category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading. യുവജനങ്ങൾ സഭയുടെ പ്രത്യാശയും ചൈതന്യവും: കർദ്ദിനാൾ ക്ലീമിസ് ബാവ
Contentകൊച്ചി: യുവജനങ്ങളോടൊപ്പം നടക്കാനും അവരെ ധൈര്യപ്പെടുത്തി വ്യക്തമായ ജീവിതദർശനം നൽകാനും മുതിർന്നവർക്കാകണമെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. യുവജനങ്ങൾ സഭയുടെ പ്രത്യാശയും ചൈതന്യവുമാണെന്നും അദ്ദേഹം അ ഭിപ്രായപ്പെട്ടു. കത്തോലിക്കാ സഭയുടെ പാസ്റ്ററൽ കൗൺസിലായ കെസിസി യുടെയും കെസിബിസിയുടെയും സംയുക്ത യോഗം പാലാരിവട്ടം പിഒസിയി ൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവത്വം അതിവേഗം സഞ്ചരിക്കുന്ന അനുഭവമാണ് ഇന്നുള്ളത്. യുവജനങ്ങൾ അഭിമുഖീകരിക്കുന്ന സങ്കീർണമായ പ്രശ്‌നങ്ങൾക്കു സമാനമായവ തങ്ങ ളുടെ ജീവിതത്തിൽ മുന്നേ അനുഭവിച്ചവരാണ് മുതിർന്ന പൗരന്മാർ. ജീവിതത്തിന്റെ സങ്കീർണത നിറഞ്ഞ കാലഘട്ടത്തിൽ ഒറ്റക്കയ്ല്ല എന്ന ബോധ്യം അ വർക്കു നൽകുന്നതിനും അവരെ കൂടെ നിർത്തുന്നതിനും സഭയും സമൂഹവും ബദ്ധശ്രദ്ധരാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി വൈസ് പ്രസിഡൻ്റ് ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷ ത വഹിച്ചു. 'കത്തോലിക്കാ യുവജനങ്ങൾ: വെല്ലുവിളികളും പ്രതിസന്ധികളും ഭാവി യും' എന്ന വിഷയത്തിൽ ബീനാ സെബാസ്റ്റ്യൻ പ്രബന്ധം അവതരിപ്പിച്ചു. കെസിബിസി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല മോഡറേറ്ററായിരുന്നു. ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജെസി ജെയിംസ്, ടോമി ഈപ്പൻ എന്നിവർ പ്രസംഗിച്ചു. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിച്ചിട്ടുള്ള കാര്യങ്ങൾ എത്രയും വേഗം നടപ്പാക്കണമെന്ന് കെസിസി പ്രമേയത്തിലൂടെ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.കമ്മീഷൻ അംഗവും രാഷ്ട്രപതിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-12-05 10:52:00
Keywordsബാവ
Created Date2023-12-05 10:55:19