Contents
Displaying 21881-21890 of 24987 results.
Content:
22294
Category: 1
Sub Category:
Heading: കുവൈറ്റിലെ ഔര്‍ ലേഡി അറേബ്യ ദേവാലയത്തിന്റെ ഡയമണ്ട് ജൂബിലി ആഘോഷം പരിസമാപ്തിയിലേക്ക്
Content: അഹമദി: വടക്കന്‍ അറേബ്യന്‍ അപ്പസ്തോലിക് വികാരിയത്തിന്റെ മാതൃദേവാലയവും കുവൈറ്റിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ദേവാലയവുമായ ഔര്‍ ലേഡി ഓഫ് അറേബ്യ ദേവാലയത്തിന്റെ ഒരു വര്‍ഷം നീണ്ട ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ പരിസമാപ്തിയിലേക്ക്. മറ്റന്നാള്‍ ഡിസംബര്‍ 8ന് വടക്കന്‍ അറേബ്യയുടെ അപ്പസ്തോലിക വികാരിയായ മോണ്‍. ആള്‍ഡോ ബെരാര്‍ഡി, ഒ.എസ്.എസ്.ടി അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെയാണ് ഔര്‍ ലേഡി ഓഫ് അറേബ്യ ദേവാലയത്തിന്റെ എഴുപത്തിയഞ്ചാമത് വാര്‍ഷികാഘോഷങ്ങള്‍ സമാപിക്കുക. കുവൈറ്റിലെ അപ്പസ്തോലിക പ്രതിനിധി യൂജിന്‍ മാര്‍ട്ടിന്‍ മെത്രാപ്പോലീത്ത, കുസ്തോസ് ഓഫ് അറേബ്യ ഫാ. മൈക്കേല്‍ ഫെര്‍ണാണ്ടസ് ഒ.എഫ്.എം എന്നിവര്‍ക്ക് പുറമേ കുവൈറ്റില്‍ നിന്നുള്ള മുഴുവന്‍ വൈദികരും, ഖത്തര്‍, ബഹ്‌റൈന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സമാപന കുര്‍ബാനയില്‍ പങ്കെടുക്കുമെന്ന് മോണ്‍. ബെരാര്‍ഡി അറിയിച്ചു. വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ച് പദ്ധതിയിട്ടിരുന്ന മറ്റ് പരിപാടികള്‍ പലസ്തീനിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കുവൈറ്റി മണ്ണില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ കത്തോലിക്കാ ദേവാലയമാണ് പരിശുദ്ധ കന്യകാമാതാവിന്റെ നാമധേയത്തില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഔര്‍ ലേഡി ഓഫ് അറേബ്യ ദേവാലയം. 1945 ഡിസംബര്‍ 25-നാണ് മഗ്വായില്‍ താല്‍ക്കാലികമായി ഉണ്ടാക്കിയ കൂടാരത്തില്‍വെച്ച് കുവൈറ്റിലെ ആദ്യ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്. 1946 മുതല്‍ 1948 വരെ കര്‍മ്മലീത്ത മിഷ്ണറിയായ ഫാ. കാര്‍മല്‍ സ്പിറ്റേരി ഇടക്കിടെ ഇവിടെ കുര്‍ബാന അര്‍പ്പിച്ചിരുന്നു. 1948-ല്‍ അഹമദിയിലെ ഒരു ഊര്‍ജ്ജ നിലയം ചാപ്പലാക്കി മാറ്റുകയും ദൈവമാതാവിന്റെ സമര്‍പ്പണ തിരുനാള്‍ ദിനത്തില്‍ അവിടെ ആദ്യ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. അതേവര്‍ഷം തന്നെ കുവൈറ്റിലെ ആദ്യ റെസിഡന്റ് വൈദികനായി ഫാ. തിയോഫാനോ സ്റ്റെല്ലായെ നിയമിച്ചു. ഇദ്ദേഹം പിന്നീട് കുവൈറ്റിലെ ആദ്യത്തെ അപ്പസ്തോലിക വികാരിയായി ഉയര്‍ത്തപ്പെട്ടു. 1952-ല്‍ കുവൈറ്റ് ഓയില്‍ കമ്പനി (കെ.ഒ.സി) അഹമദിയില്‍ ഒരു പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണത്തിന് ഉത്തരവാദിത്വമേറ്റെടുത്തു. അന്നത്തെ പാപ്പ പയസ് പന്ത്രണ്ടാമന്‍ ആശീര്‍വദിച്ച് അയച്ച കല്ലായിരുന്നു ദേവാലയത്തിന്റെ മൂലക്കല്ല്. 1955 ഡിസംബര്‍ 8-നാണ് പുതിയ ദേവാലയത്തിന്റെ ആദ്യ കല്ലിടല്‍ ചടങ്ങ് നടന്നത്. 1956-ല്‍ ദേവാലയം ‘ഔര്‍ ലേഡി ഓഫ് അറേബ്യ’യുടെ നാമധേയത്തില്‍ സമര്‍പ്പിക്കപ്പെട്ടു. ജി.സി.സി രാഷ്ട്രങ്ങളില്‍ വത്തിക്കാനുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന ആദ്യ രാഷ്ട്രമാണ് കുവൈറ്റ്. 2000 വരെ കുവൈറ്റില്‍ അപ്പസ്തോലിക കാര്യാലയം സ്ഥാപിക്കപ്പെട്ടിരുന്നില്ല. കുവൈറ്റ്, ബഹ്‌റൈന്‍ ഖത്തര്‍, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് വടക്കന്‍ അറേബ്യന്‍ അപ്പസ്തോലിക് വികാരിയത്ത്.
Image: /content_image/News/News-2023-12-06-15:36:25.jpg
Keywords: കുവൈറ്റി

22295
Category: 1
Sub Category:
Heading: തടങ്കലിലാക്കിയ മെത്രാനു വേണ്ടി സ്വരമുയര്‍ത്തി യുഎന്‍: സുരക്ഷിതനെന്ന് നിക്കരാഗ്വേ
Content: മനാഗ്വേ: നിക്കരാഗ്വേയില്‍ തടവിലാക്കിയിരിക്കുന്ന കത്തോലിക്ക മെത്രാനായ റോളാണ്ടോ അൽവാരെസിന് മറ്റുള്ള തടവുകാരുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാ ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്ന അവകാശവാദവുമായ ലാറ്റിന്‍ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേ. ബിഷപ്പ് അൽവാരെസ് അന്യായമായി തടവിൽ കഴിയുന്നതിൽ ഈ മാസം ആദ്യം ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ പ്രവർത്തകർ ആശങ്ക പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിക്കരാഗ്വേ പ്രതികരണം നടത്തിയിരിക്കുന്നത്. 26 വർഷത്തെ ശിക്ഷയാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. രാജ്യത്തെ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ഏകാധിപത്യത്തിനെതിരെ രൂക്ഷമായി വിമർശിച്ചുക്കൊണ്ടിരുന്ന ബിഷപ്പ് റോളാണ്ടോ അൽവാരെസിനെ 222 തടവുകാരോടൊപ്പം അമേരിക്കയിലേക്ക് കടത്താൻ ശ്രമം നടന്നിരുന്നു. എന്നാൽ അദ്ദേഹം രാജ്യം വിടാൻ കൂട്ടാക്കിയില്ല. രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ശ്രമം നടത്തി, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് മെത്രാനെതിരെ ചുമത്തിയിരിക്കുന്നത്. തടവുകാർക്ക് നൽകുന്നതിനേക്കാൾ ആനുകൂല്യങ്ങൾ, ഡോക്ടർമാരെ കാണാൻ സൗകര്യം ഒരുക്കുന്നതിൽ അടക്കം നൽകുന്നുണ്ടെന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്. മറ്റുള്ള പ്രചാരണങ്ങൾക്ക് വിപരീതമായി കുടുംബങ്ങളെ കാണാനും, വസ്തുക്കള്‍ സ്വീകരിക്കാനും നിയമത്തിന് വിധേയമായി അവസരം നൽകുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു. തടവിലാക്കിയിരിക്കുന്ന ആളുകൾക്ക് നൽകേണ്ട മനുഷ്യാവകാശ പരിഗണനകളെ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ ഇറക്കിയിരിക്കുന്ന നെൽസൺ മണ്ടേല നിയമങ്ങൾക്ക് വിരുദ്ധമായിട്ടാണ് ബിഷപ്പിനെ ഇപ്പോൾ ഒറ്റയ്ക്ക് തടവറയിലാക്കിയിരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ധരായ നാസില ഗാനിയയും, അയറിൻ ഖാനും നവംബർ ഏഴാം തീയതി ആരോപിച്ചിരിന്നു. അദ്ദേഹത്തെ ഉടനടി മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. നവംബർ പതിനെട്ടാം തീയതി തടവിൽ ആക്കിയിരുന്ന 12 വൈദികരെ ഭരണകൂടം റോമിലേക്ക് വത്തിക്കാനുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ അയച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. മതഗൽപ്പ മെത്രാനായ അൽവാരസ് മാത്രമാണ് ഇപ്പോൾ രാജ്യത്ത് ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏക സഭാനേതാവ്.
Image: /content_image/News/News-2023-12-06-17:22:47.jpg
Keywords: നിക്കരാഗ്വേ

22296
Category: 9
Sub Category:
Heading: ഷെക്കെയ്ന ന്യൂസ് യൂറോപ്പിന്റെ മണ്ണിലേക്ക്; ചരിത്ര മുഹൂർത്തം 9ന് യുകെ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ
Content: അന്താരാഷ്ട്ര മാധ്യമരംഗത്ത് സത്യത്തിന്റെ നിഷ്പക്ഷ മുഖമായി വിപ്ലവം സൃഷ്ടിക്കാന്‍ ഷെക്കെയ്നാ യൂറോപ്പിന് തിരിതെളിയുന്നു. സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പും ഷെക്കെയ്‌ന യൂറോപ്പിന്റെ രക്ഷാധികാരിയുമായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഷെക്കെയ്ന ന്യൂസ് ചാനല്‍ ഉദ്ഘാടനം നിര്‍വഹിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നേരായ വാര്‍ത്താ അവതരണത്തിലൂടെയും ധീരമായ നിലപാടുകളിലൂടെയും ഷെക്കെയ്‌ന ചെയ്യുന്ന മാധ്യമശുശ്രൂഷ യൂറോപ്പിന്റെ മണ്ണിലേക്ക് കൂടുതല്‍ വ്യാപിക്കുന്നതിനായി ഷെക്കെയ്‌ന യൂറോപ്പ് എന്ന ചാനല്‍ പ്രേക്ഷകരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് കര്‍മ്മപദത്തിലേക്ക് ചുവടുവക്കുകയാണ്. കേരളത്തില്‍ നിന്നുള്ള വര്‍ത്തകള്‍ക്കും പ്രോഗ്രാമുകള്‍ക്കുമൊപ്പം യുകെയിലും യൂറോപ്പിലുമുള്ള പ്രവാസി മലയാളി സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ടുള്ള പ്രോഗ്രാം വിന്യാസമാണ് ഷെക്കെയ്‌ന യൂറോപ്പിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഷെക്കെയ്‌ന യൂറോപ്പ് ചാനലിന്റെ ഉദ്ഘാടനം 2023 ഡിസംബര്‍ 9ന് യുകെ യിൽ ബര്‍മിങ്ങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പും ഷെക്കെയ്‌ന യൂറോപ്പിന്റെ രക്ഷാധികാരിയുമായ മാര്‍ ജോസഫ് സ്രാമ്പിക്കൽ നിർവ്വഹിക്കും. ഷെക്കെയ്ന ചാനലിന്റെ നേതൃത്വം ബ്രദർ സന്തോഷ് കരുമത്ര പങ്കെടുക്കും. രാജ്യാന്തര തലത്തിൽ ക്രൈസ്തവരുടെ ന്യായമായ അവകാശങ്ങള്‍ക്കായി സ്വരമുയര്‍ത്തിയും നീതിനിഷേധങ്ങള്‍ക്കെതിരെ പ്രതികരിച്ചും മതേതര രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ ധാര്‍മ്മികതയുടെ പക്ഷംചേര്‍ന്നും മുന്നേറുന്ന ഷെക്കെയ്‌നയുടെ യൂറോപ്പിലേക്കുള്ള ചിറകുവിരിക്കല്‍ വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ റോക്കു പ്ലാറ്റ്‌ഫോമിലും തുടര്‍ന്ന് മറ്റു ഐപി പ്ലാറ്റ്‌ഫോമുകളിലും ഷെക്കെയ്‌ന യൂറോപ്പ് ലഭ്യമാകും.
Image: /content_image/Events/Events-2023-12-06-19:30:54.jpg
Keywords: ഷെക്കെയ്ന

22297
Category: 18
Sub Category:
Heading: കേരള സഭയില്‍ 2024 യുവജന വര്‍ഷമായി ആചരിക്കും
Content: കൊച്ചി: കേരള സഭാനവീകരണത്തിന്റെ രണ്ടാം ഘട്ടമായ 2024 'യുവജന വര്‍ഷമായി' ആചരിക്കാന്‍ തീരുമാനിച്ചു. 2023-ല്‍ ഡിസംബര്‍ 4,5,6 തീയതികളിലായി പാലാരിവട്ടം പിഒസിയില്‍വെച്ചു നടന്ന കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ സമ്മേളനാനന്തരം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യുവജനങ്ങള്‍ സഭയുടെയും സമൂഹത്തിന്റെയും ചൈതന്യമാണ്. സഭ അവരെ നെഞ്ചോടു ചേര്‍ത്തുപിടിക്കണമെന്നും കെസിബിസി നേതൃത്വം ആഹ്വാനം ചെയ്തു. കൂടുതല്‍ ഉത്തരവാദിത്ത ബോധത്തോടെ തങ്ങളുടെ ദൗത്യം സമൂഹത്തില്‍ നിര്‍വ്വഹിക്കുന്നതിനും രാഷ്ട്രനിര്‍മ്മാണത്തില്‍ ഗൗരവതരമായ ഇടപെടല്‍ നടത്തുന്നതിനും യുവജനങ്ങള്‍ക്കാകണം. ശാസ്ത്രം, വിശ്വാസം, രാഷ്ട്രീയം, സാഹിത്യം, കല, അധ്യാപനം, സാമൂഹിക സേവനം, മാധ്യമം എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിലുള്ള തങ്ങളുടെ നൈപുണി സമൂഹ നിര്‍മ്മിതിക്കുവേണ്ടി വ്യയം ചെയ്യുന്നതിലൂടെ യുവത്വം ഫലദായകമായ കാലമാക്കുന്നതിന് അവര്‍ക്ക് സാധിക്കും. യുവജനങ്ങളുടെ ബൗദ്ധിക സമ്പത്ത് രാജ്യത്തിനു നഷ്ടമാകാന്‍ ഇടയാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കപ്പെടുന്നതിന് ഭരണാധികാരികള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കെസിബിസി പ്രസ്താവനയില്‍ അറിയിച്ചു.
Image: /content_image/India/India-2023-12-06-20:08:53.jpg
Keywords: കെസിബിസി

22298
Category: 1
Sub Category:
Heading: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളനാനന്തരം ഇറക്കിയ പത്രക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം
Content: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ സമ്മേളിച്ച മെത്രാന്‍ സമിതി, സഭാംഗങ്ങള്‍ എന്ന നിലയിലും പൊതുസമൂഹത്തിന്റെ ഭാഗമെന്ന നിലയിലും ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകളും വിശകലനങ്ങളും നടത്തി. അതിവേഗം മാറിവരുന്നസാമൂഹിക ജീവിതത്തില്‍ രാഷ്ട്രീയ - സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ ക്രൈസ്തവര്‍ തഴയപ്പെടുന്നുണ്ടെന്ന യാഥാര്‍ഥ്യത്തെ ഗൗരവത്തോടെ കാണണമെന്ന് വിലയിരുത്തുകയും ചെയ്തു. #{blue->none->b-> ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണം }# ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ശ്രി. ജെ.ബി. കോശി കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള നിര്‍ദേശങ്ങളെ സംബന്ധിച്ച് പഠിക്കുന്നതിനായി വിവിധ വകുപ്പുകളെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതായി വാര്‍ത്തകളില്‍ കണ്ടു. എന്നാല്‍ നാളിതുവരെ റിപ്പോര്‍ട്ട് പ്രസിദ്ധം ചെയ്തിട്ടില്ലാത്തതിനാല്‍ കമ്മീഷന്റെ കണ്ടെത്തലുകളും വിലയിരുത്തലുകളും എന്തെന്ന് പൊതുസമൂഹത്തിന് അറിയാനായിട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ട് മുഴുവനായിതന്നെ പരസ്യമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. മാത്രമല്ല പരിഹാരമായി കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ സഭാവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ തയ്യാറാകണം. #{blue->none->b-> പുതിയ പ്രവണതകളെ വിവേചിക്കണം }# സമൂഹത്തില്‍ അതിവേഗം സ്വാധീനിക്കപ്പെടുന്നതും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ചിത്രീകരിക്കപ്പെടുന്നതുമായ സ്വവര്‍ഗ്ഗ വിവാഹം, ഗര്‍ഭഛിദ്രം, ലീവിങ് ടുഗതര്‍ തുടങ്ങിയ ചിന്താഗതികള്‍ പരമ്പരാഗത സാമൂഹിക ജീവിത ധാരകളെ കീഴ്‌മേല്‍ മറിക്കുന്നതും ദൂരവ്യാപകമായ അരാജകത്വം സൃഷ്ടിക്കുന്നതുമാണെന്നും വിലയിരുത്തി. ഇത്തരം ചിന്താധാരകളെ പ്രോത്സാഹിപ്പിക്കുന്ന സാഹിത്യ രചനകളും സിനിമ, നാടകം, സീരിയല്‍ തുടങ്ങിയവയും വര്‍ദ്ധിച്ച തോതില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇവ പുതുതലമുറയെ ഗണ്യമായി സ്വാധീനിക്കുന്നവയാണ്. സുസ്ഥിര സമൂഹ നിര്‍മ്മിതിക്ക് എത്രമാത്രം ഇവ സഹായകരമാകുമെന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കണം. സമൂഹത്തില്‍ എല്ലാവര്‍ക്കും അവരവരുടേതായ (space) ഇടം നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതിയ പ്രവണതകളെ വിലയിരുത്തുകയും വിവേചിക്കുകയും ചെയ്യണമെന്ന് യുവസമൂഹത്തെ അനുസ്മരിപ്പിക്കുന്നു. #{blue->none->b-> 2024 യുവജനവര്‍ഷം }# കേരള സഭാനവീകരണത്തിന്റെ രണ്ടാം ഘട്ടമായ 2024 'യുവജന വര്‍ഷമായി' ആചരിക്കാന്‍ തീരുമാനിച്ചു. യുവജനങ്ങള്‍ സഭയുടെയും സമൂഹത്തിന്റെയും ചൈതന്യമാണ്. സഭ അവരെ നെഞ്ചോടു ചേര്‍ത്തുപിടിക്കണം. കൂടുതല്‍ ഉത്തരവാദിത്ത ബോധത്തോടെ തങ്ങളുടെ ദൗത്യം സമൂഹത്തില്‍ നിര്‍വ്വഹിക്കുന്നതിനും രാഷ്ട്രനിര്‍മ്മാണത്തില്‍ ഗൗരവതരമായ ഇടപെടല്‍ നടത്തുന്നതിനും യുവജനങ്ങള്‍ക്കാകണം. ശാസ്ത്രം, വിശ്വാസം, രാഷ്ട്രീയം, സാഹിത്യം, കല, അധ്യാപനം, സാമൂഹിക സേവനം, മാധ്യമം എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിലുള്ള തങ്ങളുടെ നൈപുണി (skills) സമൂഹ നിര്‍മ്മിതിക്കുവേണ്ടി വ്യയം ചെയ്യുന്നതിലൂടെ യുവത്വം ഫലദായകമായ കാലമാക്കുന്നതിന് അവര്‍ക്ക് സാധിക്കും. യുവജനങ്ങളുടെ ബൗദ്ധിക സമ്പത്ത് രാജ്യത്തിനു നഷ്ടമാകാന്‍ ഇടയാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കപ്പെടുന്നതിന് ഭരണാധികാരികള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. #{blue->none->b-> വൈദിക സന്യസ്ത പരിശീലനം }# വൈദിക-സന്യസ്ത രൂപീകരണത്തില്‍ കാലോചിതമായ നവീകരണം ആവശ്യമാണ്. അക്കാദമിക മികവും പക്വതയും, ആത്മീയതയും നീതിബോധവും, സാമൂഹികാവബോധവും ഉള്ളവരായിക്കണം വൈദിക-സന്യസ്ത വിദ്യാര്‍ഥികള്‍. ലിംഗസമത്വത്തെകുറിച്ചും സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ പ്രവണതകളെക്കുറിച്ചും അവര്‍ക്ക് അവബോധമുണ്ടാകണം. സഭയുടെയും രാജ്യത്തിന്റെയും നിയമവ്യവസ്ഥകളെക്കുറിച്ച് പരിജ്ഞാനമുള്ളവരായി വേണം അവര്‍ തങ്ങളുടെ സമര്‍പ്പണ ജീവിതം നയിക്കേണ്ടത്. അതിന് സഹായകരമായ പദ്ധതികളായിരിക്കണം സെമിനാരികളിലും സന്യസ്ത പരിശീലനകേന്ദ്രങ്ങളിലും ക്രമീകരിക്കേണ്ടത്. #{blue->none->b-> കാര്‍ബണ്‍ ന്യൂട്രല്‍ ഇടവകകള്‍ }# കാലാവസ്ഥാവ്യതിയാനം യാഥാര്‍ഥ്യമായിരിക്കുന്നുവെന്ന വസ്തുത പരക്കെ എല്ലാവര്‍ക്കും ബോധ്യമായിരിക്കുകയാണ്. ഇടവകകള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. വര്‍ഷങ്ങള്‍ക്കു മുമ്പ് 2012-ല്‍ തന്നെ കെസിബിസി ഇക്കാര്യത്തെക്കുറിച്ചുള്ള സഭയുടെ നയം, 'പച്ചയായ പുല്ത്തകിടിയിലേക്ക്' എന്ന രേഖയിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഫ്രാന്‍സിസ് പാപ്പായുടെ ഏറ്റവും പുതിയ 'ലൗദാത്തേ ദേവും' എന്ന രേഖയില്‍ പരിസ്ഥിതിയുടെ ശുശ്രൂഷകര്‍ എന്ന നിലയില്‍ മനുഷ്യര്‍ വര്‍ത്തിക്കണം എന്ന് ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഓരോ ഇടവകയും ഗ്രീന്‍ ഓഡിറ്റിങ്ങ് നടത്തി തങ്ങളുടെ ഇടവകകള്‍ പരിസ്ഥിതിക്ക് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തണം. പൊതു സമൂഹത്തില്‍ വലിയ അവബോധം സൃഷ്ടിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ സഭാംഗങ്ങള്‍ താല്പര്യമെടുക്കുകയും വേണം. #{blue->none->b-> കുസാറ്റ് അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കണം }# കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ വിദ്യാര്‍ഥികളുടെ കുടുംബത്തിന്റെയും സഹപാഠികളുടെയും യൂണിവേഴ്‌സിറ്റി അധികൃതരുടെയും ദു:ഖത്തില്‍ കെസിബിസി പങ്കുചേരുന്നു; അനുശോചനം അറിയിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അപകടത്തില്‍പ്പെട്ടവരുടെ ചികിത്സയ്ക്കാവശ്യമായ ധനസഹായം പ്രഖ്യാപിച്ച സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണ്. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. #{blue->none->b-> മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണം }# മാസങ്ങളായി മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് ശമനം ഉണ്ടായിട്ടില്ലായെന്നത് ആശങ്ക ജനിപ്പിക്കുന്നു. നിരാലംബരും പുറംതള്ളപ്പെട്ടവരുമായി ക്യാമ്പുകളില്‍ കഴിയുന്ന കുഞ്ഞുങ്ങളും സ്ത്രീകളുമുള്‍പ്പടെയുള്ള അനേകായിരങ്ങള്‍ക്ക് പ്രതീക്ഷ നല്കുന്നവിധം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അധികരിച്ചിരിക്കുന്നു. അവിടെ എത്രയുംവേഗം സമാധാനം ഉറപ്പാക്കാനും സാധാരണ ജീവിതത്തിലേക്ക് ജനങ്ങള്‍ക്ക് പ്രവേശിക്കാനും ഉതകുന്ന അന്തരീക്ഷം സംജാതമാക്കപ്പെടണം. #{blue->none->b-> വന്യജീവി ആക്രമണം }# ഒരുകാലത്ത് വനത്തോടുചേര്‍ന്നു കിടക്കുന്ന ഇടങ്ങളിലെ കൃഷികള്‍ നശിപ്പിക്കുന്ന വന്യജീവികളെക്കുറിച്ചാണ് പരക്കെ കേട്ടിരുന്നത്. എന്നാല്‍ പട്ടണങ്ങളിലും മനുഷ്യര്‍ സമാധാനത്തോടെ വിശ്രമിക്കുന്ന വീട്ടകങ്ങളിലും വന്യജീവികള്‍ യഥേഷ്ടം കടന്നുവരുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. കൃഷികള്‍ നശിപ്പിക്കുന്നവയും സമൂഹത്തിന്റെ സമാധാനം കെടുത്തുന്നവയുമായ ജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ☛ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കെസിബിസി പ്രസിഡന്റ്. ☛ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. കെസിബിസി വൈസ് പ്രസിഡന്റ് ☛ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല കെസിബിസി സെക്രട്ടറി ജനറല്‍.
Image: /content_image/News/News-2023-12-06-20:19:45.jpg

22299
Category: 18
Sub Category:
Heading: തൊടുപുഴ ഡിവൈൻ മേഴ്‌സി തീർത്ഥാടന കേന്ദ്രത്തില്‍ തിരുനാള്‍ നാളെ സമാപിക്കും
Content: തൊടുപുഴ: തീർത്ഥാടന കേന്ദ്രമായ തൊടുപുഴ ഡിവൈൻ മേഴ്‌സി ഷ്റൈൻ ഓഫ് ഹോളി മേരിയിൽ ദൈവകരുണയുടെ മാതാവിൻ്റെ അമലോത്ഭവ തിരുനാൾ നാളെ സമാപിക്കും. നാളെ രാവിലെ 5.30നും 7.30നും 9.30നും 11.30നും വിശുദ്ധ കുർബാന, സന്ദേശം, നൊവേന. രാവിലെ 9.30ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിശു ദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. ഉച്ചകഴിഞ്ഞു മൂന്നിന് ദൈവകരു ണയുടെ നൊവേന, ലദീഞ്ഞ്. 3.45ന് തിരുനാൾ കുർബാന-ഫാ. ക്ലിൻ്റ വെട്ടിക്കുഴി മുഖ്യകാർമികനാകും. സന്ദേശം. തുടർന്നു മാതാവിൻ്റെ വിമലഹൃദയ പ്രതിഷ്‌ഠയും ടൗൺ ചുറ്റി ജപമാല പ്രദക്ഷിണവും നടക്കും. മാരിയിൽ കലുങ്ക്, കെഎസ്ആർടിസി, കോതായിക്കുന്ന്, പാലാ റോഡ് വഴി 7.30ന് പ്രദക്ഷിണം ഷ്റൈനിൽ എത്തും. തുടർന്ന് സമാപ നാശീർവാദവും പാച്ചോർ നേർച്ചയും നടക്കുമെന്ന് റെക്ടർ ഫാ. ജോർജ് ചേറ്റൂർ, വൈസ് റെക്ടർ ഫാ. ആൻ്റണി വിളയപ്പിള്ളിൽ എന്നിവർ അറിയിച്ചു.
Image: /content_image/India/India-2023-12-07-06:59:44.jpg
Keywords: തിരുനാള്‍

22300
Category: 18
Sub Category:
Heading: ജൂബിലി തിരുനാൾ പ്രഭയിൽ പാലാ
Content: പാലാ: ആയിരങ്ങള്‍ പങ്കെടുക്കുന്ന ജൂബിലി തിരുനാൾ പ്രഭയിൽ പാലാ പട്ടണം. ഇന്നു മാതാവിന്റെ തിരു സ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കും. നാളെ ജൂബിലി തിരുനാൾ. പാലാ പട്ടണം വീണ്ടുമൊരു ഒത്തുചേരലിൻ്റെ നിർവൃതിയിലാണ്. നഗരവഴികൾ വെള്ളി ത്തോരണങ്ങൾ മേലാപ്പു ചാർത്തി അണിഞ്ഞൊരുങ്ങി. നഗരമാകെ കൊടി തോരണങ്ങളാലും മുത്തുക്കുടകളാലും വൈദ്യുതി ദീപാലങ്കാരങ്ങളാലും അലംകൃതമാണ്. നയനമനോഹരമായ ഇലുമിനേഷനാണ് ജൂബിലി കപ്പേളയിൽ ഒരുക്കിയിരിക്കുന്നത്. ഇന്നു രാവിലെ 11ന് ജൂബിലി കപ്പേളയിൽ മാതാവിൻ്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കും. തുടർന്ന് നാരങ്ങാ, ഏലയ്ക്കാമാല സമർപ്പണം നടക്കും. വൈകുന്നേരം കത്തീഡ്രൽ, ളാലം പുത്തൻപള്ളികളിൽനിന്നുള്ള പ്രദക്ഷിണങ്ങൾ കൊട്ടാരമറ്റം സാന്തോംകോംപ്ലക്‌സിൽ സംഗമിച്ച ശേഷം ജൂബിലി കപ്പേളയിലെത്തും. പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ എട്ടിന് മരിയൻ റാലി. 10ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ കുർബാന അർപ്പിച്ച് സന്ദേ ശം നൽകും. വൈകുന്നേരം നാലിന് മാതാവിൻ്റെ തിരുസ്വരൂപവും വഹിച്ച് ആയിരങ്ങൾ പങ്കെടുക്കുന്ന പട്ടണപ്രദക്ഷിണം പാലായുടെ വിശ്വാസപ്രഖ്യാപനമാണ്. രാവിലെ തിരുനാൾ കുർബാനയ്ക്കു ശേഷം പ്രധാന വീഥിയിൽ സിവൈഎംഎൽ സംഘടിപ്പിക്കുന്ന ടൂവീലർ ഫാൻസിഡ്രസ് മത്സരവും ജൂബിലി ആഘോഷ കമ്മിറ്റി സംഘടിപ്പിക്കുന്ന ബൈബിൾ ടാബ്ലോ മത്സരവും അരങ്ങേറും.
Image: /content_image/India/India-2023-12-07-07:10:21.jpg
Keywords: പാലാ

22301
Category: 1
Sub Category:
Heading: ബ്രിട്ടനിലെ കോപ്റ്റിക് ദേവാലയത്തില്‍ നടന്ന ആഗമനകാല ശുശ്രൂഷയില്‍ പങ്കെടുത്ത് ചാള്‍സ് രാജാവ്
Content: ലണ്ടന്‍: ഇംഗ്ലണ്ടിലെ ഹെര്‍ട്ട്ഫോര്‍ഡ്ഷയറിലെ സെന്റ് ജോര്‍ജ്ജ് കോപ്റ്റിക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്ന ആഗമനകാല ശുശ്രൂഷയിലും, ക്രിസ്തുമസ് വിരുന്നിലും പങ്കെടുത്ത് ചാള്‍സ് രാജാവ്. ഏതാണ്ട് അഞ്ഞൂറിലധികം വിശ്വാസികളും ചടങ്ങില്‍ സംബന്ധിച്ചു. വിശുദ്ധ കുര്‍ബാനക്ക് ശേഷം ബ്രിട്ടീഷ് രാജാവ് ദേവാലയത്തിലെ യുവ വോളണ്ടിയര്‍മാരുമായി ഏതാനും സമയം ചെലവഴിച്ചു. ആറ് വയസ്സുള്ള ബാലിക ‘ഹാപ്പി ഹോളിഡെയ്സ്’ എന്നെഴുതിയ ആശംസ കാര്‍ഡ് രാജാവിന് സമര്‍പ്പിച്ചത് ചടങ്ങില്‍ ശ്രദ്ധ നേടി. ഷെഫാല്‍ബറി മാനൊറിന് സമീപം സ്ഥിതി ചെയ്യുന്ന സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ യുകെയിലെ നാല്‍പ്പതിനായിരത്തോളം കോപ്റ്റിക് ഓര്‍ത്തഡോക്സ് വിശ്വാസികളുടെ ആരാധനാ കേന്ദ്രമാണ്. ബ്രിട്ടനിലും വിദേശത്തും, മതാന്തര സംവാദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ബ്രിട്ടീഷ് രാജാവ് ചടങ്ങില്‍ പങ്കെടുത്തത്. കോപ്റ്റിക് ഓര്‍ത്തഡോക്സ് വിശ്വാസി സമൂഹത്തെ രാജാവ് സന്ദര്‍ശിച്ചത് സന്തോഷവും, ആകാംക്ഷയും നിറഞ്ഞ ഒരു ദിവസമായിരുന്നുവെന്നും നൂറിലധികം ഉദ്യോഗസ്ഥരും, വിവിധ മതവിശ്വാസികളും, എക്യമെനിക്കല്‍ അതിഥികളും ചടങ്ങില്‍ സംബന്ധിച്ചിരുന്നുവെന്നും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ, സമൂഹമാധ്യമമായ ‘എക്സ്’ല്‍ കുറിച്ചു. സൗത്ത്വാര്‍ക്ക് മെത്രാന്‍ റവ. ക്രിസ്റ്റഫര്‍ ചെസ്സുണ്‍, സെന്റ് അല്‍ബാന്‍സ് മെത്രാന്‍ തുടങ്ങി വിവിധ സഭാനേതാക്കളും ചടങ്ങില്‍ ക്ഷണിക്കപ്പെട്ടിരുന്നു. ക്രിസ്തുമസിനോടനുബന്ധിച്ചുള്ള തിരക്കിനിടയിലും രാജാവിന്റെ സന്ദര്‍ശനം ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രോത്സാഹനജനകമാണെന്നു ബിഷപ്പ് അലന്‍ സ്മിത്ത് പറഞ്ഞു. രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ സജീവമായിരുന്ന ‘ചര്‍ച്ചസ് റ്റുഗെദര്‍’ന്റെ ജനറല്‍ സെക്രട്ടറി മൈക്ക് റോയലും പരിപാടിയില്‍ പങ്കെടുത്തു. പ്രാര്‍ത്ഥനയും, സുവിശേഷ വായനയുമായി 15 മിനിറ്റ് നീണ്ട ശുശ്രൂഷയാണ് നടന്നത്. കോപ്റ്റിക് ഓര്‍ത്തഡോക്സ് സമൂഹത്തോട് തനിക്ക് വളരെ ആദരവുണ്ടെന്നും ക്രിസ്തുമസ് ആശംസകള്‍ നേരുന്നതായും ചാള്‍സ് രാജാവ് പറഞ്ഞു. അതിപുരാതന ക്രിസ്ത്യന്‍ സഭാവിഭാഗങ്ങളില്‍ ഒന്നാണ് ഈജിപ്തില്‍ വേരൂന്നിയിട്ടുള്ള കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി ദേവാലയങ്ങള്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭക്കുണ്ട്. ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-12-07-07:25:33.jpg
Keywords: ചാള്‍സ്

22302
Category: 18
Sub Category:
Heading: മോൺ. ഡോ. ആന്റണി കൊഴുവനാൽ നിര്യാതനായി
Content: താമരശ്ശേരി : താമരശ്ശേരി രൂപത വൈദികനും പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ സാമൂഹിക പ്രവർത്തകനുമായിരുന്ന മോൺ. ഡോ. ആന്റണി കൊഴുവനാൽ (79) നിര്യാതനായി. കുറച്ചുനാളുകളായി ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നു ചികിത്സയിലായിരിന്നു. ഇന്നലെ മുക്കം അഗസ്ത്യൻമൂഴി സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽവെച്ചാണ് നിത്യസമ്മാനത്തിനായി വിളക്കപ്പെട്ടത്. ഭൗതിക ശരീരം ഇന്ന് (07.12.2023) വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 1.00 മണി വരെ ഇൗരൂടുള്ള വിയാനി വൈദിക മന്ദിരത്തിൽ പൊതുദർശനത്തിനുവെക്കുന്നതാണ്. തുടർന്ന് കൂരാച്ചുണ്ടിലുള്ള ജ്യേഷ്ഠസഹോദര പുത്രനായ സജി കൊഴുവനാലിന്റെ ഭവനത്തിൽ പൊതു ദർശനത്തിന് വെക്കുന്നതാണ്. സംസ്കാര കർമ്മങ്ങൾ നാളെ വെള്ളിയാഴ്ച (08.12.2023) രാവിലെ 09.00 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, 10.00 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ വിശുദ്ധ കുർബാനയോടെ, താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ കാർമ്മികത്വത്തിൽ നടത്തുന്നതാണ്. 1944 സെപ്റ്റംബർ 8ന് കോട്ടയം കൊഴുവനാൽ പരേതരായ ദേവസ്യ - അന്നമ്മ ദമ്പതികളുടെ എട്ടു മക്കളിൽ നാലാമനായി ജനിച്ചു. കോട്ടയത്തുനിന്നും കൂരാച്ചുണ്ടിലേക്ക് കുടിയേറിയ കൊഴുവനാൽ കുടുംബത്തിലെ ബഹു. ആന്റണിയച്ചൻ തന്റെ പ്രാഥമിക വിദ്യാഭ്യാസം കൂരാച്ചുണ്ട് സെന്റ് തോമസ് യു.പി. സ്കൂളിലും ഹൈസ്ക്കൂൾ വിദ്യാഭ്യാസം കുളത്തുവയൽ സെന്റ് ജോർജ്ജിലും പൂർത്തിയാക്കിയ ശേഷം 1963ൽ തലശ്ശേരി രൂപതയിലെ സെന്റ് ജോസഫ് മൈനർ സെമിനാരിയിൽ ചേർന്ന് പഠനം ആരംഭിച്ചു. ആലുവ, സെന്റ് ജോസഫ് പൊന്റിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്ര - ദൈവശാസ്ത്രപഠനങ്ങൾ പൂർത്തിയാക്കി, അവിഭക്ത തലശ്ശേരി രൂപതയ്ക്കുവേണ്ടി 1972 ഡിസംബർ 27 ന് തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്ന് കൂരാച്ചുണ്ട് ഇടവകയിൽ വച്ച് വൈദികപട്ടം സ്വീകരിക്കുകയും തുടർന്ന് പ്രഥമ ദിവ്യബലി അർപ്പിക്കുകയും ചെയ്തു. അവിഭക്ത തലശ്ശേരി രൂപതയിലെ മാനന്തവാടി, കണിയാരം ഇടവകയിൽ 1972ൽ അസിസ്റ്റന്റ് വികാരിയായും 1973ൽ തേർമല ഇടവകയിൽ വികാരിയായും സേവനമനുഷ്ഠിച്ചു. മാനന്തവാടി ഗിരിദീപം പ്രസ്സിന്റെ മാനേജരായി ഇക്കാലഘട്ടത്തിൽ സേവനം ചെയ്തു. തലശ്ശേരി അതിരൂപതയിലെ മതബോധന വിഭാഗത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി 1975 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ചു. തുടർന്ന് ഉപരി പഠനത്തിനായി കാനഡയിലേക്ക് പോകുകയും 1981 - 85 കാലഘട്ടത്തിൽ ടൊറന്റോ സെന്റ് ജെയിംസ് ദൈവാലയത്തിൽ അസിസ്റ്റന്റ് വികാരിയായും തുടർന്ന് 1987 വരെ ടൊറന്റോ അതിരൂപതയിലെ സെന്റ് തോമസ് സിറിയൻ കമ്മ്യൂണിറ്റിയുടെ വികാരിയായും സേവനം ചെയ്തു. കാനഡ ടൊറന്റോ യൂണിവേഴ്സിറ്റിയിൽ നിന്നും "ഗാന്ധിയൻ രാഷ്ട്രീയ ചിന്തയും ക്രൈസ്തവ വിമോചന ദൈവശാസ്ത്രവും-ഒരു വിമർശനാത്മക പഠനം' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. സ്വദേശത്ത് തിരിച്ചെത്തിയ ആന്റണി അച്ചൻ വാലില്ലാപ്പുഴ, മുക്കം, മേരിക്കുന്ന്, തിരുവമ്പാടി, ചേവായൂർ എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. താമരശ്ശേരി രൂപതയുടെ അജപാലന കേന്ദ്രമായ മേരിക്കുന്ന് പി.എം.ഒ.സി.യുടെയും, അശരണർക്കും ആലംബഹീനർക്കും ആശ്രയമായ കരുണഭവന്റെയും ഉന്നത വിദ്യാഭ്യാസ പരീശീലനകേന്ദ്രമായ സ്റ്റാർട്ടിന്റെയും ആരംഭകനും ആദ്യ ഡയറക്ടറും ആയിരുന്നു. സീറോ മലബാർ ലിറ്റർജി കമ്മറ്റി അംഗവും സീറോ മലബാർ ലിറ്റർജി റിസർച്ച് അംഗവുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആലുവ പൊന്തിഫിക്കൽ സെമിനാരിയുടെ ജേർണലായ മതവും ചിന്തയും എന്ന പ്രസിദ്ധീകരണത്തിന്റെ ആരംഭ എഡിറ്റർ ആയിരുന്നു. കർഷകരുടെ ഏറ്റവും വലിയ സംഘടനയായ ഇൻഫാമിന്റെ ആരംഭകനും നിലവിൽ ജനറൽ സെക്രട്ടറിയുമായിരുന്നു. കൊക്കോക്കോള, പാമോയിൽ എന്നിവയുടെ ബഹിഷ്കരണവുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങൾക്ക് ആന്റണി അച്ചൻ നേതൃത്വം നൽകി. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ആരംഭകാലം മുതൽ അതിന്റെ ചെയർമാനുമായിരുന്നു. കത്തോലിക്കാ സഭയ്ക്ക് നൽകിയ വിലപ്പെട്ട സേവനങ്ങൾ മാനിച്ച് 2017 ഏപ്രിൽ 29ന് ഫ്രാൻസീസ് മാർപാപ്പ "ചാപ്ലയിൻ ഒാഫ് ഹിസ് ഹോളിനസ്' എന്ന സ്ഥാനം നൽകി ഫാ. ആന്റണി കൊഴുവനാലിനെ മോൺസിഞ്ഞോർ പദവിയിലേക്ക് ഉയർത്തി. മിഷൻ ലീഗ് പുരസ്ക്കാരം, കോഴിക്കോട് കോർപറേഷന്റെ മംഗളപത്രം അടക്കം ഒട്ടേറെ പുരസ്ക്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. സഹോദരങ്ങൾ : ജോസഫ് (കൂരാച്ചുണ്ട്), തോമസ് (പെരുമ്പൂള), മറിയക്കുട്ടി (കൂരാച്ചുണ്ട്), അന്നക്കുട്ടി മലേപ്പറമ്പിൽ (കൂരാച്ചുണ്ട്), പാപ്പച്ചൻ (തെയ്യപ്പാറ), വക്കച്ചൻ (ചമൽ), സാലി മാളിയേക്കൽ (കണ്ണോത്ത്).
Image: /content_image/India/India-2023-12-07-07:32:28.jpg
Keywords: താമരശ്ശേരി

22303
Category: 1
Sub Category:
Heading: 2025 ജൂബിലി വര്‍ഷാഘോഷം: വാഷിംഗ്ടണിലെ ബസിലിക്കയുടെ വിശുദ്ധ വാതിലുകള്‍ അടച്ച് മുദ്രവെച്ചു
Content: വാഷിംഗ്ടണ്‍ ഡിസി: 2025-ലെ ജൂബിലി വര്‍ഷാഘോഷത്തിന്റെ തയാറെടുപ്പുകളുടെ ഭാഗമായി അമേരിക്കയിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയമായ വാഷിംഗ്ടണിലെ നാഷണല്‍ ഷ്രൈന്‍ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ബസിലിക്കയുടെ രണ്ട് പടുകൂറ്റന്‍ വാതിലുകള്‍ അടച്ച് മുദ്രവെച്ചു. അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റായ മെത്രാപ്പോലീത്ത തിമോത്തി ബ്രോഗ്ലിയോയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ''തീര്‍ത്ഥാടകര്‍ക്കുള്ള വിശുദ്ധ വാതില്‍'' എന്ന നിലയില്‍ അടുത്ത വര്‍ഷം ക്രിസ്തുമസ് തലേന്നാണ് ഈ വാതിലുകള്‍ തുറക്കുക. പ്രത്യാശയുടെ ദൈവശാസ്ത്രപരമായ നന്മയില്‍ കേന്ദ്രീകരിച്ചുകൊണ്ട് 2025-ല്‍ ആഘോഷിക്കുവാനിരിക്കുന്ന ജൂബിലി വര്‍ഷാഘോഷത്തിന്റെ മുന്നോടിയായി ആഗമനകാലത്തിന്റെ ആദ്യ ഞായറാഴ്ചയാണ് വിശുദ്ധ വാതിലുകള്‍ അടച്ചു മുദ്രചെയ്തത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">On Dec. 3rd, the first Sunday of <a href="https://twitter.com/hashtag/Advent2023?src=hash&ref_src=twsrc%5Etfw">#Advent2023</a>, Archbishop Timothy Broglio, President of the USCCB, celebrated a Solemn Mass at the National Shrine of the Immaculate Conception, during which he sealed the National Holy Year Door in preparation for the 2025 Jubilee Year. <a href="https://t.co/3bWLObzzDS">pic.twitter.com/3bWLObzzDS</a></p>— EWTN News (@EWTNews) <a href="https://twitter.com/EWTNews/status/1731798522159042857?ref_src=twsrc%5Etfw">December 4, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> വിശുദ്ധ വാതിലുകളിലൂടെ കടന്നുപോകുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക കൃപകള്‍ ലഭിക്കുന്നതിനായി ജൂബിലി വര്‍ഷങ്ങള്‍ക്ക് മുന്നോടിയായി വിശുദ്ധ വാതിലുകള്‍ അടച്ചു മുദ്രവെക്കുന്നത് കത്തോലിക്കാ പാരമ്പര്യമാണ്. സമ്പൂര്‍ണ്ണ ദണ്ഡവിമോചനത്തിനുള്ള പൊതു വ്യവസ്ഥകള്‍ പാലിക്കുകയാണെങ്കില്‍ വിശുദ്ധ വാതിലിലൂടെ ദേവാലയത്തില്‍ പ്രവേശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് സമ്പൂര്‍ണ്ണ ദണ്ഡവിമോചനവും ലഭിക്കും. ജൂബിലി വര്‍ഷാഘോഷത്തിനായുള്ള വിശുദ്ധ വാതിലുകള്‍ക്കായി ബസിലിക്കയെ തെരഞ്ഞെടുത്തത് ഫ്രാന്‍സിസ് പാപ്പയാണ്. 2000 ത്തിലേയും, 2016 ലേയും ജൂബിലി വര്‍ഷാഘോഷങ്ങളിലും ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ബസിലിക്കക്ക് ഈ പദവി ലഭിച്ചിരുന്നു. 2025 പ്രത്യാശയുടെ വര്‍ഷമായി തീരുവാന്‍ വിശുദ്ധവര്‍ഷാചരണത്തിന് വേണ്ടിയുള്ള നീണ്ട കാലപദ്ധതി ഒരുക്കുകയാണെന്ന് വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ്പ് ബ്രോഗ്ലിയോ പറഞ്ഞു. ദൈവസഹായത്താല്‍ ലോകത്തെ നവീകരിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷ ക്രിസ്ത്യാനികള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ പുനരുജ്ജീവിപ്പിക്കേണ്ട സമയമാണ് ആഗമനകാലമെന്ന അന്തരിച്ച മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ 2005-ല്‍ പറഞ്ഞിട്ടുള്ളതും മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. ജീവിതത്തിന്റെ പൂര്‍ണ്ണതയിലേക്കുള്ള യാത്രയിലാണ് നമ്മള്‍. പ്രത്യാശയുടെ സന്ദേശം ലോകത്തിലേക്ക് കൊണ്ടുവരുവാനാണ് നമ്മള്‍ ചുമതലപ്പെട്ടിരിക്കുന്നത്. യുക്രൈനിലും വിശുദ്ധ നാട്ടിലും യുദ്ധം നടക്കുകയാണ്. ഇതിന്റെ അവസാനമാണ് നിഷ്കളങ്കരായ ആളുകള്‍ ആഗ്രഹിക്കുന്നത്. നമ്മള്‍ സിറിയയേക്കൂടി ഓര്‍മ്മിക്കണം. ഹെയ്തിയിലെ ജനങ്ങള്‍ക്കും നമ്മള്‍ പ്രത്യാശ പകരണം”- മെത്രാപ്പോലീത്ത വിവരിച്ചു. 2024 ഡിസംബര്‍ 24-ന് ആരംഭിക്കുന്ന ജൂബിലി വര്‍ഷം 2026 ജനുവരി 6-നാണ് അവസാനിക്കുക.
Image: /content_image/News/News-2023-12-07-07:46:04.jpg
Keywords: അമേരിക്ക