category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading2000 വർഷങ്ങൾക്ക് മുമ്പ് ക്രിസ്തു ജനിച്ചതും കലുഷിതമായ സാഹചര്യത്തിൽ: വിശുദ്ധ നാട്ടിലെ വിശ്വാസികൾക്ക് ക്രൈസ്തവ നേതാക്കളുടെ ക്രിസ്തുമസ് സന്ദേശം
Contentവത്തിക്കാന്‍ സിറ്റി: യേശുക്രിസ്തു രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജനിച്ചതും കലുഷിതമായ സാഹചര്യത്തിൽ ആയിരുന്നുവെന്ന് വിശ്വാസികളെ ഓർമിപ്പിച്ചുകൊണ്ട് വിശുദ്ധ നാട്ടിലെ ക്രൈസ്തവ നേതാക്കൾ. ഇസ്രായേൽ - ഹമാസ് യുദ്ധത്തിനിടയിൽ പുറപ്പെടുവിച്ച ക്രിസ്തുമസ് സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. രണ്ടര മാസമായി തുടരുന്ന യുദ്ധകലാപം ചിന്തിക്കാൻ പോലും സാധിക്കാത്ത വേദനയാണ് പ്രിയപ്പെട്ട വിശുദ്ധ നാട്ടിലെ ലക്ഷക്കണക്കിന് ആളുകൾക്ക് നൽകിയിരിക്കുന്നതെന്ന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസും, ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കീസും അടക്കമുള്ളവർ എഴുതിയ സംയുക്ത സന്ദേശത്തിൽ പറയുന്നു. ക്രിസ്തു ജനിച്ച സമയത്ത് പരിശുദ്ധ കന്യകാമറിയത്തിനും, യൗസേപ്പിതാവിനും, പ്രസവത്തിന് സ്ഥലം അന്വേഷിച്ച് കഷ്ടപ്പെടേണ്ടതായി വന്നു. ആ സമയത്ത് കുഞ്ഞുങ്ങൾ കൊലചെയ്യപ്പെട്ടു. തിരുകുടുംബം അഭയാർത്ഥികളായി മാറുന്ന സാഹചര്യമുണ്ടായി. പുറമേ നിന്ന് നോക്കുമ്പോൾ കർത്താവായ യേശുവിന്റെ ജനനം അല്ലാതെ ആഘോഷത്തിന് മറ്റൊരു കാരണമില്ലായിരുന്നു. എന്നാൽ ആ സമയത്തും പ്രത്യാശ ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ ജനനത്തിൽ, ദൈവം ഇമ്മാനുവൽ ആയി നമ്മെ രക്ഷിക്കാനും, വീണ്ടെടുക്കാനും, പുനരുദ്ധരിക്കാനും ഇറങ്ങിവന്നു. ഈ നാട്ടിലും ലോകമെമ്പാടുമുള്ള ജനങ്ങളോടും ദൈവകൃപ തേടാൻ ആഹ്വാനം ചെയ്യുന്നു. അങ്ങനെ നീതിയുടെയും കരുണയുടെയും സമാധാനത്തിന്റെയും പാതകളിൽ പരസ്പരം നടക്കാൻ നാം പഠിക്കുമെന്നും ക്രൈസ്തവ നേതാക്കള്‍ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-12-26 19:05:00
Keywordsവിശുദ്ധ നാട്ടി
Created Date2023-12-26 19:06:16