നിലവില്‍ ഏതാണ്ട് 1,87,900 ക്രൈസ്തവര്‍ ഉണ്ടെന്നാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവന്ന കണക്കുകളില്‍ പറയുന്നത്. മൊത്തം ജനസംഖ്യയുടെ 1.9 ശതമാനത്തോളം വരുമിത്‌. അതേസമയം മധ്യപൂര്‍വ്വേഷ്യയില്‍ സമീപവര്‍ഷങ്ങളില്‍ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വളര്‍ച്ച രേഖപ്പെടുത്തിയ ഏക രാഷ്ട്രം ഇസ്രായേല്‍ മാത്രമാണെന്നാണ് ജനസംഖ്യാപരമായ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇസ്രായേലിലെ ക്രിസ്ത്യന്‍ ജനസംഖ്യയുടെ ഭൂരിഭാഗവും അറബ് വംശജരാണെതും ശ്രദ്ധേയമാണ്. ഇതില്‍ 70 ശതമാനവും രാജ്യത്തിന്റെ വടക്കന്‍ മേഖലയിലാണ് താമസിച്ചു വരുന്നത്. 13 ശതമാനം മെട്രോപ്പോളിറ്റന്‍ പ്രദേശമായ ഹായിഫായിലും. അറബ് മേഖലയിലെ കുറ്റകൃത്യങ്ങളില്‍ ഉണ്ടായ വര്‍ദ്ധനവിനെ തുടര്‍ന്നു ഹായിഫ്, നസ്രത്ത് തുടങ്ങിയ ഇസ്രായേലി നഗരങ്ങളിലേക്കുള്ള അറബ് കുടിയേറ്റം വര്‍ദ്ധിച്ചിട്ടുണ്ടെന്നു ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ടാസ്പിറ്റ് പ്രസ്സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രയേലിലെ അറബ് വംശജരല്ലാത്ത ക്രൈസ്തവരില്‍ 36 ശതമാനത്തോളം ടെല്‍ അവീവിലും, മധ്യ ഇസ്രായേലിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇസ്രായേലില്‍ ക്രിസ്ത്യന്‍ സമൂഹം ഏറ്റവും കൂടുതലായി ഉള്ളത് നസ്രത്തിലാണ്. ഹായിഫ്, ജെറുസലേം, വടക്കന്‍ സിറ്റി, ഇഷ്ഫാം എന്നീ നഗരങ്ങള്‍ തൊട്ടുപിന്നിലുണ്ട്. അതേസമയം ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കൊലം വളരെ ലളിതമായരീതിയിലാണ് ഇസ്രായേലിലെ ക്രിസ്ത്യാനികള്‍ ക്രിസ്തുമസ് ആഘോഷിക്കുക. ഇതിനിടെ ജെറുസലേം മുനിസിപ്പാലിറ്റി പതിവ് തെറ്റിക്കാതെ ഇക്കൊല്ലവും സൗജന്യ ക്രിസ്തുമസ് ട്രീകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച ഏതാണ്ട് മുന്നൂറ്റിയന്‍പതോളം ട്രീകളാണ് ജെറുസലേം മുനിസിപ്പാലിറ്റി സൗജന്യമായി നല്‍കിയത്.
Image: /content_image/News/News-2023-12-23-11:25:22.jpg
Keywords: ക്രിസ്തുമസി
Content: 22398
Category: 1
Sub Category:
Heading: അസഹിഷ്ണുത അവസാനിപ്പിച്ച് മലേഷ്യ; 'Merry Christmas' ആശംസയുമായി ക്രിസ്തുമസ് കേക്കുകള്‍ വില്‍ക്കാം
Content: ക്വാലാലംപൂർ: കഴിഞ്ഞ മൂന്നു വര്‍ഷമായി ക്രിസ്തുമസിനോട് അനുബന്ധിച്ച് ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം മലേഷ്യ നീക്കി. ഇതോടെ മൂന്ന് വര്‍ഷമായി മലേഷ്യയിലെ ബേക്കറികളില്‍ നിന്നും ഒഴിവാക്കിയിരിന്ന ക്രിസ്തുമസ് കേക്കുകള്‍ മാര്‍ക്കറ്റില്‍ തിരിച്ചെത്തിയിരിക്കുകയാണ്‍. 2020 ലാണ് ഇസ്ലാമിക് ഡെവലപ്മെന്‍റ് ഡിപ്പാർട്ട്മെന്‍റ് ഓഫ് മലേഷ്യ, മുസ്ലിം ഇതര മതവിശ്വാസികളുടെ ഉത്സവ ആശംസകളോടെയുള്ള ഭക്ഷ്യവസ്തുക്കളുടെ പൊതു പ്രദർശനത്തിന് നിരോധനം ഏർപ്പെടുത്തിയത്. ഈ നിരോധനമാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്. ഹലാൽ സർട്ടിഫിക്കറ്റ് ഉള്ള ബേക്കറികള്‍ക്ക് കേക്കുകളിലോ സമാന ഭക്ഷ്യവസ്തുക്കളിലോ 'Merry Christmas' ആശംസകൾ എഴുതുന്നതിന് ഇനി നിയന്ത്രണമില്ലെന്നു ഇസ്ലാമിക് ഡെവലപ്മെന്‍റ് ഡിപ്പാർട്ട്മെന്‍റ് ഓഫ് മലേഷ്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷത്തോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ 'മെറി ക്രിസ്മസ്' എന്നെഴുതിയ കേക്കുകള്‍ ആവശ്യപ്പെട്ടപ്പോള്‍, തങ്ങളുടെ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടമാകുമെന്ന ഭയത്താല്‍ ബേക്കറി വ്യാപാരികള്‍ അത്തരം ആവശ്യങ്ങളെ അവഗണിച്ചിരുന്നെന്നു അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇളവ് വന്നതോടെ മലേഷ്യയിലെ ഇസ്ലാമിക സര്‍ട്ടിഫിക്കറ്റുള്ള ബേക്കറികള്‍ക്ക് ഇത്തരം ഭക്ഷ്യവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും സാധിക്കും. അതേസമയം ക്രിസ്തുമസ് ആശംസകളെഴുതിയ കേക്കുകളോ മറ്റ് ബേക്കറി ഉത്പന്നങ്ങളോ പൊതുവായി പ്രദര്‍ശിപ്പിക്കുന്നതിന് അനുമതിയുണ്ടോ എന്ന കാര്യത്തില്‍ ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ കത്തോലിക്കരും, മെത്തഡിസ്റ്റുകളും ഉള്‍പ്പെടെയുള്ള ക്രൈസ്തവര്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണെന്നു മതപീഡനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. പൊതുവായി സുവിശേഷം പങ്കുവെക്കുന്നതിന് രാജ്യത്തു നിരോധനമുണ്ട്. മലേഷ്യയിലെ ന്യൂനപക്ഷ സമൂഹമാണ് ക്രൈസ്തവര്‍. 2020 ലെ സെൻസസിൽ, മലേഷ്യൻ ജനസംഖ്യയുടെ 9.1% ക്രൈസ്തവരാണ്. രാജ്യത്തെ ക്രിസ്ത്യൻ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും താമസിക്കുന്നത് കിഴക്കൻ മലേഷ്യയിലാണെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2023-12-23-12:11:13.jpg
Keywords: മലേഷ്യ
Content: 22399
Category: 18
Sub Category:
Heading: പിറവിത്തിരുനാൾ ദിനത്തിൽ ഏകീകൃത കുർബാന അർപ്പണരീതി ആരംഭിക്കണം: പാപ്പയുടെ നിര്‍ദ്ദേശം ആവര്‍ത്തിച്ച് അതിരൂപതാ അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ
Content: കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ദേവാലയങ്ങളിൽ പിറവിത്തിരുനാൾ ദിനത്തിൽ ഏകീകൃത കുർബാന അർപ്പണരീതി ആരംഭിക്കണമെന്ന് അതിരൂപതാ അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ. അതിരൂപതയുടെ ആസ്ഥാനദേവാലയമായ സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ഉൾപ്പെടെ അടഞ്ഞുകിടക്കുന്ന ദേവാലയങ്ങൾ എത്രയും വേഗം തുറന്ന് വിശുദ്ധ കുർബാനയും മറ്റു തിരുക്കർമങ്ങളും നടത്താനാവശ്യമായ സാഹചര്യം ഒരുക്കാൻ ചുമതലപ്പെട്ട എല്ലാവരും ശ്രമിക്കണമെന്നും അഡ്‌മിനിസ്ട്രേറ്റർ സർക്കുലറിലൂടെ ആവശ്യപ്പെട്ടു. ആരാധനാക്രമ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കു പരിഹാരമുണ്ടാക്കാൻ താൻ തീക്ഷ്‌ണമായി പ്രാർത്ഥിക്കുകയും ആത്മാർഥമായും തീവ്രമായും പരിശ്രമിക്കുകയും ചെയ്യുകയാണ്. പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിലും താനും അതിരൂപതയിലെ വൈദികരും സന്യസ്‌തരും അല്‌മായരുമായി വിവിധ തലങ്ങളിൽ സംഭാഷണം നടത്തി. സിനഡ് തീരുമാനപ്രകാരമുള്ള വിശുദ്ധ കുർബാനയർപ്പണരീതി എങ്ങനെ ഫലപ്രദമായും സമാധാനാന്തരീക്ഷത്തിലും അതിരൂപതയിൽ നടപ്പാക്കാമെന്നതായിരുന്നു ചർച്ചകളുടെ ലക്ഷ്യം. ചർച്ചകളിലൂടെ നിർണായക തീരുമാനത്തിൽ എത്തിച്ചേരാൻ സാധിച്ചില്ല. സിനഡ് തീരുമാനപ്രകാരം അതിരൂപത മുന്നോട്ടുപോകണമെന്നാണു പൗര സ്ത്യ കാര്യാലയത്തിന്റെയും വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റിൻ്റെയും ഫ്രാൻസിസ് മാർപാപ്പയുടെയും നിർദേശമെന്നാണ് വത്തിക്കാനിലേക്കു മടങ്ങുംമുമ്പ് പൊന്തിഫിക്കൽ ഡലഗേറ്റ് തന്നോടു പറഞ്ഞത്. പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് മാർ സിറിൽ വാസിലും അതിരൂപതയിലെ ദൈവജനത്തിനായി കത്തെഴുതി. ഫ്രാൻസിസ് മാർപാപ്പയോടുള്ള സ്നേഹവും വിശ്വസ്‌തതയും വാക്കുകളിലൂടെ മാത്രമല്ല, ഉചിതമായ പ്രവൃത്തികളിലൂടെയും പ്രകടിപ്പിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മിശിഹായോടും അവിടുത്തെ സഭയോടുമുള്ള സ്നേഹം, ഒരു പ്രാദേശിക ആ ചാരത്തോടുള്ള അടുപ്പം ത്യജിക്കാൻ നമ്മെ ശക്തരാക്കേണ്ടതുണ്ട്. അത് നമു ക്ക് എത്ര പ്രിയപ്പെട്ടതാണെങ്കിലും ആഴത്തിൽ വേരൂന്നിയതും ആത്മീയമായി ഉപയോഗപ്രദവുമെങ്കിലും പരിശുദ്ധ പിതാവിനോടുള്ള വിശ്വസ്‌തതയുടെയും അനുസരണത്തിൻ്റെയും അടയാളമായി ഈ പ്രവൃത്തി നമുക്കു സന്തോഷ ത്തോടെ ചെയ്യാം. പരിശുദ്ധ പിതാവിനെയും സഭയെയും സ്നേഹിക്കുന്നവർ ഒഴികഴിവുകളും ഒരിക്കലും ന്യായീകരിക്കാൻ സാധിക്കാത്ത പിടിവാശിയും ഉപേക്ഷിച്ച് അദ്ദേഹത്തെ അനുസരിക്കും. ഈ അതിരൂപതയും അതിലെ അല്‌മായരും സമർപ്പിതരും വൈദികരും എപ്പോഴും മാർപാപ്പയോടും സഭയോടുമുള്ള സ്നേഹം പ്രഖ്യാപിച്ചിട്ടുണ്ട്. പരി ശുദ്ധ പിതാവിന്റെ തീരുമാനം അംഗീകരിച്ചുകൊണ്ട് ഈ സ്നേഹം ഉചിതമാ യും വ്യക്തമായും പ്രകടിപ്പിക്കേണ്ട സമയം വന്നിരിക്കുന്നു. തൻ്റെ സമൃദ്ധമാ യ കൃപയാൽ നമ്മുടെ ഉദാരമായ അനുസരണത്തിന് കർത്താവ് പ്രതിഫലം ത രുമെന്നും പൊന്തിഫിക്കൽ ഡെലഗേറ്റ് കത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു. അഡ്മ‌ിനിസ്ട്രേറ്ററുടെ സർക്കുലറും പൊന്തിഫിക്കൽ ഡെലഗേറ്റിന്റെ കത്തും ഇന്ന് അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും വിശുദ്ധ കുർബാനമധ്യേ വായിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Image: /content_image/India/India-2023-12-24-07:27:33.jpg
Keywords: ഏകീകൃത
Content: 22400
Category: 18
Sub Category:
Heading: ഓരോരുത്തരും സമാധാനത്തിന്റെ വക്താക്കളാകാനുള്ള ആഹ്വാനമാണ് ക്രിസ്തുമസ്: കെസിബിസി
Content: കൊച്ചി: ഓരോ വ്യക്തിയും സമാധാനത്തിൻ്റെ വക്താക്കളാകാനുള്ള ആഹ്വാനമാണു ക്രിസ്തുമസ് നൽകുന്നതെന്ന് കെസിബിസി. കാരണം, ക്രിസ്തു ലോകത്തിൻ്റെ സമാധാനമാണ്. 'അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ ദൈവ കൃപ ലഭിച്ചവർക്കു സമാധാനം' എന്ന സ ന്ദേശവുമായി ഭൂമിയിൽ ജാതനായ യേശു ക്രിസ്‌തുവിൻ്റെ ജനനത്തിരുനാളിൻ്റെ ഈ കാലയളവിൽ ലോകത്തിൽ സമാധാനം സംജാതമാകട്ടെ.ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നടക്കുന്ന യുദ്ധങ്ങളും വർഗീയ സംഘട്ടനങ്ങളും സാധാരണക്കാരായ മനുഷ്യരെയാണ് കൂടുതലായി ബാധിക്കുന്നത്. സമാധാനം നിറഞ്ഞ ജീവിതാന്തരീക്ഷം കാംക്ഷിക്കുന്നവരാണ് ഭൂരിപക്ഷം വരുന്ന മനുഷ്യസമൂഹം. ഏതാനും ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കൊണ്ട് ലോകത്തിന്റെ മുഴുവൻ സമാധാനവുമാണ് ഇല്ലാതാകുന്നത്. ഇതു വലിയ ദുഃഖത്തിന് കാരണമാകുന്നു. എത്രയും വേഗം യുദ്ധവും വർഗീയ സംഘർഷങ്ങളും ഇല്ലാതാക്കി ലോകത്തിൽ സമാധാനം സ്ഥാപിക്കാൻ ബന്ധപ്പെട്ട ലോകനേതാക്കൾക്ക് യേശുവിന്റെ കൃപ സമൃദ്ധമായി ലഭിക്കട്ടേയെന്നു പ്രാർത്ഥിക്കുന്നു. ക്രിസ്മസിന്റെ മംഗളങ്ങൾ എല്ലാവർക്കും ഹൃദയപൂർവം ആശംസിക്കുന്നതായും കെസിബിസിയുടെ ക്രിസ്‌തുമസ് സന്ദേശത്തിൽ ഔദ്യോഗിക വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു.
Image: /content_image/India/India-2023-12-24-07:45:58.jpg
Keywords: കെ‌സി‌ബി‌സി
Content: 22401
Category: 1
Sub Category:
Heading: ജെറുസലേമിലെ ക്രൈസ്തവര്‍ ക്രിസ്തുമസിന് മുന്നോടിയായി ജാഗരണ പ്രാര്‍ത്ഥന നടത്തി
Content: ജെറുസലേം: ജെറുസലേമിലെ ക്രൈസ്തവര്‍ ക്രിസ്തുമസിന് മുന്നോടിയായി ഗാനങ്ങളും പ്രാര്‍ത്ഥനയുമായി ജാഗരണ പ്രാര്‍ത്ഥന നടത്തി. ഡിസംബർ 22 വെള്ളിയാഴ്ച, ജെറുസലേമിലെ ലത്തീൻ ഇടവകയായ സെന്റ് സേവ്യർ ഇടവകയിലെ ഗായകസംഘങ്ങൾ അവതരിപ്പിച്ച അനുതാപ ആരാധനയ്ക്കും ക്രിസ്തുമസ് കരോളിനും പാത്രിയാർക്കീസ് ​​കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല നേതൃത്വം നല്‍കി. ജാഗരണ പ്രാര്‍ത്ഥനയുടെ ആദ്യഭാഗം വചനവായനയും വിചിന്തനവുമായിരിന്നു. നമ്മുടെ ദേശത്തെക്കുറിച്ചുള്ള എല്ലാ വേദനകളും നമുക്ക് യേശുവിലേക്ക് കൊണ്ടുവരാമെന്നും അങ്ങനെ അവൻ തന്റെ ഇഷ്ടപ്രകാരം അതിനെ നന്മയും കരുണയുമാക്കി മാറ്റുമെന്ന് ​​കർദ്ദിനാൾ പറഞ്ഞു. ക്രിസ്തുമസ് പുഞ്ചിരിയുടെ നിമിഷമായിരിക്കട്ടെ, കാരണം കർത്താവ് നമ്മോടൊപ്പമുള്ളപ്പോൾ നമുക്ക് ഭയപ്പെടാനൊന്നുമില്ല, ഇത് നമ്മുടെ മുഖത്ത് കാണണമെന്നും ​​കർദ്ദിനാൾ പറഞ്ഞു. ജാഗരണ പ്രാര്‍ത്ഥനയുടെ മുഴുവൻ സമയം കുമ്പസാരത്തിനായി രണ്ട് വൈദികർ ലഭ്യമായിരുന്നു. 1223-ൽ സെന്റ് ഫ്രാൻസിസ് അസീസ്സി ഒരുക്കിയ ആദ്യ പുല്‍കൂടിന്റെ എണ്ണൂറാം വര്‍ഷത്തിന്റെ സ്മരണാര്‍ത്ഥം "ക്രിസ്തുമസ് ഓഫ് ഗ്രീസിയോ" എന്ന വിഷയത്തിൽ ഇടവക വികാരിയായ ഫാ. അംജദ് സബ്ബാര ഹ്രസ്വ പ്രഭാഷണം നടത്തി. എട്ടാം ശതാബ്ദിയോടനുബന്ധിച്ച്, ജെറുസലേമിലെ സെന്റ് സേവ്യർ ഉള്‍പ്പെടെയുള്ള ഫ്രാൻസിസ്കൻ പള്ളികളിലെ പുല്‍ക്കൂടിന് മുന്‍പില്‍ പ്രാര്‍ത്ഥിക്കുന്ന വിശ്വാസികൾക്ക് വത്തിക്കാന്‍ ദണ്ഡവിമോചനം പ്രഖ്യാപിച്ചിരിന്നു.
Image: /content_image/News/News-2023-12-24-08:16:15.jpg
Keywords: പ്രാര്‍ത്ഥന
Content: 22402
Category: 1
Sub Category:
Heading: തിരുപ്പിറവി സ്മരണയില്‍ ലോകം
Content: തന്നെ തന്നെ ശൂന്യവത്ക്കരിച്ചുകൊണ്ട് മനുഷ്യനായി പിറന്ന യേശുവിന്റെ ജനന തിരുനാള്‍ സ്മരണയില്‍ ആഗോള സമൂഹം. തിരുപിറവിയെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവച്ചും ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ വിശ്വാസികള്‍ ഒത്തുചേര്‍ന്നു. ഇന്നലെ അര്‍ദ്ധരാത്രിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ശുശ്രൂഷകളില്‍ കോടികണക്കിന് ആളുകള്‍ പങ്കുചേര്‍ന്നു. വത്തിക്കാനിലും ഉണ്ണിയേശു പിറന്ന ബെത്ലഹേമിലുള്ള നേറ്റിവിറ്റി ദേവാലയത്തിലും വിശുദ്ധ കുര്‍ബാന നടന്നു. ഇസ്രായേല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബെത്ലഹേമിലെ ക്രിസ്തുമസ് ചടങ്ങുകള്‍ ലളിതമായിരിന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ക്രിസ്തുമസ് ശുശ്രൂഷകള്‍ക്കായി ആയിരങ്ങളാണ് ഒത്തുകൂടിയിരിന്നത്. ഇന്ത്യ, മെക്സിക്കോ, ദക്ഷിണ കൊറിയ, ഐവറി കോസ്റ്റ്, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ബലിപീഠത്തിനു മുന്നിൽ സിംഹാസനസ്ഥനായ ഉണ്ണിയേശുവിന്റെ രൂപത്തിന് മുന്നിൽ പൂക്കൾ അർപ്പിച്ചു. ഫ്രാന്‍സിസ് പാപ്പ തിരുകര്‍മ്മങ്ങളിൽ പങ്കെടുത്തെങ്കിലും മുഖ്യകാർമികത്വം വഹിച്ചില്ല.
Image: /content_image/News/News-2023-12-25-12:30:03.jpg
Keywords: ക്രിസ്തുമസ്
Content: 22403
Category: 18
Sub Category:
Heading: ക്രിസ്തുമസ് ആശംസകൾ നേര്‍ന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
Content: തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി‌ഡി സതീശനും ക്രിസ്തുമസ് ആശംസകൾ നേർന്നു. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്തുമസെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്തുമസ് സ്നേഹത്തിന്റെയും സൗഹാർദത്തിൻ്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്‌തുമസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളതെന്നു മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. ത്യാഗത്തിന്റെ പര്യായമാണ് ക്രിസ്‌തുമസെന്ന് പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു. സഹനത്തിന്റേയും ദുരിതത്തിൻ്റേയും കനൽ വഴികൾ താണ്ടി മനുഷ്യന്റെ പാപത്തിന് മോചനമുണ്ടാക്കാൻ ക്രിസ്‌തു നടത്തിയ ശ്രമങ്ങളും അവിടുത്തെ വാക്കുകളും സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റയും അർഥതലങ്ങൾ നമ്മളെ ബോധ്യപ്പെടുത്തുന്നു. അന്ധകാരം നിറഞ്ഞ കെട്ട കാലത്ത് നമ്മുടെ മനസിലേക്കും ലോകത്തിലേക്കും ക്രിസ്തു വെളിച്ചമായി. സ്നേഹത്തിന്റെ പുതിയ വഴിത്താരകൾ ഉണ്ടാക്കാൻ, സ്നേഹം കൊണ്ട് എല്ലാവരേയും ജയിക്കാൻ ക്രിസ്മസ് ആലോഷങ്ങളിലൂടെ കഴിയട്ടെയെന്ന് ആശംസിക്കുകയാണെന്നും വി‌ഡി സതീശന്‍ പറഞ്ഞു.
Image: /content_image/India/India-2023-12-25-12:27:20.jpg
Keywords: ക്രിസ്തുമസ്