Contents
Displaying 21911-21920 of 24987 results.
Content:
22324
Category: 1
Sub Category:
Heading: മെക്സിക്കന്‍ നടന്‍ അർജന്റീനയുടെ നിയുക്ത പ്രസിഡന്റിനു ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം സമ്മാനിച്ചു
Content: ബ്യൂണസ് അയേഴ്സ്: മെക്സിക്കന്‍ അഭിനേതാവും, നിര്‍മ്മാതാവും, അടിയുറച്ച കത്തോലിക്ക വിശ്വാസിയുമായ എഡ്വാര്‍ഡോ വെരാസ്റ്റെഗൂയി അർജന്റീനയുടെ പുതിയ പ്രസിഡന്റായ ജാവിയർ മിലിയ്ക്കു ആഗോള പ്രസിദ്ധമായ ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം സമ്മാനിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം അർജന്റീനയുടെ പ്രസിഡന്റായി ചുമതലയേൽക്കുമെന്നും ജീവിതത്തിലെ ഈ പുതിയ ഘട്ടത്തിൽ അദ്ദേഹത്തിന് ആശംസകൾ അര്‍പ്പിക്കുകയാണെന്നും എഡ്വാര്‍ഡോ നവമാധ്യമങ്ങളില്‍ കുറിച്ചു.

En unas horas más, asumirá como Presidente de la Argentina @javiermilei. Pasé a saludarlo y desearle lo mejor en esta nueva etapa de su vida. Y le regalé una imagen de Nuestra Señora, la Virgen de Guadalupe, que fue tocada por la tilma original en la Basílica, en #CDMX.
¡Que la… pic.twitter.com/aNilEnFFsp
— Eduardo Verástegui (@EVerastegui) December 10, 2023

മെക്സിക്കോയുടെ രക്ഷാധികാരിയും അമേരിക്കയുടെ ചക്രവർത്തിയുമായ യേശുക്രിസ്തുവിന്റെ കൃപ അർജന്റീനിയൻ ജനതയിൽ വ്യാപിപ്പിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ ഡിസംബര്‍ 10നു 'എക്സില്‍' പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും പതിനായിരത്തില്‍ അധികം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന മെക്സിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനിരിക്കുന്ന സ്ഥാനാര്‍ത്ഥി കൂടിയാണ് വെരാസ്റ്റെഗൂയി. അടിയുറച്ച ക്രൈസ്തവ വിശ്വാസിയും മരിയ ഭക്തനുമായ വെരാസ്റ്റെഗുയി അറിയപ്പെടുന്ന മനുഷ്യാവകാശ നേതാവ് കൂടിയാണ്. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായതിനാല്‍ അര്‍ജന്‍റീനയിലെ വിവിധ വിഷയങ്ങളില്‍ അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ ജന്മനാടായ അർജന്റീനയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജാവിയർ മിലിയ്ക്കു അടുത്തിടെ ഫ്രാന്‍സിസ് പാപ്പ ജപമാല സമ്മാനിച്ചിരിന്നു. Tag: Eduardo Verástegui gave a gift to Javier Milei image of the Virgin of Guadalupe, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-12-11-11:41:02.jpg
Keywords: ഗ്വാഡ, അര്‍ജന്‍റീ

22325
Category: 1
Sub Category:
Heading: ക്രിസ്തുമസിന് വത്തിക്കാന്‍ തയാര്‍; പുൽക്കൂടും ട്രീയും അനാവരണം ചെയ്തു
Content: വത്തിക്കാൻ സിറ്റി: ക്രിസ്തുമസിന് തയാറെടുപ്പ് പൂര്‍ത്തിയാക്കി വത്തിക്കാന്‍ പുൽക്കൂടും ട്രീയും അനാവരണം ചെയ്തു. ഡിസംബർ 9ാം തീയതി സായാഹ്നത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് ചടങ്ങ് നടന്നത്. വിശുദ്ധ ഫ്രാൻസിസ് അസീസ്സി ഒരുക്കിയ ലോകത്തിലെ ആദ്യത്തെ പുൽക്കൂടിന്റെ എണ്ണൂറാം വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായി ഇത്തവണ വത്തിക്കാനിൽ ഒരുക്കിയ പുൽക്കൂട്ടിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ വിശുദ്ധ യൗസേപ്പിതാവിന്റെയും സമീപത്ത് വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ രൂപവും സ്ഥാപിച്ചിട്ടുണ്ട്. വത്തിക്കാൻ സിറ്റിയുടെ നടത്തിപ്പ് ചുമതലയുള്ള കർദ്ദിനാൾ ഫെർണാണ്ട വെർഗസ് പുൽക്കൂടിന്റെ ഉദ്ഘാടനത്തിന് അധ്യക്ഷത വഹിച്ചു. ആയിരത്തിന് മുകളിൽ ആളുകൾ ഉദ്ഘാടനത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. എങ്ങനെയാണ് പുൽക്കൂട് നിർമ്മിച്ചത് എന്നത് സംബന്ധിച്ച് ഉള്ള വിവരണങ്ങളും, ക്രിസ്തുമസ് ഗാനാലാപനങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. പുൽക്കൂടിന്റെ അറ്റത്ത് പരിശുദ്ധ കന്യകാമറിയം ഇരിക്കുന്നതായിട്ടാണ് രൂപം സ്ഥാപിച്ചിരിക്കുന്നത്. 1223ൽ ഇറ്റലിയിലെ ഗ്രേസിയോ ഗ്രാമത്തിൽ വിശുദ്ധ ഫ്രാൻസിസിന് പുൽക്കൂട് ഒരുക്കാൻ സഹായം നൽകിയ അന്നത്തെ മേയർ ആയിരുന്ന ജിയോവാനി വെലീറ്റയുടെയും, അദ്ദേഹത്തിന്റെ ഭാര്യയുടെയും രൂപങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കാളയുടെയും, കഴുതയുടെയും രൂപങ്ങളും പുൽക്കൂടിന്റെ ഭാഗമാണ്. ആദ്യത്തെ പുൽക്കൂട് ഒരുക്കാൻ വിശുദ്ധ ഫ്രാൻസിസ് നിയോഗിച്ച മൂന്ന് ഫ്രാൻസിസ്കൻ സന്യാസികളുടെ രൂപങ്ങളും ഇത്തവണ പുൽക്കൂട്ടിൽ ഇടം നേടിയിട്ടുണ്ട്. ഗ്രേസിയോ ഗ്രാമം സ്ഥിതി ചെയ്യുന്ന റേയ്ത്തി രൂപതയാണ് ഈ വർഷത്തെ പുൽക്കൂട് ഒരുക്കിയത്. ചടങ്ങിൽ ക്രിസ്തുമസ് ട്രീയിൽ വിളക്കുകളും തെളിയിച്ചു. മാക്രയിലെ ക്രൈസ്തവ സമൂഹമാണ് 80 അടി ഉയരമുള്ള ഫിർ മരത്തിന്റെ ക്രിസ്തുമസ് ട്രീ നൽകിയത്. ഇതിൽ പച്ചയും, നീലയും, ചുമലയും, വെളിച്ചങ്ങൾ മിന്നി മറയുന്നു. ക്രിസ്തുമസ്കാലം കഴിഞ്ഞതിനുശേഷം ട്രീയുടെ തടി ഉപയോഗിച്ച് കുട്ടികൾക്ക് വേണ്ടിയുള്ള കളിപ്പാട്ടങ്ങൾ നിർമ്മിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2023-12-11-12:47:04.jpg
Keywords: വത്തിക്കാ

22326
Category: 1
Sub Category:
Heading: ഫിലിപ്പീൻസിൽ ഐഎസ് നടത്തിയ ക്രൈസ്തവ വേട്ടയെ അപലപിച്ച് ഹംഗറി; സഹായം നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം
Content: ബുഡാപെസ്റ്റ്: ഫിലിപ്പീൻസിൽ ക്രൈസ്തവരെ ലക്ഷ്യമാക്കി വിശുദ്ധ കുര്‍ബാന മധ്യേ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ഹംഗറി. മരിച്ച ക്രൈസ്തവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾക്ക് അടിയന്തര സഹായം നൽകുമെന്ന് വിദേശകാര്യ, വാണിജ്യ മന്ത്രി പീറ്റർ സിജാർട്ടോ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്‌ച മിൻഡ നാവോ യൂണിവേഴ്‌സിറ്റിയുടെ കായികപരിശീലന ഹാളിൽ വിശുദ്ധ കുർബാന മധ്യേ നടന്ന ആക്രമണത്തില്‍ നാലു പേരാണ് കൊല്ലപ്പെട്ടത്. അന്‍പതില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ആയിരം വർഷം പഴക്കമുള്ള ഒരു ക്രിസ്ത്യൻ രാജ്യമെന്ന നിലയിൽ, ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്ക് വേണ്ടി ഹംഗറി സ്ഥിരമായി നിലകൊള്ളുകയാണെന്നും വിശ്വാസികള്‍ക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്നും പീറ്റർ സിജാർട്ടോ പറഞ്ഞു. ദുരിതബാധിതരായ കുടുംബങ്ങളോട് ഹംഗറി സഹതപിക്കുന്നുവെന്നും പരിക്കേറ്റവരുടെയും മരണപ്പെട്ടവരുടെയും ബന്ധുക്കൾക്ക് അടിയന്തര സഹായമായി ഫിലിപ്പീൻസിലെ കത്തോലിക്ക സന്നദ്ധ സംഘടന മുഖേന അഞ്ച് മില്യൺ ഫൊറിന്റ്സ് (13,000 യൂറോ ) നൽകുമെന്നും പീറ്റർ സിജാർട്ടോ വ്യക്തമാക്കി. ഹംഗേറിയൻ പ്രസിഡന്റ് കാറ്റലിൻ നോവാക്കും ഫിലിപ്പീൻസിലെ ക്രിസ്ത്യൻ സമൂഹത്തോട് അനുശോചനം അറിയിച്ച് കുറിപ്പ് പങ്കുവെച്ചു. കൊലപാതകത്തെ ശക്തമായ ഭാഷയിൽ അപലപിക്കുകയാണെന്നും ക്രൈസ്തവ വിരുദ്ധ പീഡനത്തിനെതിരായ ഇടപെടലുകള്‍ ശക്തമാക്കുമെന്നും ആക്രമണത്തിന് ഇരകളായവര്‍ക്കും അവരുടെ കുടുംബങ്ങൾക്കും സമൂഹത്തിനും വേണ്ടി പ്രാർത്ഥിക്കുകയാണെന്നും കാറ്റലിൻ 'എക്സി'ല്‍ കുറിച്ചു. അഭയാര്‍ത്ഥി മറവിലുള്ള ഇസ്ലാമിക അധിനിവേശത്തെ ശക്തമായി പ്രതിരോധിച്ചും കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവര്‍ക്ക് അനവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചും യൂറോപ്പിന്റെ ക്രിസ്തീയ ഉണര്‍വിന് വേണ്ടി ഇടപെടലുകള്‍ നടത്തിയും ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍ ഭരിക്കുന്ന ഹംഗേറിയന്‍ ഭരണകൂടം. ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരുടെ ക്ഷേമത്തിന വേണ്ടി ഓര്‍ബന്‍ ഭരണകൂടം പ്രത്യേക വകുപ്പ് തന്നെ രൂപം നല്‍കിയിരിന്നു. സിറിയ, ഇറാഖ് ഉള്‍പ്പെടെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കനത്ത നാശം വിതച്ച അനേകം സ്ഥലങ്ങളില്‍ പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ഹംഗറി ക്ഷേമ പദ്ധതി രൂപീകരിച്ചിരിന്നു.
Image: /content_image/News/News-2023-12-11-14:21:44.jpg
Keywords: ഫിലിപ്പീ

22327
Category: 1
Sub Category:
Heading: കരയ്ക്ക് അടിയുന്ന ബോട്ടുകളുടെ തടിക്കഷണങ്ങൾ ഉപയോഗിച്ച് അഭയാർത്ഥികള്‍ നിർമ്മിച്ച ജപമാലകൾ വത്തിക്കാനിൽ വിൽപ്പനക്ക്
Content: വത്തിക്കാന്‍ സിറ്റി: കരയ്ക്കു അടിയുന്ന, അഭയാർത്ഥികൾ എത്തുന്ന ബോട്ടുകളുടെ തടിക്കഷണങ്ങളും ഉപയോഗിച്ച് അഭയാർത്ഥികളും, ജയിൽ പുള്ളികളും നിർമ്മിച്ച ജപമാലകൾ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വില്പനയ്ക്കുവെച്ചു. 'റോസറീസ് ഓഫ് ദ സീ' എന്നാണ് ജപമാലകൾക്ക് പേര് നൽകിയിരിക്കുന്നത്. 2025-ലെ ജൂബിലി വർഷത്തിന് മുന്നോടിയായി അഭയാർത്ഥികളോടും, ജയിൽ പുള്ളികളോടും, ഭവനരഹിതരോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ട് നിരവധി പദ്ധതികൾ വത്തിക്കാൻ വിഭാവനം ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് 'റോസറീസ് ഓഫ് ദ സീ'യുടെ വിൽപ്പന ആരംഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഡിസംബർ ആദ്യവാരത്തില്‍ നടത്തിയ പത്രസമ്മേളനത്തിൽ വത്തിക്കാൻ ബസിലിക്കയുടെ ആർച്ച് പ്രീസ്റ്റും, ഫാബ്രിക് ഡി സെന്റ് പിയറിയുടെ അധ്യക്ഷനുമായ കർദ്ദിനാൾ മൗരോ ഗാംബറ്റിയാണ് വെളിപ്പെടുത്തിയത്. ബസിലിക്കയുടെ സാംസ്കാരിക പൈതൃകവും, കലയും സംരക്ഷിക്കുന്ന ഫാബ്രിക് ഡി സെന്റ് പിയറിയിലെ അഭയാർത്ഥികളാണ് ജപമാല മണികളും കുരിശും കൂട്ടി യോജിപ്പിച്ചിരിക്കുന്നത്. മിലാൻ, റോം തുടങ്ങിയ സ്ഥലങ്ങളിലെ ജയിലുകളിലുള്ള തടവുപുള്ളികളാണ് കുരിശുകളും, മുത്തുകളും ഉൾപ്പെടെ നിർമ്മിച്ചത്. ഭവനരഹിതരും ഇതിന്റെ ഭാഗമാകുന്നുണ്ട്. കാസ ഡെല്ലോ സ്പിരിറ്റോ ഇ ഡെല്ലി ആർട്ടി ഫൗണ്ടേഷന്റെ കൂടി പിന്തുണയോടുകൂടി സെപ്റ്റംബർ മാസമാണ് ഈ പദ്ധതി ആരംഭിച്ചത്. ആദ്യത്തെ ജപമാല ഫ്രാൻസിസ് മാർപാപ്പയ്ക്കാണ് നൽകിയതെന്ന് കർദ്ദിനാൾ മൗരോ ഗാംബറ്റി പറഞ്ഞു. തടവുപുള്ളികൾക്ക് പുതുജീവിതം നൽകാൻ വേണ്ടി ഇറ്റാലിയൻ സംഘടനയായ സെക്കന്‍ഡ് ചാൻസ് തുടങ്ങിയ മറ്റൊരു പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ ഒന്നാം തീയതി മുതൽ റെബീബിയ ജയിലിൽ നിന്നുള്ള തടവുപുള്ളിക്ക് ബസിലിക്കയിൽ ഇലക്ട്രീഷ്യനായി ജോലി നൽകിയിരുന്നു. കൂടുതൽ ആളുകൾക്ക് പദ്ധതിയുടെ ഭാഗമായി ജോലി നൽകും.
Image: /content_image/News/News-2023-12-11-17:03:13.jpg
Keywords: ജപമാല

22328
Category: 18
Sub Category:
Heading: ''മാർപാപ്പ തെറ്റിദ്ധരിപ്പിക്കപ്പെട്ടു'' എന്ന പ്രചരണം വസ്തുതാവിരുദ്ധം: സീറോ മലബാര്‍ സഭ
Content: കൊച്ചി: സീറോ മലബാർ സഭയിലെ ഏകീകൃത വിശുദ്ധ കുർബാനയർപ്പണവിഷയത്തിൽ മാർപാപ്പയ്ക്കും തെറ്റുപറ്റാമെന്നും മാർപാപ്പ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും പരിശുദ്ധ പിതാവിന്റെ വീഡിയോ സന്ദേശത്തിൽ പിശകുകളുണ്ടെന്നുമുള്ള പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് സീറോ മലബാര്‍ സഭ. 2023 ഡിസംബർ 07-ാം തിയതി എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ വീഡിയോ സന്ദേശം നൽകിയിരുന്നു. ഈ വർഷത്തെ പിറവിത്തിരുനാൾമുതൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിലും നടപ്പിലാക്കണമെന്നുള്ള മാർപാപ്പയുടെ ഖണ്ഡിതമായ തീരുമാനമാണ് ഈ വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നതെന്ന് സഭാനേതൃത്വം ചൂണ്ടിക്കാട്ടി. കത്തോലിക്കാതിരുസഭയുടെ പിതാവും തലവനുമായി മാർപാപ്പയെ അംഗീകരിക്കുകയും തിരുസഭയുടെ കൂട്ടായ്മയിൽ തുടരാൻ ആഗ്രഹിക്കുകയുംചെയ്യുന്ന എല്ലാവരും മാർപാപ്പയുടെ ഈ തീരുമാനം അനുസരിക്കാൻ കടപ്പെട്ടവരാണ്. 1999 നവംബർ മാസത്തിലെ സിനഡ് ഏകകണ്ഠമായി തീരുമാനിച്ചതും 2021 ഓഗസ്റ്റ് മാസത്തിലെ സിനഡ് ഏകകണ്ഠമായി സ്ഥിരീകരിച്ചതും പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള കാര്യാലയം അംഗീകരിച്ചതുമായ വിശുദ്ധ കുർബാനയർപ്പണരീതിയാണ് 2021 നവംബർ 28 മുതൽ നിയമബദ്ധമായി നടപ്പിലാക്കാൻ നിർദ്ദേശിക്കപ്പെട്ടിരുന്നത്. തികച്ചും അസാധാരണമായ നടപടിയെന്നനിലയിൽ പിതൃസഹജമായ സ്നേഹത്തോടെ 2021 ജൂലൈ 03ന് സീറോമലബാർസഭയ്ക്ക് മുഴുവനായും 2022 മാർച്ച് 25ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് പ്രത്യേകമായും എഴുതിയ രണ്ടു കത്തുകളിലൂടെ ഫ്രാൻസിസ് മാർപാപ്പ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടതാണ്. ഈ കത്തുകളുടെ ഉള്ളടക്കം തന്നെയാണ് കഴിഞ്ഞ ദിവസം നല്കിയ വീഡിയോ സന്ദേശത്തിലും മാർപാപ്പ ആവർത്തിച്ചിരിക്കുന്നത്. പരിശുദ്ധ പിതാവിന്റെ ഈ ഉദ്ബോധനം സ്വീകരിക്കാനും അനുസരിക്കാനും എല്ലാവരും കടപ്പെട്ടവരാണ്. വീഡിയോ സന്ദേശത്തിലെ മാർപാപ്പയുടെ വാക്കുകൾ കൃത്യവും വ്യക്തവുമാണ്: "ഏകീകൃത വിശുദ്ധ കുർബാനയർപ്പണത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുള്ള വ്യത്യസ്തമായ വാദഗതികൾ സമയമെടുത്തു പഠിച്ചാണു ഞാൻ നിങ്ങളോട് സംസാരിക്കുന്നത്... സഭ കൂട്ടായ്മയാണ്, ആ കൂട്ടായ്മയോട് ചേർന്നുനില്ക്കുന്നില്ലെങ്കിൽ വിഘടിത വിഭാഗമാകും... സിനഡിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും തീരുമാനങ്ങളെ ധിക്കരിക്കാൻ പ്രേരിപ്പിക്കുന്നവരെ പിന്തുടരരുത്... പരിശുദ്ധാത്മാവു നയിക്കുന്ന കൂട്ടായ്മയിലേക്കല്ല വിഭാഗീയതയുടെ മറ്റിടങ്ങളിലേക്കാണ് നിങ്ങൾ നയിക്കപ്പെടുന്നത്... സഭയോടു വിധേയത്വമുള്ളവരാകാനും കലഹങ്ങൾ അവസാനിപ്പിക്കാനും ഞാൻ ആവശ്യപ്പെടുന്നു." വേദനയോടും പൈതൃകമായ വാത്സല്യത്തോടുംകൂടെ മാർപാപ്പ നൽകുന്ന ഈ മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കാം. കാരണം, മാർപാപ്പയെ അനുസരിക്കുമെന്ന് ആവർത്തിച്ചു പറയുന്നവരോട് സംശയാതീമായും അവസാനമായും തന്റെ തീരുമാനം പരിശുദ്ധ പിതാവ് സന്ദേശത്തിലൂടെ അറിയിച്ചിരിക്കുകയാണ്. എറണാകുളം-അങ്കമാലി അതിരൂപതയിലും സിനഡു തീരുമാനപ്രകാരമുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കണമെന്ന് രണ്ടു കത്തുകളിലൂടെ മാർപാപ്പ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത സാഹചര്യത്തിലാണ് അസാധാരണമാർഗമായ വീഡിയോ സന്ദേശത്തിലൂടെ പരിശുദ്ധ പിതാവ് ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽനിന്ന് പരിശുദ്ധ പിതാവിന് ഈ വിഷയത്തിൽ കൃത്യമായ ധാരണയുണ്ടെന്നത് വ്യക്തമാണ്. മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്ന പ്രചാരണം മാർപാപ്പയോടുള്ള അനുസരണക്കേടിനെ ന്യായീകരിക്കാനുള്ള വിഫലശ്രമമാണ്. 2023 ഡിസംബർ 25 മുതൽ എറണാകുളം-അങ്കമാലി അതിരൂപതമുഴുവനിലും സിനഡുതീരുമാനമനുസരിച്ച് വിശുദ്ധ കുർബാനയർപ്പിക്കണമെന്ന് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടതിനുശേഷവും ആഘോഷദിവസങ്ങളിൽ മാത്രം ചിലയിടങ്ങളിൽ ചൊല്ലണമെന്നാണ് മാർപാപ്പ പറഞ്ഞിരിക്കുന്നത് എന്ന പ്രചാരണമാണ് യഥാർത്ഥത്തിൽ തെറ്റിധാരണ പടർത്തുന്നത്. സഭയുടെ കൂട്ടായ്മയിൽ ചേർന്നുനില്ക്കാൻ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകൾക്ക് ഔദാര്യപൂർവം സമയംനല്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ പിറവിത്തിരുനാൾമുതൽ നിർബന്ധമായും എറണാകുളം-അങ്കമാലി അതിരൂപത മുഴുവനിലും ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടത്. മുറിവുകൾ ഉണക്കി സഭാകൂട്ടായ്മ പുനഃസ്ഥാപിച്ച് കത്തോലിക്കാസഭയുടെ കൂട്ടായ്മയിൽ തുടരുകയെന്ന മാർപാപ്പയുടെ ആഹ്വാനം എളിമയോടെ സ്വീകരിക്കാമെന്നും സീറോ മലബാര്‍ സഭ പിആര്‍ഓ ഫാ. ആന്റണി വടക്കേകര പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Image: /content_image/India/India-2023-12-11-18:01:01.jpg
Keywords: സീറോ മലബാ

22329
Category: 1
Sub Category:
Heading: നിര്‍ണ്ണായകം; എറണാകുളം-അങ്കമാലി അതിരൂപതക്കു വേണ്ടിയുള്ള പേപ്പല്‍ പ്രതിനിധി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാന്‍ സിറ്റി: എറണാകുളം-അങ്കമാലി അതിരൂപതക്കു വേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റും സ്ലോവാക്യായിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് സിറിൽ വാസില്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നു ഡിസംബർ 11 തിങ്കളാഴ്ചയാണ് വത്തിക്കാനിലെ പേപ്പൽ വസതിയിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയത്. നാളെ ചൊവ്വാഴ്ച ഇന്ത്യയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് നിര്‍ണ്ണായകമായ കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ ദൗത്യത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ആര്‍ച്ച് ബിഷപ്പ് സിറിൽ, പരിശുദ്ധ പിതാവിനോട് വിവരിക്കുകയും അനുഗ്രഹം ആവശ്യപ്പെടുകയും ചെയ്തായി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കൂടിക്കാഴ്ചയില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരെയും വിശ്വാസികളെയും അഭിസംബോധന ചെയ്ത പാപ്പയുടെ വീഡിയോ സന്ദേശത്തിന് ആര്‍ച്ച് ബിഷപ്പ് സിറിൽ വാസില്‍ നന്ദിയര്‍പ്പിച്ചു. പ്രശ്നപരിഹാരത്തിന് ആര്‍ച്ച് ബിഷപ്പ് സിറിൽ വാസില്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് പാപ്പ, പ്രാര്‍ത്ഥനയും ആശംസയും അറിയിച്ചു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറി കൂടിയായ ആര്‍ച്ച് ബിഷപ്പ് സിറിൽ വാസിലിനെ എറണാകുളം-അങ്കമാലി അതിരൂപതക്കു വേണ്ടിയുള്ള തന്റെ പ്രതിനിധിയായി ഫ്രാന്‍സിസ് പാപ്പ നിയമിക്കുന്നത്. അതേസമയം പിറവി തിരുനാള്‍ മുതല്‍, സീറോ മലബാർ സഭയിൽ ഉടനീളം ചെയ്യുന്നതുപോലെ, എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പരിശുദ്ധ കുർബാനയർപ്പണം നടത്തണമെന്നും ആരാധനക്രമത്തിൽ വിട്ടുവീഴ്ച പാടില്ലായെന്നും ഫ്രാന്‍സിസ് പാപ്പ കര്‍ശനമായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയെ അഭിസംബോധന ചെയ്തുക്കൊണ്ടുള്ള പാപ്പയുടെ അസാധാരണമായ വീഡിയോ സന്ദേശം വത്തിക്കാന്‍ മീഡിയയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവിട്ടത്. വീഡിയോയില്‍ ക്രിസ്തുവിന്റെ ശരീരത്തെ മുറിപ്പെടുത്തുന്നത് അതിരൂപത തുടരരുതെന്നും സഭാധികാരികൾ സഭയ്ക്ക് പുറത്തു പോകുന്നത് സാക്ഷ്യപ്പെടുത്തുന്ന നിർബന്ധിത സാഹചര്യം സൃഷ്ടിക്കാതിരിക്കണമെന്നും പാപ്പ താക്കീത് നല്‍കിയിരിന്നു. ഈ സാഹചര്യത്തില്‍ ആര്‍ച്ച് ബിഷപ്പ് സിറിൽ വാസില്‍ നടത്തുന്ന സന്ദര്‍ശനത്തിന് അതീവ പ്രാധാന്യമാണുള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-12-11-20:03:28.jpg
Keywords: അങ്കമാ, പേപ്പല്‍

22330
Category: 18
Sub Category:
Heading: കർഷകന്റെ ആവശ്യങ്ങൾ ആരു പരിഗണിച്ചു നൽകുന്നുവോ അവർക്കൊപ്പമാണു കർഷകരുടെ രാഷ്ട്രീയം: മാർ ജോസഫ് പാംപ്ലാനി
Content: ഇരിട്ടി: നവകേരള സദസിനു താൻ പോയത് പ്രഭാതഭക്ഷണത്തിൻ്റെ രുചി നോക്കാനല്ലെന്നും കർഷകൻ്റെ ആവശ്യങ്ങൾ അവതരിപ്പിക്കാനാണെന്നും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കർഷകന് ഇനി രാഷ്ട്രീയമില്ലെന്നും അതിജീവനം മാത്രമാണു കർഷകന്റെ പുതിയ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന കർഷക അതിജീവന യാ ത്രയുടെ ഉദ്ഘാടനം ഇരിട്ടിയിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. റബറിന് കേരളം പ്രഖ്യാപിച്ച 250 രൂപ തന്നാൽ ഞങ്ങൾ നിങ്ങൾക്കു വോട്ട് ചെയ്യും. കേന്ദ്രത്തോട് നമ്മൾ നേരത്തേ ആവശ്യപ്പെട്ട 300 രൂപ തന്നാൽ കേന്ദ്ര ത്തിനും വോട്ട് നൽകാൻ യാതൊരു മടിയുമില്ല. ഇതൊരു വിലപേശൽ അല്ല. അതിജീവനത്തിനുള്ള കർഷകൻ്റെ പുതിയ രാഷ്ട്രീയമാണ്. ഇനിമേൽ നമ്മു ടെ അവകാശങ്ങൾ നഷ്‌ടപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. കർഷകൻ്റെ ആവശ്യങ്ങൾ ആരു പരിഗണിച്ചു നൽകുന്നുവോ അവർക്കൊപ്പമാണു കർഷകരുടെ രാഷ്ട്രീയം. കർഷകനു നൽകാനുള്ളത് നൽകിയിട്ടു മതി ശമ്പളവിതരണം എന്നു പ്രഖ്യാപിക്കുന്നതിലേക്ക് സർക്കാരുകൾ മാറണം. എന്നാൽ, മാത്രമേ കർഷകന് രക്ഷയുള്ളൂ. കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ സർക്കാരുകൾ തയാറാകണം. കോർപറേറ്റുകളുടെ 14.56 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ ഒൻപതു വർഷത്തിനിടയിൽ കേന്ദ്രസർക്കാർ എഴുതിത്തള്ളിയത്. ഇതിൻ്റെ പത്തിലൊന്നുപോലും വേണ്ട ചെറുകിട കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാൻ. ഇതി ന് ആർജവം കാണിക്കാൻ സർക്കാരുകൾ തയാറാകണം. കർഷകന്റെ ഒരു സെൻ്റ് ഭൂമി പോലും ജപ്‌തി ചെയ്യാൻ അനുവദിക്കില്ല. കർഷകഭൂമി പിടിച്ചെടുക്കാനായി സ്ഥാപിച്ച സർവേക്കല്ലുകൾ 24 മണിക്കൂറിനകം പിഴുതു മാറ്റാനുള്ള കരുത്ത് കർഷകജനതയ്ക്ക് ഇന്നുമുണ്ട്. അത് ചെയ്യുകത എന്നെ ചെയ്യും-മാർ പാംപ്ലാനി വ്യക്തമാക്കി. വയനാട്ടിൽ കടുവ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അവിടുത്തെ ഡിഎഫ്ഒയ്ക്കെതിരേ കൊല ക്കുറ്റത്തിന് കേസെടുത്തു തുറങ്കിൽ അടയ്ക്കണം. വനപാലകർ തോക്കും പിടിച്ച് വനത്തിനു കാവൽ നിൽക്കട്ടെ. അപ്പോൾ മൃഗങ്ങൾ വനത്തിന് വെളിയിൽ വരില്ലെന്നും കർഷകരുടെ മുകളിൽ കുതിര കയ റാൻ ആരും നോക്കേണ്ടെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ജാഥാ ക്യാപ്റ്റനും എകെസിസി ഗ്ലോബൽ പ്രസിഡൻറുമായ അഡ്വ. ബിജു പറയന്നിലം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തി. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്‌ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, സണ്ണി ജോസഫ് എംഎൽഎ, ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, അഡ്വ. ടോ ണി പുഞ്ചക്കുന്നേൽ, ഫാ. ജോസഫ് കാവനാടിയിൽ, പ്രഫ. ജോബി കാക്കശേ രി, ബെന്നി മാത്യു, ബെന്നി പുതിയാംപുറം, ഷീജ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-12-12-09:27:57.jpg
Keywords: പാംപ്ലാ

22331
Category: 18
Sub Category:
Heading: മനുഷ്യർക്ക് ജീവിക്കാനുള്ള അവകാശം സർക്കാർ നിഷേധിക്കരുത്: പ്രോലൈഫ് അപ്പോസ്‌തലേറ്റ്
Content: മാനന്തവാടി/ കൊച്ചി: മനുഷ്യർക്ക് ജീവിക്കാനുള്ള അവകാശം സർക്കാർ നിഷേധിക്കരുതെന്ന് പ്രോലൈഫ് അപ്പോസ്‌തലേറ്റ്. ഇതുസംബന്ധിച്ച് പ്രോലൈഫ് അപ്പോസ്‌തലേറ്റ് സർക്കാരിന് നിവേദനം നൽകി. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ കൊന്ന് ഭക്ഷണമായി മാറുന്ന അവസ്ഥ ആവർത്തിക്കപ്പെടുമ്പോൾ കാടിനടുത്ത് താമസിക്കുന്ന കർഷകർ ആശങ്കയിലാണ്. മനുഷ്യർക്കു പ്രാധാന്യം നൽകാത്ത വനസംരക്ഷണ നിയമം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അപ്പോസ്‌തലേറ്റ് വിലയിരുത്തി. വയനാട്ടിൽ കടുവ ആക്രമിച്ചുകൊന്ന പ്രജീഷിന് പ്രോലൈഫ് അപ്പോസ്‌തലേറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു. കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങാതെ കാട്ടിൽത്തന്നെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളും നിയമങ്ങളും ഉണ്ടാകണമെന്ന് പ്രോ-ലൈഫ് അപ്പോസ്‌തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. ഇതിനിടെ മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം, ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ്, താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ എന്നിവർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിൻ്റെ കുടുംബത്തെ സന്ദർശിച്ചു. വന്യമൃഗങ്ങൾ മനുഷ്യജീവൻ അപഹരിക്കുന്ന സാഹചര്യത്തിൽ മുന്നോട്ടുപോകാനാകില്ലെന്ന് മാർ ജോസ് പൊരുന്നേടം പറഞ്ഞു. പ്രജീഷ് നാടിൻ്റെ നൊമ്പരമാണ്. മുഖ്യമന്ത്രിയോടും മന്ത്രിമാരോടും ജനപ്രതിനിധികളോടും അപേക്ഷിക്കുകയാണ്, ഈ രീതിയിൽ മുന്നോട്ടുപോക്ക് സാധ്യമല്ല. ഉള്ളതെല്ലാം മൃഗങ്ങൾ കൊണ്ടുപോകുമ്പോൾ മനുഷ്യർക്ക് പ്രത്യാശയില്ലാതാകുന്നുവെന്ന് മാർ ജോസ് പൊരുന്നേടം ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2023-12-12-10:19:55.jpg
Keywords: ജീവന്‍

22332
Category: 1
Sub Category:
Heading: അമേരിക്കയില്‍ കത്തോലിക്ക വൈദികന്‍ കുത്തേറ്റ് മരിച്ചു
Content: ഒമാഹ: അമേരിക്കയിലെ മധ്യപടിഞ്ഞാറന്‍ സംസ്ഥാനമായ നെബ്രാസ്കയിലെ കത്തോലിക്ക ദേവാലയ റെക്ടറിയില്‍ കത്തോലിക്ക വൈദികന്‍ കുത്തേറ്റ് മരിച്ചു. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ അറുപത്തിനാലു വയസ്സുള്ള നെബ്രാസ്കയിലെ ഫോര്‍ട്ട് കാല്‍ഹൗണിലെ സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് കത്തോലിക്കാ ദേവാലയത്തിന്റെ റെക്ടറിയില്‍ നടന്ന ആക്രമണത്തിനിടെ ഫാ. സ്റ്റീഫന്‍ ഗട്ട്ഗ്സെല്‍ എന്ന വൈദികനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഫാ. ഗട്ട്ഗ്സെല്ലിനെ ഒമാഹയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. സംഭവസ്ഥലത്തെത്തിയ പോലീസ് മുറിവേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഫാ. ഗട്ട്സെല്ലിനേയും അക്രമിയെന്ന് കരുതപ്പെടുന്ന വ്യക്തിയേയും കണ്ടെത്തി.അക്രമിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ സംശയിക്കപ്പെടുന്ന വ്യക്തിയുടെ പേരോ, കൊലപാതകത്തിന്റെ രീതിയോ പുറത്തുവിടുവാന്‍ കഴിയില്ലെന്നും പോലീസ് പറഞ്ഞു. ഇതിനിടെ ഇയോവ സ്വദേശിയായ കിയറി എല്‍. വില്യംസാണ് അക്രമത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. 1994 മുതല്‍ 2003 വരെ ഒമാഹ അതിരൂപതയിലെ ചാന്‍സിലറായി സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ് കൊല്ലപ്പെട്ട വൈദികന്‍. കഴിഞ്ഞ 11 വര്‍ഷമായി ഫാ. ഗുട്ട്സെല്‍ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ സേവനം ചെയ്തു വരികയായിരുന്നു.
Image: /content_image/News/News-2023-12-12-10:47:39.jpg
Keywords: വൈദിക

22333
Category: 1
Sub Category:
Heading: നൈജീരിയയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ മോചിതനായി
Content: അബൂജ: നൈജീരിയയിലെ ഇമോ സ്റ്റേറ്റില്‍ നിന്നു തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ മോചിതനായി. ഐസിയാല എംബാനോ പ്രാദേശിക ഏരിയയിലെ ഒസുവേർ ഓട്ടോണമസ് കമ്മ്യൂണിറ്റിയിലെ സെന്റ് മൈക്കൽ ഉമുകെബി ഇടവക വികാരിയായ ഫാ. കിംഗ്സ്ലി ഈസെയാണ് മോചിതനായിരിക്കുന്നത്. നൈജീരിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, തട്ടിക്കൊണ്ടുപോയവർ 50 ദശലക്ഷം നൈറ മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇമോ സ്റ്റേറ്റിലെ സുരക്ഷ പ്രശ്നങ്ങളുടെ ഒടുവിലത്തെ ഇരയായാണ് ഫാ. കിംഗ്സ്ലി നേരിട്ട അക്രമത്തെ നിരീക്ഷിക്കുന്നത്. ഇൻഡിജിനസ് പീപ്പിൾ ഓഫ് ബിയാഫ്രയിലെ (ഐപിഒബി) അംഗങ്ങൾ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിന് മൂന്ന് ദിവസത്തിന് ശേഷമാണ് വൈദികനെയും മറ്റൊരാളെയും തട്ടിക്കൊണ്ടുപോയത്. രണ്ടാഴ്ച മുന്‍പ്, തോക്കുധാരികൾ ഒതുലു സമുദായത്തിലെ പരമ്പരാഗത ഭരണാധികാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരിന്നു. തെക്കു കിഴക്കൻ നൈജീരിയൻ ഫെഡറേഷനിൽ നിന്നും സ്വതന്ത്രമായ ബിയാഫ്ര സംസ്ഥാനം രൂപീകരിക്കാൻ ഇൻഡിജിനസ് പീപ്പിൾ ഓഫ് ബിയാഫ്ര പോരാടുകയാണ്. ഈ അക്രമങ്ങള്‍ ഇമോ സംസ്ഥാനത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങള്‍. ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യമായ നൈജീരിയയില്‍ വൈദികരെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകൽ പതിവ് സംഭവമാണ്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് തട്ടിക്കൊണ്ടുപോകൽ രാജ്യത്ത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. പണം ലക്ഷ്യമാക്കിയാണ് അക്രമികള്‍ തട്ടിക്കൊണ്ടു പോകല്‍ തുടരുന്നത്. നിരവധി വൈദികരെ ഇക്കാലയളവില്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവ നടത്തുന്ന അക്രമങ്ങളുമായി പശ്ചിമാഫ്രിക്കൻ രാജ്യം പോരാടുകയാണ്. 2009 മുതൽ, നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ലക്ഷ്യമിട്ട് തീവ്രവാദ ഗ്രൂപ്പായ ബൊക്കോഹറാം നടത്തുന്ന ആക്രമണങ്ങളും രാജ്യത്ത് അതീവ പ്രതിസന്ധി സൃഷ്ട്ടിക്കുന്നുണ്ട്.
Image: /content_image/News/News-2023-12-12-14:45:36.jpg
Keywords: നൈജീരിയ