Contents

Displaying 21921-21930 of 24987 results.
Content: 22334
Category: 1
Sub Category:
Heading: സീറോ മലബാർ സഭയുടെ പുതിയ മേജർ ആര്‍ച്ച് ബിഷപ്പിന്റെ തെരഞ്ഞെടുപ്പിനു ഒരുക്കമായുള്ള പ്രാർത്ഥന
Content: സ്നേഹ നാഥനായ ഈശോയേ, ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്‌തുതി ക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. മാർതോമാശ്ലീഹായുടെ പ്രേഷിത പ്രവർത്തനത്താൽ സ്ഥാപിതമായ സീറോമലബാർ സഭയെ നിരന്തരം വഴിനടത്തുന്ന അങ്ങയുടെ പരിപാലനയെ ഞങ്ങൾ ഏറ്റുപറയുന്നു. ഈ സഭയ്ക്കു നേതൃത്വം നല്‌കുന്നതിനായി കാലാകാലങ്ങളിൽ അങ്ങു നിയോഗിച്ച എല്ലാ പിതാക്കന്മാരുടെയും പ്രത്യേകമായി, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെയും നേതൃത്വശുശ്രൂഷകളെയോർത്ത് അങ്ങേക്കു ഞങ്ങൾ നന്ദി പറയുന്നു. നിങ്ങൾ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത് എന്നു ശിഷ്യന്മാരോട് അങ്ങ് അരുളിചെയ്‌തിട്ടുണ്ടല്ലോ. അപ്പസ്തോലന്മാരെ തെരഞ്ഞെടുക്കുന്നതിനുമുമ്പ് ദൈവപിതാവിനോടു പ്രാർത്ഥിച്ച ഈശോയേ, അങ്ങയുടെ മാതൃക അനുകരിച്ചു ഞങ്ങളും ഇപ്പോൾ പ്രാർത്ഥിക്കുന്നു. ലോകമെമ്പാടുമുള്ള സീറോമലബാർ സഭയ്ക്കു നേതൃത്വം നല്കുന്നതിനുവേണ്ടി പുതിയ മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കാനായി ഒരുമിച്ചുകൂടുന്ന മെത്രാന്മാരുടെ സിനഡുസമ്മേളനത്തെ അനുഗ്രഹിക്കണമേ. മാർതോമാശ്ലീഹായുടെ പിൻഗാമിക്ക ടുത്ത ശുശ്രൂഷാപദവി സ്വീകരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയെ ഞങ്ങൾക്ക് നൽകണമെന്നു പ്രാർത്ഥിക്കുന്നു. സെഹിയോൻശാലയിൽ ശ്ലീഹന്മാരോടൊപ്പം പ്രാർത്ഥനാനിരതയായിരുന്ന പരിശുദ്ധ അമ്മേ, ഈ സിനഡുസമ്മേളനത്തിൽ പരിശുദ്ധാത്മാവിൻ്റെ നിറവുണ്ടാകാൻ വേണ്ടി തിരുക്കുമാരനോടു പ്രാർത്ഥിക്കണമേ. ഞങ്ങളുടെ പിതാവായ മാർതോമാ ശ്ലീഹായേ, ഞങ്ങളുടെ സഭയിലെ വിശുദ്ധരേ, വാഴ്ത്തപ്പെട്ടവരേ, ഞങ്ങൾക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ. 1 സ്വർഗ. 1 നന്മ. 1 ത്രിത്വ. ഈ പ്രാർത്ഥന 2023 ഡിസംബർ 10 ഞായർ മുതൽ 2024 ജനുവരി 13 വരെ നമ്മുടെ എല്ലാ ദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും സ്‌ഥാപനങ്ങളിലും വിശുദ്ധ കുർബാനക്കുശേഷവും കുടുംബങ്ങളിൽ സായാഹ്ന പ്രാർത്ഥനക്കുശേഷവും ചൊല്ലണമെന്നു അറിയിക്കുന്നു. + മാര്‍ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, സീറോമലബാർ സഭയുടെ അഡ്‌മിനിസ്ട്രേറ്റർ.
Image: /content_image/News/News-2023-12-12-16:56:05.jpg
Keywords: സീറോ മലബാ
Content: 22335
Category: 1
Sub Category:
Heading: പരിശുദ്ധ കന്യകാമറിയത്തിന്റെ കൂറ്റന്‍ ബാനര്‍ സ്റ്റേഡിയത്തില്‍ ഉയര്‍ത്തി ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പ്രേമികള്‍
Content: ലിയോണ്‍: പ്രമുഖ ഫ്രഞ്ച് ഫുട്ബോൾ ക്ലബായ ഒളിമ്പിക് ഡി ലിയോണിന്റെ ആരാധകർ പരിശുദ്ധ കന്യകാമറിയത്തിന് കൃതജ്ഞത അർപ്പിച്ച് ഉയര്‍ത്തിയ കൂറ്റന്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഫ്രാൻസിലെ ഗ്രൂപ്പാമ സ്റ്റേഡിയത്തിൽ ഡിസംബർ പത്താം തീയതി ടൂളൂസ് ഫുട്ബോൾ ക്ലബ്ബുമായി നടന്ന മത്സരത്തിനിടയിൽ "ആവേ മേരി" എന്ന് എഴുതിയ മാതാവിന്റെ ചിത്രവും, ഫോർവിയർ ബസിലിക്ക എന്ന പേരിലറിയപ്പെടുന്ന ലിയോണിലെ മൈനർ ബസിലിക്കയുടെ ചിത്രവും ഉൾപ്പെടുന്ന കൂറ്റന്‍ ബാനർ ഗാലറിയിൽ പ്രദർശിപ്പിച്ചാണ് അവർ തങ്ങളുടെ മരിയന്‍ സ്നേഹം പ്രകടമാക്കിയത്. ഗാലറിയുടെ ഏറ്റവും താഴെയായി "ലിയോൺ എപ്പോഴും പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണയിലായിരിക്കും എന്നെഴുതിയ ഒരു ബാനറും" കാണികൾ ഉയർത്തി. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="fr" dir="ltr">LYON À JAMAIS SOUS LA PROTECTION DE LA VIERGES MARIE ! <a href="https://t.co/49Pke3qEKG">pic.twitter.com/49Pke3qEKG</a></p>&mdash; (@GonebackOff) <a href="https://twitter.com/GonebackOff/status/1733879375739621444?ref_src=twsrc%5Etfw">December 10, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇതിനുമുമ്പും ഫുട്ബോൾ ക്ലബ് തങ്ങളുടെ മരിയൻ ഭക്തി പ്രകടിപ്പിച്ചിട്ടുണ്ട്. 2008ൽ പരിശുദ്ധ കന്യകാമറിയത്തോടുള്ള ആദരസൂചകമായി ഒരു ചാപ്പൽ അവർ സ്റ്റേഡിയത്തിൽ നിർമ്മിച്ചിരുന്നു. ഗ്രൂപ്പാമ സ്റ്റേഡിയത്തിൽ പൊതു സ്ഥലത്ത് ഒരുമിച്ചുകൂടാൻ വേണ്ടിയുള്ള ഒരിടം തങ്ങളുടെ എല്ലാ കളിക്കാർക്കും വേണ്ടി ഒരുക്കേണ്ടതുണ്ടായിരുന്നുവെന്നാണ് ചാപ്പൽ തുറന്നു നൽകിയ സമയത്ത് അന്ന് ടീമിന്റെ ഉടമസ്ഥനായിരുന്ന ജിയാൻ മൈക്കിൾ ഓലാസ് പ്രതികരിച്ചത്. ഡിസംബർ എട്ടാം തീയതി, പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോൽഭവ തിരുനാൾ ദിവസം പ്രകാശത്തിന്റെ ആഘോഷമായിട്ടാണ് ലിയോൺ നഗരം ആഘോഷിക്കുന്നത്. 2019-ല്‍ ലിയോൺ മേയർ ആയിരുന്ന ജറാർദ്ദ് കൊളമ്പ് ഈ ആഘോഷത്തിന് പിന്നിലെ സംഭവം പത്രസമ്മേളനത്തിൽ സ്മരിച്ചിരിന്നു. 1643ൽ നഗരത്തിൽ പകർച്ചവ്യാധി പടർന്ന് പിടിച്ചപ്പോൾ ആളുകൾ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം തേടിയെന്നും അങ്ങനെ പകർച്ചവ്യാധിക്ക് ശമനം ഉണ്ടായെന്നും മേയർ പറഞ്ഞു. ഇതിന് കൃതജ്ഞത ആയിട്ടാണ് എല്ലാവർഷവും സെന്റ് ജിയാൻ കത്തീഡ്രലിൽ നിന്ന് ഫോർവിയർ ബസിലിക്കയിലേയ്ക്ക് മരിയൻ റാലി അവർ സംഘടിപ്പിക്കുന്നത്. ഈ വർഷം ഏകദേശം ആറായിരത്തോളം ആളുകളാണ് റാലിയിൽ പങ്കെടുത്തത്. Tag:“Under the protection of Mary”: French soccer team, Olympique de Lyon fans pay tribute to the Virgin, malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-12-12-17:12:34.jpg
Keywords: ഫുട്ബോ, മരിയ
Content: 22336
Category: 1
Sub Category:
Heading: തിരുനാള്‍ ദിനത്തില്‍ ഗ്വാഡലൂപ്പ മരിയന്‍ പ്രത്യക്ഷീകരണം പ്രമേയമാക്കിയ സിനിമയുടെ ട്രെയിലര്‍ പുറത്ത്
Content: മെക്സിക്കോ സിറ്റി: ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ പ്രത്യക്ഷീകരണം പ്രമേയമാക്കി നിര്‍മ്മിച്ചിരിക്കുന്ന “Guadalupe, Mother of Humanity” (ഗ്വാഡലൂപ്പ; മാനവികതയുടെ മാതാവ്) എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറക്കി. ലോകമെമ്പാടും ഇന്നു ആഘോഷിക്കുന്ന ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ പ്രത്യക്ഷീകരണ തിരുനാളിനോടനുബന്ധിച്ചാണ് ഇന്റർനാഷ്ണൽ കാത്തലിക് ഫിലിം ഫെസ്റ്റിവല്‍ ഗ്രൂപ്പും ഗോയ പ്രൊഡക്‌ഷൻസും ചേർന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറക്കിയത്. 1531-ൽ സംഭവിച്ച ഗ്വാഡലൂപ്പ പ്രത്യക്ഷീകരണവും സന്ദേശവും ലോകമെമ്പാടും എത്തിക്കാൻ ഇത് സഹായിക്കുമെന്ന് സിനിമയുടെ ഡയറക്‌ടറായ ഗാബി ജേക്കബ് എസിഐ പ്രെൻസയോട് പറഞ്ഞു. ഏതാണ്ട് മൂന്ന് വർഷമായി സിനിമയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നതിനാൽ ഞങ്ങൾ ശരിക്കും സന്തുഷ്ടരാണ്, ഇത് സുവിശേഷവത്ക്കരണത്തിനുള്ള മികച്ച മാർഗമാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്വാഡലൂപ്പ പ്രത്യക്ഷീകരണത്തിന് 2031-ൽ 500 വർഷം തികയുവാനിരിക്കെയാണ് സിനിമ പുറത്തിറക്കുന്നതെന്നതും ശ്രദ്ധേയമാണ്. മെക്‌സിക്കോ, സ്‌പെയിൻ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ജർമ്മനി എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമയില്‍ ഗ്വാഡലൂപ്പിലെ ബസിലിക്കയുടെ റെക്ടറായ ബിഷപ്പ് എഫ്രയിൻ ഹെർണാണ്ടസ്, അതിരൂപതയുടെ റേഡിയോ ആൻഡ് ടെലിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഫാ. ജോസ് ഡി ജെസസ് അഗ്വിലാർ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 2024 ഫെബ്രുവരി 22നാണ് മെക്സിക്കോയിലും മധ്യ അമേരിക്കയിലും സിനിമ റിലീസ് ചെയ്യുക. 2024 ഫെബ്രുവരി 29 ന് കൊളംബിയ, അമേരിക്ക, ഇക്വഡോർ, ഉറുഗ്വേ എന്നിവിടങ്ങളില്‍ സിനിമ പ്രദര്‍ശനം ആരംഭിക്കും. 2024 മാർച്ച് 1നാണ് സ്പെയിനില്‍ പ്രദര്‍ശനം തുടങ്ങുക. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-12-12-20:25:50.jpg
Keywords: ഗ്വാഡലൂ
Content: 22337
Category: 18
Sub Category:
Heading: റവ. ഡോ. മത്തായി കടവിൽ ഒഐസി പൂന-കട്‌കി സെന്റ് എഫ്രേം ഭദ്രാസനത്തിന്റെ പുതിയ ഇടയന്‍
Content: തിരുവനന്തപുരം: സീറോ മലങ്കര കത്തോലിക്കാ സഭയുടെ പൂന-കട്‌കി സെ ന്റ് എഫ്രേം ഭദ്രാസനത്തിൻ്റെ പുതിയ ഇടയനായി ബഥനി സന്യാസസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ റവ. ഡോ. മത്തായി കടവിൽ ഒഐസിയെ നിയമിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലി ക്കാ ബാവയാണു നിയമനം പ്രഖ്യാപിച്ചത്. നിയമന പ്രഖ്യാപനം ഇന്നലെ വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4.30ന് പട്ടം സെൻ്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിലും ഒരേസമയം നടന്നു. പട്ടം കത്തീഡ്രലിൽ പ്രാർഥനയ്ക്ക ശേഷം നടന്ന ചടങ്ങിൽ മലങ്കര കത്തോലിക്കാ സഭയുടെ സിനഡ് സെക്രട്ടറി തിരുവല്ല ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീ മിസ് കാതോലിക്കാ ബാവയുടെ നിയമന പ്രഖ്യാപനം വായിച്ചു. നിയുക്ത മെത്രാനെ കാതോലിക്കാ ബാവ കുരിശുമാല അണിയിച്ചു. പൂന-കട്‌കി ഭദ്രാസനത്തിന്റെ അഡ്മിനിസ്ട്രേറ്റർ ഡോ. തോമസ് മാർ അന്തോണിയോസ് ഹാരമണിയിച്ചു. മൂവാറ്റുപുഴ രൂപതയിൽ പൂതൃക്ക സെൻ്റ് ജയിംസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയിൽ കടവിൽ മത്തായി - അന്നമ്മ ദമ്പതികളുടെ മകനായി 1963ലാണ് റവ.ഡോ. മത്തായി കടവിൽ ഒഐസി ജനിച്ചത്. 1989 ഒക്ടോബർ ഒൻപതിനു വൈദികപട്ടം സ്വീകരിച്ചു. 2009 മുതൽ 2015 വരെ ബഥനി നവജ്യോതി പ്രോവിൻസിൻ്റെ സുപ്പീരിയറായി സേവനമനുഷ്ഠിച്ച അദ്ദേഹം 2021 മുതൽ ബഥനി മിശിഹാനുകരണ സന്യാ സസമൂഹത്തിന്റെ സുപ്പീരിയർ ജനറലാണ്. പരേതയായ ത്രേസ്യാമ്മ, ഫിലിപ്പ് കടവിൽ, ലോസി, അമ്മിണി, ഗ്രേസി എന്നിവർ സഹോദരങ്ങളാണ്. നിയുക്ത ബിഷപ്പിൻ്റെ റമ്പാൻപട്ട സ്വീകരണം ജനുവരി ഒൻപതിന് മൂവാറ്റുപുഴ പൂത്തൃക്ക സെൻ്റ് ജയിംസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിലും മെത്രാഭിഷേകം ഫെബ്രുവരി 14ന് പൂനയിലും നടക്കും.
Image: /content_image/India/India-2023-12-13-07:35:58.jpg
Keywords: മലങ്കര
Content: 22338
Category: 18
Sub Category:
Heading: ദൈവദാസൻ ഫാ. ജോസഫ് കണ്ടത്തിലിന്റെ 32-ാമത് ചരമവാർഷികം ആചരിച്ചു
Content: ചേർത്തല: എഎസ്എംഐ സന്യാസിനീസമൂഹ സ്ഥാപകൻ ദൈവദാസൻ ഫാ. ജോസഫ് കണ്ടത്തിലിന്റെ 32-ാമത് ചരമവാർഷികം ആചരിച്ചു. അച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന ചേർത്തല ഗ്രീൻ ഗാർഡൻസ് ചാപ്പലിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷകളിൽ വൈദികരും കണ്ടത്തിലച്ചൻ്റെ കുടുംബാംഗങ്ങളും സന്യാസിനിമാരുമടക്കം നിരവധി പേർ പങ്കാളികളായി. കണ്ടത്തിലച്ച ൻ എടുത്തുവളർത്തി സനാഥരാക്കിയ ഒട്ടേറെപ്പേരും ചടങ്ങിൽ സംബന്ധിച്ചു. എറണാകുളം-അങ്കമാലി അതിരൂപതാ മതബോധന ഡയറക്ടർ ഫാ. പീറ്റർ കണ്ണമ്പുഴ സന്ദേശം നൽകി. സമൂഹം പുറന്തള്ളിയ കുഷ്‌ഠരോഗികളെ ചേർത്തണച്ച് അവർക്കായി ജീവിതം സമർപ്പിച്ച കണ്ടത്തിലച്ചൻ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു. മരുത്തോർവട്ടം പള്ളി വികാരി ഫാ. കുര്യൻ ഭരണികുളങ്ങരയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകളെ തുടർന്നു നടന്ന സ്നേഹവിരുന്നിൽ ചേർത്തല ഗ്രീൻ ഗാർഡൻസ് ആശുപത്രി ജീവനക്കാരും വിശ്വാസികളുമടക്കം നിരവധി പേർ പങ്കെടുത്തു. ഫാ. ദീപക് എംസിബിഎസ്, ഫാ. പോൾ കാരാച്ചിറ, ഫാ. ജയിംസ് ചാലങ്ങാടി, എഎസ്എംഐ സുപ്പീരിയർ ജനറൽ സിസ്റ്റർ ഇസ്ബെൽ ഫ്രാൻസിസ്, അസിസ്റ്റൻ്റ് സുപ്പീരിയർ ജനറൽ സിസ്റ്റർ റെജീസ്, പ്രോവിൻഷ്യൽ സിസ്റ്റർ റിറ്റി തുടങ്ങിയവർ സംബന്ധിച്ചു.
Image: /content_image/India/India-2023-12-13-07:57:24.jpg
Keywords: ദൈവദാസ
Content: 22339
Category: 1
Sub Category:
Heading: വിട്ടുകൊടുക്കാനുള്ള കൃപ ലഭിച്ചത് ‘ദി ചോസണ്‍’ ബൈബിള്‍ പരമ്പരയില്‍ നിന്ന്‍: ഹോളിവുഡ് നടന്‍ നോഹ ജെയിംസ്
Content: ന്യൂയോര്‍ക്ക്: ജനകോടികളുടെ ഹൃദയങ്ങളെ കീഴടക്കി മുന്നേറുന്ന ‘ദി ചോസണ്‍’ എന്ന ജനപ്രിയ ബൈബിള്‍ പരമ്പരയാണ് നിയന്ത്രിക്കുവാന്‍ കഴിയാത്ത കാര്യങ്ങളില്‍ കീഴടങ്ങേണ്ടതിന്റെ പ്രാധാന്യം തനിക്ക് മനസ്സിലാക്കി തന്നതെന്ന് നടന്‍ നോഹ ജെയിംസ്. ‘ദി ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’ന് നല്‍കിയ അഭിമുഖത്തിലാണ് പരമ്പരയില്‍ യേശുവിന്റെ ശിഷ്യനായ അന്ത്രയോസിന്റെ വേഷം കൈകാര്യം ചെയ്യുന്ന നോഹ ജെയിംസ് താന്‍ കീഴടങ്ങാന്‍ പഠിച്ചതിനെക്കുറിച്ച് വിവരിച്ചത്. “പരമ്പരയുടെ ഉള്ളടക്കം മാത്രമല്ല, അത് ചിത്രീകരിക്കുന്ന സാഹചര്യങ്ങളും ദുഷ്കരമായിരുന്നു. വളരെ ചൂടുള്ള സമയമായിരുന്നു അത്. ദിവസം മുഴുവന്‍ വെയിലത്തായിരുന്നു ഞങ്ങള്‍. അത് വളരെ കഠിനമായിരുന്നു” - ജെയിംസ് പറഞ്ഞു. മൂന്നാം സീസണിന്റെ ചിത്രീകരണത്തിനിടെയാണ് വിവാഹിതനായ ജെയിംസ്, ചിത്രീകരണത്തിലെ കാലതാമസം തന്റെ ആസൂത്രണങ്ങളെ എല്ലാം ബാധിച്ചുവെന്നും വെളിപ്പെടുത്തി. “കീഴടങ്ങാനുള്ള കഴിവ് കൊണ്ടല്ല ഞാന്‍ ദി ചോസണില്‍ എത്തിയത്. എനിക്ക് നിയന്ത്രിക്കുവാനും കീഴടങ്ങാനും കഴിയാത്ത കാര്യങ്ങള്‍ വരുമ്പോള്‍ അത് ഉപേക്ഷിക്കുവാന്‍ ഞാന്‍ പഠിച്ചു. സീസണ്‍ നാലിലെ ദുഷ്കരമായ നിമിഷങ്ങളില്‍ ആ പാഠം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്”. ഇത്തരത്തില്‍ വളരുക എന്നത് തീര്‍ച്ചയായും ദി ചോസണിന്റെ ഒരു ഭാഗം തന്നെയാണെന്ന് പറഞ്ഞ ജെയിംസ്, പരമ്പരയിലെ ഓരോ കഥാപാത്രത്തിനും അവരുടേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ആ ബുദ്ധിമുട്ടുകളോട് അവര്‍ പോരാടുകയും അവയെ തരണം ചെയ്യുകയും ചെയ്തുവെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം 2024 ഫെബ്രുവരിയില്‍ പരമ്പരയുടെ സീസണ്‍ നാലു മുഴുവനായും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. ഫാതോം ഇവന്റ്സ് വിതരണം ചെയ്യുന്ന ഈ പരമ്പരയുടെ 1 മുതല്‍ 3 വരെയുള്ള എപ്പിസോഡുകള്‍ 2024 ഫെബ്രുവരി 1-നും, 4 മുതല്‍ 6 വരെയുള്ള എപ്പിസോഡുകള്‍ ഫെബ്രുവരി 15നും, 7, 8 എപ്പിസോഡുകള്‍ ഫെബ്രുവരി 29നുമായിരിക്കും പ്രദര്‍ശിപ്പിക്കുക. തിയേറ്റര്‍ പ്രദര്‍ശനത്തിന് ശേഷമായിരിക്കും പരമ്പര സംപ്രേഷണം ചെയ്യുക. പതിവ് പോലെ ഇത്തവണയും പരമ്പര ‘ദി ചോസണ്‍’ ആപ്പിലൂടെ സൗജന്യമായി കാണാവുന്നതാണ്.
Image: /content_image/News/News-2023-12-13-08:11:04.jpg
Keywords: ഹോളിവു
Content: 22340
Category: 14
Sub Category:
Heading: യേശു ക്രിസ്തുവിന്റെ രൂപം ആലേഖനം ചെയ്ത 1000 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ നാണയം നോര്‍വേയില്‍ കണ്ടെത്തി
Content: ഒസ്ലോ: സ്കാന്‍ഡിനേവിയന്‍ രാജ്യമായ നോര്‍വേയില്‍ യേശുവിന്റെ രൂപം ആലേഖനം ചെയ്തിരിക്കുന്ന ഏതാണ്ട് ആയിരത്തോളം വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ സ്വര്‍ണ്ണ നാണയം കണ്ടെത്തി. മുന്‍പ് കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നറിയപ്പെടുന്ന തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്നും 1600 മൈല്‍ അകലെയുള്ള വെസ്ട്രെ സ്ലിഡ്രേ മലയില്‍ നിന്നുമാണ് മെറ്റല്‍ പുരാവസ്തു വിദഗ്ധന്‍ നാണയം കണ്ടെത്തിയതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാണയം ബൈസന്റൈന്‍ കാലഘട്ടത്തിലേതെന്നാണ് അനുമാനം. "വാഴുന്നവരുടെ രാജാവായ യേശുക്രിസ്തു’ എന്ന്‍ ലാറ്റിനിലും, ‘ബേസിലും കോണ്‍സ്റ്റന്റൈനും റോമാക്കാരുടെ ചക്രവര്‍ത്തിമാര്‍’ എന്ന് ഗ്രീക്കിലും നാണയത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ബൈസന്റൈന്‍ ഹിസ്‌റ്റാമെനോണ്‍ നോമിസ്‌മാ എന്നാണ് ഈ നാണയം അറിയപ്പെടുന്നതെന്നു ഇന്‍ലാന്‍ഡെറ്റ് കൗണ്ടി മുനിസിപ്പാലിറ്റി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. നാണയത്തിന്റെ ഒരുവശത്ത് ബൈബിള്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്ന ക്രിസ്തുവിനെ ആലേഖനം ചെയ്തിരിക്കുമ്പോള്‍ മറുവശത്ത് അന്നത്തെക്കാലത്തെ ഭരണാധികാരികളായ ബേസില്‍ II, കോണ്‍സ്റ്റന്റൈന്‍ എട്ടാമന്‍ എന്ന് ഗവേഷകര്‍ കരുതുന്നവരുടെ ചിത്രങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്. ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നാണയത്തിന് യാതൊരു കുഴപ്പവുമില്ലായെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എ.ഡി 977-നും 1025-നും ഇടയിലാണ് ഈ നാണയം നിര്‍മ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. അതേസമയം ഈ നാണയം എങ്ങനെ നോര്‍വേയിലെത്തി എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. അക്കാലത്ത് ചക്രവര്‍ത്തിയുടെ അംഗരക്ഷകനായിരുന്ന ഹാരാള്‍ഡ് ഹാര്‍ഡ്രേഡ് പിന്നീട് നോര്‍വേയുടെ രാജാവായി തീര്‍ന്നുവെന്നാണ് ‘ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക’ പറയുന്നത്. ഈ നാണയം ഹാരാള്‍ഡിന്റെ ശമ്പളത്തിന്റെ ഭാഗമായിരിക്കാമെന്നും, 1034-ല്‍ അദ്ദേഹം സ്വന്തം ദേശത്തേക്ക് മടങ്ങിയപ്പോള്‍ കൂടെ കൊണ്ടുവന്നതായിരിക്കാമെന്നും അനുമാനമുണ്ട്. ചക്രവര്‍ത്തിയുടെ അംഗരക്ഷകനായിരുന്ന സമയത്ത് ഹാരാള്‍ഡ് തനിക്ക് ലഭിച്ച നിധികള്‍ കീവിലെ രാജകുമാരന്‍ യാരോസ്ലോവിന് സ്ത്രീധനമായി അയച്ചുകൊടുത്തുവെന്നും, യാരോസ്ലോവിന്റെ പെണ്‍മക്കളില്‍ ഒരാളെയാണ് അദ്ദേഹം വിവാഹം ചെയ്തതെന്നുമാണ് ചരിത്രം. ഉപ്പുകച്ചവടത്തിലൂടെയാണ് ഈ നാണയം നോര്‍വേയില്‍ എത്തിയതെന്നാണ് മറ്റൊരു അനുമാനം. പടിഞ്ഞാറന്‍ നോര്‍വേയിലെ ഉപ്പുവ്യവസായത്തില്‍ അധിഷ്ടിതമായിരുന്നു പുരാതന വ്യാപാര മാര്‍ഗ്ഗങ്ങള്‍. കിഴക്കുമായുള്ള വ്യാപാരത്തില്‍ നിന്നുമാണ് ഈ നാണയം നോര്‍വേയില്‍ എത്തിയതെന്നാണ് അനുമാനം. നാണയം കണ്ടെത്തിയ സ്ഥലം ഒരു പൈതൃകകേന്ദ്രമായതിനാല്‍ തുടര്‍ ഗവേഷണങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കുമെന്നാണ് സൂചന.
Image: /content_image/News/News-2023-12-13-08:30:40.jpg
Keywords: അപൂര്‍, പുരാത
Content: 22341
Category: 18
Sub Category:
Heading: സിസ്റ്റർ ആൻ മരിയ എസ് എച്ച് നയിക്കുന്ന ക്രിസ്തുമസ് ഒരുക്ക ഓണ്‍ലൈന്‍ ധ്യാനം ഡിസംബര്‍ 20, 21, 22 തീയതികളില്‍
Content: ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നവസുവിശേഷവത്ക്കരണത്തിന്റെ ഡയറക്ടറും, പ്രമുഖ വചനപ്രഘോഷകയുമായ സിസ്റ്റർ ആൻ മരിയ എസ് എച്ച് നയിക്കുന്ന ക്രിസ്തുമസ് ഒരുക്ക ഓണ്‍ലൈന്‍ ധ്യാനം ഡിസംബര്‍ 20, 21, 22 തീയതികളില്‍ 'സൂം' പ്ലാറ്റുഫോമിലൂടെ നടക്കും. വചന സന്ദേശം, ആരാധന, രോഗശാന്തി വിടുതൽ ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. ആന്തരിക മുറിവുകളെയും, ശാരീരിക - മാനസീക രോഗങ്ങളെയും സൗഖ്യപ്പെടുത്തി വലിയ ആത്മീയ ഉണര്‍വ് സമ്മാനിക്കുന്ന തിരുവചനത്തിലൂന്നിയുള്ള ശുശ്രൂഷകളിൽ പങ്കുചേർന്ന് കൃപകളും അനുഗ്രഹങ്ങളും വിടുതലും പ്രാപിക്കുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു. ➤ #{blue->none->b-> ZOOM MEETING ID: 597 220 6305}# #{blue->none->b-> PASS CODE: 1947}# {{ ZOOM LINK ->https://us06web.zoom.us/j/5972206305?pwd=cVk3K3p3SjNnU1hRQkJHVDdKSmlTdz09}} ➤ #{blue->none->b->വിവിധ രാജ്യങ്ങളിലെ സമയക്രമം: ‍}# IND (00:30-02:30), UK( 19:00-21:00) UAE (23:00 - 01:00), AUS (06:00-08:00) ➤ Contact:+44 7915 602258, +44 7848 808550
Image: /content_image/India/India-2023-12-13-08:58:28.jpg
Keywords: ആൻ മരിയ
Content: 22342
Category: 1
Sub Category:
Heading: അമേരിക്കയിലെ അയോവ സ്റ്റേറ്റ് കാപ്പിറ്റോളിലെ സാത്താനിക പ്രദര്‍ശനത്തിനെതിരെ വ്യാപക പ്രതിഷേധം
Content: അയോവ: അമേരിക്കയിലെ അയോവ സംസ്ഥാനത്തിലെ സ്റ്റേറ്റ് കാപ്പിറ്റോളില്‍ സ്ഥാപിച്ചിട്ടുള്ള പൈശാചിക പ്രദര്‍ശനത്തിനെതിരെ റിപ്പബ്ലിക്കന്‍ നിയമസാമാജികര്‍. സംസ്ഥാനത്തിന്റെ കേന്ദ്രമായ സ്ഥലത്ത് ഇത്തരമൊരു പ്രദര്‍ശനം അനുവദിക്കുന്നതിന്റെ നിയമസാധുത റിപ്പബ്ലിക്കന്‍ നിയമസാമാജികര്‍ ചോദ്യം ചെയ്തിരിക്കുകയാണ്. സാത്താനിക ടെംപിള്‍ എന്ന് വിശേഷിപ്പിക്കുന്ന പൈശാചിക സംഘടനയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. സാത്താന്റെ പ്രതീകമായ വെള്ളിനിറത്തില്‍ ചുവന്ന തൊപ്പിധരിച്ച് ആടിന്റെ തലയോടുകൂടിയ പൈശാചിക രൂപത്തിനു ചുറ്റും പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിക്കുകയും മെഴുകുതിരികള്‍ കത്തിച്ചുവെച്ചിരിക്കുകയും ചെയ്തിട്ടുണ്ട്. സാത്താനിക അടയാളമായ തലകീഴായ പെന്റാഗ്രാമും പ്രതിമയുടെ കയ്യിലുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സാത്താനിക് ടെംപിള്‍ പ്രദര്‍ശനത്തിന്റെ അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചതെന്നു റിപ്പബ്ലിക്കന്‍ പ്രതിനിധിയും ക്രിസ്റ്റ്യന്‍ പാസ്റ്ററും, അസിസ്റ്റന്റ് മജോരിറ്റി നേതാവുമായ ജോണ്‍ ഡണ്‍വെല്‍ വെളിപ്പെടുത്തി. ആടിന്റെ തലയോട്ടി വെക്കുവാനാണ് ആദ്യം പ്ലാനിട്ടിരുന്നതെങ്കിലും അതിനു അനുമതി ലഭിക്കാത്തതു കാരണം അത് ഉപേക്ഷിക്കുകയായിരുന്നെന്നും ഈ പ്രദര്‍ശനം തന്നെ അസ്വസ്ഥനാക്കുന്നുണ്ടെന്നും ഡണ്‍വെല്‍ പറഞ്ഞു. എല്ലാ കാല്‍മുട്ടുകളും യേശുക്രിസ്തുവിന്റെ മുന്‍പില്‍ നമിക്കുകയും, യേശു ക്രിസ്തു കര്‍ത്താവാണെന്ന് ഏറ്റുപറയുകയും ചെയ്യുന്ന ദിവസം വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സാത്താനിക പ്രദര്‍ശനം പ്രദര്‍ശിപ്പിക്കുന്നതിനെ നിയമപരമായി നിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായണമെന്നു മറ്റൊരു റിപ്പബ്ലിക്കന്‍ പ്രതിനിധി ബ്രാഡ് ഷെര്‍മാന് പറഞ്ഞു. പൈശാചിക പ്രദര്‍ശനത്തിനെതിരേയുള്ള ജനരോഷം വ്യാപകമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സംസ്ഥാന ഭരണഘടനയുടെ ലംഘനമാണെന്ന് പറഞ്ഞ ഷെര്‍മാന്‍ പ്രദര്‍ശനം നീക്കം ചെയ്യണമെന്നും സാത്താനിക പ്രദര്‍ശനത്തിന് പകരം പത്തു കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കണമെന്നും അയോവ ഗവര്‍ണര്‍ കിം റെയ്നോള്‍ഡ്സിനോട് ആവശ്യപ്പെട്ടു. 2021-ല്‍ ഇല്ലിനോയിസിലെ സ്റ്റേറ്റ് കാപ്പിറ്റോളില്‍ പ്രദര്‍ശിപ്പിച്ച സാത്താനിക പ്രദര്‍ശനവും വിവാദമായിരുന്നു.
Image: /content_image/News/News-2023-12-13-09:11:01.jpg
Keywords: സാത്താ, പൈശാ
Content: 22343
Category: 1
Sub Category:
Heading: ക്രിസ്ത്യാനി സ്വയം അടച്ചുപൂട്ടരുത്, ക്രിസ്തുവിന് സാക്ഷ്യം നല്‍കണം: ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍
Content: വത്തിക്കാന്‍ സിറ്റി: ജ്ഞാനസ്നാനമേറ്റ ഓരോ ക്രൈസ്തവ വിശ്വാസിയും യേശുവിനു സാക്ഷ്യം വഹിക്കാനും അവിടത്തെ പ്രഘോഷിക്കാനും വിളിക്കപ്പെട്ടവരാണെന്നും ക്രിസ്തുവിനെ പകര്‍ന്നുകൊടുക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്ന് ബുധനാഴ്ച വത്തിക്കാനിൽ പോൾ ആറാമൻ ഹാളില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് കർത്താവ് ഗലീലി കടൽത്തീരത്തുവച്ച് പത്രോസിനോട് ചോദിക്കുകയും തന്റെ അജഗണത്തെ മേയ്ക്കാൻ അവനോട് ആവശ്യപ്പെടുകയും ചെയ്തു (യോഹന്നാൻ 21,15-17 കാണുക). ഈ ചോദ്യം സ്വയം ചോദിക്കണമെന്നും ദൈവവചനത്തോടും പരസേവനത്തോടും തുറവിയുള്ളവരാകണമെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി. അജപാലനപരവും പ്രേഷിതപരവുമായ ഒരു പരിവർത്തനം നടപ്പിലാക്കാൻ അറിയുന്നതിന് ഒരു സഭ എന്ന നിലയിൽ കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് കർത്താവ് ഗലീലി കടൽത്തീരത്തുവച്ച് പത്രോസിനോട് ചോദിക്കുകയും തൻറെ അജഗണത്തെ മേയ്ക്കാൻ അവനോട് ആവശ്യപ്പെടുകയും ചെയ്തു (യോഹന്നാൻ 21,15-17 കാണുക). നമുക്കും സ്വയം ചോദിക്കാം, നമ്മൾ ഓരോരുത്തരും ഈ ചോദ്യം സ്വയം ചോദിക്കുക, നമുക്ക് നമ്മോടുതന്നെ ചോദിക്കാം: ഞാൻ സത്യത്തിൽ കർത്താവിനെ, അവിടത്തെ പ്രഘോഷിക്കത്തക്കവിധം സ്നേഹിക്കുന്നുണ്ടോ? അവിടത്തെ സാക്ഷിയാകാൻ എനിക്ക് ആഗ്രഹമുണ്ടോ? അതോ അവിടുത്തെ ശിഷ്യനായിരിക്കുന്നതിൽ മാത്രം ഞാൻ സംതൃപ്തനാണോ? ഞാൻ കണ്ടുമുട്ടുന്ന ആളുകളെ ഞാൻ ഹൃദയത്തിൽ പേറുന്നുണ്ടോ? ഞാൻ അവരെ പ്രാർത്ഥനയിൽ യേശുവിന്റെ അടുക്കലേക്ക് ആനയിക്കുന്നുണ്ടോ? എന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തിയ സുവിശേഷത്തിന്റെ സന്തോഷം അവരുടെ ജീവിതവും കൂടുതൽ മനോഹരമാക്കുന്നതിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ? നമുക്ക് ഇത് ചിന്തിക്കാം, ഈ ചോദ്യങ്ങൾ മനസ്സിലിട്ടുകൊണ്ട് നമ്മുടെ സാക്ഷ്യവുമായി മുന്നേറാം. ക്രിസ്ത്യാനി ദൈവവചനത്തോടും മറ്റുള്ളവർക്കുള്ള സേവനത്തോടും തുറവുള്ളവനായിരിക്കണം. അടഞ്ഞ ക്രിസ്ത്യാനികൾ എല്ലായ്പ്പോഴും മോശമായ ഒരന്ത്യത്തിലെത്തുന്നു, കാരണം അവർ ക്രിസ്ത്യാനികളല്ല. അവർ പ്രത്യയശാസ്ത്രജ്ഞരാണ്, അടച്ചുപൂട്ടൽ പ്രത്യയശാസ്ത്രക്കാരാണ്. ഒരു ക്രിസ്ത്യാനി തുറവുള്ളവനായിരിക്കണം: വചനം പ്രഖ്യാപിക്കുന്നതിലും സഹോദരീസഹോദരന്മാരെ സ്വാഗതം ചെയ്യുന്നതിലും തുറവുണ്ടായിരിക്കണം. ഇക്കാരണത്താൽ, എഫ്ഫത്താ, "തുറക്കുക", നമ്മെത്തന്നെ തുറക്കാൻ, നമുക്കെല്ലാവർക്കുമുള്ള ഒരു ക്ഷണമാണ്. സുവിശേഷങ്ങളുടെ അവസാനത്തിലും യേശു തൻറെ ഈ പ്രേഷിതാഭിലാഷം നമുക്ക് പ്രദാനം ചെയ്യുന്നുവെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2023-12-13-18:37:11.jpg
Keywords: ക്രിസ്തു