Contents

Displaying 21941-21950 of 24987 results.
Content: 22354
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമായ സിനിമകളും ടിവി പരിപാടികളും നിര്‍മ്മിക്കാന്‍ ഹോളിവുഡ് ഇന്‍സൈഡര്‍
Content: വാഷിംഗ്ടണ്‍ ഡി‌സി: ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമായ ഉള്ളടക്കത്തോട് കൂടിയ സിനിമകളും, ടെലിവിഷന്‍ പരിപാടികളും നിര്‍മ്മിക്കുന്നതിനായി പുതിയ സ്റ്റുഡിയോ ആരംഭിക്കുവാന്‍ ഹോളിവുഡ് ഇന്‍സൈഡര്‍. ''വണ്ടര്‍ പ്രൊജക്റ്റ്'' എന്ന ഈ പദ്ധതിക്കായി ഇതിനോടകം തന്നെ 7.5 കോടി ഡോളര്‍ സമാഹരിച്ചു കഴിഞ്ഞു. സിനിമകളിലൂടെയും ടെലിവിഷനിലൂടെയും വിശ്വസനീയവും, വിശ്വാസ മൂല്യാധിഷ്ടിതവുമായ ഉള്ളടക്കങ്ങള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ എത്തിക്കുകയെന്നതാണ് പുതിയ സ്റ്റുഡിയോയുടെ ലക്ഷ്യം. പ്രമുഖ ക്രിസ്ത്യന്‍ സിനിമ നിര്‍മ്മാതാവായ ജോണ്‍ എര്‍വിന്‍ രൂപംകൊടുത്ത പദ്ധതിക്ക് നെറ്റ്ഫ്ലിക്സ്, യൂട്യൂബ് എന്നിവയുടെ മുന്‍ എക്സിക്യൂട്ടീവായ കെല്ലി മെറിമാന്‍ ഹൂഗ്സ്ട്രാട്ടനാണ് മേല്‍നോട്ടം വഹിക്കുന്നത്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ ‘ദി ചോസണ്‍’ന്റെ നിര്‍മ്മാതാവും പദ്ധതിയുടെ ഉപദേഷ്ടാവും, ഓഹരിപങ്കാളിയുമായ ഡള്ളാസ് ജെങ്കിന്‍സാണ് വണ്ടര്‍ പ്രൊജക്റ്റിനു വേണ്ടി ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുക. പ്രേക്ഷകര്‍ക്ക് മുന്‍പൊരിക്കലും ലഭിച്ചിട്ടില്ലാത്ത തരത്തിലുള്ള ഉള്ളടക്കങ്ങള്‍ നല്‍കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ജോണ്‍ എര്‍വിന്‍ പറഞ്ഞു. 'സോവറിന്‍’സ് കാപ്പിറ്റല്‍, ലയണ്‍സ്ഗേറ്റ്, പവര്‍ഹൗസ് കാപ്പിറ്റല്‍, യുണൈറ്റഡ് ടാലന്റ് ഏജന്‍സി, ബ്ലംഹൗസ് പ്രൊഡക്ഷന്‍സ് സി.ഇ.ഒ ജാസണ്‍ ബ്ലം എന്നിവ വഴിയാണ് പദ്ധതിക്ക് വേണ്ട ഫണ്ട് ലഭിച്ചത്. തങ്ങള്‍ നിര്‍മ്മിക്കുന്ന ഗുണമേന്മയേറിയ സിനിമകളും, ടിവി പരിപാടികളും പ്രമുഖ മാധ്യമശൃംഖലകള്‍ക്കും, സംപ്രേക്ഷകര്‍ക്കും, വിതരണക്കാര്‍ക്കും വിതരണം ചെയ്യാനാണ് വണ്ടര്‍ പ്രൊജക്റ്റിന്റെ പദ്ധതി. എര്‍വിന്‍ സംവിധാനം ചെയ്ത ‘ജീസസ് റെവല്യൂഷന്‍’ എന്ന ബിബ്ലിക്കല്‍ സിനിമ ബോക്സോഫീസില്‍ 5.2 കോടി ഡോളറാണ് നേടിയത്. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ഇനിയും പ്രേക്ഷകര്‍ക്ക് ആവശ്യമാണെന്ന്‍ എര്‍വിന്‍ ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി വിശ്വാസ മൂല്യാധിഷ്ഠിതവും ഉയര്‍ന്ന നിലവാരവുമുള്ള കഥകള്‍ വരും വര്‍ഷങ്ങളില്‍ താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നു ജാസണ്‍ ബ്ലം പ്രസ്താവിച്ചു.
Image: /content_image/News/News-2023-12-15-15:52:46.jpg
Keywords: ഹോളിവു
Content: 22355
Category: 1
Sub Category:
Heading: ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗാസയിലെ കത്തോലിക്ക ദേവാലയത്തിന് കേടുപാടുകള്‍
Content: ഗാസ: കഴിഞ്ഞ വാരാന്ത്യത്തില്‍ ഇസ്രായേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തിന് സാരമായ കേടുപാടുകള്‍. സമീപത്തുള്ള കെട്ടിടങ്ങളെ ലക്ഷ്യമാക്കി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കെട്ടിടങ്ങള്‍ക്ക് പുറമേ, ഹോളി ഫാമിലി ദേവാലയത്തിലെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്കുകളും സോളാര്‍ പാനലുകളും തകര്‍ന്നുവെന്നു വിശുദ്ധ നാട്ടിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിനെ ഉദ്ധരിച്ചുകൊണ്ട് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദേവാലയത്തോട് അനുബന്ധിച്ചുണ്ടായിരുന്ന കെട്ടിടത്തിനും, ദേവാലയ സമുച്ചയത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം നൂറുകണക്കിന് നിരാലംബരായ ആളുകളാണ് ഹോളി ഫാമിലി ദേവാലയത്തില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. ഇവര്‍ക്ക് വേണ്ട ഭക്ഷണം, മെഡിക്കല്‍ സാധനങ്ങള്‍, മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവ നല്‍കിവരുന്ന സംഘടനയാണ് എ.സി.എന്‍. ഹോളി ഫാമിലി ഇടവകയില്‍ ഇന്ധനം പൂര്‍ണ്ണമായും തീര്‍ന്നിരിക്കുകയാണെന്നും, വൈദ്യതി ലഭ്യമല്ലാത്തതിന് പുറമേ സുസ്ഥിരമായ ആശയവിനിമയവും സാധ്യമല്ലാതായിരിക്കുകയാണെന്നും വെളിപ്പെടുത്തി. കോണ്‍ഗ്രിഗേഷന്‍ ഓഫ് റോസറി സമൂഹാംഗങ്ങളായ കന്യാസ്ത്രീകളും വൈദികനും ചേര്‍ന്ന് 100 കുട്ടികളും, 70 ഭിന്നശേഷിക്കാരും ഉള്‍പ്പെടെ എഴുന്നൂറ്റിയന്‍പതോളം ഭവനരഹിതരായ ക്രൈസ്തവരെ ഹോളിഫാമിലി ദേവാലയത്തില്‍ അഭയംനല്‍കി പരിപാലിച്ചു വരുന്നുണ്ടെന്ന് എ.സി.എന്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരിന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 12-ന് ഹോളിഫാമിലി ദേവാലയത്തിന്റെ സമീപത്തുനിന്നും പൊട്ടാത്ത ഒരു മിസൈല്‍ കണ്ടെടുത്തിരുന്നുവെന്ന്‍ ഇന്‍ഡിപെന്റന്റ് കാത്തലിക് ന്യൂസും റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഈ മിസൈല്‍ പൊട്ടുകയായിരുന്നെങ്കില്‍ വന്‍ നഷ്ടങ്ങള്‍ ഉണ്ടാകുമായിരുന്നെന്ന് പ്രാദേശിക വൈദികന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഗാസയിലെ ആയിരത്തോളം വരുന്ന ക്രിസ്ത്യാനികളില്‍ ചുരുങ്ങിയത് 22 പേരെങ്കിലും യുദ്ധം ആരംഭിച്ചശേഷം കൊല്ലപ്പെട്ടിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 17 പേര്‍ കൊല്ലപ്പെട്ടത് സെന്റ്‌ പോര്‍ഫിരിയൂസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ ബോംബ്‌ പതിച്ചതിനെത്തുടര്‍ന്നാണ്. യുദ്ധം ആരംഭിച്ചശേഷം ഏതാണ്ട് 18,000-ത്തോളം ആളുകള്‍ കൊല്ലപ്പെടുകയും, 50,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഗാസയിലെ ആരോഗ്യമന്ത്രാലയം പറയുന്നത്. ദേവാലയങ്ങള്‍ക്ക് പുറമേ, ഒരു ക്രിസ്ത്യന്‍ സ്കൂളിനും, ഒരു ക്രിസ്ത്യന്‍ ആശുപത്രിക്കും നിരവധി ക്രിസ്ത്യന്‍ ഭവനങ്ങള്‍ക്കും ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Image: /content_image/News/News-2023-12-15-20:59:47.jpg
Keywords: ഗാസ
Content: 22356
Category: 18
Sub Category:
Heading: മിഷ്ണറിമാരുടെ കേരളം: പിഒസിയിൽ ഇന്ന് പ്രഭാഷണം
Content: കൊച്ചി: സാംസ്ക്കാരിക, സാഹിത്യ, വിദ്യാഭ്യാസ രംഗങ്ങളിൽ മിഷ്ണറിമാർ കേരളത്തിനു നൽകിയ സംഭാവനകളെയും അവരുടെ പ്രവർത്തന വൈപുല്യത്തെക്കുറിച്ചും പാലാരിവട്ടം പിഒസിയിൽ പ്രഭാഷണം ഇന്നു നടക്കും. വൈകുന്നേരം അഞ്ചിനു മിഷ്ണറിമാരുടെ കേരളം എന്ന വിഷയത്തിൽ ഡോ. വള്ളിക്കാവ് മോഹൻദാസാണു പ്രഭാഷണം നടത്തുന്നത്. കെസിബിസി മീഡിയ, ജാഗ്രത കമ്മീഷനുകൾ ചേർന്നാണു പരിപാടി സംഘടിപ്പിക്കുന്നത്. ആധുനിക കേരളത്തിൻ്റെ നിർമിതിയിൽ മിഷണറിന്മാരുടെ സം ഭാവനകൾ തിരിച്ചറിയാൻ അവസരമൊരുക്കുന്നതാണു പരിപാടിയെന്നു കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ അറിയിച്ചു.
Image: /content_image/India/India-2023-12-16-11:42:18.jpg
Keywords: മിഷ്ണറി
Content: 22357
Category: 18
Sub Category:
Heading: കെആർഎൽസിസിയുടെ ജനജാഗരം ബോധനപരിപാടിയുടെ സമാപനം നാളെ
Content: കൊച്ചി: കെആർഎൽസിസിയുടെ ജനജാഗരം ബോധനപരിപാടിയുടെ സമാപനം നാളെ തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരത്ത് വലിയവേളി പാരീഷ് ഹാളിൽ നടക്കുന്ന സമാപന സമ്മേളനം തിരുവനന്തപുരം ലാറ്റിൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. ക്രിസ്‌തുദാസ് അധ്യക്ഷത വഹിക്കും. നവംബർ നാലിന് കൽപ്പറ്റയിലാണ് ജനജാഗരം തുടങ്ങിയത്. കേരളത്തിലെ എല്ലാ ലത്തീൻ രൂപതകളിലും ലത്തീൻ ജനസമൂഹം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും ചർച്ച ചെയ്തു. പ്രാതിനിധ്യവും പങ്കാളിത്തവും അധികാരത്തിലും ഉദ്യോഗത്തിലും എന്നതായിരുന്നു പ്രധാന മുദ്രാവാക്യം. തിരുവനന്തപുരത്തെ തീരശോഷണത്തിന്റെ കാരണങ്ങളെപ്പറ്റി ജനകീയ പ്രതിരോധ സമിതി നടത്തിയ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയ വെബ്സൈറ്റ് വികാരി ജനറാൾ ഫാ. യൂജിൻ എച്ച്. പെരേര പരിചയപ്പെടുത്തും.
Image: /content_image/India/India-2023-12-16-11:52:05.jpg
Keywords: കെആർഎൽസിസി
Content: 22358
Category: 1
Sub Category:
Heading: വടക്ക്-കിഴക്കന്‍ ഇന്ത്യയില്‍ ദൈവവിളി വസന്തം; പ്രഥമ വ്രതവാഗ്ദാനം നടത്തിയത് 52 യുവതികള്‍
Content: ഷില്ലോംഗ്: വടക്ക്-കിഴക്കന്‍ ഇന്ത്യയിലെ രൂപംകൊണ്ട ആദ്യ കത്തോലിക്കാ സന്യാസിനി സമൂഹമായ മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് മേരി അംഗങ്ങളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അന്‍പത്തിരണ്ടോളം യുവതികള്‍ പ്രഥമ വ്രതവാഗ്ദാനം നടത്തി. മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8ന് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗിലെ മേരി ഹെല്‍പ് ഓഫ് ക്രിസ്റ്റ്യന്‍സ് ഇന്‍ ഷില്ലോംഗ് കത്തീഡ്രലില്‍വെച്ചായിരുന്നു ചടങ്ങുകള്‍. ഭോപ്പാലിലെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന ലിയോ കൊര്‍ണേലിയോ അര്‍പ്പിച്ച ആഘോഷപൂര്‍വ്വമായ വിശുദ്ധ കുര്‍ബാനയില്‍ മേരി ഹെല്‍പ് ഓഫ് ക്രിസ്റ്റ്യന്‍സ് സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ ഫിലോമിന മാത്യൂസ് കര്‍ത്താവിന്റെ പുതുമണവാട്ടിമാരുടെ പ്രഥമ വ്രതവാഗ്ദാനം സ്വീകരിച്ചു. സന്യാസ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇതൊരു സന്തോഷകരമായ നിമിഷമാണെന്നും ഈ യുവതികള്‍ സഭക്കും, സമൂഹത്തിനും മുതല്‍ക്കൂട്ടാണെന്നും, ഊര്‍ജ്ജസ്വലരായ പുതിയ അംഗങ്ങളുടെ വരവ് തിരുസഭക്ക് കൂടുതല്‍ ശക്തിപകരുമെന്നും സിസ്റ്റര്‍ ഫിലോമിന പറഞ്ഞു. ഇവരുടെ ദൈവവിളി അനുസരിച്ചുകൊണ്ട് അവരെ ദൈവസേവനത്തിന് അയക്കുവാന്‍ തയാറായ മാതാപിതാക്കള്‍ക്ക് നന്ദി പറയുവാനും സിസ്റ്റര്‍ ഫിലോമിന മറന്നില്ല. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ ഉദ്ധരിച്ചുക്കൊണ്ട് സുവിശേഷത്തിന്റെ സംരക്ഷര്‍ എന്ന നിലയില്‍ സ്ത്രീകള്‍ സഭാദൗത്യത്തില്‍ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യത്തേക്കുറിച്ചു മെത്രാപ്പോലീത്ത തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആസാമിലെ ഹാടിഗാവോണിലെ ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റില്‍ വെച്ച് ഇതേ സമൂഹാംഗങ്ങളായ 36 കന്യാസ്ത്രീകള്‍ നിത്യവ്രതവാഗ്ദാനം നടത്തിയിരിന്നു. ഗുവാഹത്തി മെത്രാപ്പോലീത്ത ജോണ്‍ മൂലച്ചിറ വിശുദ്ധ കുര്‍ബാനക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 1942 ഒക്ടോബര്‍ 24-ന് ഗുവാഹട്ടിയില്‍വെച്ച് ബിഷപ്പ് സ്റ്റീഫന്‍ ഫെര്‍ണാണ്ടോയാണ് മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് മേരി ഹെല്‍പ് ഓഫ് ക്രിസ്റ്റ്യന്‍സ് സമൂഹം സ്ഥാപിച്ചത്. “പോകൂ സുവിശേഷം പ്രഘോഷിക്കൂ” എന്നതാണ് സഭയുടെ മുദ്രാവാക്യം. സന്യാസ സമൂഹത്തിന്റെ നോവീഷ്യേറ്റിന്റെ ആദ്യവര്‍ഷത്തില്‍ 66 പേര്‍ ഉണ്ടായിരുന്നിടത്ത് രണ്ടാംവര്‍ഷത്തില്‍ അത് 72 ആയി ഉയര്‍ന്നു. 6 യുവതികളുമായി തുടങ്ങിയ സമൂഹത്തിനു ഇന്ന് ഇന്ത്യ, മ്യാന്മാര്‍, നേപ്പാള്‍, ഹവായി, ലെസോത്തോ എന്നിവിടങ്ങളിലെ ഗോത്രവിഭാഗങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരത്തിമുന്നൂറോളം അംഗങ്ങളുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-12-16-12:16:50.jpg
Keywords: വ്രത
Content: 22359
Category: 1
Sub Category:
Heading: ന്യൂയോർക്ക് ടൈംസ് സ്ക്വയറിലെ കൂറ്റന്‍ എല്‍‌ഇ‌ഡി ബോർഡില്‍ തിരുപ്പിറവിയുടെ ദൃശ്യങ്ങള്‍
Content: ന്യൂയോര്‍ക്ക്: പ്രസിദ്ധമായ ന്യൂയോർക്ക് ടൈം സ്ക്വയറിലെ കൂറ്റന്‍ എല്‍‌ഇ‌ഡി ബോർഡുകളിൽ തിരുപിറവി ദൃശ്യങ്ങളുമായി ക്രിസ്തുമസ് സന്ദേശങ്ങൾ തെളിഞ്ഞത് ശ്രദ്ധേയമായി. മോർമോൺ ക്രൈസ്തവ സമൂഹമാണ് 'ലൈറ്റ് ദ വേൾഡ്' വാർഷിക ക്യാമ്പയിന്റെ ഭാഗമായി ഇരുപത്തിയേഴോളം ബിൽ ബോർഡുകളില്‍ തിരുപിറവി ദൃശ്യങ്ങള്‍ സ്ഥാപിക്കാൻ മുൻകൈ എടുത്തത്. ക്രിസ്തുമസിന്റെ യഥാർത്ഥ അർത്ഥം ആളുകൾക്ക് മനസ്സിലാക്കി കൊടുക്കുകയെന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. ക്രിസ്തുമസ് സന്ദേശം തെളിയുന്നതിന് മുമ്പായി ബിൽ ബോർഡുകൾ പെട്ടെന്ന് കറുത്ത സ്ക്രീനായി മാറിയിരിന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ പ്രശസ്ത കരോൾ ഗാനമായ സൈലന്റ് നൈറ്റിന്റെ വരികൾ സ്ക്രീനിൽ തെളിഞ്ഞുവന്നു. പിന്നീട് ഈ എഴുത്തുകൾ തിരുകുടുംബത്തിലെ ഓരോ അംഗങ്ങളായി രൂപാന്തരപ്പെടുകയായിരിന്നു. മാലാഖമാർ, ആട്ടിടയന്മാർക്ക് സന്ദേശം നൽകുന്നതും, തിരുപിറവി ദൃശ്യവും കിഴക്ക് നിന്ന് രാജാക്കന്മാർ ഉണ്ണിയേശുവിനെ കാണാൻ എത്തുന്നതും, അവസാനം ഉണ്ണിയേശുവിനെ പ്രത്യേകമായി കാണുന്നതും ബിൽ ബോർഡുകളിൽ ദൃശ്യമായിരിന്നു. തിരുപ്പിറവിയുടെ ദൃശ്യം ബില്‍ ബോര്‍ഡില്‍ തെളിഞ്ഞപ്പോള്‍ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. തിരുപ്പിറവിയുടെ ദൃശ്യങ്ങളോടൊപ്പം "ഞാൻ ലോകത്തിൻറെ പ്രകാശമാണ്" എന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ വചനഭാഗവും പ്രത്യക്ഷപ്പെട്ടു. ക്രിസ്തുമസിന്, ക്രിസ്തുവിന്റെ പ്രകാശം പങ്കുവെക്കുക എന്ന ആഹ്വാനമാണ് ഇതിലൂടെ നല്‍കുന്നതെന്ന് മോർമോൺ സമൂഹം വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ഏഴ് രാജ്യങ്ങളിലെ 60 സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന വെൻഡിങ്ങ് മെഷീനുകൾ വഴി ലോകമെമ്പാടുമുള്ള ആളുകൾക്ക് സഹായം എത്തിക്കുക എന്നുള്ള ലക്ഷ്യവും ഉണ്ട്. ന്യൂയോർക്ക് അതിരൂപതയിലെ കാത്തലിക്ക് ചാരിറ്റീസും, റെഡ് ക്രോസ്, യൂണിസെഫ് തുടങ്ങിയ സർക്കാർ ഇതര പ്രസ്ഥാനങ്ങളും മോർമോൺ സമൂഹത്തോടൊപ്പം ന്യൂയോർക്ക് ടൈം സ്ക്വയറിലെ ഉദ്യമത്തില്‍ ഭാഗഭാക്കായിരിന്നു. Tag:Christmas takes over billboards in Times Square Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-12-16-14:08:45.jpg
Keywords: ന്യൂയോ
Content: 22360
Category: 13
Sub Category:
Heading: ഇനിയുള്ള ജീവിതം യേശുവിന് വേണ്ടി: സംഗീത കരിയർ അവസാനിപ്പിച്ച് സുപ്രസിദ്ധ പോപ്പ് ഗായകൻ ഡാഡി യംഗി
Content: സാന്‍ ജുവാന്‍: യേശുവിനുവേണ്ടി ജീവിക്കാൻ, സംഗീത കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ലാറ്റിനമേരിക്കയിലെ സുപ്രസിദ്ധ പോപ്പ് ഗായകനായ ഡാഡി യംഗി. പ്യൂർട്ടോ റിക്കോയിലെ ജോസ് മിഗുവേൽ കൊളീസിയത്തിൽ നടന്ന തന്റെ അവസാന സംഗീത പരിപാടിക്കിടയിലാണ് ഇനി തന്റെ ജീവിതം ക്രിസ്തുവിനായി സമര്‍പ്പിക്കുകയാണെന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയത്. യേശുക്രിസ്തു എന്നിൽ ജീവിക്കുന്നുണ്ടെന്നും, ഞാൻ യേശുക്രിസ്തുവിലാണ് ജീവിക്കുന്നതെന്നും ലോകത്തോട് മുഴുവൻ വിളിച്ചു പറയാൻ തനിക്ക് യാതൊരുവിധത്തിലുള്ള നാണവുമില്ലെന്ന് താരം പറഞ്ഞു. യേശു എന്നിൽ വസിക്കുന്നുവെന്നും അവനുവേണ്ടി ഞാൻ ജീവിക്കുമെന്നും ലോകത്തെ മുഴുവൻ അറിയിക്കാൻ എനിക്ക് ലജ്ജയില്ല. ആർക്കും നികത്താൻ കഴിയാത്ത ഒരു ശൂന്യത നികത്താൻ വർഷങ്ങളായി ഞാൻ ശ്രമിച്ചു. ഞാൻ ഒരു ലക്ഷ്യം കണ്ടെത്താൻ ശ്രമിച്ചു, പല അവസരങ്ങളിലും, ഞാൻ സന്തോഷവാനാണെന്ന് തോന്നുന്നുവെങ്കിലും പക്ഷേ എനിക്ക് പൂർണ്ണത അനുഭവപ്പെടുന്നില്ലായിരിന്നു. എന്റെ കൈവശമുള്ള സംഗീതം, സോഷ്യൽ നെറ്റ്‌വർക്കുകൾ, പ്ലാറ്റ്‌ഫോമുകൾ, മൈക്രോഫോൺ എന്നിങ്ങനെ യേശു എനിക്ക് നൽകിയതെല്ലാം അവിടുത്തെ രാജ്യത്തിനായ ഉപയോഗിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നു താരം കൂട്ടിച്ചേര്‍ത്തു. ഒരു ബേസ് ബോൾ താരമാകണമെന്ന് ആഗ്രഹിച്ച റോഡിഗ്രസ് (ബാല്യകാല പേര്) അവിചാരിതമായിട്ടാണ് സംഗീത ലോകത്തിലേക്ക് കടന്നു വരുന്നത്. 1995 പുറത്തിറങ്ങിയ 'നോ മേഴ്സി' ആണ് ആദ്യത്തെ ആൽബം. 2004ൽ പുറത്തിറക്കിയ ഗസോലീന എന്ന ഗാനം വന്‍ ഹിറ്റായിരിന്നു. 2017ൽ, പ്യൂർട്ടോ റിക്കോയിലെ പ്രശസ്ത ഗാന രചയിതാവ് ലൂയിസ് ഫോൻസിയോടൊപ്പം റാമോൻ റോഡിഗ്രസ് പുറത്തിറക്കിയ ഡെസ്പാസീറ്റോ ഗാനവും ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് സംഗീത പ്രേമികളാണ് ഏറ്റെടുത്തത്. Tag: Jesus lives in me’: Puerto Rican pop star Daddy Yankee retires to focus on Jesus, Daddy Yankee faith Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-12-16-16:12:53.jpg
Keywords: യേശു
Content: 22361
Category: 1
Sub Category:
Heading: 87ാമത് പിറന്നാളിന്റെ നിറവില്‍ ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഇന്ന് എണ്‍പ്പത്തിയേഴാം പിറന്നാള്‍. പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നേതാവു കൂടിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ത്ഥ നാമം ജോര്‍ജ് മരിയോ ബെര്‍ഗോളിയോ എന്നതാണ്. കത്തോലിക്ക സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പയെന്ന നിലയിലും ആദ്യമായി ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ച മാര്‍പാപ്പയെന്ന ഖ്യാതിയും ഫ്രാന്‍സിസ് പാപ്പയ്ക്കാണ്. 1936 ഡിസംബര്‍ മാസം 17-ാം തീയതി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജോര്‍ജ് മരിയോ ബെർഗോളിയോ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മാരിയോ ഹൊസെ റെയില്‍വേയില്‍ അക്കൗണ്ടന്റും, മാതാവ് റിജീന സിവോരി വീട്ടമ്മയുമായിരുന്നു. ഇറ്റലിയില്‍ നിന്നും അര്‍ജന്റീനയിലേക്ക് കുടിയേറിയവരായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതാപിതാക്കള്‍. നാലു സഹോദരങ്ങളും, മാതാപിതാക്കളുമടങ്ങുന്ന വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്‍റേത്. രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ജോര്‍ജ് മരിയോ 1958 മാര്‍ച്ച് 11-ാം തീയതി ജസ്യൂട്ട് സന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചു. ചിലിയില്‍ നിന്നും മാനവിക വിഷയങ്ങളിലുള്ള പഠനം പൂര്‍ത്തീകരിച്ചു 1963-ല്‍ അര്‍ജന്റീനയില്‍ മടങ്ങിയെത്തിയ അദ്ദേഹം, സാന്‍ മിഗുവേലിലെ സാന്‍ ജോസ് കോളജില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി. അടുത്ത രണ്ടു വര്‍ഷങ്ങള്‍ സാഹിത്യപഠനത്തിനായി അദ്ദേഹം സമയം ചെലവഴിച്ചു. 1969 ഡിസംബര്‍ 13-ാം തീയതി ആര്‍ച്ച്ബിഷപ്പ് റമോന്‍ ജോസ് കാസ്റ്റിലാനോയുടെ കരങ്ങളില്‍ നിന്നുമാണ് ജോര്‍ജ് മരിയോ ബെർഗോളിയോ തിരുപട്ടം സ്വീകരിച്ചത്. വൈദികനായ ശേഷവും തന്റെ പഠനം തുടര്‍ന്ന അദ്ദേഹം 1970-ല്‍ പരിശീലനത്തിനും പഠനത്തിനുമായി സ്‌പെയിനില്‍ എത്തിച്ചേര്‍ന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയിലേക്ക് മടങ്ങിയെത്തിയ ജോര്‍ജ് മരിയോ ദൈവശാസ്ത്രവും, തത്വശാസ്ത്രവും സെമിനാരി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ ആരംഭിച്ചു. നവസെമിനാരി വിദ്യാര്‍ത്ഥികളുടെ ചുമതല അദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്. 1973 ജൂലൈ 31-ാം തീയതി അര്‍ജന്റീനയിലെ ജസ്യൂട്ട് സന്യാസസമൂഹത്തിന്റെ പ്രൊവിന്‍ഷ്യാളായി ജോര്‍ജ് ബെർഗോളിയോ തെരഞ്ഞെടുക്കപ്പെട്ടു. സാന്‍ മിഗ്വേലിലെ സാന്‍ ജോസ് കോളജിന്റെ റക്ടറായി പലവട്ടം തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പ്രദേശത്തു തന്നെയുള്ള ദേവാലയത്തിലെ വൈദികനുമായിരുന്നു. 1986 മാര്‍ച്ചില്‍ തന്റെ പിഎച്ച്ഡി പഠനം പൂര്‍ത്തിയാക്കുന്നതിനായി ജോര്‍ജ്ജ് മരിയോ ജര്‍മ്മനിയിലേക്ക് പോയി. പഠനം പൂര്‍ത്തീകരിച്ച് മടങ്ങിയ അദ്ദേഹം കൊറഡോബ സിറ്റിയുടെ ആത്മീയ അധ്യക്ഷനായി സേവനം ചെയ്തു. ഇതേ സമയം സമീപത്തുള്ള ജസ്യൂട്ട് ദേവാലയത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. ബ്യൂണസ് ഐറീസ് ആര്‍ച്ച് ബിഷപ്പായിരുന്ന അന്റോണിയോ ഖ്വറാസീനോയുടെ അഭ്യര്‍ത്ഥന പ്രകാരം ജോര്‍ജ് ബെർഗോളിയെ ബിഷപ്പാക്കുവാന്‍ തീരുമാനിച്ചതു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. 1992 മേയ് 20-ാം തീയതി 'ഫാ. ജോര്‍ജ് ബെർഗോളി'യെ ബിഷപ്പാക്കുന്നതിനുള്ള ഉത്തരവ് സഭ പുറപ്പെടുവിച്ചു. മേയ് 27-ാം തീയതി ബിഷപ്പായി അഭിഷിക്തനായ അദ്ദേഹത്തിന് ബ്യൂണസ് ഐറീസിന്റെ സഹായമെത്രാന്‍, ഔക്ക രൂപതയുടെ മെത്രാന്‍ എന്നീ ചുമതലകളാണ് ലഭിച്ചത്. 1997 ജൂണ്‍ മൂന്നാം തീയതി ജോര്‍ജ് ബെർഗോളി സഹായ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം തന്റെ മുന്‍ഗാമിയായിരുന്ന കര്‍ദിനാള്‍ അന്റോണിയോ ഖ്വാറാസീനോ കാലം ചെയ്തതിനെ തുടര്‍ന്ന് ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പായി ജോര്‍ജ് ബെർഗോളി തെരഞ്ഞെടുക്കപ്പെട്ടു. 1998 ഫെബ്രുവരി 28-ാം തീയതി ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ അദ്ദേഹം അര്‍ജന്റീനയിലെ കിഴക്കന്‍ സഭകളുടെ ആരാധന സമിതിയുടെ ചുമതലകളും വഹിച്ചു വന്നു. നഗരത്തില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാടയ്ക്ക് എടുത്ത ശേഷം തനിയെ ഭക്ഷണം പാകം ചെയ്താണ് ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്നപ്പോള്‍ ജോര്‍ജ് ബെർഗോളി ജീവിച്ചിരുന്നത്. 'ഞാന്‍ നയിക്കുന്ന ജനങ്ങള്‍ പാവപ്പെട്ടവരാണ്. ആയതിനാല്‍ അവരുടെ അവസ്ഥയെ മനസ്സിലാക്കി കൊണ്ട് അവരെ നയിക്കുവാന്‍ ഞാനും അവരിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്'. ഇതാണ് തന്റെ എളിമയെ സൂചിപ്പിക്കുന്നതിനായി 'ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പ്' പറഞ്ഞ വാക്കുകള്‍. 2001 ഫെബ്രുവരി 21-ാം തീയതി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്നെയാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ജോര്‍ജ് ബെർഗോളിയെ ഉയര്‍ത്തിയത്. കര്‍ദ്ദിനാളായി തന്നെ വാഴിക്കുന്ന ചടങ്ങുകള്‍ക്ക് സാക്ഷികളാകുവാന്‍ വിശ്വാസികള്‍ റോമിലേക്ക് വരുവാന്‍ ചെലവഴിക്കുന്ന തുക പാവങ്ങള്‍ക്ക് നല്‍കുവാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം ഉത്തമ ഇടയന്റെ നല്ല മാതൃക തന്റെ അജഗണത്തിന് ഉപദേശിച്ചു നല്‍കി. കര്‍ദ്ദിനാളായ ശേഷം കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത ബെർഗോളി ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ റിലേറ്റര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജോണ്‍ പോള്‍ രണ്ടാമന്റെ നിര്യാണത്തെ തുടര്‍ന്നു 2005-ല്‍ ചേര്‍ന്ന കോണ്‍ക്ലേവില്‍ ജോര്‍ജ്ജ് ബെർഗോളിയും പങ്കെടുത്തിരിന്നു. 2013 ഫെബ്രുവരി 11 നാണ് ബനഡിക്ട് പതിനാറാമൻ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാർച്ചിൽ നടന്ന കോൺക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദ്ദിനാള്‍ ജോര്‍ജി മരിയോ ബെര്‍ഗോളിയോ തെരഞ്ഞെടുത്തു. ബ്യൂണസ് ഐറീസ് ആര്‍ച്ച്ബിഷപ്പായിരുന്ന കാലഘട്ടത്തില്‍ ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്താണ് അദ്ദേഹം ജീവിച്ചിരുന്നത്. വത്തിക്കാനിലെ അപ്പസ്‌ത്തോലിക കൊട്ടാരമാണ് മാര്‍പാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാല്‍ അവിടെ നിന്നും മാറി സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ പിന്‍ഗാമി ഇന്ന്‍ ജീവിക്കുന്നത്. എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെയാണ് നമുക്ക് കാണിച്ചു തരുന്നത്. വത്തിക്കാനിലെ ഉന്നത പദവികളിൽ ചരിത്രം കുറിച്ചുക്കൊണ്ട് സ്ത്രീകൾക്ക് പ്രത്യേകമായി പ്രാതിനിധ്യം നൽകി ശ്രദ്ധ നേടിയ പാപ്പ കൂടിയാണ് ഫ്രാൻസിസ് പാപ്പ. സമീപകാലത്ത് വിവിധങ്ങളായ ആരോഗ്യ പ്രശ്നങ്ങള്‍ പാപ്പയെ അലട്ടുന്നുണ്ടെങ്കിലും പാപ്പ സജീവമായി പ്രവര്‍ത്തനരംഗത്തുണ്ട്. മെക്സിക്കൻ ടെലിവിഷൻ പ്രോഗ്രാമായ "N+" -നു നല്‍കിയ അഭിമുഖത്തില്‍ മുന്‍ പാപ്പമാരുടെ കബറടക്കത്തിന് വിപരീതമായി താന്‍ മരിച്ചാൽ മൃതദേഹം റോമിലെ മേരി മേജർ ബസിലിക്കയില്‍ കബറടക്കണമെന്ന് പാപ്പ പറഞ്ഞിരിന്നു. ലിയോ പതിമൂന്നാമൻ മാർപാപ്പയെ 1903-ൽ സെന്റ് ജോൺ ലാറ്ററൻ ആർച്ച് ബസിലിക്കയിൽ അടക്കം ചെയ്തത് ഒഴിച്ചാല്‍ ഒരു നൂറ്റാണ്ടിനിടെ മരണപ്പെട്ട എല്ലാ പാപ്പമാരെയും സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് സംസ്ക്കരിച്ചിരിക്കുന്നത്. #{red->none->b-> ആഗോള സഭയുടെ തലവന്‍ പ്രിയപ്പെട്ട ഫ്രാന്‍സിസ് പാപ്പയ്ക്ക് ജന്മദിനാശംസകള്‍.... ‍}# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JS9BhCQlHFy6IUr6zM0kie}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2023-12-17-07:49:13.jpg
Keywords: പാപ്പ
Content: 22362
Category: 18
Sub Category:
Heading: കർഷകർക്കുവേണ്ടിയുള്ള ഫലപ്രദമായ പ്രവർത്തനങ്ങളാണ് സർക്കാരിൽ നിന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നത്: കർദ്ദിനാൾ ജോർജ് ആലഞ്ചേരി
Content: കൊച്ചി: വിഷമിക്കുന്ന കർഷകർക്കുവേണ്ടിയുള്ള ഫലപ്രദമായ പ്രവർത്തനങ്ങളാണ് സർക്കാരിൽ നിന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കാസർഗോഡുനിന്ന് തിരുവനന്തപുരത്തേക്ക് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ബിജു പറയന്നിലം നയിക്കുന്ന കർഷക അതിജീവന യാത്രയ്ക്ക് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു കർദ്ദിനാൾ. സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധികളുടെ അടിസ്ഥാനം കാർഷിക മേഖലയിൽ ഉത്പാദനമില്ലാത്തതും കാർഷിക ഉത്പന്നങ്ങൾക്കു വില ലഭിക്കാത്തതുമാണ്. സമഗ്ര പദ്ധതിയിലൂടെ കാർഷികമേഖല പുനരുജ്ജീവിപ്പിക്കണം. കർഷകർ വന്യമൃഗങ്ങളാൽ കൊല്ലപ്പെടുന്നതിനോ കടബാധ്യതയിൽ ആത്മഹത്യ ചെയ്യുന്നതിനോ സർക്കാർ ഇടവരുത്തരുതെന്നും കർദ്ദിനാൾ പറഞ്ഞു. അതിജീവന യാത്ര ശബ്‌ദമില്ലാത്തവന്റെ ശബ്ദമാണെന്ന് സീറോ മലബാർ സഭ അഡ്മ‌ിനിസ്ട്രേറ്റർ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ മുഖ്യ സന്ദേശത്തിൽ പറഞ്ഞു. അസംഘടിതരായ കർഷകരുടെ ശബ്ദം ഇന്ന് ഉത്ത രവാദിത്തപ്പെട്ടവർ കേൾക്കുന്നില്ല. കർഷകരോദനം നാൾക്കുനാൾ വർധിച്ചു വരികയാണ്. അതിജീവനയാത്ര തലസ്ഥാന നഗരിയിൽ എത്തുമ്പോൾ യാത്ര മുന്നോട്ടുവയ്ക്കുന്ന സാധാരണക്കാരുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കാ ൻ സർക്കാർ തയാറാകണമെന്നും മാർ വാണിയപ്പുരയ്ക്കൽ ആവശ്യപ്പെട്ടു. സീറോ മലബാർ സഭ കൂരിയ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽ പുരയിടത്തിൽ, സഭയിലെ വിവിധ കമ്മീഷനുകൾക്ക് നേതൃത്വം നൽകുന്ന വൈദികർ, സന്യസ്‌തർ, കത്തോലിക്കാ കോൺഗ്രസ് ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഭാരവാഹികളായ ടെസി ബിജു, ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയിൽ, തോമസ് പീടികയി ൽ, രാജേഷ് ജോൺ, ബെന്നി ആൻ്റണി, ജോർജ് കോയിക്കൽ, ഫ്രാൻസിസ് മൂലൻ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-12-18-09:58:20.jpg
Keywords: ആലഞ്ചേ
Content: 22363
Category: 18
Sub Category:
Heading: ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പൗരോഹിത്യ സുവർണ ജൂബിലിയിലേക്ക്
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പൗരോഹിത്യസുവർണ ജൂബിലിയിലേക്ക്. 1974 ഡിസംബർ 18നാണ് മാർ പെരുന്തോട്ടം പൗരോഹിത്യം സ്വീകരിച്ചത്. കൈനകരി ഇടവകയിൽ അസിസ്റ്റൻ്റ് വികാരിയായി ആദ്യനിയമനം. അതിരൂപതാ മതബോധനകേന്ദ്രമായ സന്ദേശനിലയം ഡയറക്ടർ, അതിരൂപത യിലെ കാത്തലിക് വർക്കേഴ്‌സ് മൂവ്‌മെൻ്റ് ചാപ്ലെയിൻ തുടങ്ങിയ നിലകളിൽ സേവനം അനുഷ്‌ഠിച്ചു. ദൈവസ്ത്ര പഠനകേന്ദ്രമായ മാർത്തോമ്മാ വിദ്യാനികേതന്റെ സ്ഥാപകഡയറക്ടർ കൂടിയാണ് മാർ പെരുന്തോട്ടം. 1948 ജൂലൈ അഞ്ചിന് കോട്ടയം ജില്ലയിലെ പുന്നത്തുറ കൊങ്ങാണ്ടൂർ പെരു ന്തോട്ടം ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനായാണ് ജനനം. ചങ്ങനാശേരി പാറേൽ സെന്റ് തോമസ്, വടവാതൂർ സെൻ്റ തോമസ് അപ്പസ്‌തോലിക് സെ മിനാരികളിലാണ് സെമിനാരി പഠനം പൂർത്തിയാക്കിയത്. 1983-ൽ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്നുസഭാചരിത്രത്തി ൽ ഡോക്ടറേറ്റ് നേടി. റോമിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം 1989-ൽ വടവാതൂർ സെന്റ് തോമസ് അപ്പ‌സ്തോലിക് സെമിനാരിയിലും മാങ്ങാനത്തുള്ള മി ഷനറി ഓറിയന്റേഷൻ സെൻ്ററിലും പ്രഫസറായി പ്രവർത്തിച്ചു. കെസിബിസി വൈസ് പ്രസിഡൻ്റ്, സിബിസിഐ ഡയലോഗ് ആൻഡ് എക്യു മെനിസം ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള മാർ പെരുന്തോട്ടം ഇപ്പോൾ സീറോമലബാർ സിനഡൽ കമ്മീഷൻ ഫോർ എക്യുമെനിസം ചെയർമാനാണ്. ആരാധനക്രമത്തെക്കുറിച്ചും സഭാ ചരിത്രത്തെക്കുറിച്ചും അദ്ദേഹം പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. 2002 ഏപ്രിൽ 24നു ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായും 2007 മാർച്ച് 19ന് ആർച്ച് ബിഷപ്പായും നിയമിതനായി.
Image: /content_image/India/India-2023-12-18-10:22:56.jpg
Keywords: പെരുന്തോ