Contents

Displaying 21781-21790 of 24998 results.
Content: 22191
Category: 8
Sub Category:
Heading: ആത്മാവിന്റെ 3 ജീവിത ഘട്ടങ്ങള്‍
Content: “അതുപോലെ, നാം പലരാണെങ്കിലും ക്രിസ്തുവില്‍ ഏകശരീരമാണ്. എല്ലാവരും പരസ്പരം ബന്ധപ്പെട്ട അവയവങ്ങളുമാണ്” (റോമാക്കാര്‍ 12:5). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 17}# “ഒരു സായാഹ്നത്തില്‍, മരണപ്പെട്ട ഒരു സിസ്റ്ററിന്റെ ആത്മാവ് എനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇതിനുമുന്‍പ് പലപ്പോഴും ആ ആത്മാവ് എന്റെ അടുക്കല്‍ വന്നിട്ടുണ്ട്. ആദ്യമായി ഞാന്‍ അവളെ കണ്ടപ്പോള്‍ അവള്‍ ഭയങ്കരമായ യാതനയിലായിരുന്നു, എന്നാല്‍ ക്രമേണ ആ യാതനകള്‍ ഇല്ലാതായി; ഇപ്രാവശ്യം അവള്‍ സന്തോഷത്താല്‍ തിളങ്ങുന്നവളായി കാണപ്പെട്ടു, താന്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലാണെന്ന് അവള്‍ എന്നോട് പറഞ്ഞു. അവള്‍മാത്രമേ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലുള്ളു എന്നകണക്കേ, ‘ദൈവം നമ്മുടെ ഭവനം അനുഗ്രഹിക്കും’ എന്ന് പറഞ്ഞതിനു ശേഷം അവള്‍ എന്റെ അടുത്ത് വരികയും എന്നെ ആശ്ലേഷിക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു: “എനിക്ക് പോകേണ്ടതുണ്ട്.” ഒരാത്മാവിന്റെ ജീവിതത്തിലെ മൂന്നുഘട്ടങ്ങളും എത്ര അടുപ്പിച്ചാണ് പരസ്പരം ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നതെന്ന സത്യം എനിക്ക് അപ്പോള്‍ മനസ്സിലായി. വ്യക്തമായി പറഞ്ഞാല്‍ ഭൂമിയിലെ ജീവിതം, ശുദ്ധീകരണസ്ഥലത്തെ ജീവിതം, സ്വര്‍ഗ്ഗത്തിലെ [വിശുദ്ധരുടെ ഗണത്തിലെ] ജീവിതം”. വിശുദ്ധ ഫൗസ്റ്റീന (ഡയറി, 954). #{blue->n->n->വിചിന്തനം:}# നമ്മളുടെ ആത്മീയജീവിതത്തിൽ നമ്മെ സഹായിച്ചിട്ടുള്ള ആരുടെയെങ്കിലും ആത്മാവിനു വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }}
Image: /content_image/PurgatorytoHeaven./PurgatorytoHeaven.-2023-11-17-11:44:44.jpg
Keywords: വിശുദ്ധ ഫൗസ്റ്റീന
Content: 22192
Category: 9
Sub Category:
Heading: ബ്രിട്ടനിലെ ഏറ്റവും വലിയ കലാമാമാങ്കമായ ഗ്രേറ്റ് ബ്രിട്ടൻ രൂപത കലോത്സവം നാളെ; പങ്കെടുക്കുന്നത് ആയിരത്തിഅഞ്ഞൂറോളം മത്സരരാർഥികൾ
Content: ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആറാമത് ബൈബിൾ കലോത്സവ മത്സരങ്ങൾക്ക് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നാളെ തിരി തെളിക്കും. പന്ത്രണ്ട് സ്റ്റേജുകളിലായി രൂപതയിലെ പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള ആയിരത്തിയഞ്ഞൂറിലധികം മത്സരാർത്ഥികൾ പങ്കെടുക്കും. രാവിലെ 8.15 ന് രജിസ്‌ട്രേഷൻ ആരംഭിക്കും. 9.15ന് ബൈബിൾ പ്രതിഷ്ഠയോടുകൂടി ഉദ്‌ഘാടന സമ്മേളനം ആരംഭിക്കും. ബൈബിൾ പ്രദിക്ഷണത്തിൽ മിഷൻ ലീഗ് കുട്ടികളും വോളന്റീഴ്സും അണിനിരക്കും. അഭിവന്ദ്യ പിതാവും തുടർന്ന് വികാരിജനറൽ അച്ചന്മാരും വൈദികരും ബൈബിൾ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും അൽമായ പ്രതിനിധികളും ചേർന്ന് തിരി തെളിക്കും. കൃത്യം പത്തുമണി മുതൽ വിവിധ സ്റ്റേജുകളിലായി മത്സരങ്ങൾ ആരംഭിക്കും. കൂടുതൽ കോച്ചുകൾ കഴിഞ്ഞ വര്ഷങ്ങളിലേതിനേക്കാൾ എത്തുന്നതിനാൽ കോച്ചുകൾ സ്കൂൾ കോമ്പൗണ്ടിൽ തന്നെ പാർക്ക് ചെയ്യുവാനുള്ള ക്രമീകരങ്ങളാണ് ചെയ്തിരിക്കുന്നത്. പതിനച്ചോളാം കോച്ചുകൾ സ്കൂൾ കോമ്പൗണ്ടിൽ പാർക്ക് ചെയ്യാവുന്ന രീതിയിലാണ് ക്രമീകരങ്ങൾ നടത്തിയിരിക്കുന്നത്. കാറുകളിൽ എത്തുന്നവർ ഗ്രാസ് ഏരിയയിലാണ് പാർക്ക് ചെയ്യേണ്ടത്. വോളന്ടീഴ്സിന്റെ നിർദേശങ്ങൾ പൂർണ്ണമായി പാലിക്കേണ്ടതാണ്. പ്രധാന സ്റ്റേജുകളുടെ അടുത്ത് മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട് . മത്സരാർത്ഥികളുടെ ചെസ്സ് നമ്പറുകൾ ഓരോ റീജിയണുകളിൽ നിന്നും നിർദേശിക്കപ്പെട്ടവർ ഡൈനിങ് ഹാളിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ നിന്നും വാങ്ങേണ്ടാതാണ്. റീജിയണലിൽ നിന്നും നിര്ദേശിക്കപ്പെട്ടവർ രാവിലെ 9.15 ന് മുന്പതന്നെ മത്സരാർത്ഥികളുടെ രജിസ്‌ട്രേഷൻ നമ്പർ കൈപ്പറ്റേണ്ടതാണ്. ഓരോ റീജിയനും നൽകുന്ന കവറിൽ ഓരോ മിഷനിൽ നിന്നും പങ്കെടുക്കുന്നവരുടെ ചെസ്സ് നമ്പറുകൾ മിഷൻ അടിസ്ഥാനത്തിൽ പ്രത്യകം തിരിച്ചായിരിക്കും വച്ചിരിക്കുക. രാവിലെ എട്ട് മണിമുതൽ ചെയ്ഞ്ചിങ് റൂമുകൾ ഉപയോഗിക്കാവുന്നതാണ് . രണ്ട് റീജിയണുകൾക്ക് ഒരു ഫിമെയിൽ ചെയ്ഞ്ചിങ് റൂം എന്ന രീതിയിൽ ആറ് ഫീമെയില് ചെയ്ഞ്ചിങ് റൂമുകളും പുരുഷൻമാർക്കായി പൊതുവായി രണ്ട് ചെയ്ഞ്ചിങ് റൂമുകളുമാണ് ഒരുക്കിയിരിക്കുന്നത്. താത്കാലികമായി ക്രമീകരിച്ചിരിക്കുന്ന ചാപ്പലിൽ അന്നേദിവസം രാവിലെ ഒന്പതുമണി മുതൽ പ്രാർത്ഥിക്കുവാനും 10 മണിക്കും 12 മണിക്കും ഉച്ചക്കുശേഷം 2 മണിക്കും 4 മണിക്കും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. ഇടവിട്ട സമയങ്ങളിൽ പരിശുദ്ധ കുർബാനയുടെ ആരാധനയും ഉണ്ടായിരിക്കുന്നതാണ്. പതിനൊന്നുമണിക്ക് ശേഷം ആദ്യ മത്സരങ്ങളുടെ ഫലം പുറത്തുവരും . ബൈബിൾ അപ്പസ്റ്റോലറ്റ് വെബ്‌സൈറ്റിൽ കൂടിയും ഡൈനിങ്ങ് ഹാളിൽ ക്രമീകരിച്ചിരിക്കുന്ന വലിയ ടെലിവിഷൻ സ്‌ക്രീനിലിലും ബൈബിൾ അപ്പസ്റ്റോലറ്റ് ജനറൽ ബോഡി ഗ്രൂപ്പിലും റിസൾട്ടുകൾ ലഭ്യമായിരിക്കും. മത്സരത്തിൽ പങ്കെടുത്ത ഷോർട് ഫിലിമുകൾ ഡൈനിങ്ങ് റൂമിൽ സജ്ജീകരിച്ചിരിക്കുന്ന സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നതാണ് . ഒന്നാം സ്ഥാനം നേടിയ ഷോർട്ട് ഫിലിം പ്രധാന വേദിയിൽ സമ്മാനദാനത്തിന് മുൻപ് പ്രദര്ശിപ്പിക്കും. അഞ്ചേമുക്കാലുമുതൽ സമ്മാനദാന ചടങ്ങുകൾ ആരംഭിച്ച് എട്ടുമണിക്ക് സമ്മാനദാനങ്ങൾ പൂർത്തിയാക്കും. രൂപത ബൈബിൾ കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങൾ പൂർത്തിയായതായി രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു. രൂപത ബൈബിൾ കലോത്സവത്തിന് നേതൃത്വം കൊടുക്കുന്നത് അഭിവന്ദ്യ പിതാവിന്റെ അനുഗ്രഹത്തോടെ പെരിയ ബഹുമാനപെട്ട വികാരി ജനറൽ ജിനോ അരീക്കാട്ട് MCBS നേതൃത്വത്തിൽ ബഹുമാനപ്പെട്ട ജോർജ് ഏറ്റുപറയിൽ അച്ചൻ ചെയർമാനായിട്ടുള്ള പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള 24 അംഗ കമ്മിഷൻ അംഗങ്ങളാണ്. രൂപത ബൈബിൾ കലോത്സവമത്സരങ്ങൾ രൂപത ഫേസ്ബുക്കിലൂടെയും യു ട്യൂബ് ചാനലിലും മാഗ്‌നവിഷൻ ചാനലിൽ കൂടിയും ലൈവ് പ്രക്ഷേപണം ഉണ്ടായിരിക്കുന്നതാണെന്നു ബൈബിൾ അപ്പസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
Image: /content_image/Events/Events-2023-11-17-12:05:50.jpg
Keywords: ബ്രിട്ട
Content: 22193
Category: 18
Sub Category:
Heading: കെആർഎൽസിസി അവാർഡുകൾ പ്രഖ്യാപിച്ചു
Content: കൊച്ചി: കേരളത്തിലെ റോമൻ കത്തോലിക്കാ സഭാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കെആർഎൽസിസിയുടെ 2023-ലെ അവാർഡുകൾ പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലെ പുരസ്കാരങ്ങൾ, ജേതാവ്, രൂപത ക്രമത്തിൽ ചുവടെ ഗുരുശ്രേഷ്ഠ സി.ജെ. റോബിൻ (കോഴിക്കോട്), വനിതാ ശക്തീകരണം- ഡോ. ഐറിസ് കൊയ്ലിയോ (തിരുവനന്തപുരം ), യുവത- ബി. സജീവ് (പുനലൂർ), സമൂഹ നിർമിതി-ബ്രദർ ജോയി പുതിയവീട്ടിൽ (കോട്ടപ്പുറം ), സാഹിത്യം-പി.എഫ്. മാത്യൂസ് (വരാപ്പുഴ), വൈജ്ഞാനിക സാഹിത്യം-ഷാർബിൻ സന്ധ്യാവ് (ആലപ്പുഴ), മാധ്യമം-ഫാ. സേവ്യർ കുടിയാംശേരി (ആലപ്പുഴ), സംരംഭക മികവ്- ഷൈജ റൂഫസ് (വരാപ്പുഴ), കലാപ്രതിഭ- റെക്സ് ഐസക് (വരാപ്പുഴ), വിദ്യാഭ്യാസം, ശാസ്ത്രം- ജോയി സെബാസ്റ്റ്യൻ (ആലപ്പുഴ), കായികം- ക്ലെയോഫാസ് അലക്സ് (തിരുവനന്തപുരം). 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡുകൾ ഡിസംബർ മൂന്നിന് എറണാകുളം ഇൻഫന്റ് ജീസസ് ഓഡിറ്റോറിയത്തിൽ നടക്കു ന്ന ലത്തീൻ കത്തോലിക്കാദിന സമ്മേളനത്തിൽ സമ്മാനിക്കും. പ്രഫ. കവിയൂർ ശിവപ്രസാദ്, പ്രഫ. റോസി തമ്പി, ഡോ. തോമസ് പനക്കളം എന്നിവരടങ്ങിയ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.
Image: /content_image/India/India-2023-11-17-13:03:47.jpg
Keywords: കെആർഎൽസിസി
Content: 22194
Category: 1
Sub Category:
Heading: മാനസിക വൈകല്യമുള്ള കുട്ടികൾക്ക് കുർബാനയും കുമ്പസാരവും അനുവദനീയമാണോ?
Content: മാമ്മോദീസ, സൈര്യലേപനം, കുർബാന ഇവ മൂന്നും 'ആത്മാവിന്റെ കൂദാശകളാണ്' (Sacraments of the soul). കൂദാശകളെല്ലാം ആത്മാവിന്റെതാണെങ്കിലും ആത്മീയ ഉണർവിനുവേണ്ടി നല്‍കുന്ന കൂദാശകളാണ് ഇവ മൂന്നും. അതുകൊണ്ട് മാനസികാരോഗ്യം നഷ്ടപ്പെട്ട വ്യക്തികളാണെങ്കിലും രോഗികളാണെങ്കിലും മറ്റുവിധത്തിലുള്ള ബുദ്ധിമുട്ടുകളുള്ളവരാണെങ്കിലും ഈ മൂന്നു കൂദാശകളും മേൽപറഞ്ഞ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യക്തികൾക്കും സ്വീകരിക്കാവുന്നവയാണ്. അതിനാൽ തന്നെ ഏതുപ്രായത്തിലുള്ള കുട്ടികൾക്കും മാമ്മോദീസയും സ്ഥൈര്യലേപനവും ദിവ്യകാരു ണ്യവും നല്കാവുന്നതാണ്. ഇവ മൂന്നും ആത്മാവിന്റെ മരുന്ന് (Medicine of the soul) ആയിട്ടാണ് അറിയപ്പെടുന്നത്. അതേസമയം കുമ്പസാരവും വിവാഹവും തിരുപ്പട്ടവും തിരിച്ചറിവുള്ളവർക്കും മാനസിക വൈകല്യം ഇല്ലാത്തവർക്കും മാത്രം സ്വീകരിക്കാവുന്ന കൂദാശകളാണ്. ആയതിനാൽ മാനസിക വൈകല്യമുള്ള കുട്ടികൾക്ക് ദിവ്യകാരുണ്യസ്വീകരണമാകാം. പക്ഷേ കുമ്പസാരമെന്ന കൂദാശ സ്വീകരിക്കാനുള്ള മാനസികാ വസ്ഥ അവർക്കില്ലാത്തതിനാൽ അതു നല്‍കാൻ പാടില്ല. അറിവോടും സമ്മതത്തോടും കൂടി ചെയ്യുന്ന പാപങ്ങൾക്ക് നൽകുന്ന മോചനം ആണല്ലോ കുമ്പസാരത്തിലൂടെ ലഭിക്കുന്നത്. Courtesy: (സീറോ മലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ പ്രസിദ്ധീകരിച്ച 'വിശ്വാസ വഴിയിലെ സംശയങ്ങള്‍' എന്ന പുസ്തകത്തില്‍ നിന്ന്‍)
Image: /content_image/QuestionAndAnswer/QuestionAndAnswer-2023-11-17-13:12:07.jpg
Keywords: കുമ്പസാ
Content: 22195
Category: 1
Sub Category:
Heading: സാത്താന്‍ സ്പെയിനിനെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്ന് അന്തരിച്ച മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ ശരിക്കും പറഞ്ഞിട്ടുണ്ടോ?
Content: അന്തരിച്ച മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ സ്പെയിനിനേക്കുറിച്ചും, സാത്താനേക്കുറിച്ചും നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. സ്പെയിനിന്റെ മുന്‍ ആഭ്യന്തരമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഡിയാസ് ആണ് ഇക്കാര്യം ഇപ്പോള്‍ ചര്‍ച്ചയാക്കിയത്. മുന്‍പാപ്പ ശരിക്കും അങ്ങിനെ പറഞ്ഞിട്ടുണ്ടോ എന്നതിന്റെ നിജസ്ഥിതി അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ ധാരാളമാണ്. ഇക്കഴിഞ്ഞ നവംബര്‍ 11­-ന് കത്തോലിക്കാ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ‘എക്സ’ല്‍ കുറിച്ച് ഒരു പോസ്റ്റ്‌ വൈറല്‍ ആയിരുന്നു. “ചരിത്രത്തിലുടനീളം സ്പെയിന്‍ ചെയ്തതെന്താണെന്ന് സാത്താനറിയാം: അമേരിക്കന്‍ വന്‍കരയുടെ സുവിശേഷവല്‍ക്കരണം, പ്രതി-നവീകരണ സമയത്ത് സ്പെയിന്‍ വഹിച്ച് പങ്ക്...സാത്താന്‍ ഇതില്‍ കൂടുതല്‍ ആക്രമിക്കും, സാത്താന്‍ സ്പെയിനിനെ ആക്രമിക്കും” എന്ന് മുന്‍പാപ്പ പറഞ്ഞിട്ടുണ്ടെന്നാണ് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ ഈ പരാമര്‍ശത്തേക്കുറിച്ച് മുന്‍പാപ്പയുടെ പ്രസംഗങ്ങളിലോ രചനകളിലോ യാതൊന്നും പറയുന്നില്ല. 2015 ജൂണ്‍ 17-ന് മാറ്റര്‍ ഏക്ലെസ്യ ആശ്രമത്തില്‍ വെച്ച് താനും ബെനഡിക്ട് പതിനാറാമനും തമ്മില്‍ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയില്‍ വെച്ചാണ് മുന്‍പാപ്പ ഇങ്ങിനെ പറഞ്ഞതെന്നാണ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറയുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ ഓണ്‍ലൈന്‍ കോണ്‍ഫ്രന്‍സില്‍ വെച്ച് മുന്‍പാപ്പ പറഞ്ഞതിനെക്കുറിച്ച് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് വിവരിച്ചു എന്നാണ് കത്തോലിക്കാ ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് ഭാഷാ പങ്കാളിയായ എ.സി.ഐ പ്രെന്‍സായുടെ 2020 ജൂണ്‍ 14-ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാറ്റലോണിയന്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങളാല്‍ രാജ്യം പ്രശ്നങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നതിനാല്‍ സ്പെയിനിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോഴാണ് മുന്‍പാപ്പ ഈ അഭിപ്രായ പ്രകടനം നടത്തിയതെന്നാണ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറഞ്ഞത്. 2017 ഒക്ടോബറില്‍ കാറ്റലോണിയന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യത്തേക്കുറിച്ച് ഒരു ജനഹിതപരിശോധന നടത്തി. സ്പാനിഷ് സര്‍ക്കാര്‍ ഇതിന് നിയമസാധുത നല്‍കിയിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം കാറ്റലോണിയക്ക് സ്വാതന്ത്ര്യം വേണമെന്നും വേണ്ട എന്നും പറഞ്ഞുകൊണ്ട് നിരവധി പ്രതിഷേധങ്ങള്‍ നടക്കുകയുണ്ടായി. സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടിയും, ജുണ്ട്സ് പെര്‍ കാറ്റലോണിയയും (ടുഗെദര്‍ ഫോര്‍ കാറ്റല്‍ലോണിയ) തമ്മില്‍ ഉണ്ടാക്കിയ ഒരു കരാറിന്റെ പേരില്‍ സ്പെയിനില്‍ ഇപ്പോള്‍ ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയാണ് ഉള്ളത്. രാജ്യത്തിന്റെ പരമോന്നത കോടതി രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷിച്ച കാറ്റലോണിയന്‍ വിഘടനവാദികള്‍ക്ക് പൊതുമാപ്പ് നല്‍കണമെന്നും ഈ കരാറില്‍ പറയുന്നുണ്ട്. ഈ രാഷ്ട്രീയ കരാറിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍തോതിലുള്ള പ്രതിഷേധങ്ങള്‍ നടക്കുകയുണ്ടായി. ‘അധാര്‍മ്മികം’ എന്നാണ് ചില കത്തോലിക്കാ മെത്രാന്‍മാര്‍ ഈ കരാറിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
Image: /content_image/News/News-2023-11-17-13:36:12.jpg
Keywords:
Content: 22196
Category: 1
Sub Category:
Heading: ''എല്ലാ സ്ത്രീകള്‍ക്കുമൊപ്പം, എല്ലാ കുഞ്ഞുങ്ങള്‍ക്കും വേണ്ടി” : മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയുടെ പ്രമേയം പുറത്തുവിട്ടു
Content: വാഷിംഗ്ടണ്‍ ഡി‌സി: അടുത്ത വര്‍ഷം ജനുവരി 19-ന് നടക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയുടെ മുഖ്യപ്രമേയം സംഘാടകരായ മാര്‍ച്ച് ഫോര്‍ ലൈഫ് എജ്യൂക്കേഷനും, ഡിഫന്‍സ് ഫണ്ടും പുറത്തുവിട്ടു. ''എല്ലാ സ്ത്രീകള്‍ക്കുമൊപ്പം, എല്ലാ കുട്ടികള്‍ക്കും വേണ്ടി'' എന്നതാണ് അടുത്ത വര്‍ഷത്തെ മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയുടെ മുഖ്യ പ്രമേയം. അമ്മയെയും, കുഞ്ഞിനേയും പരിപാലിക്കണം എന്ന വസ്തുത എടുത്തുകാട്ടുന്നതാണ് പ്രമേയം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഹെറിറ്റേജ് ഫൗണ്ടേഷനില്‍വെച്ചാണ് മാര്‍ച്ച് ഫോര്‍ ലൈഫ് പ്രസിഡന്റ് ജീന്‍ മാന്‍സിനി റാലിയുടെ മുഖ്യപ്രമേയം പുറത്തുവിട്ടത്. ഗര്‍ഭധാരണത്തിന് മുന്‍പും, ഗര്‍ഭധാരണത്തിലും, അതിന് ശേഷവും സ്ത്രീകളെ സഹായിക്കുന്നതാണ് പ്രോലൈഫ് പ്രസ്ഥാനമെന്നു മാന്‍സിനി വിവരിച്ചു. ഇതോടൊപ്പം വിവിധ ചര്‍ച്ചകളും നടന്നു. വെര്‍മോണ്ടിലെ ബ്രാറ്റില്‍ബോറോയിലെ ബ്രാഞ്ചസ് പ്രെഗ്നന്‍സി റിസോഴ്സ് സെന്ററിന്റെ എക്സിക്യുട്ടീവ്‌ ഡയറക്ടറായ ജീന്‍ മേരി ഡേവിസ്, ഡിവൈന്‍ മേഴ്സി പ്രോലൈഫ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഡോ. ജോണ്‍ ബ്രുച്ചാല്‍സ്കി, മിസ്സിസിപ്പി ഡെപ്യൂട്ടി അറ്റോര്‍ണി ജെനറല്‍ വിറ്റ്‌നി ലിപ്സ്കൊംബ് തുടങ്ങിയവര്‍ക്കൊപ്പമാണ് ഗര്‍ഭവതികളെയും, അമ്മമാരെയും, കുട്ടികളേയും ഒരുമിച്ച് പരിപാലിക്കുവാന്‍ കഴിയുന്ന വഴികളെക്കുറിച്ച് ചര്‍ച്ച നടത്തിയത്. ഗർഭഛിദ്രത്തിനെതിരെ വാഷിംഗ്ടണ്‍ ഡി.സിയിൽ എല്ലാവർഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് ‘മാർച്ച് ഫോർ ലൈഫ്’. ഡിഫെൻസ് ഫണ്ടിന്റേയും മാർച്ച് ഫോർ എഡ്യുക്കേഷന്റേയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. ഭ്രൂണഹത്യ എന്ന മാരക തിന്മയ്ക്കെതിരെ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ പ്രോലൈഫ് റാലിയാണ് മാര്‍ച്ച് ഫോര്‍ ലൈഫ്. കത്തോലിക്ക സഭയില്‍ നിന്നു ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സമൂഹങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ റാലിയില്‍ പങ്കെടുക്കും. എല്ലാ വര്‍ഷവും റാലിയില്‍ നൂറുകണക്കിന് മലയാളികളും അണിനിരക്കുന്നുണ്ട്.
Image: /content_image/News/News-2023-11-17-18:32:34.jpg
Keywords: മാര്‍ച്ച് ഫോര്‍
Content: 22197
Category: 1
Sub Category:
Heading: ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്: സിനിമ റിവ്യൂ
Content: മധ്യപ്രദേശിലെ പീഡിത ജനതയ്ക്കായി ജീവിതം ബലിയാക്കിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ത്യാഗോജ്വലമായ ജീവിതം പ്രമേയമാക്കി ഒരുക്കിയ സിനിമയാണ് ''ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്''. സമൂഹത്തിൽ മുഖമില്ലാതായിപോയ ഒരു ജനതയുടെ മുഖമായി മാറിയ സിസ്റ്റർ റാണി മരിയയുടെ സഹായത്തിന്റെ, പരിത്യാഗത്തിന്റെ, സാക്ഷിത്വത്തിന്റെ, അവസാനം അനർവചനീയമായ ക്ഷമയുടെ കഥ. അക്ഷരക്കൂട്ടുകളിലും വാമൊഴികളിലും വഴി സിസ്റ്റർ. റാണി മരിയയെക്കുറിച്ച് അറിഞ്ഞതിലും അധികമായി സംഘർഷഭരിതവും സംഭവബഹുലവും ഒപ്പം അഹിംസയുടേയും സമാധാനത്തിന്റെയും മാർഗ്ഗത്തിലൂന്നിയതുമായ അറിയാക്കഥകളെക്കൂടി അനാവരണം ചെയ്തുകൊണ്ടാണ് ''ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്'' എന്ന ഈ ചലച്ചിത്രം തെളിയുന്നത്. സന്യാസത്തെയും പൗരാഹിത്യത്തെയും അങ്ങേയറ്റം ആക്ഷേപിക്കുന്നതിൽ ഇന്നത്തെ സിനിമാലോകം മത്സരിക്കുമ്പോൾ എന്താണ് സന്യാസമെന്ന് ഒരു നേർകാഴ്ച്ചപോലെ ദൃശ്യാവിഷ്കാരം നടത്തുകയാണ് ഈ സിനിമ. എന്തിനാണ് നിങ്ങളെപ്പോലെയുള്ള സന്യാസിനികൾ ആരാരുമില്ലാത്ത ഞങ്ങൾക്ക് വേണ്ടി ഇങ്ങനെ ജീവിക്കുന്നത് എന്ന സിനിമയിലെ ഒരു കഥാപാത്രത്തിന്റെ ചോദ്യത്തിന് സിസ്റ്റർ റാണി മരിയ പറയുന്ന ഉത്തരം വളരെ ശ്രദ്ധേയമാണ്, ''നീ ആ സൂര്യനെ നോക്കിയേ... സൂര്യൻ എന്തിനാണ് നമുക്ക് പ്രകാശം തരുന്നതെന്ന് ആരെങ്കിലും ചോദിച്ചിക്കാറുണ്ടോ?'' മറ്റുള്ളവർക്ക് വേണ്ടി ജീവിതം വിട്ടുകൊടുക്കുന്നതിൽ അർത്ഥമുണ്ടെന്ന് തെളീക്കുന്നതാണ് സന്യാസത്തിന്റെ യഥാർത്ഥ സൗന്ദര്യമെന്ന് സിസ്റ്റർ റാണി മരിയ ഈ ലോകത്തിനു കാണിച്ചുകൊടുക്കുകയാണ്. സുവിശേഷത്തിലൂടെ കടന്നുപോകുമ്പോൾ കുരിശിലെ ക്രിസ്തുവിന്റെ മരണമല്ല സുവിശേഷത്തിന്റെ ക്ലൈമാക്സ്. മറിച്ച് അവൻ പറയുന്നുണ്ട് അവർ ചെയ്യുന്നത് എന്താണെന്ന് അവർ അറിയുന്നില്ല അവരോട് ക്ഷമിക്കണമേയെന്ന്. ഇത് പറഞ്ഞപ്പോൾ യേശുവിന്റെ മഹത്വം വളർന്നത് കുരിശിനപ്പുറത്തേക്കാണ്. സിനിമയിലും സിസ്റ്റർ റാണി മരിയ കുത്തേറ്റ് മരിക്കുന്നതല്ല ക്ലൈമാക്സ് രംഗം. മറിച്ച് സിസ്റ്റർ റാണി മരിയയുടെ അമ്മ 'എന്റെ മകളുടെ രക്തം വീണ കൈ ഞാനൊന്ന് ചുംബിച്ചോട്ടെ' എന്ന് പറഞ്ഞുകൊണ്ട് സിസ്റ്ററുടെ കൊലയാളിയായ സമന്ദർ സിംഗിനെ സ്വന്തം മകനായി സ്വീകരിക്കുന്നതാണ്. ഇവിടെ സുവിശേഷത്തെ ഇതിനെക്കാളും അർത്ഥപൂർണ്ണമായി ദൃശ്യവിൽക്കരിക്കുന്നത് അസാധ്യമാണ്. ഒരു സന്യാസിനിയുടെ ജീവചരിത്രം ഇതുപോലെ സിനിമയായി കേരളത്തിലെ ബിഗ് സ്ക്രീനുകളിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ഈ അപൂർവ്വമായൊരു ചരിത്ര നിമിഷത്തിൽ സിനിമയുടെ സംവിധായാകൻ പ്രൊഫ. ഡോ. ഷെയ്സൻ ഔസേപ്പിനെയും ട്രൈലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ സിനിമ നിർമ്മിച്ച സാന്ദ്ര ഡിസൂസ്സയെയും ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയ അൽഫോൻസ് ജോസഫിനേയും ക്യാമറാമാൻ മഹേഷ് ആനെയേയും ബേബിച്ചൻ എർത്തയിലിന്റെ പുസ്തകങ്ങൾ പ്രചോദനമായി ഈ ചിത്രത്തിന് തിരക്കഥ സംഭാഷണം രചിച്ചിച്ച ജയ്പാൽ ആനന്ദിനേയും ഓരോ കഥാപാത്രങ്ങൾക്കും ജീവൻ പകർന്ന ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 150 ൽ പരം പ്രശസ്തരായ കലാകാരന്മാർക്കും ഒത്തിരി നന്ദി. ജീവിതത്തിൽ എന്നെങ്കിലും ക്രൈസ്തവ സന്യസ്തരുടെ നന്മകൾ സ്വീകരിച്ചുവരും ക്രൈസ്തവ സന്യസ്തരുടെ നന്മ ആഗ്രഹിക്കുകയും അവരെ സ്നേഹിക്കുകയും ചെയ്യുന്ന കേരളത്തിലെ ഓരോ വ്യക്തികളോടും: ഈ സിനിമ നിങ്ങൾ കാണാതെ പോകരുത്. കുടുംബസമേതം എല്ലാവരും ഈ സിനിമ കണ്ട് ക്രൈസ്തവ സന്യസ്തരെ പ്രോത്സാഹിപ്പിക്കണം. കാരണം ദൈവ സ്നേഹത്തേയും സഹോദര സ്നേഹത്തേയും പ്രതി സ്വന്തം ഭവനത്തെയും മാതാപിതാക്കളെയും ഉറ്റവരെയും സ്വദേശത്തെയും ഒക്കെ ഉപേക്ഷിച്ച് ലോകത്തിന്റെ ഏതെങ്കിലും ഒരു കുഗ്രാമത്തിൽ മറ്റുള്ളവർക്കായി ജീവിതം മാറ്റി വച്ചിരിക്കുന്ന ജീവിതമാണ് സന്യാസ ജീവിതം. ഈ സിനിമക്ക് ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിലെ നായിക വിൻസി അലോഷ്യസിന് മികച്ച നടിക്കും സംവിധായകൻ ഷൈസൺ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള അവാർഡുകളും, പാരീസ് സിനി ഫിയസ്റ്റയിൽ "ബെസ്റ്റ് വുമൻസ് ഫിലിം "പുരസ്കാരവും കാനഡയിലെ torrento ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ "ബെസ്റ്റ് ഹ്യൂമൻ റൈറ്സ് ഫിലിം" പുരസ്കാരവും നേടിയത് ഉൾപ്പെടെ മുപ്പതിലധികം രാജ്യാന്തര പുരസ്കാരങ്ങളാണ് സിനിമ കരസ്ഥമാക്കിയത്.
Image: /content_image/News/News-2023-11-17-21:29:04.jpg
Keywords: സിനിമ
Content: 22198
Category: 1
Sub Category:
Heading: 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' സിനിമയ്ക്കു ആദ്യ ദിനത്തില്‍ മികച്ച പ്രതികരണം; കൂടുതല്‍ തീയേറ്ററുകളിലേക്ക്
Content: കൊച്ചി: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി ഷെയ്സൺ പി. ഔസേഫ് സംവിധാനം ചെയ്ത "ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' സിനിമയ്ക്കു മികച്ച പ്രതികരണം. കേരളത്തിലെ 35 തിയേറ്ററുകളിലാണ് ഇന്നലെ സിനിമ റിലീസ് ചെയ്തത്. നിറഞ്ഞ സദസ്സിലാണ് മിക്കയിടങ്ങളിലും പ്രദര്‍ശനം നടന്നത്. റാണി മരിയയായി അഭിനയിച്ച വിൻസി അലോഷ്യസ് ഉള്‍പ്പെടെ എല്ലാവരും മികച്ച പ്രകടനമാണു കാഴ്ചവച്ചതെന്ന് സിനിമ കണ്ടിറങ്ങിയവർ പ്രതികരിച്ചു. അതേസമയം സിനിമ കൂടുതല്‍ തീയേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തിക്കുന്നുണ്ട്. കട്ടപ്പന - ഐശ്വര്യ, കാസർഗോഡ്- കൃഷ്ണ, കാഞ്ഞങ്ങാട്- വിനായക, പുൽപ്പള്ളി- ബ്ലൂമൂണ്‍, പെരിന്തൽമണ്ണ- വിസ്മയ തുടങ്ങിയ തീയേറ്ററുകളിലാണ് പുതുതായി ഷോ ക്രമീകരിക്കുന്നത്. സിനിമ തിയേറ്ററുകളിലെത്തും മുമ്പേ മുപ്പതോളം പുരസ്കാരങ്ങൾ തേടിയെത്തി. മികച്ച നടി, മികച്ച സംവിധായകൻ എന്നിവയുൾപ്പെടെ, ദേശീയ, അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിലാണ് പുരസ്കാരങ്ങൾ സ്വന്തമാക്കിയത്.
Image: /content_image/News/News-2023-11-18-08:53:53.jpg
Keywords: ഫേസ് ഓഫ് ദ ഫേസ്‌
Content: 22200
Category: 1
Sub Category:
Heading: ഭ്രൂണഹത്യ എതിർക്കുകയെന്നതാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് യു‌എസ് മെത്രാന്‍ സമിതി; വെല്ലുവിളിയാകുക ബൈഡന്
Content: വാഷിംഗ്ടണ്‍ ഡി‌സി: മാരക പാപമായ ഭ്രൂണഹത്യയെ ശക്തമായി അപലപിച്ചു അമേരിക്കയിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്ക് വേണ്ടി അമേരിക്കൻ മെത്രാൻ സമിതി മാർഗ്ഗനിർദ്ദേശ രേഖ പുറത്തിറക്കി. 225 അംഗങ്ങൾ ബാൾട്ടിമോറിൽ നടന്ന വാർഷിക സമ്മേളനത്തിൽ മാർഗ്ഗനിർദ്ദേശ രേഖയുടെ പുതുക്കിയ ആമുഖത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇടവക ബുള്ളറ്റിനുകളിൽ നൽകാനായി വിശ്വാസികൾക്ക് വേണ്ടി ഏതാനും മാർഗനിർദേശങ്ങൾക്കും വോട്ടെടുപ്പിലൂടെ അവർ അംഗീകാരം നൽകി. എതിർക്കാൻ ശേഷിയില്ലാത്ത, ശബ്ദമില്ലാത്ത സഹോദരന്മാർക്കും, സഹോദരിമാർക്കും നേരെ നടക്കുന്ന അക്രമണമാണ് ഭ്രൂണഹത്യയെന്നും 10 ലക്ഷത്തിന് മുകളിൽ ജീവന്‍ ഒരു വർഷം രാജ്യത്ത് ഇതിലൂടെ നശിപ്പിക്കപ്പെടുന്നുണ്ടെന്നും മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി. അതിനാൽ ഭ്രൂണഹത്യ എന്നത് തങ്ങളുടെ പ്രഥമ പരിഗണനാ വിഷയമായി തുടരുന്നു. ഭ്രൂണഹത്യ, തോക്ക് അക്രമണം, തീവ്രവാദം, ദയാവധം, മനുഷ്യക്കടത്ത് തുടങ്ങിയവയെ ജീവനും, മനുഷ്യ വ്യക്തിയുടെ ജീവനും മഹത്വത്തിനും എതിരായിട്ടുള്ള അവസ്ഥകളെ മറ്റ് മാരക ഭീഷണികളായി മാർഗ്ഗനിർദ്ദേശ രേഖ വിശേഷിപ്പിക്കുന്നു. നിരവധി വിഷയങ്ങൾ പ്രധാനപ്പെട്ടതാണെങ്കിലും, എല്ലാ വിഷയങ്ങളും തുല്യമായി പരിഗണിക്കാൻ സാധിക്കില്ലായെന്നു വോട്ടെടുപ്പിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അമേരിക്കൻ മെത്രാൻ സമിതിയുടെ സഹ അധ്യക്ഷനായ ബാൾട്ടിമോർ ആർച്ച് ബിഷപ്പ് വില്യം ലോറി പറഞ്ഞു. ഗർഭധാരണത്തോട് അനുബന്ധിച്ച് പ്രതിസന്ധി നേരിടുന്ന സ്ത്രീകൾക്കും, ഗർഭസ്ഥ ശിശുക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കാനും, അവർക്ക് ആവശ്യമുള്ള പിന്തുണയും, സേവനങ്ങളും നൽകാനുമാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ജീവന് വില നൽകാത്ത, മരണസംസ്കാരത്തിൽപ്പെട്ട കാലത്ത് ഒരു കത്തോലിക്കാ കുടുംബം പോലെ മെത്രാന്മാർ ഒരുമിച്ചു നിൽക്കുകയാണെന്ന് ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. 'ഫോമിങ് കോൺസയൻസസ് ഫോർ ഫേത്ത്ഫുൾ സിറ്റിസൺഷിപ്പ്' എന്ന പേരിലുള്ള മാർഗനിർദ്ദേശ രേഖ 2007ലാണ് ആദ്യമായി മെത്രാൻ സമിതി പുറത്തിറക്കിയത്. നാലുവർഷം കൂടുമ്പോൾ ഈ മാർഗ്ഗരേഖ പുതുക്കാറുണ്ട്. അതേസമയം വോട്ടർമാർക്ക് വേണ്ടി അമേരിക്കൻ മെത്രാൻ സമിതി മാർഗ്ഗനിർദ്ദേശ രേഖയുടെ ആമുഖം വെല്ലുവിളിയായിരിക്കുന്നത് നിലവിലെ അമേരിക്കന്‍ പ്രസിഡന്റായ ജോ ബൈഡനാണ്. ഭ്രൂണഹത്യ എന്ന മാരക തിന്മയെ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്ന ഡെമോക്രാറ്റിക് നേതാവാണ് യുഎസ് പ്രസിഡന്‍റ് ബൈഡന്‍. കത്തോലിക്കാ വിശ്വാസി എന്ന് അവകാശപ്പെടുമ്പോഴും യാതൊരു ധാര്‍മ്മികതയും ഇല്ലാതെ നിലകൊള്ളുന്ന ജോ ബൈഡന്റെ നിലപാടുകള്‍ നിരവധി വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ബൈഡന്‍റെ ഭ്രൂണഹത്യ അനുകൂല സമീപനത്തെ ചോദ്യം ചെയ്തു നിരവധി തവണ മെത്രാന്‍ സമിതി രംഗത്തുവന്നിരിന്നു.
Image: /content_image/News/News-2023-11-18-10:47:52.jpg
Keywords: ബൈഡ, ഭ്രൂണഹത്യ
Content: 22201
Category: 1
Sub Category:
Heading: മറിയം ആദ്യത്തെ പ്രേഷിത ശിഷ്യ: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നമ്മുടെ ജീവിതത്തിലേക്ക് ദൈവത്തെ എങ്ങനെ സ്വാഗതം ചെയ്യണമെന്നു കാണിച്ചു തന്ന വ്യക്തിയാണ് പരിശുദ്ധ മറിയമെന്നും, ദൈവമാതാവ് ആദ്യത്തെ പ്രേഷിത ശിഷ്യയാണെന്നും ഫ്രാന്‍സിസ് പാപ്പ. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഫിലിപ്പീന്‍സിലെ ഒസാമിസ് അതിരൂപതയിൽ നിന്നു വന്ന തീർത്ഥാടകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യേശുവിന്റെ അമ്മയായതിനാൽ കാനായിലെ പോലെ എങ്ങനെ യേശുവിന്റെ മുന്നിൽ നമ്മുടെ ആവശ്യങ്ങൾ അവതരിപ്പിക്കണമെന്നു അറിയാവുന്നവളാണ് പരിശുദ്ധ മറിയമെന്നും പാപ്പ സൂചിപ്പിച്ചു. മറിയമാണ് യേശുവിന്റെ ശിഷ്യരെന്ന നിലയിൽ അവന്റെ വചനം ശ്രവിക്കാനും ഹൃദയത്തിൽ ധ്യാനിക്കാനും അത് മറ്റുള്ളവരിലെത്തിക്കാനും കാണിച്ചുതന്ന ആദ്യത്തെ പ്രേഷിതശിഷ്യ. ഈ തീർത്ഥാടനം നമ്മെ ഓരോരുത്തരേയും മറിയത്തെപോലെ കർത്താവുമായുള്ള കണ്ടുമുട്ടലിൽ അവന്റെ സാന്നിധ്യത്തിന്റെയും ദയയുടെയും സ്നേഹത്തിന്റെയും മിഷ്ണറി ശിഷ്യരായി രൂപാന്തരപ്പെടുത്തട്ടെയെന്ന് പാപ്പ ആശംസിച്ചു. രൂപതയിലെ ജൂബിലിയുടെ മറ്റ് ആഘോഷങ്ങൾ അതിരൂപതയിലെ മുഴുവൻ അംഗങ്ങളെയും കർത്താവിന്റെ വിശ്വസ്ത ശിഷ്യരായി ജീവിക്കാനുള്ള അവരുടെ ജ്ഞാനസ്നാന വിളിയുടെ അനുസ്മരണത്തിലേക്കും നയിക്കട്ടെയെന്നും പാപ്പ പറഞ്ഞു. യുവാക്കൾക്കും രോഗികൾക്കും വൃദ്ധർക്കും ദരിദ്രർക്കും യേശുവിന്റെ സ്നേഹത്താലുള്ള കരുണയുടെ പ്രവർത്തികൾ പരിശീലിക്കാന്‍ പാപ്പ ആഹ്വാനം ചെയ്തു. കരുണയുടെയും ഐക്യദാർഢ്യത്തിന്റെയും മാതൃകകളാകാൻ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളെ ക്ഷണിച്ചു. സുവിശേഷ പ്രഘോഷണത്തിനായി പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന പുതിയ പാതകൾ തിരിച്ചറിയണം. രൂപതയിലെ മുഴുവൻ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും തനിക്കു വേണ്ടി പ്രാർത്ഥന അഭ്യർത്ഥിക്കുകയും ചെയ്തുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.
Image: /content_image/News/News-2023-11-18-12:14:00.jpg
Keywords: പാപ്പ