Contents

Displaying 21761-21770 of 24998 results.
Content: 22171
Category: 1
Sub Category:
Heading: കുമ്പസാരത്തിന് പിന്നാലെ മോഷ്ടാക്കൾക്കു മാനസാന്തരം: സ്പെയിനില്‍ മോഷണം പോയ വിശുദ്ധ വസ്തുക്കൾ തിരികെ നൽകി
Content: മാഡ്രിഡ്: സ്പെയിനില്‍ ചാപ്പലിൽ നിന്നും മോഷ്ടിച്ച വിവിധ വിശുദ്ധ വസ്തുക്കൾ മോഷ്ടാക്കൾ തിരികെ നൽകി. ഒറിഹുവേല രൂപതയിൽ സ്ഥിതി ചെയ്യുന്ന ചാപ്പലിൽ നിന്നും മോഷ്ടിച്ച വിശുദ്ധ വസ്തുക്കൾ കുമ്പസാരിച്ചതിനു പിന്നാലെയാണ് മോഷ്ടാക്കൾ തിരികെ നൽകിയത്. ഈ വിവരം രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് മുന്നില്ലാണ് പുറത്തുവിട്ടത്. റേഡിയോ മരിയ സ്പെയിനിന്റെ സിക്സ്ത് കോണ്ടിനെന്റ് എന്ന പരിപാടിയിൽ പങ്കെടുക്കുന്ന വേളയിലായിരിന്നു ബിഷപ്പിന്റെ വെളിപെടുത്തൽ. നവംബർ 5 ഞായറാഴ്ച പുലർച്ചെയായിരിന്നു ടൊറെവീജയിലെ (അലികാന്റെ പ്രവിശ്യയിലെ ഒരു പട്ടണം) ക്വിറോൺ ഹോസ്പിറ്റലിലെ ചാപ്പലില്‍ അതിക്രമിച്ചു കയറിയ മോഷ്ട്ടാക്കള്‍ മോഷണം നടത്തിയത്. മോഷ്ടാക്കൾ വിശുദ്ധ കുർബാന സൂക്ഷിച്ചിരുന്ന കുസ്തോതിയും, അൾത്താരയിലെ കുരിശും, പ്രാർത്ഥനാ പുസ്തകങ്ങളും അടക്കം നിരവധി വിശുദ്ധ വസ്തുക്കള്‍ അവിടെ നിന്ന് കടത്തിക്കൊണ്ടു പോയിരുന്നതായി ചാപ്ലിനായ ഫാ. ജാവിയർ വിസൻസ് പറഞ്ഞു. ഇതിന് പിന്നാലെ വിശുദ്ധ കുർബാനയോട് അനാദരവു ഉണ്ടായതിനാല്‍ പാപ പരിഹാര പ്രാർത്ഥന നടത്താൻ രൂപതാധ്യക്ഷന്‍, ഇടവകകളോടും സന്യാസ സമൂഹങ്ങളോടും, വിശ്വാസികളോടും ആഹ്വാനം ചെയ്തിരുന്നു. ദൈവ നിന്ദാപരമായ പ്രവർത്തി ചെയ്തവർക്ക് മാനസാന്തരമുണ്ടാകാൻ വേണ്ടി പ്രാർത്ഥിച്ചതിന് മറുപടി ലഭിച്ചുവെന്നും, അത് ചെയ്തവർ കുമ്പസാരിച്ചുവെന്നും ബിഷപ്പ് ജോസ് പറഞ്ഞു. മോഷ്ടിച്ച എല്ലാം അവർ തിരികെ നൽകിയെന്ന് പറഞ്ഞ ബിഷപ്പ്, കുമ്പസാരത്തിന്റെ കൗദാശിക സ്വഭാവം പരിഗണിച്ച് അവരുടെ വിവരങ്ങൾ വെളിപ്പെടുത്തുകയില്ലെന്നും കൂട്ടിച്ചേർത്തു. Tag: Thieves repent, sacramentally confess, and return stolen objects to chapel in Spain, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-14-12:40:57.jpg
Keywords: സ്പെയി, സ്പാനി
Content: 22172
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പ അവസാന കാലം ചെലവഴിച്ച ആശ്രമം ബെനഡിക്ടൻ കന്യാസ്ത്രീകളുടെ സന്യാസ ഭവനമാകും
Content: വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമൻ പാപ്പ താമസിച്ചിരുന്ന വത്തിക്കാനിലെ മാതര്‍ എക്ലേസിയ ഭവനം അർജന്റീനയിൽ നിന്നുള്ള ഒരു കൂട്ടം ബെനഡിക്ടൻ കന്യാസ്ത്രീകളുടെ ഭവനമാക്കി മാറ്റും. ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ബെനഡിക്റ്റൈൻ ഓർഡർ ഓഫ് വിക്ടോറിയയിലെ സെന്റ് സ്‌കോളസ്‌റ്റിക്ക സമൂഹമാണ് മാതര്‍ എക്ലേസിയയില്‍ സന്യാസ സമൂഹമായി രൂപീകരിക്കുക. ആറ് സമര്‍പ്പിതര്‍ ജനുവരി ആദ്യം വത്തിക്കാൻ ഗാർഡനിൽ സ്ഥിതി ചെയ്യുന്ന മഠത്തിലേക്ക് മാറുമെന്ന് സന്യാസ സമൂഹം അറിയിച്ചു. 1994-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് കന്യാസ്ത്രീകൾക്കായി മാതര്‍ എക്ലേസിയ മൊണാസ്ട്രി കാനോനികമായി സ്ഥാപിച്ചത്. ഓരോ മൂന്നു വർഷത്തിലും വിവിധ സന്യാസ സമൂഹങ്ങള്‍ 2012 നവംബർ വരെ മഠത്തിൽ താമസിച്ചിരിന്നു. സ്ഥാനത്യാഗത്തിന് പിന്നാലെ 2013 മെയ് 2-നാണ് വത്തിക്കാൻ സിറ്റിയിലെ മാതര്‍ എക്ലേസിയയിലേക്ക് ബെനഡിക്ട് പാപ്പ താമസം മാറിയത്. അദ്ദേഹത്തിന്റെ പേർസണൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയ്നും നാല് സമർപ്പിതരും ഇക്കാലയളവില്‍ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരിന്നു. 2022 ഡിസംബർ 31-ന് തന്റെ 95-ാമത്തെ വയസ്സിലാണ് ആധുനിക കാലത്തെ തിരുസഭ കണ്ട ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനായ ബെനഡിക്ട് പാപ്പ സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്. നാളുകളായി ആശ്രമം ഒഴിഞ്ഞു നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പ്രാർത്ഥന ശുശ്രൂഷയിലൂടെ സഭയ്ക്കു മുഴുവനും ബലമേകുന്ന ആശ്രമം അതിന്റെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് പുനഃസ്ഥാപിക്കാൻ ഫ്രാൻസിസ് മാർപാപ്പ തീരുമാനിച്ചതെന്നു വത്തിക്കാന്‍ അറിയിച്ചു. വത്തിക്കാൻ സ്റ്റേറ്റ് ഗവർണറേറ്റാണ് ആശ്രമത്തിന്റെ മേൽനോട്ടം വഹിക്കുക.
Image: /content_image/News/News-2023-11-14-15:36:12.jpg
Keywords: ബെനഡി
Content: 22173
Category: 1
Sub Category:
Heading: സ്‌കോട്ട്‌ലന്‍ഡില്‍ വിദ്യാഭ്യാസ കൗൺസിലിൽ പ്രതിനിധികളുടെ വോട്ടവകാശം നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ ആർച്ച് ബിഷപ്പ്
Content: എഡിൻബർഗ്: സ്കോട്ട്‌ലൻഡിലെ വിദ്യാഭ്യാസ നയങ്ങൾക്ക് രൂപം നൽകുന്ന വിദ്യാഭ്യാസ കൗൺസിലിൽ മതപ്രതിനിധികളുടെ വോട്ടവകാശം നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ സെന്റ് ആൻഡ്രൂസ് & എഡിൻബർഗ് അതിരൂപതയുടെ ആർച്ച് ബിഷപ്പ് ലിയോ കുഷ്‌ലി രംഗത്ത്. വിദ്യാലയങ്ങളിൽ നിന്നും ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം ഒഴിവാക്കുന്നതിന്റെ മറ്റൊരു പടിയാണ് ഇതെന്ന് കുഷ്‌ലി പറഞ്ഞു. രാജ്യത്തെ മുന്നൂറ്റിഅറുപതോളം സർക്കാർ സ്കൂളുകൾ കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നവയാണ്. ഈസ്റ്റ് ലോത്തിയൻ കൗൺസിലിൽ മതപ്രതിനിധികൾ വേണമോയെന്ന് നിശ്ചയിക്കാനുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച നടക്കും. ഇതിനോടകം തന്നെ നിരവധി കൗൺസിലുകൾ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കാത്ത മതപ്രതിനിധികളെ ഒഴിവാക്കി കഴിഞ്ഞു. 'ദ നാഷണൽ സെക്കുലർ സൊസൈറ്റി'യാണ് ഇതിന് വേണ്ടി സമ്മര്‍ദ്ധം ചെലുത്തുന്നത്. ഈസ്റ്റ് ലോത്തിയൻ കൗൺസിലിലുള്ള 15 പേരിൽ ഒരാൾ കത്തോലിക്ക സഭയെ പ്രതിനിധീകരിക്കുന്ന ആളാണ്. മറ്റൊരാൾ ചർച്ച് ഓഫ് സ്കോട്ട്ലൻഡിനെ പ്രതിനിധീകരിക്കുന്നു. സഭാ പ്രതിനിധികൾ പ്രാദേശിക വിദ്യാഭ്യാസ കമ്മിറ്റികൾക്ക് വിലയുള്ള അംഗങ്ങൾ ആണെന്നും, അവരുടെ സ്ഥാനം എന്നത് നിയമത്തിൽ എഴുതപ്പെട്ടിരിക്കുന്നത് ആണെന്നും ആർച്ച് ബിഷപ്പ് ലിയോ കുഷ്‌ലി പറഞ്ഞു. കത്തോലിക്കാ സഭയെയും, കുടുംബങ്ങളെയും, കത്തോലിക്കാ വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിക്കുന്നവരെയും പ്രതിനിധീകരിക്കുന്നവരുടെ വോട്ടവകാശം എടുത്തുമാറ്റുന്നത് ഭാവിയില്‍ വലിയ ധാര്‍മ്മിക മൂല്യച്യുതിയിലേക്ക് നയിക്കുമെന്നാണ് പൊതുവേ നിരീക്ഷിക്കുന്നത്.
Image: /content_image/News/News-2023-11-14-17:17:11.jpg
Keywords: സ്കോട്ട്‌
Content: 22174
Category: 1
Sub Category:
Heading: ആദ്യം ഇസ്ലാം മത വിശ്വാസി, പിന്നീട് നിരീശ്വരവാദി; താനിപ്പോള്‍ ക്രൈസ്തവ വിശ്വാസിയാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക അയാന്‍ അലി
Content: ലണ്ടന്‍: ഇസ്ലാം ഉപേക്ഷിച്ച് നിരീശ്വരവാദം സ്വീകരിച്ചശേഷം വിവിധ ചര്‍ച്ചകളിലൂടെ പ്രശസ്തയായ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും രചയിതാവുമായ അയാന്‍ ഹിര്‍സി അലി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. ഇസ്ലാമില്‍ നിന്നും നിരീശ്വരവാദത്തില്‍ എത്തി, ഒടുവില്‍ ക്രിസ്തു വിശ്വാസം സ്വീകരിച്ച തന്റെ യാത്രയേക്കുറിച്ച് ഹിര്‍സി അലി തന്നെയാണ് വിവരിച്ചത്. 1927-ല്‍ ബെര്‍ട്രാന്‍ഡ് റസ്സല്‍ നടത്തിയ “ഞാന്‍ എന്തുകൊണ്ട് ക്രിസ്ത്യാനി അല്ല” എന്ന പ്രഭാഷണം ഒരിക്കല്‍ കേള്‍ക്കുവാന്‍ ഇടയായതാണ് തന്നെ നിരീശ്വരവാദത്തില്‍ എത്തിച്ചതെന്നു ‘അണ്‍ഹെര്‍ഡ്’ എന്ന ബ്രിട്ടീഷ് വാര്‍ത്താ വെബ്സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ ഹിര്‍സി അലി കുറിച്ചു. “എന്തുകൊണ്ട് ഞാനിപ്പോള്‍ ക്രിസ്ത്യാനി ആയി” എന്നാണ് ഹിര്‍സി എഴുതിയ ലേഖനത്തിന്റെ പേര്. റസ്സലിന്റെ പ്രഭാഷണത്തിനു ഒരു നൂറ്റാണ്ടു ശേഷം അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ തലക്കെട്ടിന് തികച്ചും വിപരീതമായ തലക്കെട്ടോടെ ലേഖനം എഴുതുവാന്‍ താന്‍ നിര്‍ബന്ധിതയായെന്ന്‍ സൊമാലിയന്‍ സ്വദേശി കൂടിയായ ഹിര്‍സി അലി പറയുന്നു. കൗമാരക്കാലത്ത് കടുത്ത മുസ്ലീമായിരുന്ന ഹിര്‍സി അലിക്ക് മുസ്ലീങ്ങള്‍ അല്ലാത്തവരോട് പ്രത്യേകിച്ച് യഹൂദരോട്‌ വെറുപ്പായിരുന്നു. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ തീവ്രവാദി ആക്രമണത്തോടെയാണ് ഹിര്‍സി അലി ഇസ്ലാമില്‍ നിന്നും അകലുവാന്‍ തുടങ്ങിയത്. മതത്തിന്റെ പേരില്‍ നടത്തുന്ന ആക്രമണങ്ങളിലും ഉയരുന്ന ന്യായവാദങ്ങളെ അവള്‍ ചോദ്യം ചെയ്യുവാന്‍ തുടങ്ങി. നിരീശ്വരവാദത്തോട് അടുത്ത ശേഷമാണ് അവളുടെ യഹൂദ വിരുദ്ധ കാഴ്ചപ്പാടില്‍ മാറ്റം വന്നത്. പാശ്ചാത്യ ലോകം നേരിടുന്ന വെല്ലുവിളികളേക്കുറിച്ചുള്ള ആശങ്കയെ തുടര്‍ന്നാണ് താനിപ്പോള്‍ ക്രിസ്തു വിശ്വാസം സ്വീകരിക്കുന്നതെന്നു ഹിര്‍സി അലി പറയുന്നു. ഭീഷണിപ്പെടുത്തുന്ന ആഗോള ഇസ്ലാമിക ചിന്താഗതിയുടെ ഉദയം, വരും തലമുറയുടെ ധാർമ്മികത തിന്നുതീർക്കുന്ന നിലപാടുകൾ എന്നിവയിൽ ആശങ്കയുണ്ട്. മനുഷ്യജീവിതം, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെയും പാരമ്പര്യങ്ങളുടെയും അടിത്തറ വാഗ്ദാനം ചെയ്യുന്നത് ക്രിസ്തീയ വിശ്വാസമാണെന്നു ഹിര്‍സി ചൂണ്ടിക്കാട്ടുന്നു. ആത്മീയമായ സമാധാനവും, ജീവിതത്തിന്റെ അര്‍ത്ഥവും അറിയുവാനുള്ള ത്വരയും ക്രിസ്തു വിശ്വാസം സ്വീകരിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചുവെന്നു അവള്‍ വെളിപ്പെടുത്തി. ഒരു മുസ്ലീം തത്ത്വചിന്തകന് ഒരു മുസ്ലീം രാജ്യത്തിലെ ഏതെങ്കിലും സദസ്സിനു മുന്നിൽ "ഞാൻ എന്തുകൊണ്ട് മുസ്ലീം അല്ല" എന്ന തലക്കെട്ടിൽ ഒരു പ്രഭാഷണം നടത്താൻ കഴിയുമോ? വാസ്തവത്തിൽ, ആ തലക്കെട്ടുള്ള ഒരു പുസ്തകം നിലവിലുണ്ട്, അത് ഒരു മുൻ മുസ്ലീം എഴുതിയതാണ്. എന്നാൽ എഴുത്തുകാരൻ അത് അമേരിക്കയിൽ ഇബ്നു വറഖ് എന്ന ഓമനപ്പേരിൽ പ്രസിദ്ധീകരിച്ചു. അല്ലാത്തപക്ഷം അത് വളരെ അപകടകരമാകുമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം, മനസ്സാക്ഷിയുടെയും സംസാരത്തിന്റെയും സ്വാതന്ത്ര്യമാണ് പാശ്ചാത്യ ലോകത്തിന്റെ ഏറ്റവും വലിയ നേട്ടം. അത് മനുഷ്യന് സ്വാഭാവികമായി വരുന്നതല്ല. യഹൂദ, ക്രിസ്ത്യൻ സമൂഹങ്ങൾക്കുള്ളിൽ നൂറ്റാണ്ടുകളായി നടക്കുന്ന സംവാദങ്ങളുടെ ഫലമാണിത്. യഹൂദ ക്രൈസ്തവ സംവാദങ്ങളാണ് ശാസ്ത്രത്തെയും യുക്തിയെയും വികസിപ്പിച്ചത്. അന്ധവിശ്വാസങ്ങളെ അടിച്ചമർത്തുന്നതും, കഴിയുന്നത്ര ആളുകൾക്ക് സ്വാതന്ത്ര്യം ഉറപ്പുനൽകിക്കൊണ്ട്, ജീവിതം ക്രമപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി സ്ഥാപനങ്ങൾ നിർമ്മിച്ചതും അവരാണ്. ഇസ്ലാമിൽ നിന്ന് വ്യത്യസ്തമായി, ക്രൈസ്തവ വിശ്വാസം ചിന്തിക്കുന്നു. പാപികളോടുള്ള അനുകമ്പയും വിശ്വാസിയോടുള്ള വിനയവും ക്രിസ്തു പഠിപ്പിക്കുന്നു. തന്റെ ലളിതമായ ചോദ്യത്തിന് ഉത്തരം നൽകാൻ നിരീശ്വരവാദം പരാജയപ്പെട്ടു: ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും എന്താണ്? അതാണ് ക്രിസ്തു വിശ്വാസത്തിലേക്ക് തന്നെ ആകൃഷ്ട്ടയാക്കിയതെന്നും അവര്‍ പറഞ്ഞു. 2015-ല്‍ നാഷ്ണല്‍ പ്രസ്സ് ക്ലബ്ബില്‍ സംസാരിക്കവേ ഇസ്ലാമില്‍ സമാധാനപരമായ നവോത്ഥാനം കൊണ്ടുവരുന്നതിനു വിവിധ ഭേദഗതികള്‍ ഹിര്‍സി മുന്നോട്ടുവെച്ചിരിന്നു. ഖുറാനും, ഹദീതുകളും മനുഷ്യര്‍ സൃഷ്ടിച്ചതാണെന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കണമെന്നാണ് ഹിര്‍സി നിര്‍ദ്ദേശിച്ച ആദ്യ ഭേദഗതി. ജീവിതം, മരണം, മരണാനന്തര ജീവിതം എന്നിവയിലുള്ള മുസ്ലീങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തണം. ശരിയത്ത് നിയമം വ്യാപകമായ അക്രമണങ്ങള്‍ക്കും അടിച്ചമര്‍ത്തലിനും കാരണമാകുന്നുണ്ടെന്നു അവള്‍ ചൂണ്ടിക്കാട്ടിയിരിന്നു. അമേരിക്കയിലെ പ്രസിദ്ധമായ ടൈം മാഗസിനില്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി കൂടിയാണ് അലി. - Republished - Originally Published on 14 November 2023 ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2023-11-14-19:09:49.jpg
Keywords: യേശു ഏക, ഇസ്ലാ
Content: 22175
Category: 18
Sub Category:
Heading: മാന്നാനം ബൈബിൾ കൺവെൻഷൻ ഇന്ന് ആരംഭിക്കും
Content: മാന്നാനം: സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ പ്രശസ്ത വചനപ്രഘോഷകൻ ഫാ. ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേകം ബൈബിൾ കൺവെൻഷൻ ഇന്ന് ആരംഭിച്ച് ഞായറാഴ്ച സമാപിക്കും. ഇന്നു വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയെത്തുടർന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം 4.00ന് ആരംഭിക്കുന്ന കൺവെൻഷൻ പരിപാടികൾ രാത്രി 9.00ന് സമാപിക്കും. കൺവെൻഷൻ ദിവസങ്ങളിൽ മാന്നാനത്തു നിന്ന് അതിരമ്പുഴ - ഏറ്റുമാനൂർ, മെഡിക്കൽ കോളജ് - കോട്ടയം, കുടമാളൂർ - കോട്ടയം, കൈപ്പുഴ - നീണ്ടൂർ - കല്ലറ, വില്ലൂന്നി - കരിപൂത്തട്ട്, അമ്മഞ്ചേരി - കാരിത്താസ് റൂട്ടുകളിൽ പ്രത്യേക ബസ് സർവീസ് ക്രമീകരിച്ചിട്ടുണ്ട്. കൺവെൻഷന് ഒരുക്കമായി ആശ്രമ ദേവാലയത്തിൽ തിങ്കളാഴ്ച ആരംഭിച്ച അഖണ്ഡ ബൈബിൾ പാരായണം ഇന്നലെ സമാപിച്ചു. ഫാത്തിമമാതാ കപ്പേളയിൽ നിന്നു നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ജപമാല പ്രദക്ഷിണത്തോടെയായിരുന്നു സമാപനം.
Image: /content_image/India/India-2023-11-15-10:07:42.jpg
Keywords: കൺവെൻ
Content: 22176
Category: 1
Sub Category:
Heading: ചൈനയില്‍ കത്തോലിക്ക കന്യാസ്ത്രീക്ക് ‘ഗുഡ് പേഴ്സന്‍’ അവാര്‍ഡ്
Content: നാന്‍ജിങ്ങ്: തീവ്ര കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയില്‍ സമൂഹത്തിന് നല്‍കിയ അതുല്യമായ സംഭാവനകളുടെ പേരില്‍ കത്തോലിക്ക കന്യാസ്ത്രീക്ക് ‘ഗുഡ് പേഴ്സന്‍’ അവാര്‍ഡ്. ചൈനയിലെ ജിയാങ്ങ്സു പ്രവിശ്യയിലെ നാന്‍ജിങ്ങ് രൂപതയിലെ കത്തോലിക്ക സന്യാസിനിയായ സിസ്റ്റര്‍ ഷെങ്ങ് യുക്കിനാണ് നാന്‍ജിങ്ങ് നഗരത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കമ്മിറ്റിയുടെ പ്രൊപ്പഗാന്‍ഡാ വിഭാഗവും, മുനിസിപ്പല്‍ ബ്യൂറോ ഓഫ് സിവിലൈസേഷനും ചേര്‍ന്നു ‘ഗുഡ് പേഴ്സന്‍ ഓഫ് നാന്‍ജിങ്ങ്’ അവാര്‍ഡ് നല്‍കി ആദരിച്ചത്. നാന്‍ജിങ്ങ് കത്തോലിക്ക ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റും ഫൗണ്ടേഷന്റെ കീഴിലുള്ള സ്പെഷ്യല്‍ എജ്യൂക്കേഷന്‍ സെന്ററിന്റെ സ്ഥാപകയുമാണ് സിസ്റ്റര്‍ യുക്കിന്‍. മാനസിക വൈകല്യമുള്ളവരെ സഹായിക്കുന്നതിനും, സംരക്ഷിക്കുന്നതിനും, അവരെ ഏറ്റവും അനുയോജ്യമായ സാഹചര്യത്തില്‍ പാര്‍പ്പിക്കുന്നതിനും പ്രത്യാശ പകരുന്നതിനും സിസ്റ്റര്‍ നടത്തിയ ശ്രമങ്ങള്‍ മഹത്തായ രാഷ്ട്രത്തിന്റെ പുനര്‍ജന്മം എന്ന ചൈനീസ് സ്വപ്നത്തേ സാക്ഷാല്‍ക്കരിക്കുന്നതാണെന്ന്‍ അവാര്‍ഡ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ‘ധാര്‍മ്മിക മാതൃക’ എന്ന നിലയിലുള്ള സിസ്റ്റര്‍ സവിശേഷമായ ജീവിതവും, ഒരു കന്യാസ്ത്രീ എന്ന നിലയില്‍ സാമൂഹ്യ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അവ പ്രവര്‍ത്തിയില്‍ കൊണ്ടുവരികയും ചെയ്തുവെന്ന് അധികൃതര്‍ വിലയിരുത്തി. ‘ഞങ്ങളുടെ അടുത്ത് വരുന്ന കുട്ടികള്‍ ഞങ്ങളെ വിട്ടുപോകുവാന്‍ ഇഷ്ടപ്പെടുന്നില്ല’ എന്നതാണ് തന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നതെന്നു അവാര്‍ഡ്ദാന ചടങ്ങില്‍ സിസ്റ്റര്‍ യുക്കിന്‍ പറഞ്ഞു. ഇന്ന്‍ നാന്‍ജിങ്ങ് കത്തോലിക്ക ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ കീഴില്‍ മൂന്ന്‍ ബ്രാഞ്ചുകളിലായി മനോവൈകല്യമുള്ള 137 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇവരുടെ താമസസ്ഥലത്ത് വൈകല്യമുള്ള 34 കുട്ടികള്‍ ഒരു കുടുംബം പോലെയാണ് താമസിക്കുന്നത്. സെന്ററുകളില്‍ സംഗീതവും, ഫിസിക്കല്‍ എജ്യൂക്കേഷനിലൂടെയുള്ള പുനരധിവാസത്തേക്കുറിച്ചും പഠിപ്പിക്കുന്നുണ്ട്. സിസ്റ്ററിന്റേയും, സന്നദ്ധപ്രവര്‍ത്തകരുടേയും സ്നേഹവും പരിപാലനയും വഴി കുട്ടികള്‍ക്ക് വലിയ രീതിയില്‍ മാറ്റം വന്നതായി പലരും അഭിപ്രായപ്പെട്ടിരിന്നു. 2005-ലാണ് നാന്‍ജിങ്ങ് രൂപതക്ക് വേണ്ടി സിസ്റ്റര്‍ യുക്കിന്‍ ‘ആര്‍ക്ക് നാന്‍ജിങ്ങ് സ്പെഷ്യല്‍ എജ്യൂക്കേഷന്‍ സെന്റര്‍’ സ്ഥാപിക്കുന്നത്. ഓട്ടിസം, മാനസികവൈകല്യം എന്നിവ ബാധിച്ച കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഈ സ്ഥാപനത്തിനും നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം ഇതാദ്യമായല്ല സിസ്റ്റര്‍ യുക്കിന്‍ അവാര്‍ഡിനു അര്‍ഹയാവുന്നത്. സമൂഹത്തിനു വേണ്ടി മഹത്തായ സംഭാവനകള്‍ നല്‍കി വരുന്ന സ്ത്രീകള്‍ക്ക് നല്‍കി വരുന്ന ‘റെഡ് ഫ്ലാഗ് വുമന്‍ ഓഫ് ദി എയിറ്റ്ത്ത് മാര്‍ച്ച്’ അവാര്‍ഡിനും കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സിസ്റ്റര്‍ അര്‍ഹയായിരുന്നു. Tag: Good person of Nanjing”: Catholic nun honored as a “moral role model” by the authorities, Catholic nun Zheng Yueqin malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-15-10:50:17.jpg
Keywords: ചൈന
Content: 22177
Category: 1
Sub Category:
Heading: അമേരിക്കയിലെ കണക്റ്റിക്കട്ടിലെ പ്രൈമറി വിദ്യാലയത്തിൽ സാത്താൻ ക്ലബ്ബ്: വിവാദ പ്രഖ്യാപനവുമായി സാത്താനിക് ടെമ്പിൾ
Content: കണക്റ്റിക്കട്ട്: പൈശാചികമായ ഇടപെടലുകളിലൂടെയും പരിപാടികളിലൂടെയും അമേരിക്കയില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സാത്താനിക് ടെമ്പിൾ, അമേരിക്കൻ സംസ്ഥാനമായ കണക്റ്റിക്കട്ടിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയത്തിൽ സാത്താന്‍ ക്ലബ് സ്ഥാപിക്കുവാന്‍ തയാറെടുക്കുന്നു. ആഫ്ടർ സ്കൂൾ സാത്താൻ ക്ലബ്ബ്, പ്രൈമറി വിദ്യാലയത്തില്‍ ആരംഭിക്കുമെന്നാണ് സാത്താനിക് ടെമ്പിളിന്റെ പ്രഖ്യാപനം. പെൻസിൽവാനിയയിലെ ഒരു വിദ്യാലയത്തിൽ സമാനമായ ക്ലബ്ബ് ആരംഭിക്കാൻ അനുവാദം നൽകണമെന്ന് ഫെഡറൽ ജഡ്ജി ഏതാനും മാസങ്ങൾക്കു മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കണക്റ്റിക്കട്ടിൽ ഇങ്ങനെ ഒരു പ്രഖ്യാപനം സാത്താനിക് ടെമ്പിൾ നടത്തിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ മതപരമായ അടയാളങ്ങൾ പാടില്ലായെന്ന് വാദിക്കുന്ന സംഘടനയാണ് സാത്താനിക് ടെമ്പിൾ. സ്കൂൾ സമയത്തിന് പുറത്ത് കുട്ടികൾക്ക് മതബോധനം നൽകുന്നതിന് ബദലായി 2016ലാണ് സംഘടന ആഫ്ടർ സ്കൂൾ സാത്താൻ ക്ലബ്ബ് ആരംഭിച്ചത്. കഴിഞ്ഞ ആഴ്ച തങ്ങൾ കണക്റ്റിക്കട്ടിലേയ്ക്ക് വരികയാണെന്ന് സാത്താനിക് ടെമ്പിൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ലെബനോൻ എലമെന്ററി സ്കൂൾ എന്ന് വിളിക്കുന്ന വിദ്യാലയത്തിൽ ഡിസംബർ ഒന്നാം തീയതി സംസ്ഥാനത്തെ ആദ്യത്തെ ആഫ്ടർ സ്കൂൾ സാത്താൻ ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്. പസിലുകളും, കായിക വിനോദങ്ങളും, പലഹാരങ്ങളും ക്ലബ്ബ് വഴി ലഭ്യമാക്കുമെന്നും സാത്താനിക് ടെമ്പിൾ പറയുന്നു. ഇതിന് പിന്നാലെ വിദ്യാലയത്തിൽ സാത്താൻ ക്ലബ്ബ് ആരംഭിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. തങ്ങൾ സാത്താനെ ആരാധിക്കുന്നില്ലായെന്നും, തങ്ങളുടെത് ദൈവം ഇല്ലായെന്ന് വിശ്വസിക്കുന്ന ഒരു പ്രസ്ഥാനം ആണെന്നുമാണ് ക്ലബ്ബ് അവകാശപ്പെടുന്നത്. ചെറുപ്രായത്തിൽ തന്നെ കുട്ടികളെ തങ്ങളുടെ ഭാഗമാക്കാനും, മതത്തിൽ നിന്ന് അകറ്റാനുമാണ് അവർ ശ്രമിക്കുന്നതെന്ന് മതസ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ പേരന്റ്സ് ചോയിസിന് നേതൃത്വം നൽകുന്ന ആമി ബോർഡൻ പറഞ്ഞു. ഇങ്ങനെ ഒരു ക്ലബ്ബ് ആരംഭിക്കുന്നതിൽ തനിക്ക് ആശങ്കയുണ്ടെന്നും ഡബ്യുഎഫ്എസ്ബി എന്ന മാധ്യമത്തോട് അവർ പങ്കുവെച്ചു. ക്രിസ്തു വിശ്വാസം പരിഹസിച്ചും ക്രിസ്തീയ പ്രതീകങ്ങളെ അവഹേളിച്ചും പൈശാചികമായ നിരവധി പരിപാടികള്‍ നടത്തിയിട്ടുള്ള സംഘടനയാണ് സാത്താനിക് ടെമ്പിൾ.
Image: /content_image/News/News-2023-11-15-12:42:06.jpg
Keywords: സാത്താനി
Content: 22178
Category: 1
Sub Category:
Heading: യുദ്ധങ്ങൾക്കും വെല്ലുവിളികൾക്കും ഇടയിൽ ക്രിസ്തുവിനെ പ്രഘോഷിക്കുന്നത് സജീവമാക്കണം: അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ആഹ്വാനം
Content: വാഷിംഗ്ടണ്‍ ഡി‌സി: യുദ്ധങ്ങൾക്കും വെല്ലുവിളികൾക്കും ഇടയിൽ ക്രിസ്തുവിന്റെ ആഹ്വാനം സ്വീകരിച്ച് സുവിശേഷവത്ക്കരണം സജീവമാക്കണമെന്നു അമേരിക്കന്‍ മെത്രാന്‍ സമിതി. യുഎസ് ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോയാണ്, സഭ അഭിമുഖീകരിക്കുന്ന യുദ്ധങ്ങളുടെയും പീഡനങ്ങളുടെയും വെല്ലുവിളികളുടെയും ഇടയില്‍ സുവിശേഷവത്ക്കരണം സജീവമാക്കണമെന്ന ഓര്‍മ്മപ്പെടുത്തല്‍ നടത്തിയത്. സ്വർഗ്ഗാരോഹണ വേളയിൽ ക്രിസ്തു നൽകിയ കൽപ്പന ''എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുക'' എന്നതായിരിന്നുവെന്നും അപ്പസ്തോലന്മാരുടെ പിൻഗാമികൾ എന്ന നിലയിൽ ഈ ദൗത്യം കൃത്യമായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്നും ആർച്ച് ബിഷപ്പ് തിമോത്തി, രാജ്യത്തെ മെത്രാന്മാരെ ഓര്‍മ്മിപ്പിച്ചു. ഇത് ഒരു ശ്രമകരമായ ദൗത്യമാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനായി നാം ഹൃദയം തുറക്കുകയും ശബ്ദം കേൾക്കുകയും ചെയ്യുന്നു. ഈ ശ്രമങ്ങളുടെ മുൻ നിരയിൽ സുവിശേഷംകൊണ്ട് തീപിടിച്ച പ്രതിബദ്ധതയുള്ള വൈദികരാണ് മുന്നില്‍ നില്‍ക്കുന്നത്. അവരാണ് നമ്മുടെ ആദ്യ സഹകാരികൾ, അവരുടെ അശ്രാന്ത പരിശ്രമത്തെയാണ് നാം ആശ്രയിക്കുന്നത്. സെമിനാരികളിൽ തയ്യാറെടുക്കുന്ന യുവാക്കളും നമ്മെ പ്രോത്സാഹിപ്പിക്കുന്നു. അവർ ഭാവിയിലേക്കുള്ള പ്രതീക്ഷയുടെ അടയാളമാണ്. ഒരേ സമയം പ്രാന്തപ്രദേശങ്ങളിലേക്ക് ഉള്‍പ്പെടെ എത്തുമ്പോൾ നമ്മുടെ വിശ്വാസ സമൂഹങ്ങളിൽ ഊർജ്ജസ്വലതയും പ്രതിബദ്ധതയും നവീകരണവും പകരാൻ ശ്രമിക്കുന്ന എല്ലാവർക്കും നന്ദി അര്‍പ്പിക്കുന്നതായും ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ കൂട്ടിച്ചേര്‍ത്തു. തന്റെ പ്രസംഗത്തില്‍ ഇസ്രായേല്‍ - ഹമാസ് പോരാട്ടത്തെ കുറിച്ചും ആർച്ച് ബിഷപ്പ് തിമോത്തി സൂചിപ്പിച്ചു. ഇസ്രായേലിന്റെ നിലനിൽപ്പിനു ഒരു സ്ഥാനം വേണമെന്ന അവകാശം ഞങ്ങൾ അംഗീകരിക്കുന്നു. അതേ സമയം, വിശുദ്ധ നാട്ടിലെ പാലസ്തീനികൾ - ന്യൂനപക്ഷമായിരിക്കുമ്പോൾ തന്നെ, അവരുടേതായ ഒരു ഭൂമിയിൽ അവകാശമുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഇന്നലെ ചൊവ്വാഴ്ച ബാൾട്ടിമോറിൽ ആരംഭിച്ച അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ വാർഷിക കോണ്‍ഫറന്‍സിലാണ് ആര്‍ച്ച് ബിഷപ്പ് ബ്രോഗ്ലിയോ ഇക്കാര്യം പറഞ്ഞത്.
Image: /content_image/News/News-2023-11-15-13:55:02.jpg
Keywords: അമേരിക്കന്‍ മെത്രാന്‍
Content: 22179
Category: 1
Sub Category:
Heading: മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലെ ജനങ്ങളില്‍ 70% കത്തോലിക്കര്‍
Content: മൗമേരെ: ലോകത്തെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ ദ്വീപുകളിലൊന്നായ ഫ്ലോറസ് ദ്വീപിലെ അന്തേവാസികളില്‍ 70 ശതമാനവും കത്തോലിക്ക വിശ്വാസികള്‍. മിനിസ്റ്റേഴ്സ് ഓഫ് ദി ഇന്‍ഫേം (കമിലിയന്‍സ്) സമൂഹാംഗമായ ഫാ. ലൂയിജി ഗല്‍വാനി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏജന്‍സിയ ഫിദെസാണ് വിശ്വാസികളാല്‍ സമ്പന്നമായ ഈ ദ്വീപിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഇവിടെ നിന്നുള്ള നിരവധി സന്യസ്തരും വൈദികരും രാജ്യത്തിനകത്തും ലോകമെമ്പാടുമായി വിവിധ രാജ്യങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നുണ്ടെന്നു മൗമേരെ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. ഗല്‍വാനി ഏജന്‍സിയ ഫിദെസിന് നല്‍കിയ കത്തില്‍ കുറിച്ചു. 2009-ലാണ് കമിലിയന്‍ മിഷ്ണറിമാര്‍ ഫ്ലോറസ് ദ്വീപിലെ മൗമേരെയില്‍ താമസമാക്കുന്നത്. 13 വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂന്ന്‍ രൂപതകളില്‍ 4 സെമിനാരികളിലായി കമിലിയന്‍ മിഷ്ണറിമാരുടെ സാന്നിദ്ധ്യം ഈ ദ്വീപിലുണ്ട്. രണ്ട് സാമൂഹ്യ കേന്ദ്രങ്ങള്‍ വഴി 160 പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി പോഷകാഹാര പദ്ധതിയും, അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര സഹായ പദ്ധതിയും, പ്രത്യേക ഭവന പദ്ധതിയും നടത്തിവരുന്നതിന് പുറമേ മിനറല്‍ വാട്ടര്‍, കമിലിയസ് ഐസ്ക്രീം തുടങ്ങിയവയുടെ ഉല്‍പ്പാദനവും ഈ മിഷ്ണറിമാരുടെ മേല്‍നോട്ടത്തില്‍ നടക്കുന്നു. നിലവില്‍ ദ്വീപിലെ കമിലിയന്‍ സമൂഹത്തിനു 11 വൈദികരും, 3 പ്രാദേശിക ഡീക്കന്മാരുമാണ് ഉള്ളത്. 25 യുവാക്കളും, 70 സെമിനാരി വിദ്യാര്‍ത്ഥികളും തത്വശാസ്ത്ര കോഴ്സുകള്‍ പഠിക്കുകയാണ്. ഇവരില്‍ രണ്ടുപേര്‍ പാക്കിസ്ഥാനികളും, രണ്ടു പേര്‍ കിഴക്കന്‍ തിമോറില്‍ നിന്നുമുള്ളവരാണ്. 13,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ദ്വീപില്‍ ഏതാണ്ട് 15 ലക്ഷത്തോളം ആളുകളാണ് വസിക്കുന്നത്. മത്സ്യ കൃഷി, നെല്ല്, തെങ്ങ്, വാഴ തുടങ്ങിയവയുമാണ് ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗം. ഇന്തോനേഷ്യയിലെ ആകെ ജനസംഖ്യയുടെ 7% മാത്രമാണ് ക്രൈസ്തവര്‍. Tag: In one of the poorest islands, around 70% of the inhabitants are Catholic, Flores island, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-15-14:59:54.jpg
Keywords: ദ്വീപ
Content: 22180
Category: 1
Sub Category:
Heading: 'ദൈവവചനം' ഓണ്‍ലൈന്‍ പഠനപരമ്പര മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യും; മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും
Content: വിശുദ്ധ ഗ്രന്ഥം അത് എഴുതപ്പെട്ട അരൂപിയിൽത്തന്നെ വായിക്കുവാനും വ്യാഖ്യാനിക്കുവാനും സഹായിക്കുന്ന ഓൺലൈൻ പഠനപരമ്പര നവംബർ 18 മുതല്‍ Zoom-ല്‍. പ്രമുഖ കത്തോലിക്ക മാധ്യമമായ 'പ്രവാചകശബ്ദം' ഒരുക്കുന്ന ഈ പഠനപരമ്പര ശനിയാഴ്ച (നവംബര്‍ 18) ഇന്ത്യന്‍ സമയം വൈകീട്ട് 6 മണിക്ക് Zoom-ല്‍ ആരംഭിക്കും. ഗേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യും. പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ആധുനിക കാലഘട്ടത്തിൽ തിരുസഭയുടെ ഏറ്റവും ശക്തമായ സ്വരവും സമഗ്ര പ്രബോധനവുമായ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവാവിഷ്കരണത്തെപ്പറ്റിയുള്ള പ്രമാണരേഖയായ 'Dei Verbum' (ദൈവവചനം) വിശദമായി പഠിക്കുവാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. വിശുദ്ധ ലിഖിതത്തിന്റെ നിവേശനവും സത്യവും, വിശുദ്ധ ലിഖിതത്തിന്റെ വ്യാഖ്യാനം, ദൈവിക വെളിപാടിന്റെ സ്വഭാവവും ഉള്ളടക്കവും, മിശിഹായുടെ വെളിപാടിന്റെ പൂർണ്ണത, ക്രിസ്തുവിൽ വെളിപ്പെടുത്തപ്പെട്ട സത്യങ്ങൾ, തുടങ്ങിയ വിഷയങ്ങൾ വിശദമായി പഠിച്ചുകൊണ്ട് പരിശുദ്ധാത്മാവ് സഭയിലൂടെ നൽകുന്ന ആധികാരിക പ്രബോധനങ്ങൾക്കനുസരിച്ച് ദൈവവചനം പഠിക്കുവാനും വ്യാഖ്യാനിക്കുവാനും സഹായിക്കുന്ന പഠനപരമ്പര കത്തോലിക്കാ സഭയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് നയിക്കുക. ദൈവവചനം അതിന്റെ പൂർണ്ണതയിൽ മനസിലാക്കുവാനും വിശ്വസ്തതാപൂർവ്വം പ്രഘോഷിക്കുവാനും ആഗ്രഹിക്കുന്ന വൈദികർക്കും സന്യസ്‌തർക്കും വചനപ്രഘോഷകർക്കും, അൽമായ വിശ്വാസികൾക്കും ഒരുപോലെ ഉപകാരപ്രദമായ ക്ലാസുകളാണ് ഓണ്‍ലൈനായി ലഭിക്കുക. ലോകത്തിന്റെ ഏതുഭാഗത്തായിരുന്നാലും നാം ആയിരിക്കുന്ന സ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് ക്ലാസിൽ തത്സമയം പങ്കെടുക്കുവാനും സംശയ നിവാരണം നടത്തുവാനും ക്ലാസില്‍ സൗജന്യമായി അവസരമുണ്ട്. എല്ലാ മാസത്തെയും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ ഇന്ത്യൻ സമയം വൈകുന്നേരം 6 മണി മുതൽ 7 മണി വരെ ZOOM-ലൂടെയാണ് ഈ പഠനപരമ്പര നടക്കുക. മനുഷ്യമനസ്സിന്റെ അറിവിനെ അതിലംഘിക്കുന്ന ദൈവിക വെളിപാടിന്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലാൻ സഹായിക്കുന്ന ഈ പഠനപരമ്പരയിലേക്ക് ഏവര്‍ക്കും സ്വാഗതം. #{blue->none->b-> ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ താഴെയുള്ള ഗ്രൂപ്പുകളില്‍ ഒന്നില്‍ ജോയിന്‍ ചെയ്യുക. ഒന്നാമത്തെ ഗ്രൂപ്പ് ലിങ്ക് ഫുള്‍ ആയെങ്കില്‍ മാത്രം രണ്ടാമത്തെ ലിങ്ക് ഉപയോഗിക്കുക. ‍}# ➤ {{ https://chat.whatsapp.com/J24APTcWilQBL1ylBWjpHh ->https://chat.whatsapp.com/J24APTcWilQBL1ylBWjpHh}} ➤ {{ https://chat.whatsapp.com/FsVgktor7rkHEpk3FGeVJA -> https://chat.whatsapp.com/FsVgktor7rkHEpk3FGeVJA }} ➧➧ ➧➧{{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 ‍}# <br> ➧ #{blue->none->b-> Passcode: 3040 ‍}#
Image: /content_image/News/News-2023-11-15-16:48:49.jpg
Keywords: പഠനപരമ്പര