India - 2026

ദൈവദാസൻ ഫാ. ജോസഫ് കണ്ടത്തിലിന്റെ 32-ാമത് ചരമവാർഷികം ആചരിച്ചു

പ്രവാചകശബ്ദം 13-12-2023 - Wednesday

ചേർത്തല: എഎസ്എംഐ സന്യാസിനീസമൂഹ സ്ഥാപകൻ ദൈവദാസൻ ഫാ. ജോസഫ് കണ്ടത്തിലിന്റെ 32-ാമത് ചരമവാർഷികം ആചരിച്ചു. അച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന ചേർത്തല ഗ്രീൻ ഗാർഡൻസ് ചാപ്പലിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷകളിൽ വൈദികരും കണ്ടത്തിലച്ചൻ്റെ കുടുംബാംഗങ്ങളും സന്യാസിനിമാരുമടക്കം നിരവധി പേർ പങ്കാളികളായി. കണ്ടത്തിലച്ച ൻ എടുത്തുവളർത്തി സനാഥരാക്കിയ ഒട്ടേറെപ്പേരും ചടങ്ങിൽ സംബന്ധിച്ചു. എറണാകുളം-അങ്കമാലി അതിരൂപതാ മതബോധന ഡയറക്ടർ ഫാ. പീറ്റർ കണ്ണമ്പുഴ സന്ദേശം നൽകി.

സമൂഹം പുറന്തള്ളിയ കുഷ്‌ഠരോഗികളെ ചേർത്തണച്ച് അവർക്കായി ജീവിതം സമർപ്പിച്ച കണ്ടത്തിലച്ചൻ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു. മരുത്തോർവട്ടം പള്ളി വികാരി ഫാ. കുര്യൻ ഭരണികുളങ്ങരയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകളെ തുടർന്നു നടന്ന സ്നേഹവിരുന്നിൽ ചേർത്തല ഗ്രീൻ ഗാർഡൻസ് ആശുപത്രി ജീവനക്കാരും വിശ്വാസികളുമടക്കം നിരവധി പേർ പങ്കെടുത്തു. ഫാ. ദീപക് എംസിബിഎസ്, ഫാ. പോൾ കാരാച്ചിറ, ഫാ. ജയിംസ് ചാലങ്ങാടി, എഎസ്എംഐ സുപ്പീരിയർ ജനറൽ സിസ്റ്റർ ഇസ്ബെൽ ഫ്രാൻസിസ്, അസിസ്റ്റൻ്റ് സുപ്പീരിയർ ജനറൽ സിസ്റ്റർ റെജീസ്, പ്രോവിൻഷ്യൽ സിസ്റ്റർ റിറ്റി തുടങ്ങിയവർ സംബന്ധിച്ചു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:

Name
PRAVACHAKA SABDAM MISSION TRUST
A/c No.
120028904002
IFSC
CNRB0003870
Bank
CANARA BANK, AYARKUNNAM, KOTTAYAM
UPI
8075161181 (GPay / PhonePe / Paytm / any UPI app)

Related Articles »