Contents

Displaying 21951-21960 of 24987 results.
Content: 22364
Category: 1
Sub Category:
Heading: ഗാസയിലെ കത്തോലിക്ക ദേവാലയ പരിസരത്ത് ഇസ്രായേല്‍ ആക്രമണം; 2 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, അപലപിച്ച് ഫ്രാന്‍സിസ് പാപ്പ
Content: ജെറുസലേം: ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ഇടവക ദേവാലയത്തിന് നേരെ ശനിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ക്രിസ്ത്യൻ വനിതകള്‍ കൊല്ലപ്പെട്ടതായി ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ്. ഡിസംബർ 16ന് ഉച്ചയോടെ ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) സൈനികന്‍ നടത്തിയ ആക്രമണത്തില്‍ ഗാസയിലെ ഹോളി ഫാമിലി ഇടവകയ്ക്കുള്ളിൽ അഭയാര്‍ത്ഥികളായി കഴിഞ്ഞിരിന്ന രണ്ട് ക്രിസ്ത്യൻ സ്ത്രീകളാണ് ദാരുണമായി കൊല്ലപ്പെട്ടത്. നഹിദ മകൾ സമര്‍ എന്നിവര്‍ പള്ളിവളപ്പിലുള്ള മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യസ്തരുടെ കോൺവെന്റിലേക്ക് നടക്കുമ്പോൾ വെടിയേറ്റ് കൊല്ലപ്പെടുകയായിരിന്നുവെന്ന് ലാറ്റിൻ പാത്രിയാർക്കേറ്റ് അറിയിച്ചു. ആക്രമണത്തിന് ഇരയായ അമ്മയെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴായിരിന്നു മകള്‍ കൊല്ലപ്പെട്ടത്. ഇതിനു തൊട്ടുമുന്‍പ് സൈനിക ടാങ്കിൽനിന്നുള്ള റോക്കറ്റ് ആക്രമണത്തിൽ മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനിമാരുടെ മഠം തകർന്നിട്ടുണ്ട്. മഠത്തിലെ ജനററേറ്റർ തകരുകയും വൻ തീപിടത്തമുണ്ടാകുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 54 ഭിന്നശേഷിക്കാര്‍ക്കു അഭയം നല്‍കിയ ഭവനമാണ് നാമാവശേഷമായി മാറിയത്. ഗാസയിലെ ഏക കത്തോലിക്കാ ദേവാലയമാണ് ഹോളി ഫാമിലി ഇടവക. ഇസ്രായേൽ - ഹമാസ് യുദ്ധം ആരംഭിച്ചതുമുതൽ, നൂറുകണക്കിന് ക്രൈസ്തവരും മറ്റ് ഗാസ പൗരന്മാരും ഗാസ മുനമ്പിന്റെ വടക്കേ അറ്റത്തുള്ള ഇടവകയിൽ അഭയം പ്രാപിച്ചിരിന്നു. സഭ മുഴുവനും ക്രിസ്മസിന് തയ്യാറെടുക്കുമ്പോൾ, ഇത്തരമൊരു ആക്രമണം നടത്തിയതിന് പിന്നിലെ കാരണം മനസിലാക്കാൻ കഴിയുന്നില്ലെന്നും ക്രിസ്ത്യൻ സമൂഹത്തോടൊപ്പമുള്ള പ്രാർത്ഥനയിൽ, ദുരന്തത്തിൽപ്പെട്ട കുടുംബങ്ങളോട് അടുപ്പവും അനുശോചനവും പ്രാര്‍ത്ഥനയും അറിയിക്കുകയാണെന്ന് ജെറുസലേം ലാറ്റിൻ പാത്രിയാർക്കേറ്റ് പ്രസ്താവിച്ചു. ഇതിനിടെ ക്രൂരമായ കൊലപാതകത്തെയും ആക്രമണങ്ങളെയും അപലപിച്ച് ഫ്രാന്‍സിസ് പാപ്പ രംഗത്തുവന്നു. ഇന്നലെ ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയോടൊപ്പമുള്ള സന്ദേശത്തിലാണ് പാപ്പ തന്റെ ദുഃഖം പ്രകടിപ്പിച്ചത്. ഗാസയിൽ നിന്ന് വളരെ വേദനാജനകമായ വാർത്തകൾ തനിക്ക് ഇപ്പോഴും ലഭിക്കുകയാണെന്ന് പാപ്പ പറഞ്ഞു. നിരായുധരായ സാധാരണക്കാർ ബോംബാക്രമണത്തിനും വെടിവെപ്പിനും വിധേയരാകുന്നു. കുടുംബങ്ങളും കുട്ടികളും രോഗികളും വികലാംഗരും കന്യാസ്ത്രീകളും ഉള്‍പ്പെടുന്ന ഹോളി ഫാമിലിയുടെ ഇടവക സമുച്ചയത്തിനുള്ളിൽ പോലും ഇത് സംഭവിച്ചു, അമ്മയായ നഹിദ ഖലീൽ ആന്റണും അവരുടെ മകളായ മകൾ സമർ കമാൽ ആന്റനുമാണ് കൊല്ലപ്പെട്ടതെന്നും പാപ്പ ദുഃഖത്തോടെ അനുസ്മരിച്ചു. അതേസമയം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പ്രതിരോധന സേന ഇതുവരെ പ്രതികരിച്ചിട്ടില്ല.
Image: /content_image/News/News-2023-12-18-11:21:51.jpg
Keywords: ഗാസ
Content: 22365
Category: 1
Sub Category:
Heading: 400 വർഷങ്ങൾക്കു മുന്‍പ് യേശുവിനെ പ്രതി രക്തസാക്ഷിത്വം വരിച്ച വിശ്വാസികളെ സ്മരിച്ച് ജപ്പാനിലെ കത്തോലിക്ക സഭ
Content: ടോക്കിയോ: നാനൂറ് വർഷങ്ങൾക്കു മുന്‍പ് രാജ്യത്ത് കൊലചെയ്യപ്പെട്ട അന്‍പതോളം വരുന്ന ക്രൈസ്തവ രക്തസാക്ഷികളെ അനുസ്മരിച്ച് ജപ്പാനിലെ കത്തോലിക്കാ സഭ. 1623 ഡിസംബർ നാലാം തീയതി എടോ എന്നറിയപ്പെടുന്ന നഗരത്തിലെ പാലത്തിൽവെച്ച് അവരെ അഗ്നിക്കിരയാക്കുകയായിരുന്നു. ഈ നഗരമാണ് പിന്നീട് ടോക്കിയോയെന്ന് പുനർ നാമകരണം ചെയ്തത്. ടോക്കിയോ ആർച്ച് ബിഷപ്പ് ടാർസിസിയോ ഇസാവോ രക്തസാക്ഷികളായ ക്രൈസ്തവരുടെ സ്മരണാർത്ഥം തക്കനാവാ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും, ഇവര്‍ കൊല്ലപ്പെട്ട ഫുഡാ നോ സുചി എന്ന സ്ഥലത്ത് നേരിട്ടെത്തി പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തിരിന്നു. 2022 ഒക്ടോബർ മാസം മുതല്‍ രക്തസാക്ഷികളുടെ സ്മരണാർത്ഥം 15 മാസം ജപ്പാനിലെ മെത്രാന്മാർ പ്രത്യേകം നീക്കിവെച്ചിരുന്നു. ഇതിന്റെ സമാപനത്തിന്റെ ഭാഗമായിട്ടാണ് വിശുദ്ധ കുർബാന അർപ്പണവും, പ്രാർത്ഥനയും നടന്നത്. ജെസ്യൂട്ട് സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ സമകാലീനനായിരുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറാണ് 1549 -ല്‍ ജപ്പാനിൽ സുവിശേഷം എത്തിക്കുന്നത്. ജപ്പാനിലെ ഭാഷ പഠിച്ച ഫ്രാൻസിസ് സേവ്യർ ആയിരക്കണക്കിന് ആളുകളെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചു. ഇതിനിടയിൽ ഫ്രാൻസിസ്കൻ, ഡൊമിനിക്കൻ, അഗസ്റ്റിനിയൻ സഭകളിലെ മിഷ്ണറിമാരും ജപ്പാനിലേക്കെത്തി. രണ്ട് പതിറ്റാണ്ടുകൾക്കുള്ളിൽ തന്നെ ജപ്പാനിൽ ആറര ലക്ഷത്തോളം വിശ്വാസികളും, നൂറ്റിയന്‍പതോളം വൈദികരും ഉണ്ടായെന്ന് 1614ലെ കണക്കിനെ ഉദ്ധരിച്ചുകൊണ്ട് ജപ്പാനിലെ മെത്രാന്മാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ കാലയളവിലും ക്രൈസ്തവ വിശ്വാസികൾക്കെതിരെ ശക്തമായ പീഡനങ്ങൾ നടന്നിരുന്നു. 1589-ൽ സമുറായി നേതാവായിരുന്ന ടൊയോട്ടമി ഹിടയോഷി ക്രൈസ്തവ വിശ്വാസത്തെ നിരോധിച്ചു. 1597 ഫെബ്രുവരി അഞ്ചാം തീയതി, വൈദികരും, കുട്ടികളും ഉൾപ്പെടെ 26 ക്രൈസ്തവ വിശ്വാസികളെ ദീർഘദൂരം നടത്തി നാഗസാക്കിയിൽവച്ച് കുരിശിൽ തറച്ച് കൊന്നത് ക്രൈസ്തവ വിശ്വാസികൾക്കെതിരെ നടന്ന ക്രൂരപീഡനങ്ങളുടെ ഉദാഹരണങ്ങളിൽ ഒന്നു മാത്രമായിരിന്നു. ഈ വിശ്വാസികൾ തങ്ങളെ കുരിശിലേറ്റാൻ കൊണ്ടുപോകുന്ന വേളയിൽ ധൈര്യത്തോടെ കാണപ്പെട്ടുവെന്നും ദൈവത്തിന് നന്ദിയര്‍പ്പിച്ചുവെന്നും ചരിത്ര രേഖകളില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ രക്തസാക്ഷിത്വം ജപ്പാനിലെ ക്രൈസ്തവ വിശ്വാസികൾക്ക് വലിയ പ്രചോദനമായി മാറി. കടുത്ത പീഡനങ്ങളെ തുടർന്ന് ജപ്പാനിലേക്ക് ക്രൈസ്തവ വിശ്വാസികൾ പതിനാറാം നൂറ്റാണ്ട് മുതൽ പത്തൊമ്പതാം നൂറ്റാണ്ട് വരെ രഹസ്യമായിട്ടാണ് തങ്ങളുടെ വിശ്വാസം പിന്തുടർന്നിരുന്നത്. നിരവധി ക്രൈസ്തവർക്ക് മരണം വരിക്കേണ്ടിവന്നു. 1867 മുതൽ 1912 വരെ രാജ്യം ഭരിച്ച മീജി രാജാവാണ് ജപ്പാനിൽ മതസ്വാതന്ത്ര്യത്തിന്റെ വാതിലുകള്‍ വീണ്ടും തുറന്നു നൽകിയത്. ഏകദേശം ഒരു ശതമാനത്തോളം ക്രൈസ്തവ വിശ്വാസികളാണ് രാജ്യത്തു ഇന്നുള്ളത്.
Image: /content_image/News/News-2023-12-18-15:24:24.jpg
Keywords: ജപ്പാ
Content: 22366
Category: 1
Sub Category:
Heading: ക്രിസ്തുമസിന് പാക്ക് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് സമീപം കനത്ത സുരക്ഷയേര്‍പ്പെടുത്തി
Content: റാവല്‍പിണ്ടി: ക്രിസ്തുമസിന് ഒരാഴ്ച മാത്രം അവശേഷിക്കേ പാക്കിസ്ഥാനിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് സമീപം കനത്ത സുരക്ഷയേര്‍പ്പെടുത്തി. പഞ്ചാബ് പോലീസ് ഇൻസ്‌പെക്ടർ ജനറൽ ഉസ്മാൻ അൻവറിന്റെ നിർദ്ദേശപ്രകാരം റാവല്‍പിണ്ടിയില്‍ മാത്രം സുരക്ഷയ്ക്കായി 432 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സമഗ്രമായ സുരക്ഷാ പദ്ധതി തയ്യാറാക്കാൻ പഞ്ചാബ് പോലീസ്, തീവ്രവാദ വിരുദ്ധ വകുപ്പ് (സിടിഡി), ട്രാഫിക് പോലീസ്, സ്പെഷ്യൽ ബ്രാഞ്ച്, പഞ്ചാബ് ഹൈവേ പട്രോൾ (പിഎച്ച്പി) എന്നിവയ്ക്ക് പഞ്ചാബ് പോലീസ് കര്‍ശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ക്രൈസ്തവ ദേവാലയങ്ങളുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന പോലീസുകാരെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വിന്യസിച്ച് വിവരമറിയിക്കണമെന്ന് സിറ്റി പോലീസ് ഓഫീസർ സയ്യിദ് ഖാലിദ് ഹമദാനി പറഞ്ഞു. ക്രൈസ്തവ ദേവാലയങ്ങളോടൊപ്പം ക്രിസ്തുമസ് ആഘോഷം നടക്കുന്ന സാംസ്കാരിക കേന്ദ്രങ്ങൾ, വിവിധ യുഎൻ ഏജൻസികളുടെ ഓഫീസുകൾ, വിദേശ എൻജിഒകൾ, മിഷനറി സ്കൂളുകൾ എന്നിവയ്ക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് ഏറെ പ്രാധാന്യമുള്ള വിശേഷ അവസരങ്ങളില്‍ ഇസ്ലാമിക തീവ്രവാദികള്‍ ആക്രമണം നടത്തുന്നത് പതിവ് സംഭവമാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കനത്ത സുരക്ഷാവിന്യാസമെന്ന്‍ നിരീക്ഷിക്കപ്പെടുന്നു. 2017 ഡിസംബർ 17ന് പടിഞ്ഞാറൻ പാക്കിസ്ഥാനി നഗരമായ ക്വറ്റയിലെ ബെഥേൽ മെമ്മോറിയൽ മെത്തഡിസ്റ്റ് പള്ളിയിൽ സായുധ തീവ്രവാദികളും ചാവേർ പോരാളികളും ഇരച്ചുകയറി നടത്തിയ ആക്രമണത്തില്‍ ഒന്‍പത് പേർ കൊല്ലപ്പെടുകയും നിരവധി പേര്‍ പരിക്കേൽക്കുകയും ചെയ്തു. ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ്സ് പിന്നീട് ഏറ്റെടുത്തിരിന്നു.
Image: /content_image/News/News-2023-12-18-18:43:18.jpg
Keywords: ക്രിസ്തുമസി
Content: 22367
Category: 1
Sub Category:
Heading: ഉത്തര്‍പ്രദേശില്‍ വ്യാജ മതപരിവര്‍ത്തന ആരോപണത്തിന്റെ പേരില്‍ തടങ്കലിലാക്കിയ 6 ക്രൈസ്തവര്‍ക്ക് മോചനം
Content: സോന്‍ഭദ്രാ: ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ കുപ്രസിദ്ധമായ മതപരിവര്‍ത്തനവിരുദ്ധ നിയമത്തിന്റെ മറവില്‍ കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 6 ക്രൈസ്തവര്‍ക്ക് മോചനം. സോന്‍ഭദ്രായിലെ ജില്ലാക്കോടതിയാണ് മതപരിവര്‍ത്തനവിരുദ്ധ നിയമം ലംഘിച്ചതിന്റെ പേരില്‍ ഇക്കഴിഞ്ഞ നവംബര്‍ അവസാനം അറസ്റ്റിലായ 6 ക്രൈസ്തവര്‍ക്ക് ക്രിസ്തുമസിന് മുന്നോടിയായി ജാമ്യം നല്‍കിയത്. രാജ്യം ഭരിക്കുന്ന ഭാരതീയ ജനത പാര്‍ട്ടിയുടെ (ബി.ജെ.പി) പ്രാദേശിക നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ 42 പേരില്‍ ഉള്‍പ്പെടുന്നവരാണ് ഇവര്‍ ആറ് പേരും. തന്റെ കുട്ടികളെ ട്യൂഷന്‍ പഠിപ്പിക്കുവാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ വിശ്വഹിന്ദുപരിഷത്തിന്റെ ഭാരവാഹികളില്‍ ഒരാളായ നാര്‍ സിംഗ് തങ്ങളോടു പ്രതികാരം ചെയ്തതാണെന്ന് ക്രൈസ്തവര്‍ കോടതിയെ അറിയിച്ചു. തെറ്റായ വിവരങ്ങള്‍, പ്രലോഭനം, നിര്‍ബന്ധം എന്നിവ വഴി നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ കുറ്റകരമാക്കുന്നതാണ് 2021-ലെ ‘ഉത്തര്‍പ്രദേശ്‌ മതപരിവര്‍ത്തന നിരോധന നിയമം’. എന്നാല്‍ ഈ നിയമ മറവില്‍ ക്രൈസ്തവരെ കുടുക്കാനാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വ്യാജവാഗ്ദാനങ്ങള്‍ നല്‍കി ആദിവാസി മേഖലകളില്‍ നിരവധി ആളുകളെ മതപരിവര്‍ത്തനം നടത്തി എന്നാരോപിച്ചുകൊണ്ട് സര്‍ക്കാര്‍ അറ്റോര്‍ണി ഇവരുടെ ജാമ്യാപേക്ഷ എതിര്‍ത്തിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് 6 ക്രൈസ്തവരും വ്യക്തമാക്കി. സംഭവത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നും അവര്‍ കോടതിയെ അറിയിച്ചു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഒന്നോ രണ്ടോ ദിവസത്തിനുള്ള ഇവര്‍ പുറത്തുവരുമെന്നുമാണ് സൂചന. ക്രൈസ്തവരെ അവഹേളിക്കുവാന്‍ മതപരിവര്‍ത്തനവിരുദ്ധ നിയമത്തിന്റെ മറവില്‍ ഹിന്ദുത്വവാദികള്‍ ഉന്നയിക്കുന്ന വ്യാജരോപണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലീസും ഹിന്ദുത്വവാദികളെ സഹായിക്കുന്നുണ്ടെന്നത് ക്രിസ്ത്യന്‍ നേതാക്കള്‍ നേരത്തേമുതല്‍ക്കേ ഉന്നയിച്ചുവരുന്ന ആരോപണമാണ്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്നത് ഉത്തര്‍പ്രദേശിലാണെന്നു യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമായിരിന്നു. 20 കോടിയോളം വരുന്ന ഉത്തര്‍പ്രദേശിലെ ജനസംഖ്യയുടെ 0.18 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.
Image: /content_image/News/News-2023-12-18-20:56:05.jpg
Keywords: ഉത്തര്‍, ഹിന്ദുത്വ
Content: 22368
Category: 18
Sub Category:
Heading: സിസ്റ്റർ റാണി മരിയയുടെ ജീവിതക്കഥ 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' സിനിമയ്ക്കു ഓസ്‌കർ നോമിനേഷൻ
Content: കൊച്ചി: സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി ഷെയ്‌സൺ പി. ഔസേഫ് സംവിധാനം ചെയ്‌ത 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' ലോക സിനിമയുടെ നെറുകയിലേക്ക് അടുക്കുന്നു. സിനിമയിലെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും ഓസ്‌കർ നോമിനേഷൻ ലഭിച്ചു. പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് സിനിമയ്ക്കായി ഒരുക്കിയ മൂന്നു ഗാനങ്ങളാണ് ഒറിജിനൽ സോംഗ് വിഭാഗത്തിലേക്കുള്ള ഓസ്‌കർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടത്. ഇതു സംബന്ധിച്ച വിവരം ഓസ്‌കാർ അവാർഡ് സമിതിയുടെ വെബ്സൈറ്റിൽ ഇന്നലെ രാത്രി പ്രസിദ്ധപ്പെടുത്തി. സിനിമയിലെ 'ഏക് സപ്‌ന മേരാ സുഹാന, ജെൽത്താ ഹേ സൂരജ് എന്നീ ഗാനങ്ങളും മധ്യപ്രദേശിലെ ഗോത്രവിഭാഗത്തിൻ്റെ തനിമയിൽ തയാറാക്കിയ പാട്ടുമാണ് അവാർഡിന് പരിഗണിക്കുക. വിവിധ ലോക ഭാഷകളിൽ 94 ഗാനങ്ങളാണ് ഒറിജിനൽ സോംഗ് വിഭാഗത്തിലേക്കു നോമിനേഷൻ നേടിയിട്ടുള്ളത്. 2023ൽ ഇന്ത്യൻ സിനിമകളിൽ നിന്നു ഗാനത്തിന് ഓസ്‌കർ നോമിനേഷൻ ലഭിക്കുന്ന ആദ്യ സിനിമയാണ് 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്'.വലിയ അഭിമാനത്തോടെയാണ് ഓസ്‌കർ നോമിനേഷനെ കാണുന്നതെന്ന് അൽഫോൻസ് ജോസഫും സംവിധായകൻ ഷെയ്‌സൺ പി. ഔസേഫും പറഞ്ഞു. മികച്ച സിനിമയ്ക്കുള്ള ഓസ്‌കർ നോമിനേഷനിലേക്കും സിനിമയ്ക്ക് സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്. നവംബർ 17ന് കേരളത്തിൽ റിലീസ് ചെയ്‌ത ''ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' തിയറ്ററുകളിൽ 25 ദിവസം പിന്നിട്ടു. വിദേശത്തും നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നുണ്ട്. ട്രൈ ലൈറ്റ് ക്രിയേഷൻസ് ബാനറിൽ സാന്ദ്ര ഡിസൂസ റാണ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മഹേഷ് ആനിയാണ് നിർവഹിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ലോണവാലയിൽ 33 ദിവസത്തോളമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. ജീത്ത് മത്താറു (പഞ്ചാബ്), സോനലി മൊഹന്തി (ഒറീസ), പുനം (മഹാരാഷ്ട്ര), സ്നേഹലത (നാഗ്പുർ ), പ്രേംനാഥ് (ഉത്തർപ്രദേശ്), അജീഷ് ജോസ്, ഫാ. സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് സിനിമയിലെ താരങ്ങൾ. സമൂഹത്തിലെ നിർധനർക്കു വേണ്ടി സ്വരമുയർത്തുകയും സാധാരണക്കാർക്കു വിദ്യാഭ്യാസവും സ്വയംപര്യാപ്തതയും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകൾ നടത്തുകയും ചെയ്ത സിസ്റ്റർ റാണി മരിയയുടെ സേവനം ഭൂവുടമകളെ ചൊടിപ്പിച്ചു. ഇതിൽ രോഷാകുലരായ പ്രദേശത്തെ ജന്മിമാർ സമുന്ദർ സിംഗ് എന്ന വാടകകൊലയാളിയെ ഉപയോഗിച്ച് സിസ്റ്റർ റാണി മരിയയെ കൊലപ്പെടുത്തുകയായിരിന്നു. 2017 നവംബർ നാലിനാണ് റാണി മരിയയെ കത്തോലിക്കാസഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയർത്തുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ സമുന്ദർ സിംഗ് എത്തിയിരുന്നു.
Image: /content_image/India/India-2023-12-19-11:04:29.jpg
Keywords: ഫേസ് ഓഫ് ദ ഫേസ്‌
Content: 22369
Category: 18
Sub Category:
Heading: 41-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് ആരംഭിക്കും
Content: പാലാ: 41-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്നു മുതല്‍ മുതല്‍ 23 വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ നടത്തും. ദൈവജനം ഒരുമിച്ചിരുന്നു ദൈവവചനം ശ്രവിച്ച്, പരിശുദ്ധാത്മാവിനാല്‍ പൂരിതരായി, കുമ്പസാരം, വിശുദ്ധ കുര്‍ബാന എന്നീ കൂദാശകളുടെ ഫലപ്രദമായ സ്വീകരണത്തിലൂടെ ജീവിത നവീകരണത്തിലേക്കു കടന്നുവരുന്ന അവസരമാണ് അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്നതാണ് രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന്‍. കേരളസഭാനവീകരണത്തിന്റെ ഈ നാളുകളില്‍ ദിവ്യകാരുണ്യ വര്‍ഷത്തിലൂടെ നമ്മള്‍ കടന്നുപോകുമ്പോള്‍ പരിശുദ്ധ കുര്‍ബാനയുടെ ആഴങ്ങളിലേക്ക് വ്യക്തികളെയും കുടുംബങ്ങളെയും നയിക്കാന്‍ സഹായകരമാകുന്ന വിധത്തിലാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. 23 ന് ദിവ്യകാരുണ്യദിനമായും യുവജനവര്‍ഷത്തിന്റെ ആരംഭം കുറിക്കുന്ന അവസരമായും ആഘോഷിക്കപ്പെടും.അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളമ്മനാല്‍ അഞ്ചു ദിവസത്തെ കണ്‍വന്‍ഷന്‍ നയിക്കും. പാലാ രൂപതയിലെ മുഴുവന്‍ വിശ്വാസസമൂഹം പങ്കെടുക്കുന്നതിനായി ഈ വര്‍ഷം സായാഹ്ന കണ്‍വെന്‍ഷനായിട്ടാണ് നടത്തുന്നത്. ഉച്ചകഴിഞ്ഞ് 3.30-ന് ജപമാലയും നാലിന് വിശുദ്ധ കുര്‍ബാനയോടെയും ആരംഭിച്ച് രാത്രി ഒന്‍പതിന് ദിവ്യകാരുണ്യആരാധനയോടെ അവസാനിക്കുന്ന രീതിയിലാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. 19 ന് വൈകുന്നേരം അഞ്ചിന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ്, വികാരി ജനറാള്‍മാര്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 20 മുതലുള്ള കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ വൈകുന്നേരം കുമ്പസാരത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍വെന്‍ഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. പബ്ലിസിറ്റി, സ്വീകരണം, ഫിനാന്‍സ്, വിജിലന്‍സ്, പന്തല്‍, അക്കമഡേഷന്‍, ആരാധനക്രമം, ഫുഡ്, ട്രാഫിക്, വോളണ്ടിയര്‍, സ്റ്റേജ്, ലൈറ്റ് & സൗണ്ട്, കുടിവെള്ളം, മദ്ധ്യസ്ഥപ്രാര്‍ത്ഥന, കുമ്പസാരം തുടങ്ങിയ കമ്മിറ്റികള്‍ കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്‍കും. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന പതിനായിരക്കണക്കിനു ജനങ്ങള്‍ക്ക് ദൈവവചനം കേള്‍ക്കാനും ദൈവാരാധനയില്‍ പങ്കെടുക്കാനും വേണ്ട ഒരുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വിശാലമായ പന്തലും മറ്റു സജ്ജീകരണങ്ങളും തയാറായിക്കഴിഞ്ഞു. പാലാ ബിഷപ്‌സ് ഹൗസില്‍വച്ച് നടന്ന പത്രസമ്മേളനത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കണ്‍വെന്‍ഷന്‍ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് (ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍), മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജോസഫ് കണിയോടിയ്ക്കല്‍, ഫാ. ജോസഫ് മുത്തനാട്ട്, ഫാ. ജോസഫ് കുറ്റിയാങ്കല്‍, രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ (ജനറല്‍ കണ്‍വീനര്‍), ഫാ. കുര്യന്‍ മറ്റം (വോളന്റിയേഴ്‌സ് ചെയര്‍മാന്‍), ഫാ. ജോര്‍ജ് നെല്ലിക്കുന്നുചെരിവുപുരയിടം, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ജോര്‍ജുകുട്ടി ഞാവള്ളില്‍ (പബ്ലിസിറ്റി കണ്‍വീനേഴ്‌സ്), സണ്ണി പള്ളിവാതുക്കല്‍, പോള്‍സണ്‍ പൊരിയത്ത്, ജിമ്മിച്ചന്‍ ഇടക്കര, സോഫി വൈപ്പന തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2023-12-19-12:49:14.jpg
Keywords: പാലാ
Content: 22370
Category: 1
Sub Category:
Heading: മതനിന്ദ നിയമ മറവില്‍ തടങ്കലിലാക്കിയ 5 കുട്ടികളുടെ മാതാവായ നൈജീരിയന്‍ ക്രൈസ്തവ വനിതക്ക് ജാമ്യം
Content: അബൂജ: വ്യാജ മതനിന്ദ ആരോപണത്തിന്റെ പേരില്‍ അഞ്ഞൂറിലധികം ദിവസങ്ങളായി ജയിലില്‍ നരകയാതന അനുഭവിച്ചുകൊണ്ടിരുന്ന 5 കുട്ടികളുടെ മാതാവായ നൈജീരിയന്‍ ക്രിസ്ത്യന്‍ വനിത റോഡ ജടാവുക്ക് ഒടുവില്‍ മോചനം. ജാമ്യം കിട്ടിയതിനെത്തുടര്‍ന്ന്‍ ജയില്‍ മോചിതയായ റോഡ ഇപ്പോള്‍ ഒരു രഹസ്യസ്ഥലത്ത് തന്റെ വിചാരണയും കാത്ത് കഴിയുകയാണെന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ എ.ഡി.എഫ് ഇന്റര്‍നാഷ്ണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിചാരണയില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയാണെങ്കില്‍ ജടാവുവിന് 5 വര്‍ഷങ്ങള്‍കൂടി ജയിലില്‍ കഴിയേണ്ടി വരും. തന്നെ പരീക്ഷ പാസാകുവാന്‍ സഹായിച്ചതിന് യേശുവിനോട്‌ നന്ദിപറഞ്ഞുകൊണ്ടുള്ള സന്ദേശം സമൂഹമാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്തതിന്റെ പേരില്‍ നൈജീരിയയിലെ സോകോട്ടോ സംസ്ഥാനത്തില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ദെബോറ ഇമ്മാനുവല്‍ എന്ന ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തി മൃതദേഹം ചുട്ടെരിച്ചതിനെ അപലപിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തതാണ് കുറ്റമായി പോലീസ് കണക്കാക്കിയിരിക്കുന്നത്. 2022 മെയ് മാസത്തിലാണ് ജടാവു തടവിലാകുന്നത്. നിരവധി പ്രാവശ്യം ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ജടാവുവിന് ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പോലും വലിയ പ്രതിഷേധം ഉയര്‍ന്നിരിന്നു. ജടാവുവിന്റെ വിചാരണ ഇന്ന് ഡിസംബര്‍ 19-ന് പുനഃരാരംഭിക്കുവാനാണ് ആദ്യം തീരുമാനിക്കപ്പെട്ടിരുന്നതെങ്കിലും അവധിക്കാലം കണക്കിലെടുത്ത് വിചാരണ 2024-ലേക്ക് നീട്ടിവെച്ചിരിക്കുകയാണ്. നിയമപരമായ കാര്യങ്ങളില്‍ എ.ഡി.എഫ് ഇന്റര്‍നാഷണലാണ് ജടാവുവിനെ സഹായിക്കുന്നത്. ബവുച്ചി പീനല്‍കോഡിലെ 114 (പൊതു ശല്യം), 210 (മതനിന്ദ) എന്നീ വകുപ്പുകളാണ് ജടാവുവിന്റെ മേല്‍ ചുമത്തിയിരിക്കുന്നതെന്ന് നൈജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വളരെക്കാലമായി നിഷേധിക്കപ്പെട്ടിരുന്ന ജാമ്യം റോഡ ജടാവുവിന് ലഭിച്ചതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നു എ.ഡി.എഫ് ഇന്റര്‍നാഷണലിന്റെ ലീഗല്‍ ഉപദേഷ്ടാവായ സീന്‍ നെല്‍സണ്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഐക്യരാഷ്ട്രസഭാ വിദഗ്ദര്‍ നൈജീരിയയിലെ മതനിന്ദാനിയമം, അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളെ ലംഘിക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് നൈജീരിയന്‍ സര്‍ക്കാരിന് ഒരു കത്തയച്ചിരുന്നു. അതേസമയം നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരായ മതപീഡനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട 5,500 ക്രിസ്ത്യാനികളില്‍ 90% നൈജീരിയക്കാരാണെന്നാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിന്നു.
Image: /content_image/News/News-2023-12-19-13:40:14.jpg
Keywords: നൈജീ
Content: 22371
Category: 1
Sub Category:
Heading: അൽഷബാബ് ഇസ്ലാമിക തീവ്രവാദികളിൽ നിന്നും സർക്കാരിനോട് സംരക്ഷണം ആവശ്യപ്പെട്ട് കെനിയന്‍ ക്രൈസ്തവർ
Content: നെയ്റോബി: ഇസ്ലാമിക തീവ്രവാദികളിൽ നിന്നും നിരന്തരമായി ഉണ്ടാകുന്ന ആക്രമണങ്ങളെ തുടർന്ന് സർക്കാരിനോട് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കെനിയയിലെ ക്രൈസ്തവ വിശ്വാസികൾ. കഴിഞ്ഞ ശനിയാഴ്ച ലാമു വെസ്റ്റ് സബ് കൗണ്ടിയിൽ അൽഷബാബ് തീവ്രവാദികൾ എന്ന് കരുതപ്പെടുന്ന അക്രമകാരികൾ മരാഫ, പൊറോമോക്കോ ഗ്രാമങ്ങളിൽ നടത്തിയ രക്തച്ചൊരിച്ചിലിൽ ഒരാൾ കൊല്ലപ്പെടുകയും, ഒന്‍പതോളം ഭവനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു. അക്രമികള്‍ ഒരാളെ വെടിവച്ചാണ് കൊല്ലപ്പെടുത്തിയത്. ഇവിടെ സുരക്ഷ ശക്തമാക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു. തങ്ങൾ അന്വേഷണം നടത്തുകയാണെന്നും, സമൂഹത്തിന് സംരക്ഷണം നൽകുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആശങ്ക ശക്തമാണ്. വൈന്നേരം ഏഴുമണിക്ക് ആക്രമണം ആരംഭിച്ച സമയത്ത് തന്നെ തങ്ങൾ പോലീസിനെ അറിയിച്ചിരുന്നുവെന്നും, എന്നാൽ വീടുകൾ തകർക്കപ്പെടുകയും, ഒരാളുടെ ജീവൻ നഷ്ടമാവുകയും ചെയ്തുവെന്ന്, കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധു ഫ്രാൻസിസ് മായി പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആഭ്യന്തര മന്ത്രി, ആക്രമണം നടന്ന സ്ഥലം സന്ദർശിക്കാതെ സുരക്ഷാപ്രശ്നം ഇല്ലാത്ത സ്ഥലങ്ങളാണ് സന്ദർശിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒക്ടോബർ മാസം നടന്ന ആക്രമണത്തിന് ശേഷം, ഒരു മാസത്തെ ഇടവേള കഴിഞ്ഞാണ് ഇപ്പോൾ ആക്രമണം ഉണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസ് പുറത്തു വിട്ട 2022ലെ ഗ്ലോബല്‍ ടെററിസം ഇന്‍ഡ്ക്‌സിലെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഭീഷണി വിതയ്ക്കുന്ന ഭീകരപ്രസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് അൽഷബാബ്. ഇക്കഴിഞ്ഞ ജൂൺ മാസത്തിനു ശേഷം ക്രൈസ്തവ വിശ്വാസികളെ ലക്ഷ്യംവെച്ച് നിരവധി ആക്രമണങ്ങൾ കെനിയയിലെ ലാമു വെസ്റ്റിൽ നടന്നിരുന്നു. ഇവിടെനിന്ന് നിരവധി ആളുകളാണ് പലായനം ചെയ്തത്. സുരക്ഷാ മന്ത്രാലയം വിഷയത്തില്‍ ഇടപെടണമെന്ന് പ്രാദേശിക സർക്കാർ ദീർഘകാലമായി ആവശ്യപ്പെട്ടുവരികയാണ്. പ്രദേശത്തെ സ്ഥലങ്ങളിൽ സ്ഥിരമായി നടക്കുന്ന ആക്രമണങ്ങൾ ഏതെങ്കിലും മത വിഭാഗത്തെയോ, പ്രത്യേക സമൂഹത്തെയോ ലക്ഷ്യംവെച്ചുള്ളതാണോ എന്നുള്ള ചോദ്യം ലാമുവിൽ നിന്നുളള ജനപ്രതിനിധി അംഗം ഈ മാസം ആദ്യം പാർലമെന്റിൽ ഉന്നയിച്ചിരുന്നു.
Image: /content_image/News/News-2023-12-19-15:08:22.jpg
Keywords: കെനിയ
Content: 22372
Category: 1
Sub Category:
Heading: “പരിശുദ്ധാത്മാവ് എന്നിലേക്ക് വന്നു, മനസ് സ്വതന്ത്രമായി”: ക്രിസ്തു വിശ്വാസത്തിലേക്ക് വന്നപ്പോള്‍ ലഭിച്ച ആനന്ദം വിവരിച്ച് ഹോളിവുഡ് താരം
Content: ന്യൂയോര്‍ക്ക്: മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് “ദി വണ്ടര്‍ ഇയേഴ്സ്” എന്ന ഹിറ്റ്‌ പരിപാടിയില്‍ വിന്നി കൂപ്പറിന്റെ വേഷം കൈകാര്യം ചെയ്തുകൊണ്ട് ഹോളിവുഡില്‍ കാലുകുത്തിയ ഡാനിക്കാ മക്കെല്ലര്‍ തന്റെ ക്രിസ്തു വിശ്വാസത്തെക്കുറിച്ച് നടത്തിയ സാക്ഷ്യം ശ്രദ്ധേയമാകുന്നു. സ്റ്റേജ് കലാകാരി, അഭിനേത്രി, ഗ്രന്ഥരചയിതാവ് എന്നീ നിലകളില്‍ തിളങ്ങിയ മക്കെല്ലര്‍, ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ക്രിസ്തു വിശ്വാസം സ്വീകരിച്ചത്. 'എ റോയല്‍ ഡേറ്റ് ഫോര്‍ ക്രിസ്മസ്' എന്ന പുതിയ സിനിമയില്‍ അഭിനയിച്ച മക്കെല്ലര്‍ സമീപകാലത്ത് ഗ്രേറ്റ് അമേരിക്കന്‍ ഫാമിലി എന്ന ചാനലിലെ ഒരു ടോക്-ഷോയില്‍വെച്ചാണ് തന്റെ ക്രിസ്തു വിശ്വാസത്തേക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും മനസ്സ് തുറന്നത്. പരിശുദ്ധാത്മാവ് തന്നിലേക്ക് വന്നുവെന്ന് പറഞ്ഞ മക്കെല്ലര്‍ അപ്പോഴാണ് ക്രിസ്തുവില്‍ താന്‍ അതിശയകരമായ സ്വാതന്ത്ര്യം കണ്ടെത്തിയെന്നും തുറന്നു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 10ന് നടിയെ സുഹൃത്തായ കാന്‍ഡസ് കാമറോണ്‍ ബുറെ ഒരു ഷോയില്‍ പങ്കെടുക്കുവാന്‍ വിളിച്ചതോടെയാണ് മക്കെല്ലറിന്റെ ഹൃദയത്തില്‍ വിശ്വാസത്തിന്റെ വിത്തുകള്‍ പതിക്കുന്നത്. പിന്നീട് ബൈബിളിൽ നിന്നുള്ള ഒരു ഭാഗത്തെക്കുറിച്ച് , ഇൻസ്റ്റാസ്റ്റോറികളിൽ നിന്നു വായിച്ചുവെന്നും തന്നെ പള്ളിയിലേക്ക് ക്ഷണിച്ചുവെന്നും താരം വെളിപ്പെടുത്തിയിരിന്നു. മക്കെല്ലറിന്റെ ആത്മീയയാത്രയുടെ തുടക്കത്തില്‍ തന്നെ കാമറോണ്‍ ബുറെ അവള്‍ക്ക് ഒരു ബൈബിള്‍ സമ്മാനിച്ചിരിന്നു. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/tv/CcvnqHfJrST/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/tv/CcvnqHfJrST/?utm_source=ig_embed&amp;utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/tv/CcvnqHfJrST/?utm_source=ig_embed&amp;utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Danica McKellar (@danicamckellar)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> സുവിശേഷ സന്ദേശങ്ങള്‍ ഹൃദയത്തില്‍ പ്രവേശിച്ചതോടെ അത് അവളുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു അനുഭവമായിത്തീരുകയായിരിന്നു. “അതെന്നെ സ്പര്‍ശിച്ചു, എല്ലാം എന്നെ സ്പര്‍ശിച്ചു. പരിശുദ്ധാത്മാവ് എന്നിലേക്ക് ഇറങ്ങിവന്നു. എന്നെ സ്നേഹത്തിന്റേയും ബോധ്യത്തിന്റേയും ഒരു തിരമാലപോലെയാണ് അതെന്നെ സ്പര്‍ശിച്ചത്”. ക്രൈസ്തവ വിശ്വാസം ഒരുപാടു നിയന്ത്രണങ്ങളുള്ള ഒരു വിഭാഗമാണെന്നായിരിന്നു തന്റെ ധാരണ. എന്നാല്‍ ഇപ്പോള്‍ എനിക്ക് അത്ഭുതകരമായ സ്വാതന്ത്ര്യം തോന്നുന്നു. ഇത് മറ്റുള്ളവരുമായി പങ്കുവെക്കണമെന്ന് തനിക്ക് തോന്നുകയാണെന്നും താരം വെളിപ്പെടുത്തി. വിശ്വാസപരമായി തനിക്കുണ്ടായിരുന്ന എല്ലാ സംശയങ്ങളും പരിഹരിക്കാന്‍ സഹായിച്ചത് ബുറെ ആയിരുന്നുവെന്നും മക്കെല്ലര്‍ പറയുന്നു. “ഞാന്‍ അനുഗ്രഹീതയായി... എന്റെ വിശ്വാസം പരസ്യമാക്കിയതുകണ്ട് നിങ്ങള്‍ വളരെ ധൈര്യമുള്ളവളാണെന്ന് ആളുകള്‍ എന്നോടു പറഞ്ഞു. യഥാര്‍ത്ഥത്തില്‍ വിശ്വാസം ഏറ്റ് പറയുന്നതിന് ധൈര്യം വേണ്ട..നിങ്ങള്‍ മനോഹരമായ ഒരു കാര്യം അനുഭവിക്കുമ്പോള്‍ എല്ലാവര്‍ക്കും അത് അനുഭവഭേദ്യമാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കും”. തനിക്ക് ലഭിച്ച ബൈബിള്‍ ഈ വര്‍ഷം തന്നെ മുഴുവനും വായിച്ചു തീര്‍ക്കുവാനാണ്‌ പദ്ധതിയെന്നും മക്കെല്ലര്‍ പറഞ്ഞു. ‘എ റോയല്‍ ഡേറ്റ് ഫോര്‍ ക്രിസ്തുമസ്’ എന്ന തന്റെ പുതിയ സിനിമയുടെ പ്രചാരണ തിരക്കിലാണ് മക്കെല്ലര്‍ ഇപ്പോള്‍.
Image: /content_image/News/News-2023-12-19-18:06:17.jpg
Keywords: ക്രിസ്തു വിശ്വാ
Content: 22373
Category: 1
Sub Category:
Heading: മരണമടഞ്ഞ പ്രിയപ്പെട്ടവർ ശുദ്ധീകരണസ്ഥലത്തു നിന്നും സ്വർഗത്തിലേക്കു പ്രവേശിച്ചുവെന്ന് എങ്ങനെ അറിയും?
Content: ഭൂമിയിലുള്ളവർക്ക് അത് അറിയാനുള്ള പ്രത്യേക വഴികളൊന്നും ഉള്ളതായി സഭ നമ്മെ പഠിപ്പിക്കുന്നില്ല. മറിച്ച് ശുദ്ധീകരണാത്മാക്കൾ സ്വർഗത്തിലെത്തികഴിയുമ്പോൾ അവർ സ്വർഗത്തിൽ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുകയും നമുക്ക് പ്രത്യേകമായി ദൈവാനുഗ്രഹം ലഭിച്ചു തുടങ്ങുകയും ചെയ്യും എന്നാണ് വിശുദ്ധർ നമ്മെ പഠിപ്പിക്കുന്നതും ഇതിനൊരു തെളിവായിട്ട് നാം മനസിലാക്കേണ്ടതും. ഈ ചോദ്യത്തിൻ്റെ പിന്നിലുള്ള ഉദ്ദേശ്യം ഇതാണ്, നമ്മൾ എത്രകാലം ശുദ്ധീകരണാത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കണം? അവിടെനിന്ന് അവർ കയറിപ്പോയോ ഇല്ലയോ എന്നുള്ളത് എപ്രകാരമാണ് അറിയുക?. മരിച്ചുപോയ എല്ലാ ആത്മാക്കളും സഭ ഔദ്യോഗികമായി വിശുദ്ധർ എന്ന് പ്രഖ്യാപിക്കുന്നതുവരെയും അവർക്കുവേണ്ടി പ്രാർത്ഥിക്കണം. പല ശുദ്ധീകരണാത്മാക്കളും അതിനു മുമ്പേ സ്വർഗ്ഗത്തിൽ എത്തിയിട്ടുണ്ടാകും. ഔദ്യോഗികമായി സഭ പ്രഖ്യാപിക്കാത്ത വിശുദ്ധാത്മാക്കളും സ്വർഗത്തിലുണ്ട് എന്ന് തന്നെയാണ് തിരുസഭയുടെ പഠനം. പില്‍ക്കാല തലമുറയ്ക്കു അവരുടെ ജീവിതം മാതൃകാപരമാണെന്ന് സ്വർഗ്ഗം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ മാത്രമേ ഔദ്യോഗികമായി സഭ വിശുദ്ധരായി പ്രഖ്യാപിക്കുകയുള്ളു. മരിച്ചുപോയവരും വിശുദ്ധീകരണസ്ഥലത്തുള്ളവരും സ്വർഗത്തിലെത്തികഴിഞ്ഞാൽ നമ്മുടെ പ്രാർത്ഥന വെറുതെയാകില്ലേ എന്നുചോദിച്ചാൽ ഇല്ല. കാരണം നാം നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ നാം നടത്തുന്നത് കേവലം വ്യക്തിപരമായ പ്രാർത്ഥനയല്ല. ഈ ഭൂമിയിലെ സമരസഭ ശുദ്ധീകരണസ്ഥലത്തിലെ സഹന സഭയ്ക്കുവേണ്ടി നടത്തുന്ന മദ്ധ്യസ്ഥപ്രാർത്ഥനയാണ്. അതുകൊണ്ടു തന്നെ ശുദ്ധീകരണസ്ഥലത്തിലെ എല്ലാ ആത്മാക്കൾക്കും നമ്മുടെ പ്രാർത്ഥനയുടെ ഗുണം ലഭിക്കുന്നുണ്ട്. അതിനാൽ നമ്മുടെ ജീവിതാന്ത്യംവരെയും മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ തുടരുന്നത് ഏറ്റം അനുഗ്രഹപ്രദമാണ്. ഇതിലൂടെ പ്രാർത്ഥിക്കുന്ന വ്യക്തിയുടെയും വിശുദ്ധീകരണം സാധ്യമാകുന്നു എന്നുകൂടി തിരിച്ചറിയണം. - (സീറോ മലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ പ്രസിദ്ധീകരിച്ച 'വിശ്വാസ വഴിയിലെ സംശയങ്ങള്‍' എന്ന പുസ്തകത്തില്‍ നിന്ന്‍) #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/QuestionAndAnswer/QuestionAndAnswer-2023-12-19-19:48:24.jpg
Keywords: ശുദ്ധീകരണ