Contents
Displaying 21871-21880 of 24987 results.
Content:
22284
Category: 18
Sub Category:
Heading: ദൈവദാസി മദർ തെരേസ ലിമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
Content: കൊച്ചി: എറണാകുളം സെൻ്റ തെരേസാസ് കോളജ് (ഓട്ടോണമസ്) ഏർപ്പെടുത്തിയിട്ടുള്ള ദൈവദാസി മദർ തെരേസ ലിമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളിൽ മികച്ച സേവനപ്രവർ ത്തനം നടത്തിയിട്ടുള്ള വ്യക്തികളെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. 25,000 രൂപയും പ്രശസ്‌തിപത്രവും അടങ്ങിയതാണ് അവാർഡ്. യോഗ്യരായവർ വിശദമായ ബയോഡാറ്റയും ഫോട്ടോയും സഹിതം മാനേജർ, സെന്റ് തെരേസാസ് കോളജ് (ഓട്ടോണമസ്), എറണാകുളം 682011 എന്ന വിലാസത്തിൽ 20 നു മുൻപായി അപേക്ഷ നൽകേണ്ടതാണ്. 2024 ജനുവരി 29ന് സെന്റ് തെരേസാസ് കോളജിൽ നടക്കുന്ന അനുസ്‌മരണചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.
Image: /content_image/India/India-2023-12-05-10:47:40.jpg
Keywords: ലിമ

22285
Category: 18
Sub Category:
Heading: . യുവജനങ്ങൾ സഭയുടെ പ്രത്യാശയും ചൈതന്യവും: കർദ്ദിനാൾ ക്ലീമിസ് ബാവ
Content: കൊച്ചി: യുവജനങ്ങളോടൊപ്പം നടക്കാനും അവരെ ധൈര്യപ്പെടുത്തി വ്യക്തമായ ജീവിതദർശനം നൽകാനും മുതിർന്നവർക്കാകണമെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. യുവജനങ്ങൾ സഭയുടെ പ്രത്യാശയും ചൈതന്യവുമാണെന്നും അദ്ദേഹം അ ഭിപ്രായപ്പെട്ടു. കത്തോലിക്കാ സഭയുടെ പാസ്റ്ററൽ കൗൺസിലായ കെസിസി യുടെയും കെസിബിസിയുടെയും സംയുക്ത യോഗം പാലാരിവട്ടം പിഒസിയി ൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവത്വം അതിവേഗം സഞ്ചരിക്കുന്ന അനുഭവമാണ് ഇന്നുള്ളത്. യുവജനങ്ങൾ അഭിമുഖീകരിക്കുന്ന സങ്കീർണമായ പ്രശ്‌നങ്ങൾക്കു സമാനമായവ തങ്ങ ളുടെ ജീവിതത്തിൽ മുന്നേ അനുഭവിച്ചവരാണ് മുതിർന്ന പൗരന്മാർ. ജീവിതത്തിന്റെ സങ്കീർണത നിറഞ്ഞ കാലഘട്ടത്തിൽ ഒറ്റക്കയ്ല്ല എന്ന ബോധ്യം അ വർക്കു നൽകുന്നതിനും അവരെ കൂടെ നിർത്തുന്നതിനും സഭയും സമൂഹവും ബദ്ധശ്രദ്ധരാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി വൈസ് പ്രസിഡൻ്റ് ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷ ത വഹിച്ചു. 'കത്തോലിക്കാ യുവജനങ്ങൾ: വെല്ലുവിളികളും പ്രതിസന്ധികളും ഭാവി യും' എന്ന വിഷയത്തിൽ ബീനാ സെബാസ്റ്റ്യൻ പ്രബന്ധം അവതരിപ്പിച്ചു. കെസിബിസി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല മോഡറേറ്ററായിരുന്നു. ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജെസി ജെയിംസ്, ടോമി ഈപ്പൻ എന്നിവർ പ്രസംഗിച്ചു. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിച്ചിട്ടുള്ള കാര്യങ്ങൾ എത്രയും വേഗം നടപ്പാക്കണമെന്ന് കെസിസി പ്രമേയത്തിലൂടെ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.കമ്മീഷൻ അംഗവും രാഷ്ട്രപതിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
Image: /content_image/India/India-2023-12-05-10:55:19.jpg
Keywords: ബാവ

22286
Category: 1
Sub Category:
Heading: നൂറ് പുൽക്കൂടുകളുടെ പ്രദർശനത്തിന് തയാറെടുത്ത് വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരം
Content: റോം: വിശുദ്ധ ഫ്രാൻസിസ് അസീസി എട്ട് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തുടക്കം കുറിച്ച പുൽക്കൂട് നിര്‍മ്മാണത്തിന്റെ എണ്ണൂറാം വാർഷികത്തോട് അനുബന്ധിച്ച് 100 പുൽക്കൂടുകളുടെ പ്രദർശനം വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കും. 2025ൽ നടക്കാനിരിക്കുന്ന ജൂബിലി വർഷത്തിന് മുന്നോടിയായിട്ടാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. തിരുപ്പിറവിയുടെ പ്രദർശനങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സൃഷ്ടികൾ ഇടം പിടിക്കും. ഡിസംബർ എട്ടാം തീയതി വൈകുന്നേരം നാലുമണിക്ക് ആയിരിക്കും പുൽക്കൂടുകളുടെ പ്രദർശനം ആരംഭിക്കുക. കുട്ടികളുടെ മനോഹരമായ സംഗീതവും ഉദ്ഘാടനത്തിന് ശേഷം ക്രമീകരിച്ചിട്ടുണ്ട്. ജനുവരി 7 തീയതി വരെ ആയിരിക്കും പ്രദർശനം നീണ്ടുനിൽക്കുക. രാവിലെ 10 മുതൽ വൈകുന്നേരം 7:30 വരെ ഒരുക്കിയിരിക്കുന്ന പ്രദർശനം സൗജന്യമായിരിക്കും. പ്രദർശനത്തിന്റെ പേര് 'ഹൺഡ്രഡ് നേറ്റിവിറ്റി സീൻസ് ഇൻ ദ വത്തിക്കാൻ' എന്നാണെങ്കിലും 22 രാജ്യങ്ങളിൽ നിന്ന് ഏകദേശം 120നു മുകളിൽ പുൽക്കൂടുകൾ ഇവിടെ ഒരുക്കും. ഇറ്റലി, ക്രൊയേഷ്യ, സ്പെയിൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പുൽക്കൂടുകളും പ്രദർശനത്തിന് ലഭ്യമാണ്. ഇറ്റലിയിലെ ജയിൽ പുള്ളികൾ നിർമ്മിച്ച പുൽക്കൂടുകളും പ്രദർശനത്തിൽ ഉണ്ടാകും. കൂടാതെ വിവിധ സംഘടനകളും, ഇറ്റലിയിലെ വിദ്യാലയങ്ങളും ഉൾപ്പെടെയുള്ളവ നിര്‍മ്മിച്ച തിരുപ്പിറവി ദൃശ്യങ്ങളും പ്രദർശനത്തിന്റെ ഭാഗമാകും.
Image: /content_image/News/News-2023-12-05-11:23:52.jpg
Keywords: പുല്‍ക്കൂ

22287
Category: 1
Sub Category:
Heading: നൈജീരിയയിലെ ഇമോ സംസ്ഥാനത്ത് നിന്നു വൈദികനെ തട്ടിക്കൊണ്ടുപോയി
Content: അബൂജ: നൈജീരിയയില്‍ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടു പോകുന്നത് തുടര്‍ക്കഥ. ഇമോ സ്റ്റേറ്റിലെ (സതേൺ നൈജീരിയ) ഐസിയാല എംബാനോ പ്രാദേശിക ഏരിയയിലെ ഒസുവേർ ഓട്ടോണമസ് കമ്മ്യൂണിറ്റിയിലെ സെന്റ് മൈക്കൽ ചർച്ച് ഓഫ് ഉമുകെബിയിലെ ഇടവക വികാരിയായ ഫാ. കിംഗ്സ്ലി ഈസെയെയാണ് സായുധധാരികള്‍ ഏറ്റവും ഒടുവിലായി തട്ടിക്കൊണ്ടുപോയത്. നവംബർ 30 ന് രാത്രി 8 മണിയോടെയാണ് സംഭവം. പ്രാദേശികമായി ഫാ. ഇച്ചി എന്ന പേരില്‍ അറിയപ്പെടുന്ന വൈദികനെ തോക്കുധാരികൾ ടൌണില്‍ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ആക്രമിക്കുകയായിരിന്നു. കൊള്ളക്കാർ ആദ്യം വഴിയോരക്കച്ചവടക്കാരെ കൊള്ളയടിച്ചുവെന്നും പിന്നീട് വഴിയാത്രക്കാരനെ പരിക്കേൽപ്പിച്ചതിന് ശേഷമാണ് വൈദികനെ തട്ടിക്കൊണ്ടുപോയതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഫാ. കിംഗ്സ്ലി, ഇടവകാംഗത്തിന് രോഗിലേപനം നല്‍കാന്‍ പോയപ്പോഴാണ് ആക്രമിച്ചതെന്ന് ഓക്കിഗ്‌വേ രൂപത വ്യക്തമാക്കി. 2017 മുതൽ സെന്റ് മൈക്കിൾ ഇടവകയിലെ ഇടവക വികാരിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചുവരികയായിരിന്നു. അതേസമയം നൈജീരിയയില്‍ കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് അറുതിയില്ലാതെ തുടരുകയാണ്.
Image: /content_image/News/News-2023-12-05-12:20:12.jpg
Keywords: നൈജീരി

22288
Category: 1
Sub Category:
Heading: ഭാരതത്തില്‍ ക്രൈസ്തവര്‍ ഏറ്റവും വേട്ടയാടപ്പെടുന്നത് ഉത്തര്‍പ്രദേശില്‍; അകാരണമായി അറസ്റ്റിലായത് നാനൂറോളം പേര്‍
Content: ലക്നൌ; രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശ് ക്രൈസ്തവര്‍ക്കെതിരായ മതപീഡനത്തിന്റെ കാര്യത്തിലും മറ്റ് സംസ്ഥാനങ്ങളെ കടത്തിവെട്ടി മുന്നില്‍. മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മതപരിവര്‍ത്തന വിരുദ്ധ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ഏതാണ്ട് നാനൂറോളം ക്രൈസ്തവരെയാണ് തീവ്രഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്തത്. ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന 398 പേരില്‍ ഭൂരിഭാഗവും പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരും, വിശ്വാസികളും, വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍പ്പെട്ടവരുമുണ്ട്. തടവിലാക്കപ്പെട്ടിരിക്കുന്നവരില്‍ ഒരു കത്തോലിക്കാ വൈദികനു പുറമെ പുറമേ 318 പുരുഷന്‍മാരും 80 സ്ത്രീകളും ഉള്‍പ്പെടുന്നു. 2020 നവംബര്‍ 27 മുതല്‍ 2023 നവംബര്‍ 27 വരേയുള്ള കണക്കുകളാണിത്. ‘യു,സി.എ ന്യൂസ്’ആണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും നീതി നിഷേധം തുടര്‍ക്കഥയാണ്. അലഹാബാദ് രൂപതയുടെ സോഷ്യല്‍ വര്‍ക്ക് ഡയറക്ടറായ ഫാ. ബാബു ഫ്രാന്‍സിസ് ഉള്‍പ്പെടെ ഏതാണ്ട് അന്‍പതോളം പേര്‍ ഇപ്പോഴും ജയിലില്‍ തന്നെയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. തപരിവർത്തന വിരുദ്ധ നിയമം തീവ്ര ഹിന്ദുത്വവാദി സംഘടനകള്‍ ക്രൈസ്തവരെ ആക്രമിക്കുന്നതിനുള്ള ഒരുപകരണമായി ഈ നിയമത്തെ മാറ്റിയിരിക്കുകയാണെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്. വ്യാജ മതപരിവര്‍ത്തനത്തിന്റെ പേരില്‍ ആളുകളെ ജയിലില്‍ അടക്കുകയാണെന്നു ക്രൈസ്തവര്‍ക്കു നീതി ലഭ്യമാക്കുവാന്‍ സഹായിക്കുന്ന ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിറ്റി ഇന്‍ കംപാഷന്‍ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ മിനാക്ഷി സിംഗ് പറഞ്ഞു. കര്‍ക്കശമായ ഈ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും, ആത്മാവിനും എതിരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി സ്റ്റേറ്റ് മൈനോരിറ്റി കമ്മീഷനിലെ മുന്‍ അംഗമായ എ.സി മൈക്കേലും ഈ നിയമത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയില്‍ 140 കോടിയോളം വരുന്ന ജനസംഖ്യയില്‍ വെറും 2.3 ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍. 20 കോടിയോളം വരുന്ന ഉത്തര്‍പ്രദേശിലെ ജനസംഖ്യയിലെ ക്രൈസ്തവര്‍ വെറും 0.18 ശതമാനമാണ്.
Image: /content_image/News/News-2023-12-05-15:54:25.jpg
Keywords: ബിജെപി, ആര്‍എസ്‌എസ്

22289
Category: 1
Sub Category:
Heading: "ഉള്ളവന് വീണ്ടും നൽകപ്പെടും, ഇല്ലാത്തവനിൽ നിന്ന് ഉള്ളത് കൂടി എടുക്കപ്പെടും"; ഇത് അനീതിയല്ലേ?
Content: ഉള്ളവന് വീണ്ടും നൽകപ്പെടും, ഇല്ലാത്തവനിൽ നിന്ന് ഉള്ളത് കൂടി എടുക്കപ്പെടും (മത്തായി 25:29) ബൈബിളിലെ താലന്തുകളുടെ ഉപമയിലെ വാക്യമാണിത്. മുതലാളിത്ത വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനപോലെ തോന്നിക്കുന്നതാണീ വാക്യം. ദൈവനീതിക്കു നിരക്കുന്നതാണോ ഈ മനോഭാവം എന്നു സംശയിക്കാം. എന്നാൽ താലന്തിന്റെ ഉപമയിലെ ഭൃത്യന്മാരുടെ മനോഭാവത്തിന്റെയും പ്രവർത്തന ശൈലിയുടെയും വെളിച്ചത്തിലാവണം നാം ഇതിനെ മനസ്സിലാക്കേണ്ടത് (ലൂക്കാ 19:11-27). ഇവിടെ ഉള്ളവൻ എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് വ്യാപാരം ചെയ്ത് ലാഭം ഉണ്ടാക്കിയവനെയാണ്. മൂലധനം വർദ്ധിപ്പിച്ചവനെയാണ്. ഇല്ലാത്തവൻ, മൂലധനം വർദ്ധിപ്പിക്കാത്തവനും യജമാനന് സമ്പാദ്യം ഒന്നും കൊടുക്കാനില്ലാത്തവനുമാണ്; അവനുള്ളത് യജമാനൻ മൂലധനമായി കൊടുത്ത നാണയം മാത്രമാണ്. അദ്ധ്വാനശീലനും വിശ്വസ്തനുമായവനെ അംഗീകരിച്ച് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുന്നതിലും അലസനും അവിശ്വസ്തനുമായവനെ അവിശ്വസിച്ച് അവനിൽനിന്ന് ഉത്തരവാദിത്വങ്ങൾ എടുത്തു മാറ്റുന്നതിലും അനീതി ദർശിക്കുവാൻ സാധിക്കുകയില്ല. ഈശോയുടെ മഹത്വീകരണത്തിനും പുനരാഗമനത്തിനും ഇടയ്ക്കുള്ള സമയം ദൈവരാജ്യം (സുവിശേഷം) പ്രഘോഷിക്കാൻ അവിടുന്ന് ശിഷ്യരെ ചുമതലപ്പെടുത്തി. ഏല്പിച്ച ദൗത്യം ഫലപ്രദമായി പൂർത്തിയാക്കുന്നവർക്കുള്ള പ്രതിഫലവും അലസർക്കുള്ള ശിക്ഷയും വെളിപ്പെടുത്തുകയാണ് ഈ ഉപമയുടെ ലക്ഷ്യം. ദൈവരാജ്യം ദാനംകിട്ടിയവർ ദൈവരാജ്യത്തിനുവേണ്ടി ഉത്സാഹത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ ലഭിച്ചിരുന്നതും നഷ്ടപ്പെടും, അതാണ് അവർക്കുള്ള ശിക്ഷ. മറിച്ച്, തന്നോട് സഹകരിക്കുന്നതിൽ ഉത്തരവാദിത്വമുള്ളവരെയും തൻ്റെ ഔദാര്യത്തിൽ വിശ്വസിച്ച് ഉത്സാഹികളാകുന്നവരെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കുന്നു. ദൈവം തന്ന കൃപാദാനങ്ങളെ വെറുതെ അലസമായി കളയാനുള്ളതല്ല, അതു ഉപകാരപ്പെടുത്തണം. നാണയം തന്നവനെയും സാഹചര്യങ്ങളെയും കുറ്റപ്പെടുത്തി ആർക്കും രക്ഷപ്പെടാനാവില്ല. (സീറോ മലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ പ്രസിദ്ധീകരിച്ച വിശ്വാസ വഴിയിലെ സംശയങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്‍)
Image: /content_image/QuestionAndAnswer/QuestionAndAnswer-2023-12-05-17:21:24.jpg
Keywords: ?

22290
Category: 10
Sub Category:
Heading: യേശുവിനെ പ്രതി മരിക്കാനും ഞാൻ തയാറായിരിന്നു: ദാരുണമായ സംഭവം വിവരിച്ച് തട്ടിക്കൊണ്ടു പോകലിന് ഇരയായ നൈജീരിയന്‍ സന്യാസി
Content: അബൂജ: സന്തത സഹചാരികളായ ബെനഡിക്ടന്‍ സന്യാസികള്‍ തട്ടിക്കൊണ്ടുപോകപ്പെടുകയും ക്രൂരമായ പീഡനത്തിന് ഇരയാവുകയും, അതില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തതിന്റെ ഭീകര ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് നൈജീരിയന്‍ സെമിനാരി വിദ്യാര്‍ത്ഥി. ബന്ധനത്തില്‍ നിന്നും മോചിതനായ ശേഷം ഗുരുതരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബ്രദര്‍ പീറ്റര്‍ ഒലാരെവൗജു നവംബര്‍ 26-ന് ‘എ.സി.ഐ ആഫ്രിക്ക’ക്ക് നല്‍കിയ അഭിമുഖത്തിലാണ് തങ്ങള്‍ നേരിട്ട ഭീകരതയെക്കുറിച്ച് വിവരിച്ചത്. തനിക്കൊപ്പം ബന്ധനത്തില്‍ കഴിയുന്ന തന്റെ സഹോദരന്‍മാര്‍ക്ക് വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കാന്‍ പ്രചോദനം നല്‍കിക്കൊണ്ടാണ് ബ്രദര്‍ ഗോഡ്വിന്‍ എസെ മരണത്തെ പുല്‍കിയത്. നൈജീരിയയിലെ ഇലോറിന്‍ രൂപതയിലെ എരുകുവിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ നിന്നും ഇക്കഴിഞ്ഞ ഒക്ടോബര്‍ 17-നാണ് ബ്രദര്‍ ഒലാരെവൗജു, ബ്രദര്‍ ആന്റണി എസെ, ബ്രദര്‍ ഗോഡ്വിന്‍ എസെ എന്നീ ബെനഡിക്ടന്‍ സെമിനാരി വിദ്യാര്‍ത്ഥികളെ സായുധ സംഘം തട്ടിക്കൊണ്ടുപോയത്. തങ്ങളുടെ ശരീരത്തില്‍ മര്‍ദ്ദനമേല്‍ക്കാത്ത ഒരു സ്ഥലവുമില്ലെന്നു ബ്രദര്‍ ഒലാരെവൗജു വെളിപ്പെടുത്തി. തടവിലായിരുന്നപ്പോള്‍ ദിവസവും ചമ്മട്ടിക്കൊണ്ട് അടിയേറ്റതിന്റെ ആഴത്തിലുള്ള മുറിവുകളുമായി ആശുപത്രിയില്‍ പ്രവേശിച്ച ഒലാരെവൗജുവിന് മുപ്പതോളം കുത്തിവെയ്പ്പുകളാണ് നല്‍കിയത്. “മോചിപ്പിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ വളരെ മോശമായ അവസ്ഥയിലായിരുന്നു. ഒരു ദിവസം കൂടി അവരുടെ തടവില്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ മരിക്കുമായിരുന്നു”. മരിക്കാന്‍ താന്‍ തയാറായിരിന്നുവെന്നും ബ്രദര്‍ ഒലാരെവൗജു പറഞ്ഞു. ഒക്ടോബര്‍ 17-ന് പുലര്‍ച്ചെ ഒരുമണിക്ക് എ.കെ 47 തോക്കുകളും, അരിവാളുകളും മറ്റ് ആയുധങ്ങളുമായി ആശ്രമത്തില്‍ എത്തിയ ഒന്‍പതംഗ സംഘമാണ് ഉറങ്ങിക്കിടന്നിരുന്ന സന്യാസികളെ തട്ടിക്കൊണ്ടുപോയത്. എവിടെ നിന്നോ തട്ടിക്കൊണ്ടു വന്ന ഒരു കര്‍ഷകനാണ് ഫുലാനികളെന്ന് സംശയിക്കപ്പെടുന്ന അക്രമികള്‍ക്ക് ആശ്രമത്തിലേക്കുള്ള വഴി കാണിച്ചുകൊടുത്തത്. അക്രമികള്‍ റൂമിലെത്തിയപ്പോള്‍ താന്‍ കട്ടിലിനടിയില്‍ ഒളിച്ചുവെന്നും അക്രമികള്‍ ‘യേശുവേ’ എന്ന് വിളിച്ച് കരയുന്ന ബ്രദര്‍ ആന്‍റണിയെ മര്‍ദ്ദിക്കുന്ന ശബ്ദം താന്‍ കേട്ടുവെന്നും ഒലാരെവൗജു പറഞ്ഞു. മുറി മുഴുവന്‍ അലംകോലമാക്കിയ അക്രമികള്‍ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന ബ്രദര്‍ ഒലാരെവൗജുവിനെ കണ്ടെത്തി. തങ്ങളെ കൊണ്ടുപോകുമ്പോള്‍ ബെഞ്ചമിന്‍ എന്ന് പേരായ മറ്റൊരു സന്യാസിയെ കൈകള്‍ പിറകില്‍ കെട്ടിയ നിലയില്‍ മുട്ടുകുത്തി നിര്‍ത്തിയിരിക്കുന്നത് തങ്ങള്‍ കണ്ടു. നൈജീരിയയിലെ പ്രാദേശികഭാഷകളിലൊന്നായ ഹുസു ഭാഷ സംസാരിക്കുവാന്‍ കഴിയാത്ത മൂന്ന്‍ ബ്രദര്‍മാരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. എന്തെങ്കിലും പരാതിപ്പെട്ടാല്‍ തോക്കിന്റെ ബാരലോ, വടികൊണ്ടോ ഉള്ള അടിയായിരുന്നു മറുപടി. 15 കോടി നൈറ ($ 190,000) ആയിരുന്നു മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നത്. മോചനദ്രവ്യം ചൊല്ലിയുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താതെ വരുമ്പോള്‍ അവര്‍ ഞങ്ങളെ മര്‍ദ്ദിക്കും. അവരെകുറിച്ച് പറയുവാന്‍ എനിക്ക് വാക്കുകളില്ല. മനുഷ്യത്വം എല്ലാം നഷ്ടപ്പെട്ടവരാണ് അവര്‍. അവരില്‍ വേറെ എന്തോ ആണ് വസിക്കുന്നത്. മറ്റുള്ളവരുടെ കൃഷിയിടങ്ങളില്‍ നിന്നും മോഷ്ടിച്ച സാധനങ്ങള്‍ അവര്‍ പാകം ചെയ്തു കഴിക്കും. അവ ചുമന്നുകൊണ്ടു വരുന്ന ഞങ്ങള്‍ക്ക് പട്ടിണിയും. ഒരു ദിവസം വൈകിട്ട് 5 മണിക്ക് ഞങ്ങള്‍ ബോധം കെട്ടുവീണു. എത്ര തല്ലിയിട്ടും ബോധം വന്നില്ല. മോചനദ്രവ്യം ലഭിക്കും മുന്‍പ് തങ്ങള്‍ മരിക്കുമോ എന്ന് ഭയന്ന അക്രമികള്‍ തങ്ങള്‍ക്ക് ബിസ്കറ്റ് തരുവാനായി ബ്രദര്‍ എസെയുടെ കയ്യിലെ കെട്ടഴിച്ചു. ഒക്ടോബര്‍ 18-നാണ് ബ്രദര്‍ എസെ കൊല്ലപ്പെടുന്നത്. ബ്രദര്‍ എസെ കൊല്ലപ്പെട്ട ദിവസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം. പീഡനം സഹിക്കുവാന്‍ കഴിയുന്നില്ലെന്നും ഞങ്ങളെ കൂടി കൊല്ലുവാനും തങ്ങള്‍ അക്രമികളോട് അപേക്ഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേഗത്തില്‍ ഒഴുകിക്കൊണ്ടിരുന്ന ഒരു നദിക്കരയില്‍ വെച്ചാണ് ബ്രദര്‍ എസെ കൊല്ലപ്പെട്ടതെന്ന്‍ പറഞ്ഞ ഒലാരെവൗജു തങ്ങളെക്കൊണ്ടാണ് മൃതദേഹം നദിയില്‍ ഒഴുക്കിയതെന്നും വെളിപ്പെടുത്തി. “ഞങ്ങള്‍ ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉറച്ചുനിന്നു. യേശു എന്ന വാക്ക് കേള്‍ക്കുന്നത് അക്രമികള്‍ക്ക് ഇഷ്ടമല്ലാതിരുന്നതിനാല്‍ പരസ്പരം ആംഗ്യം കാണിച്ചായിരുന്നു ഞങ്ങള്‍ പ്രാര്‍ത്ഥിച്ചിരുന്നത്. കോഗിയില്‍ എത്താറായപ്പോഴാണ് മോചനദ്രവ്യം സംബന്ധിച്ച ചര്‍ച്ചകള്‍ ഫലം കണ്ടതും ഞങ്ങള്‍ മോചിപ്പിക്കപ്പെട്ടതും. അപ്പോള്‍ ബ്രദര്‍ ആന്റണി മരണത്തിന്റെ വക്കിലായിരുന്നു. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന സഹനങ്ങള്‍ എന്റെ വിശ്വാസത്തെ വര്‍ദ്ധിപ്പിച്ചു. എപ്പോള്‍ വേണമെങ്കിലും യേശുവിനു വേണ്ടി മരിക്കുവാന്‍ ഞാന്‍ തയ്യാറായിരുന്നു” - പട്ടിണിയും, ചമ്മട്ടി അടിയും നേരിട്ട് മലകളും കുന്നുകളും, സമതലങ്ങളും താണ്ടിയുള്ള 5 ദിവസത്തെ യാത്രക്ക് ശേഷമാണ് മോചിതരായത്. കൊല്ലപ്പെട്ട ബ്രദര്‍ എസെ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന്‍ പറഞ്ഞുകൊണ്ടാണ് ഒലാരെവൗജു അഭിമുഖം അവസാനിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-12-05-17:53:16.jpg
Keywords: നൈജീരിയ

22291
Category: 18
Sub Category:
Heading: ക്രൈസ്‌തവരുടെ പിന്നാക്കാവസ്ഥ: സർക്കാർ ദുരൂഹത അവസാനിപ്പിക്കണമെന്ന് ലെയ്‌റ്റി കൗൺസിൽ
Content: കോട്ടയം: ക്രൈസ്‌തവ സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കുന്നതിനും ക്ഷേമപദ്ധതികൾ നിർദേശിക്കുന്നതിനുമായി രൂപീകരിച്ച ജെ.ബി. കോശി കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിട്ട് സർക്കാർ ദുരൂഹത അവസാനിപ്പിക്കണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്‌റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ. വിവരാവകാശ നിയമപ്രകാരം ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ആവശ്യ പ്പെട്ടപ്പോൾ സർക്കാർ റിപ്പോർട്ട് പരിശോധിച്ചുവരുന്നുവെന്ന മറുപടിയാണ് 2023 ഒക്ടോബർ ഒമ്പതിന് ലഭിച്ചത്. തുടർന്ന് സമർപ്പിച്ച വിവരാവകാശ അപ്പീൽ അപേക്ഷയിൽ 2023 നവംബർ 23ന് ലഭിച്ച മറുപടിയിൽ റിപ്പോർട്ടിലെ നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയിരിക്കുന്നുവെന്നും സർക്കാർ പ്രഖ്യാപിക്കുന്ന മുറയ്ക്കുമാത്രമേ റിപ്പോർട്ടിൻ്റെ പകർപ്പ് ലഭ്യമാക്കുവെന്നും സൂചിപ്പിക്കുന്നു. 2023 ഒക്ടോബർ 10ന് സംസ്ഥാന ഭരണത്തിലെ വിവിധങ്ങളായ 33 വകുപ്പുകളി ലേയ്ക്ക് ജെ.ബി.കോശി കമ്മീഷൻ ശിപാർശകൾ നടപ്പാക്കുന്നത് സംബന്ധിച്ച രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കമ്മീഷൻ നിർദ്ദേശങ്ങൾ സഹിതം ഉത്തരവ് കൈമാറിയെങ്കിലും ഏഴ് ആഴ്‌ചകൾ പിന്നിട്ടിട്ടും ഒരു വകുപ്പിൽ നിന്നുപോലും മറുപടി ലഭിച്ചിട്ടില്ല. നവംബർ ഒമ്പത്, 18 തീയതികളിൽ പ്രത്യേക ഓർമപ്പെടുത്തലുകൾ നടത്തിയി ട്ടും സർക്കാർ വകുപ്പുകൾ ബോധപൂർവം നിഷേധനിലപാടുകൾ സ്വീകരിച്ചി രിക്കുന്നത് വൻവീഴ്‌ചയും ഭരണ സ്‌തംഭനവും കെടുകാര്യസ്ഥതയുമാണ്. ഭരണ ഉദ്യോഗസ്ഥ തലങ്ങളിലെ ബോധപൂർവ്വമായ അനാസ്ഥയിലും നിഷേധ സമീപനങ്ങളിലും മുഖ്യമന്ത്രിയും വകുപ്പുമന്ത്രിമാരും അടിയന്തര ഇടപെടൽ നടത്തി പൂർണ റിപ്പോർട്ട് പുറത്തുവിടണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
Image: /content_image/India/India-2023-12-06-10:38:32.jpg
Keywords: ലെയ്‌റ്റി

22292
Category: 1
Sub Category:
Heading: നാല് നൂറ്റാണ്ടിന് ശേഷം മാതാവിന്റെ ഛായാചിത്രത്തിനു മുന്നില്‍ വിശേഷാല്‍ സമര്‍പ്പണം നടത്താന്‍ ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രശസ്ത ചിത്രമായ സാലുസ് പോപ്പുലി റൊമാനിക്കു മുൻപിൽ അമലോത്ഭവതിരുനാൾ ദിനമായ ഡിസംബർ എട്ടാം തീയതി ഫ്രാൻസിസ് പാപ്പ സ്വർണ്ണനിറത്തിലുള്ള റോസാപ്പൂ സമര്‍പ്പിക്കും. സകലവിധ അനുഗ്രഹങ്ങളുടെയും പ്രതീകമായ റോമിലെ സാന്താ മരിയ മജോറ ബസിലിക്കയിൽ നേരിട്ടെത്തിയാണ് പാപ്പ തന്റെ മരിയ ഭക്തി പ്രകടമാക്കുക. 'സ്വർണ്ണറോസാപ്പൂ' പുരാതനമായ പാരമ്പര്യത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഒന്നാണ്. ഇത് പാപ്പയുടെ അപ്പസ്തോലിക ആശീർവാദത്തെ പ്രതിനിധീകരിക്കുന്നതാണ്. സ്വർണ്ണറോസാപ്പൂ സമർപ്പിക്കുന്ന ഈ ചടങ്ങു നാനൂറു വർഷങ്ങൾക്കു ശേഷമാണ് 2023 ഡിസംബർ 8നു വീണ്ടും നടക്കുന്നത്. 1551-ൽ ജൂലിയസ് മൂന്നാമൻ പാപ്പായാണ് ആദ്യമായി സ്വർണ്ണറോസാപ്പൂ സമർപ്പിച്ചത്.തുടർന്ന് 1613-ൽ പോൾ അഞ്ചാമൻ പാപ്പായും ഈ ഐക്കൺ ചിത്രം പുതിയ കപ്പേളയിൽ പ്രതിഷ്ഠിക്കുന്ന അവസരത്തിൽ സ്വർണ്ണറോസാപ്പൂ സമർപ്പിച്ചു. ഡിസംബർ 8 ഇറ്റാലിയൻ സമയം ഉച്ചകഴിഞ്ഞു 3:30നു പാപ്പ ദേവാലയത്തിലെത്തുമെന്ന് സഭാനേതൃത്വം അറിയിച്ചു. പാശ്ചാത്യലോകത്തെ ഏറ്റവും പഴക്കമേറിയ മരിയൻ തീർത്ഥാടനകേന്ദ്രമാണ് റോമിലെ മരിയ മജോറ ബസിലിക്ക. നൂറ്റാണ്ടുകളായി ആശ്രമങ്ങൾക്കും ഭരണാധികാരികൾക്കും പ്രമുഖ വ്യക്തിത്വങ്ങൾക്കും വിശ്വാസത്തിനും പൊതുനന്മയ്ക്കും വേണ്ടിയുള്ള അവരുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായി സ്വർണ്ണറോസാപ്പൂ നൽകി ആദരിച്ചിരുന്നത് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നു 'വത്തിക്കാന്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമാണ് സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍. എഡി 352ൽ പോപ്പ് ലിബേരിയുസിന്റെ (Liberius 352-366) ഭരണകാലത്താണ് ഈ ദേവാലയം നിർമ്മിച്ചത്. വി. ലൂക്കാ വരച്ചതായി വിശ്വസിക്കപ്പെടുന്ന സാലുസ് പോപ്പുലി റൊമാനി (the Protectress of the People of Rome) അഥവാ റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന മരിയൻ ചിത്രം ഏറെ പ്രസിദ്ധമാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വി. ഹെലേനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്.
Image: /content_image/News/News-2023-12-06-11:03:41.jpg
Keywords: പാപ്പ

22293
Category: 1
Sub Category:
Heading: ‘ജേര്‍ണി റ്റു ബെത്ലഹേം’ സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു
Content: വാഷിംഗ്ടണ്‍ ഡിസി: യേശുവിന്റെ മനുഷ്യാവതാരത്തെ കേന്ദ്രീകരിച്ചുള്ള ‘ജേര്‍ണി റ്റു ബെത്ലഹേം’ അമേരിക്കയില്‍ ഉടനീളമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ക്രിസ്തുമസിന്റെ അടിസ്ഥാനമായ യേശുവിന്റെ ജനനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുക്കൊണ്ടാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് സഹ-തിരക്കഥാകൃത്തും സംവിധായകനുമായ ആദം ആന്‍ഡേഴ്സ് ഓണ്‍ലൈന്‍ ക്രിസ്ത്യന്‍ മാധ്യമമായ ‘സി.ഡബ്ല്യു.ആര്‍’-നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജേര്‍ണി റ്റു ബെത്ലഹേം സിനിമ, സോണി പിക്ച്ചേഴ്സിന്റെ ഒപ്പം അഫേം ഫിലിംസും, മൊണാര്‍ക്ക് മീഡിയയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ദൃശ്യ വിരുന്നും സംഗീതവും കോര്‍ത്തിണക്കിക്കൊണ്ട്, ക്രിസ്തുവിന്റെ ജനനത്തേക്കുറിച്ചുള്ള പുനരാഖ്യാനമാണ് ഈ സിനിമയെന്നു ആദം കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ വേഷം മിലോ മാൻഹൈം അവതരിപ്പിച്ചപ്പോള്‍ ഫിയോണ പലോമോയാണ് കന്യകാമറിയത്തിന്റെ വേഷം കൈക്കാര്യം ചെയ്തിരിക്കുന്നത്. ഈ സിനിമയുടെ രചനയ്ക്കും സംവിധാനത്തിനും പ്രചോദനം നല്‍കിയ കാര്യം എന്തായിരുന്നു? എന്ന ചോദ്യത്തിന്, എന്തുകൊണ്ടാണ് നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത് എന്നതിന്റെ സംഭവക്കഥയാണ് ‘ഈ സിനിമയെന്നു ആന്‍ഡേഴ്സിന്റെ മറുപടി. താനൊരു സംഗീത രചയിതാവാണെന്നും സംഗീതം തന്റെ അസ്ഥിത്വത്തിന്റെ ഭാഗമാണെന്നും പറഞ്ഞ ആന്‍ഡേഴ്സ്, സംഗീതാത്മകമല്ലാതെ ഈ കഥ പറയുവാന്‍ തനിക്ക് കഴിയുകയില്ലെന്നും, ഇതൊരു കുടുംബചിത്രമാണെന്നും കൂട്ടിച്ചേര്‍ത്തു. ക്രിസ്തുമസ് അടുത്തുകൊണ്ടിരിക്കുകയും, നിരവധി ക്രിസ്തുമസ് കേന്ദ്രീകൃത സിനിമകള്‍ പുറത്തുവരികയും ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മറ്റ് ക്രിസ്തുമസ് കേന്ദ്രീകൃത സിനിമകളില്‍ നിന്നും ഈ സിനിമക്ക് എന്ത് വ്യത്യാസമാണുള്ളതെന്ന ചോദ്യത്തിന്, എന്നെ സംബന്ധിച്ചിടത്തോളം എന്തിന് നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നു എന്നതിനെ കുറിച്ച് പറയുന്ന സിനിമയാണിതെന്നും മറ്റ് സിനിമകള്‍ ഇതിനെക്കുറിച്ച് പറയുന്നില്ലെന്നുമായിരുന്നു സംവിധായകന്റെ മറുപടി. സിനിമയില്‍ നിന്നും പ്രേക്ഷകര്‍ക്ക് 'സന്തോഷം' ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ആന്‍ഡേഴ്സ് പറഞ്ഞു. നാലു പ്രാവശ്യം ഗ്രാമ്മി അവാര്‍ഡിനും, ഒരു പ്രാവശ്യം പീപ്പിള്‍സ് ചോയ്സ് അവാര്‍ഡിനും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തിയാണ് ആന്‍ഡേഴ്സ്.
Image: /content_image/News/News-2023-12-06-12:34:10.jpg
Keywords: സിനിമ, ചലച്ചി