Content | കൊച്ചി: പൈശാചിക വേഷവിധാനങ്ങളും, ക്രൈസ്തവ ബിംബങ്ങളെ അവഹേളനപരമായ രീതിയിൽ അവതരിപ്പിക്കുന്ന രൂപഭാവങ്ങളും അണിഞ്ഞുകൊണ്ടുള്ള പ്രച്ഛന്ന വേഷങ്ങൾ ഉപയോഗിച്ചുള്ള ഹാലോവീൻ ദിനാഘോഷത്തിൽനിന്ന് ക്രൈസ്തവ സ്ഥാപനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. കത്തോലിക്കാ വിശ്വാസത്തെയും, ക്രൈസ്തവ മൂല്യങ്ങളെയും കളങ്കപ്പെടുത്തുന്നതൊന്നും നമ്മുടെ വിദ്യാലയങ്ങളിൽ സംഭവിക്കാതിരിക്കട്ടെയെന്നും ക്രൈസ്തവ സമൂഹവും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ടെന്നും ജാഗ്രത കമ്മീഷന്‍ പ്രസ്താവിച്ചു.
#{blue->none->b->പ്രസ്താവനയുടെ പൂര്‍ണ്ണരൂപം: }#
ഹാലോവീൻ ദിനാഘോഷത്തെക്കുറിച്ച് മലയാളികൾ കേട്ടുതുടങ്ങിയിട്ട് ഏറെക്കാലമായില്ല. പുതുതലമുറ ആഘോഷങ്ങളുടെ പട്ടികയിൽ സമീപകാലത്ത് ഇടംപിടിച്ച ഹാലോവീൻ ദിനമായ ഒക്ടോബർ 31 കേരളത്തിലെ വിദ്യാലയങ്ങളിൽ അവഹേളനപരമായ അവതരണങ്ങൾക്കുള്ള അവസരമായി മാറുന്നതായി കണ്ടുവരുന്നു. കഴിഞ്ഞ വർഷം കേരളത്തിലെ ചില കോളേജുകളിൽ നടന്ന ആഘോഷങ്ങൾ ക്രൈസ്തവ വിരുദ്ധതയുടെ അരങ്ങേറ്റമായി മാറുകയും വിവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
#{blue->none->b->MUST READ: }# {{ വത്തിക്കാൻ മുന്നറിയിപ്പു നൽകുന്നു: ഹാലോവീന്‍ ആഘോഷങ്ങളിൽ നിന്നും കുട്ടികളെ മാറ്റിനിറുത്തുക -> http://www.pravachakasabdam.com/index.php/site/news/11540}}
പൈശാചിക വേഷവിധാനങ്ങളും, ക്രൈസ്തവ ബിംബങ്ങളെ അവഹേളനപരമായ രീതിയിൽ അവതരിപ്പിക്കുന്ന രൂപഭാവങ്ങളും അണിഞ്ഞുകൊണ്ടുള്ള പ്രച്ഛന്ന വേഷങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിയാത്തതാണ്. പങ്കെടുക്കുന്നവരിലും കാഴ്ചക്കാരിലും തെറ്റായ അഭിമുഖ്യങ്ങൾ ജനിപ്പിക്കാനിടയുള്ള ഹാലോവീൻ ആഘോഷങ്ങളിൽനിന്ന് യുവജനങ്ങളും കുട്ടികളും അകന്നുനിൽക്കണമെന്ന മുന്നറിയിപ്പുകൾ എക്കാലവുമുണ്ട്. ക്രൈസ്തവ സമൂഹവും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. കത്തോലിക്കാ വിശ്വാസത്തെയും, ക്രൈസ്തവ മൂല്യങ്ങളെയും കളങ്കപ്പെടുത്തുന്നതൊന്നും നമ്മുടെ വിദ്യാലയങ്ങളിൽ സംഭവിക്കാതിരിക്കട്ടെ.
#{blue->none->b->കഴിഞ്ഞ വർഷം ഹാലോവീൻ ദിനത്തെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെസിബിസി ജാഗ്രത കമ്മീഷൻ പ്രസിദ്ധീകരിച്ച പ്രസ്താവന: }#
ലോകത്തിന് ഉപ്പും ഭൂമിക്ക് പ്രകാശവുമാകാനുള്ള ക്രൈസ്തവന്റെ വിളിയുടെ തുടർച്ചയാണ് സഭയുടെ സാമൂഹിക പ്രവർത്തനങ്ങളും ഇടപെടലുകളും. സ്നേഹത്തിലും നന്മയിലും സത്യത്തിലും അടിയുറച്ച് സുവിശേഷം പകർന്നു കൊടുക്കുകയാണ് ക്രൈസ്തവ സ്ഥാപനങ്ങളുടെ അടിസ്ഥാന ലക്ഷ്യം. ധാർമ്മിക നിലപാടുകളിലും മൂല്യങ്ങളിലും അടിയുറച്ചതും, പരസ്പരാദരവോടും സാഹോദര്യത്തോടും വ്യാപരിക്കുന്നതുമായ തലമുറകളെ വാർത്തെടുക്കാൻ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അതുപോലെതന്നെ, വിശ്വാസജീവിതത്തിന്റെ ഭാഗമായ ആരാധനക്രമം, പൗരോഹിത്യം, സന്യാസം, കൂദാശകൾ, സഭയുടെ പ്രബോധനങ്ങൾ തുടങ്ങിയവ അവഹേളിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യപ്പെടുന്ന സാഹചര്യങ്ങൾ സഭാ സ്ഥാപനങ്ങളിൽ പൂർണ്ണമായി ഒഴിവാക്കപ്പെടേണ്ടതാണ്.
ക്രിസ്തീയ വിശ്വാസജീവിതത്തിനും ധാർമ്മിക കാഴ്ചപ്പാടുകൾക്കും വിരുദ്ധമായ ആഘോഷങ്ങളും ആശയങ്ങളും പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ലാത്തതാണ്. സ്‌കൂൾ, കോളേജ് മാനേജ്‌മെന്റുകൾ ഇത്തരം കാര്യങ്ങൾ ഗൗരവമായി പരിഗണിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യേണ്ടതുണ്ട്. ഞായറാഴ്ച ആചരണം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മതബോധനം തുടങ്ങിയ വിഷയങ്ങളിലെ സഭയുടെ നിലപാടുകൾ കാത്തുസൂക്ഷിക്കുകയും, അതുവഴി ഈ കാലഘട്ടത്തിലെ മൂല്യച്യുതികൾക്കും ധാർമ്മിക അപചയത്തിനുമെതിരായി പ്രതിരോധ വലയം തീർക്കുകയും ചെയ്യാൻ സഭാസ്ഥാപനങ്ങൾ സവിശേഷ ഉത്തരവാദിത്വം പുലർത്തേണ്ടതാണ്. സുവിശേഷ മൂല്യങ്ങളുടെ പ്രഘോഷണത്തിലും ഉപവിയിൽ അധിഷ്ഠിതമായ പ്രവർത്തന ശൈലിയിലും കത്തോലിക്കാ സ്ഥാപനങ്ങളുടെ അനന്യത കാത്തുസൂക്ഷിക്കാൻ ബന്ധപ്പെട്ടവർ വിട്ടുവീഴ്ച കൂടാതെ പ്രതിജ്ഞാബദ്ധരാകണം.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |