Contents

Displaying 21721-21730 of 24998 results.
Content: 22131
Category: 1
Sub Category:
Heading: തട്ടിക്കൊണ്ടുപോയ മകളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്തി വിവാഹം ചെയ്തു; ക്രൈസ്തവ കുടുംബം പാക്ക് കോടതിയിൽ
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ ഇസ്ലാം മതവിശ്വാസി തട്ടിക്കൊണ്ടുപോയ തന്റെ മകളെ വിട്ടുനൽകണമെന്ന അഭ്യർത്ഥനയുമായി ക്രിസ്ത്യന്‍ പെൺകുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. മുഹമ്മദ് അമീർ എന്ന വ്യക്തി തട്ടിക്കൊണ്ടുപോയ തന്റെ മകളെ വിട്ടുനൽകണമെന്ന അഭ്യർത്ഥനയുമായി സംറീൻ എന്ന ക്രൈസ്തവ പെൺകുട്ടിയുടെ പിതാവാണ് ലാഹോർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടുപോയതിന് പിന്നാലെ മുഹമ്മദ് അമീർ ഇതിനോടകം പെൺകുട്ടിയെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തി വിവാഹം ചെയ്തു. കാനീസ് ഫാത്തിമ എന്ന പേര് പെണ്‍കുട്ടിക്ക് നല്‍കിയെന്നും പിതാവ് ആരോപിച്ചു.

DALIT CHRISTIANS OF PAKISTAN

A minor Punjabi Dalit Christian girl Samreen Aftab Joseph was abducted by Punjabi Muslim man Mohammad Amir, who carries name of Prophet of Islam. Samreen was forcibly converted to Islam & forced to marry Amir Mohammad in Jaranwala, Pakistani Punjab. https://t.co/FiO10uGUOa
— Happy Singh (@HappySi79054951) October 25, 2023

അനാഥാലയത്തിൽ അധ്യാപകനായി ജോലി ചെയ്യുന്ന സംറീന്റെ പിതാവ് അഫ്താബ് ജോസഫും, വീട്ടുജോലി ചെയ്യുന്ന അവളുടെ മാതാവും, നീതി ആവശ്യപ്പെട്ട് നിയമ പോരാട്ടവുമായി മുന്നോട്ടു പോകുകയാണ്. വലിയ സ്വാധീനമുള്ള കുടുംബത്തിലെ അംഗമായ മുഹമ്മദ് അമീർ, ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം ക്രൈസ്തവ വിരുദ്ധ കലാപം അരങ്ങേറിയ ജാരൻവാലയിൽ കൈസ്തവ ദേവാലയങ്ങൾ കത്തിച്ച കേസിൽ പോലീസ് അന്വേഷിക്കുന്ന ആളാണ്. മകളെ വിട്ടു നൽകാനുള്ള ആവശ്യവുമായി പിതാവ് മുന്നോട്ടു വന്നതിനാൽ അതിനെ പ്രതിരോധിക്കാനായി അഫ്താബ് ജോസഫിനെതിരെ മറ്റൊരു കേസ് അമീറിന്റെ കുടുംബം നൽകിയിട്ടുണ്ട്. ഭർത്താവിന്റെ അടുത്തുനിന്ന് സംറീനെ കൊണ്ടുപോകാൻ അവളുടെ പിതാവ് ശ്രമിക്കുന്നുവെന്നാണ് ഇവരുടെ പരാതി. ഇരകളാക്കപ്പെട്ടവർക്ക് നീതി ലഭിക്കുന്നതിന് തടസ്സമാകുകയാണെന്നും കുറ്റക്കാരെ രക്ഷപ്പെടാൻ നിയമം അനുവദിക്കുന്നുവെന്നും വോയിസ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ അധ്യക്ഷൻ ജോസഫ് ജാൻസൻ ആരോപിച്ചു. പാക്കിസ്ഥാനിലെ സിവിൽ നിയമം അനുസരിച്ച് പ്രവിശ്യകളുടെ അടിസ്ഥാനത്തിൽ പതിനാറു വയസ്സായാൽ മാത്രമേ വിവാഹം ചെയ്യാൻ പെൺകുട്ടികൾക്ക് അനുവാദമുള്ളൂ. എന്നാൽ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്താൽ 9 വയസ്സിനു മുകളിലേക്ക് വിവാഹം ചെയ്യാനുള്ള അനുമതി ശരിയത്ത് നിയമപ്രകാരം ഉണ്ടെന്ന് ജാൻസൻ ചൂണ്ടിക്കാട്ടി. അതേസമയം ഇത്തരത്തിൽ തട്ടിക്കൊണ്ടു പോയി മതപരിവർത്തനം നടത്തുന്ന ക്രൈസ്തവ, ഹൈന്ദവ പെൺകുട്ടികളുടെ എണ്ണം രാജ്യത്ത് വർദ്ധിക്കുകയാണ്. ഏകദേശം ആയിരത്തോളം ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഓരോ വർഷവും ഈ അതിക്രമത്തിന്റെ ഇരകളാക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്.
Image: /content_image/News/News-2023-11-07-19:09:20.jpg
Keywords: ക്രിസ്ത്യന്‍
Content: 22132
Category: 1
Sub Category:
Heading: ജനപ്രിയ ബൈബിള്‍ പരമ്പര ‘ദി ചോസണ്‍’ന്റെ നാലാം ഭാഗം അടുത്ത വര്‍ഷം തീയേറ്ററുകളില്‍; പുതിയ ട്രെയിലര്‍ പുറത്ത്
Content: വാഷിംഗ്ടണ്‍ ഡി‌സി: ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്നും ലഭിച്ച മികച്ച പിന്തുണയുടെ അകമ്പടിയോടെ ജനപ്രിയ ബൈബിള്‍ ടെലിവിഷന്‍ പരമ്പരയായ ‘ദി ചോസണ്‍’ന്റെ നാലാം ഭാഗം വരുന്നു. ഓണ്‍ലൈനിലൂടെയുള്ള സ്ട്രീമിംഗിന് മുന്‍പായി അടുത്ത വര്‍ഷം തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുവാനാണ് അണിയറക്കാര്‍ പദ്ധതിയിടുന്നത്. പരമ്പരയുടെ മൂവായിരത്തിയഞ്ഞൂറോളം ആരാധകരെ പങ്കെടുപ്പിച്ചുകൊണ്ട് ഡാള്ളസില്‍വെച്ച് നടന്ന ദി ചോസണ്‍ ഇന്‍സൈഡേഴ്സ് കോണ്‍ഫറന്‍സില്‍വെച്ചാണ് നാലാം ഭാഗത്തിന്റെ റിലീസിംഗ് സംബന്ധിച്ച പ്രഖ്യാപനം വന്നത്. 2024 ഫെബ്രുവരി ഒന്നിനാണ് 1-3 വരെയുള്ള എപ്പിസോഡുകള്‍ പ്രദര്‍ശിപ്പിക്കുക. 4-6 വരെയുള്ള എപ്പിസോഡുകള്‍ ഫെബ്രുവരി 15നും, 7, 8 എപ്പിസോഡുകള്‍ ഫെബ്രുവരി 29നുമാണ് പ്രദര്‍ശിപ്പിക്കുക. ഫാതോം ഇവന്റ്സിനാണ് അമേരിക്കയിലേയും, കാനഡയിലെയും പ്രദര്‍ശനത്തിന്റെ വിതരണാവകാശം. പരമ്പരയുടെ പുതിയ ട്രെയിലറും പുറത്തുവന്നിട്ടുണ്ട്. തീയേറ്റര്‍ പ്രദര്‍ശനം കഴിഞ്ഞതിന് ശേഷം ‘ദി ചോസണ്‍’ ആപ്പിലൂടേയും, മറ്റ് കേബിള്‍ ടിവി വഴിയും നാലാം സീസണ്‍ സംപ്രേഷണം ചെയ്യും. അമേരിക്കക്കും കാനഡക്കും പുറമേ, ദി ചോസണിന്റെ പ്രധാന എപ്പിസോഡുകള്‍ ലാറ്റിന്‍ അമേരിക്കയിലും, യു.കെയിലും, പോളണ്ടിലും, ഓസ്ട്രേലിയയിലും, ന്യൂസിലന്‍ഡിലും പ്രദര്‍ശിപ്പിക്കുവാനും പദ്ധതിയുണ്ട്. സീസണ്‍ 4-ന്റെ എപ്പിസോഡുകള്‍ വലിയ സ്ക്രീനില്‍ കാണുവാനുള്ള അവസരം നിഷേധിക്കുകയാണെങ്കില്‍ അത് ആരാധകരോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കുമെന്ന് പരമ്പരയുടെ സംവിധായകനായ ഡാളസ് ജെങ്കിന്‍സ് പറഞ്ഞു. സ്നാപക യോഹന്നാന്‍ കൊല്ലപ്പെടുവാന്‍ പോകുന്നതും, മഗ്ദലന മറിയം ശൂന്യമായ കല്ലറയിലേക്ക് ഉറ്റുനോക്കുന്നതും ഉള്‍പ്പെടെയുള്ള ബൈബിള്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദി ചോസണ്‍ ടീമുമായി സഹകരിച്ച് നാലാം സീസണ്‍ തീയേറ്ററുകളിലൂടെ പ്രേക്ഷകരില്‍ എത്തിക്കുവാന്‍ കഴിയുന്നതില്‍ ആവേശഭരിതരാണെന്ന് വിതരണക്കാരായ ഫാതോം ഇവന്റ്സിന്റെ സി.ഇ.ഒ റേ നട്ട് പറഞ്ഞു. പൂര്‍ണ്ണമായും ക്രൌഡ് ഫണ്ടിംഗിലൂടെ നിര്‍മ്മിച്ച ദി ചോസണ്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ടിട്ടുള്ള പരമ്പരകളില്‍ ഒന്നാണ്. ഏതാണ്ട് 60 കോടി ആളുകളാണ് ഈ പരമ്പരയ്ക്കു പ്രേക്ഷകരായിട്ടുള്ളത്. ലോക ചരിത്രത്തില്‍ ഏറ്റവുമധികം തര്‍ജ്ജമ ചെയ്യപ്പെട്ട പരമ്പര എന്ന പദവിക്ക് അരികിലാണ് ‘ദി ചോസണ്‍’ ഇപ്പോള്‍. അന്‍പതോളം ഭാഷകളില്‍ ഈ പരമ്പര തര്‍ജ്ജമ ചെയ്തിട്ടുണ്ട്. 600 ഭാഷകളില്‍ സബ്ടൈറ്റില്‍ ലഭ്യമാക്കുവാനും അണിയറക്കാര്‍ക്ക് പദ്ധതിയുണ്ട്. ഇറങ്ങിയ മുന്‍ സീരിസുകള്‍ എല്ലാം തന്നെ ഹിറ്റായതിനാല്‍ പുതിയ എപ്പിസോഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-07-20:51:27.jpg
Keywords: ട്രെയില, ചോസ
Content: 22133
Category: 18
Sub Category:
Heading: "ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്'' സിനിമയുടെ ഇംഗ്ലീഷ് പതിപ്പ് നാളെ തിരുവനന്തപുരത്ത്
Content: തിരുവനന്തപുരം: മധ്യപ്രദേശിലെ ഇൻഡോറിൽ രക്തസാക്ഷിത്വം വരിച്ച മലയാളി കന്യാസ്ത്രി സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ പറയുന്ന "ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്'' സിനിമയുടെ ഇംഗ്ലീഷ് പതിപ്പ് നാളെ വൈകുന്നേരം നാലിനു ശ്രീ തീയറ്ററിൽ പ്രത്യേക ക്ഷണിതാക്കൾക്കു മുമ്പാകെ പ്രദർശിപ്പിക്കും. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്യുന്ന പ്രിവ്യൂ ഷോ കാണുന്നതിന് മന്ത്രി സജി ചെറിയാൻ ഉൾപ്പെട്ട രാഷ്ട്രീയ, മത, സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. 1995 ഫെബ്രുവരി 25ന് ഇൻഡോറിലെ മലയിടുക്കിൽ വധിക്കപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ ഷെയ്സൺ പി. ഒൗസേഫ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സിസ്റ്റർ റാണി മരിയയായി ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ വിൻസി അലോഷ്യസാണ് അഭിനയിച്ചിരിക്കുന്നത്. സമൂഹത്തിലെ നിർധനർക്കു വേണ്ടി സ്വരമുയർത്തുകയും സാധാരണക്കാർക്കു വിദ്യാഭ്യാസവും സ്വയംപര്യാപ്തതയും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകൾ നടത്തുകയും ചെയ്ത സിസ്റ്റർ റാണി മരിയയുടെ സേവനം ഭൂവുടമകളെ ചൊടിപ്പിച്ചു. ഇതിൽ രോഷാകുലരായ പ്രദേശത്തെ ജന്മിമാർ സമുന്ദർ സിംഗ് എന്ന വാടകകൊലയാളിയെ ഉപയോഗിച്ച് സിസ്റ്റർ റാണി മരിയയെ കൊലപ്പെടുത്തുകയായിരിന്നു. 2017 നവംബർ നാലിനാണ് റാണി മരിയയെ കത്തോലിക്കാസഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയർത്തുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ സമന്ദർസിംഗ് എത്തിയിരുന്നു.
Image: /content_image/India/India-2023-11-08-10:48:30.jpg
Keywords: സിനിമ
Content: 22134
Category: 1
Sub Category:
Heading: വിശുദ്ധ നാടിന് വേണ്ടി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് ജെറുസലേം പാത്രീയാര്‍ക്കീസ്
Content: ജെറുസലേം: ഇസ്രായേൽ - ഹമാസ് യുദ്ധത്തിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന വിശുദ്ധ നാടിന് വേണ്ടി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് ജെറുസലേമിലെ ലാറ്റിൻ പാത്രീയാര്‍ക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. യുദ്ധത്തിന് മുൻപും ഉടലെടുത്ത പ്രതിസന്ധിഘട്ടങ്ങളിൽ പ്രത്യേകിച്ച് കോവിഡ് മഹാമാരി, ബെയ്‌റൂട്ട് തുറമുഖ സ്‌ഫോടനം, സിറിയയിലെ ഭൂകമ്പം തുടങ്ങിയ അവസരങ്ങളിലെല്ലാം പാവപ്പെട്ടവരുടെ നിലവിളികൾ കേട്ട് സഹായം നൽകിയ എല്ലാവർക്കും നന്ദിയർപ്പിച്ചുകൊണ്ടാണ് കർദ്ദിനാൾ തന്റെ കുറിപ്പ് ആരംഭിക്കുന്നത്. നിലവിലെ സംഘർഷത്തെ തുടർന്നു വിശുദ്ധ നാട്ടിലും, ഗാസയിലും ഉടലെടുത്തിരിക്കുന്ന മാനുഷിക പ്രതിസന്ധികളും, സാമ്പത്തിക ക്ലേശങ്ങളും കഠിനമാണെന്നു കർദ്ദിനാൾ ചൂണ്ടിക്കാട്ടി. മൂന്നാഴ്ചയിലേറെയായി തുടരുന്ന യുദ്ധം നിമിത്തം അവരുടെ നിലവിളി പുണ്യഭൂമിയിൽ വീണ്ടും കേൾക്കുന്നു. മരണങ്ങൾ, നാശനഷ്ടങ്ങൾ, പട്ടിണി എന്നിവയ്ക്കു പുറമേ ഗാസയിൽ ഉടലെടുത്ത തൊഴിലില്ലായ്മ, സാമൂഹിക അരക്ഷിതാവസ്ഥ, പ്രാദേശിക സംഘർഷങ്ങൾ എന്നിവ സൃഷ്ടിക്കുന്ന ദുരിതവും കർദിനാൾ എടുത്തു പറഞ്ഞു. സ്‌കൂളുകൾ, ആശുപത്രികൾ, ഇടവകകൾ എന്നിവയുൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും അഭയാർഥികളായി എത്തുന്നവരെ പാർപ്പിച്ചിരിക്കുന്നതിനാൽ ഭൗതീകവിഭവങ്ങൾ ഏറെ ആവശ്യമാണ്. തുടക്കത്തിൽ പ്രാദേശികമായി ഏറെ ആളുകളെ സഹായിച്ചിരുന്നതിനാൽ ഏകോപനത്തിലൂടെ എല്ലാം ഭംഗിയായി പോകുമായിരുന്നു. എന്നാൽ ഇന്ന് ഈ സ്ഥിതി എല്ലാവരെയും ഞെരുക്കത്തിൽ ആഴ്ത്തിയിരിക്കുകയാണെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു. വിശുദ്ധ നാട്ടിൽ ഭക്ഷണവും വെള്ളവും മുതൽ മരുന്നുകളും സാധനങ്ങളും വരെ അവർ പ്രായോഗികമായി എല്ലാം പങ്കിടുന്നു. പ്രയാസകരമായ സമയത്ത് ഭൗതിക ലോകത്തെ പുനർനിർമ്മിക്കാൻ നമ്മൾ വിശ്വാസം കെട്ടിപ്പടുക്കുകയും സംരക്ഷിക്കുകയും വേണം. ലാറ്റിന്‍ പാത്രിയാര്‍ക്കീസുമായി ബന്ധപ്പെടുകയും സഹായിക്കുകയും ചെയ്‌ത നൂറുകണക്കിന് ആളുകൾക്ക് നന്ദി രേഖപ്പെടുത്തിയ കർദ്ദിനാൾ, മുൻ പ്രതിസന്ധികളിൽ പൂർണ്ണഹൃദയത്തോടെ ചെയ്തതുപോലെ, ഇപ്പോള്‍ കഴിയുന്ന രീതിയില്‍ സഹായം ചെയ്യണമെന്നും വിദ്വേഷത്താൽ മുറിവേറ്റ സമൂഹത്തിൽ നമുക്ക് വീണ്ടും വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും വിത്തുകൾ പാകാമെന്നും പറഞ്ഞു. എല്ലാവര്‍ക്കും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തുക്കൊണ്ടാണ് കർദ്ദിനാളിന്റെ പ്രസ്താവന സമാപിക്കുന്നത്. ➤ {{ ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് പരസ്യപ്പെടുത്തിയ ബാങ്ക് വിവരങ്ങള്‍ ‍-> https://www.custodia.org/sites/default/files/2023-11/general_appeal_en.pdf}} #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-08-11:42:33.jpg
Keywords: വിശുദ്ധ നാടി
Content: 22135
Category: 1
Sub Category:
Heading: ഇറാഖി ക്രൈസ്തവരുടെ നരകയാതനകള്‍ക്ക് അറുതിയില്ല: അവസ്ഥ വിവരിച്ച് കല്‍ദായ സഭാതലവന്‍
Content: വത്തിക്കാന്‍ സിറ്റി: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ആക്രമണത്തോടെ ദുരിതാവസ്ഥയിലായ ഇറാഖി ക്രൈസ്തവരുടെ നരകയാതനകള്‍ക്ക് യാതൊരു അറുതിയുമില്ലെന്ന് ഇറാഖി കല്‍ദായ സഭാതലവന്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാകോ. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29ന് സമാപിച്ച മൂന്നാഴ്ച നീണ്ട സിനഡില്‍ പങ്കെടുത്തതിന് ശേഷം വത്തിക്കാനില്‍വെച്ച് നല്‍കിയ അഭിമുഖത്തിലായിരുന്നു കര്‍ദ്ദിനാള്‍, കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇറാഖി ക്രൈസ്തവര്‍ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്. 2010-ല്‍ ബാഗ്ദാദിലെ സിറിയന്‍ കത്തോലിക്ക ദേവാലയത്തില്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ അല്‍ക്വയ്ദ നടത്തിയ ആക്രമണത്തേക്കുറിച്ചും, ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇറാഖിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പട്ടണമായ ക്വാരഘോഷിലെ അല്‍-ഹൈത്താം ഹാളില്‍ ഉണ്ടായ തീപിടുത്തത്തേക്കുറിച്ചും കര്‍ദ്ദിനാള്‍ എടുത്തുപറഞ്ഞു. രക്തസാക്ഷിത്വം, പലായനം, അതിജീവനത്തിന് വേണ്ടിയുള്ള അവസാനമില്ലാത്ത പോരാട്ടം എന്നിങ്ങനെ കനത്ത വില നല്‍കേണ്ടി വന്നുവെങ്കിലും ഇറാഖി ക്രൈസ്തവരുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. യഥാര്‍ത്ഥ സുരക്ഷക്കും, ശാശ്വതമായ ഭാവിക്കും യാതൊരു ഉറപ്പുമില്ല. നിരന്തരമായ അരക്ഷിതത്വത്തിന്റേയും, അനിശ്ചിതത്വത്തിന്റേയും അന്തരീക്ഷത്തില്‍ ക്രൈസ്തവര്‍ക്ക് ജീവിക്കുവാന്‍ കഴിയുകയില്ല. അവരുടെ രക്തം അക്രമങ്ങളിലും, അപകടങ്ങളിലും, വംശീയ പീഡനങ്ങളിലും ഒഴുകുന്നത് തുടരുകയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ബാഗ്ദാദിനടുത്തുള്ള കരാഡയിലെ ഔര്‍ ലേഡി ഓഫ് സാല്‍വേഷന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ ഇസ്ലാമിക തീവ്രവാദി സംഘടനയായ അല്‍ക്വയ്ദ നടത്തിയ ആക്രമണത്തിന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 31-ന് 13 വര്‍ഷം തികഞ്ഞു. 2 വൈദികര്‍ ഉള്‍പ്പെടെ 58 പേരാണ് ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 75 പേര്‍ക്ക് പരിക്കേറ്റിരിന്നു. ഇറാഖി ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഉണ്ടായ ഏറ്റവും രക്തരൂക്ഷിതമായ ആക്രമണമായിരുന്നു അത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ക്വാരക്കോഷിലെ വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ തീപിടുത്തം ഇറാഖി ക്രൈസ്തവരുടെ ചരിത്രത്തിലെ മറ്റൊരു ദുരന്തമാണ്. അല്‍-ഹൈത്താം ഹാളില്‍ ഉണ്ടായ തീപിടുത്തത്തില്‍ 126 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമവും, അരക്ഷിതാവസ്ഥയും ഇല്ലാത്ത ഒരു നല്ല ഭാവി തങ്ങളുടെ കുട്ടികള്‍ക്ക് ഉണ്ടാകണമെന്നാണ് ഇറാഖി ക്രിസ്ത്യാനികളുടെ ആഗ്രഹമെന്ന് കര്‍ദ്ദിനാള്‍ റാഫേല്‍ സാകോ വെളിപ്പെടുത്തി. സ്കൂളുകളിലും, സര്‍വ്വകലാശാലകളിലും പഠിക്കുവാനും തൊഴില്‍ തേടുവാനുമുള്ള ഒരു സാഹചര്യം അവര്‍ക്കുണ്ടാകണം, പക്ഷേ ഇറാഖില്‍ അത് ഇപ്പോഴും സാധ്യമല്ല, സുന്നികള്‍ക്കും, ഷിയാകള്‍ക്കും, കുര്‍ദ്ദുകള്‍ക്കും സംവരണമുള്ളപ്പോള്‍ ക്രൈസ്തവര്‍ക്ക് അതില്ലായെന്നും കര്‍ദ്ദിനാള്‍ വിവരിച്ചു.
Image: /content_image/News/News-2023-11-08-14:07:47.jpg
Keywords: ഇറാഖ
Content: 22136
Category: 1
Sub Category:
Heading: 'മസിഹി' എന്ന പദം ഉപയോഗിച്ച് ക്രൈസ്തവരെ അഭിസംബോധന ചെയ്യണം: പാക്ക് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്
Content: ലാഹോര്‍: മിശിഹായുടെ ആളുകൾ എന്നർത്ഥം വരുന്ന 'മസിഹി' എന്ന പദം ഉപയോഗിച്ച് സർക്കാരും, സർക്കാർ വകുപ്പുകളും ക്രൈസ്തവ വിശ്വാസികളെ അഭിസംബോധന ചെയ്യണമെന്ന് പാകിസ്ഥാനിലെ സുപ്രീം കോടതിയുടെ ഉത്തരവ്. ഖൈബർ- പക്തൂങ്ക പ്രവിശ്യയിലെ ക്രൈസ്തവർക്ക് വേണ്ടിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതൊരു സുപ്രധാന ഉത്തരവായിട്ടാണ് നിരീക്ഷകർ കണക്കാക്കുന്നത്. ഇതുവരെ ഈസായ് പദമായിരുന്നു ക്രൈസ്തവരെ സംഭാവന ചെയ്യാൻ സർക്കാർ വകുപ്പുകളുടെ രേഖകളിൽ അടക്കം ഉപയോഗിച്ചുകൊണ്ടിരുന്നത്. ഖുർആനിൽ യേശുവിനെ വിളിക്കാൻ ഉപയോഗിക്കുന്ന ഈസാ എന്ന് പേരിന്റെ ഉറുദു ഭാഷയിലുള്ള വാക്കാണ് ഈസായ് . ബ്രിട്ടീഷുകാരുടെ കാലത്ത് തെരുവിൽ ജോലി ചെയ്യുന്നവരെ അഭിസംബോധന ചെയ്യാനും ഈ വാക്ക് ഉപയോഗിച്ചിരുന്നു. മസിഹി എന്ന പദം തങ്ങളെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കണമെന്ന് ക്രൈസ്തവർ ഏറെനാളായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യമാണ്. കോടതിയുടെ ഉത്തരവ് മതസഹിഷ്ണുതയും, വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സഹവർത്തിത്വവും, ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കാൻ വലിയൊരു ചുവടുവെയ്പ്പായാണ് കാണുന്നത്. ഇമ്പ്ളിമെന്റേഷൻ ഓഫ് മൈനോറിറ്റിസ് റൈറ്റ്സ് ഫോറത്തിനു വേണ്ടി അധ്യക്ഷൻ സാമുവൽ പയാറ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മിയാൻ സാക്കിബും, ജസ്റ്റിസ് ഇജാസുൽ അഹ്സാനും ക്രൈസ്തവർക്ക് അനുകൂലമായി വിധി പ്രസ്താവന നടത്തിയത്.
Image: /content_image/News/News-2023-11-08-14:43:49.jpg
Keywords: പാക്കി
Content: 22137
Category: 1
Sub Category:
Heading: അമേരിക്കയില്‍ പോപ്‌ താരത്തിന്റെ മ്ലേച്ഛകരമായ വീഡിയോക്ക് വേദിയായത് കത്തോലിക്ക ദേവാലയം; പരിഹാര കുര്‍ബാനയും പ്രായശ്ചിത്ത പ്രാര്‍ത്ഥനയുമായി മെത്രാന്‍
Content: വാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കന്‍ പോപ്‌ താരം സബ്രീന കാര്‍പെന്ററിന്റെ മ്ലേച്ഛ വീഡിയോക്ക് പശ്ചാത്തലമായ ബ്രൂക്ലിന്‍ രൂപതയിലെ വില്ല്യംസ്ബര്‍ഗിലെ ചരിത്രപ്രസിദ്ധമായ ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ അനണ്‍സിയേഷന്‍ ദേവാലയത്തില്‍ പരിഹാര ശുശ്രൂഷ അര്‍പ്പിച്ച് മെത്രാന്‍. ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന പരിഹാര വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് ബ്രൂക്ലിന്‍ രൂപത മെത്രാന്‍ റോബര്‍ട്ട് ബ്രെന്നന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. രൂപതയുടെ വികാരി ജനറലായ മോണ്‍. ജോസഫ് ഗ്രിമാള്‍ഡി സഹകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനക്കിടെ ദേവാലയം വിശുദ്ധ ജലം തളിച്ച് വിശുദ്ധീകരിച്ചു. ദേവാലയത്തിന്റെ പവിത്രതയ്ക്കു കളങ്കം വരുത്തിയ വീഡിയോക്ക് അനുവാദം നല്‍കിയതിന്റെ പേരില്‍ മേല്‍നോട്ടം വഹിച്ചിരുന്ന മോണ്‍. ജാമി ജിഗാന്റിയല്ലോയേ പദവിയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. വീഡിയോ ചിത്രീകരിക്കുവാന്‍ അനുവാദം നല്‍കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും, ചിത്രീകരണത്തിന്റെ പ്രതിഫലമായി ലഭിച്ച 5000 ഡോളര്‍ 'ബ്രിഡ്ജ് റ്റു ലൈഫ്' എന്ന പ്രോലൈഫ് കേന്ദ്രത്തിനു സംഭാവന ചെയ്യുമെന്നും മോണ്‍. ജാമി ജിഗാന്റിയല്ലോ പറഞ്ഞു. സബ്രീന കാര്‍പെന്ററിന്റെ 'ഫെതര്‍' എന്ന മ്ളേചകരമായ വീഡിയോക്കാണ് ദേവാലയം പശ്ചാത്തലമായത്. ഹാലോവീന്‍ ദിനത്തില്‍ സംപ്രേഷണം ചെയ്ത ഈ വീഡിയോ ദശലക്ഷകണക്കിന് ആളുകള്‍ കണ്ടിട്ടുണ്ട്. ‘റെസ്റ്റ് ഇന്‍ പീസ്‌’ എന്നെഴുതിയ കുപ്പികൊണ്ട് അലങ്കരിച്ച അള്‍ത്താരക്ക് മുന്‍പില്‍ അര്‍ദ്ധനഗ്നയായ കാര്‍പെന്റര്‍, ശവപ്പെട്ടികള്‍ക്ക് നടുവില്‍ നൃത്തം ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. സക്രാരിക്ക് മുന്‍പില്‍ അശ്ലീലമായ ആംഗ്യങ്ങളോടെ നില്‍ക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. കാര്‍പെന്ററിന്റെ ഈ വീഡിയോയ്ക്കെതിരെ ക്രൈസ്തവ സമൂഹത്തില്‍ നിന്നും വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ദേവാലയത്തില്‍ ഇത്തരമൊരു വീഡിയോ ചിത്രീകരിക്കുവാന്‍ അനുവാദം നല്‍കിയതില്‍ ഏറെ ദുഃഖമുണ്ടെന്ന് ബിഷപ്പ് ബ്രെന്നന്‍ പറഞ്ഞു. മോണ്‍. ജാമി ജിഗാന്റിയല്ലോക്ക് പകരം സഹായ മെത്രാന്‍ മോണ്‍. വിറ്റോള്‍ഡ് മ്രോസിയവ്സ്കിയേയാണ് ദേവാലയത്തിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചിരിക്കുന്നത്. 1863-ല്‍ അമേരിക്കയിലെ ലിത്വാനിയന്‍ കത്തോലിക്കാ സമൂഹം നിര്‍മ്മിച്ചതാണ് ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ അനണ്‍സിയേഷന്‍ ദേവാലയം. ന്യൂയോര്‍ക്ക് നഗരത്തില്‍ ലിത്വാനിയന്‍ ഭാഷയില്‍ ഞായറാഴ്ച കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്ന ഏക ദേവാലയം കൂടിയാണ്.
Image: /content_image/News/News-2023-11-08-16:21:27.jpg
Keywords: അശ്ലീല
Content: 22138
Category: 1
Sub Category:
Heading: സുഡാനില്‍ സന്യാസ ഭവനത്തിന് നേരെ ബോംബാക്രമണം; മലയാളി വൈദികനും സന്യസ്തരും അത്ഭുതകരമായി രക്ഷപ്പെട്ടു
Content: ഖാര്‍ത്തൂം: വടക്ക് - കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ ഡോട്ടേഴ്സ് ഓഫ് മേരി ഓഫ് ഹെല്‍പ് ഓഫ് ക്രിസ്ത്യന്‍സ് (എഫ്.എം.എ) സന്യാസിനി സമൂഹത്തിന്റെ കോണ്‍വെന്റില്‍ ബോംബ്‌ പതിച്ചു. സലേഷ്യന്‍ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 3 വെള്ളിയാഴ്ച രാവിലെയാണ് സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമിലെ ദാര്‍ മരിയന്‍ കോണ്‍വെന്റില്‍ ബോംബ്‌ പതിച്ചത്. നിരവധി അമ്മമാര്‍ക്കും കുട്ടികള്‍ക്കും, പ്രായമായവര്‍ക്കും, രോഗികള്‍ക്കും അഭയം നല്‍കിവരുന്ന കോണ്‍വെന്റാണിത്. ഇവര്‍ക്ക് സേവനവുമായി അഞ്ചു കന്യാസ്ത്രീകളും മലയാളി സലേഷ്യന്‍ വൈദികനുമായ ഫാ. ജേക്കബ് തേലെക്കാടനുമാണ് കോണ്‍വെന്റില്‍ താമസിച്ചുക്കൊണ്ടിരിന്നത്. ഒന്നാം നിലയുടെ വിവിധ ഭാഗങ്ങളിൽ രണ്ട് സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്ന് ഫാ. തേലെക്കാടൻ എസിഎന്നിനോട് പറഞ്ഞു. “ബോംബിന്റെ ആദ്യഭാഗം ഒരു ടീച്ചറുടെ മുറി തകർത്തു, അധ്യാപികയുടെ ഇരുകാലുകളിലും പരിക്കേറ്റു. രണ്ടാം സ്ഫോടനത്തില്‍ സന്യാസിനികളുടെ രണ്ട് മുറികൾ തകർന്നു. രണ്ട് സലേഷ്യൻ സന്യാസിനികള്‍ മുറിയിലുണ്ടായിരുന്നു. സ്ഫോടനത്തില്‍ കോണ്‍വെന്റില്‍ ഉണ്ടായിരുന്ന ഒരു അമ്മക്കും കുഞ്ഞിനും അധ്യാപികയുടെ രണ്ടു കാലിനും പരിക്കേറ്റിട്ടുണ്ട്. രണ്ടു വാതിലുകള്‍ വീണ് സലേഷ്യന്‍ സന്യാസിനികള്‍ക്കും പരിക്ക് സംഭവിച്ചുവെന്നും ഫാ. തേലക്കാടൻ കൂട്ടിച്ചേര്‍ത്തു. കെട്ടിടത്തിന്റെ ചില ഭാഗങ്ങളില്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ കൂടിക്കിടക്കുന്നതും, ദ്വാരം വീണ ഭിത്തികളും, തകര്‍ന്നു കിടക്കുന്ന വാതിലുകളും, ജനാലകളും സലേഷ്യന്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട ഫോട്ടോകളില്‍ ദൃശ്യമാണ്. വസ്ത്രം നിറയെ രക്തവുമായി നില്‍ക്കുന്ന ഒരു വ്യക്തിയുടെ ഫോട്ടോയില്‍ നിന്നും ഉഗ്രസ്ഫോടനമാണ് നടന്നതെന്ന് വ്യക്തമാണ്. സ്ഫോടനത്തിന്റെ നടുക്കം വിട്ടുമാറാത്ത സന്യാസിനികള്‍ വിശ്വാസികളുടെ പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ ഒരു പെയിന്റിംഗ് സ്ഫോടനത്തില്‍ പൂര്‍ണ്ണമായും നശിച്ചു. നമുക്ക് വേണ്ടി സ്വയം ത്യാഗം ചെയ്യുവാന്‍ മാതാവ് തീരുമാനിക്കുകയായിരുന്നുവെന്നും ദൈവമാതാവിന്റെ മാധ്യസ്ഥം ഒന്നുകൊണ്ട് മാത്രമാണ് ആളപായമില്ലാതിരുന്നതെന്നും ഫാ. തേലെക്കാടന്‍ പറഞ്ഞു. വിവിധ സൈനീക വിഭാഗങ്ങള്‍ക്കിടയിലെ ഭിന്നതകളെ തുടര്‍ന്നു സുഡാനില്‍ ശക്തമായ ആഭ്യന്തര യുദ്ധമാണ് നടന്നുവരുന്നത്. തികഞ്ഞ അരക്ഷിതാവസ്ഥയില്‍ കഴിയുന്ന ജനങ്ങളുടെ ജീവന്‍ അപകടത്തിലാണ്. നേരത്തെ ഖാര്‍ത്തൂമിലെ സെന്റ് ജോസഫ് വൊക്കേഷണൽ സെന്ററിന്റെ ചുമതല ഫാ. ജേക്കബ് തേലെക്കാടൻ വഹിച്ചിരുന്നുവെങ്കിലും കനത്ത പോരാട്ടം നടക്കുന്ന പ്രദേശമായതിനാൽ അത് അടച്ചുപൂട്ടേണ്ടി വന്നു. സായുധ പോരാട്ടങ്ങളില്‍ ഏതാണ്ട് അയ്യായിരത്തോളം പേര്‍ ഇതിനോടകം തന്നെ കൊല്ലപ്പെടുകയും പന്ത്രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും, ദശലക്ഷകണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-08-19:34:04.jpg
Keywords: സുഡാ
Content: 22139
Category: 18
Sub Category:
Heading: കെസിബിസി മീഡിയ കമ്മീഷന്‍ അവാർഡുകൾ പ്രഖ്യാപിച്ചു
Content: കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ 2023ലെ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രഫ.എം തോമസ് മാത്യു, റവ.ഡോ. തോമസ് മൂലയിൽ, ഷീല ടോമി, പൗളി വത്സൻ, അഭിജിത് ജോസഫ്, ജോർജ് കണക്കശേരി, പ്രഫ. കെ. വി. തോമസ് കൈമലയിൽ എന്നിവരാണ് അവാർഡിന് അർഹരായത്. കെസിബിസി മീഡിയ സംസ്കൃതി പുരസ്കാരമാണു ചിന്തകനും എഴുത്തുകാരനുമായ പ്രഫ. എം. തോമസ് മാത്യുവിനു നൽകുന്നത്. നിരൂപകൻ, വാഗ്മി, അധ്യാപകൻ എന്നീ നിലകളിലും അര നൂറ്റാണ്ടിലധികമായി മലയാളഭാഷയെ നവീകരിക്കുകയും സമ്പന്നമാക്കുകയും ചെയ്ത തോമസ് മാത്യു, അനന്യമായ ദാർ ശനിക ഗരിമയുള്ള കാവ്യഭാഷകൊണ്ടു മലയാളത്തെ ഉദാത്തമായ തലങ്ങളിലേക്ക് ഉയർത്തിയെന്നു ജൂറി വിലയിരുത്തി. മലയാള ലിപി പാഠ്യപദ്ധതിയിൽ തിരികെ എത്തിക്കുന്നതുൾപ്പെടെ ഭാഷ യ്ക്കു നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണു റവ. ഡോ. തോമസ് മൂലയിലിന് കെസിബിസി മീഡിയ ദാർശനിക-വൈജ്ഞാനിക പുരസ്കാരം നൽകുന്നത്. കോളജ് പ്രിൻസിപ്പലും സജീവ സാമൂഹ്യ, സാംസ്കാരിക, സഭാ പ്രവർത്തകനുമായ പ്രഫ. കെ. വി. തോമസ് കൈമലയിൽ, അരനൂറ്റാണ്ടോളമായുള്ള അരങ്ങിലെ മികവിന് സംസ്ഥാന, സംഗീതനാടക അക്കാദമി അവാർഡുകൾ നേടിയ ജോർജ് കണക്കശേരി എന്നിവരെ കെസിബിസി ഗുരുപൂജ പുരസ്കാരം നൽകി ആദരിക്കും. 'വല്ലി' എന്ന നോവലിലൂടെ സാഹിത്യലോകത്ത് ശ്രദ്ധേയയായ ഷീല ടോമിക്കാണു കെസിബിസി സാഹിത്യ അവാർഡ്. നാടക, സിനിമാ മേഖലകളിൽ അഭിനയമികവിന്റെ മുദ്രപതിപ്പിച്ചു സംസ്ഥാന, ദേശീയ അവാർഡുകൾ നേടിയ നടി പൗളി വത്സന് കെസിബിസി മീഡിയ അവാർഡ് നൽകും. സംവിധാനരംഗത്ത് ആദ്യ സിനിമയിലൂടെതന്നെ (ജോൺ ലൂഥർ) ശ്രദ്ധിക്കപ്പെട്ട അഭിജിത്ത് ജോസഫിനു കെസിബിസി മീഡിയ യുവപ്രതിഭ പുരസ്കാരമാണു നൽകുക. കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണു അവാർഡുകൾ പ്രഖ്യാപിച്ചത്. ഡിസംബർ ആറിന് പാലാരിവട്ടം പിഒസിയിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് കമ്മീഷൻ സെക്രട്ടറി റവ.ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ അറിയിച്ചു.
Image: /content_image/India/India-2023-11-09-10:31:50.jpg
Keywords: കെ‌സി‌ബി‌സി
Content: 22140
Category: 1
Sub Category:
Heading: കേരളത്തിലെ സ്ത്രീ നവോത്ഥാനത്തിന് തുടക്കം കുറിച്ച ദൈവദാസി മദർ ഏലീശ്വ ധന്യപദവിയില്‍
Content: കൊച്ചി: കേരളത്തിലെ ആദ്യ സന്യാസിനിയും കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ് (സിടിസി ) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയുമായ ദൈവദാസി മദർ ഏലീശ്വയെ ധന്യപദവിയിലേക്ക് ഉയർത്തി. വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ ഡോ. മാർസെലോ സെമറാരോ ഇന്നലെ നവംബര്‍ എട്ടാം തീയതി ഫ്രാൻസിസ് പാപ്പയുമായി നടത്തിയ കൂടികാഴ്ചയ്ക്കു പിന്നാലെയാണ് ദൈവദാസി മദർ ഏലീശ്വായുടെ വീരോചിത പുണ്യങ്ങൾ പാപ്പ അംഗീകരിച്ചത്. 1831 ഒക്ടോബർ 15ന് കേരളത്തിൽ വരാപ്പുഴ വികാരിയേറ്റിലെ ഓച്ചന്തുരുത്ത് കുരിശിങ്കൽ ക്രൂസ് മിലാ ഗ്രസ് ഇടവകയിലെ സമ്പന്നമായ കപ്പിത്താൻ കുടുംബത്തിൽ തൊമ്മൻ - താണ്ട ദമ്പതികളുടെ എട്ട് മക്കളിൽ ആദ്യ പുത്രിയായാണ് ഏലീശ്വയുടെ ജനനം. ബാല്യം മുതൽ പ്രാർത്ഥനയിലും സുകൃതങ്ങളിലും വേരൂന്നിയ ആത്മീയത സ്വന്തമാക്കിയ ഏലിശ്വ ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും അനുകമ്പ പ്രകടിപ്പിച്ചിരിന്നു. മാതാപിതാക്കന്മാരുടെ ആഗ്രഹപ്രകാരം 1847ൽ വറീത് എന്ന വ്യക്തിയെ വിവാഹം കഴിച്ചു. അവര്‍ക്ക് അന്ന എന്ന കുഞ്ഞ് പിറന്നു. എന്നാൽ ഒന്നര വർഷത്തിനു ശേഷം വറീത് രോഗം ബാധിച്ച് കിടപ്പിലാവുകയും താമസിയാതെ മരണപ്പെടുകയും ചെയ്തു. രണ്ടാം വിവാഹത്തിന്‌ വിസമ്മതിച്ച ഏലിശ്വ, ഏകാന്തതയിലും ദീർഘനേരത്തെ പ്രാർത്ഥനകളിലും വീടിനടുത്തുള്ള പാവങ്ങളെ സഹായിക്കുന്നതിലും ആശ്വാസം കണ്ടെത്തി. ദിവ്യകാരുണ്യ നാഥനോടുള്ള ഭക്തിയും, ഏകാന്ത ധ്യാനവും അവളെ ഈശോയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. ഇറ്റാലിയൻ വൈദീകനും കർമ്മലീത്ത മിഷ്ണറിയുമായിരുന്ന ഫാ. ലെയോപോൾഡ് ഒ.സി.ഡിയായിരിന്നു അവളുടെ ആത്മീയ ഗുരു. അദ്ദേഹത്തില്‍ നിന്നു ലഭിച്ച ആത്മീയ പരിശീലനം ഏലീശ്വയിൽ സന്യാസ ജീവിതത്തിലേക്കുള്ള അതിതീവ്രമായ ആഗ്രഹത്തെ ജ്വലിപ്പിക്കുകയായിരിന്നു. ഇത് അവളെ ആദ്യത്തെ തദ്ദേശീയ സന്യാസിനീ സമൂഹമായ നിഷ്പാദുക കർമ്മലീത്ത മൂന്നാം സമൂഹത്തിന്റെ സ്ഥാപനത്തിലേക്ക് നയിച്ചു. 1866 ഫെബ്രുവരി 13-നാണ് കേരളത്തിലെ തദ്ദേശിയ പ്രഥമ സന്യാസിനി സമൂഹത്തിന് മദർ ഏലീശ്വ രൂപം നൽകിയത്. മദർ ഏലിശ്വായോടൊപ്പം സഹോദരി ത്രേസ്യയും മകൾ അന്നയും സമർപ്പിത വഴി സ്വീകരിച്ചു. തന്റെ ജീവിതത്തില്‍ കടന്നുപോകേണ്ടി വന്ന കഠിന വഴികളെ പ്രാർത്ഥനയിലൂടെയും എളിമയിലൂടെയും മദർ ഏലിശ്വ അതിജീവിച്ചു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുകയും, പെൺകുട്ടികൾക്ക് വേണ്ടി ബോർഡിംഗ് സ്കൂൾ ആരംഭിക്കുകയും ചെയ്തുകൊണ്ട് കേരളത്തിൽ സ്ത്രീ നവോത്ഥാനത്തിനായി മദർ എലീശ്വ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി. കേരളത്തിലെ ആദ്യത്തെ കോൺവെന്റ് സ്കൂളും ബോർഡിംഗ് ഹൗസും പെൺകുട്ടികൾക്കായി അനാഥാലയവും സ്ഥാപിച്ചത് മദർ എലീശ്വയായിരിന്നു. ദൈവത്തെ മാത്രം സ്നേഹിച്ച് ദൈവം അല്ലാതെ മറ്റൊന്നും തനിക്കില്ലെന്ന് വിളിച്ചുപറഞ്ഞ് തന്റെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളെയും ദൈവാരാധനയാക്കി മദർ ഏലീശ്വ മാറ്റി. 1913 ജൂലൈ 18നു ഭൂമിയിലെ തന്റെ ദൗത്യം പൂര്‍ത്തിയാക്കി അവള്‍ സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി. Tag: Eliswa Vakayil, Mother Eliswa has been made Venerable malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-09-11:02:36.jpg
Keywords: ധന്യ