Contents

Displaying 21931-21940 of 24987 results.
Content: 22344
Category: 18
Sub Category:
Heading: ഡോ. ഗീവർഗീസ് കുറ്റിയില്‍ ബഥനി സന്യാസി സമൂഹത്തിന്റെ സുപ്പീരിയർ ജനറല്‍
Content: കോട്ടയം: ബഥനി സന്യാസി സമൂഹത്തിൻ്റെ സുപ്പീരിയർ ജനറലായി ഡോ. ഗീവർഗീസ് കുറ്റിയിലിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ആ പദവി വഹിച്ചിരുന്ന ഡോ. മത്തായി കടവിലിനെ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പൂനെ-കട്‌കി ഭദ്രാസനത്തിന്റെ അധ്യക്ഷനായി നിയമിച്ചതിനെത്തുടർന്നാണ് ഇത്. ബഥനി നവജീവൻ പ്രോവിൻസ് അംഗമായ ഫാ. ഗീവർഗീസ് കുറ്റിയിൽ കാനൻ നിയമത്തിൽ ബിരുദാനന്തര ബിരുദവും ഡോക്‌ടറേറ്റും നേടിയിട്ടുണ്ട്. ബഥനി നവജീവൻ പ്രോവിൻസിൻ്റെ സുപ്പീരിയറായും, പൂനെ ബഥനി വേദവിജ്ഞാനപീഠം ഡയറക്‌ടറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ബഥനി ആശ്രമത്തിന്റെ ഒന്നാം കൗൺസിലറായി ശുശ്രൂഷ ചെയ്‌തു വരുന്നതിനിടെയാണ് പുതിയ നിയമനം.
Image: /content_image/India/India-2023-12-14-08:36:06.jpg
Keywords: ബഥനി
Content: 22345
Category: 1
Sub Category:
Heading: ഉഗാണ്ടയില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ക്രൈസ്തവ വനിതയ്ക്കു ദാരുണാന്ത്യം
Content: കംപാല: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലെ കാസെസില്‍ അലൈഡ് ഡെമോക്രാറ്റിക്‌ ഫോഴ്സസ് (എ.ഡി.എഫ്) എന്ന് സംശയിക്കപ്പെടുന്ന ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മുപ്പത്തിയഞ്ചുകാരിയായ ക്രിസ്ത്യന്‍ വനിത കൊല്ലപ്പെട്ടു. ഇസ്ലാമിനെ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ‘എ.ഡി.എഫ്’നെ ഒരു തീവ്രവാദി സംഘടനയായിട്ടാണ് പരിഗണിച്ച് വരുന്നത്. പടിഞ്ഞാറന്‍ ഉഗാണ്ടയിലെ കാസെസ് ജില്ലയിലെ എന്‍ഗോക്കോ ഗ്രാമത്തില്‍ ഡിസംബര്‍ 7-ന് വൈകിട്ട് 9 മണിക്കാണ് ആക്രമണം നടന്നത്. മുപ്പത്തിയഞ്ചുകാരിയായ ബെറ്റി ബീരായെ കൊലപ്പെടുത്തിയ അക്രമികള്‍ അവരുടെ ബന്ധുവായ ജോണ്‍ മാസെരെക്കായെ ആക്രമിച്ചിരിന്നു. നെറ്റിയിലും, തലയോട്ടിയിലും കോടാലികൊണ്ടുള്ള മുറിവുമായാണ് അക്രമികള്‍ ആക്രമണം നടത്തിയതെന്ന് എന്‍ഗോകോ വില്ലേജ് ചെയര്‍പേഴ്സണ്‍ കായോ ജോസഫ് വെളിപ്പെടുത്തി. “കൊലയാളികള്‍ അപരിചിതരായിരുന്നു. എനിക്ക് മനസ്സിലാവാത്ത ഭാഷയിലായിരുന്നു അവര്‍ സംസാരിച്ചിരുന്നത്. 5 പേരടങ്ങുന്ന അക്രമിസംഘം ഫോണും ഭക്ഷണവും ആവശ്യപ്പെട്ടു. തോക്ക്, കോടാലി, കത്തി എന്നീ ആയുധങ്ങള്‍ ധരിച്ച അക്രമികള്‍ ആന്റിയെ കൊന്നതിന് ശേഷം എന്റെ നേര്‍ക്ക് തിരിഞ്ഞു. എന്നെ രക്ഷിക്കണമേ എന്ന് ഞാന്‍ യേശുവിനോട് അപേക്ഷിച്ചു. ചില മുറിവുകള്‍ ഏറ്റെങ്കിലും ഓടി രക്ഷപ്പെടുവാന്‍ ദൈവം എന്നെ സഹായിച്ചു. ഗുഡ് സമരിറ്റന്‍സ് ഗ്രൂപ്പാണ് എന്നെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്” - ആക്രമണത്തിന് ഇരയായ മാസെരെക്കാ വെളിപ്പെടുത്തി. തെക്കന്‍ റെന്‍സോരി ആംഗ്ലിക്കന്‍ രൂപതാ മെത്രാന്‍ നാസണ്‍ ബാലുകു ആക്രമണത്തെ അപലപിച്ചു. സമാധാനത്തോടും സുസ്ഥിരതയോടും ജീവിക്കുന്ന ഒരു സമൂഹത്തിന്റെ അടിത്തറ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമതര്‍ ക്രൈസ്തവര്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുന്നതെന്ന്‍ പറഞ്ഞ മെത്രാന്‍ സമാധാനത്തിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതിന് പകരം അക്രമം നടത്തുന്നത് മനുഷ്യരുടെ അടിസ്ഥാന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കൂട്ടിച്ചേര്‍ത്തു. 2019-ല്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി കൈകോര്‍ത്ത ശേഷമാണ് എ.ഡി.എഫ് തീവ്രവാദത്തിലേക്ക് തിരിഞ്ഞത്. എ.ഡി.എഫ് പൂര്‍ണ്ണമായും പിരിച്ചുവിടുകയും, ഇസ്ലാമിക് സ്റ്റേറ്റില്‍ ലയിക്കുകയും ചെയ്തുവെന്ന് പറഞ്ഞുകൊണ്ട് എ.ഡി.എഫ് തലവന്‍ മൂസ ബലൂകു 2020-ല്‍ വീഡിയോ പുറത്തുവിട്ടിരുന്നു.
Image: /content_image/News/News-2023-12-14-09:02:00.jpg
Keywords: ഉഗാണ്ട
Content: 22346
Category: 1
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പ തിരുപ്പട്ടം സ്വീകരിച്ചിട്ട് 54 വർഷം
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പ തിരുപ്പട്ടം സ്വീകരിച്ചിട്ട് 54 വർഷം തികഞ്ഞു. 1969 ഡിസംബർ 13ന്, തന്റെ 33-ാം ജന്മദിനത്തിന് നാല് ദിവസം മുന്‍പാണ് ജോർജ്ജ് മരിയോ ബെർഗോഗ്ലിയോ (ഇന്ന് ഫ്രാൻസിസ് മാർപാപ്പ) അർജന്റീനയിലെ കൊർഡോബയിലെ ആർച്ച് ബിഷപ്പ് റമോന്‍ ജോസ് കാസ്റ്റെല്ലാനോയില്‍ നിന്നു കൈവെയ്പ്പ് വഴി തിരുപ്പട്ടം സ്വീകരിച്ചത്. 1958 മാര്‍ച്ച് 11-ാം തീയതിയാണ് രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ജോര്‍ജ് മരിയോ ജസ്യൂട്ട് സന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചത്. ചിലിയില്‍ നിന്നും മാനവിക വിഷയങ്ങളിലുള്ള പഠനം പൂര്‍ത്തീകരിച്ചു 1963-ല്‍ അര്‍ജന്റീനയില്‍ മടങ്ങിയെത്തിയ അദ്ദേഹം, സാന്‍ മിഗുവേലിലെ സാന്‍ ജോസ് കോളജില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി. അടുത്ത രണ്ടു വര്‍ഷങ്ങള്‍ സാഹിത്യപഠനത്തിനായി അദ്ദേഹം സമയം ചെലവഴിച്ചു.1969 ഡിസംബര്‍ 13-ാം തീയതി ബ്യൂണസ് അയേഴ്സില്‍ ആര്‍ച്ച്ബിഷപ്പ് റമോന്‍ ജോസ് കാസ്റ്റിലാനോയുടെ കരങ്ങളില്‍ നിന്നും തിരുപട്ടം സ്വീകരിച്ചു പൌരോഹിത്യത്തിലേക്ക് പ്രവേശിച്ചു. വൈദികനായ ശേഷവും തന്റെ പഠനം തുടര്‍ന്ന അദ്ദേഹം 1970-ല്‍ പരിശീലനത്തിനും പഠനത്തിനുമായി സ്‌പെയിനില്‍ എത്തിച്ചേര്‍ന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയിലേക്ക് മടങ്ങിയെത്തിയ ജോര്‍ജ് മരിയോ ദൈവശാസ്ത്രവും, തത്വശാസ്ത്രവും സെമിനാരി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ ആരംഭിച്ചു. നവസെമിനാരി വിദ്യാര്‍ത്ഥികളുടെ ചുമതല അദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്. തിരുപ്പട്ടം സ്വീകരിച്ച് കേവലം 4 വര്‍ഷങ്ങള്‍ക്കുള്ളില്‍ കൃത്യമായി പറഞ്ഞാല്‍ 1973 ജൂലൈ 31-ാം തീയതി അര്‍ജന്റീനയിലെ ജസ്യൂട്ട് സന്യാസസമൂഹത്തിന്റെ പ്രോവിന്‍ഷ്യാളായി ജോര്‍ജ് ബെർഗോളിയോ തെരഞ്ഞെടുക്കപ്പെട്ടിരിന്നു.
Image: /content_image/News/News-2023-12-14-09:13:31.jpg
Keywords: പാപ്പ
Content: 22347
Category: 1
Sub Category:
Heading: മാഡ്രിഡിലെ 'ജപമാല നിരോധന'ത്തിനെതിരെ നിയമ പോരാട്ടവുമായി സ്പാനിഷ് അഭിഭാഷക
Content: മാഡ്രിഡ്: യൂറോപ്യന്‍ രാജ്യമായ സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലെ ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി ജീസസ് ദേവാലയത്തിന് പുറത്ത് ജപമാല ചൊല്ലിക്കൊണ്ടിരുന്ന വിശ്വാസികളെ അന്യായമായി അറസ്റ്റ് ചെയ്ത സ്പെയിനിലെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ നടപടിക്കെതിരെ ജനരോഷം ശക്തമാകുന്നു. സമാധാനപരമായി ജപമാല ചൊല്ലിക്കൊണ്ടിരുന്ന വിശ്വാസികളെ പോലീസിനെ വിട്ട് അറസ്റ്റ് ചെയ്യിപ്പിച്ച മാഡ്രിഡ് മുനിസിപ്പാലിറ്റിക്കെതിരെ 4 കുട്ടികളുടെ അമ്മയും, അഭിഭാഷകയും, ക്രിസ്ത്യന്‍ അഭിഭാഷകരുടെ സന്നദ്ധ സംഘടനയായ ‘അബോഗഡോസ് ക്രിസ്റ്റ്യാനോസ്.ഇഎസ്’ന്റെ സ്ഥാപകയുമായ പൊളോണിയ കാസ്റ്റെല്ലാനോസ് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. മാഡ്രിഡ് മുനിപ്പാലിറ്റിയുടെ അധികാര ദുര്‍വിനിയോഗമാണിതെന്നു കാസ്റ്റെല്ലാനോസ് കാത്തലിക് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. “മതസ്വാതന്ത്ര്യമെന്ന മൗലീകാവകാശത്തെ പരിമിതപ്പെടുത്തുവാന്‍ മുനിസിപ്പാലിറ്റിക്ക് യാതൊരു അധികാരവുമില്ല. സര്‍ക്കാര്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ആധികാരികമായ മതപീഡനം തുടങ്ങിക്കഴിഞ്ഞു. തങ്ങളുടെ പങ്കാളികളുടെ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ റദ്ദാക്കുമ്പോള്‍, പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ സമാധാനത്തോടെ ജീവിക്കുന്ന ആളുകളെ ജയിലിലേക്ക് അയക്കുകയാണെന്ന് കാസ്റ്റെല്ലാനോസ് ചൂണ്ടിക്കാട്ടി. ജോസ് ആന്‍ഡ്രെസ് കാള്‍ഡെറോണ്‍ എന്ന യുവ നിയമവിദ്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് സ്പാനിഷ് യുവജനങ്ങള്‍ ഒരുമിച്ച്കൂടി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി ജീസസ് ദേവാലയത്തിന് പുറത്ത് ദിവസവും ജപമാല ചൊല്ലുന്നത് പതിവായിരുന്നു. ജപമാലയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ക്രമേണ വര്‍ദ്ധിച്ചുവന്നു. ഇതിന്റെ ചുവടുപിടിച്ചുകൊണ്ട് ഡിസംബര്‍ 8-ന് ഏതാണ്ട് 50-തോളം നഗരങ്ങളില്‍ കത്തോലിക്കര്‍ ജപമാല കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. നവംബര്‍ 8-ന് കാള്‍ഡെറോണെ പോലീസ് അറസ്റ്റ് ചെയ്യുകയും പിഴ വിധിക്കുകയും ചെയ്തു. “അബോര്‍ഷനും ദയാവധവും വര്‍ദ്ധിച്ചു; കത്തോലിക്കര്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. ദേവാലയങ്ങള്‍ക്കെതിരെയുള്ള ബോംബാക്രമണങ്ങള്‍ക്ക് പുറമേ, വൈദികരും കന്യാസ്ത്രീകളും ആക്രമിക്കപ്പെടുന്നു. ഇതിനെതിരെ നമ്മള്‍ ശബ്ദിക്കാത്തതുകൊണ്ടാണ് ഇതെല്ലാം നടക്കുന്നത്” കാള്‍ഡെറോണ്‍ പറയുന്നു. കത്തോലിക്ക സ്മാരകങ്ങള്‍ക്കെതിരെ നടന്ന നൂറോളം കേസുകള്‍ തങ്ങള്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്ന്‍ കാസ്റ്റെല്ലാനോസ് അറിയിച്ചു. ക്രിസ്തു വിശ്വാസം മുറുകെ പിടിക്കുന്ന പൊളോണിയ കാസ്റ്റെല്ലാനോസ് ശക്തമായ പ്രോലൈഫ് വീക്ഷ്ണമുള്ള നേതാവ് കൂടിയാണ്.
Image: /content_image/News/News-2023-12-14-09:29:50.jpg
Keywords: ജപമാല
Content: 22348
Category: 1
Sub Category:
Heading: തന്റെ മൃതസംസ്കാര ചടങ്ങ് ലളിതമായിരിക്കണം, മൃതദേഹം മേരി മേജർ ബസിലിക്കയില്‍ കബറടക്കണം: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: മരിച്ചാൽ മൃതദേഹം റോമിലെ മേരി മേജർ ബസിലിക്കയില്‍ കബറടക്കണമെന്നാണ് ആഗ്രഹമെന്ന് ഫ്രാൻസിസ് മാർപാപ്പ. ചൊവ്വാഴ്ച രാത്രി മെക്സിക്കൻ ടെലിവിഷൻ പ്രോഗ്രാമായ "N+" സംപ്രേക്ഷണം ചെയ്ത പുതിയ അഭിമുഖത്തിലാണ്, തന്റെ മൃതസംസ്കാരത്തെ കുറിച്ചുള്ള വിവരങ്ങള്‍ പാപ്പ വെളിപ്പെടുത്തിയത്. സംസ്കാര ചടങ്ങുകൾ ലളിതമാക്കാൻ വത്തിക്കാനിലെ ആചാര്യൻ ആർച്ച് ബിഷപ്പ് ഡീഗോ റാവെല്ലിയുമായി ചേർന്ന് പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നു പാപ്പ വെളിപ്പെടുത്തി. അന്ത്യകർമങ്ങൾ ലളിതമായിരിക്കണമെന്നും പാപ്പ പറഞ്ഞു. തന്റെ മരിയ ഭക്തിയെ തുടര്‍ന്നാണ് മേരി മേജര്‍ ദേവാലയത്തില്‍ സംസ്കരിക്കണമെന്ന് ആഗ്രഹമുള്ളതെന്നും ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ മരിയൻ ആരാധനാലയങ്ങളിലൊന്നിൽ തന്റെ അടക്കം നടത്തുന്നതിനായി സ്ഥലം ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ഫ്രാൻസിസ് മാർപാപ്പ കൂടെക്കൂടെ സന്ദര്‍ശനം നടത്താറുള്ള ദേവാലയമാണ് മേരി മേജർ ബസിലിക്ക. 'റോമിലെ സംരക്ഷക' എന്ന ഇവിടുത്തെ പ്രസിദ്ധമായ രൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥന നടത്താന്‍ പാപ്പ എത്താറുണ്ട്. അന്താരാഷ്ട്ര സന്ദര്‍ശനങ്ങള്‍ക്കു മുന്‍പും ശേഷവും പാപ്പ ഈ ദേവാലയത്തിലെത്തി പ്രാര്‍ത്ഥിക്കാറുണ്ടെന്നത് ശ്രദ്ധേയമായ വസ്തുതയാണ്. സാധാരണയായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മാര്‍പാപ്പമാരുടെ മൃതശരീരം സംസ്ക്കരിക്കാറുള്ളത്. ലിയോ പതിമൂന്നാമൻ മാർപാപ്പയെ 1903-ൽ സെന്റ് ജോൺ ലാറ്ററൻ ആർച്ച് ബസിലിക്കയിൽ അടക്കം ചെയ്തത് ഒഴിച്ചാല്‍ ഒരു നൂറ്റാണ്ടിനിടെ മരണപ്പെട്ട എല്ലാ പാപ്പമാരെയും സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് സംസ്ക്കരിച്ചിരിക്കുന്നത്. അതേസമയം ഫ്രാന്‍സിസ് പാപ്പ ആഗ്രഹം പ്രകടിപ്പിച്ച മരിയൻ ബസിലിക്കയിൽ 6 മാര്‍പാപ്പമാരെ അടക്കം ചെയ്തിട്ടുണ്ട്. സെന്റ് മേരി മേജറിൽ അടക്കം ചെയ്യപ്പെട്ട അവസാനത്തെ മാർപാപ്പ 1669-ൽ അന്തരിച്ച ക്ലെമന്റ് ഒന്‍പതാമനായിരുന്നു.
Image: /content_image/News/News-2023-12-14-20:24:06.jpg
Keywords: പാപ്പ
Content: 22349
Category: 18
Sub Category:
Heading: കർഷകരെ സഹായിക്കാത്തവർക്കു വോട്ടില്ല: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
Content: തിരുവമ്പാടി: കർഷകരെ സഹായിക്കാത്തവർക്കു വോട്ടില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിൽ കർഷകർ സംഘടിച്ചു പ്രവർത്തിക്കണമെന്നും താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. കത്തോലിക്ക കോൺഗ്രസി ന്റെ നേതൃത്വത്തിൽ നടത്തുന്ന കർഷക അതിജീവന യാത്രയുടെ താമരശേരി രൂപതാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. കർഷകർക്കുമേൽ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന പ്രവണത വനംവകുപ്പ് തുടരുകയാണ്. കർഷകരെ സഹായിക്കേണ്ട സർക്കാർ സ്ഥാപനങ്ങൾ നോക്കുകുത്തികളായി മാറി. പ്രതിസന്ധിയിൽ കഴിയുന്ന കർഷകരെ ജപ്‌തി ചെയ്യാനാണു ധനകാര്യസ്ഥാപനങ്ങളുടെ നീക്കമെന്നു ബിഷപ്പ് ചൂണ്ടിക്കാട്ടി. വൻകിട കമ്പനികളുടെ കോടിക്കണക്കിനു രൂപ എഴുതിത്തള്ളുന്ന സർക്കാർ നിസാരമായ കടങ്ങൾക്കു കർഷകരെ ദ്രോഹിച്ച് പെരുവഴിയിലാക്കാനാണു ശ്രമിക്കുന്നത്. ഇതിനെതിരേ കർഷകർ ഒരുമിച്ചു നിൽക്കണം. കർഷകരുടെ മുഖ്യശത്രു വനംവകുപ്പാണ്. വരുന്ന പഞ്ചായത്ത്, നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ തങ്ങളെ സഹായിക്കാത്തവർക്കു വോട്ട് ചെയ്യില്ലെന്നു പറയാനും അങ്ങനെ പ്രവർത്തിക്കാനും കർഷകർക്കു സാധിക്കണം. അങ്ങനെ സാധിച്ചാൽ ഭരണാധികാരികൾ കർഷകർക്കു മുന്നിൽ മുട്ടുകുത്തും. സർക്കാരുകളെ മുട്ടുകുത്തിച്ച ചരിത്രം കർഷകർക്കുണ്ട്” - ബിഷപ്പ് പറഞ്ഞു. “കർഷകരുടെ മുഖ്യശത്രു വനംവകുപ്പാണ്. വരുന്ന പഞ്ചായത്ത്, നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ തങ്ങളെ സഹായിക്കാത്തവർക്കു വോട്ട് ചെയ്യില്ലെന്നു പറയാനും അങ്ങനെ പ്രവർത്തിക്കാനും കർഷകർക്കു സാധിക്കണം. അങ്ങനെ സാധിച്ചാൽ ഭരണാധികാരികൾ കർഷകർക്കു മുന്നിൽ മുട്ടുകുത്തും. സർക്കാരുകളെ മുട്ടുകുത്തിച്ച ചരിത്രം കർഷകർക്കുണ്ട്” - ബിഷപ്പ് പറഞ്ഞു. തിരുവമ്പാടി സേക്രഡ് ഹാർട്ട് ദേവാലയത്തിനു മുന്നിൽനിന്നും ആരംഭിച്ച ബഹുജന റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. കർഷക ദ്രോഹത്തിനെതിരേയുള്ള മുദ്രാവാക്യങ്ങൾ റാലിയിൽ മുഴങ്ങി. കത്തോലിക്ക കോൺഗ്ര സ് താമരശേരി രൂപത പ്രസിഡൻ്റ് പ്രഫ. ചാക്കോ കാളംപറമ്പിൽ അധ്യക്ഷനായിരുന്നു. കൂടരഞ്ഞി, മരഞ്ചാട്ടി, ചുണ്ടത്തുംപൊയിൽ, തോട്ടുമുക്കം എന്നീ സ്ഥലങ്ങളി ലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജാഥ മലപ്പുറം ജില്ലയിൽ പ്രവേശിച്ചു.
Image: /content_image/India/India-2023-12-15-09:10:23.jpg
Keywords: ഇഞ്ചനാനി
Content: 22350
Category: 18
Sub Category:
Heading: മുഖ്യമന്ത്രിയ്ക്കു കുറവിലങ്ങാട് മുത്തിയമ്മയുടെ ചിത്രം സമ്മാനിച്ചു
Content: കുറവിലങ്ങാട്: നവകേരള സദസുമായി ബന്ധപ്പെട്ട് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കുറവിലങ്ങാട് പള്ളിമേടയിലുമെത്തി. പള്ളിയുടെ മാർത്തോമ്മാ നസ്രാണിഭവനിലൊരുക്കിയ പ്രഭാതഭക്ഷണം കഴിച്ച് പത്രസമ്മേളനവും നടത്തിയ ശേഷമാണ് മുഖ്യമന്ത്രി പള്ളിമേടയിലെത്തിയത്. നിധീരിക്കൽ മാണിക്കത്തനാർ 12 പതിറ്റാണ്ട് മുൻപ് പണിതീർത്ത പള്ളിമേടയിൽ വിശ്രമിച്ചാണ് മുഖ്യമന്ത്രി പൊതുസമ്മേളനത്തിനെത്തിയത്. പള്ളിമേടയിൽ നിന്ന് മടങ്ങിയ മുഖ്യമന്ത്രിക്ക് കുറവിലങ്ങാട് മുത്തിയമ്മയുടെ ചിത്രം ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
Image: /content_image/India/India-2023-12-15-09:23:20.jpg
Keywords: മുഖ്യമന്ത്രി
Content: 22351
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ അപ്പോളജറ്റിക്സ്; ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
Content: അല്‍മായരെ ക്രൈസ്തവ വിശ്വാസത്തില്‍ ആഴപ്പെടുത്തുവാനും വിശ്വാസത്തിന് സാക്ഷ്യം നല്‍കാനും വിശ്വസിക്കുന്ന കാര്യങ്ങള്‍ യുക്തിസഹമായി മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനും സഹായിക്കുക എന്ന ലക്ഷ്യത്തോടെ 'ക്രിസ്ത്യന്‍ അപ്പോളജറ്റിക്സ്' വിഷയത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോട്ടയം വടവാതൂരിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ് (പൗരസ്ത്യ വിദ്യാപീഠം) ആണ് ഓണ്‍ലൈന്‍ കോഴ്സ് ഒരുക്കുന്നത്. ക്രിസ്തീയ വിശ്വാസത്തിനും കത്തോലിക്ക സഭയ്ക്കും നേരെ സോഷ്യല്‍ മീഡിയയില്‍, ചലച്ചിത്രമേഖലയില്‍, മറ്റിടങ്ങളില്‍ നിന്നു ഉയരുന്ന ആരോപണങ്ങള്‍ക്കു വിശ്വാസം മുറുകെ പിടിച്ച് എങ്ങനെ മറുപടി നല്‍കാം, വിശ്വാസത്തെ വിഷയാധിഷ്ഠിതമായും യുക്തിസഹജമായും ക്രിയാത്മകമായും എപ്രകാരം അവതരിപ്പിക്കാം തുടങ്ങിയ ലക്ഷ്യങ്ങളും ഈ കോഴ്സിനുണ്ട്. ക്രൈസ്തവ വിശ്വാസത്തെ കുറിച്ചുള്ള ചോദ്യങ്ങളും പ്രശ്നങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമായി 24 വിഷയങ്ങളിലായാണ് പ്രമുഖ ദൈവശാസ്ത്ര പണ്ഡിതര്‍ നയിക്കുന്ന ക്ലാസ് നടക്കുക. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ബുധനാഴ്ചകളില്‍ ഒരുക്കുന്ന പഠനപരമ്പരയുടെ ആദ്യ ക്ലാസ് - ജനുവരി 10 ബുധനാഴ്ച നടക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പൗരസ്ത്യ വിദ്യാപീഠം സര്‍ട്ടിഫിക്കറ്റ് നല്‍കും. കോഴ്സിന് ഓണ്‍ലൈനായി അപേക്ഷിക്കാം. (അപേക്ഷ ലിങ്ക് ചുവടെ). അപേക്ഷിക്കാനുള്ള അവസാന തീയതി - ഡിസംബര്‍ 31. ⧫ യോഗ്യത: കുറഞ്ഞത് ബി‌എ എങ്കിലും ബിരുദം. ഇടവക വികാരിയുടെയോ / സന്യാസ സമൂഹ സുപ്പീരിയറുടേയോ സാക്ഷ്യ പത്രം. ⧫ കോഴ്സ് ഫീസ്: 2000/- ⧫ കോഴ്സ് സംബന്ധമായ അന്വേഷണങ്ങള്‍ക്കും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടേണ്ട നമ്പര്‍: ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍- +91 9447 11 21 04 (Whatsapp Only) ➤ {{ Apply Online ‍-> https://pvpkottayam.in/application-for-diploma-in-christian-apologetics/}}
Image: /content_image/News/News-2023-12-15-10:45:38.jpg
Keywords: വിദ്യാപീ
Content: 22352
Category: 1
Sub Category:
Heading: ഇന്ത്യയില്‍ ദിനംപ്രതി രണ്ടു ക്രൈസ്തവര്‍ വീതം ആക്രമിക്കപ്പെടുന്നു: യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം
Content: ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദിനംപ്രതി ഏറ്റവും കുറഞ്ഞത് രണ്ടു ക്രൈസ്തവരെങ്കിലും ആക്രമിക്കപ്പെടുന്നുണ്ടെന്ന്‍ ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയായ യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം (യു.സി.എഫ്). ഈ വര്‍ഷം നവംബര്‍ വരെ ഏതാണ്ട് 687 അക്രമങ്ങളാണ് ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലായി ക്രൈസ്തവര്‍ക്കു നേരെ നടന്നിരിക്കുന്നത്. 2014 മുതല്‍ ഇന്ത്യയില്‍ ക്രൈസ്തവരെ ലക്ഷ്യം വെച്ചുള്ള ആക്രമങ്ങള്‍ കുത്തനെ വര്‍ദ്ധിച്ചുവെന്നത് വസ്തുതയാണെന്നും ഓപ്പണ്‍ഡോഴ്സിന്റെ വേള്‍ഡ് വാച്ച് പട്ടികയില്‍ ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും യു.സി.എഫ് കണ്‍വീനര്‍ എ.സി മൈക്കിള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ആക്രമണത്തിന് ഇരയായ ക്രിസ്ത്യാനികള്‍ക്ക് ബന്ധപ്പെടുവാന്‍ വേണ്ടി യു.സി.എഫ് 18002084545 എന്ന നമ്പറില്‍ ടോള്‍ഫ്രീ ഹെല്‍പ് ലൈന്‍ സേവനം ആരംഭിച്ചിരുന്നു. 2014-ല്‍ 147, 2015-ല്‍ 177, 2016-ല്‍ 208, 2017-ല്‍ 240, 2018-ല്‍ 292, 2019-ല്‍ 328, 2020-ല്‍ 279, 2021-ല്‍ 505, 2022-ല്‍ 599 എന്നിങ്ങനെയാണ് സഹായം തേടിയുള്ള കോളുകള്‍ ലഭിച്ചത്, 2023 ജനുവരി മുതല്‍ നവംബര്‍ വരെ മാത്രം 687 കോളുകളാണ് ഈ ടോള്‍ഫ്രീ നമ്പറില്‍ സ്വീകരിച്ചിരിക്കുന്നത്. ഇഷ്ട്ടപ്പെട്ട മതം സ്വീകരിക്കുവാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഉറപ്പുനല്‍കുമ്പോഴാണ് ക്രൈസ്തവര്‍ക്കെതിരേയുള്ള പീഡനങ്ങള്‍ കുത്തനെ ഉയര്‍ന്നിരിക്കുന്നതെന്നു യു.സി.എഫ് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെ 11 സംസ്ഥാനങ്ങളില്‍ പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്ന മതപരിവര്‍ത്തന വിരുദ്ധ നിയമമെന്ന് പരക്കെ അറിയപ്പെടുന്ന “ഫ്രീഡം ഓഫ് റിലീജിയന്‍ ആക്റ്റ്സ്” ക്രൈസ്തവരെ പീഡിപ്പിക്കുവാനുള്ള നിയമമായി മാറിയിട്ടുണ്ട്. തനിക്കിഷ്ടമുള്ള മതം സ്വീകരിക്കുന്നതിനായി ഒരു വ്യക്തിക്ക് സര്‍ക്കാരിന്റെ അനുമതി തേടിക്കൊണ്ടുള്ള ഫോം പൂരിപ്പിച്ച് റെവന്യൂ ഓഫീസറിന് നല്‍കണമെന്നത് മതപരിവര്‍ത്തന വിരുദ്ധ നിയമത്തിലെ അനുശാസനമാണ്. ഇത് യുഎന്‍ കണ്‍വെന്‍ഷന് വിരുദ്ധമാണെന്ന്‍ യു.സി.എഫ് പറയുന്നു. ഉത്തര്‍പ്രദേശ്‌ (287), ചത്തീസ്ഗഡ് (148), ജാര്‍ഖണ്ഡ് (49), ഹര്യാന (47) എന്നീ നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായി ഈ വര്‍ഷം ക്രൈസ്തവര്‍ക്കെതിരെ മൊത്തം 531 ആക്രമണസംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. മധ്യപ്രദേശ് 35, കര്‍ണാടക 21, പഞ്ചാബ് 18, ബീഹാര്‍ 14, ഗുജറാത്ത്, തമിള്‍നാട്, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ 8 വീതം, രാജസ്ഥാനിലും ഒറീസയിലും 7 വീതം, ഡല്‍ഹിയിലും മഹാരാഷ്ട്രയിലും 6 വീതം, ഉത്തരാഖണ്ഡ്, വെസ്റ്റ്‌ ബംഗാള്‍, ഹിമാചല്‍ പ്രദേശ്‌ എന്നിവിടങ്ങളില്‍ 4 വീതം, ആസാം 2, ആന്ധ്രാപ്രദേശ്, ഗോവ, ചണ്ഡീഗഡ്, ദാമന്‍ & ദിയു എന്നിവിടങ്ങളില്‍ 1 വീതം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്. ഇതില്‍ ഭൂരിഭാഗവും വ്യാജമതപരിവര്‍ത്തന ആരോപണങ്ങളുടെ പേരില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ക്കെതിരെ തീവ്രഹിന്ദുത്വവാദികള്‍ ആക്രമണം അഴിച്ചു വിടുന്നതാണ്. 2022-ല്‍ ഛത്തീസ്ഗഡില്‍ ആയിരത്തിലധികം ആദിവാസി ക്രൈസ്തവരാണ് ഭവനരഹിതരായത്. ഈ വര്‍ഷം മണിപ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും കനത്ത ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് അരങ്ങേറിയതെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. 175 പേര്‍ കൊല്ലപ്പെടുകയും, ആയിരത്തിലധികം പേര്‍ക്ക് പര്‍ക്കേല്‍ക്കുകയും ചെയ്തു. 254 ക്രിസ്ത്യന്‍ ദേവാലയങ്ങളാണ് അഗ്നിക്കിരയായത്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കിലും ഇത് തടയുവാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ അപകടകരമായ മൗനം തുടരുകയാണ്. പോലീസ് ഹിന്ദുത്വവാദികള്‍ക്ക് ഒത്താശ ചെയ്യുന്നുണ്ടെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്. Tag:Two Christians attacked daily in India: United Christian Front, malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-12-15-11:50:57.jpg
Keywords: ഹിന്ദുത്വ, ആര്‍‌എസ്‌എസ്
Content: 22353
Category: 1
Sub Category:
Heading: കോംഗോയിൽ സലേഷ്യന്‍ മിഷ്ണറി വൈദികന്‍ കുത്തേറ്റ് കൊല്ലപ്പെട്ടു
Content: കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ (ഡിആർസി) തലസ്ഥാനം ഉൾപ്പെടുന്ന കോംഗോ പ്രവിശ്യയായ കിൻഷാസയിൽ 82 വയസ്സുള്ള സലേഷ്യൻ വൈദികന്‍ കൊല്ലപ്പെട്ടു. അർദ്ധരാത്രിയോടെ ഒന്നിലധികം അക്രമികൾ ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ബെല്‍ജിയം സ്വദേശിയായ ഫാ. പോൾ ഫെയെന്‍ എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. വൈദികന്‍ കൊല്ലപ്പെട്ടത് കുത്തേറ്റിട്ടാണെന്ന് പ്രാദേശിക മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിനു പിന്നിലുള്ള കാരണം ഇനിയും വ്യക്തമല്ല. മസിന മുനിസിപ്പാലിറ്റി പരിധിയിലാണ് സംഭവം. അബാറ്റോയർ ജില്ലയിലെ മരിയ ഓക്സിലിയാട്രിസ് ഇടവകയിൽ ശുശ്രൂഷ ചെയ്തു വരികയായിരിന്നു അദ്ദേഹം. അക്രമം വളരെ അപ്രതീക്ഷിതമായിരിന്നുവെന്നും വൈദികന്‍ ആരോഗ്യപരമായി ഒത്തിരി വെല്ലുവിളി നേരിടുന്നുണ്ടായിരിന്നുവെന്ന് സ്റ്റെലിമോയിലെ ഡീക്കൻ വാർഡ് സീസെൻസ് വെളിപ്പെടുത്തി. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന യുവജനങ്ങള്‍ക്കു ജീവിതസാഹചര്യം ഒരുക്കിയും പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയായിരിന്നു ഫാ. പോൾ ഫെയെന്‍. നിരവധി കുത്തേറ്റ നിലയിലായിരിന്ന ഫാ. ഫെയന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അന്വേഷണത്തിലൂടെ കൃത്യമായ സാഹചര്യങ്ങൾ വ്യക്തമാകുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സലേഷ്യന്‍ നേതൃത്വം മാധ്യമങ്ങളെ അറിയിച്ചു.
Image: /content_image/News/News-2023-12-15-14:33:11.jpg
Keywords: കൊല്ലപ്പെ