category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരുടെ ദുരവസ്ഥയെ തുറന്നുക്കാട്ടുന്ന ‘ക്രോസ്സ് ഇന്‍ ഫയര്‍’ പ്രദര്‍ശനത്തിന് ലണ്ടനില്‍ തുടക്കം
Contentലണ്ടന്‍: ലോകത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരുടെ ദുരവസ്ഥ തുറന്നുക്കാണിക്കുന്ന ‘ക്രോസ്സ് ഇന്‍ ഫയര്‍’ പ്രദര്‍ശനത്തിന് ലണ്ടനിലെ ഹംഗേറിയന്‍ കള്‍ച്ചറല്‍ സെന്ററില്‍ തുടക്കമായി. ഇക്കഴിഞ്ഞ തിങ്കളാഴ്ച സായാഹ്നത്തിലായിരുന്നു പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം. ക്രൈസ്തവരുടെ ദുരവസ്ഥ എടുത്തുകാണിക്കുന്നതിനോടൊപ്പം തന്നെ ലോകത്ത് ഏറ്റവും അടിച്ചമര്‍ത്തലിന് ഇരയാകുന്ന വിഭാഗമായ ക്രൈസ്തവ സമൂഹത്തെ പിന്തുണക്കണമെന്ന ശക്തമായ സന്ദേശവും ഈ പ്രദര്‍ശനം നല്‍കുന്നുണ്ടെന്നു ഹംഗേറിയന്‍ പാര്‍ലമെന്റിന്റെ യൂറോപ്യന്‍ അഫയേഴ്സ് കമ്മിറ്റിയുടെ തലവനായ ജൂഡിറ്റ് വര്‍ഗ ഹംഗേറിയന്‍ മാധ്യമത്തോട് പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ യൂറോപ്പിന്റെ ഭാവിയെ കുറിച്ച് ആശങ്കപ്പെടുന്ന കുടിയേറ്റ നയത്തെ ഹംഗറി പ്രതിനിധാനം ചെയ്യുന്നുണ്ടെന്നും ഹംഗറി ഹെല്‍പ്സ് പദ്ധതി അതിന്റെ ഭാഗമാണെന്നും വര്‍ഗ ചൂണ്ടിക്കാട്ടി. കുടിയേറ്റത്തിന്റെ കാരണങ്ങള്‍ പരിഹരിക്കണമെന്ന് പറയുമ്പോള്‍ പ്രശ്നങ്ങളും, സംഘര്‍ഷങ്ങളും യൂറോപ്പിലേക്ക് കൊണ്ടുവരികയും ചെയ്യരുത്. ക്രിസ്തു വിശ്വാസം ലോകമെമ്പാടുമായി ഭീഷണികള്‍ നേരിടുക മാത്രമല്ല, വലിയതോതില്‍ രാഷ്ട്രീയ സമ്മര്‍ദ്ധങ്ങളും, വെല്ലുവിളികളും നേരിടുന്നുണ്ട്. അനിയന്ത്രിതമായ കുടിയേറ്റം സാംസ്കാരികവും, തീവ്രവാദപരവുമായ ഭീഷണികളും ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച ലണ്ടനില്‍ ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം രാഷ്ട്രീയക്കാരുടെ ഉത്തരവാദിത്വങ്ങളെ എടുത്തുകാട്ടുന്നുണ്ടെന്നും വര്‍ഗ പറഞ്ഞു. മുഖ്യധാരാ രാഷ്ട്രീയ നേതൃത്വങ്ങള്‍ ക്രൈസ്തവരുടെ ശബ്ദങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനാൽ, ശക്തമായ സഹായങ്ങള്‍ക്ക് പുറമേ, രാഷ്ട്രീയമായ ഇടപെടല്‍ ആവശ്യമാണെന്നും ജൂഡിറ്റ് വര്‍ഗ ചൂണ്ടിക്കാട്ടി. അടുത്ത യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ നമുക്കൊരു ഉത്തരവാദിത്തമുണ്ട്: നമ്മുടെ മൂല്യങ്ങൾക്കായി നിലകൊള്ളുകയും അപകടത്തിലായ യൂറോപ്യൻ ജീവിതരീതിക്ക് പ്രായോഗികമായ ഒരു ബദലുണ്ടെന്ന് കാണിക്കുകയും ചെയ്യുക, നമ്മുടെ ക്രിസ്തു വിശ്വാസം നഷ്ടപ്പെട്ടാൽ നമുക്ക് നമ്മെത്തന്നെ നഷ്ടപ്പെടുമെന്നും വർഗ മുന്നറിയിപ്പ് നല്‍കി. ക്രിസ്തു വിശ്വാസവും, ക്രിസ്ത്യന്‍ പൈതൃകവും, പാരമ്പര്യവുമാണ് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹകരണം ഉണ്ടാക്കുന്ന പൊതുഘടകം. ക്രിസ്തു വിശ്വാസത്തെ തങ്ങളുടെ ഭരണഘടനയിലും, അടിസ്ഥാന നിയമങ്ങളിലും ഉള്‍പ്പെടുത്തുവാന്‍ ധൈര്യം കാണിച്ച ചുരുക്കം ചില യൂറോപ്പ്യന്‍ രാഷ്ട്രങ്ങളില്‍ ഹംഗറിയും ഉള്‍പ്പെടുന്നു. നവംബര്‍ 2-18 തിയതികളിലായി നടക്കുന്ന പ്രദര്‍ശനം ഹംഗേറിയന്‍ നാഷണല്‍ മ്യൂസിയം, മിനിസ്ട്രി ഓഫ് ഫോറിന്‍ അഫയേഴ്സ്, ട്രേഡ് ഓഫ് ഹംഗറി, ലണ്ടനിലെ ഹംഗറി എംബസി എന്നിവരുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-11-03 09:15:00
Keywordsഹംഗറി
Created Date2023-11-03 09:15:57