Contents

Displaying 21841-21850 of 25019 results.
Content: 22254
Category: 18
Sub Category:
Heading: പാളയം കത്തീഡ്രൽ 150-ാം വാർഷിക സമാപനം ഡിസംബർ ഒന്നു മുതൽ മൂന്നു വരെ
Content: തിരുവനന്തപുരം: പാളയം സെൻ്റ് ജോസഫ്‌സ് മെട്രോപ്പോളിറ്റൻ കത്തീഡ്രൽ ദേവാലയത്തിന്റെ 150-ാം വാർഷിക സമാപനം ഡിസംബർ ഒന്നു മുതൽ മൂന്നു വരെ ദിവസങ്ങളിൽ നടക്കും. ഈ ദിവസങ്ങളിൽ സെൻ്റ ജോസഫ്‌സ് മെട്രോപ്പോളിറ്റൻ കത്തീഡ്രൽ ദേവാ ലയത്തിനു പിന്നിലെ വിശുദ്ധ മദർ തെരേസ ഹാളിൽ സംഘടിപ്പിക്കുന്ന ചരിത്ര സാംസ്കാരിക പ്രദർശനം ഡിസംബർ ഒന്നിന് രാവിലെ പത്തിന് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ. ക്രിസ്‌തുദാസ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പ്രസ്‌ ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ഡയറക്ടർ സിബി കാട്ടാമ്പള്ളി മുഖ്യ സന്ദേശം നൽകും. ഡിസംബർ ഒന്ന് വെള്ളി കാരുണ്യദിനമായി ആചരിക്കും. വൈകുന്നേരം 5.30ന് ആരംഭിക്കുന്ന പൊന്തിഫിക്കൽ സമൂഹ ബലിക്ക് നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. വിൻസെൻ്റ് സാമുവൽ മുഖ്യകാർമികനായിരിക്കും. ഡിസംബർ രണ്ട് ശനി കുടുംബ കൂട്ടായ്‌മാദിനമായി ആചരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കുടുംബക്കൂട്ടായ്‌മകളുടെ ശാക്തീകരണം ശുശ്രൂ ഷകളിലൂടെ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന നേതൃസംഗമത്തിൽ റവ. ഡോ.ആർ.ബി. ഗ്രിഗറി വിഷയം അവതരിപ്പിക്കും. 5.30ന് ആരംഭിക്കുന്ന പൊന്തിഫിക്കൽ സമൂഹബലിക്ക് പുനലൂർ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ മുഖ്യകാർമികത്വം വഹിക്കും. അന്നു വൈകുന്നേരം 6.30ന് വിവിധ വാർഡുകളുടെയും കെസിവൈഎമ്മിന്റെയും നേതൃത്വത്തിൽ കലാസന്ധ്യയും തുടർന്ന് സ്നേഹവിരുന്നും സംഘടിപ്പിക്കും. വിദേശ മിഷ്ണറിയായ ഫാ.ഫ്രാൻസിസ് മിറാൻഡയാണ് പള്ളി നിർമിക്കുന്നതിനായി പാളയത്ത് സ്ഥലം വാങ്ങിയത്. 1864 ഒക്ടോബർ പത്തിന് അദ്ദേഹം പള്ളി പണി ആരംഭിക്കുന്നതിനു തറക്കല്ലിട്ടു. പിന്നീട് 1873ൽ ഫാ.എമിജിയസ് വികാരിയായിരിക്കുമ്പോഴാണ് പള്ളി പണി പൂർത്തിയായത്.
Image: /content_image/India/India-2023-11-28-09:28:01.jpg
Keywords: പാള
Content: 22255
Category: 1
Sub Category:
Heading: റോമിലെ പ്രോലൈഫ് കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി ജോർജിയ മെലോണി
Content: റോം: ജീവന്റെ മഹത്വത്തെ പ്രഘോഷിക്കുന്ന പ്രോലൈഫ് സംഘടനയുടെ ഓഫിസിന് നേരെ നടന്ന അക്രമത്തെ ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി അപലപിച്ചു. ഇന്റർനാഷ്ണൽ ഡേ ഫോർ ദ എലിമിനേഷൻ ഓഫ് വയലൻസ് എഗൈൻസ്റ്റ് വുമൺ ആയി ആചരിക്കപ്പെട്ട കഴിഞ്ഞ ശനിയാഴ്ച നടന്ന റാലിക്കിടെയാണ് സംഘടനയുടെ കേന്ദ്രം അക്രമിക്കപ്പെട്ടത്. റാലിയിൽ പങ്കെടുത്തവർ ഓഫീസിന്റെ ജനലുകൾ തകർക്കുകയും, ഭ്രൂണഹത്യ അനുകൂല മുദ്രാവാക്യങ്ങൾ ഭിത്തിയിൽ എഴുതുകയും ചെയ്തു. കലാപത്തിലൂടെയും, ഭയപ്പെടുത്തലിലൂടെയും എങ്ങനെയാണ് ഒരാൾക്ക് സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണത്തിനെതിരെ പോരാടാൻ സാധിക്കുന്നതെന്ന് 'എക്സി'ൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ മെലോണി ചോദിച്ചു. </p> <blockquote class="twitter-tweet"><p lang="it" dir="ltr">Io non so come si pensi di combattere la violenza contro le donne rendendosi protagonisti di intollerabili atti di violenza e intimidazione come quelli avvenuti sabato a danno dell&#39;associazione Pro Vita e Famiglia. <br><br>Voglio interrogare tutti su una questione banale: la violenza…</p>&mdash; Giorgia Meloni (@GiorgiaMeloni) <a href="https://twitter.com/GiorgiaMeloni/status/1729054994589003799?ref_src=twsrc%5Etfw">November 27, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇറ്റലിയിൽ എല്ലാ വർഷവും നടക്കുന്ന പ്രോലൈഫ് റാലിക്ക് ചുക്കാൻ പിടിക്കുന്ന സംഘടനയാണ് പ്രോവിറ്റ ആൻഡ് ഫാമിഗ്ലിയ. കഴിഞ്ഞ വർഷം ജൂൺ മാസം റോമിൽ നടന്ന എൽജിബിറ്റി റാലിക്കിടയിലും ഇവരുടെ ഓഫീസിന് നേരെ അക്രമണം ഉണ്ടായിരുന്നു. നവംബർ 26ന് ഓഫീസിനുള്ളിൽ പൊട്ടിത്തെറിച്ച ജനാലകൾക്കടുത്തു ആയുധവും കണ്ടെത്തിയതായി പ്രോലൈഫ് അസോസിയേഷൻ വെളിപ്പെടുത്തി. ഫെമിനിസ്റ്റ്, ട്രാൻസ് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ കാപട്യത്തെ അക്ഷരാർത്ഥത്തിൽ പ്രകടമാക്കുന്നതാണ് ആക്രമണമെന്ന് സംഘടന വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25-നാണ് മെലോണി നയിക്കുന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള സഖ്യം തിരഞ്ഞെടുപ്പില്‍ ജയിച്ചത്. ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെയുള്ള ജീവന്റെ സംരക്ഷണം, ദേശീയ വാദം, ക്രൈസ്തവ വിശ്വാസത്തിലൂന്നിയുള്ള പ്രചാരണ രീതി, ഫെമിനിസത്തെ നിരാകരിക്കുക, സ്വവര്‍ഗ്ഗബന്ധങ്ങളോടുള്ള രൂക്ഷമായ എതിര്‍പ്പ്, അഭയാര്‍ത്ഥി പ്രവാഹത്തില്‍ നിയന്ത്രണം എന്നിവയെല്ലാം ബ്രദേഴ്‌സ് ഇറ്റലി പാര്‍ട്ടിയുടെ പ്രത്യേകതകളാണ്. .
Image: /content_image/News/News-2023-11-28-15:24:21.jpg
Keywords: ഇറ്റലി, ഇറ്റാലി
Content: 22256
Category: 1
Sub Category:
Heading: അര്‍ജന്റീനയുടെ പുതിയ വൈസ് പ്രസിഡന്റ് അടിയുറച്ച കത്തോലിക്ക വിശ്വാസി
Content: ബ്യൂണസ് അയേഴ്സ്: തെക്കേ-അമേരിക്കന്‍ രാഷ്ട്രമായ അര്‍ജന്റീനയില്‍ നവംബര്‍ 19-ന് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ഫ്രീഡം അഡ്വാന്‍സ് സഖ്യത്തില്‍പ്പെട്ട കത്തോലിക്ക വിശ്വാസിയും നിയുക്ത വൈസ്-പ്രസിഡന്റുമായ വിക്ടോറിയ വില്ലാർരുവലിനെ സംബന്ധിച്ച നിലപാടുകള്‍ ചര്‍ച്ചയാകുന്നു. നിയമസഭയിലെ കോണ്‍ഗ്രസ് അംഗം എന്ന നിലയില്‍ നീണ്ടകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള വില്ലാർരുവല്‍ തന്റെ കത്തോലിക്കാ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ്. ബ്യൂണസ് അയേഴ്സില്‍ ജനിച്ചുവളര്‍ന്ന നാല്‍പ്പത്തിയെട്ടുകാരിയായ വില്ലാർരുവല്‍ തന്റെ വ്യക്തിജീവിതത്തേക്കുറിച്ച് യാതൊന്നും പറയാറില്ലെങ്കിലും താനൊരു കത്തോലിക്ക വിശ്വാസിയാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയുടെ മധ്യസ്ഥയായ ലുജാന്‍ മാതാവിന്റെ തിരുനാള്‍ ദിനസന്ദേശം ഉള്‍പ്പെടെ വില്ലാർരുവല്‍ ട്വീറ്റ് ചെയ്തിരുന്നു. 2019-ല്‍ ഔര്‍ ലേഡി ഓഫ് ലുജാന്‍ ബസിലിക്കയിലേക്ക് നടത്തിയ തീര്‍ത്ഥാടനത്തിന്റെ ചിത്രം അവര്‍ നവമാധ്യമങ്ങളില്‍ പങ്കുവെച്ചു. കാത്തലിക് അപ്പോളജെറ്റിക്സ്‌ പ്രൊജക്റ്റിന്റെ ഡയറക്ടറായ ഫാ. ജാവിയര്‍ ഒലിവേര ഒന്നരവര്‍ഷം മുന്‍പ് താന്‍ വില്ലാർരുവലിനെ ചാപ്പലില്‍ കണ്ട കാര്യം സാക്ഷ്യപ്പെടുത്തിയിരിന്നു. ബ്യൂണസ് അയേഴ്സിന് സമീപമുള്ള ‘ഔര്‍ ലേഡി മീഡിയാട്രിക്സ്‌ ഓഫ് ഓള്‍ ഗ്രേസസ്’ ചാപ്പലിലെ ലാറ്റിന്‍ കുര്‍ബാനയിലാണ് വില്ലാർരുവല്‍ പങ്കെടുക്കുന്നത്. പരമ്പരാഗത ലത്തീന്‍ കുര്‍ബാനയിലും നിയുക്ത വൈസ് പ്രസിഡന്‍റ് ഏറെ താത്പര്യം കാണിക്കുന്നുണ്ട്. സ്പാനിഷ് വാര്‍ത്ത മാധ്യമമായ എല്‍ പായിസിന് സമീപകാലത്ത് നല്‍കിയ അഭിമുഖത്തില്‍ ഭ്രൂണഹത്യയെ ശക്തമായി എതിര്‍ത്ത് വില്ലാർരുവല്‍ പ്രസ്താവന നടത്തിയിരിന്നു. താന്‍ ജീവിക്കുവാനുള്ള അവകാശത്തെ പിന്തുണക്കുകയാണെന്നും ഗര്‍ഭധാരണം മുതല്‍ ജീവന്‍ ആരംഭിക്കുന്നുവെന്നും ജനിക്കുവാനിരിക്കുന്ന ശിശുക്കളെ സംരക്ഷിക്കുന്നത് വിശ്വാസപരമായ കാര്യമല്ലെന്നും അതൊരു ജീവശാസ്ത്രപരമായ കാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2020-ല്‍ പാസാക്കിയ അബോര്‍ഷന്‍ നിയമം റദ്ദാക്കുന്നതിനെ വില്ലാർരുവല്‍ പിന്തുണച്ചിരുന്നു. മെയ് 16-ന് ‘ഇന്‍ഫോബേ’ക്ക് നല്‍കിയ അഭിമുഖത്തില്‍ “വിനാശകരം” എന്നാണ് വില്ലാർരുവല്‍ ഭ്രൂണഹത്യ നിയമത്തെ വിശേഷിപ്പിച്ചത്. സ്വവര്‍ഗ്ഗവിവാഹത്തെ അംഗീകരിച്ചുകൊണ്ട് 2010-ല്‍ പാസാക്കിയ മാര്യേജ് ഇക്വാളിറ്റി നിയമത്തെയും വില്ലാർരുവല്‍ ശക്തമായി എതിര്‍ത്തിരിന്നു.
Image: /content_image/News/News-2023-11-28-21:12:32.jpg
Keywords: അര്‍ജന്റീന
Content: 22257
Category: 18
Sub Category:
Heading: ദളിത് ക്രൈസ്‌തവർ നടത്തുന്നത് നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരം: ആർച്ച് ബിഷപ്പ് തോമസ് നെറ്റോ
Content: തിരുവനന്തപുരം: ദളിത് ക്രൈസ്‌തവർക്ക് പതിറ്റാണ്ടുകളായി നിഷേധിച്ച അവകാശങ്ങൾക്കു വേണ്ടിയുള്ള സമരമാണു നടത്തുന്നതെന്നു ലത്തീൻ തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ. ദളിത് ക്രൈസ്ത‌വ ഏകോപന സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ച് ഫ്ളാഗ് ഓഫ് ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. അധികാരികളുടെ ഭാഗത്തു നിന്നു നീതി ലഭിക്കാനായുള്ള പോരാട്ടത്തിൻ്റെ ഭാഗമായാണ് ഈ മാർച്ച്. ദളിത് ക്രൈസ്‌തവ സമൂഹത്തോട് അധികാരികൾ കാലാകാലങ്ങളായി നീതി നിഷേധമാണു നടത്തുന്നതെന്നു അദ്ദേഹം പറഞ്ഞു. ഈ മാർച്ച് ഒരു പ്രതീകാത്മകസമരമാണ്. ദളിത് ക്രൈസ്‌തവർക്കു ലഭിക്കേ ണ്ട ന്യായമായ അകവാശങ്ങൾ ലഭ്യമാക്കണമെന്നും ആർച്ച് ബിഷപ് കൂട്ടിച്ചേ ർത്തു. പാളയം സെന്റ് ജോസഫ്സ‌് കത്തീഡ്രലിനു മുന്നിൽനിന്ന് ആരംഭിച്ച സെക്രട്ടേറിയറ്റ് മാർച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന ധർണ ഡോ. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു. ദളിത് ക്രൈസ്‌തവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ടെന്നും ദളിത് ക്രൈസ്‌തവരുടെ വിഷയങ്ങളിൽ കോൺഗ്രസ് എപ്പോഴും അനുകൂല നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാനേജ്മെൻ്റ്, കമ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടുന്ന ക്രൈസ്‌തവ വിദ്യാർത്ഥികൾക്ക് 1957 മുതൽ ലഭിച്ചുകൊണ്ടിരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പിന്നാക്ക വിഭാഗ വികസന വകുപ്പ് നിഷേധിച്ചത് പിൻവലിക്കുക, ദളിത് ക്രൈസ്‌തവരുടെ ഭരണഘടനാ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ പ്രത്യേക പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിന് നല്‌കുക, ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സെക്രട്ടേറിയറ്റ് മാർച്ച് ബിഷപ് ഗീവർഗീസ് മാർ അപ്രേം മുഖ്യപ്രഭാഷണം നടത്തി. ഡിസിഎംഎസ് സംസ്ഥാന ഡയറക്ടറും ദളിത് ക്രൈസ്‌തവ സമരസമിതി രക്ഷാധികാരിയുമായ ഫാ.ജോസ് വടക്കേക്കുറ്റ് സ്വാഗതം ആശംസിച്ചു. ഡിസിഎംഎസ് മുൻ സംസ്ഥാന ഡയറക്ടർ ഫാ. ജോൺ അരീക്കൽ, കെഎൽ സിഡിസി സിസിസി കമ്മീഷൻ സെക്രട്ടറി ഫാ. ജോൺസൺ പുത്തൻവീട്ടിൽ, കെഎൽസിഎ സംസ്ഥാന സെക്രട്ടറി ബിജു ജോസി, ദളിത് ക്രൈസ്‌തവ സമ രസമിതി ചെയർമാൻ ജെയിംസ് ഇലവുങ്കൽ, കൺവീനർ ഷിബു ജോസഫ്, കോ-ഓർഡിനേറ്റർ സണ്ണി കാഞ്ഞിരം, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയംഗം ജേക്കബ് നിക്കോളാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2023-11-29-09:04:56.jpg
Keywords: ദളിത
Content: 22258
Category: 1
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പയുടെ ദുബായ് സന്ദര്‍ശനം റദ്ദാക്കി
Content: വത്തിക്കാന്‍ സിറ്റി: ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ ഫ്രാൻസിസ് മാർപാപ്പ, ദുബായിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ COP28 കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് വത്തിക്കാൻ അറിയിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 1- 3 തീയതികളില്‍ പാപ്പ ദുബായ് സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിരിന്നു. എന്നാല്‍ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന പശ്ചാത്തലാത്തിലാണ് പാപ്പയുടെ സന്ദര്‍ശനം വത്തിക്കാന്‍ ഒഴിവാക്കിയിരിക്കുന്നത്. പരിശുദ്ധ പിതാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, യാത്ര ചെയ്യരുതെന്ന് ഡോക്ടർമാർ മാർപാപ്പയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഡോക്ടർമാരുടെ അഭ്യർത്ഥന ഖേദത്തോടെയാണ് ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചതെന്നും തുടര്‍ന്നു യാത്ര റദ്ദാക്കുകയുമായിരിന്നുവെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഇന്നലെ ചൊവ്വാഴ്ച അറിയിച്ചു. ഏതെങ്കിലും രീതിയിൽ കോൺഫറൻസിൽ പങ്കെടുക്കാൻ മാര്‍പാപ്പ ശ്രമിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള സാധ്യതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. മാര്‍പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വത്തിക്കാൻ തിങ്കളാഴ്ച സ്ഥിരീകരിച്ചിരുന്നു. റോമിലെ ജെമെല്ലി ഹോസ്പിറ്റൽ സിടി സ്കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് പാപ്പ കഴിഞ്ഞ ദിവസം വിധേയനായിരിന്നു.
Image: /content_image/News/News-2023-11-29-09:39:29.jpg
Keywords: ദുബാ
Content: 22259
Category: 1
Sub Category:
Heading: നാരായണ്‍പൂര്‍ സംഘര്‍ഷത്തിന് ഒരു വര്‍ഷം: മരണപ്പെട്ടവരെ അടക്കം ചെയ്യുന്നതിന് പോലും സമ്മതിക്കുന്നില്ലെന്ന് ഛത്തീസ്ഗഡിലെ ആദിവാസി ക്രൈസ്തവര്‍
Content: നാരായണ്‍പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ ആദിവാസി ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ സംഘര്‍ഷത്തിന് ഒരു വര്‍ഷം തികയുവാന്‍ പോകുന്ന സാഹചര്യത്തിലും തങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ യാതൊരു കുറവുമില്ലെന്ന പരാതിയുമായി ആദിവാസി ക്രൈസ്തവര്‍. മരണപ്പെട്ട തങ്ങളുടെ കുടുംബാംഗങ്ങളെ സ്വന്തം ഗ്രാമത്തില്‍ അടക്കം ചെയ്യുന്നതിനു പോലും അനുവദിക്കുന്നില്ലെന്നാണ് ആദിവാസി ക്രൈസ്തവര്‍ പറയുന്നത്. 2018-ല്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച സുഖ്റാം സലാം എന്ന ആദിവാസി കൃഷിക്കാരന്‍ അടുത്തിടെ മരണപ്പെട്ടു. മതിയായ രേഖകളുള്ള സ്വന്തം കൃഷിയിടത്തില്‍ തന്നെ അടക്കം ചെയ്യണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാന ആഗ്രഹം. എന്നാല്‍ അദ്ദേഹത്തിന്റെ മൃതശരീരം സ്വന്തം കൃഷിയിടത്തിലോ ഗ്രാമത്തില്‍പോലുമോ അടക്കം ചെയ്യുവാന്‍ കഴിഞ്ഞില്ലെന്നും ആദിവാസി ഹിന്ദുക്കളുടെ എതിര്‍പ്പ് കാരണം അദ്ദേഹത്തിന്റെ മൃതദേഹം പോലീസ് കൊണ്ടുപോയി തങ്ങളുടെ സമ്മതമില്ലാതെ അടക്കം ചെയ്തുവെന്നുമാണ് അദ്ദേഹത്തിന്റെ സഹോദരിയും മക്കളും പറയുന്നത്. തങ്ങള്‍ക്ക് മൃതദേഹം അടക്കം ചെയ്യുന്നതിന് ഇതുവരെ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും കോലിയാരി ഗ്രാമത്തിലെ ആദിവാസി ക്രിസ്ത്യാനികള്‍ പറയുന്നു. ഗ്രാമത്തില്‍ തങ്ങള്‍ വെറും 29 ക്രിസ്ത്യാനികള്‍ മാത്രമാണ് ഉള്ളതെന്നും തങ്ങള്‍ പ്രതിഷേധിച്ചുവെങ്കിലും പോലീസ് തങ്ങളെ സഹായിക്കുന്നതിന് പകരം അവര്‍ കുടുംബത്തിന്റെ അനുവാദമില്ലാതെ മൃതദേഹം ബലമായി കൊണ്ടുപോവുകയായിരുന്നുവെന്നും മരണപ്പെട്ട സലാമിന്റെ സുഹൃത്തായ രാജു കൊറാം പറഞ്ഞു. മൃതദേഹം അടക്കം ചെയ്യുന്നത് തടഞ്ഞ ഹിന്ദുക്കളില്‍ ചിലര്‍ തങ്ങളെ മര്‍ദ്ദിച്ചുവെന്നും, ചിലരെ നാരായണ്‍പൂര്‍ പോലീസും, ജില്ലാ അധികാരികളും ബലമായി പിടിച്ചുകൊണ്ടുപോയെന്നും കൊറാം വെളിപ്പെടുത്തി. പോലീസ് കൊണ്ടുപോയ സലാമിന്റെ മൃതദേഹം നവംബര്‍ 20-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യം കൂടാതെ നാരായണ്‍പൂര്‍ ജില്ലാകേന്ദ്രത്തിലെ ശ്മശാനത്തില്‍ അടക്കം ചെയ്യുകയായിരുന്നു. കുടുംബത്തിന്റെ അനുവാദത്തോടെയാണ് അടക്കം ചെയ്യുന്നതെന്ന് കാണിക്കുന്ന പേപ്പറില്‍ ഒപ്പിടുവാന്‍ ജില്ലാ അധികാരികള്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും കൊറാം ആരോപിച്ചു. ക്രിസ്തു വിശ്വാസം ഉപേക്ഷിച്ചിരുന്നുവെങ്കില്‍ മൃതദേഹം അടക്കം ചെയ്യുവാന്‍ സമ്മതിക്കുമായിരുന്നുവെന്നാണ് ഹിന്ദുത്വവാദികള്‍ പറയുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ആദിവാസി ക്രൈസ്തവര്‍ ക്രിസ്തു വിശ്വാസം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി പ്രാവശ്യം ക്രൈസ്തവര്‍ക്ക് നേരെ ആക്രമണ പരമ്പര നടത്തിയിട്ടുണ്ട്. ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ നയിക്കുന്ന ജന്‍ജാതി സുരക്ഷാ മഞ്ച് പോലെയുള്ള സംഘടനകളാണ് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ജില്ലാ അധികാരികളും, പോലീസും ഈ ആക്രമണങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. നവംബര്‍ 10-ന് മരണപ്പെട്ട മങ്കു സലാം, തൊട്ടടുത്ത ദിവസം മരണപ്പെട്ട നകുല്‍, റംഷീല, നവംബര്‍ 14-ന് മരണപ്പെട്ട സഞ്ചു സലാം എന്നീ ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ സ്വന്തം ഗ്രാമങ്ങളില്‍ അടക്കം ചെയ്യുവാന്‍ ഹിന്ദുക്കള്‍ സമ്മതിച്ചില്ലായെന്നും ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്. ഛത്തീസ്ഗഡിലെ മൂന്നു കോടിയോളം വരുന്ന ജനസംഖ്യയില്‍ വെറും 2 ശതമാനത്തില്‍ താഴെ മാത്രമാണ് ക്രൈസ്തവര്‍. ഈ വര്‍ഷം ആരംഭത്തില്‍ നാരായണ്‍പൂര്‍, കൊണ്ടഗോണ്‍ ജില്ലകളിലായി ഹിന്ദുത്വവാദികള്‍ നടത്തിയ ആക്രമണത്തില്‍ ആയിരത്തില്‍പരം ആദിവാസി ക്രൈസ്തവര്‍ ഭവനരഹിതരായിരിന്നു.
Image: /content_image/News/News-2023-11-29-13:37:14.jpg
Keywords: ഛത്തീസ്
Content: 22260
Category: 1
Sub Category:
Heading: റവ.ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കോട്ടപ്പുറം ബിഷപ്പ്
Content: കോട്ടപ്പുറം: റവ.ഡോ.അംബ്രോസ് പുത്തൻവീട്ടിലിനെ കോട്ടപ്പുറം രൂപതയുടെ ബിഷപ്പായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും കോട്ടപ്പുറം ബിഷപ്പ്സ് ഹൗസിലും നടന്നു. ചെട്ടിക്കാട് സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറും വികാരിയുമായി സേവനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടപ്പുറം രൂപതയുടെ ദ്വിതീയ മെത്രാൻ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി 2023 മെയ് ഒന്നിന് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചതിനെത്തുടർന്ന് കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെന്ന അധിക ചുമതല കൂടി നിർവ്വഹിച്ചു വരികയായിരുന്നു. നിയുക്ത മെത്രാൻ റവ.ഡോ.അംബ്രോസ് ആലുവ കാർമൽഗിരി സെമിനാരി വൈസ് റെക്ടർ ,പ്രൊഫസർ, രൂപത ആലോചന സമിതി അംഗം, കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വികാരി,കുറ്റിക്കാട് സെൻറ് ആൻറണീസ് മൈനർ സെമിനാരി റെക്ടർ, മണലിക്കാട് സെന്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരി വൈസ് റെക്ടർ , ബിഷപ്പ് ഡോ.ഫ്രാൻസിസ് കല്ലറക്കലിന്റെ സെക്രട്ടറി, മണലിക്കാട് നിത്യസഹായ മാതാ പള്ളി പ്രീസ്റ്റ്-ഇൻ-ചാർജ് , ചാത്തനാട് സെന്റ് വിൻസന്റ് ഫെറർ പള്ളി സബ്സ്റ്റിറ്റ്യൂട്ട് വികാരി, പറവൂർ ഡോൺബോസ്കോ പള്ളി സഹവികാരി , പള്ളിപ്പുറം മഞ്ഞുമാതാ പള്ളി സഹവികാരി എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഓസ്ട്രിയയിലെ ഇൻസ്ബ്രുക്കിലെ ലിയോപോൾഡ് ഫ്രാൻസൻസ് സർവ്വകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ലൈസൻഷ്യേറ്റും , മദ്രാസ് സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും റോമിലെ പൊന്തിഫിക്കൽ ഉർബൻ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ (മിസിയോളജി )ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. പള്ളിപ്പുറം സെന്റ് മേരീസ് സ്കൂളിലായിരുന്നു ഏഴാം ക്ലാസ് വരെ പഠനം നടത്തിയത് . പിന്നീട് എറണാകുളം സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ 1979 ൽ പ്രവേശിച്ച അദ്ദേഹം എറണാകുളം സെന്റ് ആൽബർട്ട്സ് ഹൈസ്ക്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് കളമശ്ശേരി സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ താമസിച്ച് കളമശ്ശേരി സെന്റ് പോൾസ് കോളജിൽ പ്രീഡിഗ്രി പഠനം നടത്തി . തത്വശാസ്ത്ര പഠനവും ബിരുദ പഠനവും ബംഗലൂരു സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരുന്നു . തുടർന്ന് ഓസ്ട്രിയയിലെ കനീസിയാനും സെമിനാരിയിൽ ദൈവശാസ്ത്ര രൂപീകരണം പൂർത്തിയാക്കി. കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക ഇടവകയിൽ പരേതരായ പുത്തൻവീട്ടിൽ റോക്കിയുടെയും മറിയത്തിന്റെയും മകനാണ് . ഏലിയാസ് ജോപ്പൻ , മേരി, ട്രീസ , അൽഫോത്സ എന്നിവരാണ് സഹോദരങ്ങൾ . 1967 ആഗസ്റ്റ് 21 നായിരുന്നു ജനനം. ഓസ്ട്രിയയിലെ ബ്രേഗൻസിൽ 1995 ജൂൺ 11 ന് വൈദീകപട്ടം സ്വീകരിച്ചു. വരാപ്പുഴ അതിരൂപതയുടെ വടക്കൻ പ്രദേശങ്ങൾ ഉൾച്ചേർത്ത് 1987 ജൂലൈ മൂന്നിന് 'ക്വേ ആപ്തിയൂസ്' എന്ന പേപ്പൽ ബൂള വഴിയാണ് കോട്ടപ്പുറം രൂപത നിലവിൽ വന്നത് .1987 ഓഗസ്റ്റ് ഒന്നിന് അതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. മോൺ. ഫ്രാൻസിസ് കല്ലറക്കൽ 1987 ജൂലൈ മൂന്നിലെ 'റൊമാനി എത്ത് പൊന്തിഫിച്ചിസ്' എന്ന അപ്പസ്തോലിക എഴുത്തു വഴി പുതിയ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും പുതിയ മെത്രാന്റെ അഭിഷേകവും 1987 ഒക്ടോബർ നാലിന് വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനത്തിൽ കോട്ടപ്പുറത്ത് നടന്നു. ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ 2010 ഫെബ്രുവരി 20 ന് വരാപ്പുഴ മെട്രോപ്പോലീത്തൻ ആർച്ച് ബിഷപ്പായി ബനഡിക്റ്റ് പതിനാറാമൻ പാപ്പയാൽ നിയമിതനായി. 2010 ഏപ്രിൽ 11 ന് എറണാകുളം സെന്റ് ആൽബർട്ട് സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും ആർച്ച് ബിഷപ്പ് ഡോ.കല്ലറക്കൽ നിയമിക്കപ്പെട്ടു. തുടർന്ന് 2010 ഡിസംബർ 18 ന് ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിയെ കോട്ടപ്പുറം രൂപതയുടെ ദ്വിതീയ മെത്രാനായി ബനഡിക്റ്റ് പതിനാറാമൻ പാപ്പ നിയമിച്ചു. 2011 ഫെബ്രുവരി 13 ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ അദ്ദേഹം കോട്ടപ്പുറം രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റു. എഴുപത്തിയഞ്ച് വയസ്സ് പൂർത്തിയായതിനെ തുടർന്ന് പരിശുദ്ധ സിംഹാസനത്തിന് രാജിക്കത്ത് നൽകിയെങ്കിലും പുതിയ ബിഷപ്പിനെ തിരഞ്ഞെടുക്കുന്നതുവരെ തുടരാനുള്ള പാപ്പായുടെ കൽപ്പന സ്വീകരിച്ച് രൂപത ഭരണം നടത്തിക്കൊണ്ടിരിക്കെ 2023 മെയ് ഒന്നിന് ഫ്രാൻസിസ് പാപ്പ ബിഷപ്പ് ഡോ. കാരിക്കശേരിയുടെ രാജി സ്വീകരിക്കുകയും കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയെ കോട്ടപ്പുറം രൂപയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയുമായിരുന്നു. കോട്ടപ്പുറം രൂപത എറണാകുളം, തൃശ്ശൂർ ,മലപ്പുറം, പാലക്കാട് ജില്ലകളിലായി 3300 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്നു.നിലവിൽ കോട്ടപ്പുറം രൂപതയിൽ 24221 കുടുംബങ്ങളും 94576 കത്തോലിക്കരുമാണുള്ളത്.46 ഇടവകകളും ഇടവകയല്ലെങ്കിലും വൈദികർ സ്ഥിര താമസമുള്ള 5 പള്ളികളും 27 കുരിശു പള്ളികളുമുണ്ട്.രൂപത വൈദീകർ 116 പേരുണ്ട്. സന്യസ്തരുടെ 10 ആശ്രമങ്ങളും 42 കോൺവെന്റുകളും രൂപതയിൽ പ്രവർത്തിക്കുന്നു.
Image: /content_image/News/News-2023-11-30-21:31:05.jpg
Keywords: കോട്ടപ്പു
Content: 22261
Category: 18
Sub Category:
Heading: കെ‌സി‌ബി‌സി സർട്ടിഫിക്കറ്റോടെ സമ്പൂർണ്ണ ബൈബിൾ പാരായണം
Content: കെ‌സി‌ബി‌സി നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട ബൈബിൾ അപ്പോസ്തലേറ്റിന്റെയും ഡിവൈൻ മേഴ്സി വചന ഫാമിലി കൂട്ടായ്മയും സംയുക്തമായി സമ്പൂർണ്ണ ബൈബിൾ പാരായണം. തേശ്ശേരി സെന്‍റ് മേരീസ് ദേവാലയത്തില്‍ ഡിസംബര്‍ 3 മുതല്‍ 8 വരെ നടക്കുന്ന ബൈബിൾ പാരായണത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും കെ‌സി‌ബി‌സി ബൈബിൾ കമ്മീഷൻ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വരാൻ സാധിക്കുന്ന സമയവും തീയതിയും മുൻകൂട്ടി ബുക്ക് ചെയ്യുവാനായി താഴെ കാണുന്ന നമ്പറുകളിൽ കോൺടാക്ട് ചെയ്യുക. Johny: +91 98953 67138 Grace: - +91 82819 18346 Anju - +91 99466 68026
Image: /content_image/India/India-2023-12-01-09:30:56.jpg
Keywords: കെ‌സി‌ബി‌സി
Content: 22262
Category: 1
Sub Category:
Heading: 'കാതൽ' സിനിമയ്ക്കുള്ളിലെ ക്രൈസ്തവ വിരുദ്ധത
Content: സ്വവർഗാനുരാഗം ഉൾപ്പെടെയുള്ള ഭിന്ന ലൈംഗിക ആഭിമുഖ്യങ്ങളുമായി (LGBTQIA+) ബന്ധപ്പെട്ട അവകാശവാദങ്ങളെ എതിർക്കുന്ന കത്തോലിക്കാ സമൂഹത്തിലെ അംഗങ്ങളെ തന്നെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച മലയാള ചലച്ചിത്രമാണ് "കാതൽ - ദ കോർ". തികച്ചും ക്രൈസ്തവ പശ്ചാത്തലമാണ് സിനിമയ്ക്ക് ആദ്യന്തമുള്ളത്. രണ്ടാമതൊരു പശ്ചാത്തലം ഇടതുപക്ഷ രാഷ്ട്രീയത്തിന്റേതാണ്. വിപരീത സ്വഭാവമുള്ള രണ്ട് വ്യത്യസ്ഥ പശ്ചാത്തലങ്ങളെ വിദഗ്ധമായി സമന്വയിപ്പിച്ച സംവിധായകൻ ജിയോ ബേബിയും രചയിതാക്കളായ ആദർശ് സുകുമാരനും, പോൾസൺ സ്കറിയയും അഭിനന്ദനം അർഹിക്കുന്നു. സാങ്കേതികമായി സിനിമയുടെ ഗുണദോഷങ്ങൾക്കപ്പുറം, സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തെയും അവതരിപ്പിക്കുന്ന ആശയങ്ങളെയും, അതിന്റെ രീതിയെയും വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്ന ചില വസ്തുതകളുണ്ട്. അതിൽ ഒന്നാമത്തേത്, സ്വവർഗാനുരാഗം ഒരു സ്വാഭാവിക പ്രതിഭാസമാണെന്നും, ചുറ്റുവട്ടത്തുള്ളവരും സമൂഹവും സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾ അംഗീകരിക്കണമെന്നുമുള്ള ആശയമാണ്. രണ്ടാമത്, ക്രൈസ്തവ സമൂഹത്തിനും ക്രൈസ്തവ വിശ്വാസത്തിനും വിരുദ്ധമായ ചില പരോക്ഷ ആശയപ്രചാരണങ്ങളാണ്. ലൈംഗികതയ്ക്ക് നൽകപ്പെടുന്ന അമിത പ്രാധാന്യം കഥാതന്തുവിന്റെ മറ്റൊരു സവിശേഷതയാണ്. കേരളത്തിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ, വിശിഷ്യ ഒരു ക്രൈസ്തവ കുടുംബ പശ്ചാത്തലത്തിൽ ഇത്തരമൊരു കഥ അവതരിപ്പിക്കപ്പെടുന്നു എന്നുള്ളതാണ് പ്രധാനം. ക്രൈസ്തവ കുടുംബ പശ്ചാത്തലം മാത്യു ദേവസ്സി, ഓമന ഫിലിപ്പ് എന്നീ രണ്ടു പേരുകളിൽ മാത്രം ഒതുങ്ങുന്നില്ല എന്ന് ഉറപ്പുവരുത്താൻ അണിയറ പ്രവർത്തകർ പ്രത്യേകമായി ശ്രദ്ധിച്ചിട്ടുണ്ട്. ക്രൈസ്തവ ഭൂരിപക്ഷ മേഖലയായ കോട്ടയം ജില്ലയിലെ തീക്കോയി എന്ന ഗ്രാമം, സിനിമയുടെ ആരംഭം മുതൽ പലപ്പോഴായി അവതരിപ്പിക്കുന്ന ദേവാലയ - പ്രാർത്ഥനാ രംഗങ്ങൾ, നായിക ഓമനയുടെ ആഴമായ ദൈവഭക്തി, കുടുംബ പ്രാർത്ഥന, ഇടവക വൈദികനുമായുള്ള കുടുംബത്തിന്റെ അടുപ്പം എന്നിങ്ങനെ ക്രൈസ്തവ വിശ്വാസത്തിന്റെ വ്യക്തമായ പശ്ചാത്തലം ചലച്ചിത്രത്തിൽ ഉടനീളം നിലനിർത്തുന്നുണ്ട്. ഇടതുപക്ഷ സഹയാത്രികനെങ്കിലും നായകനായ മാത്യുവും ഒരു ദൈവവിശ്വാസിയാണ്. #{blue->none->b->ഭിന്ന ലൈംഗിക അഭിമുഖ്യങ്ങളും ആക്ടിവിസ്റ്റുകളും ‍}# പുരോഗമനപരമായ ആശയങ്ങൾ എന്ന ലേബലിൽ ഇന്ന് വിവിധ രീതികളിൽ പ്രചരിക്കപ്പെടുന്ന ചില ആശയങ്ങളുടെ സ്വാധീനം ചലച്ചിത്രത്തിൽ പ്രകടമാണ്. LGBTQIA+ ആശയപ്രചാരണങ്ങൾക്കായി കഠിനാധ്വാനം നടത്തുകയും ഭിന്ന ലൈംഗിക അഭിമുഖ്യമുള്ളവരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനകളും ആക്ടിവിസ്റ്റുകളും ലോകമെമ്പാടുമുണ്ട്. കേരളത്തിലെ പൊതുസമൂഹത്തിൽ അത്രമാത്രം സജീവമല്ലെങ്കിലും കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ക്യാംപെയ്നിംഗുകൾ പതിവായി ഉണ്ടാകുന്നുണ്ട്. പുരോഗമന ചിന്താഗതിക്കാർ എന്ന് അവകാശപ്പെടുന്നവർ തങ്ങളെ സ്വയം അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന വാദഗതികളായി സ്വർഗ്ഗ ലൈംഗികത സംബന്ധിച്ച ആശയങ്ങൾ പ്രകടമാകാറുമുണ്ട്. ചില വിദേശരാജ്യങ്ങളുടെ മാതൃകയിൽ സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുതതേടി ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് മുന്നിലെത്തിയതും, ആ ആവശ്യം കോടതി നിരാകരിച്ചതും ഏതാനും ആഴ്ചകൾക്ക് മുമ്പാണ്. സ്വവർഗ്ഗ വിവാഹം ഇന്ത്യൻ സംസ്കാരത്തിനും, വിവാഹമെന്ന സങ്കൽപ്പത്തിനും യോജിക്കുന്നതല്ലെന്ന നിലപാടാണ് ഈ വിഷയത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗികതയെ കുറ്റകരമായി കണ്ടിരുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377 ആം വകുപ്പ് 2018 ൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷമാണ്, സ്വവർഗ്ഗ ലൈംഗികത സംബന്ധിച്ച അവകാശവാദങ്ങൾ മുഖ്യധാരാ സമൂഹത്തിൽ ഉയർന്നുതുടങ്ങിയത്. സുപ്രീംകോടതി റദ്ദാക്കിയ IPC 377 സംബന്ധിച്ച പരാമർശങ്ങൾ "കാതൽ - ദ കോർ" എന്ന ചലച്ചിത്രത്തിലുണ്ട്. അഭിമാനകാരവും പുരോഗമനപരവുമായ നീക്കമായാണ് അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. #{blue->none->b->ഇടതുപക്ഷ പുരോഗമന രാഷ്ട്രീയം ‍}# ഇടതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി സ്വവർഗ്ഗ ലൈംഗികത എന്ന "പുരോഗമനപരമായ" ആശയത്തെ ബന്ധപ്പെടുത്തിയാണ് കഥ മുന്നോട്ടുപോകുന്നത്. മറ്റെല്ലാവരും സ്വവർഗ്ഗ ലൈംഗികതയെ വെറുപ്പോടെ കാണുമ്പോൾ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം നായകനെ ചേർത്തുപിടിക്കുകയാണ്. ആ നിലപാടിന്റെ വിജയവും "മഹത്വ"വുമാണ് അടിസ്ഥാന ആശയം. ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ കലാലയങ്ങളിൽ വഴിവിട്ടതും, പ്രകൃതിവിരുദ്ധവുമായ ലൈംഗിക ആശയപ്രചാരണങ്ങൾ നടന്നുവരുന്ന ഈ കാലഘട്ടത്തിൽ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നു എന്ന ആശയം സിനിമ മുന്നോട്ടുവച്ചിരിക്കുന്നത് യാദൃശ്ചികമായിരിക്കാനിടയില്ല. #{blue->none->b->ക്രൈസ്തവ വിരുദ്ധത ‍}# കത്തോലിക്കാ സഭ എക്കാലവും ശക്തമായി മുന്നോട്ടുവയ്ക്കുന്ന ധാർമ്മിക മൂല്യങ്ങളെ വെല്ലുവിളിക്കുക എന്ന ലക്‌ഷ്യം ചലച്ചിത്രത്തിന്റെ പിന്നണി പ്രവർത്തകർക്കുണ്ട് എന്ന് വ്യക്തമായും സംശയിക്കാവുന്നതാണ്. ഒന്നാമത്തെ കാരണം, കത്തോലിക്കാ കുടുംബ, ദേവാലയ പരിസരങ്ങളാണ് സിനിമയുടെ പശ്ചാത്തലമായി തെരഞ്ഞെടുത്തത് എന്നുള്ളതുതന്നെയാണ്. സിനിമ അവതരിപ്പിക്കുന്ന ആശയത്തിന് മത പശ്ചാത്തലങ്ങൾ ഒരു അനിവാര്യതയേ ആയിരുന്നില്ല എങ്കിലും, അത്തരമൊരു കുടുംബത്തെ തന്നെ തെരഞ്ഞെടുത്തത് നിഷ്കളങ്കമായാണ് എന്ന് കരുതാനാവില്ല. "പ്രോഗ്രസീവായി" ചിന്തിക്കുന്ന ഒരു കത്തോലിക്കാ പുരോഹിതനും സിനിമയിൽ ഒരു കഥാപാത്രം തന്നെയാണ്. സ്വവർഗ്ഗ ലൈംഗികതയെ തള്ളിപ്പറയുന്ന കത്തോലിക്കാ സമൂഹത്തിലെ ഒരു കുടുംബത്തെ തന്നെ കഥാപാത്രങ്ങളായി നിശ്ചയിച്ചു എന്നുള്ളത്, ഇക്കാര്യത്തിൽ സഭയുടെ നിലപാട് ശരിയല്ല എന്ന് പരോക്ഷമായി സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെയാണ് എന്ന് കരുതാവുന്നതാണ്. ദൈവവിശ്വാസികളല്ലാത്ത ന്യൂ ജനറേഷൻ ഈ ചലച്ചിത്രത്തിന്റെ മറ്റൊരു ഭാഗമാണ്. ദൈവവിശ്വാസികളായ മാത്യുവിന്റെയും ഓമനയുടെയും മകൾ പള്ളിയിൽ കയറാൻ താൽപ്പര്യം കാണിക്കാത്തവളും, "പ്രോഗ്രസീവ്" ആയി ചിന്തിച്ച് അപ്പന്റെ സ്വവർഗ്ഗാനുരാഗത്തെ പിന്തുണയ്ക്കുന്നവളുമായ കോളേജ് വിദ്യാർത്ഥിനിയാണ്. "പള്ളിയിൽ വന്നാൽ, തിരിച്ചെത്തുമ്പോൾ കപ്പയും പോർക്കും തരാം" എന്ന് വാഗ്ദാനം ചെയ്ത് മകനുമായി പള്ളിയിലെത്തുന്ന ഒരു അമ്മയും, മകനായ ചെറിയ കുട്ടിയും കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. പരിമിതമായ എണ്ണം ആളുകൾ മാത്രം ഉൾപ്പെടുന്ന ദേവാലയാന്തരീക്ഷങ്ങളും, അമ്പതുപേരിൽ കൂടുതലില്ലാത്ത തിരുന്നാൾ പ്രദക്ഷിണവും മറ്റും ചെലവ് ചുരുക്കലിന്റെ ഭാഗമാണോ, അതോ വിശ്വാസി സമൂഹത്തിന്റെ ദുർബ്ബലത അവതരിപ്പിക്കാനുള്ള "ഡയറക്ടേഴ്സ് ബ്രില്യൻസ്" ആണോ എന്ന് സംശയിക്കണം. ഭർത്താവിന്റെ സ്വവർഗാനുരാഗം മനസിലാക്കി "സ്നേഹത്തോടെ" അതിന് വിട്ടുകൊടുക്കുന്ന തികഞ്ഞ ദൈവവിശ്വാസിയായ ഓമനയുടെ വിശാലമനസ്കതയും ചലച്ചിത്രത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ മുഖ്യധാരയിൽ ഏറെയൊന്നും ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഇത്തരമൊരു വിഷയം ചർച്ചയ്ക്ക് വയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമവും, പൊതുസമൂഹ പിന്തുണ "പുരോഗമനവാദികൾക്ക്" ലഭിക്കാനുള്ള ശ്രമവും സിനിമയ്ക്ക് പിന്നിൽ ഉണ്ട് എന്നുള്ളത് വ്യക്തം. സംവിധായകന്റെ മുൻ ചലച്ചിത്രമായ "ഗ്രേറ്റ് ഇന്ത്യൻ കിച്ചനി"ൽ നായികാ നായകന്മാരായിരുന്ന സുരാജ്, നിമിഷ സജയൻ താരജോഡികൾക്ക് അപ്പുറം ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടുപേരെ നായികാ നായകന്മാരായി നിശ്ചയിക്കാൻ മാത്രം വലിപ്പമുള്ള ഒരു ക്യാൻവാസ് ഈ ചലച്ചിത്രത്തിന് ഇല്ലാതിരുന്നിട്ടുകൂടി അപ്രകാരം ചെയ്തതിന് പിന്നിൽ മറ്റൊരു ബ്രില്യൻസ് ഉണ്ടെന്ന് വ്യക്തം. മമ്മൂട്ടി - ജ്യോതിക താര ജോഡികളുടെ സാന്നിധ്യം സ്ക്രീനുകൾ പതിന്മടങ്ങാക്കുകയും തിയേറ്റർ നിറയ്ക്കുകയും ചെയ്തു. ഭിന്ന ലൈംഗിക അഭിമുഖ്യമുള്ളവർക്ക് തങ്ങളുടെ ശാരീരിക - മാനസിക അവസ്ഥകളിൽ മാറ്റം വരുത്താൻ കഴിയാത്തപക്ഷം, അവർ ആയിരിക്കുന്ന അവസ്ഥയെ കരുണയോടെ കാണുന്നു എന്നുള്ളതാണ് ഈ വിഷയത്തിലുള്ള സഭയുടെ നിലപാട്. അത്തരക്കാരുടെ അതിരുകടന്ന അവകാശവാദങ്ങളോടും, ലൈംഗിക അരാജകവാദികളുടെ കൈകടത്തലുകളോടും ക്രൈസ്തവ സമൂഹത്തിന് മാത്രമല്ല, ധാർമ്മിക ബോധമുള്ള ആർക്കും അനുഭാവം പുലർത്താനാവില്ല. ലൈംഗിക ആഭിമുഖ്യങ്ങളെയും, ലൈംഗിക ചോദനകളെയും രണ്ടായി കണ്ടുകൊണ്ടുള്ള പക്വമായ സമീപനത്തിന് പകരം, ലൈംഗിക അതിപ്രസത്തിന് പലപ്പോഴും ഇടം കൊടുക്കുന്ന ഈ ചലച്ചിത്രം സംവേദനം ചെയ്യുന്ന അടിസ്ഥാന ആശയങ്ങളോട് യോജിക്കാനാവില്ല. അത്തരമൊരു ആശയ പ്രചാരണത്തിന് ക്രൈസ്തവ വിശ്വാസത്തിന്റെ പശ്ചാത്തലം ദുരുപയോഗിച്ച പ്രവൃത്തി പ്രതിഷേധാർഹമാണ്. (ലേഖകനായ ഫാ. ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറിയാണ്)
Image: /content_image/News/News-2023-12-01-09:49:52.jpg
Keywords: സിനിമ
Content: 22263
Category: 18
Sub Category:
Heading: കേരളത്തെ മദ്യാലയമാക്കരുത്: ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
Content: തിരുവനന്തപുരം: കേരളത്തെ മദ്യാലയമാക്കരുതെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്. മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്തു‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. സംസ്ഥാനത്തെ 941 പഞ്ചായത്തുകളിൽ 929 എണ്ണവും പട്ടണമേഖലയിലാണെന്നാണ് സർക്കാർ കണക്കുകൾ. പട്ടണ പ്രദേശങ്ങളിലാണ് പഞ്ചായത്തുക ൾ സ്ഥിതി ചെയ്യുന്നതെങ്കിൽ അവിടങ്ങളിൽ മദ്യശാലകൾ ആരംഭിക്കാൻ അ നുമതി നല്കാമെന്ന ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം. ഈ കണക്ക് പ്രകാരം ഗ്രാമീണമേഖല തന്നെ കേരളത്തിൽ ഇല്ലെന്നു തോന്നിപ്പോകും. ആർക്കുവേണ്ടിയാണ് ഇത്തരത്തിൽ പ്രഖ്യാപനങ്ങൾ നടത്തുന്നത്. ഇന്ന് സ്ത്രീകൾ പോലും മദ്യത്തിന് അടിമയാകുന്ന സ്ഥിതിയാണ്. മദ്യപാനം മൂലം രോഗികളാകുന്നവരുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നു. ഇതിനു മാറ്റം വരണം. മദ്യ ഉപയോഗം കുറയ്ക്കുന്ന തരത്തിലുള്ള നടപടികൾ സർക്കാർ കൈ ക്കൊള്ളണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ അധ്യക്ഷത വഹിച്ചു. പാളയം ഇമാം സുഖയ് മൗലവി, സ്വാമി അശ്വ തി തിരുനാൾ, ഫാ. സ്റ്റാലിൻ ഫെർണാണ്ടസ്, അഡ്വ. ഹരീന്ദ്രനാഥ്. വൈ. രാ ജു, തോമസ് ചെറിയാൻ, മുരളീദാസ്, എഫ്.എം. ലാസർ തുടങ്ങിയവർ പങ്കെടുത്തു.
Image: /content_image/India/India-2023-12-01-10:06:44.jpg
Keywords: ഇഗ്നാ