Contents

Displaying 21991-22000 of 24987 results.
Content: 22404
Category: 1
Sub Category:
Heading: ''യേശുക്രിസ്തുവിന്റെ ആദർശങ്ങൾ നമുക്ക് വഴികാട്ടി'': ക്രിസ്തുമസ് ആഘോഷത്തിനിടെ പ്രധാനമന്ത്രി മോദി
Content: ന്യൂഡല്‍ഹി: യേശു ക്രിസ്തുവിന്റെ ജീവിത സന്ദേശത്തെയും ദയയുടെയും സേവനത്തിന്റെയും മൂല്യങ്ങളെയും സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവ പ്രതിനിധികള്‍ക്കായി തന്റെ വസതിയിൽ ഒരുക്കിയ ക്രിസ്തുമസ് പരിപാടിയെ അഭിസംബോധന ചെയ്യുകയായിരിന്നു പ്രധാനമന്ത്രി. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനാണ് യേശുക്രിസ്തു പ്രവർത്തിച്ചതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ ആശയങ്ങൾ രാജ്യത്തിന്റെ വികസനത്തിന് വഴികാട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യേശുക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്ന സുദിനമാണ് ക്രിസ്തുമസ്. ഇത് അവിടുത്തെ ജീവിത സന്ദേശങ്ങളും മൂല്യങ്ങളും ഓർമ്മിക്കാനുള്ള അവസരമാണ്. ദയയുടെയും സേവനത്തിന്റെയും ആദർശങ്ങൾ മുറുകെ പിടിച്ച് അവിടുന്ന് ജീവിച്ചു. നീതിയുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാൻ അവിടുന്ന് പ്രവർത്തിച്ചു. എല്ലാവർക്കുമായുള്ള ഈ ആദർശങ്ങൾ നമ്മുടെ രാജ്യത്തിന്റെ വികസന യാത്രയുടെ വഴികാട്ടിയായി പ്രവർത്തിക്കുന്നുവെന്നും മോദി സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തിനായി ക്രൈസ്തവ സമൂഹം നൽകുന്ന സംഭാവനകൾ വലുതാണ്. തുടർന്നുള്ള രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ക്രൈസ്തവ സഭകളുടെ പിന്തുണ തുടരണം. വിരുന്നിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വിവിധ ക്രൈസ്തവ സഭകളില്‍ നിന്നുള്ള പ്രതിനിധികളും, വ്യവസായ പ്രമുഖരും ഉൾപ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നിൽ പങ്കെടുത്തത്. ഡൽഹിയിലെ ഔദ്യോഗിക വസതിയിലായിരിന്നു വിരുന്ന് നടത്തിയത്. ഇതാദ്യമായാണ് ലോക് കല്യാൺ മാർഗിലെ മോദിയുടെ വസതിയിൽ ക്രിസ്തുമസ് വിരുന്നൊരുങ്ങുന്നത്.
Image: /content_image/News/News-2023-12-25-18:35:13.jpg
Keywords: മോദി
Content: 22405
Category: 1
Sub Category:
Heading: നീ തനിച്ചല്ല, ക്രിസ്തു മനുഷ്യാവതാരം ചെയ്തത് നിനക്കു വേണ്ടിയാണ്: ക്രിസ്തുമസ് സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: ഭയത്തിൽ നിന്ന് മോചിപ്പിക്കാനും കഷ്ടപ്പെടുകളിൽ നിന്ന് പിടിച്ചുയർത്താനും അവിടുത്തെ മുന്നിൽ നിനക്ക് മറ്റെന്തിനെക്കാളും മൂല്യമുണ്ടെന്ന് കാണിച്ചുതരാനും ശിശുവിൻറെ പിഞ്ചുകരം നിനക്കു നീട്ടിത്തരുകയാണെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ക്രിസ്തുമസ് ദിനത്തില്‍ റോമ നഗരത്തിനും ലോകത്തിന് മുഴുവനുമായുള്ള ഉര്‍ബി ഏത്ത് ഓര്‍ബി സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം പറഞ്ഞത്. "നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു" (ലൂക്കാ 2:11) ബെത്‌ലഹേമിലെ ആകാശത്തിൽ മുഴങ്ങിയ മാലാഖയുടെ വാക്കുകളാണിത്. അത് നമ്മോടുമുള്ളതാണ്. കർത്താവ് നമുക്കുവേണ്ടിയാണ് ജനിച്ചത് എന്നറിയുന്നത്, പിതാവിന്റെ നിത്യ വചനം, അനന്ത ദൈവം നമ്മുടെ മദ്ധ്യേ വസിക്കുന്നു എന്നറിയുന്നത്, നമ്മിൽ ആത്മവിശ്വാസവും പ്രത്യാശയും നിറയ്ക്കുകയാണെന്നും പാപ്പ പറഞ്ഞു. ഇന്ന് ബെത്‌ലഹേമിൽ ഭൂമിയുടെ അന്ധകാരത്തിനിടയിൽ അണയാത്ത നാളം ജ്വലിച്ചു. "എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന" (യോഹന്നാൻ 1.9) ദൈവത്തിൻറെ വെളിച്ചം ഇന്ന്, ലോകത്തിൻറെ അന്ധകാരത്തിന്മേൽ പ്രബലമാണ്. ഈ കൃപയിൽ നമുക്ക് സന്തോഷിക്കാം. വിശ്വാസവും ഉറപ്പും നഷ്ടപ്പെട്ടവരേ, സന്തോഷിക്കുക, കാരണം നീ തനിച്ചല്ല: ക്രിസ്തു ജനിച്ചത് നിനക്കുവേണ്ടിയാണ്. പ്രത്യാശ നഷ്ടപ്പെട്ട നീ, സന്തോഷിക്കുക. കാരണം ദൈവം നിന്റെ നേർക്കു കൈ നീട്ടിയിരിക്കുന്നു: അവൻ നിനക്കെതിരെ വിരൽ ചൂണ്ടുകയല്ല, മറിച്ച് നിന്നെ ഭയത്തിൽ നിന്ന് മോചിപ്പിക്കാനും കഷ്ടപ്പെടുകളിൽ നിന്ന് പിടിച്ചുയർത്താനും അവൻറെ മുന്നിൽ നിനക്ക് മറ്റെന്തിനെക്കാളും മൂല്യമുണ്ടെന്ന് കാണിച്ചുതരാനും ശിശുവിൻറെ പിഞ്ചുകരം നിനക്കു നീട്ടിത്തരുന്നു. ഹൃദയത്തിൽ സമാധാനം കണ്ടെത്താനാവാത്ത നീ സന്തോഷിക്കുക, എന്തെന്നാൽ നിനക്കായി ഏശയ്യായുടെ പ്രവചനം നിറവേറിയിരിക്കുന്നു: "നമുക്കായി ഒരു ശിശു പിറന്നിരിക്കുന്നു, നമുക്ക് ഒരു പുത്രൻ നൽകപ്പെട്ടു. അവന്റെ നാമം പരിശുദ്ധമാണ്. സമാധാനത്തിൻറെ രാജകുമാരൻ. അവൻറെ രാജ്യത്തിന് അന്ത്യമില്ല''. വിശുദ്ധ ഗ്രന്ഥത്തിൽ, സമാധാനത്തിൻറെ രാജകുമാരനെ "ഈ ലോകത്തിൻറെ രാജകുമാരൻ" എതിർക്കുന്നു (യോഹന്നാൻ 12.31). മരണം വിതച്ചുകൊണ്ട്, "ജീവനെ സ്നേഹിക്കുന്ന" (ജ്ഞാനം 11.26) കർത്താവിനെതിരെ പ്രവർത്തിക്കുന്നു. അവൻ പ്രവർത്തനനിരതനാകുന്നതാണ്. രക്ഷകന്റെ ജനനാന്തരം ബെത്ലഹേമിൽ ശിശുക്കൾ വധിക്കപ്പെടുന്ന ദുരന്തം അരങ്ങേറുമ്പോൾ, നാം കാണുന്നത്. ലോകത്തിൽ നിരപരാധികളുടെ എത്രയെത്ര കൂട്ടക്കുരുതികൾ നടക്കുന്നു. അമ്മയുടെ ഗർഭപാത്രത്തിൽ, പ്രത്യാശ തേടിയുള്ള പ്രത്യാശരഹിതരുടെ വഴികളിൽ, യുദ്ധത്താൽ ബാല്യകാലം തകർന്ന നിരവധി കുട്ടികളുടെ ജീവിതത്തിൽ. അവരാണ് ഇന്നത്തെ ഉണ്ണിയേശുമാർ. ആകയാൽ സമാധാന രാജനോട് "അതെ" എന്ന് പറയുക എന്നതിനർത്ഥം യുദ്ധത്തോട്, എല്ലാ യുദ്ധങ്ങളോടും, യുദ്ധത്തിന്റെ യുക്തിയോടു തന്നെ “ഇല്ല” എന്നു പറയുകയാണ്. യുദ്ധം ലക്ഷ്യമില്ലാത്ത യാത്രയും അക്ഷന്തവ്യ ഭ്രാന്തുമാണ്. യുദ്ധത്തോട് "ഇല്ല" എന്ന് പറയാൻ ആയുധങ്ങളോട് "ഇല്ല" എന്ന് പറയണം. കാരണം, ചഞ്ചലവും മുറിവേറ്റതുമായ ഹൃദയമുള്ള മനുഷ്യൻ സ്വന്തം കരങ്ങളിൽ മരണത്തിൻറെ ഉപകരണങ്ങൾ കണ്ടെത്തിയാൽ, ഇപ്പോഴല്ലെങ്കിൽ പിന്നീട് അവൻ അവ ഉപയോഗിക്കും. ആയുധങ്ങളുടെ ഉൽപ്പാദനവും വിൽപ്പനയും വ്യാപാരവും വർദ്ധിച്ചാൽ എങ്ങനെ സമാധാനത്തെക്കുറിച്ച് സംസാരിക്കാനാകും? ഹേറോദേസിൻറെ കാലത്തെന്നപോലെ ഇന്നും, ദൈവിക വെളിച്ചത്തെ ചെറുക്കുന്ന തിന്മയുടെ ഗൂഢാലോചനകൾ കാപട്യത്തിന്റെയും മറച്ചുവെക്കലിൻറെയും നിഴലിൽ നീങ്ങുന്നു. കാതടപ്പിക്കുന്ന നിശബ്ദതയിൽ, പലരും അറിയാതെ എത്രയെത്ര സായുധ കൂട്ടക്കൊലകൾ നടക്കുന്നു. ആയുധങ്ങളല്ല, അന്നം വേണ്ടവരും, മുന്നോട്ടു പോകാൻ പാടുപെടുകയും സമാധാനം ആവശ്യപ്പെടുകയും ചെയ്യുന്നവരുമായ ജനം, ആയുധങ്ങൾക്കായി എത്രമാത്രം പൊതുപണം നീക്കിവയ്ക്കപ്പെട്ടിട്ടുണ്ട് എന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എങ്കിലും അവർ അതറിയണം. യുദ്ധങ്ങളുടെ ചരടുകൾ വലിക്കുന്ന താൽപര്യങ്ങളും ലാഭവും എന്തെന്ന് വെളിവാക്കപ്പെടേണ്ടതിന് അതിനെക്കുറിച്ച് സംസാരിക്കുകയും എഴുതുകയും ചെയ്യണമെന്നും പാപ്പ പറഞ്ഞു. രക്ഷകനും സമാധാനത്തിൻറെ രാജകുമാരനുമായ അവന് നമ്മുടെ ഹൃദയം തുറക്കാം എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്. പൂര്‍ണ്ണ ദണ്ഡവിമോചനമുള്ള പാപ്പയുടെ ഉര്‍ബി ഏത് ഓര്‍ബി സന്ദേശവും ആശീര്‍വാദവും സ്വീകരിക്കാന്‍ ആയിരങ്ങളാണ് സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ എത്തിച്ചേര്‍ന്നിരിന്നത്.
Image: /content_image/News/News-2023-12-26-12:11:02.jpg
Keywords: പാപ്പ
Content: 22406
Category: 1
Sub Category:
Heading: 2000 വർഷങ്ങൾക്ക് മുമ്പ് ക്രിസ്തു ജനിച്ചതും കലുഷിതമായ സാഹചര്യത്തിൽ: വിശുദ്ധ നാട്ടിലെ വിശ്വാസികൾക്ക് ക്രൈസ്തവ നേതാക്കളുടെ ക്രിസ്തുമസ് സന്ദേശം
Content: വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തു രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജനിച്ചതും കലുഷിതമായ സാഹചര്യത്തിൽ ആയിരുന്നുവെന്ന് വിശ്വാസികളെ ഓർമിപ്പിച്ചുകൊണ്ട് വിശുദ്ധ നാട്ടിലെ ക്രൈസ്തവ നേതാക്കൾ. ഇസ്രായേൽ - ഹമാസ് യുദ്ധത്തിനിടയിൽ പുറപ്പെടുവിച്ച ക്രിസ്തുമസ് സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. രണ്ടര മാസമായി തുടരുന്ന യുദ്ധകലാപം ചിന്തിക്കാൻ പോലും സാധിക്കാത്ത വേദനയാണ് പ്രിയപ്പെട്ട വിശുദ്ധ നാട്ടിലെ ലക്ഷക്കണക്കിന് ആളുകൾക്ക് നൽകിയിരിക്കുന്നതെന്ന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസും, ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കീസും അടക്കമുള്ളവർ എഴുതിയ സംയുക്ത സന്ദേശത്തിൽ പറയുന്നു. ക്രിസ്തു ജനിച്ച സമയത്ത് പരിശുദ്ധ കന്യകാമറിയത്തിനും, യൗസേപ്പിതാവിനും, പ്രസവത്തിന് സ്ഥലം അന്വേഷിച്ച് കഷ്ടപ്പെടേണ്ടതായി വന്നു. ആ സമയത്ത് കുഞ്ഞുങ്ങൾ കൊലചെയ്യപ്പെട്ടു. തിരുകുടുംബം അഭയാർത്ഥികളായി മാറുന്ന സാഹചര്യമുണ്ടായി. പുറമേ നിന്ന് നോക്കുമ്പോൾ കർത്താവായ യേശുവിന്റെ ജനനം അല്ലാതെ ആഘോഷത്തിന് മറ്റൊരു കാരണമില്ലായിരുന്നു. എന്നാൽ ആ സമയത്തും പ്രത്യാശ ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ ജനനത്തിൽ, ദൈവം ഇമ്മാനുവൽ ആയി നമ്മെ രക്ഷിക്കാനും, വീണ്ടെടുക്കാനും, പുനരുദ്ധരിക്കാനും ഇറങ്ങിവന്നു. ഈ നാട്ടിലും ലോകമെമ്പാടുമുള്ള ജനങ്ങളോടും ദൈവകൃപ തേടാൻ ആഹ്വാനം ചെയ്യുന്നു. അങ്ങനെ നീതിയുടെയും കരുണയുടെയും സമാധാനത്തിന്റെയും പാതകളിൽ പരസ്പരം നടക്കാൻ നാം പഠിക്കുമെന്നും ക്രൈസ്തവ നേതാക്കള്‍ പറഞ്ഞു.
Image: /content_image/News/News-2023-12-26-19:06:16.jpg
Keywords: വിശുദ്ധ നാട്ടി
Content: 22407
Category: 1
Sub Category:
Heading: നാലുമാസം മുമ്പ് നേരിട്ട് അതിക്രമങ്ങളുടെ ഓർമ്മകളുമായി ക്രൈസ്തവർക്ക് പാകിസ്ഥാനിൽ ക്രിസ്തുമസ് ആഘോഷം
Content: നാലു മാസങ്ങൾക്കു മുമ്പ് തീവ്ര മുസ്ലിം വിഭാഗക്കാരുടെ അതിക്രമങ്ങൾ നേരിട്ട പാകിസ്ഥാനിലെ ന്യൂനപക്ഷമായ ക്രൈസ്തവ വിശ്വാസികൾ ക്രിസ്തുമസ് ആനന്ദത്തോടുകൂടി ആഘോഷിച്ചു. രാജവെമ്പാടും ദേവാലയങ്ങളും, തെരുവുകളും, പ്രകാശപൂരിതമായി മാറി. വിശ്വാസികൾ കുടുംബത്തോടൊപ്പം ക്രിസ്തുമസ് തിരുകർമ്മങ്ങളിൽ പങ്കെടുത്തു. മനുഷ്യാവകാശത്തിന് വേണ്ടിയുള്ള മന്ത്രാലയം ശനിയാഴ്ച ദിവസം ഇസ്ലാമാബാദിൽ സംഘടിപ്പിച്ച ഒരു പരിപാടിക്ക് ഇടയിൽ ഏത് മതത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണെങ്കിലും ആ വ്യക്തിക്ക് മറ്റുള്ളവരെ പോലെ തന്നെ തുല്യ അവകാശത്തിന് അർഹതയുണ്ടെന്ന് പാകിസ്ഥാനിലെ താൽക്കാലിക പ്രധാനമന്ത്രിയായ അൻവർ ഫുൾ ഹക്ക് പറഞ്ഞു. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി വിവിധ മതവിഭാഗങ്ങളുടെ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ക്രിസ്തുമസിനോട് അനുബന്ധിച്ച് കറാച്ചിയിലെയും, ഇസ്ലാമാബാദിലെയും, ലാഹോറിലെയും, മറ്റ് പ്രധാനപ്പെട്ട പട്ടണങ്ങളിലെയും ദേവാലയങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിക്കപ്പെട്ടു. സർക്കാർ, ക്രൈസ്തവ ഉദ്യോഗസ്ഥർക്ക് ശമ്പളം നേരത്തെ കൊടുക്കുകയും, അവധി അനുവദിക്കുകയും ചെയ്തുവെന്ന് പാകിസ്ഥാൻ ടുഡേ മാധ്യമം റിപ്പോർട്ട് ചെയ്തു. ദേവാലയങ്ങളുടെ സുരക്ഷയും അധികൃതർ വർദ്ധിപ്പിച്ചിരുന്നു. രണ്ട് ക്രൈസ്തവർ ഖുറാനെ അപമാനിച്ചുവെന്ന് ആരോപിച്ച് പഞ്ചാബ് പ്രവിശ്യയിലെ ജാരൻവാലയിൽ ഓഗസ്റ്റ് മാസം വലിയ കലാപമാണ് ക്രൈസ്തവർക്ക് നേരെ പൊട്ടിപ്പുറപ്പെട്ടത്. തീവ്ര മുസ്ലിം വിഭാഗക്കാർ നിരവധി ക്രൈസ്തവ ദേവാലയങ്ങൾ അക്രമിച്ചു. ഈ അക്രമങ്ങളെ രാഷ്ട്രീയ നേതാക്കളും, മതനേതാക്കളും ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു.
Image: /content_image/News/News-2023-12-27-10:37:23.jpg
Keywords: ക്രിസ്തുമസ്
Content: 22408
Category: 1
Sub Category:
Heading: ജാപ്പനീസ് സമുറായി വിഭാഗത്തില്‍ നിന്നുള്ള ആദ്യ വിശുദ്ധനാകാന്‍ ജസ്റ്റസ് ഉകോണ്‍
Content: ടോക്കിയോ: ജപ്പാനിലെ ഉയർന്ന സൈനിക വർഗ്ഗമായ സമുറായി വിഭാഗത്തില്‍ നിന്നുള്ള വാഴ്ത്തപ്പെട്ട ജസ്റ്റസ് ഉകോണിന്റെ മാധ്യസ്ഥതയിൽ നടന്ന അത്ഭുതങ്ങളെ പറ്റിയുള്ള അന്വേഷണം ആരംഭിച്ച് വത്തിക്കാൻ. അത്ഭുതം സ്ഥിരീകരിച്ചാൽ ആദ്യമായിട്ട് സമുറായിയായ ഒരാൾ കത്തോലിക്കാ സഭയിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടും. ഇത് സംബന്ധിച്ച വിവരം ജപ്പാനിലെ ഒസാക്ക അതിരൂപതയുടെ കർദ്ദിനാളായ തോമസ് അക്വീനാസ് വ്യാഴാഴ്ചയാണ് വെളിപ്പെടുത്തിയത്. ജസ്റ്റസ് ഉകോണിന്റെ സ്മരണാർത്ഥം വിശുദ്ധ കുർബാന അർപ്പിക്കാൻ ഫിലിപ്പീൻസിലെ മനില കത്തീഡ്രൽ ദേവാലയത്തിൽ എത്തിയതായിരുന്നു അദ്ദേഹം. ഉകോൺ നാടുകടത്തപ്പെട്ട് മരണം മരിച്ച സ്ഥലത്തേക്ക് ജപ്പാനിൽ നിന്നുള്ള 30 തീർത്ഥാടകരോടൊപ്പം ഡിസംബർ 18 മുതൽ 20 വരെ നീണ്ടു നിന്ന വാർഷിക തീർത്ഥാടനത്തിൽ പങ്കെടുക്കാനാണ് കർദ്ദിനാള്‍ തോമസ് അക്വീനാസ് എത്തിയത്. വിശുദ്ധന്റെ മാധ്യസ്ഥതയിൽ നടന്ന അത്ഭുതങ്ങളെ സംബന്ധിച്ചുള്ള നടപടിക്രമങ്ങളും, അംഗീകാരവും പൂർത്തിയാകാൻ വേണ്ടി തങ്ങൾ പ്രാർത്ഥിക്കുകയാണെന്ന് കർദ്ദിനാൾ പറഞ്ഞു. 1552-ൽ ബുദ്ധമതം പിന്തുടർന്നിരുന്ന ഒരു പ്രഭു കുടുംബത്തിലാണ് ജസ്റ്റസ് ഉകോൺ ജനിക്കുന്നത്. കൃത്യമായ പരിശീലനത്തിലൂടെ അറിയപ്പെടുന്ന ഒരു യോദ്ധാവായി ജസ്റ്റസ് മാറി. ഉകോണിന് 11 വയസ്സ് ഉണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പിതാവ്, വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഒരു പിൻഗാമിയുമായി, വിശ്വാസ പ്രചാരണം നിർത്തുക എന്ന ലക്ഷ്യത്തോടുകൂടി, സംവാദത്തിൽ ഏർപ്പെട്ടു. എന്നാൽ തെറ്റുകള്‍ തിരിച്ചറിഞ്ഞ അദ്ദേഹം ക്രൈസ്തവ വിശ്വാസത്തിൽ ആകൃഷ്ടനായി മകനോടൊപ്പം ക്രിസ്തു വിശ്വാസം സ്വീകരിക്കുകയായിരുന്നു. ജ്ഞാനസ്നാനം സ്വീകരിച്ച അവർ തങ്ങളുടെ അധികാരങ്ങൾ ഉപയോഗിച്ച് ജപ്പാനിലെ മിഷ്ണറിമാർക്ക് പിന്തുണയും, സംരക്ഷണവും നൽകിയിരുന്നു. എന്നാൽ ജപ്പാനിലെ ചാൻസലറായിരുന്ന ടൊയോട്ടമി ഹിടയോഷിയുടെ കാലത്ത് കത്തോലിക്കാ വിശ്വാസികൾക്കെതിരെ ശക്തമായ മതപീഡനം പൊട്ടിപ്പുറപ്പെട്ടു. ഭരണാധികാരികൾ ഉകോണിനെ വിശ്വാസം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചെങ്കിലും തന്റെ അധികാരങ്ങളും, സ്വത്തുവകകളും ഉപേക്ഷിച്ച് യേശു ക്രിസ്തുവിലുള്ള വിശ്വാസത്തെ അയാൾ മുറുകെപ്പിടിക്കുകയായിരുന്നു. ഇതിന്റെ പേരിൽ മുന്നൂറോളം ക്രൈസ്തവരോടൊപ്പം നാടുകടത്തപ്പെട്ട അദ്ദേഹം 1615-ല്‍ ഫിലിപ്പീൻസിൽവെച്ച് നാട്ടിൽ നേരിടേണ്ടിവന്ന ദുരിതങ്ങൾ സമ്മാനിച്ച അനാരോഗ്യം മൂലം മരണമടയുകയായിരിന്നു. ''വിശ്വാസത്തിൽ ഉറച്ചു നിൽക്കുക'' എന്നതായിരുന്നു ഉകോൺ നൽകിയ അവസാന സന്ദേശം. 2016ൽ ഉകോണിന്റെ മരണം രക്തസാക്ഷിത്വം ആയി അംഗീകരിക്കുന്ന ഡിക്രിയിൽ ഫ്രാൻസിസ് മാർപാപ്പ ഒപ്പുവെച്ചിരുന്നു. 2017 ഫെബ്രുവരി മാസമാണ് ഉകോൺ ഔദ്യോഗികമായി വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്നത്.
Image: /content_image/News/News-2023-12-27-10:57:32.jpg
Keywords: ജപ്പാ
Content: 22409
Category: 1
Sub Category:
Heading: നൈജീരിയയിൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് കൊല്ലപ്പെട്ടത് 160 ക്രൈസ്തവര്‍
Content: അബൂജ: നൈജീരിയയിലെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ ശനിയാഴ്ച രാത്രി മുതൽ ക്രിസ്തുമസ് ദിനം വരെ നടന്ന ആക്രമണങ്ങളിൽ 160 പേരെ തീവ്രവാദികൾ കൂട്ടക്കൊല ചെയ്തു. ബാർകിൻ ലാഡി, ബോക്കോസ്, മാംഗു കൗണ്ടികളിലെ ഗ്രാമങ്ങളിലെ കൂട്ടക്കൊലകളിൽ വചനപ്രഘോഷകര്‍ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെടുകയും നൂറുകണക്കിന് വീടുകൾ നശിപ്പിക്കപ്പെടുകയും ചെയ്‌തതായാണ് റിപ്പോര്‍ട്ട്. ഡെയേഴ്‌സ് ഗ്രാമത്തിലെ ബാപ്റ്റിസ്റ്റ് ചർച്ചിലെ വചനപ്രഘോഷകനായ സോളമൻ ഗുഷെയെയും അദ്ദേഹത്തിന്റെ ഒമ്പത് കുടുംബാംഗങ്ങളെയും അക്രമികൾ കൊലപ്പെടുത്തിയതായി ബോക്കോസ് കൗണ്ടി പ്രദേശവാസിയായ ഡോസിനോ മല്ലു പറഞ്ഞു. നൂറുകണക്കിന് ഭീകരരാണ് ക്രിസ്ത്യന്‍ സമൂഹത്തെ ആക്രമിച്ചത്. ക്രിസ്തുമസ് പരിപാടികൾക്ക് തയ്യാറെടുക്കുമ്പോഴാണ് ആക്രമണം ഉണ്ടായതെന്നും വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൊല്ലപ്പെട്ട ക്രൈസ്തവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ്. നൂറുകണക്കിന് വീടുകൾ അക്രമത്തില്‍ തകര്‍ന്നു. സായുധരായ മുസ്ലീം ഫുലാനികളാണ് ആക്രമണങ്ങൾ നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">CHRISTMAS MASSACRE IN NIGERIA:<br><br>The death toll is 140 and climbing after a series of coordinated attacks by Jihadist forces in Plateau.<br><br>They attacked 20 Christian communities in Central Nigeria, raiding and burning homes while civilians were asleep. 300 are injured and 221 homes… <a href="https://t.co/IVWvSe3a2K">pic.twitter.com/IVWvSe3a2K</a></p>&mdash; End Wokeness (@EndWokeness) <a href="https://twitter.com/EndWokeness/status/1739632036388786281?ref_src=twsrc%5Etfw">December 26, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ആക്രമണത്തിനിരയായ പ്രധാന ക്രിസ്ത്യൻ ഗ്രാമങ്ങളിൽ എൻടിവി, മയംഗ, റുകു, ഹുറം, ദാർവത്, ഡാരെസ്, ചിരാങ്, റൂവി, യെൽവ, ന്ദുൻ, ങ്യോങ്, മർഫെറ്റ്, മകുന്ദരി, തമിസോ, ചിയാങ്, താഹോർ, ഗവാർബ, ഡെയേഴ്സ്, മെയേംഗ, ദർവാത്ത് എന്നീ പ്രദേശങ്ങളും ഉൾപ്പെടുന്നു. 20 ഗ്രാമങ്ങളിൽ ആസൂത്രിതമായി നടന്ന ആക്രമണങ്ങളിൽ 113 പേർ കൊല്ലപ്പെട്ടതായി ബോക്കോസിലെ പ്രാദേശിക സർക്കാർ തലവൻ കസ്സ, എഎഫ്‌പിയോട് പറഞ്ഞു. കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ നൈജീരിയയിൽ 62,000 ക്രൈസ്തവരാണ് ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത്. ദശലക്ഷ കണക്കിന് ആളുകൾ ഇക്കാലയളവില്‍ പലായനം ചെയ്തു.
Image: /content_image/News/News-2023-12-27-12:15:51.jpg
Keywords: നൈജീരിയ
Content: 22410
Category: 1
Sub Category:
Heading: നാലുമാസം മുന്‍പ് ക്രൈസ്തവര്‍ നേരിട്ട അതിക്രമങ്ങളുടെ നീറുന്ന ഓർമ്മകളുമായി പാക്കിസ്ഥാനിലെ ക്രിസ്തുമസ് ആഘോഷം
Content: ലാഹോര്‍: നാലു മാസങ്ങൾക്കു മുന്‍പ് തീവ്ര മുസ്ലിം വിഭാഗക്കാരുടെ അതിക്രമങ്ങൾ നേരിട്ട പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ക്രൈസ്തവ വിശ്വാസികൾ ക്രിസ്തുമസ് ആഘോഷിച്ചു. രാജ്യമെമ്പാടും ദേവാലയങ്ങളും, തെരുവുകളും പ്രകാശപൂരിതമാക്കി അലങ്കരിച്ചിരിന്നു. വിശ്വാസികൾ കുടുംബത്തോടൊപ്പമാണ് ക്രിസ്തുമസ് തിരുകർമ്മങ്ങളിൽ പങ്കെടുത്തത്. മനുഷ്യാവകാശത്തിന് വേണ്ടിയുള്ള മന്ത്രാലയം ശനിയാഴ്ച ഇസ്ലാമാബാദിൽ സംഘടിപ്പിച്ച പരിപാടിക്ക് ഇടയിൽ ഏത് മതത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണെങ്കിലും ആ വ്യക്തിക്ക് മറ്റുള്ളവരെ പോലെ തന്നെ തുല്യ അവകാശത്തിന് അർഹതയുണ്ടെന്ന് പാക്കിസ്ഥാനിലെ താൽക്കാലിക പ്രധാനമന്ത്രിയായ അൻവർ ഫുൾ ഹക്ക് പറഞ്ഞിരിന്നു. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി വിവിധ മതവിഭാഗങ്ങളുടെ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കറാച്ചിയിലെയും, ഇസ്ലാമാബാദിലെയും, ലാഹോറിലെയും, മറ്റ് പ്രധാനപ്പെട്ട പട്ടണങ്ങളിലെയും ദേവാലയങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിക്കപ്പെട്ടു. സർക്കാർ, ക്രൈസ്തവ ഉദ്യോഗസ്ഥർക്ക് ശമ്പളം നേരത്തെ കൊടുത്തിരിന്നു. കനത്ത സുരക്ഷയാണ് രാജ്യമെമ്പാടും ഏര്‍പ്പെടുത്തിയിരിന്നത്. വ്യാജ മതനിന്ദ ആരോപണത്തിന്റെ പേരില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 16-ന് ജരന്‍വാലയില്‍ ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായ ആക്രമണമാണ് അരങ്ങേറിയത്. ഇരുപതോളം ദേവാലയങ്ങളും, എണ്ണൂറിലധികം ക്രിസ്ത്യന്‍ ഭവനങ്ങളും തകര്‍ക്കപ്പെട്ടു. അക്രമത്തെ തുടര്‍ന്നു പതിനായിരത്തോളം ക്രൈസ്തവരാണ് ഭവനരഹിതരായി തീര്‍ന്നത്. കറാച്ചി, സര്‍ഗോദ, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ ഭിത്തികളും ഖുറാന്‍ സൂക്തങ്ങള്‍ എഴുതി അക്രമികള്‍ അലംകോലമാക്കി. തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലെ ക്രൈസ്തവ സമൂഹം ഏറെ ആശങ്കയിലായിരിന്നു. ഇതിനിടെ നടന്ന ക്രിസ്തുമസ് ആഘോഷം ശാന്തമായി അവസാനിച്ചതിന്റെ ആശ്വാസത്തിലാണ് ക്രൈസ്തവര്‍.
Image: /content_image/News/News-2023-12-27-16:46:43.jpg
Keywords: പാക്കി
Content: 22411
Category: 18
Sub Category:
Heading: മാഹി ബസിലിക്ക പദവി: കൃതജ്ഞതാ ബലിയർപ്പണം നടത്തി
Content: മാഹി: മാഹി സെൻ്റ തെരേസാ തീർത്ഥാടനകേന്ദ്രത്തെ ബസിലിക്ക പദവിയിലേക്ക് ഉയർത്തിയതിന്റെ ഭാഗമായി ഇന്നലെ കൃതജ്ഞതാ ബലിയർപ്പണം നടത്തി. ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്കു കോഴിക്കോട് ബിഷപ്പ് ഡോ.വർഗീസ് ചക്കാലയ്ക്കൽ കാർമികത്വം വഹിച്ചു. രാവിലെ പള്ളിയിലെത്തിയ ബിഷപ്പിന് ഇടവക വികാരി ഫാ. വിൻസെൻ്റ് പുളിക്കലിൻ്റ നേതൃത്വത്തിൽ സ്വീകരണം നല്കി. കൃതജ്ഞതാ ബലിയർപ്പണത്തിനുശേഷം കേക്ക് മുറിച്ച് ബിഷപ്പ് ക്രിസ്മസ് ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു. ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേക രജത ജൂബിലി ആഘോഷവും ഇന്നലെ രാവിലെ ആരംഭിച്ചു. വടക്കൻ കേരളത്തിൽ ആദ്യമായാണ് ഒരു ദേവാലയം ബസിലിക്കയായി ഉയർത്തപ്പെടുന്നത്. പുതുച്ചേരി സംസ്ഥാനത്തെ രണ്ടാമത്തെയും കേരളത്തിലെ പതിനൊന്നാമത്തെയും ബസിലിക്കയാണിത്. മാഹി പളളി സ്ഥാപിച്ചിട്ട് 300 വർഷം പൂർത്തിയായതിൻ്റെ ആഘോഷവും കോഴിക്കോട് രൂപത ശതാബ്ദി ആഘോഷവും നടക്കുന്ന വേളയിൽ ലഭിച്ച ബസിലിക്ക പദവി രൂപതയ്ക്കുള്ള അംഗീകാരം കൂടിയായി. നവംബർ 21 നാണ് പള്ളി ബസിലിക്ക പദവിയിലേക്ക് ഉയർന്നത്. ഇനി എല്ലാ വർഷം നവംബർ 21 ന് വാർഷികാഘോഷ പരിപാടികൾ നടക്കും. ബസിലിക്ക പദവിയിലേക്ക് ഉയർന്നതിന്റെ ആഘോഷങ്ങളും ഉടനെ നടക്കും.
Image: /content_image/India/India-2023-12-27-19:14:36.jpg
Keywords: മാഹി
Content: 22412
Category: 1
Sub Category:
Heading: പിശാച് പ്രലോഭകനാണ്, സ്വയം പ്രതിരോധിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പിശാച് പ്രലോഭകനാണെന്നും അവനുമായി ഒരിക്കലും സംഭാഷണത്തില്‍ ഏർപ്പെടരുതെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നു ബുധനാഴ്ച (27/12/23) ഫ്രാൻസിസ് പാപ്പയുടെ 2023 ലെ അവസാനത്തെ പ്രതിവാര പൊതുദർശന കൂടിക്കാഴ്ചയില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. സർപ്പത്തിൻറെ പ്രലോഭനത്തെ ചെറുക്കാൻ ആദത്തിനും ഹവ്വായ്ക്കും കഴിഞ്ഞില്ല. അവരെ അധീനരാക്കുന്ന, ''നല്ലവനല്ലാത്ത ഒരു ദൈവ''ത്തെക്കുറിച്ചുള്ള ആശയം അവരുടെ മനസ്സിൽ സന്നിവേശിപ്പിക്കപ്പെട്ടു: അതോടെ എല്ലാം തകരുന്നു. തിന്മ മനുഷ്യനിൽ തുടക്കംകുറിക്കുന്നത് കോലാഹലത്തോടെയല്ല, മറിച്ച് മുഖസ്തുതിയുടെ കെണിയിൽ വീഴുംവിധം ഭാവനയിലും ചിന്തകളിലും അതിനെ താലോലിക്കാൻ തുടങ്ങുമ്പോഴാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. നീ പരിമിതി തിരിച്ചറിയുക, നീ സകലത്തിൻറെയും യജമാനനാണെന്ന തോന്നൽ നിനക്കുണ്ടാകരുത്, കാരണം അഹങ്കാരം എല്ലാ തിന്മകളുടെയും തുടക്കമാണ്. അതിനാൽ, ദൈവം ആദിമാതാപിതാക്കളെ സൃഷ്ടിയുടെ യജമാനന്മാരും സംരക്ഷകരുമാക്കി, എന്നാൽ അവരെ സർവ്വശക്തരാണെന്ന ഭാവത്തിൽ നിന്ന്, നന്മയുടെയും തിന്മയുടെയും യജമാനന്മാരാകുന്നതിൽ നിന്ന് സംരക്ഷിക്കാൻ അവിടന്ന് ആഗ്രഹിക്കുന്നു. ഈ ഭാവം മാനവ ഹൃദയത്തിന് ഏറ്റവും അപകടകരമായ ചതിക്കുഴിയാണ്. പ്രിയ സഹോദരീസഹോദരന്മാരേ, പിശാചുമായി ഒരു സംഭാഷണവും പാടില്ല. ഒരിക്കലുമില്ല! അവനുമായി ഒരിക്കലും ചർച്ച പാടില്ല. യേശു ഒരിക്കലും പിശാചുമായി സംഭാഷണത്തിലേർപ്പെട്ടില്ല; അവിടന്ന് അവനെ തുരത്തുകയാണ് ചെയ്തത്. മരുഭൂമിയിൽ അവൻ പ്രലോഭനങ്ങളുമായി വന്നപ്പോൾ അവിടന്ന് സംഭാഷണത്തിലൂടെയല്ല പ്രതികരിച്ചത്; ലളിതമായി, വിശുദ്ധഗ്രന്ഥ വചസ്സുകൾകൊണ്ട്, ദൈവവചനംകൊണ്ട് അവിടന്ന് പ്രത്യുത്തരിച്ചു. നിങ്ങൾ സൂക്ഷിക്കുക: പിശാച് ഒരു പ്രലോഭകനാണ്. അവനുമായി ഒരിക്കലും സംഭാഷണത്തിലേർപ്പെടരുത്. കാരണം അവൻ എല്ലാവരേക്കാളും സൂത്രശാലിയാണ്, മാത്രമല്ല അവൻ നമ്മെക്കൊണ്ട് വില നല്കിക്കും. പ്രലോഭനമുണ്ടാകുമ്പോൾ ഒരിക്കലും സംഭാഷണത്തിലേർപ്പെടരുത്. വാതിൽ അടയ്ക്കുക, ജനൽ അടയ്ക്കുക, ഹൃദയം അടയ്ക്കുക. അങ്ങനെ, ഈ വശീകരണത്തിൽ നിന്ന് നമുക്ക് സ്വയം പ്രതിരോധിക്കാം, കാരണം തന്ത്രശാലിയായ പിശാച് ബുദ്ധിമാനാണ്. അവൻ ബൈബിൾ ഉദ്ധരണികൾ ഉപയോഗിച്ച് യേശുവിനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. അവിടെ അവൻ മഹാനായ ഒരു ദൈവശാസ്ത്രജ്ഞനായി ഭാവിച്ചു. പിശാചുമായി ഒരു സംഭാഷണവുമരുത്. ഇത് നിങ്ങൾക്ക് ശരിയായി മനസ്സിലായിട്ടുണ്ടോ? നിങ്ങൾ സൂക്ഷിക്കുക. പിശാചുമായി സംഭാഷണം പാടില്ല, പ്രലോഭനങ്ങളുമായി ഇടപഴകരുത്. സംവദിക്കരുത്. പ്രലോഭനമുണ്ടാകുമ്പോൾ നമുക്ക് വാതിൽ അടയ്ക്കാം. നമുക്ക് ഹൃദയത്തെ സംരക്ഷിക്കാം. സ്വന്തം ഹൃദയത്തിൻറെ കാവൽക്കാരായിരിക്കണം നമ്മൾ. ഇക്കാരണത്താൽത്തന്നെ നമ്മൾ പിശാചുമായി സംഭാഷണത്തിലേർപ്പെടില്ല. പല പിതാക്കന്മാരിലും വിശുദ്ധരിലും നാം പ്രകടമായി കാണുന്നത് ഹൃദയത്തെ കാക്കുക എന്ന ശുപാർശയാണ്. ഹൃദയത്തെ കാത്തുസൂക്ഷിക്കുക. ഹൃദയത്തെ കാത്തുസൂക്ഷിക്കാൻ പഠിക്കുന്നതിനുള്ള ഈ കൃപയ്ക്കായി നാം പ്രാർത്ഥിക്കണം. ഹൃദയത്തെ എങ്ങനെ സംരക്ഷിക്കണം എന്നത് ജ്ഞാനമാണ്. ഈ കർമ്മത്തിൽ കർത്താവ് നമ്മെ സഹായിക്കട്ടെ. സ്വന്തം ഹൃദയം കാത്തുസൂക്ഷിക്കുന്നവൻ നിധി സംരക്ഷിക്കുന്നു. ഹൃദയത്തെ സംരക്ഷിക്കാൻ നമുക്ക് പഠിക്കാം എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.
Image: /content_image/News/News-2023-12-27-20:04:01.jpg
Keywords: പാപ്പ
Content: 22413
Category: 18
Sub Category:
Heading: ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് മെത്രാഭിഷേക രജതജൂബിലി നിറവിൽ
Content: കോട്ടയം: കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് മെത്രാഭിഷേക രജതജൂബിലി നിറവിൽ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കൈവയ്‌പു ശുശ്രൂഷ വഴി റോമിലെ സെൻ്റ് പീറ്റേഴ്‌സ് ബസലിക്കയിൽവച്ച് 1999 ജനുവരി ആറിനാണ് മാർ മാത്യു മൂലക്കാട്ട് കോട്ടയം രൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായത്. 2006 ജനുവരി 14ന് കോട്ടയം അതിരൂപതാധ്യക്ഷനായി സ്ഥാനമേറ്റു. മാർ മാത്യു മൂലക്കാട്ടിന്റെ മെത്രാഭിഷേകത്തിന്റെ രജതജൂബിലിയാഘോഷങ്ങൾ 2024 ജനുവരി രണ്ടിന് കോട്ടയം ക്രിസ്‌തുരാജ ക്‌നാനായ കത്തോലിക്കാ മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ നടത്തും. ഉച്ചകഴിഞ്ഞ് 2.30 ന് മാർ മാത്യു മൂലക്കാട്ടിൻ്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന കൃതജ്ഞതാബലിയിൽ വിവിധ രൂപതകളിലെ ബിഷപ്പുമാരും വൈദികരും സഹകാർമ്മികരാകും. സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് എമരിറ്റസ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വചനസന്ദേശം നൽകും. തുടർന്നുള്ള സമ്മേളനത്തിൽ വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡൻ്റ് ബാബു പറമ്പടത്തുമലയിൽ എന്നിവർ ആശംസകളർപ്പിക്കും. മെത്രാഭിഷേക ജൂബിലിയോടനുബന്ധിച്ച് കോട്ടയം അതിരൂപത നടപ്പിലാക്കുന്ന വിവിധ ഉപവി- സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഭാരത കത്തോലിക്ക മെത്രാൻ സമിതി പ്രസിഡൻ്റ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കും. സമർപ്പിത, അല്മായ പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും പങ്കെടുക്കു മെന്ന് വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു.
Image: /content_image/News/News-2023-12-28-07:48:44.jpg
Keywords: കോട്ടയം അതിരൂപത