category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവദാസൻ ഫാ. ജോസഫ് കണ്ടത്തിലിന്റെ 32-ാമത് ചരമവാർഷികം ആചരിച്ചു
Contentചേർത്തല: എഎസ്എംഐ സന്യാസിനീസമൂഹ സ്ഥാപകൻ ദൈവദാസൻ ഫാ. ജോസഫ് കണ്ടത്തിലിന്റെ 32-ാമത് ചരമവാർഷികം ആചരിച്ചു. അച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന ചേർത്തല ഗ്രീൻ ഗാർഡൻസ് ചാപ്പലിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷകളിൽ വൈദികരും കണ്ടത്തിലച്ചൻ്റെ കുടുംബാംഗങ്ങളും സന്യാസിനിമാരുമടക്കം നിരവധി പേർ പങ്കാളികളായി. കണ്ടത്തിലച്ച ൻ എടുത്തുവളർത്തി സനാഥരാക്കിയ ഒട്ടേറെപ്പേരും ചടങ്ങിൽ സംബന്ധിച്ചു. എറണാകുളം-അങ്കമാലി അതിരൂപതാ മതബോധന ഡയറക്ടർ ഫാ. പീറ്റർ കണ്ണമ്പുഴ സന്ദേശം നൽകി. സമൂഹം പുറന്തള്ളിയ കുഷ്‌ഠരോഗികളെ ചേർത്തണച്ച് അവർക്കായി ജീവിതം സമർപ്പിച്ച കണ്ടത്തിലച്ചൻ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു. മരുത്തോർവട്ടം പള്ളി വികാരി ഫാ. കുര്യൻ ഭരണികുളങ്ങരയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകളെ തുടർന്നു നടന്ന സ്നേഹവിരുന്നിൽ ചേർത്തല ഗ്രീൻ ഗാർഡൻസ് ആശുപത്രി ജീവനക്കാരും വിശ്വാസികളുമടക്കം നിരവധി പേർ പങ്കെടുത്തു. ഫാ. ദീപക് എംസിബിഎസ്, ഫാ. പോൾ കാരാച്ചിറ, ഫാ. ജയിംസ് ചാലങ്ങാടി, എഎസ്എംഐ സുപ്പീരിയർ ജനറൽ സിസ്റ്റർ ഇസ്ബെൽ ഫ്രാൻസിസ്, അസിസ്റ്റൻ്റ് സുപ്പീരിയർ ജനറൽ സിസ്റ്റർ റെജീസ്, പ്രോവിൻഷ്യൽ സിസ്റ്റർ റിറ്റി തുടങ്ങിയവർ സംബന്ധിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-12-13 07:12:00
Keywordsദൈവദാസ
Created Date2023-12-13 07:57:24