category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപരിശുദ്ധ കന്യകാമറിയത്തിന്റെ കൂറ്റന്‍ ബാനര്‍ സ്റ്റേഡിയത്തില്‍ ഉയര്‍ത്തി ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പ്രേമികള്‍
Contentലിയോണ്‍: പ്രമുഖ ഫ്രഞ്ച് ഫുട്ബോൾ ക്ലബായ ഒളിമ്പിക് ഡി ലിയോണിന്റെ ആരാധകർ പരിശുദ്ധ കന്യകാമറിയത്തിന് കൃതജ്ഞത അർപ്പിച്ച് ഉയര്‍ത്തിയ കൂറ്റന്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഫ്രാൻസിലെ ഗ്രൂപ്പാമ സ്റ്റേഡിയത്തിൽ ഡിസംബർ പത്താം തീയതി ടൂളൂസ് ഫുട്ബോൾ ക്ലബ്ബുമായി നടന്ന മത്സരത്തിനിടയിൽ "ആവേ മേരി" എന്ന് എഴുതിയ മാതാവിന്റെ ചിത്രവും, ഫോർവിയർ ബസിലിക്ക എന്ന പേരിലറിയപ്പെടുന്ന ലിയോണിലെ മൈനർ ബസിലിക്കയുടെ ചിത്രവും ഉൾപ്പെടുന്ന കൂറ്റന്‍ ബാനർ ഗാലറിയിൽ പ്രദർശിപ്പിച്ചാണ് അവർ തങ്ങളുടെ മരിയന്‍ സ്നേഹം പ്രകടമാക്കിയത്. ഗാലറിയുടെ ഏറ്റവും താഴെയായി "ലിയോൺ എപ്പോഴും പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണയിലായിരിക്കും എന്നെഴുതിയ ഒരു ബാനറും" കാണികൾ ഉയർത്തി.

LYON À JAMAIS SOUS LA PROTECTION DE LA VIERGES MARIE ! pic.twitter.com/49Pke3qEKG
— (@GonebackOff) December 10, 2023

ഇതിനുമുമ്പും ഫുട്ബോൾ ക്ലബ് തങ്ങളുടെ മരിയൻ ഭക്തി പ്രകടിപ്പിച്ചിട്ടുണ്ട്. 2008ൽ പരിശുദ്ധ കന്യകാമറിയത്തോടുള്ള ആദരസൂചകമായി ഒരു ചാപ്പൽ അവർ സ്റ്റേഡിയത്തിൽ നിർമ്മിച്ചിരുന്നു. ഗ്രൂപ്പാമ സ്റ്റേഡിയത്തിൽ പൊതു സ്ഥലത്ത് ഒരുമിച്ചുകൂടാൻ വേണ്ടിയുള്ള ഒരിടം തങ്ങളുടെ എല്ലാ കളിക്കാർക്കും വേണ്ടി ഒരുക്കേണ്ടതുണ്ടായിരുന്നുവെന്നാണ് ചാപ്പൽ തുറന്നു നൽകിയ സമയത്ത് അന്ന് ടീമിന്റെ ഉടമസ്ഥനായിരുന്ന ജിയാൻ മൈക്കിൾ ഓലാസ് പ്രതികരിച്ചത്. ഡിസംബർ എട്ടാം തീയതി, പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോൽഭവ തിരുനാൾ ദിവസം പ്രകാശത്തിന്റെ ആഘോഷമായിട്ടാണ് ലിയോൺ നഗരം ആഘോഷിക്കുന്നത്. 2019-ല്‍ ലിയോൺ മേയർ ആയിരുന്ന ജറാർദ്ദ് കൊളമ്പ് ഈ ആഘോഷത്തിന് പിന്നിലെ സംഭവം പത്രസമ്മേളനത്തിൽ സ്മരിച്ചിരിന്നു. 1643ൽ നഗരത്തിൽ പകർച്ചവ്യാധി പടർന്ന് പിടിച്ചപ്പോൾ ആളുകൾ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം തേടിയെന്നും അങ്ങനെ പകർച്ചവ്യാധിക്ക് ശമനം ഉണ്ടായെന്നും മേയർ പറഞ്ഞു. ഇതിന് കൃതജ്ഞത ആയിട്ടാണ് എല്ലാവർഷവും സെന്റ് ജിയാൻ കത്തീഡ്രലിൽ നിന്ന് ഫോർവിയർ ബസിലിക്കയിലേയ്ക്ക് മരിയൻ റാലി അവർ സംഘടിപ്പിക്കുന്നത്. ഈ വർഷം ഏകദേശം ആറായിരത്തോളം ആളുകളാണ് റാലിയിൽ പങ്കെടുത്തത്. Tag:“Under the protection of Mary”: French soccer team, Olympique de Lyon fans pay tribute to the Virgin, malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-12-12 17:12:00
Keywordsഫുട്ബോ, മരിയ
Created Date2023-12-12 17:12:34