Contents
Displaying 21701-21710 of 24998 results.
Content:
22111
Category: 1
Sub Category:
Heading: ആഗോള തലത്തില്‍ കത്തോലിക്ക വിശ്വാസം ആഫ്രിക്കയിലേക്ക് കേന്ദ്രീകരിക്കുകയാണെന്നു നൈജീരിയന്‍ മെത്രാപ്പോലീത്ത
Content: യോണ്ടെ, കാമറൂണ്‍: ശക്തമായ ക്രിസ്തുവിശ്വാസവും, പരമ്പരാഗത ധാര്‍മ്മിക ബോധ്യങ്ങളും അടിസ്ഥാനമിട്ട് ആഫ്രിക്കയില്‍ ക്രിസ്തു വിശ്വാസം തഴച്ചുവളരുകയാണെന്നും ആഗോളതലത്തില്‍ കത്തോലിക്ക വിശ്വാസം ആഫ്രിക്കയിലേക്ക് പരിണമിക്കുകയാണെന്നും നൈജീരിയയിലെ അബുജ അതിരൂപത മെത്രാപ്പോലീത്ത ഇഗ്നേഷ്യസ് കൈഗാമ. വിശ്വാസ സമ്പന്നമായ ആഫ്രിക്കന്‍ സഭ, പാശ്ചാത്യ ലോകത്തെ കാണുന്നത് ‘തകര്‍ന്നുകൊണ്ടിരിക്കുന്ന സഭ’ ആയിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 4 മുതല്‍ 29 വരെ വത്തിക്കാനില്‍ നടന്ന മെത്രാന്മാരുടെ സിനഡില്‍ പങ്കെടുത്ത മെത്രാപ്പോലീത്ത, ക്രക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ആഫ്രിക്കയിലെ സഭയുടെ വളര്‍ച്ചയേക്കുറിച്ചും, പാശ്ചാത്യ സഭയുടെ തളര്‍ച്ചയേക്കുറിച്ചും വിവരിച്ചത്. ബൈബിളിന്റെ ആധികാരികത, ലൈംഗീകത, വിവാഹം, പാപം എന്നിവയേക്കുറിച്ചുള്ള ധാരണകള്‍ കാരണം ആഫ്രിക്കന്‍ ജനതയെ പാശ്ചാത്യ ലിബറലുകള്‍ പിന്നോക്കക്കാരും, അന്ധവിശ്വാസികളുമായി കണക്കാക്കിയേക്കാമെങ്കിലും ആ ധാരണകള്‍ക്ക് ആഫ്രിക്കന്‍ സംസ്കാരങ്ങളില്‍ ശക്തമായ സ്വാധീനമുണ്ടെന്നു മെത്രാപ്പോലീത്ത പറഞ്ഞു. ലോക മിഷന്‍ ഞായര്‍ ദിനമായ ഒക്ടോബര്‍ 22-നു വത്തിക്കാന്‍ പുനഃപ്രസിദ്ധീകരിച്ച പുതിയ സ്ഥിതിവിവരകണക്കുകള്‍ പ്രകാരം കത്തോലിക്കാ സഭയുടെ വളര്‍ച്ചാകേന്ദ്രം ആഫ്രിക്കയാണ്. ആഫ്രിക്കയില്‍ കത്തോലിക്കരുടെ എണ്ണത്തില്‍ 83 ലക്ഷം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈദികരുടെയും, സന്യാസിനികളുടെയും എണ്ണത്തിലും ആഫ്രിക്കയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. വിശുദ്ധ കുര്‍ബാനയിലെ പങ്കാളിത്തത്തിലും ആഫ്രിക്ക ഏറെ മുന്‍പിലാണ്. ആഫ്രിക്കന്‍ ക്രൈസ്തവരുടെ പരമ്പരാഗത ബോധ്യങ്ങളും, ബൈബിളിന്റെ ആധികാരികതയിലുള്ള വിശ്വാസവും, കുടുംബം, ധാര്‍മ്മികത എന്നിവ സംബന്ധിച്ച ബോധ്യം, ശക്തമായ സാമുദായികമായ വശങ്ങള്‍, അത്ഭുത രോഗസൗഖ്യം പോലെയുള്ള പാരമ്പര്യ വിശ്വാസങ്ങള്‍ എന്നീ 5 കാര്യങ്ങളാണ് ഈ കുതിച്ചുചാട്ടത്തിന്റെ കാരണമായി മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടുന്നത്. ആഫ്രിക്കക്കാര്‍ പാശ്ചാത്യ സഭയെ തങ്ങളുടെ മാതൃസഭയായിട്ടാണ് കണക്കാക്കുന്നതെങ്കിലും, പാശ്ചാത്യ സഭയില്‍ സംഭവിച്ച തകര്‍ച്ചയെ കുറിച്ചുള്ള ബോധ്യം അവര്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2023-11-02-13:34:25.jpg
Keywords: ആഫ്രിക്ക

22112
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ വീണ്ടും യുഎഇയിലേക്ക്: ഡിസംബറില്‍ ദുബായ് സന്ദര്‍ശിക്കും
Content: റോം: ചരിത്രം കുറിച്ച ഫ്രാന്‍സിസ് പാപ്പയുടെ യുഎഇ സന്ദര്‍ശനം വീണ്ടും ആവര്‍ത്തിക്കപ്പെടുമെന്ന് സൂചന. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള COP28 കോൺഫറൻസിനായി താൻ ഡിസംബർ ആദ്യ വാരത്തില്‍ ദുബായിലേക്ക് പോകുമെന്ന് ഫ്രാൻസിസ് മാർപാപ്പ ഇന്നലെ പറഞ്ഞു. ഇറ്റാലിയൻ ടെലിവിഷൻ നെറ്റ്‌വർക്കായ RAI-യിൽ 45 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിനിടെയാണ് ഫ്രാൻസിസ് പാപ്പ യാത്രയെക്കുറിച്ച് പ്രഖ്യാപിച്ചത്. ഡിസംബർ ഒന്നാം തീയതി പുറപ്പെടുമെന്നും 3 വരെ അവിടെ തുടരുമെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം യാത്ര പരിപാടിയുടെ മറ്റ് വിശദാംശങ്ങളൊന്നും ഫ്രാൻസിസ് പാപ്പ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ മുപ്പത്തിയൊന്‍പതാം വിദേശ അപ്പസ്തോലിക പര്യടനത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് പാപ്പ ബഹ്റൈൻ സന്ദർശിച്ചിരിന്നു. ഇതിനുമുമ്പ് 6 അറബ് രാജ്യങ്ങളാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചിട്ടുള്ളത്. ജോർദാനാണ് പരിശുദ്ധ പിതാവ് സന്ദർശിച്ച ആദ്യത്തെ അറബ് രാജ്യം. 2019-ല്‍ ഫ്രാന്‍സിസ് പാപ്പ, യുഎഇ സന്ദര്‍ശിച്ചിരിന്നു. 4 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും പാപ്പ യുഎഇയിലെത്തുക. 2013 ൽ മാർപാപ്പയായതിനുശേഷം അദ്ദേഹം പരിസ്ഥിതി നാശത്തെ കുറിച്ച് നിരവധി തവണ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പാപ്പ പങ്കെടുക്കുന്ന യുഎന്‍ കോണ്‍ഫറന്‍സിന് ആഗോള തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് നിരീക്ഷിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ 2023 ലെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിന്റെ 28-ാമത് സമ്മേളനം 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ യുഎഇ, ദുബൈ എക്സ്പോ സിറ്റിയിലാണ് നടക്കുക. 1992 ലെ ആദ്യത്തെ യുഎൻ കാലാവസ്ഥാ ഉടമ്പടി മുതൽ എല്ലാ വർഷവും നടക്കുന്ന സമ്മേളനമാണിത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-02-14:21:09.jpg
Keywords: പാപ്പ, യുഎഇ

22113
Category: 18
Sub Category:
Heading: ജെ.ബി കോശി കമ്മീഷൻ കരടുരേഖ: ആലപ്പുഴ രൂപത ചർച്ച നടത്തി
Content: ആലപ്പുഴ: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിന്റെ കരടുരേഖയും അതുമായി ബന്ധപ്പെട്ടു ലത്തീൻ കത്തോലിക്കർ സ്വീകരിക്കേണ്ട നടപടിയും സംബന്ധിച്ചു ചർച്ച നടത്തി. ആലപ്പുഴ രൂപത ലാറ്റിൻ കാത്തലിക് അസോസിയേഷനാണ് ചർച്ച സംഘടിപ്പിച്ചത്. രൂപത സമർപ്പിച്ച ശിപാർശകളിൽ പലതും സ്വീകരിക്കപ്പെട്ടതിൽ അംഗങ്ങൾ സന്തുഷ്ടി രേഖപ്പെടുത്തി. ഈ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ച് ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും സന്ദർശിച്ചു ചർച്ചചെയ്യാനും യോഗം തീരുമാനിച്ചു. വിവിധ ഫൊറോനകളിൽ നടത്താനിരിക്കുന്ന രാഷ്ട്രീയ വിശകലന സമ്മേള നങ്ങളിൽ ഈ വിഷയവും അവതരിപ്പിക്കാൻ തീരുമാനമായി. സമ്മേളനത്തി ൽ അഡ്വ. ഷെറി ജെ. തോമസ് വിഷയം അവതരിപ്പിച്ചു. മോൺ. ജോയി പൂത്തൻ വീട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോൺ ബ്രിട്ടോ അധ്യക്ഷനായിരുന്നു. ഫാ.സേവ്യർ കുടിയാംശേരി, ഫാ.ജോൺസൺ പു ത്തൻവീട്ടിൽ, ബിജു ജോസി, സാബു വി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു
Image: /content_image/India/India-2023-11-03-08:16:40.jpg
Keywords: കോശി

22114
Category: 18
Sub Category:
Heading: കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ ജനജാഗരം പരിപാടികൾക്കു നാളെ തുടക്കം
Content: കൊച്ചി: ലത്തീൻ കത്തോലിക്കാ ദിനത്തോടനുബന്ധിച്ച് കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) ആഭിമുഖ്യത്തിൽ നടത്തുന്ന ജനജാഗരം ബോധന പരിപാടികൾക്കു നാളെ തുടക്കമാകും. വയനാട് കൽപ്പറ്റയിൽ കെആർഎൽസിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്യും. ഡിസംബർ 17 വരെ കേരളത്തിലെ എല്ലാ രൂപതകളിലും ജനജാഗരങ്ങൾ സംഘടിപ്പിക്കും. ഡിസംബർ മൂന്നിനാണു ലത്തീൻ കത്തോലിക്കാ ദിനാചരണം. അന്നു സംസ്ഥാനതല പരിപാടി വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തിൽ എറണാകുളം ഇൻഫന്റ് ജീസസ് ഓഡിറ്റോറിയത്തിൽ നടത്തും. 2023ലെ കെആർഎൽസിസി അവാർഡുകൾ ഈ സമ്മേളനത്തിൽ വിതരണം ചെയ്യും. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ തുടങ്ങിയവർ പങ്കെടുക്കും.
Image: /content_image/India/India-2023-11-03-08:39:00.jpg
Keywords: റീജൺ

22115
Category: 1
Sub Category:
Heading: പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരുടെ ദുരവസ്ഥയെ തുറന്നുക്കാട്ടുന്ന ‘ക്രോസ്സ് ഇന്‍ ഫയര്‍’ പ്രദര്‍ശനത്തിന് ലണ്ടനില്‍ തുടക്കം
Content: ലണ്ടന്‍: ലോകത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരുടെ ദുരവസ്ഥ തുറന്നുക്കാണിക്കുന്ന ‘ക്രോസ്സ് ഇന്‍ ഫയര്‍’ പ്രദര്‍ശനത്തിന് ലണ്ടനിലെ ഹംഗേറിയന്‍ കള്‍ച്ചറല്‍ സെന്ററില്‍ തുടക്കമായി. ഇക്കഴിഞ്ഞ തിങ്കളാഴ്ച സായാഹ്നത്തിലായിരുന്നു പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം. ക്രൈസ്തവരുടെ ദുരവസ്ഥ എടുത്തുകാണിക്കുന്നതിനോടൊപ്പം തന്നെ ലോകത്ത് ഏറ്റവും അടിച്ചമര്‍ത്തലിന് ഇരയാകുന്ന വിഭാഗമായ ക്രൈസ്തവ സമൂഹത്തെ പിന്തുണക്കണമെന്ന ശക്തമായ സന്ദേശവും ഈ പ്രദര്‍ശനം നല്‍കുന്നുണ്ടെന്നു ഹംഗേറിയന്‍ പാര്‍ലമെന്റിന്റെ യൂറോപ്യന്‍ അഫയേഴ്സ് കമ്മിറ്റിയുടെ തലവനായ ജൂഡിറ്റ് വര്‍ഗ ഹംഗേറിയന്‍ മാധ്യമത്തോട് പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ യൂറോപ്പിന്റെ ഭാവിയെ കുറിച്ച് ആശങ്കപ്പെടുന്ന കുടിയേറ്റ നയത്തെ ഹംഗറി പ്രതിനിധാനം ചെയ്യുന്നുണ്ടെന്നും ഹംഗറി ഹെല്‍പ്സ് പദ്ധതി അതിന്റെ ഭാഗമാണെന്നും വര്‍ഗ ചൂണ്ടിക്കാട്ടി. കുടിയേറ്റത്തിന്റെ കാരണങ്ങള്‍ പരിഹരിക്കണമെന്ന് പറയുമ്പോള്‍ പ്രശ്നങ്ങളും, സംഘര്‍ഷങ്ങളും യൂറോപ്പിലേക്ക് കൊണ്ടുവരികയും ചെയ്യരുത്. ക്രിസ്തു വിശ്വാസം ലോകമെമ്പാടുമായി ഭീഷണികള്‍ നേരിടുക മാത്രമല്ല, വലിയതോതില്‍ രാഷ്ട്രീയ സമ്മര്‍ദ്ധങ്ങളും, വെല്ലുവിളികളും നേരിടുന്നുണ്ട്. അനിയന്ത്രിതമായ കുടിയേറ്റം സാംസ്കാരികവും, തീവ്രവാദപരവുമായ ഭീഷണികളും ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച ലണ്ടനില്‍ ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം രാഷ്ട്രീയക്കാരുടെ ഉത്തരവാദിത്വങ്ങളെ എടുത്തുകാട്ടുന്നുണ്ടെന്നും വര്‍ഗ പറഞ്ഞു. മുഖ്യധാരാ രാഷ്ട്രീയ നേതൃത്വങ്ങള്‍ ക്രൈസ്തവരുടെ ശബ്ദങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനാൽ, ശക്തമായ സഹായങ്ങള്‍ക്ക് പുറമേ, രാഷ്ട്രീയമായ ഇടപെടല്‍ ആവശ്യമാണെന്നും ജൂഡിറ്റ് വര്‍ഗ ചൂണ്ടിക്കാട്ടി. അടുത്ത യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ നമുക്കൊരു ഉത്തരവാദിത്തമുണ്ട്: നമ്മുടെ മൂല്യങ്ങൾക്കായി നിലകൊള്ളുകയും അപകടത്തിലായ യൂറോപ്യൻ ജീവിതരീതിക്ക് പ്രായോഗികമായ ഒരു ബദലുണ്ടെന്ന് കാണിക്കുകയും ചെയ്യുക, നമ്മുടെ ക്രിസ്തു വിശ്വാസം നഷ്ടപ്പെട്ടാൽ നമുക്ക് നമ്മെത്തന്നെ നഷ്ടപ്പെടുമെന്നും വർഗ മുന്നറിയിപ്പ് നല്‍കി. ക്രിസ്തു വിശ്വാസവും, ക്രിസ്ത്യന്‍ പൈതൃകവും, പാരമ്പര്യവുമാണ് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹകരണം ഉണ്ടാക്കുന്ന പൊതുഘടകം. ക്രിസ്തു വിശ്വാസത്തെ തങ്ങളുടെ ഭരണഘടനയിലും, അടിസ്ഥാന നിയമങ്ങളിലും ഉള്‍പ്പെടുത്തുവാന്‍ ധൈര്യം കാണിച്ച ചുരുക്കം ചില യൂറോപ്പ്യന്‍ രാഷ്ട്രങ്ങളില്‍ ഹംഗറിയും ഉള്‍പ്പെടുന്നു. നവംബര്‍ 2-18 തിയതികളിലായി നടക്കുന്ന പ്രദര്‍ശനം ഹംഗേറിയന്‍ നാഷണല്‍ മ്യൂസിയം, മിനിസ്ട്രി ഓഫ് ഫോറിന്‍ അഫയേഴ്സ്, ട്രേഡ് ഓഫ് ഹംഗറി, ലണ്ടനിലെ ഹംഗറി എംബസി എന്നിവരുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-03-10:06:22.jpg
Keywords: ഹംഗറി

22116
Category: 1
Sub Category:
Heading: സകല മരിച്ചവരുടെയും ഓർമ്മ ദിനത്തിൽ കോമൺവെൽത്ത് സെമിത്തേരി സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സകല മരിച്ചവരുടെയും ഓർമ്മ ദിവസമായ ഇന്നലെ നവംബർ രണ്ടാം തീയതി സെമിത്തേരി സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ. രണ്ടാം ലോക മഹായുദ്ധ വേളയിൽ മരണമടഞ്ഞവരെ അടക്കം ചെയ്തിരിക്കുന്ന കോമൺവെൽത്ത് സെമിത്തേരിയിലാണ് പാപ്പ സന്ദർശനം നടത്തി വിശുദ്ധ ബലിയർപ്പിച്ചത്. വിശുദ്ധ ബലിക്കു മുൻപായി സെമിത്തേരിയിലെ ഓരോ കല്ലറക്കുമുൻപിലും അല്പസമയം മൗനമായി പ്രാർത്ഥന നടത്തിയ പാപ്പ, മരിച്ചുപോയ എല്ലാവരെയും ഓർത്തുകൊണ്ട് കല്ലറകളിൽ പുഷ്പങ്ങൾ സമർപ്പിച്ചു. തുടർന്ന് ഫ്രാന്‍സിസ് പാപ്പ വിശുദ്ധ ബലിയർപ്പിച്ചു. ഏകദേശം മുന്നൂറോളം വിശ്വാസികൾ പാപ്പയ്‌ക്കൊപ്പം വിശുദ്ധ ബലിയിലും, പ്രാർത്ഥനകളിലും സംബന്ധിച്ചു. 'സ്മരണയും, പ്രതീക്ഷയുമാണ് സകല മരിച്ചവരുടെയും തിരുനാള്‍ ഓര്‍മ്മിപ്പിക്കുന്നതെന്നു പാപ്പ പറഞ്ഞു. ' നമ്മുടെ ജീവിത പാതയിൽ കർത്താവുമായും, സഹോദരങ്ങളുമായും കണ്ടുമുട്ടുവാനുള്ള പ്രത്യാശയോടെ മുൻപോട്ടു വീക്ഷിക്കുവാനുള്ള ചിന്ത ഈ ദിനം പ്രദാനം ചെയ്യുന്നു. പ്രത്യാശയുടെ ഈ കൃപയ്ക്കുവേണ്ടി നിരന്തരം കർത്താവിനോടു യാചിക്കേണ്ടതുണ്ട്. ദൈവം നൽകുന്ന പ്രത്യാശ നമ്മെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. മറിച്ച് പല പ്രശ്നങ്ങളിൽ നിന്നും നമ്മെ മോചിപ്പിച്ചുകൊണ്ട് നമ്മെ മുൻപോട്ടു നയിക്കുകയാണ് ചെയ്യുന്നതെന്നും പാപ്പ പറഞ്ഞു. ഓരോ വർഷവും നവംബർ മാസം രണ്ടാം തീയതിയിലെ വിശുദ്ധ ബലിയ്ക്കായും, പ്രാർത്ഥനകൾക്കായും ഫ്രാൻസിസ് പാപ്പാ വിവിധ സെമിത്തേരികളിൽ സന്ദർശനം നടത്തുന്നത് പതിവാണ്. ഇത്തവണ ബലിയർപ്പിച്ച റോമിലുള്ള കോമൺവെൽത്ത് സെമിത്തേരി, രണ്ടാം ലോകമഹായുദ്ധസമയത്ത് റോമിൽ കൊല്ലപ്പെട്ട കോമൺവെൽത്തിൽപ്പെട്ട സൈനികരുടെ അവശിഷ്ടങ്ങൾ ഉൾക്കൊള്ളുന്ന യുദ്ധ സ്മാരകമാണ്. 426 കബറിടങ്ങളാണ് ഈ സെമിത്തേരിയിലുള്ളത്. ഓരോ കബറിടത്തിനു മുൻപിലും, അടക്കം ചെയ്യപ്പെട്ട ആളുടെ പേരും, ജനന മരണ തീയതികളും, സ്ഥലങ്ങളും അവർ ഉൾപ്പെടുന്ന സൈനിക വിഭാഗത്തിന്റെ ചിഹ്നം, മുദ്രാവാക്യം, ചിന്തകൾ എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്.
Image: /content_image/News/News-2023-11-03-09:36:41.jpg
Keywords: പാപ്പ

22117
Category: 1
Sub Category:
Heading: 2025 ജൂബിലിക്കായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷന്‍ വത്തിക്കാന്‍ പുറത്തിറക്കി
Content: വത്തിക്കാന്‍ സിറ്റി: 2025ലെ ജൂബിലി ഒരുക്കങ്ങൾക്കായി സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ നേതൃത്വത്തിൽ ഒരുക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വത്തിക്കാന്‍ പുറത്തിറക്കി. "IUBILAEUM25" എന്ന പേരിലാണ് മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജൂബിലി വർഷത്തിനായുള്ള വിവിധ തയാറെടുപ്പുകള്‍ക്കും പ്രാർത്ഥനകൾക്കും ലോകമെമ്പാടുമുള്ള വിശ്വാസികളെ ഒരുക്കുന്നതിനാണ് ഈ ആപ്ലിക്കേഷന്‍ ലക്‌ഷ്യംവെയ്ക്കുന്നതെന്നു ഡിക്കാസ്റ്ററി പത്രക്കുറിപ്പിൽ വ്യക്തമാക്കി. നിലവില്‍ ആറു ഭാഷകളിൽ ലഭ്യമായ ഈ ആപ്പിലൂടെ ജൂബിലിയെ സംബന്ധിക്കുന്ന ഏറ്റവും പുതിയ വാർത്തകളും വിവരങ്ങളും അറിയുവാന്‍ സഹായിക്കും. ജൂബിലി വർഷത്തിൽ തുറക്കപ്പെടുന്ന വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുന്നതിനുള്ള രജിസ്ട്രേഷനും ഈ ആപ്പ് മുഖേന നടത്താം. മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തതിനു ശേഷം, ജൂബിലി വർഷത്തിൽ നടത്തപ്പെടുന്ന വിവിധങ്ങളായ തീർത്ഥാടനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും. വിശുദ്ധ വർഷം ആരംഭിക്കാനുള്ള ദിനങ്ങളുടെ കൗണ്ട് ഡൌണും ജൂബിലി സ്തുതിഗീതവും പ്രാർത്ഥനയും ഉള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നു വത്തിക്കാന്‍ അറിയിച്ചു. കത്തോലിക്ക സഭയില്‍ അനുഗ്രഹത്തിന്റെയും, തീര്‍ത്ഥാടനത്തിന്റെയും പ്രത്യേകമായ വിശുദ്ധ വര്‍ഷമായാണ് ജൂബിലി വര്‍ഷത്തെ കണക്കാക്കുന്നത്. ഓരോ 25 വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാര സംഭവത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്. 1300-ല്‍ ബോനിഫസ് എട്ടാമന്‍ പാപ്പയാണ് തിരുസഭയില്‍ ആദ്യമായി ജൂബിലി ആഘോഷം സംബന്ധിക്കുന്ന പതിവ് ആരംഭിക്കുന്നത്. ☛ {{ വത്തിക്കാന്‍ പുറത്തിറക്കിയ ജൂബിലി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=va.iubilaeum2025.app&fbclid=IwAR0KOzcQyxoJThPrjgUFE91eTIiib1LGPKEYdkQwNrn3JHeb3AjvMAZun-U}} ☛ {{ ജൂബിലി ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/it/app/iubilaeum25/id6467652982?platform=iphone}}
Image: /content_image/News/News-2023-11-03-14:04:16.jpg
Keywords: ജൂബിലി

22118
Category: 1
Sub Category:
Heading: ഗാസയില്‍ തങ്ങളുടെ സന്നദ്ധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു, ദൗത്യം ദുഷ്കരം: ക്രൈസ്തവ സന്നദ്ധ സംഘടനയുടെ വെളിപ്പെടുത്തല്‍
Content: ഗാസ: ഇസ്രായേല്‍ - ഹമാസ് യുദ്ധത്തേത്തുടര്‍ന്ന്‍ ആളപായങ്ങളും, നാശനഷ്ടങ്ങളും വര്‍ദ്ധിക്കുമ്പോള്‍ തങ്ങളുടെ പ്രാദേശിക പങ്കാളികളുടെ മാനുഷികസഹായ പ്രവര്‍ത്തനങ്ങളെയും യുദ്ധം കാര്യമായി ബാധിച്ചിരിക്കുകയാണെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ‘ക്രിസ്റ്റ്യന്‍ എയിഡ്’. 1950-കളുടെ തുടക്കത്തില്‍ തന്നെ ക്രിസ്റ്റ്യന്‍ എയിഡ് തങ്ങളുടെ പ്രാദേശിക പങ്കാളികള്‍ക്കൊപ്പം മധ്യപൂര്‍വ്വേഷ്യയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. നിലവില്‍ തങ്ങളുടെ ആറോളം പ്രാദേശിക പങ്കാളികള്‍ക്കൊപ്പമാണ് സംഘടന ഗാസയില്‍ സാധാരണക്കാര്‍ക്കിടയില്‍ സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. തങ്ങളുടെ പ്രാദേശിക പങ്കാളിയുടെ രണ്ടു സന്നദ്ധ പ്രവര്‍ത്തകര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും, മറ്റൊരു സന്നദ്ധ പ്രവര്‍ത്തകന്‍ ഗുരുതരാവസ്ഥയിലാണെന്നും സംഘടന അറിയിച്ചു. തങ്ങളുടെ രണ്ടു സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ കാല്‍ മുറിച്ച് മാറ്റിയെന്നും ക്രിസ്റ്റ്യന്‍ എയിഡിന്റെ മറ്റൊരു പങ്കാളി അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ നഷ്ടപ്പെടുകയും, നിരവധിപേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. സംഘടനയുടെ ഓഫീസുകള്‍ക്കും ഉപകരണങ്ങള്‍ക്കും സ്ഫോടനങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുവാന്‍ കഴിയുന്നില്ലെന്ന് സംഘടന അറിയിച്ചു. “അക്രമം സാധാരണക്കാരേയും, സന്നദ്ധ സഹായ പ്രവര്‍ത്തകരെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്, ആരും സുരക്ഷിതരല്ലെങ്കില്‍ പോലും ഗാസയില്‍ ഞങ്ങളുടെ പങ്കാളികള്‍ അപകടകരമായ സാഹചര്യങ്ങള്‍ പോലും വകവെക്കാതെ അസാധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്” - ക്രിസ്റ്റ്യന്‍ എയിഡിന്റെ മിഡില്‍ ഈസ്റ്റ് പോളിസി ആന്‍ഡ് അഡ്വോക്കസി തലവനായ വില്ല്യം ബെല്‍ പറയുന്നു. ഇപ്പോഴും പ്രവര്‍ത്തിക്കുന്ന പ്രാദേശിക ബാങ്കിംഗ് സിസ്റ്റത്തിന്റെ സഹായത്തോടെ വിശുദ്ധ പോര്‍ഫിരിയൂസ് ദേവാലയത്തില്‍ അഭയം തേടിയിരിക്കുന്ന ക്രൈസ്തവര്‍ ഉള്‍പ്പെടെ ഭവനരഹിതരായ ജനങ്ങള്‍ക്ക് സഞ്ചരിക്കുന്ന വൈദ്യസഹായവും, മനശാസ്ത്രപരമായ സഹായങ്ങളും സംഘടന നല്‍കിവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഒക്ടോബര്‍ 31ന് മാനുഷികസഹായങ്ങളുമായി 56 ട്രക്കുകള്‍ ഗാസയില്‍ പ്രവേശിച്ചതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തില്‍ അഞ്ഞൂറോളം പേരാണ് അഭയം തേടിയിരിക്കുന്നത്. ഇവിടുത്തെ സ്ഥിഗതികള്‍ അനുദിനം അന്വേഷിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ ഇക്കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു.
Image: /content_image/News/News-2023-11-03-16:41:06.jpg
Keywords: ഗാസ

22119
Category: 9
Sub Category:
Heading: സിസ്റ്റർ ആൻ മരിയ എസ്എച്ച് നയിക്കുന്ന ഓണ്‍ലൈന്‍ ആന്തരിക സൗഖ്യ ധ്യാനം നവംബർ 19 മുതൽ
Content: ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ഇവാഞ്ചലൈസേഷൻ ഡയറക്റ്ററും, അഭിഷിക്ത തിരുവചന ശുശ്രൂഷകയും, അനുഗ്രഹിത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എസ് എച്ച് നയിക്കുന്ന ഓണ്‍ലൈന്‍ ആന്തരിക സൗഖ്യ ധ്യാനം നവംബർ 19 മുതൽ 22 വരെ 'സൂം' പ്ലാറ്റുഫോമിലൂടെ നടക്കും. ആന്തരിക സൗഖ്യം, രോഗശാന്തി, ആരാധന, വിടുതൽ, വചന സന്ദേശം തുടങ്ങിയ ആത്മീയ ശുശ്രൂഷാ മേഖലകൾ സംയോജിപ്പിച്ച് നടത്തപ്പെടുന്ന ഓൺലൈൻ അഭിഷേക ശുശ്രൂഷകളാണ് സിസ്റ്റർ ആൻ മരിയ വിഭാവനം ചെയ്യുന്നത്. ഇന്ത്യ,അമേരിക്ക, യു കെ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ സൗകര്യപ്രദമായി പങ്കുചേരുവാൻ ഉതകുന്ന വിധത്തിലാണ് ധ്യാന ശുശ്രൂഷകൾ ZOOM-ലൂടെ ക്രമീകരിച്ചിരിക്കുന്നത്. ആന്തരിക മുറിവുകളെയും, ശാരീരിക - മാനസ്സീക രോഗങ്ങളെയും സൗഖ്യപ്പെടുത്തി മനസ്സിനും ശരീരത്തിനും സ്വസ്ഥതയും ശാന്തിയും ആരോഗ്യവും പകരുന്ന തിരുവചനത്തിലൂന്നിയുള്ള ശുശ്രൂഷകളിൽ പങ്കുചേർന്ന് കൃപകളും അനുഗ്രഹങ്ങളും വിടുതലും പ്രാപിക്കുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു. Contact:+44 7915 602258, +44 7848 808550 #{blue->none->b-> ZOOM MEETING ID: 597 220 6305}# #{blue->none->b-> PASS CODE: 1947}# IND (01:00-02:30), UK(19:30-21:00) USA (14:30-16:00), AUS (06:30-08:00)
Image: /content_image/Events/Events-2023-11-04-00:44:20.jpg
Keywords: ആന്‍ മരിയ

22120
Category: 1
Sub Category:
Heading: 10,39,628 കുട്ടികളുടെ ജപമാല സമര്‍പ്പണം; ഇത്തവണ റെക്കോര്‍ഡ്
Content: ലണ്ടന്‍; “എപ്പോള്‍ പത്തുലക്ഷം കുട്ടികള്‍ ജപമാല ചൊല്ലുന്നുവോ അപ്പോള്‍ ലോകം മാറും” എന്ന വിശുദ്ധ പാദ്രെ പിയോയുടെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടുകൊണ്ട് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) വര്‍ഷംതോറും സംഘടിപ്പിച്ച് വരുന്ന “ജപമാല ചൊല്ലുന്ന പത്തുലക്ഷം കുട്ടികള്‍” (ദി വണ്‍ മില്യന്‍ ചില്‍ഡ്രന്‍ പ്രേയിംഗ് ദി റോസറി) എന്ന വാര്‍ഷിക ജപമാല പ്രചാരണ പരിപാടി ഇത്തവണ ചരിത്രം കുറിച്ചു. കഴിഞ്ഞ വര്‍ഷം 8,71,523 കുട്ടികള്‍ സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ഈ സംരംഭത്തില്‍ പങ്കെടുത്തപ്പോള്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 18-ന് നടന്ന ഇക്കൊല്ലത്തെ ജപമാല പരിപാടിയില്‍ പങ്കെടുക്കുവാന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് 1,039,628 കുട്ടികളാണ് എ.സി.എന്നിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. രജിസ്റ്റര്‍ ചെയ്യാത്ത നിരവധി കുട്ടികളും പങ്കെടുത്തതിനാല്‍ ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് സംഘാടകര്‍ പറയുന്നത്. പോളണ്ടില്‍ നിന്നുമാണ് ഏറ്റവുമധികം കുട്ടികള്‍ (2,75,000) പങ്കെടുത്തത്. തെക്കന്‍ പോളണ്ടിലെ സാകോപെയിനിലെ പട്ടണത്തിലെ നാഷണല്‍ ഷ്രൈന്‍ ഓഫ് ഔര്‍ ലേഡി ഓഫ് ഫാത്തിമാ ദേവാലയത്തില്‍ കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികള്‍ ഒരുമിച്ച് ജപമാല ചൊല്ലി. അതിന്റെ ഓണ്‍ലൈന്‍ സംപ്രേഷണത്തില്‍ കുടുംബങ്ങളും, സ്കൂളുകളും, ആശുപത്രിയില്‍ കിടക്കുന്ന കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പങ്കെടുത്ത മറ്റ് രാഷ്ട്രങ്ങളില്‍ 1,56,000 കുട്ടികളുമായി സ്ലോവാക്യയാണ് പോളണ്ടിന് പിന്നില്‍. 1,36,000 കുട്ടികളുമായി ഫിലിപ്പീന്‍സാണ് തൊട്ടുപിന്നില്‍. യുകെയില്‍ നിന്നും ഏതാണ്ട് 77,000 കുട്ടികളും, ബ്രസീലില്‍ നിന്നും ഏതാണ്ട് 47,000 കുട്ടികളും പങ്കെടുത്തു. കോംഗോയില്‍ നിന്നും വെറും 1300 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും മൂന്ന്‍ സ്കൂളുകളില്‍ നിന്നു മാത്രം അയ്യായിരത്തിലധികം കുട്ടികള്‍ പങ്കെടുത്തു. യുദ്ധത്താലും, അക്രമത്താലും സംഘര്‍ഷഭരിതമായിരിക്കുന്ന രാഷ്ട്രങ്ങളില്‍ നിന്നും, നൈജീരിയ, നിക്കരാഗ്വേ പോലെ സഭ അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളില്‍ നിന്നും സജീവപങ്കാളിത്തമുണ്ടായ കാര്യവും എ.സി.എന്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. ഇസ്രായേലില്‍ നിന്നും പലസ്തീനില്‍ നിന്നുമുള്ള കുട്ടികള്‍ വരെ ജപമാലയജ്ഞത്തില്‍ പങ്കെടുത്തു. മാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ഫാത്തിമായിലെ ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനക്ക് ലെയിരിയ-ഫാത്തിമായിലെ മുന്‍ മെത്രാനായ കര്‍ദ്ദിനാള്‍ അന്റോണിയോ മാര്‍ട്ടോ നേതൃത്വം നല്‍കി.
Image: /content_image/News/News-2023-11-04-12:47:07.jpg
Keywords: ജപമാല