category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ക്രിസ്ത്യാനി സ്വയം അടച്ചുപൂട്ടരുത്, ക്രിസ്തുവിന് സാക്ഷ്യം നല്‍കണം: ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍
Contentവത്തിക്കാന്‍ സിറ്റി: ജ്ഞാനസ്നാനമേറ്റ ഓരോ ക്രൈസ്തവ വിശ്വാസിയും യേശുവിനു സാക്ഷ്യം വഹിക്കാനും അവിടത്തെ പ്രഘോഷിക്കാനും വിളിക്കപ്പെട്ടവരാണെന്നും ക്രിസ്തുവിനെ പകര്‍ന്നുകൊടുക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്ന് ബുധനാഴ്ച വത്തിക്കാനിൽ പോൾ ആറാമൻ ഹാളില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് കർത്താവ് ഗലീലി കടൽത്തീരത്തുവച്ച് പത്രോസിനോട് ചോദിക്കുകയും തന്റെ അജഗണത്തെ മേയ്ക്കാൻ അവനോട് ആവശ്യപ്പെടുകയും ചെയ്തു (യോഹന്നാൻ 21,15-17 കാണുക). ഈ ചോദ്യം സ്വയം ചോദിക്കണമെന്നും ദൈവവചനത്തോടും പരസേവനത്തോടും തുറവിയുള്ളവരാകണമെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി. അജപാലനപരവും പ്രേഷിതപരവുമായ ഒരു പരിവർത്തനം നടപ്പിലാക്കാൻ അറിയുന്നതിന് ഒരു സഭ എന്ന നിലയിൽ കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് കർത്താവ് ഗലീലി കടൽത്തീരത്തുവച്ച് പത്രോസിനോട് ചോദിക്കുകയും തൻറെ അജഗണത്തെ മേയ്ക്കാൻ അവനോട് ആവശ്യപ്പെടുകയും ചെയ്തു (യോഹന്നാൻ 21,15-17 കാണുക). നമുക്കും സ്വയം ചോദിക്കാം, നമ്മൾ ഓരോരുത്തരും ഈ ചോദ്യം സ്വയം ചോദിക്കുക, നമുക്ക് നമ്മോടുതന്നെ ചോദിക്കാം: ഞാൻ സത്യത്തിൽ കർത്താവിനെ, അവിടത്തെ പ്രഘോഷിക്കത്തക്കവിധം സ്നേഹിക്കുന്നുണ്ടോ? അവിടത്തെ സാക്ഷിയാകാൻ എനിക്ക് ആഗ്രഹമുണ്ടോ? അതോ അവിടുത്തെ ശിഷ്യനായിരിക്കുന്നതിൽ മാത്രം ഞാൻ സംതൃപ്തനാണോ? ഞാൻ കണ്ടുമുട്ടുന്ന ആളുകളെ ഞാൻ ഹൃദയത്തിൽ പേറുന്നുണ്ടോ? ഞാൻ അവരെ പ്രാർത്ഥനയിൽ യേശുവിന്റെ അടുക്കലേക്ക് ആനയിക്കുന്നുണ്ടോ? എന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തിയ സുവിശേഷത്തിന്റെ സന്തോഷം അവരുടെ ജീവിതവും കൂടുതൽ മനോഹരമാക്കുന്നതിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ? നമുക്ക് ഇത് ചിന്തിക്കാം, ഈ ചോദ്യങ്ങൾ മനസ്സിലിട്ടുകൊണ്ട് നമ്മുടെ സാക്ഷ്യവുമായി മുന്നേറാം. ക്രിസ്ത്യാനി ദൈവവചനത്തോടും മറ്റുള്ളവർക്കുള്ള സേവനത്തോടും തുറവുള്ളവനായിരിക്കണം. അടഞ്ഞ ക്രിസ്ത്യാനികൾ എല്ലായ്പ്പോഴും മോശമായ ഒരന്ത്യത്തിലെത്തുന്നു, കാരണം അവർ ക്രിസ്ത്യാനികളല്ല. അവർ പ്രത്യയശാസ്ത്രജ്ഞരാണ്, അടച്ചുപൂട്ടൽ പ്രത്യയശാസ്ത്രക്കാരാണ്. ഒരു ക്രിസ്ത്യാനി തുറവുള്ളവനായിരിക്കണം: വചനം പ്രഖ്യാപിക്കുന്നതിലും സഹോദരീസഹോദരന്മാരെ സ്വാഗതം ചെയ്യുന്നതിലും തുറവുണ്ടായിരിക്കണം. ഇക്കാരണത്താൽ, എഫ്ഫത്താ, "തുറക്കുക", നമ്മെത്തന്നെ തുറക്കാൻ, നമുക്കെല്ലാവർക്കുമുള്ള ഒരു ക്ഷണമാണ്. സുവിശേഷങ്ങളുടെ അവസാനത്തിലും യേശു തൻറെ ഈ പ്രേഷിതാഭിലാഷം നമുക്ക് പ്രദാനം ചെയ്യുന്നുവെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-12-13 18:36:00
Keywordsക്രിസ്തു
Created Date2023-12-13 18:37:11