category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ''യേശുക്രിസ്തുവിന്റെ ആദർശങ്ങൾ നമുക്ക് വഴികാട്ടി'': ക്രിസ്തുമസ് ആഘോഷത്തിനിടെ പ്രധാനമന്ത്രി മോദി
Contentന്യൂഡല്‍ഹി: യേശു ക്രിസ്തുവിന്റെ ജീവിത സന്ദേശത്തെയും ദയയുടെയും സേവനത്തിന്റെയും മൂല്യങ്ങളെയും സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവ പ്രതിനിധികള്‍ക്കായി തന്റെ വസതിയിൽ ഒരുക്കിയ ക്രിസ്തുമസ് പരിപാടിയെ അഭിസംബോധന ചെയ്യുകയായിരിന്നു പ്രധാനമന്ത്രി. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനാണ് യേശുക്രിസ്തു പ്രവർത്തിച്ചതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ ആശയങ്ങൾ രാജ്യത്തിന്റെ വികസനത്തിന് വഴികാട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യേശുക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്ന സുദിനമാണ് ക്രിസ്തുമസ്. ഇത് അവിടുത്തെ ജീവിത സന്ദേശങ്ങളും മൂല്യങ്ങളും ഓർമ്മിക്കാനുള്ള അവസരമാണ്. ദയയുടെയും സേവനത്തിന്റെയും ആദർശങ്ങൾ മുറുകെ പിടിച്ച് അവിടുന്ന് ജീവിച്ചു. നീതിയുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാൻ അവിടുന്ന് പ്രവർത്തിച്ചു. എല്ലാവർക്കുമായുള്ള ഈ ആദർശങ്ങൾ നമ്മുടെ രാജ്യത്തിന്റെ വികസന യാത്രയുടെ വഴികാട്ടിയായി പ്രവർത്തിക്കുന്നുവെന്നും മോദി സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തിനായി ക്രൈസ്തവ സമൂഹം നൽകുന്ന സംഭാവനകൾ വലുതാണ്. തുടർന്നുള്ള രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ക്രൈസ്തവ സഭകളുടെ പിന്തുണ തുടരണം. വിരുന്നിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വിവിധ ക്രൈസ്തവ സഭകളില്‍ നിന്നുള്ള പ്രതിനിധികളും, വ്യവസായ പ്രമുഖരും ഉൾപ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നിൽ പങ്കെടുത്തത്. ഡൽഹിയിലെ ഔദ്യോഗിക വസതിയിലായിരിന്നു വിരുന്ന് നടത്തിയത്. ഇതാദ്യമായാണ് ലോക് കല്യാൺ മാർഗിലെ മോദിയുടെ വസതിയിൽ ക്രിസ്തുമസ് വിരുന്നൊരുങ്ങുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=cQDCDh7ePdY
Second Video
facebook_link
News Date2023-12-25 17:43:00
Keywordsമോദി
Created Date2023-12-25 18:35:13