Contents

Displaying 21821-21830 of 25019 results.
Content: 22234
Category: 1
Sub Category:
Heading: ജനപ്രീതിയാര്‍ജ്ജിച്ച കത്തോലിക്ക ചാനല്‍ യുട്യൂബ് നീക്കം ചെയ്തു
Content: വാഷിംഗ്ടണ്‍ ഡി‌സി: ഓണ്‍ലൈന്‍ വീഡിയോ ഷെയറിംഗ് സമൂഹമാധ്യമമായ യുട്യൂബില്‍ ജനപ്രീതിയാര്‍ജ്ജിച്ച കത്തോലിക്ക യുട്യൂബ് ചാനല്‍ നീക്കം ചെയ്തു. ‘ഹോം ഓഫ് ദി മദര്‍’ സന്യാസിനി സമൂഹം നടത്തിവരുന്ന “എച്ച്.എം ടെലിവിഷന്‍ ഇംഗ്ലീഷ്” എന്ന ചാനലാണ്‌ നവംബര്‍ 3ന് യുട്യൂബ് ചാനല്‍ നീക്കം ചെയ്തത്. “ഓള്‍ ഓര്‍ നത്തിംഗ്” എന്ന പ്രശസ്തമായ ഡോക്യുമെന്ററി ചിത്രം പുറത്തുവിട്ടത് ഈ യൂട്യൂബ് ചാനലിലൂടെയായിരിന്നു. അഭിനയ കരിയര്‍ വിട്ട് സന്യാസ ജീവിതം സ്വീകരിച്ച് ഇക്വഡോറില്‍ സേവനം ചെയ്യവേ 2016-ലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ട ഐറിഷ് സ്വദേശിനിയായ സിസ്റ്റര്‍ ക്ലയര്‍ ക്രോക്കെറ്റ് എന്ന കത്തോലിക്കാ കന്യാസ്ത്രീയുടെ ജീവിതകഥയാണ് ഈ ഡോക്യുമെന്ററിയുടെ ഇതിവൃത്തം. ദശലക്ഷകണക്കിന് പ്രേക്ഷകരുള്ള ഡോക്യുമെന്ററിക്ക് പുറമേ നൂറുകണക്കിന് വീഡിയോകളും ഈ ചാനലില്‍ ഉണ്ടായിരുന്നു. ഡോക്യുമെന്ററി നീക്കം ചെയ്തത് വളരെയേറെ ദുഃഖകരമാണെന്നും, തങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ട്‌ പോലും ചാനല്‍ നീക്കം ചെയ്തിരിക്കുയാണെന്നു സെര്‍വന്റ് സിസ്റ്റേഴ്സ് ഓഫ് ദി ഹോം ഓഫ് ദി മദര്‍ സമൂഹാംഗമായ സിസ്റ്റര്‍ ക്രിസ്റ്റെന്‍ ഗാര്‍ഡനര്‍ 'കാത്തലിക് ന്യൂസ് ഏജന്‍സി'യോട് പറഞ്ഞു. ‘ഹോം ഓഫ് ദി മദര്‍’ സമൂഹത്തിന്റെ ഇ.യു.കെ മാമി ഫൗണ്ടേഷനായിരുന്നു ചാനല്‍ നടത്തിയിരുന്നത്. ചാനല്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ച് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് യാതൊരു മുന്നറിയിപ്പും തന്നിരുന്നില്ലെന്നും സിസ്റ്റര്‍ ഗാര്‍ഡനര്‍ ആരോപിച്ചു. അതേസമയം സ്പാം, വഞ്ചനാപരമായത്, തട്ടിപ്പ് എന്നിവ സംബന്ധിച്ച തങ്ങളുടെ നയത്തിന് നിരക്കാത്തതാണ് ഈ ചാനല്‍ എന്നായിരുന്നു യുട്യൂബിന്റെ മറുപടി. എന്നാല്‍ തങ്ങളുടെ ചാനല്‍ യുട്യൂബിന്റെ യാതൊരു നയവും ലംഘിച്ചിട്ടില്ലെന്നാണ് മാമി ഫൗണ്ടേഷന്‍ പറയുന്നത്. യൂട്യൂബ് ക്രൈസ്തവ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് ഇതാദ്യമായല്ല. കൊറോണ പകര്‍ച്ചവ്യാധിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചു എന്ന ആരോപണം ഉന്നയിച്ച് പ്രമുഖ പ്രോലൈഫ് ക്രിസ്ത്യന്‍ മാധ്യമമായ ‘ലൈഫ്‌സൈറ്റ് ന്യൂസ്’ന് യൂട്യൂബ് നേരത്തെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരിന്നു. ഔദ്യോഗിക കത്തോലിക്കാ മാധ്യമമല്ലെങ്കിലും ഗര്‍ഭഛിദ്രം, ദയാവധം അടക്കമുള്ള വിഷയങ്ങളില്‍ ക്രിസ്തീയ ധാര്‍മ്മികത ഏറ്റവും കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമമായിരിന്നു ലൈഫ്സൈറ്റ് ന്യൂസ്.
Image: /content_image/News/News-2023-11-23-20:31:55.jpg
Keywords: യൂട്യൂ
Content: 22235
Category: 1
Sub Category:
Heading: കല്ലറങ്ങാട്ട് പിതാവിന്റെ വാക്കുകള്‍ പ്രചോദനമായി; ജോജി തുടങ്ങിയ പ്രോലൈഫ് വിപ്ലവം നൂറിന്റെ നിറവില്‍
Content: പാലാ: കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രസവത്തിന് പിന്നാലെ സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് കോലഞ്ചേരി സ്വദേശിയായ ജോജി എന്ന യുവാവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'ജീവസമൃദ്ധി' പ്രോലൈഫ് പദ്ധതി നൂറിന്റെ നിറവില്‍. ജീവസമൃദ്ധി പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട നൂറാമത്തെ കുടുംബത്തിന് പാലാ രൂപതാ ആസ്ഥാനത്തുവെച്ച് സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും ചേർന്ന് പതിനായിരം രൂപ കൈമാറി. കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളായ ജോസുകുട്ടി- അനീറ്റ ദമ്പതികളുടെ നാലാമത്തെ കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ചാണ് നൂറാമത്തെ സഹായം കൈമാറിയിരിക്കുന്നത്. ആധുനിക സമൂഹത്തിൽ ചെറിയ കുടുംബങ്ങളായി തങ്ങളിലേക്കുതന്നെ ചുരുങ്ങുന്ന സ്വാർത്ഥതയുള്ള ജീവിതരീതിയിൽനിന്നും വലിയ കുടുംബങ്ങളുടെ മാഹാത്മ്യം മനസിലാക്കി കൂടുതൽ മക്കൾക്ക് ജന്മം നൽകാൻ ഇത്തരം പദ്ധതികൾ സഹായകമാകുമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ദൈവം നൽകുന്ന ജീവൻ പരിപോഷിപ്പിക്കപ്പെടുന്നതിനും വലിയ കുടുംബങ്ങൾ ഉണ്ടാകുന്നതിനും ജീവസമൃദ്ധി പദ്ധതി കാരണമാകട്ടെയെന്ന് കർദ്ദിനാൾ ആശംസിച്ചു. സമുദായത്തിന്റെ വളർച്ചയ്ക്ക് ഗുണകരമായ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ജീവസമൃദ്ധി പ്രവർത്തകരെ മേജർ ആർച്ച് ബിഷപ്പ് അഭിനന്ദിച്ചു. സീറോമലബാർസഭയുടെ പി.ആർ.ഒ.യും മീഡിയാ കമ്മീഷൻ സെക്രട്ടറിയുമായ റവ.ഡോ. ആന്റണി വടക്കേകര വി.സി., പാലാ രൂപതയുടെ കൂരിയാ അംഗങ്ങൾ, ജീവസമൃദ്ധി പദ്ധതി കോർഡിനേറ്റർ ഫാ. അരുൺ, പദ്ധതിയോട് സഹകരിക്കുന്ന മറ്റ് വ്യക്തികൾ എന്നിവരും സന്നിഹിതരായിരുന്നു. സഭാതലത്തില്‍ വലിയ കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും ഒരു അല്‍മായ വിശ്വാസി തന്നെ ജീവന്റെ മഹത്വത്തെ മാനിക്കുന്ന വലിയ കുടുംബങ്ങള്‍ക്ക് സഹായം നല്‍കിക്കൊണ്ട് രംഗത്തു വന്നുവെന്നതാണ് ഏറെ ശ്രദ്ധേയമാക്കുന്നത്. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ സന്ദേശവും ജോജിയുടെ ജീവിതാനുഭവങ്ങളുമാണ് ഈ പ്രോലൈഫ് പദ്ധതിയിലേക്ക് നയിച്ചത്. ഇന്ന് ജോജിയോടൊപ്പം പിന്തുണയുമായി നിരവധി പേര്‍ രംഗത്തുണ്ടെന്നത് ശ്രദ്ധേയമാണ്. ജീവസമൃദ്ധി കൂടുതല്‍ ആളുകളിലേക്ക് എത്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നു ജോജി 'പ്രവാചകശബ്ദ'ത്തോട് പറഞ്ഞു. നാളിതുവരെ നയിച്ചത് കര്‍ത്താവാണ്. ഓരോ തവണയും സഹായം കൈമാറേണ്ട അവസരങ്ങളില്‍ നിരവധി സുമനസ്സുകളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും അത് ഒരുക്കിയത് ദൈവത്തിന്റെ അത്ഭുതകരമായ പ്രവര്‍ത്തിയാണെന്നും ജോജി കൂട്ടിച്ചേര്‍ത്തു. #{blue->none->b-> 'ജീവസമൃദ്ധി' പദ്ധതിയിലേക്ക് നയിച്ച ജീവിതാനുഭവം ജോജിയുടെ വാക്കുകളില്‍ നിന്ന്‍ ‍}# 2018-ൽ അബുദാബിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയുടെ പ്രോജക്ട് തീർന്നതിന്റെ ഫലമായി വേറൊരു ജോലിയും കിട്ടാത്തതുകൊണ്ട് നാട്ടിൽ വന്നു നിൽക്കുന്ന സമയമായിരിന്നു. സുവിശേഷവേല എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ട്, വയ്യാത്ത ഒരു ചേട്ടനെയും കൊണ്ട് കോട്ടയം ക്രിസ്റ്റീനിൽ സാബു ആറുതൊട്ടി ബ്രദറിന്റെ ധ്യാനത്തിന് പോയി. ധ്യാനം കൂടി കഴിഞ്ഞപ്പോൾ ആ മിനിസ്ട്രിയുടെ കൂടെ ചേർന്ന് സുവിശേഷവേല ചെയ്യുവാൻ ആഗ്രഹം തോന്നി. അങ്ങനെ എല്ലാ മാസവും നടക്കുന്ന അവരുടെ അഞ്ചു ദിവസത്തെ ധ്യാനങ്ങളിൽ സുവിശേഷവേല ചെയ്യുവാൻ അവസരം കിട്ടി. സുവിശേഷവേല എന്നുപറയുമ്പോൾ ആരും വിചാരിക്കരുത് - 'സ്റ്റേജിൽ കയറി വചനം പറയുക എന്നത് മാത്രം ആണ് സുവിശേഷ വേല'. എനിക്ക് അവിടെ കിച്ചണിൽ ആയിരുന്നു ജോലി. പച്ചക്കറി അരിയുക, ഭക്ഷണം ഉണ്ടാക്കുന്നതിൽ സഹായിക്കുക തുടങ്ങിയ ജോലികൾ. അങ്ങനെ കാര്യങ്ങൾ മുന്നോട്ടു പോയി. അതിന്റെ ഇടയ്ക്ക് വീണ്ടും വിദേശ ജോലിക്കു ശ്രമിക്കുന്നുമുണ്ട്. ഇന്ന് ശരിയാകും,നാളെ ശരിയാവും എന്ന് കരുതിയിരുന്ന് നാട്ടിൽ വേറെ ജോലിക്കൊന്നും നോക്കിയുമില്ല. നാട്ടിൽ വേറെ വരുമാനം ഒന്നും ഇല്ലാത്തതുകൊണ്ട് ഏതൊരു പ്രവാസിയും പോലെ കുറേ കഴിഞ്ഞപ്പോൾ പോക്കറ്റ് എല്ലാം കാലിയായി. ഭാര്യ അന്ന് രണ്ടാമത്തെ കുട്ടിയെ ഗർഭിണിയാണ്. അടിമാലിയിലെ ഭാര്യ വീട്ടിൽ ആണ് ഭാര്യയും മൂത്ത മോളും. ഞാൻ കോട്ടയത്തുള്ള കാസാ മരിയ റിട്രീറ്റ് സെന്ററിൽ വേറൊരു ധ്യാനം കൂടാൻ പോയിരിക്കുന്ന സമയം. ധ്യാനത്തിന്റെ അവസാനദിവസം ( 23-ഫെബ്രുവരി 2019) ഉച്ചഭക്ഷണത്തിനു വിട്ടപ്പോൾ, മൊബൈൽ ഒന്ന് ഓണാക്കി നോക്കി, അപ്പോൾ കുറേ മെസ്സേജ് വന്ന് കിടക്കുന്നു. തിരിച്ചു വിളിച്ചു അന്വേഷിച്ചപ്പോൾ ഭാര്യക്ക് വേദന തോന്നിയതിന്റെ ഫലമായി ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയെന്നും സിസേറിയൻ വേണം എന്നും അറിയാൻ കഴിഞ്ഞു. ഉച്ച കഴിഞ്ഞുള്ള ആരാധനയും കൂടി കഴിഞ്ഞു ഞാൻ എത്തിയേക്കാം എന്ന് അറിയിച്ചു. അങ്ങനെ ധ്യാനം കഴിഞ്ഞ് ബസ്സിൽ വീട്ടിലേക്കുള്ള യാത്രയിലാണ്. കയ്യിലാണെങ്കിൽ പൈസ ഒന്നുമില്ല. രണ്ടാഴ്ച കഴിഞ്ഞാണ് ഡെലിവറി ഡേറ്റ് പറഞ്ഞിരുന്നത്. എവിടുന്നേലും മറിക്കാം എന്ന് കരുതി ഇരുന്നു. പൈസയ്ക്ക് എന്ത് ചെയ്യും എന്ന് ആലോചിച്ചു നെഞ്ചുതിരുമി ഇരിക്കുമ്പോഴാണ് കഴുത്തിൽ കിടന്ന സ്വർണമാല കയ്യിൽ ഉടക്കിയത്. എന്നാല്‍ പിന്നെ അതും കൈയിൽ കിടക്കുന്ന കൊന്ത മോതിരവും വിറ്റേക്കാം എന്ന് കരുതി. പണയം വെച്ചത് തന്നെ കുറെ ഉള്ളതുകൊണ്ട് പിന്നേം പണയം വെക്കാൻ തോന്നിയില്ല. അങ്ങനെ കോലഞ്ചേരിയിൽ മെഡിക്കൽ കോളേജ് ജംഗ്ഷനിൽ വന്ന് ബസ്സ് ഇറങ്ങി. ജംഗ്ഷനിൽ തന്നെയുള്ള ഷാജഹാൻ ജ്വല്ലറിയിൽ കേറി മാലയും മോതിരവും വിറ്റു. എന്നിട്ട് അടിമാലിയിലേക്ക് പോയി. മോർണിംഗ് സ്റ്റാർ ആശുപത്രിയിൽ ആയിരുന്നു ഭാര്യയും കുഞ്ഞും. സഭയിലെ സിസ്റ്റേഴ്സ് നടത്തുന്ന ആശുപത്രി ആയതുകൊണ്ട് അതിനോട് ചേർന്ന് ആരാധന ചാപ്പലും മറ്റും ഉണ്ടായിരുന്നു. സിസേറിയൻ ആയിരുന്നതുകൊണ്ട് നാലഞ്ചു ദിവസം കഴിഞ്ഞേ വീട്ടിൽ പോകാൻ പറ്റത്തുള്ളൂ. അങ്ങനെ അവിടുത്തെ അന്തരീക്ഷത്തിൽ ആരാധനാ ചാപ്പലിലൊക്കെ പോയിരുന്നു പ്രാർത്ഥിക്കുമ്പോൾ ഇങ്ങനെ ആലോചിച്ചു. ''ദൈവമേ, എനിക്ക് വിൽക്കാൻ സ്വർണം എങ്കിലും ഉണ്ടായിരുന്നു ഇതൊന്നുമില്ലാത്ത എത്രയോ ആളുകളുണ്ട്''. ഒരു പ്രസവത്തോട് അനുബന്ധിച്ചു സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ എങ്ങനെ എങ്കിലും സഹായിക്കണം എന്ന് ഒരു ഒരു തോന്നൽ അന്നേ മനസ്സിൽ ഉണ്ടായിരുന്നു. കാരണം ഒരു സാധാരണക്കാരനെ സംബന്ധിച്ച് സിസേറിയൻ ചെലവുകൾ എന്നൊക്കെ പറയുന്നത് വളരെ കൂടുതൽ ആണ്. വീണ്ടും ഒരു ജോലിയൊക്കെ ആയി കഴിയുമ്പോൾ ഇടവകയിൽ എന്തേലും രീതിയിൽ ഇതുമായി ബന്ധപെട്ടു ചെയ്യണം എന്ന് കരുതി. അങ്ങനെ കുറേ കഴിഞ്ഞു, ഈശോ വീണ്ടും ഒരു ജോലി തന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് നമ്മുടെ പാലാ പിതാവ് കൂടുതൽ മക്കൾ ഉള്ള കുടുംബങ്ങളെ സഹായിക്കുന്ന രീതിയിൽ ഉള്ള പദ്ധതികളെക്കുറിച്ചു സർക്കുലർ ഇറക്കുന്നത്. അത് കണ്ടു കഴിഞ്ഞു ഞാൻ ഇടവക വികാരിയെ വിളിച്ചു ഇടവകയിൽ നാലാമത്തെ കുട്ടിയുടെ മുതൽ ജനനത്തോട് അനുബന്ധിച്ചു ₹10,000/- സാമ്പത്തിക സഹായം ചെയ്യുന്ന "ജീവസമൃദ്ധി പദ്ധതി"യെ ക്കുറിച്ചു പറയുന്നതും അച്ചൻ മേലധികാരികളോട് ചോദിച്ചു അതിനു സമ്മതം അറിയിക്കുകയും ചെയ്തത്. ഇത് പതിയെ ജീവസമൃദ്ധിയായി ഈശോ രൂപാന്തരപ്പെടുത്തുകയായിരിന്നു. #{blue->none->b-> ദൈവം ഒരുമിപ്പിച്ച ജോണ്‍സണ്‍ ചേട്ടനും കൂട്ടരും ‍}# ഇടവക തലത്തില്‍ ആരംഭിച്ച പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കണമെന്ന് പറഞ്ഞത് കൊല്ലം കുണ്ടറ സ്വദേശിയായ ജോണ്‍സണ്‍ ചേട്ടനായിരിന്നു. അദ്ദേഹത്തെ നേരിട്ടു പരിചയമേ ഉണ്ടായിരിന്നില്ല. സോഷ്യല്‍ മീഡിയയിലൂടെയുള്ള പരിചയം മാത്രം. പക്ഷേ അത് ദൈവത്തിന്റെ പദ്ധതിയായിരിന്നു. തന്റെ ഒരു സഹായം പദ്ധതിയ്ക്കു നല്‍കാമെന്നും ഇത് കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചാരിറ്റിയുടെ മറവില്‍ ധാരാളം തട്ടിപ്പുകള്‍ നടക്കുന്നതിനാല്‍ അത് വേണ്ടായെന്നായിരിന്നു ആദ്യം ഉണ്ടായിരിന്ന തോന്നല്‍. ഒടുവില്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ തോന്നിയ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ അക്കൌണ്ട് നമ്പര്‍ കൊടുത്തു. ഇത് കൊച്ചു വാട്സാപ്പ് ഗ്രൂപ്പായി പരിണമിപ്പിക്കപ്പെടുകയായിരിന്നു. തങ്ങള്‍ക്ക് പരിചയമുള്ള ഏതാനും ആളുകളും, പദ്ധതിയെകുറിച്ച് അറിഞ്ഞു കൂടെ ചേര്‍ന്ന ആള്‍ക്കാരുമാണ് ഇപ്പോള്‍ ഗ്രൂപ്പിലുള്ളത്. ഇവരില്‍ ഏതാനും പേര്‍ നല്‍കുന്ന സഹായം കൊണ്ട്, അതിനെക്കാള്‍ ഉപരിയായി ഈശോയാണ് മുന്നോട്ടു നയിക്കുന്നത്. #{blue->none->b->എട്ടു വര്‍ഷത്തോളമായി ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന സഹോദരന്റെ സഹായം കണ്ണുനിറച്ചു ‍}# ജീവസമൃദ്ധി പദ്ധതിയില്‍ തന്റെ കണ്ണ് നിറയിച്ച സംഭവമായിരിന്നു അത്. എട്ടു വര്‍ഷത്തോളമായി കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന വാഴക്കുളം സ്വദേശിയായ ഒരു സഹോദരന്‍ തന്നെ ബന്ധപ്പെട്ടു. ജീവസമൃദ്ധി പദ്ധതിയിലേക്ക് സഹായം നല്കാന്‍ ആയിരിന്നു ഇത്. തന്നെ സംബന്ധിച്ചിടത്തോളം അത് വലിയ ഒരു അത്ഭുതമായാണ് തോന്നിയത്. ഒരു കുഞ്ഞിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന സഹോദരന്‍ കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ഒരുങ്ങുന്നവര്‍ക്കുള്ള പദ്ധതിയില്‍ എളിയ സഹായം നല്‍കാമെന്ന് പറഞ്ഞപ്പോള്‍ അത് വലിയ ഒരു വിശ്വാസത്തിന്റെ അനുഭവമായാണ് തനിക്ക് അനുഭവപ്പെട്ടത്. തന്നെ സംബന്ധിച്ചു പോലും ഏറെ പ്രയാസമുള്ള കാര്യമാണ് അതെന്നും ജോജി പറയുന്നു. #{blue->none->b-> വൈദികരുടെ പിന്തുണ ‍}# ജീവസമൃദ്ധി പദ്ധതി അല്‍മായരുടെ എളിയ പങ്കാളിത്തത്തില്‍ മുന്നോട്ടുപോകുമ്പോഴും അതില്‍ രണ്ടു വൈദികരെ പ്രത്യേകമായി അനുസ്മരിക്കാതെ വയ്യ. പാലാ രൂപതയിലെ നരിയങ്ങാനം മഗ്ദലനമറിയം ഇടവകയുടെ വികാരിയായ ഫാ. അരുണ്‍ ഓലിക്കല്‍പുത്തന്‍പുര, താമരശ്ശേരി രൂപതയിലെ തോട്ടുമുക്കം സെന്‍റ് തോമസ് ഫൊറോനയിലെ സഹ വികാരിയായ ഫാ. ബ്രിജിന്‍ പൂത്തേര്‍മണ്ണില്‍ എന്നിവരാണ് ആ വൈദികര്‍. ജീവസമൃദ്ധി പദ്ധതിയുടെ തുടക്കത്തില്‍ ആദ്യമായി സഹകരിച്ച വ്യക്തിയായിരിന്നു അരുണ്‍ അച്ചന്‍. തിരുപ്പട്ടം സ്വീകരിച്ച ഉടന്‍ ബ്രിജിന്‍ അച്ചന്‍ ഫേസ്ബുക്കിലൂടെയാണ് തന്നെ ബന്ധപ്പെട്ടത്. ജീവസമൃദ്ധി പദ്ധതിയിലേക്ക് സഹായം നല്കുകയും ചെയ്തു. അവരോടു ഒത്തിരി കടപ്പാടുണ്ട്. അവര്‍ നല്കിയ സാമ്പത്തിക സഹായം എന്നതിന് അപ്പുറം നല്‍കുന്ന ആത്മീയ പിന്തുണയാണ് ഏറ്റവും അധികം വിലമതിക്കുന്നത്. #{blue->none->b-> ജോലിയ്ക്കു വേണ്ടി കാത്തിരിക്കുമ്പോഴും ദൈവം നടത്തുന്ന ജീവസമൃദ്ധി ‍}# ഒമാനില്‍ ഓയില്‍ ഗ്യാസ് ഫീല്‍ഡില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്പെക്റ്ററായാണ് ജോജി ജോലി ചെയ്തുകൊണ്ടിരിന്നത്. ഒമാനിലെ പ്രൊജക്റ്റ് തീര്‍ന്നപ്പോള്‍ കമ്പനിയ്ക്കു വേറെ പ്രൊജക്റ്റ് ലഭിക്കാത്തത് കൊണ്ട് കഴിഞ്ഞ ഫെബ്രുവരി മുതല്‍ നാട്ടിലുണ്ട്. സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെങ്കിലും ജീവസമൃദ്ധിയെ ഈശോ ചേര്‍ത്തു പിടിക്കുന്നത് വളരെ അത്ഭുതകരമായാണെന്ന് ജോജി ആവര്‍ത്തിക്കുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത, അതുവരെ അറിയാത്ത സഹോദരങ്ങളെ കൃത്യമായ അവസരങ്ങളില്‍ ദൈവം ഒരുമിപ്പിക്കുകയാണെന്നും ജോജി പറയുന്നു. #{blue->none->b-> കുടുംബം ‍}# ഊട്ടുപുരക്കല്‍ വര്‍ഗ്ഗീസ് ആന്റണി മേരി വര്‍ഗ്ഗീസ് ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ജോജി. അടിമാലി സ്വദേശിനിയായ സ്റ്റെഫിയാണ് ജീവിത പങ്കാളി. ജോസ്മി, ജോസഫ്, ജോസ്ന എന്നീ മൂന്നു കുഞ്ഞ് മക്കളാണ് ജോജിക്കുള്ളത്. യൗവനത്തില്‍ വിമര്‍ശനങ്ങള്‍ ഭയക്കാതെ വളരെ ശക്തമായ പ്രോലൈഫ് സന്ദേശം മലയാളി സമൂഹത്തിനിടയില്‍ പ്രഘോഷിക്കുന്ന ജോജിയ്ക്കു കെ‌സി‌ബി‌സി പ്രോലൈഫ് സമിതിയുടെയും ക്രോസ് (ക്രിസ്ത്യന്‍ റിവൈവല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വ്വീസ് ) സംഘടനയുടെയും ആദരവ് ലഭിച്ചിരിന്നു.
Image: /content_image/News/News-2023-11-24-10:19:21.jpg
Keywords: ജോജി, ജീവസമൃദ്ധി
Content: 22236
Category: 18
Sub Category:
Heading: സീറോമലബാർ സഭാ ഹയരാർക്കിയുടെ ചരിത്രപുസ്തകം പ്രകാശനം ചെയ്തു
Content: കാക്കനാട്: റവ.ഡോ. ജെയിംസ് പുലിയുറുമ്പിൽ രചിച്ച "Syro-Malabar Hierarchy: Historical Developments (1923-2023)" എന്ന ഗ്രന്ഥം സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു. സീറോ മലബാർ ഹയരാർക്കിയുടെ സ്ഥാപനം മുതൽ ഇന്നുവരെയുള്ള (1923-2023) നൂറു വർഷത്തെ പ്രധാനസംഭവങ്ങളും നേട്ടങ്ങളും വളർച്ചയുമാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ആധികാരിക രേഖകളെ ആസ്പദമാക്കിയുള്ള ഒരു ചരിത്ര പഠന ഗ്രന്ഥമാണിത്. രചയിതാവിന്റെ 25-ാമത്തെ പുസ്തകമാണിതെന്ന സവിശേഷതയുമുണ്ട്. സഭാചരിത്രത്തിൽ അഗാധമായ പാണ്ഡിത്യമുള്ള ജെയിംസ് അച്ചന്റെ പുസ്തകങ്ങൾ ചരിത്രവിദ്യാർത്ഥികൾക്ക് മികച്ച പഠനസഹായിയാണെന്ന് കർദ്ദിനാൾ പുസ്തകപ്രകാശന വേളയിൽ പറഞ്ഞു. ചരിത്രം തമസ്‌കരിക്കപ്പെടുകയും അപനിർമ്മിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ വസ്തുതകളും സത്യവും തിരിച്ചറിയാൻ ഈ പുസ്തകം സഹായകരമാകുമെന്നും ചരിത്രഗ്രന്ഥങ്ങൾ രചിക്കുന്നതിലൂടെ ബഹു. ജെയിംസ് അച്ചൻ സഭയുടെ വളർച്ചയിൽ അതുല്യമായ സഭാവനയാണ് നൽകുന്നതെന്നും മേജർ ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. പാലാ രൂപതാ മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവ് ആദ്യപ്രതി ഏറ്റുവാങ്ങിയ ചടങ്ങിൽ ചിങ്ങവനം ക്നാനായ സുറിയാനി സഭാധ്യക്ഷൻ കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപോലിത്ത, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഷംഷാബാദ്‌ രൂപതാ സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ തുടങ്ങി മറ്റ് വിശിഷ്ടാതിഥികളും സന്നിഹിതരായിരുന്നു.
Image: /content_image/India/India-2023-11-24-11:07:48.jpg
Keywords: സീറോ
Content: 22237
Category: 1
Sub Category:
Heading: വത്തിക്കാനില്‍ ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു; ട്രീയുടെയും പുല്‍കൂടിന്റെയും അനാവരണം ഡിസംബർ 9ന്
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുമസിനുള്ള ഒരുക്കങ്ങളുമായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ക്രിസ്തുമസ് ട്രീയും പുൽക്കൂടും ഒരുങ്ങുന്നു. മാക്ര താലൂക്കിലെ മായിര താഴ്‌വരയിൽനിന്ന് കൊണ്ടുവന്ന 28 മീറ്റർ ഉയരമുള്ള വൃക്ഷമാണ് ഇത്തവണ ക്രിസ്തുമസിനായി വത്തിക്കാനിലെത്തിച്ചിട്ടുള്ളത്. ഏതാണ്ട് 65 ക്വിന്റൽ ഭാരമുള്ള മരം 56 വർഷം പഴക്കമുള്ളതാണ്. പിയെ മോന്തെ മുന്‍സിപ്പാലിറ്റിയുടെ കീഴിലുള്ള അഗ്നിശമനവിഭാഗത്തിന്റെ നിർദ്ദേശപ്രകാരം മുറിച്ചുകളയുവാൻ തീരുമാനിക്കപ്പെട്ട വൃക്ഷമാണ് വത്തിക്കാനിലെത്തിച്ചത്. മഞ്ഞുവീഴ്ചയുടെ പ്രതീതി ഉളവാക്കുന്ന വിധത്തിൽ വിളക്കുകളും, അലങ്കാരങ്ങളും വൃക്ഷത്തിൽ ഉണ്ടായിരിക്കും. റിയെത്തി പ്രദേശത്തുനിന്ന് കൊണ്ടുവരുന്ന ക്രിസ്തുമസ് പുൽക്കൂട് ഉദ്‌ഘാടനവും ക്രിസ്തുമസ് ട്രീ പ്രകാശനവും ഡിസംബർ 9 ശനിയാഴ്‌ച വൈകുന്നേരം അഞ്ചുമണിക്ക്, വത്തിക്കാൻ ഗവര്‍ണറേറ്റ് പ്രസിഡന്റ് കർദ്ദിനാൾ ഫെർണാണ്ടോ വേർഗെസ് അലസാഗ നിർവഹിക്കും. അന്നേദിവസം രാവിലെ റിയെത്തി, മാക്ര പ്രദേശങ്ങളിൽനിന്നുള്ള പ്രതിനിധിസംഘങ്ങൾ ഫ്രാൻസിസ് പാപ്പയെ സന്ദര്‍ശിക്കുന്നുണ്ട്. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F800276098525562%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> അതേസമയം വത്തിക്കാനിൽ ഇത്തവണ ക്രിസ്തുമസ് അലങ്കാരങ്ങളുടെ ഭാഗമായി കൊണ്ടുവന്നിട്ടുള്ള ക്രിസ്തുമസ് ട്രീ, ആഘോഷങ്ങൾക്ക് ശേഷം നശിപ്പിക്കുകയില്ലെന്നും, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളാക്കി മാറ്റുവാനായി അത് കമ്പനിയിലേക്ക് അയക്കുമെന്നും പിയോ മോന്തേ പ്രദേശത്തിന്റെ പ്രെസിഡന്റ് ആൽബെർത്തോ ചിറിയോ വ്യക്തമാക്കി. കാരിത്താസ് സംഘടനയുടെ നേതൃത്വത്തിലായിരിക്കും ഈ കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുക.
Image: /content_image/News/News-2023-11-24-14:04:03.jpg
Keywords: ട്രീ
Content: 22238
Category: 1
Sub Category:
Heading: ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയിൽ ക്രൈസ്തവരുടെ വീടുകളും കത്തോലിക്കാ സ്കൂളും തകര്‍ന്നു
Content: ഗാസ: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വിവിധ ആക്രമണങ്ങളില്‍ അന്‍പതിലധികം ക്രിസ്ത്യൻ വീടുകളും കത്തോലിക്കാ സ്കൂളും തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രൈസ്തവര്‍ ഉള്‍പ്പെടെ 1,250 വിദ്യാർത്ഥികളുണ്ടായിരുന്ന റോസറി സിസ്റ്റേഴ്‌സ് സ്‌കൂള്‍ ആക്രമണത്തില്‍ തകര്‍ന്നവയില്‍ ഉള്‍പ്പെടുന്നു. നവംബർ ആദ്യവാരത്തിലാണ് സ്കൂളിന് നേരെ ആക്രമണം ഉണ്ടായതെന്നു റോസറി സിസ്റ്റേഴ്‌സ് സ്കൂള്‍ പ്രിൻസിപ്പൽ സിസ്റ്റർ നബീല സാലിഹ് എയിഡ് ടു ദ ചർച്ച് ഇൻ നീഡിനോട് (എസിഎൻ) പറഞ്ഞു. യുദ്ധത്തിനു മുന്‍പ് സന്യാസിനികള്‍ സ്കൂളിൽ നിന്ന് പലായനം ചെയ്തു ഗാസ സിറ്റിയിലെ ഹോളി ഫാമിലി ഇടവകയിൽ അഭയം തേടിയിരിന്നു. ചില വിദ്യാർത്ഥികൾ തങ്ങളോടൊപ്പമുണ്ടെന്നും തങ്ങൾക്ക് അറിയാവുന്നിടത്തോളം ആരും കൊല്ലപ്പെട്ടിട്ടില്ലായെന്നും സിസ്റ്റർ സാലിഹ് പറഞ്ഞു. ഓർത്തഡോക്‌സ് കൾച്ചറൽ സെന്ററിനും ഗാസയിലെ സെന്റ് തോമസ് അക്വിനാസ് സെന്ററിനും കേടുപാടുകൾ സംഭവിച്ചതായി എ‌സി‌എന്‍ വെളിപ്പെടുത്തി. സംഘർഷത്തിന്റെ മൂന്നാഴ്ചയ്ക്കിടെ ഗാസയിൽ പള്ളികളും പള്ളികളും ഉൾപ്പെടെ 19 ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടതായി ജറുസലേമിലെ ഓർത്തഡോക്സ് പാത്രിയാർക്കേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വിവരിച്ചിരിന്നു. അതേസമയം ഗാസയിലെ ക്രൈസ്തവര്‍ ഹോളി ഫാമിലി ചർച്ചിലും സെന്റ് പോർഫിറിയസ് ഓർത്തഡോക്സ് ദേവാലയത്തിലുമാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-24-14:35:46.jpg
Keywords: ഗാസ
Content: 22239
Category: 18
Sub Category:
Heading: ഫാ.സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന കരുവന്നൂർ അഭിഷേകാഗ്നി കൺവെൻഷൻ ഡിസംബർ 6 മുതൽ 9 വരെ
Content: തൃശൂർ: ഇരിഞ്ഞാലക്കുട രൂപതയിലെ കരുവന്നൂർ സെന്റ്.മേരീസ് ദേവാലയത്തിൽ ഫാ.സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കൺവെൻഷൻ ഡിസംബർ 6 മുതൽ 9 വരെ തീയതികളിൽ നടത്തപ്പെടും. എല്ലാ ദിവസവും വൈകീട്ട് 6.30 മുതൽ 9.30 വരെ കരുവന്നൂർ സെന്റ് മേരീസ് പള്ളിയങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന പന്തലിലാണ് കൺവെൻഷൻ. ആദ്യ ദിനമായ ഡിസംബർ 6 ന് വൈകീട്ട് 5 മണിയുടെ കുർബാനയോടു കൂടി മാർ പീറ്റർ കൊച്ചുപുരക്കൽ പാലക്കാട് രൂപത മെത്രാൻ അഭിഷേകാഗ്നി കൺവെൻഷൻ ബൈബിൾ പ്രതിഷ്ഠ നടത്തി കൺവെൻഷൻ ഉദ്ഘാടനം നിർവഹിക്കും. രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ സമാപന സന്ദേശം നൽകും. പരി.കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ, കൺവെൻഷന് ഒരുക്കമായി നവംബർ 25 മുതൽ ഡിസംബർ 5 വരെ കുടുംബ യൂണിറ്റുകളിൽ ആരാധനകൾ നടക്കും. വീടുകളിലും പള്ളിയിലും പ്രത്യേകിച്ച് ശനിയാഴ്ചകളിൽ പ്രാർത്ഥനാഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ മധ്യസ്ഥ പ്രാർത്ഥനകൾ നടന്നു കൊണ്ടിരിക്കുന്നു. 'ഒരു ദിനം ഒരു വചനം ' വായിച്ച് ഹൃദയത്തിൽ സ്വീകരിച്ച് വിശ്വാസികൾ പ്രാർത്ഥിക്കുന്നു. 120 ഓളം കൺവീനെർമാരുടെ നേതൃത്വത്തിൽ വിവിധ മേഖലയിൽ ക്രമീകരണങ്ങൾ നടന്നു വരുന്നു. 15000ന് മുകളിൽ ആളുകൾക്കു സൗകര്യമായി കൺവെൻഷൻ അനുഭവിക്കാവുന്ന രീതിയിലാണ് അഭിഷേകാഗ്നി കൺവെൻഷൻ ഒരുക്കുന്നത്. കിടപ്പുരോഗികൾക്കും കുട്ടികൾക്കും പ്രത്യേക പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ്. പ്രാർത്ഥന നിയോഗങ്ങൾ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നതിന് അവസരം ഉണ്ടായിരിക്കും. ദൈവത്തിന്റെ വചനം സജീവവും ഊർജസ്വലവുമാണ് (ഹെബ്രാ 4 :12 ) എന്നതാണ് കൺവെൻഷന്റെ ആപ്ത വാക്യം. മാനസാന്തരപ്പെടാനും ഐക്യപ്പെടാനും പുതിയ സൃഷ്ടിയായി അഭിഷേകവും അനുഗ്രഹങ്ങളും സ്വീകരിക്കാൻ കൺവെൻഷനിലൂടെ ദൈവം വഴിയൊരുക്കുകയാണെന്നു സംഘാടകര്‍ പറഞ്ഞു. കൺവെൻഷൻ ദിവസങ്ങളിൽ രാത്രി 9.30 മുതൽ വിവിധ ഭാഗങ്ങളിലേക്ക് യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ട്. കൺവെൻഷൻ വിജയത്തിനായി വികാരി ഫാ.ജോസഫ് തെക്കേത്തല, ജനറൽ കൺവീനർ തെക്കൂടൻ അന്തോണി ഇഗ്‌നേഷ്യസ്, പള്ളി കൈക്കാരന്മാരായ തെക്കൂടൻ അന്തോണി ടോബി, ആലുക്കൽ വാറപ്പൻ വിൻസെന്റ്, പോട്ടോക്കാരൻ ഔസെഫ് ആന്റോ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റികൾ പ്രവർത്തിക്കുന്നുണ്ട്.
Image: /content_image/India/India-2023-11-24-14:44:21.jpg
Keywords: വട്ടായി
Content: 22240
Category: 1
Sub Category:
Heading: ഞാൻ ഒരു ക്രിസ്ത്യാനി, പ്രാർത്ഥന എനിക്ക് ഏറ്റവും ആശ്വാസം നൽകുന്ന മാർഗം: വിശ്വസുന്ദരി ഷെയ്നീസ് പ്ലാസിയോസ്
Content: മനാഗ്വേ: ഇക്കൊല്ലത്തെ മിസ്‌ യൂണിവേഴ്സ് കിരീടം ചൂടിയ അതുല്യ നേട്ടത്തിനിടയില്‍ ക്രിസ്തു വിശ്വാസം പരസ്യമായി പ്രഘോഷിച്ച് നിക്കരാഗ്വേന്‍ സ്വദേശിനി ഷെയ്നീസ് പലാസിയോസ് . ‘എ.ബി.എസ്-സി.ബി.എന്‍ ന്യൂസ്’ നല്‍കിയ അഭിമുഖത്തിലാണ് പലാസിയോസ് തന്റെ വിശ്വാസം പരസ്യമാക്കിയത്. “ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്, കത്തോലിക്കാ വിശ്വാസിയാണ്, എന്നെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥനയാണ് എനിക്ക് ആശ്വാസം തരുന്ന ഏകമാര്‍ഗ്ഗം''. ദൈവമേ നന്ദി എന്ന് ഞാന്‍ പറയുമ്പോള്‍ ഈ കിരീടം എന്റേതല്ല, മറിച്ച് അവിടുത്തേതാണെന്നും ഇരുപത്തിമൂന്നു വയസ്സുള്ള ഈ യുവതി പറഞ്ഞു എല്‍ സാല്‍വദോറില്‍വെച്ച് ഇക്കഴിഞ്ഞ നവംബര്‍ 18-നാണ് പലാസിയോസ് മിസ്സ് യൂണിവേഴ്സ് കിരീടം ചൂടിയത്. മിസ്സ്‌ യൂണിവേഴ്സായി തിരഞ്ഞെടുക്കാപ്പെടുന്ന ആദ്യ നിക്കരാഗ്വേക്കാരിയാണ് പലാസിയോ. പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടേയും, പത്നിയുടേയും വൈസ് പ്രസിഡന്റ് റൊസാരിയോ മൂറില്ലോയുടേയും നേതൃത്വത്തിലുള്ള നിക്കരാഗ്വേന്‍ ഭരണകൂടം കത്തോലിക്കാ സഭയെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അടിയുറച്ച കത്തോലിക്കാ വിശ്വാസിയായ പലാസിയോസ് ഈ നേട്ടം കൈവരിച്ചതെന്നതും ശ്രദ്ധേയമാണ്. 90 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച മത്സരത്തിലാണ് പലാസിയോസിൻ്റെ കിരീടം നേട്ടം. “എനിക്ക് എന്റെ രാജ്യത്തേക്കുറിച്ച് സന്തോഷമുണ്ട്. ഇത് നമ്മുടെ, എന്റെ ജനതയുടെ വിജയമാണ്. എന്റെ രാജ്യത്തെ ജനങ്ങള്‍ ദേശീയപതാകയുമായി തെരുവുകളില്‍ ഈ വിജയം ആഘോഷിക്കുകയാണ്. ഇത് നമുക്ക് സന്തോഷവും പ്രതീക്ഷയും, യഥാര്‍ത്ഥ വിജയവും സമ്മാനിക്കുന്നു. താമസിയാതെ ഒരു ദിവസം എന്റെ മാതൃരാജ്യമായ നിക്കരാഗ്വേ യഥാര്‍ത്ഥ സ്വതന്ത്ര രാജ്യമാകുന്നതിന് സാക്ഷ്യം വഹിക്കുവാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു”. എല്ലാ വിജയങ്ങളും ആഘോഷിക്കുന്ന നിക്കരാഗ്വേന്‍ ജനത തങ്ങളുടെ രാജ്യം യഥാര്‍ത്ഥ സ്വതന്ത്ര രാജ്യമാകുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും പറഞ്ഞുകൊണ്ടാണ് പലാസിയോസ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്. 2016-ലാണ് ഓഡിയോ വിഷ്വല്‍ നിര്‍മ്മാതാവും, മാനസികാരോഗ്യ കൗണ്‍സിലറുമായ പലാസിയോക്ക് സൗന്ദര്യ മത്സരത്തില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. 2020-ല്‍ മിസ്സ്‌ വേള്‍ഡ് നിക്കരാഗ്വേ, 2023-ല്‍ മിസ്സ്‌ നിക്കരാഗ്വേ പട്ടവും അവള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഏകാധിപത്യ ഭരണകൂടത്തിന്റെ കീഴില്‍ കടുത്ത മതപീഡനമാണ് നിക്കരാഗ്വേയിലെ ക്രൈസ്തവര്‍ അനുഭവിച്ചു വരുന്നത്. മതഗല്‍പ്പ രൂപതാ മെത്രാനും, എസ്തേലി അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുമായ മോണ്‍. റോളണ്ടോ അല്‍വാരെസിനെ 26 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചതിന് പുറമേ, അപ്പസ്തോലിക പ്രതിനിധി വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മാര്‍ടാഗിനേയും, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സമൂഹം ഉള്‍പ്പെടെ നിരവധി സന്യാസിനികളെയും രാജ്യത്തു നിന്നും പുറത്താക്കിയിരുന്നു. ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-24-16:55:30.jpg
Keywords: മിസ്‌
Content: 22241
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയൽ ഫാമിലി ക്വിസിന്റെ ഗ്രാൻഡ് ഫിനാലെ ഇന്ന്
Content: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്ഷം ആചരിക്കുന്ന ആരാധനക്രമ വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി സംഘടിപ്പിച്ച ആരാധനക്രമ ക്വിസ് മത്സരങ്ങളുടെ ഫൈനൽ മത്സരം ഇന്ന് ലിവർപൂളിൽ നടക്കും. ഇടവക/ മിഷൻ /പ്രൊപ്പോസഡ്‌ മിഷൻ തലത്തിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായ നാല്പത്തി മൂന്നു ടീമുകൾ ആണ് ഇന്ന് ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് ദി പീസ് ദേവാലയത്തോടനുബന്ധിച്ചുള്ള ഹാളിൽ നടക്കുന്ന മത്സരങ്ങളിൽ മത്സരിക്കുന്നത്. രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും നൽകും. ആരാധനക്രമ വർഷത്തിൽ വിശ്വാസികൾ സഭയുടെ ആരാധനാക്രമത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും ,ആരാധനക്രമ വത്സരത്തിൽ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുവാനും, ആരാധനക്രമത്തെക്കുറിച്ചുള്ള ധാരണ കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ഇന്നത്തെ ഗ്രാൻഡ്ഫിനാലെ, ഗ്രേറ്റ് ബ്രിട്ടൻ മലബാർ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും തത്സമയ സംപ്രേഷണമുണ്ടാകും. വിജയികൾക്കുള്ള സമ്മാനങ്ങൾ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിതരണം ചെയ്യും. ക്വിസ് മത്സരങ്ങൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരാധന ക്രമ കമ്മീഷൻ ചെയർമാൻ റവ. ഡോ. ബാബു പുത്തൻപുരക്കൽ അറിയിച്ചു.
Image: /content_image/News/News-2023-11-25-08:20:18.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 22242
Category: 18
Sub Category:
Heading: കേരളത്തിലെ രാഷ്ട്രീയ മുന്നണികളുടെ ഭീകരവാദ അടിമത്തം ആശങ്കപ്പെടുത്തുന്നു: സി‌ബി‌സി‌ഐ ലെയ്റ്റി കൗൺസിൽ
Content: കൊച്ചി: ഭീകരവാദത്തെ തള്ളിപ്പറയാതെ താലോലിക്കുന്ന കേരളത്തിലെ രാഷ്ട്രീയ മുന്നണികളുടെ ഭീകരവാദ അടിമത്തം ആശങ്കപ്പെടുത്തുന്നുവെന്നും രാജ്യാന്തര ഭീകര മാഫിയകൾക്കു കേരളത്തിൽ വളരാൻ ഭരണസംവിധാനങ്ങൾ സാഹചര്യം സൃഷ്ടിക്കരുതെന്നും സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യൻ. രാഷ്ട്രീയ പാർട്ടികളിലൂടെ ഭീകരവാദശക്തികൾ ഭരണസംവിധാനങ്ങൾക്കുള്ളിലേയ്ക്കും നുഴഞ്ഞുകയറിയിരിക്കുന്നതിൻ്റെ തെളിവാണ് സംസ്ഥാനത്തെ ക്രൈസ്ത‌വ ദേവാലയങ്ങളുടെ കണക്കെടുക്കാനുള്ള സർക്കാർ ഉത്തരവ്. ഉത്തരവ് മരവിപ്പിച്ചെങ്കിലും ഇതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ക്രൈസ്തവ വിരുദ്ധ അജൻഡകൾ പുറത്തുകൊണ്ടുവരണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
Image: /content_image/India/India-2023-11-26-06:42:41.jpg
Keywords: ലെയ്റ്റി
Content: 22243
Category: 1
Sub Category:
Heading: 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' ചലച്ചിത്രം വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ചു
Content: വത്തിക്കാൻ: കേരളത്തിൽ വിജയകരമായി പ്രദർശനം തുടരുന്ന വാഴ്ത്തപ്പെട്ട റാണി മരിയയുടെ ജീവിതം കേന്ദ്രമാക്കിയുള്ള 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' ചലച്ചിത്രം ബിഷപ്പുമാർക്കും വിശിഷ്ടാതിഥികൾക്കുമായി മാർപാപ്പയുടെ വസതിക്കു സമീപമുള്ള വേദിയിൽ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് വത്തിക്കാനിൽ ഔദ്യോഗികമായി ഒരു മലയാള സിനിമ പ്രദർശിപ്പിക്കുന്നത്. സിനിമയുടെ പ്രചാരണത്തിന് വത്തിക്കാൻ പരിപൂർണപിന്തുണയാണ് നൽകുന്നത്. ഇക്കഴിഞ്ഞ ദിവസം സംവിധായകനായ ഡോ. ഷെയ്സൺ പി. ഔസേപ്പും നിര്‍മ്മാതാവായ സാന്ദ്ര ഡിസൂസയും 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' സിനിമയുടെ പ്ലക്കാര്‍ഡുമായി പാപ്പയെ സന്ദര്‍ശിച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിന്നു. മാർപാപ്പയെ സന്ദർശിച്ച അണിയറപ്രവർത്തകർ അദ്ദേഹത്തിന് തൊട്ടടുത്ത ദിവസം സിനിമ കാണുന്നതിനായുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. ഇതിനോടകം സിനിമ നിരവധി അന്തർദേശിയ അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു. ട്രൈലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ പുറത്തിറക്കിയ സിനിമ കേരളത്തില്‍ എഴുപതിലധികം തീയേറ്ററുകളില്‍ വിജയകരമായ പ്രദര്‍ശനം തുടരുകയാണ്.
Image: /content_image/India/India-2023-11-26-06:52:06.jpg
Keywords: ഫേസ്