Contents

Displaying 21861-21870 of 24995 results.
Content: 22274
Category: 18
Sub Category:
Heading: എല്ലാ വിഭാഗം ജനങ്ങൾക്കും അർഹമായ നീതി ലഭ്യമാക്കണം: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ
Content: കൊച്ചി: എല്ലാ വിഭാഗം ജനങ്ങൾക്കും അർഹമായ നീതി ലഭ്യമാക്കാൻ ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും തുല്യമായ സംവരണം ഏർപ്പെടുത്തണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു. ലത്തീൻ കത്തോലിക്ക ദിനാചരണവും കെആർഎൽസിസി അവാർഡ് വിതരണവും എറണാകുളം ഉണ്ണിമിശിഹാ പള്ളി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെആർഎൽസിസി പ്രസിഡൻ്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. അതിരൂപത ജനജാഗരത്തിൻ്റെ പൊതുസമ്മേളനം വരാപ്പുഴ അതിരൂപതാ വികാരി ജനറാൾ മോൺ. മാത്യു കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എംഎൽഎ, വികാരി ജനറാൾമാരായ മോൺ. മാത്യു ഇല ഞ്ഞിമിറ്റം, മോൺ. സെബാസ്റ്റ്യൻ വാസ്, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, സിഎസ്എസ് ദേശീയ പ്രസിഡൻ്റ ബെന്നി പാപ്പച്ചൻ, കെസിവൈഎം സം സ്ഥാന പ്രസിഡന്ററ് കാസി പൂപ്പന, കെഎൽസിഡബ്ല്യു സംസ്ഥാന പ്രസിഡന്റ് ഷേർളി സ്റ്റാൻലി, ഫാ. തോമസ് തറയിൽ, പി.ജെ. തോമസ്, ഷിബു ജോസഫ്, പുഷ്‌പ ക്രിസ്റ്റി, ഫാ.എബിജിൻ അറക്കൽ, ബിജു ജോസി തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-12-04-09:31:40.jpg
Keywords: കളത്തി
Content: 22275
Category: 18
Sub Category:
Heading: കൊടുങ്ങല്ലൂരിലേക്ക് ഇരിങ്ങാലക്കുട രൂപതയുടെ വിശ്വാസ പ്രഖ്യാപന റാലി
Content: കൊടുങ്ങല്ലൂർ: ക്രൈസ്‌തവ വിശ്വാസ പൈതൃകത്തിൻ്റെ ഈറ്റില്ലമായ കൊടുങ്ങല്ലൂരിലേക്ക് ഇരിങ്ങാലക്കുട രൂപത നടത്തിയ വിശ്വാസപ്രഖ്യാപന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. പേപ്പൽ പതാകയും ജപമാലയുമേന്തി പ്രാർത്ഥന ചൊല്ലിയും ഹല്ലേല്ലൂയ ഗീതങ്ങൾ പാടിയും ഇരിങ്ങാലക്കുട -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലൂടെ ആയിരങ്ങളാണു പൈതൃകഭൂമിയിലെക്ക് ഒഴുകിയെത്തിയത്. രാവിലെ 6.30 ന് ഇരിങ്ങാലക്കുട സെൻ്റ തോമസ് കത്തീഡ്രലിൽ നിന്നും ആരം ഭിച്ച പദയാത്ര കത്തീഡ്രൽ വികാരി ഫാ. പയസ് ചെറപ്പണത്ത് പേപ്പൽ പതാക ബിഷപ്പിനു കൈമാറി ഫ്ലാഗ്‌ഓഫ് ചെയ്‌തു. കൊടുങ്ങല്ലൂർ സെൻ്റ് മേരീസ് ഇടവകയിലെ സാന്തോം സ്ക്വയറിൽ പദയാത്ര എത്തിച്ചേർന്നതോടെ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ്റെ നേതൃത്വത്തിൽ കൽ വിളക്കിൽ വിശ്വാസദീപം തെളിയിച്ചു. വികാരി ജനറാൾമാരായ മോൺ. ജോസ് മഞ്ഞളി, മോൺ. ജോസ് മാളിയേക്ക ൽ, മോൺ. വിൽസൺ ഈരത്തറ, രൂപത ചാൻസലർ ഫാ. കിരൺ തട്ട്ള, ടി. എൻ. പ്രതാപൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ, ഇ.ടി. ടൈസ ൺ എംഎൽഎ, കൊടുങ്ങല്ലൂർ നഗരസഭാധ്യക്ഷ ടി. കെ. ഗീത, ചേരമാൻ മസ്‌ജിദ് ഇമാം മുഹമ്മദ് സലിം നദ്‌വി എന്നിവരും കൽവിളക്കിൽ ദീപങ്ങൾ തെളിയിച്ചു. ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നയിച്ച പദയാത്രയ്ക്കു രൂപതയിലെ 141 ഇടവകകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സം ഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ അണിചേർന്നു. കരൂപ്പടന്ന സ്കൂ‌ൾ മൈതാനിയിൽ മുസ്‌ലിം സഹോദരങ്ങൾ പദ യാത്രികരെ ലഘുഭക്ഷണവും വെള്ളവുമൊരുക്കി സ്വീകരിച്ചു. നാലു മണിക്കൂർ പിന്നിട്ട് കൊടുങ്ങല്ലൂർ ശൃംഗപുരം സെന്റ് മേരീ സ് പള്ളിയങ്കണത്തിലെ സാന്തോം നഗറിലെത്തിയ പദയാത്രിക രെ വികാരി ഫാ. റാഫേൽ പഞ്ഞിക്കാരൻ്റെയും ഇടവക സമൂഹ ത്തിന്റെയും നേതൃത്വത്തിൽ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു.
Image: /content_image/India/India-2023-12-04-09:39:41.jpg
Keywords: കൊടുങ്ങ
Content: 22276
Category: 1
Sub Category:
Heading: ഫിലിപ്പീൻസിൽ വിശുദ്ധ കുര്‍ബാന മധ്യേ സ്ഫോടനം; 4 പേര്‍ കൊല്ലപ്പെട്ടു, ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്സ്
Content: മനില: തെക്കൻ ഫിലിപ്പീൻസിൽ മരാവിയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ സ്ഫോടനത്തില്‍ 4 വിശ്വാസികള്‍ കൊല്ലപ്പെട്ടു. മിൻഡ നാവോ യൂണിവേഴ്‌സിറ്റിയുടെ കായികപരിശീലന ഹാളിൽ ഇന്നലെ ഞായറാഴ്‌ച വിശുദ്ധ കുർബാന മധ്യേയാണ് ക്രൂരമായ നരഹത്യ നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ഏറ്റെടുത്തതായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ 'റോയിട്ടേഴ്സ്' റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടനത്തില്‍ നടുങ്ങിയ വിദ്യാർത്ഥികളും അധ്യാപകരും ഹാളില്‍ നിന്ന് ഇറങ്ങിയോടി. 50 പേർക്ക് പരിക്കേറ്റു. 2017ൽ അഞ്ച് മാസത്തോളം ഇസ്ലാമിസ്റ്റ് തീവ്രവാദികൾ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യത്തിന്റെ തെക്കൻ നഗരമായ മരാവിയിലെ യൂണിവേഴ്സിറ്റി ജിംനേഷ്യത്തിലാണ് ആക്രമണം നടന്നത്. തങ്ങളുടെ അംഗങ്ങളാണ് ബോംബ് ആക്രമണം നടത്തിയതെന്ന് തെക്കൻ മേഖലയിൽ സ്വാധീനം ചെലുത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ടെലിഗ്രാം സന്ദേശത്തിലൂടെ വെളിപ്പെടുത്തി. ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ അക്രമത്തെ അപലപിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മേഖലയിൽ സാന്നിധ്യമുള്ള ദൗള ഇസ്‌ലാമിയ മാവുട്ടെ എന്ന തീവ്ര ഇസ്ലാമിക ഗ്രൂപ്പിലെ അംഗങ്ങളുമായി ഫിലിപ്പീനി സേന ഏറ്റുമുട്ടിയിരിന്നു. 11 പേരാണ് അന്നു കൊല്ലപ്പെട്ടത്. നേരിട്ട ആക്രമണത്തിന് മുസ്ലീം തീവ്രവാദികളുടെ തിരിച്ചടിയായിരിക്കാം ബോംബാക്രമണമെന്ന് സൈനിക മേധാവി ജനറൽ റോമിയോ ബ്രൗണർ ജൂനിയർ പറഞ്ഞു. അതേസമയം രാജ്യത്തിന്റെ തെക്ക് ഭാഗങ്ങളിലും തലസ്ഥാനമായ മനിലയുടെ പരിസരത്തും പോലീസും സൈന്യവും സുരക്ഷ ശക്തമാക്കി. ലോകത്തെ ഏറ്റവും അധികം ക്രൈസ്തവര്‍ അധിവസിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ഫിലിപ്പീന്‍സ്. Tag: Philippines: Blast at Catholic Mass kills several malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-12-04-10:03:43.jpg
Keywords: ഫിലിപ്പീ, ഇസ്ലാ
Content: 22277
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9ന്; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികൻ; ഫാ. നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ഷെക്കീനായ്‌ ന്യൂസ് സാരഥി ബ്രദർ സന്തോഷ് കരുമത്രയും
Content: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഡിസംബർ 9ന് ബർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ തിരുക്കർമ്മങ്ങളിൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും. ക്രൈസ്തവ സഭയ്ക്കും സഭയുടെ വിശ്വാസ പ്രമാണങ്ങൾക്കും പരമ്പര്യത്തിനും എതിരായ ഏത് കടന്നാക്രമണങ്ങളെയും ശക്തിയുക്തം പ്രതിരോധിക്കുന്ന കാലഘട്ടത്തിന്റെ തത്സമയ വാർത്താമാധ്യമം ഷെക്കീന ന്യൂസിന്റെ സാരഥിയും പ്രമുഖ ആത്മീയ വചനപ്രഘോഷകനുമായ ബ്രദർ സന്തോഷ് കരുമത്ര അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ ഇത്തവണ വചന ശുശ്രൂഷ നയിക്കും. ഫാ.സോജി ഓലിക്കൽ 2009 ൽ തുടക്കമിട്ട രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ അഭിഷേകാഗ്നിയായി ഇതിനോടകം പതിനാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. >>>>> 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്.ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഭാഷകളിൽ അനേകം ശുശ്രൂഷകളാണ് യുകെ അഭിഷേകാഗ്നി ടീമിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും. ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. #{blue->none->b-> കൂടുതൽ വിവരങ്ങൾക്ക്; ‍}# ഷാജി ജോർജ് 07878 149670 ജോൺസൺ ‭+44 7506 810177‬ അനീഷ് ‭07760 254700‬ ബിജുമോൻ മാത്യു ‭07515 368239‬. #{blue->none->b->കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ; ‍}# ജോസ് കുര്യാക്കോസ് 07414 747573. ബിജുമോൻ മാത്യു 07515 368239 #{blue->none->b->അഡ്രസ്സ്: ‍}# Bethel Convention Centre West Bromwich Birmingham B707JW.
Image: /content_image/Events/Events-2023-12-04-10:41:21.jpg
Keywords: കൺവെ
Content: 22278
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സിലെ കൈസ്തവ നരഹത്യ: ദുഃഖം പ്രകടിപ്പിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഫിലിപ്പീൻസിൽ വിശുദ്ധ കുർബാനയ്ക്കിടെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ഇരയായവർക്കായി പ്രാർത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. ബോംബാക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും അന്‍പതിലേറെപേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. സംഭവത്തില്‍ ദുഃഖമുണ്ടെന്നും ദുരന്തം നടന്ന പ്രദേശത്തെ കുടുംബങ്ങളുമായി, ജനങ്ങളുമായി തന്റെ അടുപ്പവും സ്നേഹവും വാഗ്ദാനം ചെയ്യുകയാണെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ത്രികാല പ്രാർത്ഥന വേളയില്‍ ഫ്രാൻസിസ് മാർപാപ്പ ബോംബാക്രമണത്തിൽ മരിച്ചവർക്കായി പ്രാർത്ഥിച്ചു. ഫിലിപ്പീൻസിൽ വിശുദ്ധ കുർബാനയ്ക്കിടെ ബോംബ് സ്ഫോടനത്തിനു ഇരയായവർക്കുവേണ്ടി എന്റെ പ്രാർത്ഥന ഉറപ്പ് നല്‍കുകയാണ്. ഇതിനകം തന്നെ വളരെയധികം കഷ്ടത അനുഭവിച്ചിട്ടുള്ള മിൻഡനാവോയിലെ ജനങ്ങളോടും കുടുംബങ്ങളോടും എനിക്ക് അടുപ്പമുണ്ട്. ദൈവത്തിന്റെ സ്നേഹനിർഭരമായ കാരുണ്യത്തിന് ഇരകളെ സമര്‍പ്പിക്കുകയാണെന്നും മാർപാപ്പ പറഞ്ഞു. ആക്രമണം നടന്ന സ്ഥലം ഉള്‍പ്പെടുന്ന മാരവി രൂപതയുടെ ബിഷപ്പ് എഡ്വിൻ ഡി ലാ പെനാക്കു അയച്ച മറ്റൊരു സന്ദേശത്തിലും പാപ്പ തന്റെ പ്രാര്‍ത്ഥനയും ദുഃഖവും അറിയിച്ചിരിന്നു. ബോംബ് സ്‌ഫോടനം മൂലമുണ്ടായ ജീവഹാനിയെ കുറിച്ചും പരിക്കുകളെക്കുറിച്ചും തനിക്ക് അഗാധമായ സങ്കടമുണ്ടെന്നും ദൈവത്തിന്റെ സ്‌നേഹനിർഭരമായ കാരുണ്യത്തിന് മരണമടഞ്ഞവരുടെ ആത്മാക്കളെ സമര്‍പ്പിക്കുകയാണെന്നും പാപ്പ ടെലഗ്രാമില്‍ കുറിച്ചു. മിൻഡ നാവോ യൂണിവേഴ്‌സിറ്റിയുടെ കായികപരിശീലന ഹാളിൽ ഇന്നലെ ഞായറാഴ്‌ച വിശുദ്ധ കുർബാന മധ്യേ നടന്ന ആക്രമണത്തില്‍ നാലു പേരാണ് കൊല്ലപ്പെട്ടത്. അന്‍പത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റു.
Image: /content_image/News/News-2023-12-04-11:32:44.jpg
Keywords: പാപ്പ
Content: 22279
Category: 18
Sub Category:
Heading: ഉല്‍മ കുടുംബത്തിന്റെ ജീവിതകഥ മലയാളത്തില്‍
Content: ജനിക്കുന്നതിനു മുന്‍പ് മരിച്ചുപോയ കുഞ്ഞ് ഉള്‍പ്പെടെ 6 മക്കളും അവരുടെ മാതാപിതാക്കളും പുണ്യ വഴിയെ സ്വർഗ്ഗത്തിലേക്ക് പോയ ജീവിതകഥയും അവരുടെ ആധ്യാത്മികതയും ഉള്‍ക്കൊള്ളിച്ചുള്ള ഉൽമ കുടുംബത്തെക്കുറിച്ചുള്ള ആദ്യ ഗ്രന്ഥം പ്രകാശനം ചെയ്തു. മിഷ്ണറീസ് ഓഫ് പീസ് സന്യാസ സമൂഹാംഗമായ ഫാ. എഫ്രേം കുന്നപ്പള്ളി രചിച്ച പുസ്തകത്തിന് ''ഒരുമിച്ച് അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെട്ട കുടുംബം'' എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ആത്മാ ബുക്സ് ആണ് ''പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കത്തോലിക്കാ സഭ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു കുടുംബം മുഴുവനും വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്നത്. അവരുടെ ആദ്യ ജീവചരിത്രവും ആത്മീയ രഹസ്യങ്ങളും വിവരിച്ചുക്കൊണ്ടാണ് പുസ്തകം. ഇന്നലെ ഡിസംബർ 3നു വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലാണ് പുസ്തകം പ്രകാശനം ചെയ്തത്. ഫാ. എഫ്രേം എഴുതുന്ന ഇരുപത്തിയഞ്ചാമത്തെ ഗ്രന്ഥമാണ് ഈ പുസ്തകം. വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടീസിനെ കുറിച്ചു ഫാ. എഫ്രേം എഴുതിയ ഇംഗ്ലീഷ് പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു. പുസ്തകം ആവശ്യമുള്ളവര്‍ക്ക് ആത്മാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്; +91 97464 40700
Image: /content_image/India/India-2023-12-04-13:38:35.jpg
Keywords: ഉല്‍മ
Content: 22280
Category: 1
Sub Category:
Heading: മതനിന്ദ കുറ്റം വ്യാജമെന്ന് തെളിഞ്ഞു; ക്രൈസ്തവ വിശ്വാസിക്ക് ജാമ്യം അനുവദിച്ച് പാക്ക് കോടതി
Content: ലാഹോര്‍: വ്യാജ മതനിന്ദ കുറ്റം ചുമത്തി ജയിലിൽ അടച്ച ക്രൈസ്തവ വിശ്വാസിക്ക് പാക്കിസ്ഥാനിലെ ലാഹോർ ഹൈക്കോടതി ജാമ്യം അനുവദിച്ചു. സർഗോദ ജില്ലാ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഹാരുൺ ഷഹസാദ് എന്ന് വിളിക്കപ്പെടുന്ന 45 വയസ്സുകാരനാണ് കോടതി ജാമ്യം നല്‍കിയത്. നവംബര്‍ പകുതിയോടെ അദ്ദേഹം മോചിതനായെങ്കിലും തീവ്ര ഇസ്ലാം മതസ്ഥരുടെ ഭീഷണിയില്‍ ഷഹസാദിന്റെ കുടുംബം വ്യത്യസ്ത സ്ഥലങ്ങളിൽ ഒളിച്ചു താമസിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂൺ 30നാണ് കേസിന് ആസ്പദമായ സംഭവം. ഹാരുൺ ഷഹസാദ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ബൈബിൾ വചനം മുസ്ലീം മത വിശ്വാസികളെ പ്രകോപിപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ ഭീഷണിയെ തുടര്‍ന്നു ഇവർ താമസിച്ചിരുന്ന പഞ്ചാബ് പ്രവിശ്യയിൽ നിന്നും നിരവധി ക്രൈസ്തവ കുടുംബങ്ങൾക്കാണ് പലായനം ചെയ്യേണ്ടി വന്നത്. തനിക്ക് വധശിക്ഷ ലഭിക്കണമെന്ന് ആരോപിച്ചുകൊണ്ട് തന്റെ ചിത്രങ്ങൾ കെട്ടിച്ചമച്ച മതനിന്ദാ ആരോപണങ്ങളുമായി ഇമ്രാൻ ലതാർ എന്നൊരാളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്ന് ഹാരുൺ ഷഹസാദ് 'മോർണിങ്സ്റ്റാർ' എന്ന മാധ്യമത്തോട് പറഞ്ഞു. ജാമ്യം ലഭിച്ച വിവരം അറിഞ്ഞപ്പോൾ അയാൾ ഗ്രാമത്തിലുള്ള ആൾക്കാരെ തനിക്കെതിരെയും, തന്റെ കുടുംബത്തിനെതിരെയും ഇളക്കിവിട്ടു. തങ്ങൾ തിരിച്ച് ഗ്രാമത്തിലേക്ക് വരാതിരിക്കാൻ ഉള്ള ശ്രമമാണ് ഇമ്രാനും കൂട്ടരും നടത്തുന്നതെന്ന് ഹാരുൺ ആരോപിച്ചു. രണ്ടാം വർഷ കോളേജ് വിദ്യാർത്ഥിനിയായ ഹാരുണിന്റെ മൂത്തമകൾ കോളേജിൽ പോയിട്ട് നാല് മാസമായി. സുരക്ഷാ ഭീഷണിയെ തുടർന്ന് താമസിക്കുന്ന സ്ഥലം മാറിക്കൊണ്ടിരിക്കുന്നതിനാൽ തന്റെ മറ്റുള്ള കുട്ടികൾക്കും വിദ്യാഭ്യാസം നടത്താൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ മൂല്യമേറിയ സർക്കാർ ഭൂമി വാങ്ങി ഒരു ക്രൈസ്തവ ദേവാലയം നിർമ്മിക്കാൻ നൽകിയിരുന്നതായും, ഒരുപക്ഷേ ഇതായിരിക്കാം തീവ്ര ഇസ്ലാമിക പാർട്ടിയായ തെഹ്‌രീക്-ഇ-ലബ്ബായിക്കുമായും, നിരോധിക്കപ്പെട്ട തീവ്രവാദ പ്രസ്ഥാനമായ ലഷ്കർ ഇ ജാൻവിയുമായും ബന്ധം ആരോപിക്കപ്പെടുന്ന പരാതിക്കാരന് തന്നോട് വിരോധം തോന്നാൻ കാരണമെന്ന് ഹാരുൺ പറയുന്നു. ഗ്രാമത്തിലെ മറ്റുള്ള ക്രൈസ്തവ കുടുംബങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തങ്ങൾ സാമ്പത്തികമായി നല്ല നിലയിൽ ആയിരുന്നുവെന്ന് പെയിന്റ് കട നടത്തിവന്നിരുന്ന ഹാരുണ്‍ പറഞ്ഞു. എന്നാൽ കേസ് ഉണ്ടായതിനെ തുടർന്ന് കട പൂട്ടിയിടേണ്ട അവസ്ഥയായി. തന്റെ സാമ്പത്തികമായ നിലയിലുള്ള ഉയര്‍ച്ചയിലുള്ള അസ്വസ്ഥതയും ഇത്തരം ഒരു കേസ് നൽകാനുള്ള കാരണമാകാനുള്ള സാധ്യതയായി നിരീക്ഷിക്കപ്പെടുന്നുണ്ട്. പാക്കിസ്ഥാനില്‍ ചെയ്യാത്ത തെറ്റിന്റെ പേരില്‍ ക്രൈസ്തവരെ കുടുക്കാനാണ് മതനിന്ദ നിയമങ്ങള്‍ എപ്പോഴും ഉപയോഗിക്കുന്നത്.
Image: /content_image/News/News-2023-12-04-14:45:20.jpg
Keywords: പാക്കി
Content: 22281
Category: 1
Sub Category:
Heading: തടവിലാക്കപ്പെട്ട രണ്ടു വിയറ്റ്‌നാമി ക്രൈസ്തവര്‍ക്ക് ഉന്നത മനുഷ്യാവകാശ പുരസ്കാരം
Content: ഹെനോയ്: തടവില്‍ കഴിയുന്ന രണ്ട് വിയറ്റ്‌നാമീസ് ക്രൈസ്തവര്‍ക്ക് വിയറ്റ്‌നാമിലെ ഉന്നത മനുഷ്യാവകാശ പുരസ്കാരം. ‘വിയറ്റ്‌നാം ഹ്യൂമന്‍ റൈറ്റ്സ് നെറ്റ്‌വര്‍ക്ക്’ (വി.എന്‍.എച്ച്.ആര്‍.എന്‍) എന്ന മനുഷ്യാവകാശ സംഘടന ഇക്കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ‘വിയറ്റ്നാം ഹ്യൂമന്‍ റൈറ്റ്സ് അവാര്‍ഡ്’ ജേതാക്കളാണ് തടവില്‍ കഴിയുന്നത്. ബിന്‍ ഡുവോങ്ങ് പ്രവിശ്യയിലെ ഫു ജിയാവോ ജില്ലയിലെ ബൊ ലാ പ്രിസണില്‍ കഴിയുന്ന ട്രാന്‍ വാന്‍ ബാങ്ങും, ഫു യെന്‍ പ്രോവിന്‍സിലെ ഷുവാന്‍ ഫുവോക്ക് പ്രിസണ്‍ക്യാമ്പില്‍ കഴിയുന്ന ‘വൈ വോ നി’യുമാണ്‌ അവാര്‍ഡിന് അര്‍ഹരായിരിക്കുന്നത്. വിയറ്റ്‌നാമീസ് പൗരന്‍മാര്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പ്രഖ്യാപനത്തോടൊപ്പം പുറത്തുവിട്ടിരുന്നു. 2023 മെയ് മാസത്തിലാണ് ട്രാന്‍ വാന്‍ ബാങ്ങിനെ 8 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിച്ചത്. മതപീഡനം അവസാനിപ്പിക്കുവാനും, കമ്മ്യൂണിസ്റ്റുകള്‍ കൈവശപ്പെടുത്തിയ തങ്ങളുടെ പൂര്‍വ്വികരുടെ സ്വത്തുവകകള്‍ തിരികെ ലഭിക്കുവാനും, വംശീയ മതന്യൂനപക്ഷ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുവാനും നടത്തിയ വിവിധ പോരാട്ടങ്ങളുടെ പേരില്‍ നിരവധി പ്രാവശ്യം അദ്ദേഹം അറസ്റ്റിലായിട്ടുണ്ട്. “സത്യവും നീതിയും സംരക്ഷിക്കുന്നതിനായി കുരിശു ചുമക്കുന്ന വ്യക്തിയായി ദൈവം എന്നെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ ഞാന്‍ ദൈവഹിതം അനുസരിക്കും” എന്നാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തിയെന്ന ആരോപണത്തെ നേരിട്ടശേഷം ബാങ്ങ് കുറിച്ചത്. ഭരണകൂടത്തിന്റെ താല്‍പര്യങ്ങളും, സംഘടനകളുടെയും വ്യക്തികളുടെയും നിയമാനുസൃത അവകാശങ്ങളും തടയുവാനായി ജനാധിപത്യ അവകാശം ദുരുപയോഗം ചെയ്തു (വിയറ്റ്‌നാമീസ് പീനല്‍ കോഡ് ആര്‍ട്ടിക്കിള്‍ 331) എന്ന കുറ്റം ചുമത്തിയാണ് ‘വൈ വോ നി’യെ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ 4 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ശിക്ഷ വിധിക്കുമ്പോള്‍ അദ്ദേഹം ‘ദൈവത്തിന് നന്ദി’ എന്നാണ് പറഞ്ഞതെന്ന് അഭിഭാഷകന്‍ വെളിപ്പെടുത്തിയിരിന്നു. അദ്ദേഹം ഒരു രാത്രിയും ഒരു പകലും മുഴുവനും തന്റെ സഭക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചുവെന്നും അഭിഭാഷകന്‍ പറഞ്ഞു. ആകെ ജനസംഖ്യയുടെ 8.5% ആണ് വിയറ്റ്നാമിലെ ക്രൈസ്തവര്‍. രാജ്യം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കിരാത ഭരണത്തില്‍ വിയറ്റ്നാം ക്രൈസ്തവര്‍ വലിയ രീതിയിലുള്ള പീഡനങ്ങളാണ് അനുഭവിക്കുന്നത്.
Image: /content_image/News/News-2023-12-04-17:00:44.jpg
Keywords: വിയറ്റ്‌നാ
Content: 22282
Category: 1
Sub Category:
Heading: ''യുക്രൈനെ മറക്കരുത്”: ലണ്ടന്‍ കത്തീഡ്രല്‍ സന്ദര്‍ശിച്ച ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗങ്ങളോട് ബിഷപ്പ് കെന്നത്ത്
Content: ലണ്ടന്‍: ബ്രിട്ടനിലെ യുക്രൈന്‍ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയം സന്ദര്‍ശിക്കുവാനെത്തിയ ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങളോട് സഹായ അഭ്യര്‍ത്ഥനയുമായി ബിഷപ്പ് കെന്നത്ത്. യുക്രൈന്‍ - റഷ്യന്‍ യുദ്ധത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നല്‍കിവരുന്ന ആദ്യ സഹായങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായി ബ്രിട്ടനിലെ വിവിധ പാര്‍ട്ടികളില്‍പ്പെട്ട 12 പേരടങ്ങുന്ന ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളുടെ സംഘം ലണ്ടനിലെ യുക്രൈന്‍ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയം സന്ദര്‍ശിച്ചപ്പോഴായിരിന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. കത്തോലിക്ക യൂണിയന്റെ സഹായത്തോടെ ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് (എ.പി.പി.ജി) ആണ് സന്ദര്‍ശന പരിപാടി ഒരുക്കിയത്. യുക്രൈനും റഷ്യയും തമ്മില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പൂര്‍ണ്ണതോതിലുള്ള യുദ്ധം ആരംഭിച്ച ശേഷം ബ്രിട്ടനില്‍ എത്തിയ യുക്രൈന്‍ സ്വദേശികളെ സഹായിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ മനസ്സിലാക്കുക എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ലണ്ടനിലെ ഹോളി ഫാമിലി കത്തോലിക്കാ രൂപത മെത്രാനായ കെന്നത്ത് നൊവാകോവ്സ്കി എം.പിമാരുടെ സംഘത്തെ സ്വാഗതം ചെയ്തു. ‘എം.പി’മാരേയും ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും ഭയാനകമായ യുദ്ധം ജനജീവിതത്തെ ബാധിക്കുന്നതിനെക്കുറിച്ചും, യുക്രൈന്‍ ജനതയെ പിന്തുണക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും രാഷ്ട്രീയക്കാരെ ഓര്‍മ്മിപ്പിക്കുവാന്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ സഹായിക്കുമെന്നും ബിഷപ്പ് കെന്നത്ത് പറഞ്ഞു. യുക്രൈനെ മറക്കരുതെന്ന് മെത്രാന്‍, പാര്‍ലമെന്‍റ് സംഘത്തോട് പ്രത്യേകം അഭ്യര്‍ത്ഥിച്ചു. യുക്രൈന്‍ സ്വദേശികള്‍ക്ക് വേണ്ടി കംപ്യൂട്ടര്‍ സൗകര്യം, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഒരുമിച്ച് പാകം ചെയ്യുവാനും ഭക്ഷിക്കുവാനുമുള്ള സ്ഥലം എന്നിവയുള്‍പ്പെടെ യുക്രൈന്‍ ജനതയെ സഹായിക്കുവാന്‍ വേണ്ടി സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രം മെത്രാന്‍ സംഘം പ്രതിനിധികള്‍ക്ക് കാണിച്ചു കൊടുത്തു. യുക്രൈനിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് അറിയുവാനും, യുക്രൈനെ കൂടുതല്‍ സഹായിക്കുവാനായി യു.കെ ഗവണ്‍മെന്റിന് എന്തെല്ലാം ചെയ്യുവാന്‍ കഴിയുമെന്നറിയുവാനുമായി സംഘത്തില്‍ ഉണ്ടായിരുന്ന ലോര്‍ഡ്‌ സ്പീക്കര്‍ ലോര്‍ഡ്‌ മക്ഫാള്‍, ബിഷപ്പ് കെന്നത്തുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഈ വര്‍ഷം ആദ്യം, ബിഷപ്പ് കെന്നത്തിനെ വെസ്റ്റ്‌മിന്‍സ്റ്ററില്‍ എ.പി.പി.ജി യുമായി കൂടിക്കാഴ്ച നടത്തുവാന്‍ പാര്‍ലമെന്റിലേക്ക് ക്ഷണിച്ചിരുന്നു. അപ്പോള്‍ മെത്രാന്‍ നടത്തിയ ക്ഷണപ്രകാരമാണ് സംഘത്തിന്റെ ചെയര്‍മാനും എം.പിയുമായ അലെക്സാണ്ടര്‍ സ്റ്റാഫോര്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘം യുക്രൈന്‍ കത്തോലിക്കാ കത്തീഡ്രല്‍ ദേവാലയം സന്ദര്‍ശിച്ചത്. സന്ദര്‍ശനം സാധ്യമാക്കുവാന്‍ സഹായിച്ചതിന് ബിഷപ്പ് കെന്നത്തിനും, എം.പി മാര്‍ക്കും കത്തോലിക്ക യൂണിയന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിംസ് സോമര്‍വില്ലെ-മെയിക്കിള്‍ നന്ദി അര്‍പ്പിച്ചു.
Image: /content_image/News/News-2023-12-04-20:07:17.jpg
Keywords: യുക്രൈ
Content: 22283
Category: 18
Sub Category:
Heading: കെസിബിസി അഖണ്ഡ ബൈബിൾ പാരായണം ആരംഭിച്ചു
Content: കൊച്ചി: കെസിബിസി ബൈബിൾ കമ്മീഷൻ്റെ നേതൃത്വത്തിൽ അഖണ്ഡ ബൈബിൾ പാരായണം ഇരിങ്ങാലക്കുടയിലെ തേശേരി പള്ളിയിൽ തുടങ്ങി. രാത്രിയും പകലും തുടർച്ചയായി 110 മണിക്കൂറാണ് ബൈബിൾ പാരായണം. മൂന്നിന് വൈകുന്നേരം ഏഴിന് ആരംഭിച്ച അഖണ്ഡ ബൈബിൾ പാരായണം എട്ടിനു രാവിലെ ഏഴിന് അവസാനിക്കും. കെസിബിസി വൈസ് ചെയർമാൻ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, ഫാ. ഡിബിൻ ഐനിക്കൽ, ഫാ. സീമോൻ കാഞ്ഞുതറ തുടങ്ങിയവർ പങ്കെടുത്തു.
Image: /content_image/India/India-2023-12-05-10:40:54.jpg
Keywords: ബൈബിൾ