Contents
Displaying 21681-21690 of 24998 results.
Content:
22091
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിനെയും ദിവ്യകാരുണ്യ അത്ഭുതങ്ങളെയും കേന്ദ്രമാക്കിയുള്ള സിനിമ പ്രദര്‍ശനത്തിന്
Content: മാഡ്രിഡ്: തിരുസഭയുടെ സൈബര്‍ അപ്പസ്തോലന്‍ എന്ന വിശേഷണമുള്ള ദിവ്യകാരുണ്യ ഭക്തനായ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസ് സ്വന്തമായി നിര്‍മ്മിച്ച വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ‘ദി ഹാര്‍ട്ട്ബീറ്റ് ഓഫ് ഹെവന്‍’ എന്ന ഡോക്യുമെന്ററി സിനിമ സ്പെയിനില്‍ പ്രദര്‍ശനത്തിനെത്തുന്നു. നവംബര്‍ 17-നാണ് സിനിമ സ്പെയിനില്‍ പ്രദര്‍ശിപ്പിക്കുക. 'ഹെവന്‍ കാണ്ട് വെയിറ്റ്' എന്ന പ്രശസ്തമായ സിനിമയുടെ നിര്‍മ്മാതാവായ ജോസ് മരിയ സവാല നിര്‍മ്മിക്കുന്ന ആറാമത്തെ ഡോക്യുമെന്ററി സിനിമയാണിത്. വാഴ്ത്തപ്പെട്ട കാര്‍ളോയുടെ പിതാവായ ആന്‍ഡ്രീ അക്യൂട്ടിസിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന സിനിമയില്‍ വാഴ്ത്തപ്പെട്ട കാര്‍ളോയുടെ സ്വന്തം ശബ്ദത്തില്‍ പതിഞ്ഞ ചില ഓഡിയോ ക്ലിപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഴ്ത്തപ്പെട്ട കാര്‍ളോയുടെ കുമ്പസാരകന്‍, നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍, കാര്‍ളോയുടെ വീട്ടിലെ ജോലിക്കാരനും ബ്രാഹ്മണ കുടുംബത്തില്‍ നിന്നും കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയും ചെയ്ത രാജേഷ് മോഹര്‍ എന്നിവരും സിനിമയുമായി സഹകരിച്ചിട്ടുണ്ട്. ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നടന്ന സ്ഥലങ്ങളില്‍വെച്ച് ഷൂട്ട് ചെയ്ത ഡോക്യുമെന്ററി സിനിമയില്‍ ഈ അത്ഭുതങ്ങളെ കുറിച്ച് ശാസ്ത്രീയമായി അന്വേഷിക്കുകയും, ഇതിലെ പരീക്ഷണ ഫലവും ടൂറിനിലെ തിരുകച്ചയില്‍ കണ്ടെത്തിയ ശാസ്ത്രീയ പരീക്ഷണങ്ങളുടെ ഫലവും ഒന്നാണെന്ന് സാക്ഷ്യപ്പെടുത്തിയ ശാസ്ത്രജ്ഞന്‍മാരെയും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞ വാഴ്ത്തപ്പെട്ട കാര്‍ളോ ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ച് വിവരിച്ചുകൊണ്ട് സ്വന്തമായി നിര്‍മ്മിച്ച വെബ്സൈറ്റ് ഏതാണ്ട് ഇരുപതോളം ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിരിന്നു. ലോകമെമ്പാടുമായി സംഭവിച്ചിട്ടുള്ള ഏതാണ്ട് നൂറോളം ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമേ, മാര്‍ഗരറ്റ് മേരി അലകോക്ക്, ഫ്രാന്‍സിസ് അസീസി, ക്ലെയര്‍ വോക്സിലെ ബെര്‍ണാര്‍ഡ്, ജോണ്‍ ബോസ്കോ, തോമസ് അക്വിനാസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള വിശുദ്ധരും ദിവ്യകാരുണ്യവും തമ്മിലുള്ള പ്രത്യേക ബന്ധത്തേക്കുറിച്ചും സൈറ്റില്‍ വിവരിക്കുന്നുണ്ട്.
Image: /content_image/News/News-2023-10-30-14:40:06.jpg
Keywords: പ്രദര്‍ശന

22092
Category: 1
Sub Category:
Heading: ക്രിസ്തു സാക്ഷ്യവുമായി യുഎസ് ഹൗസ് റെപ്രസന്റേറ്റീവ് സ്പീക്കറുടെ ആദ്യ പ്രസംഗം
Content: വാഷിംഗ്ടണ്‍ ഡിസി: കര്‍ത്താവായ യേശുവിനെ പുകഴ്ത്തിക്കൊണ്ട് അമേരിക്കയിലെ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ലൂസിയാനയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി മൈക്ക് ജോണ്‍സന്റെ ആദ്യ പ്രസംഗം. “അധികാരത്തിലുള്ളവരെ ഉയര്‍ത്തുന്നത് ദൈവമാണ്” എന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം ഹൗസ് ചേംബറില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. “ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” എന്ന അമേരിക്കയുടെ ദേശീയ മുദ്രാവാക്യം പരാമര്‍ശിച്ച സ്പീക്കര്‍, എല്ലാവരെയും തുല്യരായാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഇതുപോലുള്ള കാര്യങ്ങളില്‍ ആകസ്മികത ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അധികാരങ്ങളില്‍ ഇരിക്കുന്നവരെ ഉയര്‍ത്തുന്നത് ദൈവമാണെന്ന് ബൈബിളില്‍ വ്യക്തമായി പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രത്യേക നിമിഷത്തിനും ഈ സമയത്തിനും വേണ്ടി നമ്മെ ഓരോരുത്തരെയും ഇവിടെ കൊണ്ടുവരാൻ ദൈവം നിയമിക്കുകയും അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് എന്റെ വിശ്വാസമാണ്. ഈ മഹത്തായ രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിനായി ദൈവം നമുക്ക് നൽകിയ കഴിവുകള്‍ ഉപയോഗിക്കുന്നതിന് നമുക്ക് ഓരോരുത്തർക്കും വലിയ ഉത്തരവാദിത്തമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, അവർ അതിന് അർഹരാണ്. നമ്മുടെ റിപ്പബ്ലിക് പ്രത്യാശയുടെയും, സ്വാതന്ത്ര്യത്തിന്‍റെയും പ്രകാശഗോപുരമായി തുടരുക എന്നതില്‍ നമ്മള്‍ ശ്രദ്ധിക്കണമെന്നും ജോണ്‍സന്‍ പറഞ്ഞു. ഇക്കഴിഞ്ഞയാഴ്ച നടന്ന വോട്ടെടുപ്പില്‍ 209-നെതിരെ 220 വോട്ടുകള്‍ക്കാണ് അന്‍പത്തിയൊന്നുകാരനായ ജോണ്‍സന്‍ ഹൗസ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. വോട്ടെടുപ്പില്‍ പങ്കെടുത്ത ഡെമോക്രാറ്റുകള്‍ ഹൗസ് മൈനോരിറ്റി നേതാവ് ഹക്കീം ജെഫ്രീസിനെ പിന്തുണച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ജോണ്‍സനെ പിന്തുണക്കുകയായിരുന്നു.
Image: /content_image/News/News-2023-10-30-16:41:06.jpg
Keywords: സ്പീക്ക

22093
Category: 1
Sub Category:
Heading: പൈശാചികമായ ഹാലോവീൻ ആഘോഷത്തിൽ നിന്ന് ക്രൈസ്തവ സ്ഥാപനങ്ങള്‍ അകന്നു നിൽക്കണം: കെസിബിസി
Content: കൊച്ചി: പൈശാചിക വേഷവിധാനങ്ങളും, ക്രൈസ്തവ ബിംബങ്ങളെ അവഹേളനപരമായ രീതിയിൽ അവതരിപ്പിക്കുന്ന രൂപഭാവങ്ങളും അണിഞ്ഞുകൊണ്ടുള്ള പ്രച്ഛന്ന വേഷങ്ങൾ ഉപയോഗിച്ചുള്ള ഹാലോവീൻ ദിനാഘോഷത്തിൽനിന്ന് ക്രൈസ്തവ സ്ഥാപനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. കത്തോലിക്കാ വിശ്വാസത്തെയും, ക്രൈസ്തവ മൂല്യങ്ങളെയും കളങ്കപ്പെടുത്തുന്നതൊന്നും നമ്മുടെ വിദ്യാലയങ്ങളിൽ സംഭവിക്കാതിരിക്കട്ടെയെന്നും ക്രൈസ്തവ സമൂഹവും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ടെന്നും ജാഗ്രത കമ്മീഷന്‍ പ്രസ്താവിച്ചു. #{blue->none->b->പ്രസ്താവനയുടെ പൂര്‍ണ്ണരൂപം: }# ഹാലോവീൻ ദിനാഘോഷത്തെക്കുറിച്ച് മലയാളികൾ കേട്ടുതുടങ്ങിയിട്ട് ഏറെക്കാലമായില്ല. പുതുതലമുറ ആഘോഷങ്ങളുടെ പട്ടികയിൽ സമീപകാലത്ത് ഇടംപിടിച്ച ഹാലോവീൻ ദിനമായ ഒക്ടോബർ 31 കേരളത്തിലെ വിദ്യാലയങ്ങളിൽ അവഹേളനപരമായ അവതരണങ്ങൾക്കുള്ള അവസരമായി മാറുന്നതായി കണ്ടുവരുന്നു. കഴിഞ്ഞ വർഷം കേരളത്തിലെ ചില കോളേജുകളിൽ നടന്ന ആഘോഷങ്ങൾ ക്രൈസ്തവ വിരുദ്ധതയുടെ അരങ്ങേറ്റമായി മാറുകയും വിവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. #{blue->none->b->MUST READ: }# {{ വത്തിക്കാൻ മുന്നറിയിപ്പു നൽകുന്നു: ഹാലോവീന്‍ ആഘോഷങ്ങളിൽ നിന്നും കുട്ടികളെ മാറ്റിനിറുത്തുക -> http://www.pravachakasabdam.com/index.php/site/news/11540}} പൈശാചിക വേഷവിധാനങ്ങളും, ക്രൈസ്തവ ബിംബങ്ങളെ അവഹേളനപരമായ രീതിയിൽ അവതരിപ്പിക്കുന്ന രൂപഭാവങ്ങളും അണിഞ്ഞുകൊണ്ടുള്ള പ്രച്ഛന്ന വേഷങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിയാത്തതാണ്. പങ്കെടുക്കുന്നവരിലും കാഴ്ചക്കാരിലും തെറ്റായ അഭിമുഖ്യങ്ങൾ ജനിപ്പിക്കാനിടയുള്ള ഹാലോവീൻ ആഘോഷങ്ങളിൽനിന്ന് യുവജനങ്ങളും കുട്ടികളും അകന്നുനിൽക്കണമെന്ന മുന്നറിയിപ്പുകൾ എക്കാലവുമുണ്ട്. ക്രൈസ്തവ സമൂഹവും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. കത്തോലിക്കാ വിശ്വാസത്തെയും, ക്രൈസ്തവ മൂല്യങ്ങളെയും കളങ്കപ്പെടുത്തുന്നതൊന്നും നമ്മുടെ വിദ്യാലയങ്ങളിൽ സംഭവിക്കാതിരിക്കട്ടെ. #{blue->none->b->കഴിഞ്ഞ വർഷം ഹാലോവീൻ ദിനത്തെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെസിബിസി ജാഗ്രത കമ്മീഷൻ പ്രസിദ്ധീകരിച്ച പ്രസ്താവന: }# ലോകത്തിന് ഉപ്പും ഭൂമിക്ക് പ്രകാശവുമാകാനുള്ള ക്രൈസ്തവന്റെ വിളിയുടെ തുടർച്ചയാണ് സഭയുടെ സാമൂഹിക പ്രവർത്തനങ്ങളും ഇടപെടലുകളും. സ്നേഹത്തിലും നന്മയിലും സത്യത്തിലും അടിയുറച്ച് സുവിശേഷം പകർന്നു കൊടുക്കുകയാണ് ക്രൈസ്തവ സ്ഥാപനങ്ങളുടെ അടിസ്ഥാന ലക്ഷ്യം. ധാർമ്മിക നിലപാടുകളിലും മൂല്യങ്ങളിലും അടിയുറച്ചതും, പരസ്പരാദരവോടും സാഹോദര്യത്തോടും വ്യാപരിക്കുന്നതുമായ തലമുറകളെ വാർത്തെടുക്കാൻ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അതുപോലെതന്നെ, വിശ്വാസജീവിതത്തിന്റെ ഭാഗമായ ആരാധനക്രമം, പൗരോഹിത്യം, സന്യാസം, കൂദാശകൾ, സഭയുടെ പ്രബോധനങ്ങൾ തുടങ്ങിയവ അവഹേളിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യപ്പെടുന്ന സാഹചര്യങ്ങൾ സഭാ സ്ഥാപനങ്ങളിൽ പൂർണ്ണമായി ഒഴിവാക്കപ്പെടേണ്ടതാണ്. ക്രിസ്തീയ വിശ്വാസജീവിതത്തിനും ധാർമ്മിക കാഴ്ചപ്പാടുകൾക്കും വിരുദ്ധമായ ആഘോഷങ്ങളും ആശയങ്ങളും പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ലാത്തതാണ്. സ്‌കൂൾ, കോളേജ് മാനേജ്‌മെന്റുകൾ ഇത്തരം കാര്യങ്ങൾ ഗൗരവമായി പരിഗണിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യേണ്ടതുണ്ട്. ഞായറാഴ്ച ആചരണം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മതബോധനം തുടങ്ങിയ വിഷയങ്ങളിലെ സഭയുടെ നിലപാടുകൾ കാത്തുസൂക്ഷിക്കുകയും, അതുവഴി ഈ കാലഘട്ടത്തിലെ മൂല്യച്യുതികൾക്കും ധാർമ്മിക അപചയത്തിനുമെതിരായി പ്രതിരോധ വലയം തീർക്കുകയും ചെയ്യാൻ സഭാസ്ഥാപനങ്ങൾ സവിശേഷ ഉത്തരവാദിത്വം പുലർത്തേണ്ടതാണ്. സുവിശേഷ മൂല്യങ്ങളുടെ പ്രഘോഷണത്തിലും ഉപവിയിൽ അധിഷ്ഠിതമായ പ്രവർത്തന ശൈലിയിലും കത്തോലിക്കാ സ്ഥാപനങ്ങളുടെ അനന്യത കാത്തുസൂക്ഷിക്കാൻ ബന്ധപ്പെട്ടവർ വിട്ടുവീഴ്ച കൂടാതെ പ്രതിജ്ഞാബദ്ധരാകണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-10-30-17:30:23.jpg
Keywords: ഹാലോവീ

22094
Category: 1
Sub Category:
Heading: സിനഡിന്റെ ആദ്യ സമ്മേളനത്തിന് സമാപനം: വിചിന്തനങ്ങളും നിർദ്ദേശങ്ങളുമായി സിനഡാനന്തര റിപ്പോര്‍ട്ട്
Content: വത്തിക്കാന്‍ സിറ്റി: തിരുസഭയില്‍ സ്ത്രീകളുടെയും അൽമായരുടെയും ഭാഗഭാഗിത്വം, മെത്രാന്മാരുടെയും, വൈദികരുടെയും ഡീക്കന്മാരുടെയും പ്രേഷിത ദൗത്യം, ദരിദ്രരുടെയും കുടിയേറ്റക്കാരുടെയും പ്രാധാന്യം, ഡിജിറ്റൽ പ്രേഷിതത്വം, എക്യുമെനിസം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രതിപാദിച്ച് വത്തിക്കാനില്‍ നടന്ന സിനഡിന്റെ സമന്വയ റിപ്പോർട്ട്. ഒക്ടോബർ നാലാം തിയതി തുടങ്ങിയ സിനഡാലിറ്റിയെക്കുറിച്ചുള്ള പതിനാറാമത് പൊതുസമ്മേളനത്തിന്റെ സമാപനത്തിൽ പ്രസിദ്ധീകരിച്ച സംഗ്രഹ റിപ്പോർട്ടിൽ ലോകത്തെ കുറിച്ചും സഭയെക്കുറിച്ചും വിവിധ വിഷയങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. നാലാഴ്ച നീണ്ട ആഴമായ ചർച്ചകൾക്കു ശേഷമാണ് സിനഡിന്റെ ആദ്യ സമ്മേളനം ഇക്കഴിഞ്ഞ ശനിയാഴ്ച സമാപിച്ചത്. 40 പേജുകളുള്ള സമന്വയ രേഖയുടെ ആമുഖത്തിൽ തന്നെ യുദ്ധങ്ങളും, അതിന്റെ പരിണതഫലങ്ങളായ ദരിദ്രരുടെ നിലവിളിയും നിർബന്ധിത കുടിയേറ്റവും പ്രമേയമാക്കിയിട്ടുണ്ട്. സഭയെ സംബന്ധിച്ചിടത്തോളം, ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരും സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ, ദാർശനിക വിഭാഗമാകുന്നതിനുമുമ്പേ ഒരു ദൈവശാസ്ത്രപരമായ വിഭാഗമാണെന്നു രേഖയില്‍ പറയുന്നു. ഭൗതീകമായി ദരിദ്രരായവർ മാത്രമല്ല, കുടിയേറ്റക്കാരും ഈ വിഭാഗത്തിൽപ്പെടുന്നുവെന്ന് രേഖ ആവർത്തിക്കുന്നു. തദ്ദേശവാസികൾ, അക്രമത്തിന്റെയും ദുരുപയോഗത്തിന്റെയും വംശീയതയുടെയും കള്ളക്കടത്തിന്റെയും ഇരകൾ, ന്യൂനപക്ഷങ്ങൾ, ഉപേക്ഷിക്കപ്പെട്ട പ്രായമായവർ ദുർബലരിൽ ഏറ്റവും ദുർബലരായ ഗർഭസ്ഥ ശിശുക്കളും അവരുടെ അമ്മമാരും ഉള്‍പ്പെടെയുള്ളവര്‍ ഈ ഗണത്തിൽ ഉൾപ്പെടുന്നതായി രേഖയില്‍ ചൂണ്ടിക്കാട്ടുന്നു. കുടിയേറ്റക്കാരിലും അഭയാർത്ഥികളിലും യുദ്ധവും അക്രമവും കൊണ്ട് വേരോടെ പിഴുതെറിയപ്പെട്ടതിന്റെ മുറിവുകളുണ്ട്. തുറന്ന സ്വാഗത മനോഭാവത്തോടെ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിൽ അവരോടൊപ്പം പങ്കുചേരാനും ജനങ്ങൾക്കിടയിൽ ഒരു യഥാർത്ഥ സാംസ്കാരിക ഐക്യം കെട്ടിപ്പടുക്കാനും സിനഡൽ രേഖ ക്ഷണിക്കുന്നു. വിവിധ ക്രൈസ്തവ വിഭാഗങ്ങൾ തമ്മിലുള്ള സഹകരണങ്ങളിലൂടെ നടക്കുന്ന ഐക്യശ്രമങ്ങൾ വെറുപ്പിന്റെ സംസ്കാരം സുഖപ്പെടുത്തുകയുള്ളൂ. സ്വവർഗാനുരാഗികളെ ആശീർവദിക്കാൻ നിർവാഹമില്ല. സ്ത്രീകൾക്ക് സഭയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകണമെന്നും, അവ കൃത്യമായി നിർവചിക്കപ്പെടണമെന്നും രേഖയില്‍ പരാമര്‍ശിക്കുന്നു. അതേസമയം റിപ്പോർട്ട് രൂപതകളിലെ ചർച്ചയ്ക്കായി എല്ലാ രൂപതകളിലേക്കും അയയ്ക്കും. വരുന്ന ജൂണിനു മുമ്പായി ചർച്ചാഫലങ്ങൾ റോമിൽ അറിയിക്കണം. ഒക്ടോബറിൽ നടക്കുന്ന സിനഡിന്റെ അവസാന സമ്മേളനത്തിലാണ് അന്തിമ നിർദേശങ്ങൾ തയാറാക്കുക. അവ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ 2025 ആരംഭത്തിൽ മാർപാപ്പ പ്രഖ്യാപിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2023-10-30-20:53:28.jpg
Keywords: സിനഡാ

22095
Category: 9
Sub Category:
Heading: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കൺവെൻഷൻ പതിനാലാം വർഷത്തിലേക്ക്; നവംബർ 11ന് നടക്കുന്ന മെഗാ ബൈബിൾ കൺവെൻഷൻ നയിക്കാൻ ഫാ.സേവ്യർ ഖാൻ വട്ടായിൽ യുകെയിലെത്തും; പ്രത്യേക പ്രാർത്ഥനാ ഒരുക്കങ്ങൾ; പരിശുദ്ധാത്മാവിനോടുള്ള നവനാൾ നൊവേന നാളെ മുതൽ
Content: യുകെയിൽ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ അഭിഷേകാഗ്നിയായി പതിനാലാം വർഷത്തിലേക്ക് കടക്കുന്നു. അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച മെഗാ ബൈബിൾ കൺവെൻഷൻ നവംബർ 11 ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും. കൺവെൻഷൻ നയിക്കാൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ആത്മീയ നേതൃത്വം റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ യുകെയിലെത്തും. കൺവെൻഷനൊരുക്കമായി അഭിഷേകാഗ്നി മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിൽ, സിസ്റ്റർ ഡോ: മീന ഇലവനാൽ, ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നാളെമുതൽ സൂം പ്ലാറ്റ് ഫോമിൽ പ്രത്യേക പരിശുദ്ധാത്മ നവനാൾ നൊവേന നടക്കും. താഴെ കൊടുക്കുന്ന ലിങ്കിൽ ജോയിൻ ചെയ്ത് ഈ ശുശ്രൂഷയുടെ ഭാഗമാകുവാൻ അഭിഷേകാഗ്നി ടീം യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. ദിവസവും രാത്രി 8.30 മുതൽ 9.15 വരെയാണ് നൊവേന നടക്കുക. {{ https://us06web.zoom.us/j/85607798931?pwd=d2JJS1E4OW96bm0wcnhQYXNwUDYvQT09 -> https://us06web.zoom.us/j/85607798931?pwd=d2JJS1E4OW96bm0wcnhQYXNwUDYvQT09}} Passcode: afcm 2009 -ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്.ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഭാഷകളിൽ അനേകം ശുശ്രൂഷകളാണ് യുകെ അഭിഷേകാഗ്നി ടീമിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യരക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി ജോർജ് 07878 149670 ജോൺസൺ +44 7506 810177 അനീഷ് 07760 254700 ബിജുമോൻ മാത്യു 07515 368239. >> നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ; ജോസ് കുര്യാക്കോസ് 07414 747573. ബിജുമോൻ മാത്യു 07515 368239 #{blue->none->b->അഡ്രസ്സ് }# Bethel Convention Centre Kelvin Way West Bromwich Birmingham >>>>>>>>>>>>>>>>>>>>>>> B707JW.
Image: /content_image/Events/Events-2023-10-31-07:58:42.jpg
Keywords: അഭിഷേകാ

22096
Category: 18
Sub Category:
Heading: ദൈവദാസൻ ഫാ. ജോസഫ് പഞ്ഞിക്കാരന്റെ 74-ാം ചരമവാർഷിക അനുസ്മരണത്തിനു നാളെ തുടക്കം
Content: കോതമംഗലം: മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (എംഎസ്ജെ) സന്യാസിനീ സമൂഹത്തിന്റെ (ധർമഗിരി) സ്ഥാപകപിതാവ് ദൈവദാസൻ ഫാ. ജോസഫ് പഞ്ഞിക്കാരന്റെ 74-ാം ചരമവാർഷിക അനുസ്മരണത്തിനു നാളെ തുടക്കം. തങ്കളം ധർമഗിരി സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിൽ നടക്കുന്ന അനുസ്മരണ പരിപാടികൾ നവംബർ നാലിനു സമാപിക്കും. നാളെ വൈകുന്നേരം അഞ്ചിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വ ത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. രണ്ടിന് ഉച്ചകഴിഞ്ഞു മൂ ന്നിന് തങ്കളം ധർമഗിരി സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ വിശുദ്ധ കുർബാന, സന്ദേശം-എംഎസ്ടി ഡയറക്ടർ ജനറൽ റവ. ഡോ. വിൻസന്റ് കദളിക്കാട്ടിൽ പുത്തൻപുര. മൂന്നിന് ഉച്ചകഴിഞ്ഞു മൂന്നിന് തങ്കളം ധർമഗിരി സെന്റ് ജോസഫ് പ്രോവിൻഷ്യൽ ഹൗസ് ചാപ്പലിൽ വിശുദ്ധ കുർബാന, സന്ദേശം-താമരശേരി രൂപത വി കാരി ജനറാൾ മോൺ. ജോയ്സ് വയലിൽ. നാലിനു രാവിലെ 9.30ന് കോതമംഗലം കത്തീഡ്രൽ ദേവാലയത്തിൽനിന്നു തങ്കളം പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിലെ ദൈവദാസന്റെ കബറിടത്തിലേക്ക് പദയാത്ര. 10.30ന് വിശുദ്ധ കുർബാന, സന്ദേശം- ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ. 12.15ന് അനുസ്മരണ പ്രാർഥന, 12.30 ന് ശ്രാദ്ധസദ്യ എന്നിവയാണു തിരുക്കർമങ്ങളെന്നു മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (ധർമഗിരി) മദർ ജനറൽ സിസ്റ്റർ ഫിലോമി അറിയിച്ചു.
Image: /content_image/India/India-2023-10-31-08:25:19.jpg
Keywords: ദൈവദാ

22097
Category: 1
Sub Category:
Heading: യുഐഎസ്ജി പുരസ്കാരം മലയാളിയായ സിസ്റ്റർ സെലി തൈപ്പറമ്പിലിന്
Content: കൊച്ചി: അന്താരാഷ്ട്രതലത്തിൽ മനുഷ്യക്കടത്തിനെതിരെയുള്ള പോരാട്ടത്തിന് യൂണിയൻ ഓഫ് ഇന്റർനാഷ്ണൽ സുപ്പീരിയേഴ്സ് ജനറലിന്റെ (യുഐഎസ്ജി) പുരസ്കാരം മലയാളിയായ സിസ്റ്റർ സെലി തൈപ്പറമ്പിലിന്. സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനീ സമൂഹാംഗമായ സിസ്റ്റർ സെലി കർത്തേടം ഇടവകയിലെ തൈപ്പറമ്പിൽ തോമസിന്റെയും ചിന്നമ്മയു ടെയും മകളാണ്. ഇന്നു ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും. സന്യാസ സമൂഹങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ടാം വത്തിക്കാൻ കൗൺസിലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 1965-ൽ കാനോനികമായി സ്ഥാപിതമായതാണ് ഇന്റർനാഷണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്സ് ജനറൽ (യുഐഎസ്ജി). നിലവിൽ ലോകമെമ്പാടുമായി 1903 അംഗങ്ങളുണ്ട്.
Image: /content_image/News/News-2023-10-31-10:21:39.jpg
Keywords: പുരസ്

22098
Category: 1
Sub Category:
Heading: ശാന്തതയില്ലാതെ നൈജീരിയ; വൈദികനെ വീണ്ടും തട്ടിക്കൊണ്ടു പോയി
Content: അബൂജ: നൈജീരിയയിൽ കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് അവസാനമില്ലാതെ തുടരുന്നു. ഒക്‌ടോബർ 29 ഞായറാഴ്ച പുലർച്ചെ തരാബ സ്‌റ്റേറ്റിലെ (വടക്ക്-കിഴക്കൻ നൈജീരിയ) ഐബി ലോക്കൽ കൗൺസിലിലെ ഇടവക വികാരിയായ ഫാ. തദ്ദേവൂസ് തർഹെംബെയെയാണ് അവസാനമായി തട്ടിക്കൊണ്ടുപോകലിന് ഇരയായ വൈദികന്‍. വൂക്കാരി രൂപത ബിഷപ്പ് മാർക് എൻസുക്വെയ്നാണ് ഇടവക വികാരിയെ തട്ടിക്കൊണ്ടുപോയ വിവരം മാധ്യമങ്ങളെ അറിയിച്ചത്. തട്ടിക്കൊണ്ടുപോകൽ നൈജീരിയയിൽ കുപ്രസിദ്ധ വ്യവസായം പോലെ വളര്‍ന്നിരിക്കുകയാണ്. മോചനദ്രവ്യം ലക്ഷ്യംവെച്ചാണ് തട്ടിക്കൊണ്ടു പോകല്‍ സംഭവങ്ങളില്‍ ഏറെയും നടക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഇസ്ലാമിക ഗോത്രവിഭാഗമായ ഫുലാനി ഹെര്‍ഡ്സ്മാന്‍ സംഘം വടക്കൻ-മധ്യ നൈജീരിയയിലെ ക്വാറ സ്റ്റേറ്റിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ നിന്നു മൂന്നു പേരെ തട്ടിക്കൊണ്ടുപോയിരിന്നു. ഇതില്‍ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ പിന്നീട് കണ്ടെത്തി. സെപ്റ്റംബർ അവസാന വാരത്തില്‍ തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലെ 20 അംഗങ്ങളെ അറസ്റ്റ് ചെയ്തതായി തരാബ സംസ്ഥാന പോലീസ് വ്യക്തമാക്കിയിരിന്നു. ഇവരില്‍ നിന്നു മോചനദ്രവ്യത്തിന്റെ ഫലമായി ലഭിച്ച തുകയും ആയുധങ്ങളും കണ്ടെടുത്തിരിന്നു. ക്രൈസ്തവ നരഹത്യയും തട്ടികൊണ്ടുപോകല്‍ സംഭവങ്ങളും മറ്റ് അക്രമങ്ങളും കൊണ്ട് ഏറെ പൊറുതിമുട്ടിയ ആഫ്രിക്കന്‍ രാജ്യമാണ് നൈജീരിയ. ഭരണകൂടത്തിന്റെ നിസംഗതയാണ് അക്രമികള്‍ക്കു ബലം പകരുന്നത്.
Image: /content_image/News/News-2023-10-31-09:01:23.jpg
Keywords: നൈജീ

22099
Category: 1
Sub Category:
Heading: ഹാലോവീനു പകരം "ഹോളിവീൻ"; ലോകമെമ്പാടും കുരുന്നുകളുടെ വിശുദ്ധ മാതൃക
Content: വത്തിക്കാന്‍ സിറ്റി: പൈശാചിക ആഘോഷമായി ഇപ്പോള്‍ യൂറോപ്പിലും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും പരിണമിപ്പിച്ചിരിക്കുന്ന ഹാലോവീൻ ആഘോഷത്തെ "ഹോളിവീൻ" ആഘോഷമാക്കിമാറ്റിക്കൊണ്ട് വിവിധയിടങ്ങളില്‍ കുരുന്നുകളുടെ ശ്രദ്ധേയ മാതൃക. ഭയാനകമായ വേഷങ്ങള്‍ക്കു പകരം വിശുദ്ധരുടെ ജീവിതങ്ങള്‍ മനസ്സിലാക്കത്തക്കവിധം അവരുടെ വസ്ത്രവിധാനങ്ങള്‍ അണിഞ്ഞും മാതൃക പിഞ്ചെല്ലിയും ഇന്ന് വിവിധയിടങ്ങളില്‍ ഹോളിവീൻ ആഘോഷം നടക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ഹോളിവീൻ ആഘോഷത്തിന്റെ ഭാഗമായി തങ്ങളുടെ പ്രിയപ്പെട്ട വിശുദ്ധരുടെ വേഷങ്ങളുമണിഞ്ഞുള്ള കുട്ടികളുടെ പരിപാടികള്‍ ഇതിനോടകം നടത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. സകല വിശുദ്ധരുടെ തിരുനാള്‍ തലേന്ന് വളരെ പൈശാചികമായ രീതിയിലാണ് ഹാലോവീന്‍ ആഘോഷങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടക്കുന്നത്. പൈശാചികമായ വേഷമണിഞ്ഞുകൊണ്ടുള്ള ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും പുതുതലമുറയെ രക്ഷിക്കുവാനുള്ള ഉദ്യമത്തിലാണ് പാശ്ചാത്യ സഭകള്‍. യഥാര്‍ത്ഥ വിശ്വാസ സത്യം മറന്നുക്കൊണ്ട് നടത്തുന്ന ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുവാന്‍ അനേകം ദേവാലയങ്ങള്‍ കുട്ടികളെ വിശുദ്ധരുടെ വേഷങ്ങള്‍ അണിയിപ്പിച്ചു കൊണ്ടുള്ള ‘ഓള്‍ സെയിന്റ്സ് ഡേ’ സംഘടിപ്പിക്കുന്നുണ്ട്. ഹാലോവീന്‍ പൈശാചികമാണെന്ന് വത്തിക്കാനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-10-31-09:29:20.jpg
Keywords: വിശുദ്ധ

22100
Category: 1
Sub Category:
Heading: ജെറുസലേമിൽ കുരിശിന്റെ വഴി പ്രാർത്ഥന പുനഃരാരംഭിച്ച് ഫ്രാൻസിസ്കൻ സന്യാസികൾ
Content: ജെറുസലേം: ജെറുസലേമിൽ സമാധാനം സംജാതമാകാന്‍ വിശുദ്ധ വീഥിയില്‍ കുരിശിന്റെ വഴി പ്രാർത്ഥന പുനഃരാരംഭിച്ച് ഫ്രാൻസിസ്കൻ സന്യാസികൾ. സുരക്ഷാ ഭീഷണിയെ തുടർന്ന് രണ്ട് ആഴ്ചയായി ദേവാലയത്തിലായിരുന്നു കുരിശിന്റെ വഴി പ്രാർത്ഥന നടന്നിരുന്നത്. ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത പ്രാർത്ഥനയുടെയും, പ്രായശ്ചിത്തത്തിന്റെയും, ഉപവാസത്തിന്റെയും ദിനമായ ഒക്ടോബർ 27നാണ് കുരിശിന്റെ വഴി പ്രാർത്ഥന പുനഃരാരംഭിച്ചത്. തീർത്ഥാടകരെ കൂടാതെ, ശക്തമായ പോലീസ് പെട്രോളിങ്ങില്‍ ജെറുസലേമിലെ പീഡാനുഭവ വീഥികളിലൂടെ നടന്ന പ്രാർത്ഥന ശ്രദ്ധേയമായി. ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ലയുടെ സാന്നിധ്യവും പ്രാർത്ഥനയിൽ ഉണ്ടായിരുന്നു. കഠിനമായ ചൂടിലും, യുദ്ധവിമാനങ്ങളുടെ കോലാഹലത്തിനിടയിലും സമാധാനത്തിനായി നിരവധി പേര്‍ കുരിശിന്റെ വഴി ചൊല്ലി പ്രാർത്ഥനയിൽ പങ്കെടുത്തു. വെള്ളിയാഴ്ച ജെറുസലേമിലെ സെന്റ് സേവ്യർ ദേവാലയത്തിലുള്ള അർക്കബാസ് വരച്ച "എക്കെ ഹോമോ" ചിത്രത്തിന്റെ മുന്നിൽ ഫ്രാൻസിസ്കൻ സമൂഹത്തിലെ അംഗങ്ങൾ ഏതാനും നിമിഷം പ്രാർത്ഥിച്ചു. അവർ വചനം വായിക്കുകയും, ഗാനങ്ങൾ ആലപിക്കുകയും, 2002ലെ ലോക സമാധാന ദിനത്തോട് അനുബന്ധിച്ച് വിശുദ്ധ ജോൺപോൾ മാർപാപ്പയുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ വാക്കുകള്‍ അനുസ്മരിക്കുകയും ചെയ്തു. പ്രാർത്ഥനകളുടെ സമാപനത്തില്‍ ക്രിസ്തുവിന്റെ പ്രകാശത്തെയും, നമ്മുടെ വഴികൾക്ക് പ്രകാശം നൽകുന്ന ആത്മാവിന്റെ അഗ്നിയെയും സൂചിപ്പിച്ച് എല്ലാവരും മെഴുകുതിരികൾ കത്തിച്ച് പ്രാര്‍ത്ഥിച്ചിരിന്നു.
Image: /content_image/News/News-2023-10-31-10:41:18.jpg
Keywords: ജെറുസ