Contents
Displaying 21891-21900 of 24987 results.
Content:
22304
Category: 1
Sub Category:
Heading: നിശബ്ദമായ പ്രദക്ഷിണത്തോടെ പ്രത്യാശയോടെ ആഗമന കാലത്തെ വരവേറ്റ് ബെത്‌ലഹേം നഗരം
Content: ബെത്‌ലഹേം: യുദ്ധത്തിന് നടുവിൽ യേശുക്രിസ്തു ജനിച്ച ബെത്‌ലഹേം നഗരത്തിൽ വിശ്വാസി സമൂഹം ആഗമനകാലത്തെ വരവേറ്റത് നിശബ്ദമായ പ്രദക്ഷിണത്തോടെ. എല്ലാ വർഷത്തെയും പോലെ ബെത്‌ലഹേം നഗരത്തിലേയ്ക്ക് എത്തിച്ചേർന്ന പ്രദക്ഷിണത്തിൽ വിശുദ്ധ നാട്ടിൽ കസ്റ്റോസ് പദവി വഹിക്കുന്ന ഫാ. ഫ്രാൻസിസ്കോ പാറ്റണും, ഫ്രാൻസിസ്കൻ സന്യസ്തരും അടക്കം പങ്കെടുത്തു. എല്ലാവർഷവും നൂറുകണക്കിന് സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും പങ്കെടുത്തിരുന്ന പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ ഇത്തവണ വളരെ ചെറിയൊരു സമൂഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. വാദ്യഘോഷത്തിന്റെ അകമ്പടി ഉണ്ടായിരുന്ന മുൻ വർഷങ്ങളിലെ പ്രദക്ഷിണങ്ങളിൽ നിന്ന് വ്യത്യസ്തമായി നിശബ്ദതയിലാണ് വിശ്വാസി സമൂഹം നടന്നു നീങ്ങിയത്. ശനിയാഴ്ച രാവിലെ വാഹനങ്ങളുടെ അകമ്പടിയോടുകൂടി ജെറുസലേമിൽ നിന്ന് ആരംഭിച്ച പ്രദക്ഷിണം ബെത്‌ലഹേമിൽ പ്രവേശിക്കുന്നതിന് മുന്‍പ് ഏലിയാ പ്രവാചകന്‍ അഭയം പ്രാപിച്ചു എന്ന് കരുതപ്പെടുന്ന പ്രവാചകൻറെ പേരിലുള്ള ഗ്രീക്ക് ഓർത്തഡോക്സ് ആശ്രമത്തിൽ അല്പസമയം പ്രാര്‍ത്ഥനാനിര്‍ഭരമായി ചെലവഴിച്ചു. പ്രത്യേക അവസരങ്ങളിൽ ക്രൈസ്തവ സഭകൾക്ക് കടന്നു പോകാൻ മാത്രം അനുവാദമുള്ള ഒരു കവാടത്തിലൂടെയാണ് പ്രദക്ഷിണം ബെത്‌ലഹേമിൽ പ്രവേശിച്ചത്. ഇതിൽ മേയറും, ഗവർണറും, പോലീസ് മേധാവിയും അടക്കം ഉണ്ടായിരുന്നു. തിരുപ്പിറവിയുടെ ബസിലിക്കയിൽ പ്രവേശിച്ച ഫാ. ഫ്രാൻസിസ്കോ പാറ്റൺ യേശുക്രിസ്തുവിന്റെ തൊട്ടിലിന്റെ തിരുശേഷിപ്പിനെ വണങ്ങി. ഇത് 2019ൽ ഫ്രാൻസിസ് മാർപാപ്പ കൈമാറിയതായിരിന്നു. അവിടെവച്ച് അവർ ആഗമന കാലം ആരംഭിച്ചതിന്റെ പ്രതീകമായി തിരികൾ തെളിയിച്ചു. മാൻജർ സ്ക്വയറിൽ പ്രവേശിച്ചപ്പോൾ പ്രദക്ഷിണത്തെ വരവേൽക്കാൻ പ്രാദേശിക ഭരണകൂടം എത്തിയിരുന്നു.
Image: /content_image/News/News-2023-12-07-07:56:16.jpg
Keywords: ബെത്‌ല

22305
Category: 1
Sub Category:
Heading: സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വിരമിച്ചു
Content: കൊച്ചി: സീറോ മലബാർ സഭയുടെ മൂന്നാമത്തെ മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മേജർ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തു നിന്നു വിരമിച്ചു. സീറോമലബാർസഭയിൽ വർധിച്ചുവരുന്ന അജപാലന ആവശ്യങ്ങളും തന്റെ ആരോഗ്യ സ്ഥിതിയും പരിഗണിച്ചു മേജർ ആർച്ചുബിഷപ്പിന്റെ ഉത്തരവാദിത്വത്തിൽ നിന്നും വിരമിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് കർദിനാൾ മാർ ആലഞ്ചേരി സമർപ്പിച്ച രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. പൗരസ്ത്യ സഭാ നിയമം, കാനൻ 127 പ്രകാരം പുതിയ മേജർ ആർച്ചു ബിഷപ്പ് സ്ഥാനം ഏറ്റെടുക്കുന്നതുവരെ കൂരിയമെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സീറോമലബാർസഭയുടെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കും. 2019-ൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മേജർ ആർച്ചുബിഷപ്പ് സ്ഥാനത്തുനിന്നു വിരമിക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് പരിശുദ്ധ പിതാവിനു രാജി സമർപ്പിച്ചിരുന്നു. എന്നാൽ സിനഡിന്റെ തീരുമാനപ്രകാരം പരിശുദ്ധ പിതാവ് അന്നു രാജി സ്വീകരിച്ചില്ല. വീണ്ടും 2022 നവംബർ 15നു ഔദ്യോഗിക സ്ഥാനത്ത് നിന്നും വിരമിക്കാനുള്ള ആഗ്രഹം അറിയിച്ചുകൊണ്ട് സമർപ്പിച്ച രാജി സ്വീകരിച്ചുകൊണ്ടു പരിശുദ്ധ പിതാവ് നല്കിയ അനുവാദപ്രകാരമാണ് 2023 ഡിസംബർ 7-ാം തിയതി പ്രാബല്യത്തിൽവരുന്നവിധം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മേജർ ആർച്ചുബിഷപ്പിന്റെ സ്ഥാനത്തുനിന്നു വിരമിക്കുന്നത്. സീറോമലബാർസഭയുടെ രണ്ടാമത്തെ കൂരിയ മെത്രാനായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ 1992ലാണു വൈദികനായത്. റോമിലെ ഹോളിക്രോസ് യൂണിവേഴ്സിറ്റിയിൽനിന്നു സഭാനിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹം കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ശുശ്രൂഷകൾക്കു ശേഷം 2014-ൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയായിൽ വൈസ് ചാൻസലറായി നിയമിതനായി. 2017 നവംബർ 12-നാണു മെത്രാനായി അഭിഷിക്തനായത്. പുതിയ മേജർ ആർച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പു നടക്കുന്ന സിനഡിന്റെ നടത്തിപ്പും സ്ഥാനരോഹണവുമുൾപ്പെടെ സഭയുടെ ഭരണപരമായ ഉത്തരവാദിത്വങ്ങൾ അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ പിതാവിൽ നിക്ഷിപ്തമാണ്. 1945 ഏപ്രിൽ 19നാണു കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ ജനനം. 1972 ഡിസംബർ 18ന് ആന്റണി പടിയറ പിതാവിൽനിന്നു വൈദികപട്ടം സ്വീകരിച്ചു. പാരീസിലെ സൊർബോൺ സർവകലാശാലയിൽനിന്നു കാത്തലിക്ക് യൂണിവേഴ്സിറ്റിയിൽനിന്നുമായി ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി. ഉപരിപഠനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം 1986 മുതൽ ആറു വർഷക്കാലം കെ. സി. ബി. സി. യുടെ ആസ്ഥാനകേന്ദ്രമായ പി. ഒ. സി.യുടെ ഡയറക്ടർ ആയി നിയമിതനായി. തുടർന്നു ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരിജനറാളായി. ഇതിനിടയിൽ, വടവാതൂർ സെമിനാരിയിൽ ദൈവശാസ്ത്ര അധ്യാപകനായി പത്തുവർഷത്തോളം സേവനംചെയ്തു. ചങ്ങനാശ്ശേരി അതിരൂപത പതിറ്റാണ്ടുകൾക്കുമുമ്പു തുടങ്ങിയ തക്കലമിഷൻ കേന്ദ്രമാക്കി ഒരു രൂപത സ്ഥാപിക്കപ്പെട്ടപ്പോൾ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടത് അന്നു ചങ്ങനാശ്ശേരി വികാരി ജനറാളായിരുന്ന ജോർജ് ആലഞ്ചേരിയച്ചനായിരുന്നു. 1997 ഫെബ്രുവരി 2-ാം തിയതി ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്ത അദ്ദേഹത്തിനു മെത്രാൻപട്ടം നല്കി. ഒന്നുമില്ലായ്മയിൽ നിന്നെന്നവിധം രൂപതയ്ക്കു അടിസ്ഥാന സൗകര്യങ്ങൾ രൂപപ്പെടുത്തി. ഒരു പിതാവിന്റെ വാൽസല്യവും സഹോദരന്റെ കരുതലും സുഹൃത്തിന്റെ സൗഹൃദവും അവിടത്തെ നാനാജാതിമതസ്ഥരായ ജനങ്ങൾക്കു പകർന്നു നല്കാൻ ആലഞ്ചേരി പിതാവിനു കഴിഞ്ഞു. 2011 ഏപ്രിൽ ഒന്നിന് അന്നത്തെ മേജർ ആർച്ചു ബിഷപ്പ് കർദ്ദിനാൾ വർക്കി വിതയത്തിൽ കാലം ചെയ്യുമ്പോൾ ജോർജ് ആലഞ്ചേരി സിനഡിന്റെ സെക്രട്ടറിയായിരുന്നു. അഭിവന്ദ്യ വിതയത്തിൽ പിതാവിന്റെ സംസ്കാരകർമങ്ങൾക്കുശേഷം 2011 മെയ് മാസം കൂടിയ സീറോമലബാർമെത്രാൻസിനഡ് സഭയുടെ നേതൃത്വം ഏല്പിച്ചത് അഭിവന്ദ്യ ആലഞ്ചേരി പിതാവിനെയായിരുന്നു. 2011 മെയ് 29ന് സ്ഥാനം ഏറ്റെടുത്തു. മാർ ജോർജ് ആലഞ്ചേരി പിതാവിനെ പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമൻ പാപ്പ 2012 ഫെബ്രുവരി 18ന് വത്തിക്കാനിൽ വച്ചു നടന്ന ചടങ്ങിൽ കർദിനാൾ സ്ഥാനത്തേയ്ക്കുയർത്തി. 2013ൽ ഫ്രാൻസിസ് മാർപാപ്പയെ തെരഞ്ഞെടുത്ത കൊൺക്ലേവിൽ അഭിവന്ദ്യ ആലഞ്ചേരി പിതാവു പങ്കെടുത്തു. മാർ ജോർജ് ആലഞ്ചേരി പിതാവു മേജർ ആർച്ചുബിഷപ്പായതിനുശേഷം സീറോമലബാർസഭയ്ക്കു കൈവന്ന വളർച്ചയും വിപുലീകരണവും ശ്രദ്ധേയമാണ്. ഷംഷാബാദ്, ഹൊസൂർ രൂപതകളുടെ സ്ഥാപനത്തോടെ ഭാരതംമുഴുവനിലും അജപാലനശുശ്രൂഷ ചെയ്യാനുള്ള അവകാശം സീറോമലബാർസഭയ്ക്കു പരിശുദ്ധ പിതാവു നല്കി. സഭയുടെ ദീർഘനാളായുള്ള ആവശ്യമാണ് ഇതോടെ അനുവദിക്കപ്പെട്ടത്. അതുപോലെതന്നെ ഫരീദാബാദ്, മെൽബൺ, മിസ്സിസാഗ, ഗ്രേറ്റ്ബ്രിട്ടൻ എന്നീ രൂപതകളുടെ സ്ഥാപനവും യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററുടെ നിയമനവും സഭയുടെ പ്രേഷിതപ്രവർത്തനങ്ങളെ വിപുലപ്പെടുത്തി. ആഗോളസഭയുടെ കേന്ദ്രമായ റോമിൽ സീറോമലബാർസഭയ്ക്കു സ്വന്തമായി ഒരു ഭവനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിലും പിതാവിന്റെ നേതൃത്വം നിർണ്ണായകമായിരുന്നു. പ്രേഷിതാഭിമുഖ്യത്തിന് ഉതകുന്ന അജപാലനസൗകര്യങ്ങളുടെ വർധനവോടെ സീറോമലബാർസഭയുടെ പ്രേഷിതപ്രവർത്തനങ്ങളെ ശക്തിപ്പെടുത്താനും കാര്യക്ഷമമാക്കാനും സാധിച്ചതിലും പിതാവിന്റെ ശ്രദ്ധയും താൽപര്യവും ഏറെ പ്രകടമായിരുന്നു. സീറോമലബാർസഭയുടെ വിശുദ്ധ കുർബാനക്രമം നവീകരിക്കുന്നതിലും വിശുദ്ധ കുർബാനയർപ്പണത്തിൽ ഒരു ഏകീകൃതരൂപം നടപ്പിലാക്കുന്നതിലും യാമപ്രാർഥനകൾ നവീകരിക്കുന്നതിലും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ നേതൃത്വം സഭാചരിത്രത്തിന്റെ സുവർണ ഏടുകളിൽ രേഖപ്പെടുത്തപ്പെടും. സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് എന്ന നിലയിൽ, 35 രൂപതകളിലും അതിനുപുറത്തുമായി ലോകംമുഴുവൻ വ്യാപിച്ചുകിടക്കുന്ന 50 ലക്ഷത്തിൽപ്പരം സീറോമലബാർ കത്തോലിക്കരുടെ നേതൃത്വശുശ്രൂഷ നിർവഹിച്ച പിതാവ് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തകൂടി ആയിരുന്നു. കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ പ്രസിഡണ്ട് എന്ന നിലയിൽ പിതാവു സ്തുത്യർഹമായ സേവനം ചെയ്തു. എക്യുമെനിക്കൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിലെ ഇന്റർ ചർച്ച് കൗൺസിലിന്റെ പ്രസിഡണ്ട് എന്ന നിലയിൽ പിതാവു ശുശ്രൂഷ ചെയ്യുന്നുണ്ട്.
Image: /content_image/News/News-2023-12-07-21:24:57.jpg
Keywords: ആലഞ്ചേരി

22306
Category: 1
Sub Category:
Heading: ബിഷപ്പ് ബോസ്കോ പുത്തൂർ എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ
Content: കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയുടെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി മെൽബൺ രൂപതയുടെ മുൻ മെത്രാൻ മാർ ബോസ്കോ പുത്തൂറിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം 2023 ഡിസംബർ ഏഴ് വ്യാഴാഴ്ച ഇറ്റാലിയൻ സമയം ഉച്ചയ്ക്കു 12-ന് വത്തിക്കാനിലും ഉച്ചകഴിഞ്ഞ് 4.30ന് സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസിലും എറണാകുളം -അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തും നടന്നു. എറണാകുളം-അങ്കമാലി അതിരൂപതയുടെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ബിഷപ്പ് ബോസ്കോ പുത്തൂർ സീറോമലബാർസഭയുടെ ആദ്യത്തെ കുരിയാമെത്രാനും ഓസ്ട്രേലിയായിലെ മെൽബൺ രൂപതയുടെ പ്രഥമ മെത്രാനുമാണ്. 2023 മെയ് 31നാണ് അദ്ദേഹം മെൽബൺ രൂപതയുടെ ഭരണത്തിൽനിന്നു വിരമിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനില്ക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കു സഹായിക്കുന്ന ഡയലോഗ് കമ്മിറ്റിയുടെ കൺവീനറായി അടുത്തയിടെ സീറോമലബാർ മെത്രാൻ സിനഡ് അഭിവന്ദ്യ ബോസ്കോയെ നിയോഗിച്ചിരുന്നു. 1946-ൽ ജനിച്ച അദ്ദേഹം 1971-ൽ റോമിൽവെച്ചു പൗരോഹിത്യം സ്വീകരിച്ചു. തൃശൂർ മൈനർ സെമിനാരി റെക്ടർ, മേജർ സെമിനാരി അധ്യാപകൻ, മംഗലപ്പുഴ മേജർ സെമിനാരി റെക്ടർ, കത്തീഡ്രൽ വികാരി, വികാരി ജനറാൾ, സീറോമലബാർസഭയുടെ ലിറ്റർജിക്കൽ റിസർച്ച് സെന്റർ എക്സിക്യുട്ടിവ് ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 2010-ൽ സീറോമലബാർസഭയുടെ പ്രഥമ കൂരിയ മെത്രാനായി അഭിഷിക്തനായി. സീറോമലബാർ മെത്രാൻ സിനഡിന്റെ സെക്രട്ടറിയായിരുന്ന ബിഷപ്പ് ബോസ്കോ പുത്തൂർ, കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ കാലം ചെയ്തതിനെത്തുടർന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി മേജർ ആർച്ചുബിഷപായി സ്ഥാനമേറ്റെടുത്തതുവരെ സഭയുടെ അഡ്മിനിസ്ട്രേറ്ററായും പ്രവർത്തിച്ചിരുന്നു. 2022 ജൂലൈ 30ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ തൃശൂർ അതിരൂപതയുടെ മെത്രാപോലീത്ത എന്ന ഉത്തരവാദിത്വത്തിനു പുറമേയാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ അധികചുമതല ഏൽപ്പിച്ചത്. 2022 നവംബർ മാസത്തിൽ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡണ്ടു സ്ഥാനത്തേക്ക് ആര്‍ച്ച് ബിഷപ്പ് താഴത്ത് തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു പ്രധാനപ്പെട്ട ചുമതലകൾ നിർവഹിക്കുക എന്നതു പ്രായോഗികമായി ദുഷ്കരമായ സാഹചര്യത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുനിന്നു തന്നെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് മാർപാപ്പയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതു പരിഗണിച്ചാണു മാർപാപ്പ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിരിക്കുന്നത്.
Image: /content_image/News/News-2023-12-07-21:49:40.jpg
Keywords: അങ്ക

22307
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ വിടവാങ്ങല്‍ പ്രഖ്യാപന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം
Content: പ്രിയപ്പെട്ടവരേ, ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ! ദൈവകൃപയാൽ 2011 മെയ് 29-ാം തിയതി മുതൽ മേജർ ആർച്ചുബിഷപ് എന്ന നിലയിൽ സീറോമലബാർസഭയിൽ ഞാൻ ശുശ്രൂഷ നിർവഹിക്കുകയായിരുന്നു. സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹംകൊണ്ടാണു മേജർ ആർച്ചുബിഷപിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ എനിക്കു സാധിച്ചത്. നിങ്ങളിൽ ചിലർക്കെങ്കിലും അറിയാവുന്നതുപോലെ, മേജർ ആർച്ചുബിഷപ്പിന്റെ സ്ഥാനത്തുനിന്നു വിരമിക്കാനുള്ള എന്റെ ആഗ്രഹം 2019 ജൂലൈ 19-നു ഞാൻ പരിശുദ്ധ പിതാവിനെ അറിയിച്ചിരുന്നു. നമ്മുടെ സഭയിലെ വർധിച്ചുവരുന്ന അജപാലന ആവശ്യങ്ങളും എന്റെ ആരോഗ്യസ്ഥിതിയും ശ്രദ്ധാപൂർവം പരിഗണിച്ചാണു ഞാൻ ആ തീരുമാനം എടുത്തത്. സ്ഥാനമൊഴിയണമെന്ന എന്റെ ആഗ്രഹം അംഗീകരിക്കുന്നതിനുവേണ്ടി ഞാൻ താല്പര്യത്തോടെ അഭ്യർഥിച്ചുവെങ്കിലും, എന്റെ തീരുമാനം സ്വീകരിക്കുന്നതിനുമുൻപു പരിശുദ്ധ പിതാവ് സീറോമലബാർസഭയുടെ സിനഡിന്റെ അഭിപ്രായം തേടി. സിനഡ് എന്റെ തീരുമാനം അംഗീകരിച്ചില്ല. പ്രാർഥനാപൂർവകമായ പുനരാലോചനകൾക്കുശേഷം സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പിന്റെ ഉത്തരവാദിത്വത്തിൽനിന്നു മാറാൻ അനുവദിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് 2022 നവംബർ 15നു എന്റെ രാജി പരിശുദ്ധ പിതാവിനു വീണ്ടും സമർപ്പിച്ചു. എന്റെ അഭ്യർഥനയിൽ ഉടനടി തീരുമാനമെടുത്തില്ലെങ്കിലും ഒരു വർഷത്തിനുശേഷം പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ രാജി സ്വീകരിക്കുകയും ഔദ്യോഗിക ഉത്തരവാദിത്വത്തിൽനിന്നു വിരമിക്കാൻ എന്നെ അനുവദിക്കുകയും ചെയ്തിരിക്കുന്നു എന്ന വിവരം നിങ്ങളെ അറിയിക്കാൻ എനിക്കു സന്തോഷമുണ്ട്. അതിനാൽ, ഇന്നേദിവസം 2023 ഡിസംബർ 7-ാം തിയതി പ്രാബല്യത്തിൽവരുന്നവിധം സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പിന്റെ സ്ഥാനത്തുനിന്നു ഞാൻ ഔദ്യോഗികമായി വിരമിക്കുന്നു. നിങ്ങളുടെ പ്രാർഥനയും പിന്തുണയും മാറ്റത്തിന്റെ ഈ കാലയളവിൽ ഉണ്ടാകുമല്ലോ. പൗരസ്ത്യസഭാനിയമപ്രകാരം മേജർ ആർച്ചുബിഷപ്പിന്റെ സ്ഥാനം ഒഴിവുവരുമ്പോൾ സഭയുടെ കൂരിയാബിഷപ് - ഇപ്പോഴത്തെ സാഹചര്യത്തിൽ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ - പുതിയ മേജർ ആർച്ചുബിഷപ് സ്ഥാനം ഏറ്റെടുക്കുന്നതുവരെ സീറോമലബാർസഭയുടെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുന്നതാണ്. ഈശോയിൽ സ്നേഹപൂർവം, + കർദിനാൾ ജോർജ് ആലഞ്ചേരി.
Image: /content_image/News/News-2023-12-08-10:20:34.jpg

22308
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ ശരീരത്തെ മുറിപ്പെടുത്തുന്നത് തുടരരുത്, സഭയ്ക്ക് പുറത്തു പോകുന്ന സാഹചര്യം സൃഷ്ടിക്കാതിരിക്കുക: എറണാകുളം-അങ്കമാലി അതിരൂപതയോട് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ കുര്‍ബാന അര്‍പ്പണം സംബന്ധിച്ച സിനഡ് തീരുമാനം നടപ്പിലാക്കാത്ത എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു അന്ത്യശാസനവുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ വത്തിക്കാന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പ്രസിദ്ധീകരിച്ച വീഡിയോയില്‍ ക്രിസ്തുവിന്റെ ശരീരത്തെ മുറിപ്പെടുത്തുന്നത് അതിരൂപത തുടരരുതെന്നും സഭാധികാരികൾ സഭയ്ക്ക് പുറത്തു പോകുന്നത് സാക്ഷ്യപ്പെടുത്തുന്ന നിർബന്ധിത സാഹചര്യം സൃഷ്ടിക്കാതിരിക്കണമെന്നും പാപ്പ പറഞ്ഞു. ക്രിസ്തുമസ് ദിനത്തില്‍ പിറവിതിരുനാളിൽ, സീറോ മലബാർ സഭയിൽ ഉടനീളം ചെയ്യുന്നതുപോലെ, എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പരിശുദ്ധ കുർബാനയർപ്പണം നടത്തണമെന്നും. ആരാധനക്രമത്തിൽ മേജർ ആർച്ച് ബിഷപ്പിന്റെ പേരുപറയുകയും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു. മലയാളം പരിഭാഷയോട് കൂടിയ സബ് ടൈറ്റില്‍ സഹിതമാണ് പാപ്പയുടെ സന്ദേശം വത്തിക്കാന്‍ പുറത്തുവിട്ടിരിക്കുന്നത്. #{blue->none->b->ഫ്രാന്‍സിസ് പാപ്പ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു നൽകിയ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം }# എറണാകുളം-അങ്കമാലി അതിരൂപതയിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഞാൻ നിങ്ങളോടൊപ്പമുണ്ട്! വർഷങ്ങളായി ഞാൻ നിങ്ങളെ അനുഗമിക്കുന്നു; സാർവ്വത്രിക സഭയ്ക്ക് സന്തോഷവും അഭിമാനവും നൽകുന്ന പ്രിയപ്പെട്ട സീറോ-മലബാർ സഭയുടെ വിശ്വാസവും പ്രേഷിത പ്രതിബദ്ധതയും എനിക്കറിവുള്ളതാണ്; അതുകൊണ്ടുതന്നെ, ഇന്ന് നിങ്ങളോടു സംസാരിക്കുമ്പോൾ എന്റെ ഹൃദയം ദുഃഖപൂരിതമാണ്. നിങ്ങളുടെ മെത്രാൻ സിനഡ്, ദീർഘവും ശ്രമകരവുമായ പരിശ്രമത്തിനുശേഷം, പരിശുദ്ധ കുർബാനയുടെ അർപ്പണരീതി സംബന്ധിച്ച് ഒരു യോജിപ്പിലെത്തിയിരുന്നു. ഏറ്റം ആദർശയോഗ്യമായ തീരുമാനമല്ലിത് എന്ന് സിനഡിലെ ചില മെത്രാന്മാർ വിലയിരുത്തിയെങ്കിലും ഐക്യത്തിനു വേണ്ടിയുള്ള ആഗ്രഹവും സ്നേഹവുമാണ് ഇതുപോലൊരു തീരുമാനത്തിലെത്താൻ സിനഡ് അംഗങ്ങൾ എല്ലാവരെയും പ്രേരിപ്പിച്ചത്. ഐക്യത്തിനുവേണ്ടിയുള്ള ത്യാഗങ്ങളാണവ! യഥാർത്ഥത്തിൽ സഭ കൂട്ടായ്മയാണ്. കൂട്ടായ്മ ഇല്ലായെങ്കിൽ സഭയില്ല. ഒരു വിഘടിത വിഭാഗമാവും. സമൂഹത്തിന്റെ മാതൃകകളും കൂട്ടായ്മയുടെ യഥാർത്ഥ ഗുരുക്കന്മാരും ആയിരിക്കേണ്ട ചിലർ, പ്രത്യേകിച്ച് വൈദികർ, സിനഡിന്റെ തീരുമാനങ്ങളെ അനുസരിക്കാതിരിക്കാനും എതിർക്കാനും വർഷങ്ങളായി നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് എനിക്കറിയാം. സഹോദരീ സഹോദരന്മാരേ, അവരെ പിന്തുടരരുത്! സമാധാനപരമല്ലാത്ത ചർച്ച അക്രമം സൃഷ്ടിക്കുന്നു. നിങ്ങളുടെ ഇടയിൽ അക്രമം നടന്നിട്ടുണ്ട്, ഇപ്പോഴുമുണ്ട്, പ്രത്യേകിച്ച്, നിങ്ങളുടെ സഭ തീരുമാനിച്ചതുപോലെ കൂട്ടായ്മയിൽ തുടരാനും കുർബാനയർപ്പിക്കാനും ആഗ്രഹിക്കുന്നവർക്കെതിരെ. സഭയോടു വിധേയത്വമുള്ളവരായിരിക്കാൻ ഞാനും പലതവണ നിങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വി.കുർബാനയോട് അനാദരവ് കാട്ടുകയും കൂട്ടായ്മ തകർക്കുകയും പോരും കലഹങ്ങളും തുടരുകയും ചെയ്യുന്നിടത്ത് കുർബാനയുണ്ടാകുന്നത് എങ്ങനെയാണ്? എതിർപ്പിനുള്ള ചില കാരണങ്ങൾക്ക് കുർബാനയർപ്പണവുമായൊ ആരാധനക്രമവുമായൊ യാതൊരു ബന്ധവുമില്ലായെന്ന് എനിക്കറിയാം. അവ ലൗകിക കാരണങ്ങളാണ്. അവ പരിശുദ്ധാത്മാവിൽനിന്നു വരുന്നവയല്ല. അവ വരുന്നത് പരിശുദ്ധാത്മാവിൽ നിന്ന് അല്ലായെങ്കിൽ, മറ്റിടങ്ങളിൽ നിന്നാണ്. ഇക്കാരണത്താൽ,നിങ്ങളെ ബോധ്യപ്പെടുത്താനായി വർഷങ്ങളായി മുന്നോട്ടുവെച്ച കാരണങ്ങൾ ഞാൻ ശ്രദ്ധാപൂർവ്വം സമയമെടുത്തു പഠിച്ചു. ഞാൻതന്നെ ഇതിനകം പലതവണ നിങ്ങൾക്ക് കത്തുകൾ എഴുതിയിട്ടുണ്ട്, എന്നാൽ എല്ലാ വിശ്വാസികളുടെയും അറിവിനായി എന്റെ കത്തുകൾ പൊതുവായി വായിച്ചിട്ടില്ലെന്ന് എനിക്കറിയാം. ദൈവത്തിൻറെ വിശ്വസ്തരായ വിശുദ്ധജനമേ, വൈദികരേ, സന്യാസിനി സന്യാസികളേ, എല്ലാറ്റിനുമുപരിയായി, കർത്താവിൽ വളരെയധികം വിശ്വാസമുള്ളവരും സഭയെ സ്നേഹിക്കുന്നവരുമായ അല്മായ സഹോദരങ്ങളേ, നിങ്ങളെ അഭിസംബോധന ചെയ്യാൻ ഞാൻ തീരുമാനിച്ചു. അസാധാരണമായ രീതിയിലാണ് ഞാൻ ഇത് ചെയ്യുന്നത്, കാരണം മാർപ്പാപ്പ എന്താണ് ചിന്തിക്കുന്നതെന്ന് ഇനിയാർക്കും സംശയം വരാൻ ഇടയാകരുത്. കർത്താവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു: നിങ്ങളുടെ സഭയുടെ, നമ്മുടെ സഭയുടെ, ആത്മീയ നന്മയ്ക്കായി ഈ മുറിവ് ഉണക്കുക. ഇത് നിങ്ങളുടെ സഭയാണ്, ഇത് നമ്മുടെ സഭയാണ്. കൂട്ടായ്മ പുനഃസ്ഥാപിക്കുക, കത്തോലിക്കാ സഭയിൽ തുടരുക! വൈദികരേ, നിങ്ങളുടെ തിരുപട്ടത്തെയും അതിലൂടെ ഏറ്റെടുത്ത പ്രതിബദ്ധതയെയും ഓർക്കുക. നിങ്ങളുടെ സഭയുടെ പാതയിൽനിന്ന് നിങ്ങൾ വ്യതിചലിച്ചു പോകാതെ സിനഡിന്റെയും നിങ്ങളുടെ മെത്രാന്മാരുടെയും മേജർ ആർച്ചുബിഷപ്പിന്റെയും ഒപ്പം സഞ്ചരിക്കുക. നിങ്ങളുടെ സിനഡ് തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കുക. ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ എന്റെ പ്രതിനിധിയായി ഞാൻ നിങ്ങളുടെ അടുക്കലേയ്ക്ക് അയച്ചു. അദ്ദേഹം നിങ്ങളുടെ ഇടയിൽ വന്നു; സമരവും എതിർപ്പുകളും ചിലപ്പോൾ, അക്രമങ്ങളും അവസാനിപ്പിക്കാൻ അദ്ദേഹവും, എന്റെ പേരിൽ,നിങ്ങളോട് ആവശ്യപ്പെട്ടു. നിർഭാഗ്യവശാൽ ഇവയുണ്ട്! ഈ വിധത്തിലുള്ള സമരങ്ങൾ സഭയുടെ വളർച്ചയെ തടസ്സപ്പെടുത്തി, ദൈവത്തിൻറെ വിശുദ്ധജനശൂശ്രൂഷയ്ക്കും ദൈവജനത്തിന്റെ വിശുദ്ധീകരണത്തിനും സഹായിക്കുന്ന പല നല്ല സംരംഭങ്ങളും ഇല്ലാതാക്കുന്നതായി നിങ്ങൾ കാണുന്നില്ലേ? നിങ്ങളുടെ സഭയിലെ മറ്റെല്ലാ രൂപതകളോടും ചേർന്ന്,എളിമയോടും വിശുദ്ധിയോടുംകൂടി, നിങ്ങളുടെ അതിരൂപത 2023 പിറവിത്തിരുനാളിന് കുർബാനയർപ്പണവുമായി ബന്ധപ്പെട്ട സിനഡുതീരുമാനം നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തുക. നിങ്ങൾ ശ്രദ്ധാലുക്കൾ ആയിരിക്കുവാൻ ഞാൻ അഭ്യർത്ഥിക്കുന്നു! പിശാച് നിങ്ങളെ ഒരു വിഘടിത വിഭാഗമായി മാറ്റാതിരിക്കാൻ ശ്രദ്ധിക്കുക. എല്ലാ സഹോദരീസഹോദരന്മാരെയും വിശ്വാസത്തിലും സഭൈക്യത്തിലും ഉറപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന പത്രോസിന്റെ പിൻഗാമിയുമായും നിങ്ങളുടെ ഇടയന്മാരുമായും നിങ്ങൾ സഹകരിക്കാത്തതു കാരണം നിങ്ങളുടെ ചുമതലപ്പെട്ട സഭാധികാരികൾ നിങ്ങൾ സഭയ്ക്ക് പുറത്തു പോകുന്നത് സാക്ഷ്യപ്പെടുത്തുന്ന നിർബന്ധിത സാഹചര്യം സൃഷ്ടിക്കാതിരിക്കുക. അങ്ങനെവന്നാൽ, ഉചിതമായ സഭാനടപടികൾ, അത്യധികം വേദനയോടെ, എടുക്കേണ്ടതായി വരും. അതിലേക്കെത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഈ വരുന്ന പിറവിതിരുനാളിൽ, സീറോ മലബാർ സഭയിൽ ഉടനീളം ചെയ്യുന്നതുപോലെ, എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പരിശുദ്ധ കുർബാനയർപ്പണം നടത്തണം. ആരാധനക്രമത്തിൽ നിങ്ങളുടെ മേജർ ആർച്ച് ബിഷപ്പിന്റെ പേരുപറയുകയും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. ഇതെല്ലായപ്പോഴും സഭാകൂട്ടായ്മയുടെ ഒരു പ്രധാനപ്പെട്ട അടയാളമായിരുന്നു. അപ്പോൾ നിങ്ങളുടെ വിശ്വാസികൾക്കെല്ലാം, എല്ലാവർക്കും, അതൊരു നല്ല പിറവിതിരുനാൾ ആഘോഷമായിരിക്കും. ദയവായി ക്രിസ്തുവിന്റെ ശരീരത്തെ മുറിപ്പെടുത്തുന്നത് നിങ്ങൾ തുടരരുത്! സഭാഗാത്രത്തിൽ നിന്ന് സ്വയം വേർപെടരുത്! നിങ്ങൾക്കെതിരെയും അന്യായമായവ സംഭവിച്ചിട്ടുണ്ടെങ്കിൽ അവരോടു ഉദാരതയോടെ ക്ഷമിക്കുക. പരിശുദ്ധ കുർബാന നിങ്ങളുടെ ഐക്യത്തിന്റെ മാതൃകയാകട്ടെ. സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തെ തച്ചുടയ്ക്കരുത്, അങ്ങനെയായാൽ തന്റെ തന്നെ ന്യായവിധിയാണ് ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും (1കോറി11:29). കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ,പരിശുദ്ധാത്മാവ് നിങ്ങളെ പ്രകാശിപ്പിക്കട്ടെ. എനിക്കുവേണ്ടി പ്രാർത്ഥിക്കാനും നിങ്ങൾ ദയവായി മറക്കരുത്. നന്ദി!
Image: /content_image/News/News-2023-12-08-10:48:19.jpg
Keywords: പാപ്പ

22309
Category: 1
Sub Category:
Heading: ഇറ്റലിയിലെ 'ഏറ്റവും സുന്ദരനായ ചെറുപ്പകാരന്‍' മോഡലിംഗ് വിട്ട് പൗരോഹിത്യത്തിലേക്ക്
Content: റോം: ഇറ്റലിയിലെ ഏറ്റവും സുന്ദരനായ വ്യക്തി എന്ന നിലയില്‍ അറിയപ്പെടുന്ന എഡോര്‍ഡോ സാന്റിനി എന്ന ഇരുപത്തിയൊന്നുകാരന്‍ മോഡലിംഗ് രംഗത്തെ താരപദവി വിട്ട് തിരുപ്പട്ട സ്വീകരണത്തിനായി സെമിനാരിയില്‍ ചേര്‍ന്നു. ഡാന്‍സര്‍, നീന്തല്‍ക്കാരന്‍, നടന്‍ എന്നീ സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ചാണ് സാന്റിനി തന്റെ ദൈവവിളി നിയോഗം തെരഞ്ഞെടുത്തിരിക്കുന്നത്. തന്റെ പതിനേഴാമത്തെ വയസ്സില്‍ ദേശീയതലത്തിലുള്ള മത്സരം ജയിച്ചശേഷമാണ് ''രാജ്യത്തെ ഏറ്റവും സുന്ദരനായ വ്യക്തി'' എന്ന പദവി സാന്റിനിക്ക് ലഭിക്കുന്നത്. ഈ വിജയം സാന്റിനിക്ക് ഫാഷന്‍ ലോകത്തേക്കുള്ള പുതിയ വാതായനങ്ങള്‍ തുറന്നു നല്‍കി. എന്നാല്‍ സാന്റിനിയെ സംബന്ധിച്ച ദൈവത്തിന്റെ പദ്ധതി വേറെ ഒന്നായിരുന്നു. കാറ്റ്-വാക്കും, സ്പോട് ലൈറ്റും ഒന്നുമില്ലാത്ത മറ്റൊരു ലോകത്ത് തിളങ്ങുവാനുള്ള തയ്യാറെടുപ്പിലാണ് സാന്റിനി. ഇക്കഴിഞ്ഞ നവംബര്‍ 23ന് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് വൈദികനാകുവാനുള്ള തന്റെ തീരുമാനം സാന്റിനി പുറത്തുവിട്ടത്. “ദൈവം അനുവദിച്ചാല്‍ ഞാനൊരു പുരോഹിതനാകും” എന്ന് സാന്റിനി വീഡിയോയിലൂടെ പറയുന്നുണ്ട്. ചെറുപ്പം മുതല്‍ക്കേ താന്‍ ഉള്ളില്‍കൊണ്ടു നടന്നിരുന്ന ‘സഭയാകുക’ എന്നതിന്റെ അര്‍ത്ഥം എന്തെന്ന് അന്വേഷിക്കുവാനുള്ള ധൈര്യം പകര്‍ന്നു നല്‍കിയ ഒരുപാട് ആളുകളെ ഈ വര്‍ഷങ്ങളില്‍ താന്‍ കണ്ടുമുട്ടിയെന്ന്‍ പറഞ്ഞ സന്റിനി 2020 ജനുവരിയിലാണ് താന്‍ യഥാര്‍ത്ഥ സഭ എന്താണെന്ന് കണ്ടെത്തിയതെന്നും വെളിപ്പെടുത്തി. “ക്രിസ്തുവില്‍ ജീവിക്കുക എന്നതിനര്‍ത്ഥം സ്വയം പള്ളിക്കുള്ളില്‍ പൂട്ടിയിടുക എന്നല്ല. മറിച്ച് പൂര്‍ണ്ണതയില്‍ ജീവിക്കുക എന്നാണ്”. തന്നില്‍ നിന്നും വേറെ എന്തോ പ്രതീക്ഷിച്ചിരുന്ന തന്റെ മുത്തശ്ശിയുടെ എതിര്‍പ്പിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. എന്നിരുന്നാലും വൈദികനാകുവാനുള്ള തന്റെ തീരുമാനത്തില്‍ താന്‍ ഒറ്റക്കല്ല എന്നൊരു തോന്നല്‍ സാന്റിനിക്ക് ഉണ്ടായിരുന്നു. മറ്റുള്ളവരുടെ സംതൃപ്തിപ്പെടുത്തിയുള്ള ജീവിതവും, താന്‍ സന്തോഷവാനാണെന്ന് കാണിക്കുന്ന ഫോട്ടോകള്‍ പോസ്റ്റ് ചെയ്തും താന്‍ മടുത്തുവെന്നും സാന്റിനി പറഞ്ഞു. പൗരോഹിത്യത്തിലേക്കുള്ള ആദ്യപടി എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം ഈ ചെറുപ്പക്കാരന്‍ രണ്ടുപുരോഹിതര്‍ക്കൊപ്പം താമസിച്ചിരിന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവം എന്നാണ് സാന്റിനി അതിനെക്കുറിച്ച് പറയുന്നത്. വര്‍ഷാവസാനം സെമിനാരി ജീവിതം തുടങ്ങുന്നതിനു മുന്‍പുള്ള പ്രിപ്പറേറ്ററി കോഴ്സില്‍ ചേരുവാന്‍ സാന്റിനിക്ക് മെത്രാന്‍ അനുവാം നല്‍കി. നിലവില്‍ ദൈവശാസ്ത്രം പഠിക്കുന്ന സാന്റിനി ഫ്ലോറന്‍സ് രൂപതയിലെ രണ്ടു ഇടവകകളില്‍ സേവനവും ചെയ്യുന്നുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പോര്‍ച്ചുഗലില്‍ നടന്ന ലോകയുവജന ദിന സംഗമത്തില്‍ പങ്കെടുത്ത അനുഭവങ്ങളും സാന്റിനി പങ്കുവെച്ചു. യുവജനങ്ങളുടെ ഈ വലിയ കൂട്ടായ്മ തന്റെ ജീവിതത്തിന്റെ മുന്‍പും പിന്‍പും എപ്രകാരം സ്വാധീനിച്ചുവെന്ന്‍ വിവിധ വീഡിയോകളിലൂടെ സാന്റിനി വിവരിച്ചിട്ടുണ്ട്. ദൈവത്തിന്റെ വിളിക്ക് ‘യെസ്’ എന്ന് ഉത്തരം നല്‍കുന്നത് ശരിക്കും സന്തോഷകരമായ കാര്യമാണെന്ന് പറഞ്ഞുകൊണ്ടാണ് സാന്റിനിയുടെ വീഡിയോ അവസാനിക്കുന്നത്.
Image: /content_image/News/News-2023-12-08-13:46:43.jpg
Keywords: പൗരോഹിത്യ

22310
Category: 1
Sub Category:
Heading: യുദ്ധത്തിന്റെ നടുവിലും പ്രത്യാശ: ക്രിസ്തുമസിനെ വരവേൽക്കാൻ യുക്രൈന്‍ ക്രൈസ്തവര്‍
Content: മോസ്കോ: റഷ്യയുമായി യുദ്ധം തുടങ്ങിയതിനുശേഷം വരുന്ന രണ്ടാമത്തെ ക്രിസ്തുമസിനെ വരവേൽക്കാൻ യുക്രൈനിലെ ക്രൈസ്തവ വിശ്വാസികൾ രാജ്യ തലസ്ഥാനമായ കീവിൽ തിരികൾ തെളിയിച്ചു. വിശുദ്ധ നിക്കോളാസിന്റെ തിരുനാൾ ദിവസമായ ഡിസംബർ ആറാം തീയതിയാണ് തിരികൾ തെളിയിക്കുന്ന വാർഷിക ചടങ്ങ് നടന്നത്. മുൻ വർഷങ്ങളിൽ ജൂലിയൻ കലണ്ടർ പ്രകാരമാണ് യുക്രൈനിൽ ക്രിസ്തുമസ് ആഘോഷിച്ചിരുന്നത്. ഇത് പ്രകാരം വിശുദ്ധ നിക്കോളാസിന്റെ തിരുനാൾ ദിവസം ഡിസംബർ 19 ആയിരുന്നു. ജനുവരി ഏഴാം തീയതി ക്രിസ്തുമസ് ആഘോഷിക്കുന്ന റഷ്യൻ ഓർത്തഡോക്സ് സഭയുടെ രീതിയിൽ നിന്ന് മാറി ഡിസംബർ 25നു ക്രിസ്തുമസ് ആഘോഷിക്കാനുള്ള തീരുമാനത്തിൽ ജൂലൈ മാസം യുക്രൈന്‍ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി ഒപ്പുവെയ്ക്കുകയായിരിന്നു. ജനുവരി ഏഴാം തീയതി ക്രിസ്തുമസ് ആഘോഷം നടത്തുന്നത് ഉൾപ്പെടെയുള്ള റഷ്യൻ പൈതൃകം ഉപേക്ഷിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് പുതിയ നിയമത്തിന്റെ വിശദീകരണ കുറിപ്പായി സർക്കാർ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഓർത്തഡോക്സ് സഭയും, ഗ്രീക്ക് കത്തോലിക്കാ സഭയും ഡിസംബർ 25നു ക്രിസ്തുമസും, ഡിസംബർ ആറിന് വിശുദ്ധ നിക്കോളാസിന്റെ തിരുനാൾ ദിവസവും ആചരിക്കാനുള്ള തീരുമാനത്തിൽ എത്തിചേർന്നിരുന്നു. യുദ്ധസമയം ആയതിനാൽ ഇത്തവണ പതിവുചടങ്ങ് ഉണ്ടാകുമോയെന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും ക്രിസ്തുമസ് ട്രീ സ്ഥാപിക്കാനുള്ള അനുമതി കീവിലെ ഡിഫൻസ് കൗൺസിൽ അംഗീകരിക്കുകയായിരുന്നു. എന്നാൽ ഭക്ഷണശാലകൾ അടക്കമുള്ള മറ്റു ചില പരിപാടികൾ റദ്ദാക്കപ്പെട്ടു. സോഫിയ ദേവാലയത്തിന്റെ മുൻപിൽ നടന്ന തിരിതെളിയിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ആളുകളാണ് എത്തി ചേർന്നത്. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് മേയർ വിറ്റാലി ക്ളിഷ്കോ നന്ദി രേഖപ്പെടുത്തി.
Image: /content_image/News/News-2023-12-08-16:01:35.jpg
Keywords: യുക്രൈന

22311
Category: 1
Sub Category:
Heading: അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ ലോകമെമ്പാടുമുള്ള വനിതകളുടെ ജപമാലയജ്ഞം
Content: ലിമ: തങ്ങള്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പെണ്‍മക്കള്‍ ആണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ദിനമായ ഇന്നു ഡിസംബര്‍ 8 വെള്ളിയാഴ്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനിതകള്‍ ഒത്തുകൂടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നു. ആഗോള തലത്തില്‍ ജപമാല ചൊല്ലിക്കൊണ്ട് വനിതകള്‍ തങ്ങളുടെ മരിയന്‍ ഭക്തി പരസ്യമായി പ്രഖ്യാപിക്കുന്നത് ഇത് മൂന്നാം തവണയാണ്. 2022 ഡിസംബര്‍ 8-നാണ് ലോക വനിതകളുടെ ആദ്യത്തെ ജപമാല സംഘടിപ്പിച്ചത്. 2023 മെയ് 13-ന് മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ കൊണ്ട് പ്രസിദ്ധമായ ഫാത്തിമയില്‍ വെച്ചാണ് രണ്ടാമത്തെ ലോക വനിതകളുടെ ജപമാല സംഘടിപ്പിച്ചത്. പിതാവിന്റെ ഇഷ്ടം നിറവേറ്റുവാനും, യേശുവിന്റെ സുവിശേഷം ഉറക്കെ പ്രഖ്യാപിക്കുവാനും സ്ത്രീ, അമ്മ, ഭാര്യ, മകള്‍ എന്ന നിലകളില്‍ പരിശുദ്ധ കന്യകാമറിയം മാതൃകയാകുവാന്‍ വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനിതകള്‍ ഇന്നു പ്രത്യേകം പ്രാര്‍ത്ഥന നടത്തുകയാണ്. ജീവനേയും കുടുംബത്തേയും ദേവാലയങ്ങളെയും സംരക്ഷിക്കുക, ജപമാല ഭക്തിയുടെ പ്രചാരണത്തിന് നേതൃത്വം വഹിക്കുവാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു വനിതകളുടെ ജപമാലയുടെ പ്രധാന ലക്ഷ്യങ്ങള്‍. അര്‍ജന്റീനയിലെ വനിതകളുടെ ജപമാല ബ്യൂണസ് അയേഴ്സിലെ പ്ലാസാ ഡെ മേയോയില്‍വെച്ചാണ് നടന്നത്. വിശുദ്ധ കുര്‍ബാനക്കിടെ രാജ്യത്തിനും, ഭ്രൂണഹത്യ നിയമങ്ങള്‍ ഇല്ലാതാവുന്നതിനും, സ്വാഭാവിക മരണത്തിന്റെ അന്തസ്സിനും, മാതൃത്വത്തിനും, വിവാഹത്തിനും, സന്യസ്ത ജീവിതത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. വൈകിട്ട് 4:20ന് കെന്നഡി പാര്‍ക്കിലെ വിര്‍ജെന്‍ മിലാഗ്രോസാ ഗ്രോട്ടോയിലും, ഉച്ചക്ക് 12 മണിക്ക് പിയൂരയിലെ കത്തീഡ്രല്‍ ബസിലിക്കയില്‍വെച്ചുമാണ് പെറുവിലെ ജപമാല കൂട്ടായ്മകള്‍ ഒരുക്കിയിരിക്കുന്നത്. കൊളംബിയയില്‍ രാവിലെ 11 മണിക്ക് ബൊഗോട്ടയില്‍ വനിതകള്‍ മാതാവിന്റെ അമലോത്ഭവത്തിനും, ജീവന്റെ അന്തസ്സിനും, കുടുംബത്തിനും, മാതൃത്വത്തിനും നിഷ്കളങ്കരായ ശിശുക്കള്‍ക്കും വേണ്ടി ജപമാല ചൊല്ലി. ചിലിയില്‍ നൂറിലധികം സ്ഥലങ്ങളില്‍ വനിതകള്‍ ജപമാല കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. ഏറ്റവും അധികം സ്ഥലങ്ങളില്‍ ലോകവനിതകളുടെ ജപമാല കൂട്ടായ്മകള്‍ സംഘടിപ്പിച്ച ഖ്യാതിയും ചിലിക്കാണ്. സംഖ്യയില്‍ വളരുന്നതിനേക്കാള്‍ വിശ്വാസത്തില്‍ വളരുവാനാണ് ചിലി ആഗ്രഹിക്കുന്നതെന്നും, ലോകത്തിന് മുഴുവന്‍ പരിശുദ്ധ ജപമാല ആവശ്യമാണെന്നും ചിലിയിലെ ജപമാലയുടെ കോ-ഓര്‍ഡിനേറ്ററായ ഫാന്നി ടാഗ്ലെ അരിയാഗ പറഞ്ഞു. അര്‍ജന്റീന, പെറു, ചിലി, കൊളംബിയ എന്നീ രാജ്യങ്ങള്‍ക്ക് പുറമേ, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, കോസ്റ്ററിക്ക, ക്രോയേഷ്യ, ഇക്വഡോര്‍, സ്പെയിന്‍, അമേരിക്ക, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ഇറ്റലി, കെനിയ, മെക്സിക്കോ, മൊസാംബിക്ക്, പനാമ, പരാഗ്വേ, പ്യുയര്‍ട്ടോ റിക്കോ, സ്വിറ്റ്സര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഉഗാണ്ട വെനിസ്വേല എന്നീ രാഷ്ട്രങ്ങളിലും ലോക വനിതകളുടെ ജപമാല കൂട്ടായ്മകള്‍ സംഘടിപ്പിച്ചിരിന്നു.
Image: /content_image/News/News-2023-12-08-17:17:13.jpg
Keywords: ജപമാല

22312
Category: 18
Sub Category:
Heading: കർഷകനുവേണ്ടി കേൾക്കേണ്ടിവന്ന ആക്ഷേപങ്ങൾ അംഗീകാരങ്ങളായി താൻ കാണുന്നു: മാർ ജോസഫ് പാംപ്ലാനി
Content: ഇരിട്ടി: കർഷകനുവേണ്ടി കേൾക്കേണ്ടിവന്ന ആക്ഷേപങ്ങൾ അംഗീകാരങ്ങളായി താൻ കാണുന്നുവെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കേരള കർഷക അതിജീവന സംയുക്ത സമിതി (കാസ്) ജില്ലാ കൺവൻ ഷനും ജപ്തിവിരുദ്ധ സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. “റബറിന് 350 രൂപ വേണമെന്ന് ബിജെപി യോഗത്തിൽ ആവശ്യപ്പെട്ടപ്പോൾ എന്നെ ബിജെപിക്കാരനാക്കി. നവകേരള യാത്രയിൽ കർഷകൻ്റെ ഉത്പന്നങ്ങളുടെ വില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നടപ്പാക്കുമെങ്കിൽ മഹത്തായ യാത്രയാകുമെന്നു പറഞ്ഞപ്പോൾ എന്നെ ഇടതുപക്ഷക്കാരനുമാക്കി. കോൺഗ്രസുകാർക്ക് മറ്റു പല കാര്യങ്ങളും സംസാരിക്കാൻ ഉള്ളതുകൊണ്ട് അവരിതൊന്നും അറിയുന്നില്ല"- മാർ പാംപ്ലാനി പറഞ്ഞു. കോർപറേറ്റ് കമ്പനികളുടെ കോടിക്കണക്കിനു വായ്‌പകൾ എഴുതിത്തള്ളുന്ന ബാങ്കുകൾ കർഷകൻ്റെ തുച്ഛമായ വായ്‌പയുടെ പേരിൽ ജപ്‌തിനടപടികൾ സ്വീകരിക്കുന്നതിനു പിന്നിൽ ഭൂമാഫിയയുടെയും ചില ബാങ്ക് അധികാരികളു ടെയും ഒത്തുകളിയാണ്. ഇനിമുതൽ അതിജീവനത്തിൻ്റെ സമരമാണെന്നും കർഷകൻ്റെ ഒരു സെന്റ്റ് ഭൂ മിപോലും നഷ്ടപ്പെടാൻ അനുവദിക്കരുതെന്നും അതിനായി കക്ഷി രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നേരിടണമെന്നും ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.
Image: /content_image/India/India-2023-12-09-10:19:02.jpg
Keywords: പാംപ്ലാനി

22313
Category: 18
Sub Category:
Heading: വരാപ്പുഴ അതിരൂപതയിലെ ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപനം നാളെ
Content: കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കുടുംബ വിശുദ്ധീകരണ വർഷത്തിന്റെയും ദിവ്യകാരുണ്യ കോൺഗ്രസിൻ്റെയും സമാപനം നാളെ എറണാകുളം പാപ്പാളി ഹാൾ, സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ എന്നിവിടങ്ങളിലായി നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് അതിരൂപത ജൂബിലി ദമ്പതി സംഗമം പാപ്പാളി ഹാളിൽ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. 3.30ന് കത്തീഡ്രലിൽ ഫാ. വിബിൻ ചൂതംപറമ്പിൽ ദിവ്യകാരുണ്യ പ്രഭാഷണം നടത്തും. ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റം നേതൃത്വം നൽകും. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സമാപന ആശിർവാദം നൽകും. വൈകീട്ട് 5.30ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ അ തിരൂപതയിലെ എല്ലാ വൈദികരും പങ്കാളികളാകും. 2024 യുവജന വർഷ ഉദ്ഘാടനവും ആർച്ച് ബിഷപ്പ് നിർവഹിക്കും.
Image: /content_image/India/India-2023-12-09-10:29:14.jpg
Keywords: വരാപ്പുഴ