category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബ്രിട്ടനിലെ ഏറ്റവും വലിയ കലാമാമാങ്കമായ ഗ്രേറ്റ് ബ്രിട്ടൻ രൂപത കലോത്സവം നാളെ; പങ്കെടുക്കുന്നത് ആയിരത്തിഅഞ്ഞൂറോളം മത്സരരാർഥികൾ
Contentബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആറാമത് ബൈബിൾ കലോത്സവ മത്സരങ്ങൾക്ക് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നാളെ തിരി തെളിക്കും. പന്ത്രണ്ട് സ്റ്റേജുകളിലായി രൂപതയിലെ പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള ആയിരത്തിയഞ്ഞൂറിലധികം മത്സരാർത്ഥികൾ പങ്കെടുക്കും. രാവിലെ 8.15 ന് രജിസ്‌ട്രേഷൻ ആരംഭിക്കും. 9.15ന് ബൈബിൾ പ്രതിഷ്ഠയോടുകൂടി ഉദ്‌ഘാടന സമ്മേളനം ആരംഭിക്കും. ബൈബിൾ പ്രദിക്ഷണത്തിൽ മിഷൻ ലീഗ് കുട്ടികളും വോളന്റീഴ്സും അണിനിരക്കും. അഭിവന്ദ്യ പിതാവും തുടർന്ന് വികാരിജനറൽ അച്ചന്മാരും വൈദികരും ബൈബിൾ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും അൽമായ പ്രതിനിധികളും ചേർന്ന് തിരി തെളിക്കും. കൃത്യം പത്തുമണി മുതൽ വിവിധ സ്റ്റേജുകളിലായി മത്സരങ്ങൾ ആരംഭിക്കും. കൂടുതൽ കോച്ചുകൾ കഴിഞ്ഞ വര്ഷങ്ങളിലേതിനേക്കാൾ എത്തുന്നതിനാൽ കോച്ചുകൾ സ്കൂൾ കോമ്പൗണ്ടിൽ തന്നെ പാർക്ക് ചെയ്യുവാനുള്ള ക്രമീകരങ്ങളാണ് ചെയ്തിരിക്കുന്നത്. പതിനച്ചോളാം കോച്ചുകൾ സ്കൂൾ കോമ്പൗണ്ടിൽ പാർക്ക് ചെയ്യാവുന്ന രീതിയിലാണ് ക്രമീകരങ്ങൾ നടത്തിയിരിക്കുന്നത്. കാറുകളിൽ എത്തുന്നവർ ഗ്രാസ് ഏരിയയിലാണ് പാർക്ക് ചെയ്യേണ്ടത്. വോളന്ടീഴ്സിന്റെ നിർദേശങ്ങൾ പൂർണ്ണമായി പാലിക്കേണ്ടതാണ്. പ്രധാന സ്റ്റേജുകളുടെ അടുത്ത് മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട് . മത്സരാർത്ഥികളുടെ ചെസ്സ് നമ്പറുകൾ ഓരോ റീജിയണുകളിൽ നിന്നും നിർദേശിക്കപ്പെട്ടവർ ഡൈനിങ് ഹാളിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ നിന്നും വാങ്ങേണ്ടാതാണ്. റീജിയണലിൽ നിന്നും നിര്ദേശിക്കപ്പെട്ടവർ രാവിലെ 9.15 ന് മുന്പതന്നെ മത്സരാർത്ഥികളുടെ രജിസ്‌ട്രേഷൻ നമ്പർ കൈപ്പറ്റേണ്ടതാണ്. ഓരോ റീജിയനും നൽകുന്ന കവറിൽ ഓരോ മിഷനിൽ നിന്നും പങ്കെടുക്കുന്നവരുടെ ചെസ്സ് നമ്പറുകൾ മിഷൻ അടിസ്ഥാനത്തിൽ പ്രത്യകം തിരിച്ചായിരിക്കും വച്ചിരിക്കുക. രാവിലെ എട്ട് മണിമുതൽ ചെയ്ഞ്ചിങ് റൂമുകൾ ഉപയോഗിക്കാവുന്നതാണ് . രണ്ട് റീജിയണുകൾക്ക് ഒരു ഫിമെയിൽ ചെയ്ഞ്ചിങ് റൂം എന്ന രീതിയിൽ ആറ് ഫീമെയില് ചെയ്ഞ്ചിങ് റൂമുകളും പുരുഷൻമാർക്കായി പൊതുവായി രണ്ട് ചെയ്ഞ്ചിങ് റൂമുകളുമാണ് ഒരുക്കിയിരിക്കുന്നത്. താത്കാലികമായി ക്രമീകരിച്ചിരിക്കുന്ന ചാപ്പലിൽ അന്നേദിവസം രാവിലെ ഒന്പതുമണി മുതൽ പ്രാർത്ഥിക്കുവാനും 10 മണിക്കും 12 മണിക്കും ഉച്ചക്കുശേഷം 2 മണിക്കും 4 മണിക്കും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. ഇടവിട്ട സമയങ്ങളിൽ പരിശുദ്ധ കുർബാനയുടെ ആരാധനയും ഉണ്ടായിരിക്കുന്നതാണ്. പതിനൊന്നുമണിക്ക് ശേഷം ആദ്യ മത്സരങ്ങളുടെ ഫലം പുറത്തുവരും . ബൈബിൾ അപ്പസ്റ്റോലറ്റ് വെബ്‌സൈറ്റിൽ കൂടിയും ഡൈനിങ്ങ് ഹാളിൽ ക്രമീകരിച്ചിരിക്കുന്ന വലിയ ടെലിവിഷൻ സ്‌ക്രീനിലിലും ബൈബിൾ അപ്പസ്റ്റോലറ്റ് ജനറൽ ബോഡി ഗ്രൂപ്പിലും റിസൾട്ടുകൾ ലഭ്യമായിരിക്കും. മത്സരത്തിൽ പങ്കെടുത്ത ഷോർട് ഫിലിമുകൾ ഡൈനിങ്ങ് റൂമിൽ സജ്ജീകരിച്ചിരിക്കുന്ന സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നതാണ് . ഒന്നാം സ്ഥാനം നേടിയ ഷോർട്ട് ഫിലിം പ്രധാന വേദിയിൽ സമ്മാനദാനത്തിന് മുൻപ് പ്രദര്ശിപ്പിക്കും. അഞ്ചേമുക്കാലുമുതൽ സമ്മാനദാന ചടങ്ങുകൾ ആരംഭിച്ച് എട്ടുമണിക്ക് സമ്മാനദാനങ്ങൾ പൂർത്തിയാക്കും. രൂപത ബൈബിൾ കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങൾ പൂർത്തിയായതായി രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു. രൂപത ബൈബിൾ കലോത്സവത്തിന് നേതൃത്വം കൊടുക്കുന്നത് അഭിവന്ദ്യ പിതാവിന്റെ അനുഗ്രഹത്തോടെ പെരിയ ബഹുമാനപെട്ട വികാരി ജനറൽ ജിനോ അരീക്കാട്ട് MCBS നേതൃത്വത്തിൽ ബഹുമാനപ്പെട്ട ജോർജ് ഏറ്റുപറയിൽ അച്ചൻ ചെയർമാനായിട്ടുള്ള പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള 24 അംഗ കമ്മിഷൻ അംഗങ്ങളാണ്. രൂപത ബൈബിൾ കലോത്സവമത്സരങ്ങൾ രൂപത ഫേസ്ബുക്കിലൂടെയും യു ട്യൂബ് ചാനലിലും മാഗ്‌നവിഷൻ ചാനലിൽ കൂടിയും ലൈവ് പ്രക്ഷേപണം ഉണ്ടായിരിക്കുന്നതാണെന്നു ബൈബിൾ അപ്പസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-11-17 12:03:00
Keywordsബ്രിട്ട
Created Date2023-11-17 12:05:50