category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്ത്യന്‍ അപ്പോളജറ്റിക്സ്; ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
Contentഅല്‍മായരെ ക്രൈസ്തവ വിശ്വാസത്തില്‍ ആഴപ്പെടുത്തുവാനും വിശ്വാസത്തിന് സാക്ഷ്യം നല്‍കാനും വിശ്വസിക്കുന്ന കാര്യങ്ങള്‍ യുക്തിസഹമായി മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനും സഹായിക്കുക എന്ന ലക്ഷ്യത്തോടെ 'ക്രിസ്ത്യന്‍ അപ്പോളജറ്റിക്സ്' വിഷയത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോട്ടയം വടവാതൂരിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ് (പൗരസ്ത്യ വിദ്യാപീഠം) ആണ് ഓണ്‍ലൈന്‍ കോഴ്സ് ഒരുക്കുന്നത്. ക്രിസ്തീയ വിശ്വാസത്തിനും കത്തോലിക്ക സഭയ്ക്കും നേരെ സോഷ്യല്‍ മീഡിയയില്‍, ചലച്ചിത്രമേഖലയില്‍, മറ്റിടങ്ങളില്‍ നിന്നു ഉയരുന്ന ആരോപണങ്ങള്‍ക്കു വിശ്വാസം മുറുകെ പിടിച്ച് എങ്ങനെ മറുപടി നല്‍കാം, വിശ്വാസത്തെ വിഷയാധിഷ്ഠിതമായും യുക്തിസഹജമായും ക്രിയാത്മകമായും എപ്രകാരം അവതരിപ്പിക്കാം തുടങ്ങിയ ലക്ഷ്യങ്ങളും ഈ കോഴ്സിനുണ്ട്. ക്രൈസ്തവ വിശ്വാസത്തെ കുറിച്ചുള്ള ചോദ്യങ്ങളും പ്രശ്നങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമായി 24 വിഷയങ്ങളിലായാണ് പ്രമുഖ ദൈവശാസ്ത്ര പണ്ഡിതര്‍ നയിക്കുന്ന ക്ലാസ് നടക്കുക. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ബുധനാഴ്ചകളില്‍ ഒരുക്കുന്ന പഠനപരമ്പരയുടെ ആദ്യ ക്ലാസ് - ജനുവരി 10 ബുധനാഴ്ച നടക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പൗരസ്ത്യ വിദ്യാപീഠം സര്‍ട്ടിഫിക്കറ്റ് നല്‍കും. കോഴ്സിന് ഓണ്‍ലൈനായി അപേക്ഷിക്കാം. (അപേക്ഷ ലിങ്ക് ചുവടെ). അപേക്ഷിക്കാനുള്ള അവസാന തീയതി - ഡിസംബര്‍ 31. ⧫ യോഗ്യത: കുറഞ്ഞത് ബി‌എ എങ്കിലും ബിരുദം. ഇടവക വികാരിയുടെയോ / സന്യാസ സമൂഹ സുപ്പീരിയറുടേയോ സാക്ഷ്യ പത്രം. ⧫ കോഴ്സ് ഫീസ്: 2000/- ⧫ കോഴ്സ് സംബന്ധമായ അന്വേഷണങ്ങള്‍ക്കും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടേണ്ട നമ്പര്‍: ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍- +91 9447 11 21 04 (Whatsapp Only) ➤ {{ Apply Online ‍-> https://pvpkottayam.in/application-for-diploma-in-christian-apologetics/}}
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-12-15 17:38:00
Keywordsവിദ്യാപീ
Created Date2023-12-15 10:45:38