Contents
Displaying 21971-21980 of 24987 results.
Content:
22384
Category: 1
Sub Category:
Heading: “ഞങ്ങള്‍ക്കിനി ഞങ്ങളുടെ പള്ളിയല്ലാതെ മറ്റൊന്നുമില്ല”: ദുഃഖം ഏറ്റുപറഞ്ഞ് ഗാസയിലെ ക്രൈസ്തവ യുവാവ്
Content: ഗാസ: ഇസ്രായേല്‍-ഹമാസ് യുദ്ധത്തെത്തുടര്‍ന്ന്‍ ഗാസയിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തില്‍ അഭയം തേടിയിരിക്കുന്ന ക്രൈസ്തവ യുവാവ് യുദ്ധകാലത്തെ തങ്ങളുടെ ജീവിതത്തേക്കുറിച്ച് കത്തോലിക്കാ വാര്‍ത്താ മാധ്യമമായ ‘ഒ.എസ്.വി ന്യൂസ്’ന് എഴുതിയ കത്ത് ഗാസയിലെ ക്രൈസ്തവര്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ചയാവുന്നു. അത്മായ നേതാവ് ജോര്‍ജ്ജ് അന്റോണ്‍, ഹോളിഫാമിലി ഇടവക വികാരിയും അര്‍ജന്റീനക്കാരനുമായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലി എന്നിവര്‍ വഴിയാണ് യുദ്ധത്തിനിടയിലെ തങ്ങളുടെ ജീവിതത്തേക്കുറിച്ച് വിവരിക്കുന്ന കത്തിനായി ഒ.എസ്.വി ന്യൂസ് ക്രിസ്ത്യന്‍ യുവജനങ്ങളെ സമീപിച്ചത്. “യുദ്ധകാലത്തെ ഞങ്ങളുടെ ദുരന്തം ദൈനംദിന ജീവിതം” എന്ന തലക്കെട്ടോടെയുള്ള കത്ത് സുഹൈല്‍ അബു ദാവൂദ് എന്ന പതിനെട്ടുകാരനാണ് എഴുതിയത്. യുദ്ധം തുടങ്ങിയതിന് ശേഷം തന്റെ ജീവിതം ദുഃഖവും, നിരാശയും, ഭയവും നിറഞ്ഞതാണെന്ന് പറഞ്ഞുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. “സാഹചര്യങ്ങൾ അപകടകരമായിരിക്കുകയാണ്. ഞാൻ എന്റെ വീട് വിട്ട് പള്ളിയിലേക്ക് മാറി. ഞങ്ങളുടെ ദിനചര്യ വ്യത്യസ്തവും പ്രയാസകരവുമായിത്തീർന്നു. പ്രത്യേകിച്ച് രാത്രിയിൽ, നമുക്ക് ചുറ്റും നിർത്താതെയുള്ള ക്രോസ് ഫയറിന്റെ വലിയ ശബ്ദങ്ങളും ബോംബുകളുടെ വലിയ ശബ്ദങ്ങളും കുതിച്ചുയരലും കേൾക്കുന്നു''. ''ദേവാലയത്തിന് കാവല്‍നില്‍ക്കുന്ന രാത്രി 9 മുതല്‍ രാവിലെ 5 വരെയുള്ള സമയം പേടിപ്പെടുത്തുന്നതും ഭയാനകവുമാണ്. ഞങ്ങള്‍ക്ക് ഭക്ഷണവും, വെള്ളവും, ഇന്ധനവും, വെളിച്ചവും ആവശ്യമുണ്ട്. മെഡിക്കല്‍ സൗകര്യമില്ലാത്തതിനാല്‍ പ്രായമായ ആളുകള്‍ ദുരിതത്തിലാണ്. ഞങ്ങളുടെ വീടുകളും, വാഹനങ്ങളും തകര്‍ക്കപ്പെട്ടു. ഞങ്ങളുടെ ദേവാലയമല്ലാതെ ഇനി ഞങ്ങള്‍ക്ക് മറ്റൊന്നും ബാക്കിയില്ല. ദേവാലയമാണ് ഇപ്പോള്‍ ഞങ്ങളുടെ യഥാര്‍ത്ഥ ഭവനം, ക്ഷമയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഭവനം” - കത്തില്‍ പറയുന്നു. ഹോളി ഫാമിലി ദേവാലയ പരിസരത്ത് ഡിസംബര്‍ 16-ലെ വെടിവെപ്പിനും, ടാങ്ക് ആക്രമണത്തിനും മുന്‍പാണ് ഈ കത്ത് എഴുതിയിരിക്കുന്നത്. യുദ്ധത്തിന്റെ ആദ്യനാളുകളില്‍ സെന്റ് പോര്‍ഫിരിയൂസ് ദേവാലയത്തിന് സമീപമുള്ള ഒരു കെട്ടിടം ലക്ഷ്യമാക്കി ഇസ്രായേല്‍ സേന നടത്തിയ ബോംബാക്രമണത്തില്‍ സെന്റ് പോര്‍ഫിരിയൂസ് ദേവാലയത്തില്‍ അഭയം തേടിയിരുന്ന പതിനെട്ടോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഹോളിഫാമിലി ദേവാലയത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ കടുത്ത പോരാട്ടമാണ് നടന്നുവരുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 16-ന് നടന്ന വെടിവെപ്പില്‍ ഇടവകാംഗങ്ങളായ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് ദേവാലയവികാരിയായ ഫാ. റൊമാനെല്ലി ജെറുസലേമില്‍ കുടുങ്ങിപ്പോയതിനാല്‍ അസിസ്റ്റന്റ് വികാരിയായ യൂസഫ് അസദാണ് ഹോളിഫാമിലി ദേവാലയത്തിലെ കാര്യങ്ങള്‍ നോക്കിനടത്തുന്നത്. അദ്ദേഹത്തിന് പുറമേ റോസറി സമൂഹാംഗങ്ങളായ രണ്ടു കന്യാസ്ത്രീകളും, പെറു സ്വദേശിനികളും, ഫാമിലി ഓഫ് ദി ഇന്‍കാര്‍നേറ്റ് വേര്‍ഡ് സഭാംഗങ്ങളുമായ മരിയ ഡെല്‍ പിലര്‍, മരിയ ഡെല്‍ പെര്‍പ്പെച്ചുവോ എന്നീ ഇരട്ട കന്യാസ്ത്രീകളും ക്രൈസ്തവരുടെ സഹായത്തിനായി ഗാസയില്‍ തുടരുകയാണ്.
Image: /content_image/News/News-2023-12-21-06:16:54.jpg
Keywords: ഗാസ

22385
Category: 1
Sub Category:
Heading: കോവിഡ് കാലത്ത് ദേവാലയങ്ങൾ അടച്ചിട്ടത് ആളുകളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിച്ചു; സര്‍വ്വേ റിപ്പോർട്ട്
Content: ലണ്ടന്‍: കോവിഡ് കാലത്ത് ദേവാലയങ്ങൾ അടച്ചിട്ടത് ആളുകളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിച്ചുവെന്ന് വ്യക്തമാക്കുന്ന സര്‍വ്വേ റിപ്പോർട്ട് പുറത്ത്. ആയിരത്തോളം വരുന്ന യുകെയിലെ കത്തോലിക്കാ വിശ്വാസികളുടെ ഇടയിൽ 'കാത്തലിക്ക് യൂണിയൻ ഓഫ് ഗ്രേറ്റ് ബ്രിട്ടൻ' ആണ് സര്‍വ്വേ നടത്തിയത്. മൂന്നിൽ രണ്ട് കത്തോലിക്കരും, - 62 ശതമാനം ആളുകളും, വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കാത്തത് മൂലം കോവിഡ് കാലത്ത് മാനസിക, ആത്മീയ സംഘർഷം അനുഭവിച്ചതായി വെളിപ്പെടുത്തി. തങ്ങൾക്ക് ഡിപ്രഷൻ അടക്കം അനുഭവപ്പെട്ടതായും, തങ്ങളുടെ തന്നെ ജീവിതത്തിന്റെ ഒരു ഭാഗം നഷ്ടമായെന്ന തോന്നൽ ഉണ്ടായെന്നും അവർ വെളിപ്പെടുത്തിയിട്ടുണ്ട്. ദേവാലയങ്ങൾ, ആശുപത്രികൾ പോലെ അത്യാവശ്യ വിഭാഗത്തില്‍പ്പെട്ടതു പോലെ പ്രധാനപ്പെട്ടതാണെന്നു സർവേയിൽ പങ്കെടുത്ത 90% പേരും പറഞ്ഞു. ദേവാലയങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനമെടുത്തപ്പോൾ വിശ്വാസികളുടെ ഭാഗം രാഷ്ട്രീയക്കാർ കണക്കിലെടുത്തില്ലായെന്ന അഭിപ്രായമാണ് 93% പേർക്കും ഉള്ളത്. സർവേയിലെ കണ്ടെത്തൽ ഞെട്ടല്‍ ഉള്ളവാക്കുന്നതാണെന്നു കാത്തലിക്ക് യൂണിയന്റെ അധ്യക്ഷ പദവി വഹിക്കുന്ന ബാരോണസ് ഹോളിൻസ് പറഞ്ഞു. വിശ്വാസത്തെയും, വിശ്വാസി സമൂഹങ്ങളെയും തീരുമാനങ്ങൾ എടുത്ത സമയത്ത് മാറ്റിനിർത്തിയെന്ന തോന്നൽ പ്രബലമാണെന്ന് പറഞ്ഞ അവർ, കോവിഡ്-19 എൻക്വയറി റിപ്പോര്‍ട്ടില്‍ നിന്നും പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ടെന്ന് കൂട്ടിച്ചേർത്തു. അതേസമയം കോവിഡ് കാലഘട്ടത്തിനുശേഷം, വിശുദ്ധ കുർബാനയിൽ നേരത്തെ പങ്കെടുത്തുകൊണ്ടിരുന്ന എല്ലാ കത്തോലിക്കരും തന്നെ തിരികെ ദേവാലയങ്ങളിൽ എത്തിത്തുടങ്ങിയെന്നാണ് സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നത്.
Image: /content_image/News/News-2023-12-21-07:28:54.jpg
Keywords: കോവി

22386
Category: 18
Sub Category:
Heading: സീറോ മലബാർ സഭാ ഹയരാർക്കിയുടെ സ്ഥാപന ശതാബ്ദി സഭാ ആസ്ഥാനത്ത് ആഘോഷിച്ചു
Content: കാക്കനാട്: സീറോമലബാർ സഭാ ഹയരാർക്കിയുടെ സ്ഥാപന ശതാബ്ദി അഭിമാനകരമായ ചരിത്ര മുഹൂർത്തത്തിന്റെ ഓർമയാണെന്ന് സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. ശതാബ്ദിവർഷസമാപനത്തിന്റെ ഭാഗമായി സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് നടന്ന കൃതജ്ഞതാബലിയ്ക്ക് ആമുഖ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. 1923 ഡിസംബർ 21ന് 'റൊമാനി പൊന്തിഫിച്ചെസ്' എന്ന തിരുവെഴുത്തുവഴി പരിശുദ്ധ പിതാവ് പതിനൊന്നാം പിയുസ് മാർപാപ്പയാണ് സീറോമലബാർ ഹയരാർക്കി സ്ഥാപിച്ചത്. എറണാകുളത്തെ അതിരൂപതാപദവിയിലേയ്ക്കുയർത്തുകയും തൃശ്ശൂർ, ചങ്ങനാശ്ശേരി, കോട്ടയം എന്നിവയെ സാമന്തരൂപതകളായി നിശ്ചയിക്കുകയും ചെയ്തുകൊണ്ടു റോമാ മാർപാപ്പ എടുത്ത ഈ തീരുമാനത്തെത്തുടർന്നു സഭയുടെ നാളിതുവരെയുള്ള വളർച്ച അത്ഭുതാവഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹയരാർക്കിയുടെ സ്ഥാപനത്തിലൂടെ ദൈവം നമ്മുടെ സഭയ്ക്ക് നൽകിയ അനുഗ്രഹങ്ങളെ നന്ദിയോടെ ഓർക്കുകയും ക്രിസ്തുവിലുള്ള വിശ്വാസത്തിലും സാർവത്രിക സഭയുടെ കൂട്ടായ്മയിലും മുൻപോട്ട് പോകുവാനും ഈ ആഘോഷം നമ്മെ സഹായിക്കട്ടെയെന്ന് മാർ വാണിയപ്പുരയ്ക്കൽ പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു. ഹയരാർക്കിയുടെ സ്ഥാപനം സീറോമലബാർസഭയുടെ ആത്മാഭിമാനത്തിനും അത്ഭുതകരമായ വളർച്ചയ്ക്കും വഴിതെളിച്ചുവെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ പിതാവ് വിശുദ്ധ കുർബാന മദ്ധ്യേ നൽകിയ വചനസന്ദേശത്തിൽ പറഞ്ഞു. സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവിനോടൊപ്പം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് സിറിൽ വാസിൽ, മാർ ബോസ്കോ പുത്തൂർ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മാർ ടോണി നീലങ്കാവിൽ, റവ.ഫാ. തോമസ് ചാത്തംപറമ്പിൽ CMI, റവ.ഫാ. ജോൺ കണ്ടത്തിൻകര VC, റവ.ഫാ. ജോജോ വരകുകാലായിൽ CST, റവ.ഫാ. അഗസ്റ്റിൻ പായിക്കാട്ട് MCBS തുടങ്ങി 60-ഓളം വൈദികർ സഹകാർമികരായിരുന്നു. സമർപ്പിത സമൂഹങ്ങളുടെ മേലധികാരികളും കൂരിയാ അംഗങ്ങളും സീറോമലബാർസഭയുടെ വിവിധ രൂപതകളിൽനിന്നായി ക്ഷണിക്കപ്പെട്ട പ്രതിനിധികളും കൃതജ്ഞതാബലിയിൽ പങ്കെടുത്തു.
Image: /content_image/India/India-2023-12-21-22:09:36.jpg
Keywords: സീറോ മലബാ

22387
Category: 1
Sub Category:
Heading: മാഹി അമ്മ ത്രേസ്യ തീര്‍ത്ഥാടന കേന്ദ്രത്തിന് ബസിലിക്ക പദവി
Content: കോഴിക്കോട്: പ്രസിദ്ധമായ മാഹി അമ്മ ത്രേസ്യ തീര്‍ത്ഥാടന കേന്ദ്രത്തെ ഫ്രാന്‍സിസ് പാപ്പ, ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തി. ഇക്കാര്യം കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലാണ് ഔദ്യോഗികമായി അറിയിച്ചത്. വടക്കന്‍ കേരളത്തിലെ പ്രഥമ ബസിലിക്കയായി മാഹി തീർത്ഥാടന കേന്ദ്രം ഇനി അറിയപ്പെടും. ശതാബ്ദി നിറവിലായ കോഴിക്കോട് രൂപതയ്ക്കു ലഭിച്ച അംഗീകാരവും, 2023 ഡിസംബറില്‍ ഫ്രാന്‍സിസ് പാപ്പ നല്‍കുന്ന ക്രിസ്മസ് സമ്മാനവുമായി രൂപത ഇതിനെ സ്വീകരിക്കുന്നുവെന്ന് ബിഷപ്പ് ചക്കാലയ്ക്കല്‍ പറഞ്ഞു. മലബാറിന്റെ ചരിത്രത്തില്‍ കോഴിക്കോട് രൂപതയ്ക്ക് അമ്മയുടെ സ്ഥാനമാണ്. മാതൃരൂപതയ്ക്ക് ദൈവം കനിഞ്ഞുനല്‍കിയ സമ്മാനമാണ് ഈ ബസിലിക്ക പദവിയെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. വടക്കന്‍ കേരളത്തില്‍ ഇതുവരേയും ഒരു ദേവാലയവും ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടില്ല. മലബാറിന്റെ മണ്ണിലെ പ്രഥമ ബസിലിക്കയായി ഇനി മുതല്‍ മാഹി തീര്‍ത്ഥാടന കേന്ദ്രം അറിയപ്പെടും. കേരളത്തിലെ പതിനൊന്നാമത്തെ ബസിലിക്കയാണ് മാഹി സെന്റ് തെരേസാസ് തീർത്ഥാടന കേന്ദ്രം. പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായി കേരളത്തിലെ മലബാര്‍ മേഖലയിലുള്ള മാഹിയില്‍ 1736-ല്‍ സ്ഥാപിക്കപ്പെട്ട ആരാധനാലയമാണിത്. 1736-ല്‍ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ യുദ്ധത്തില്‍ ദേവാലയത്തിനു കേടുപാടു സംഭവിച്ചു. 1788-ല്‍ ദേവാലയം പുതുക്കിപ്പണിതു. 1855-ല്‍ പണിതീര്‍ത്ത മണിമാളികയില്‍ ഫ്രഞ്ച് മറീനുകള്‍ ഒരു ക്ലോക്ക് സ്ഥാപിച്ചു. 1956-ല്‍ ദേവാലയം പുതുക്കിപ്പണിയുകയുണ്ടായി. 2010-ല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിപുലമായ രീതിയില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരിന്നു. #{blue->none->b->ബസിലിക്ക }# നിര്‍മ്മാണപരമായി പറഞ്ഞാല്‍ ദീര്‍ഘചതുരാകൃതിയിലുള്ള നീണ്ട കെട്ടിടത്തേയാണ് ബസിലിക്ക എന്ന് വിശേഷിപ്പിക്കുന്നത്. മുകളിലായി അര്‍ദ്ധവൃത്താകൃതിയിലോ ബഹുഭുജകോണാകൃതിയിലോ ഉള്ള ഒരു താഴികകുടത്തോട് കൂടിയ ഇത്തരം കെട്ടിടങ്ങള്‍ പുരാതന റോമിലെ സാധാരണ കാഴ്ചയായിരുന്നു. ഈ താഴികകുടങ്ങളുടെ കീഴിലായിരിക്കും റോമന്‍ ചക്രവര്‍ത്തിമാരുടേയോ ന്യായാധിപന്‍മാരുടേയോ ഇരിപ്പിടം.ആദ്യകാലങ്ങളില്‍ ബസിലിക്ക എന്ന വാക്കിന് മതവുമായോ ദേവാലയവുമായോ യാതൊരു ബന്ധവുമില്ലായിരുന്നു. 'ബസലിയോസ്' എന്ന ഗ്രീക്ക് വാക്കില്‍ നിന്നുമാണ് ബസലിക്ക എന്ന വാക്ക് ഉത്ഭവിക്കുന്നത്. ‘രാജാവ്’ എന്നാണ് ഈ ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം. അങ്ങനെ നോക്കുമ്പോള്‍ ബസിലിക്ക എന്നത് പരമാധികാരിയുടെ ഇരിപ്പിടമാണ്. പിന്നീട് യേശുവിന്റെ രാജത്വവുമായി ബന്ധപ്പെടുത്തി ക്രൈസ്തവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വേദികള്‍ക്ക് ഈ കെട്ടിടത്തിന്റെ രൂപകല്‍പ്പനാ ശൈലി സ്വീകരിക്കുകയാണ് ഉണ്ടായത്. യഥാര്‍ത്ഥ ന്യായാധിപനും, ഭരണകര്‍ത്താവും ക്രിസ്തുവായതിനാല്‍ ക്രമേണ റോമന്‍ ന്യായാധിപന്‍മാരുടേയും ചക്രവര്‍ത്തിമാരുടേയും സ്ഥാനം ക്രിസ്തുവിനു സമര്‍പ്പിക്കപ്പെടുകയായിരിന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ലോകമാകമാനമായി എണ്ണമറ്റ കത്തോലിക്കാ ദേവാലയങ്ങള്‍ ഈ നിര്‍മ്മാണശൈലി സ്വീകരിച്ചു. അമേരിക്കയില്‍ മാത്രം ഏതാണ്ട് 86-ഓളം ബസിലിക്ക ദേവാലയങ്ങള്‍ ഉണ്ട്. രണ്ടുതരം ബസിലിക്കകള്‍ ഉണ്ട്. മേജര്‍ ബസിലിക്കകളും, മൈനര്‍ ബസിലിക്ക കളും. റോമിലെ ചരിത്രപ്രാധാന്യമുള്ള ബസിലിക്കകള്‍ മേജര്‍ ബസിലിക്കകളില്‍ ഉള്‍പ്പെടുന്നു. സെന്റ് പീറ്റേഴ്സ്, സെന്റ് ജോണ്‍ ലാറ്ററന്‍, സെന്റ് മേരി മേജര്‍, സെന്റ് പോള്‍ തുടങ്ങിയ ബസലിക്കകളാണ് മേജര്‍ ബസിലിക്കകള്‍ക്ക് ഉദാഹരണം. എന്നാല്‍ ലോകത്തെ മിക്ക രാജ്യങ്ങളിലും തന്നെ മൈനര്‍ബസിലിക്കകള്‍ കാണാവുന്നതാണ്. ഭാരതത്തില്‍ 22 ദേവാലയങ്ങള്‍ക്കാണ് മൈനര്‍ ബസിലിക്ക പദവി ലഭിച്ചിട്ടുള്ളത്. ഒരു ദേവാലയം മൈനര്‍ ബസിലിക്കയായി ഉയര്‍ത്തപ്പെടണമെങ്കില്‍ പ്രാദേശിക മെത്രാന്റെ പ്രത്യേക അപേക്ഷ മാര്‍പാപ്പയ്ക്ക് സമര്‍പ്പിക്കണം. മാര്‍പാപ്പയുടെ അനുമതിയോടെ മാത്രമാണ് ദേവാലയത്തെ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തുക. എന്നാല്‍ ആ ദേവാലയം കാഴ്ചക്ക് മനോഹരവും ചരിത്രസമ്പുഷ്ടവുമായിരിക്കണമെന്നുണ്ട്.
Image: /content_image/News/News-2023-12-21-22:19:12.jpg
Keywords: ബസിലിക്ക

22388
Category: 1
Sub Category:
Heading: അമേരിക്കന്‍ റെസ്ലിംഗ് ഇതിഹാസം ഹള്‍ക്ക് ഹോഗനും പത്നിയും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു
Content: ഫ്ലോറിഡ: വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിന്‍മെന്റ് (ഡബ്ല്യു.ഡബ്ല്യു.ഇ) ഇതിഹാസവും അമേരിക്കയിലെ പ്രശസ്ത പ്രൊഫഷണല്‍ റെസ്ലിംഗ് താരവുമായ ഹള്‍ക്ക് ഹോഗനും പത്നി സ്കൈ ഡെയിലി ഹോഗനും യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു. ഫ്ലോറിഡയിലെ ഇന്ത്യന്‍ റോക്ക്സ് ബാപ്റ്റിസ്റ്റ് പ്രൊട്ടസ്റ്റന്‍റ് ദേവാലയത്തില്‍ നടന്ന പ്രത്യേക ചടങ്ങില്‍വെച്ച് ജ്ഞാനസ്നാനം സ്വീകരിച്ച വിവരം ഇക്കഴിഞ്ഞ ബുധനാഴ്ച ട്വിറ്ററിലൂടെ ഹോഗന്‍ തന്നെയാണ് പുറത്തുവിട്ടത്. യേശുക്രിസ്തുവിനുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണമാണ് തന്റെ മാമ്മോദീസയെന്ന് ഹോഗന്‍ കുറിച്ചു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Total surrender and dedication to Jesus is the greatest day of my life. No worries, no hate, no judgment… only love! <a href="https://t.co/gB43hTcLU6">pic.twitter.com/gB43hTcLU6</a></p>— Hulk Hogan (@HulkHogan) <a href="https://twitter.com/HulkHogan/status/1737549921052405910?ref_src=twsrc%5Etfw">December 20, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> “എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ ദിനം യേശുക്രിസ്തുവിനുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്. ആശങ്കകളില്ല, വെറുപ്പില്ല, മുന്‍വിധിയില്ല..സ്നേഹം മാത്രം!” മാമ്മോദീസ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം എഴുപതുകാരനായ ഹോഗന്‍ ട്വിറ്ററിൽ കുറിച്ചു. വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങിക്കൊണ്ടുള്ള ജ്ഞാനസ്നാന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. പ്രൊട്ടസ്റ്റന്‍റ് ദേവാലയത്തിലാണ് തൂവെള്ള വസ്ത്രവും ധരിച്ചുകൊണ്ട് ഹോഗനും, ഭാര്യയും ജ്ഞാനസ്നാനം സ്വീകരിച്ചത്. 53 ലക്ഷം പേര്‍ ഈ വീഡിയോ ട്വിറ്ററിലൂടെ മാത്രം കണ്ടു. ഇതിനു മുന്‍പ് ഹള്‍ക്ക് ഹോഗന്‍ തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമാക്കിയിരിന്നു. “പതിനാലാമത്തെ വയസ്സുമുതല്‍ ഞാന്‍ ക്രിസ്തുവിനെ എന്റെ രക്ഷകനായി സ്വീകരിച്ചതാണ്. പരിശീലനവും, പ്രാര്‍ത്ഥനയും, വിറ്റാമിനുകളും എന്നെ എന്നെ റെസ്ലിംഗില്‍ പിടിച്ചുനിര്‍ത്തി. പക്ഷേ ഇപ്പോള്‍ ഞാന്‍ ദൈവത്തിനൊപ്പമാണ്, കീഴടങ്ങലും, സേവനവും, സ്നേഹവുമാണ് ഇതിലെ പ്രധാന സംഭവങ്ങള്‍. കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ ശക്തിയാല്‍ എത്രവലിയ അതിശക്തനെയും കീഴ്പ്പെടുത്തുവാന്‍ കഴിയും” - ഹോഗന്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ ‘എക്സ്’ല്‍ (ട്വിറ്റര്‍) കുറിച്ച വാക്കുകളാണിത്. 6 പ്രാവശ്യം വേള്‍ഡ് റെസ്സ്ലിംഗ് ചാമ്പ്യനായിട്ടുള്ള താരമാണ് ഹള്‍ക്ക് ഹോഗന്‍. Tag: WWE legend Hulk Hogan says being baptized was 'the greatest day of my life' as he and wife Sky share footage of their ceremony in Florida, Hulk Hogan gets baptized , malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/TitleNews/TitleNews-2023-12-22-10:41:17.jpg
Keywords: ക്രൈസ്തവ, സ്വീകരിച്ചു

22389
Category: 18
Sub Category:
Heading: കോട്ടയം അതിരൂപത വികാരിയാത്ത് ശതാബ്ദി ആഘോഷിച്ചു
Content: കോട്ടയം: കോട്ടയം വികാരിയാത്തിനെ രൂപതയായി ഉയർത്തിയതിന്റെ ശതാബ്ദി കോട്ടയം അതിരൂപതയിൽ ആചരിച്ചു. ക്രിസ്തുരാജാ ക്‌നാനായ കത്തോലിക്കാ കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് കൃതജ്ഞതാബലിയർപ്പിച്ച് സന്ദേശം നൽകി. 1923 ഡിസംബർ 21-നാണ് രൂപതയായി പരിശുദ്ധ സിംഹാസനം ഉയർത്തിയത്. ക്നാനായ സമുദായത്തിനു സഭാപരമായ അംഗീകാരം നൽകിയതു തുടങ്ങി വിവിധ കാലങ്ങളിൽ രൂപതയുടെ വളർച്ചയ്ക്കു നൽകി വരുന്ന നിരന്തരമായ സഹായങ്ങളെ മാർ മൂലക്കാട്ട് നന്ദിയോടെ അനുസ്‌മരിച്ചു. രൂപതയുടെ ആരംഭത്തിനും വളർച്ചയ്ക്കും വഴിയൊരുക്കിയ എല്ലാ പിതാക്കന്മാരെയും വൈദികരെയും സമർപ്പിതരെയും അൽമായ നേതാക്കളെയും നന്ദിയോടെ ഓർക്കുവാനും വിശ്വാസവും പൈതൃകവും നഷ്ടപ്പെടുത്താതെ അതിരൂപതയുടെ തുടർ വളർച്ചയ്ക്കായി കൂട്ടായി പ്രവർത്തിക്കാനും ആഹ്വാനം ചെയ്യുകയും ചെയ്തു. അൾജീരിയ, ടുണീഷ്യ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് മാർ കുര്യൻ വയലുങ്കൽ, സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം, പൂന-കട്‌കി ഭദ്രാസനത്തിന്റെ നിയുക്ത മെത്രാൻ മാർ മത്തായി കടവിൽ, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വൈദിക പ്രതിനിധികൾ എന്നിവർ സഹകാർമികരായി. സമ്മേളനം മാർ കുര്യൻ വയലുങ്കൽ ഉദ്ഘാടനം ചെയ്‌തു. അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും ശതാബ്ദിയോടനുബന്ധിച്ച് കൃതജ്ഞതാബലിയും പ്രാർത്ഥനയും നടത്തപ്പെട്ടു.
Image: /content_image/India/India-2023-12-22-11:23:04.jpg
Keywords: കോട്ടയം അതിരൂപത

22390
Category: 1
Sub Category:
Heading: നിക്കരാഗ്വേ ഏകാധിപത്യ ഭരണകൂടത്തിന്റെ കത്തോലിക്ക വേട്ടയാടല്‍ തുടരുന്നു; മറ്റൊരു മെത്രാനെ കൂടി അറസ്റ്റ് ചെയ്തു
Content: മനാഗ്വേ: നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്ക സഭയ്ക്കു നേരെ നടത്തുന്ന വേട്ടയാടല്‍ തുടര്‍ക്കഥ. നിക്കരാഗ്വേ പോലീസ് സിയുനയിലെ ബിഷപ്പ് ഇസിഡോറോ ഡെൽ കാർമെൻ മോറ ഒർട്ടേഗയെ അറസ്റ്റ് ചെയ്തതാണ് ഒടുവിലത്തെ സംഭവം. പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യ വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്ത രണ്ടാമത്തെ കത്തോലിക്ക മെത്രാനാണ് ബിഷപ്പ് ഇസിഡോറോ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ വീട്ടുതടങ്കലിലാക്കുകയും അന്യായമായി 26 വർഷവും നാല് മാസവും തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്ത ബിഷപ്പ് റൊളാൻഡോ അൽവാരെസിന് വേണ്ടി വിശുദ്ധ കുർബാന നടത്തിയതിന് തൊട്ടുപിന്നാലെയാണ് അറുപത്തിമൂന്നു വയസ്സുള്ള ബിഷപ്പ് ഇസിഡോറോയുടെ അറസ്റ്റ്. അറസ്റ്റിലാകുന്നതിന്റെ തലേദിവസം, മതഗൽപ രൂപതയുടെ 99-ാം വാർഷികത്തോടനുബന്ധിച്ച് ബിഷപ്പ് ഇസിഡോറോ ഡെൽ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ നിക്കരാഗ്വേൻ ബിഷപ്പ്സ് കോൺഫറൻസ് അൽവാരസിന് പിന്തുണയും പ്രാർത്ഥനയും വാഗ്ദാനം ചെയ്തിരിന്നു. മതഗൽപയിലെ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ നടന്ന കുർബാനയ്‌ക്കിടെ നടത്തിയ പ്രസംഗത്തിന് പിന്നാലെ പോലീസ് ബിഷപ്പിനെ അകാരണമായി അറസ്റ്റ് ചെയ്യുകയായിരിന്നു. മാതഗൽപയിൽ ജനിച്ച അദ്ദേഹം 2003 സെപ്തംബർ 20-നാണ് അഭിഷിക്തനായത്. 2021 ഏപ്രിൽ 8-ന് സിയൂനയിലെ ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പ നിയമിക്കുന്നതിനുമുമ്പ്, മതഗൽപ്പ രൂപതയുടെ വികാരി ജനറലായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരിന്നു. നേരത്തെ ജനാധിപത്യ വിരുദ്ധമായ ഒർട്ടേഗയുടെ നിലപാടുകള്‍ക്കെതിരേ സംസാരിച്ചതാണ്, അന്‍പത്തിയാറുകാരനായ ബിഷപ്പ് അൽവാരെസിനെ ഭരണകൂടത്തിന് മുന്നിലെ കരടാക്കി മാറ്റിയത്. 2022 ഫെബ്രുവരി 10-ന് നാല് വൈദികര്‍ ഉള്‍പ്പെടെ 222 രാഷ്ട്രീയ വിമതരെ യുഎസിലേക്ക് കൊണ്ടുപോകുന്ന വിമാനത്തിൽ കയറാൻ വിസമ്മതിച്ചതിനെ തുടർന്ന് ബിഷപ്പിനെ കാല്‍ നൂറ്റാണ്ട് തടവുശിക്ഷ വിധിക്കുകയായിരിന്നു. ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെ സ്വേച്ഛാധിപത്യത്തിൻ കീഴിൽ, വൈദികരും സന്യസ്തരും വിശ്വാസികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും കത്തോലിക്ക സഭയുടെ സ്വത്തു വകകള്‍ പിടിച്ചെടുക്കുകയും ക്രിസ്തീയ സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരിന്നു.
Image: /content_image/News/News-2023-12-22-13:46:31.jpg
Keywords: നിക്കരാഗ്വേ

22391
Category: 1
Sub Category:
Heading: ഇസ്ലാം വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് പീഡനം നേരിട്ട സുഡാനി കുടുംബത്തിന് ക്രിസ്തുമസ് അമേരിക്കയിൽ
Content: ഖ്വാര്‍ടോം: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനെ തുടർന്ന് മതപീഡനം നേരിട്ട സുഡാൻ സ്വദേശികളായ ദമ്പതികളും അവരുടെ മക്കളും ഇത്തവണ അമേരിക്കയിൽ ക്രിസ്തുമസ് ആഘോഷിക്കും. നാദാ, ഹമൂദ ദമ്പതികളും, അവരുടെ മക്കളുമാണ് ഇത്തവണ അമേരിക്കയിൽ ക്രിസ്തുമസ് ആഘോഷത്തോടെ പുതു ജീവിതത്തിലേക്ക് പ്രവേശിക്കുക. ഇസ്ലാം ഉപേക്ഷിച്ചതിനെ തുടർന്ന് സുഡാനിൽ അവർക്ക് വധഭീഷണി ഉള്‍പ്പെടെയുണ്ടായി. യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചതിന് ശേഷം ദമ്പതികളുടെ വിവാഹം അസാധുവായി പ്രഖ്യാപിക്കുകയും വ്യഭിചാരം കുറ്റം അവർക്ക് മേൽ ചുമത്തുകയും ചെയ്യുന്ന സ്ഥിതി വിശേഷം വരെ സുഡാനില്‍ ഉണ്ടായിരിന്നു. ക്രൈസ്തവ സന്നദ്ധ സംഘടനയായ അലയൻസ് ഡിഫൻഡിംഗ് ഫ്രീഡമാണ് ഇരുവരെയും സുഡാനിലെ കോടതികളിൽ പ്രതിനിധീകരിച്ചത്. എന്നാൽ അവരുടെ ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെട്ടതിനെ തുടർന്ന് ഷായി ഫണ്ടിന്റെയും, അംബാസിഡർ സർവീസസ് ഇന്റർനാഷ്ണലിന്റെയും സഹായത്തോടു കൂടി കുടുംബത്തെ അമേരിക്കയിലേക്ക് കുടിയേറുവാന്‍ സഹായിക്കുകയായിരിന്നു. സംഘടനയുടെ ആഗോള മതസ്വാതന്ത്ര്യ വിഭാഗത്തിന്റെ ഡയറക്ടർ ഓഫ് അഡ്വക്കസി പദവി വഹിക്കുന്ന കെൽസി സോർസി കുടുംബം സുരക്ഷിതരാണെന്ന് അറിഞ്ഞതില്‍ ആഹ്ളാദം രേഖപ്പെടുത്തി. 2018-ലാണ് ഹമൂദ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത്. 2021-ൽ നാദായും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. നാദായുടെ സഹോദരൻ ഇരുവരെയും കൊലപ്പെടുത്തുമെന്നു ഭീഷണി മുഴക്കിയിരുന്നു. 2020 മുതൽ സുഡാനില്‍ മതം മാറുന്നത് നിയമവിധേയമായെങ്കിലും, കടുത്ത പീഡനങ്ങളാണ് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന വിശ്വാസികള്‍ നേരിടുന്നത്. ഓപ്പൺ ഡോർസ് സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്ത് ക്രൈസ്തവ വിശ്വാസികൾ ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് സുഡാന്‍. രാജ്യത്തെ ആകെ ജനസംഖ്യയുടെ 4.4 ശതമാനം മാത്രമാണ് ക്രൈസ്തവ വിശ്വാസികൾ.
Image: /content_image/News/News-2023-12-22-16:04:25.jpg
Keywords: ഇസ്ലാം, ഉപേക്ഷി

22392
Category: 1
Sub Category:
Heading: വിശുദ്ധ നാടായ ജോര്‍ദ്ദാനിലെ സൈനികര്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് ഫ്രഞ്ച് പ്രസിഡന്റ്
Content: ജോര്‍ദാന്‍: സൈനീകരുടെ ത്യാഗങ്ങള്‍ക്കുള്ള അംഗീകാരത്തിന്റെ പ്രകടനമെന്ന നിലയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ വിശുദ്ധ നാടായ ജോര്‍ദ്ദാനില്‍ തമ്പടിച്ചിരിക്കുന്ന ഫ്രഞ്ച് സൈനികര്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ചു. തങ്ങളുടെ സൈനീകരുടെ പ്രത്യേകിച്ച് വിദേശങ്ങളില്‍ സേവനം ചെയ്യുന്നവരുടെ ക്ഷേമത്തോടുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ പ്രതിബദ്ധത എടുത്ത് കാട്ടുന്നതിന് വേണ്ടിയാണ് മാക്രോണ്‍ ജോര്‍ദ്ദാനിലെ ഫ്രഞ്ച് സൈനീകരെ സന്ദര്‍ശിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദികളുടെ വ്യാപനം തടയുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ട ഓപ്പറേഷന്‍ ചാമ്മല്‍ എന്ന അന്താരാഷ്ട്ര സൈനീക സഖ്യത്തിന്റെ ഭാഗമായി ജോര്‍ദ്ദാനില്‍ കഴിയുന്ന മുന്നൂറ്റിഅന്‍പതോളം ഫ്രഞ്ച് സൈനികര്‍ക്കൊപ്പം മാക്രോണ്‍ ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് സമയം ചെലവിടുകയായിരിന്നു. ഇവര്‍ക്കൊപ്പമാണ് മാക്രോണ്‍ ക്രിസ്തുമസ് വിരുന്ന്‍ നടത്തിയത്. അതേസമയം തീവ്രവാദം അവസാനിപ്പിക്കുന്നതിനുള്ള ഫ്രാന്‍സിന്റെ പ്രതിജ്ഞാബദ്ധതയെ എടുത്തുകാട്ടുന്നത് കൂടിയായിരുന്നു മാക്രോണിന്റെ സന്ദര്‍ശനം. ഇറാഖിലും, സിറിയയിലും അവശേഷിച്ചിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകര്‍ക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സൈനീകസഖ്യമായ ഓപ്പറേഷന്‍ ചാമ്മലിലെ ഫ്രഞ്ച് സൈന്യത്തിന്റെ പങ്കാളിത്തം അന്താരാഷ്ട്ര സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഫ്രാന്‍സിന്റെ പങ്ക് അടിവരയിടുന്നതാണ്. രാവിലെ മാക്രോണ്‍ ജോര്‍ദ്ദാന്‍ ഭരണാധികാരി കിംഗ് അബ്ദുള്ള രണ്ടാമനുമായി കൂടിക്കാഴ്ച നടത്തുകയും, ഗാസ മുനമ്പിലെ സാധാരണക്കാര്‍ക്ക് മാനുഷിക-വൈദ്യ സഹായങ്ങള്‍ എത്തിക്കുവാന്‍ നടത്തേണ്ട സംയുക്ത ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ചയും നടത്തിയിരിന്നു.
Image: /content_image/News/News-2023-12-22-18:16:54.jpg
Keywords: ഫ്രഞ്ച്, fr

22393
Category: 1
Sub Category:
Heading: ജീവിതം സാത്താനായി തുറന്നു നല്‍കുന്ന പ്രവര്‍ത്തിയാണ് മന്ത്രവാദം: മെക്സിക്കന്‍ ഭൂതോച്ചാടകന്റെ മുന്നറിയിപ്പ്
Content: മെക്സിക്കോ സിറ്റി: മന്ത്രവാദം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്ക് പിന്നാലെ പോകുന്നവര്‍ തന്റെ ജീവിതം സാത്താനായി തുറന്നു നല്‍കുകയാണെന്നു മെക്സിക്കന്‍ ഭൂതോച്ചാടകന്‍. ദൈവത്തെയും, ദൈവീക പരിപാലനയെയും നിഷേധിക്കുന്നതിനാല്‍ മന്ത്രവാദം ഒന്നാം പ്രമാണത്തിന് എതിരാണെന്നും അതിനാല്‍ തന്നെ എപ്പോഴും ദോഷകരമാണെന്ന് മെക്സിക്കോ അതിരൂപതയുടെ കോളേജ് ഓഫ് എക്സോര്‍സിസ്റ്റ് തിയോളജിക്കല്‍ കമ്മിറ്റിയുടെ കോര്‍ഡിനേറ്ററും പ്രമുഖ ഭൂതോച്ചാടകനുമായ ഫാ. ആല്‍ബര്‍ട്ടോ മെഡെല്‍ പറഞ്ഞു. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വാര്‍ത്താ പങ്കാളിയായ എ.സി.ഐ പ്രെന്‍സാക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫാ. ആല്‍ബര്‍ട്ടോ, ''നന്മകള്‍ വരുത്തുവാന്‍ വേണ്ടി'' എന്ന പേരില്‍ നടന്നുകൊണ്ടിരിക്കുന്ന മന്ത്രവാദത്തിന്റെ പൈശാചിക സ്വാധീനങ്ങള്‍ തുറന്നുക്കാട്ടിയത്. മന്ത്രവാദങ്ങള്‍ക്ക് ശക്തിയുണ്ടെന്നും, അവ ഫലിക്കുമെന്നും മനുഷ്യരെ വിശ്വസിപ്പിക്കുവാന്‍ സാത്താന്‍ അവരുടെ അജ്ഞതയും അന്ധവിശ്വാസവും മുതലെടുക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്ക് അതിമാനുഷിക ശക്തികളുണ്ടെന്ന് മനുഷ്യനെക്കൊണ്ട് വിശ്വസിപ്പിക്കുവാനുള്ള സാത്താന്റെ കുടിലതയാണിത്. അത് യഥാര്‍ത്ഥമല്ല. കാരണം ദൈവത്തെ ജയിക്കുവാനോ, അവനെ മറികടക്കുവാനോ ഉള്ള ഒരു ആഗ്രഹമാണ് മന്ത്രവാദങ്ങളില്‍ പ്രകടമാകുന്നത്. അത് ദൈവത്തിന്റെ നിയമമായ പത്തു കല്‍പ്പനകളിലെ ആദ്യകല്‍പ്പനക്ക് എതിരാണ്. മന്ത്രവാദങ്ങള്‍ വഴി മനുഷ്യന്‍ ക്രമേണ തന്റെ ജീവിതം സാത്താന്റെ പ്രവര്‍ത്തികള്‍ക്കായി തുറന്നു നല്‍കുകയാണ്. തങ്ങള്‍ ദുര്‍മന്ത്രവാദത്തിന്റെ സ്വാധീനത്തിലാണ് എന്ന് തോന്നുന്നവര്‍ ഇടവകവികാരിയുടെ ഉപദേശം സ്വീകരിക്കണം. ഇക്കാര്യത്തില്‍ ഭൂതോച്ചാടകന്റെ ഇടപെടല്‍ ആവശ്യമാണോയെന്ന് നിശ്ചയിക്കുന്നത് ഇടവക വികാരിയാണ്. നിരന്തര കുമ്പസാരം, വിശുദ്ധ കുര്‍ബാനയിലെ സമ്പൂര്‍ണ്ണ പങ്കാളിത്തം, പ്രാര്‍ത്ഥനാ ജീവിതം എന്നിവയാണ് അന്ധവിശ്വാസത്തെ മറികടക്കുവാനും ദൈവത്തോട് വിശ്വസ്തരായിരിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്നും ഫാ. ആല്‍ബര്‍ട്ടോ പറഞ്ഞു.
Image: /content_image/News/News-2023-12-22-20:50:23.jpg
Keywords: ഭൂതോച്ചാ