Contents
Displaying 21631-21640 of 24998 results.
Content:
22041
Category: 24
Sub Category:
Heading: സ്വവർഗ്ഗ വിവാഹത്തെ സുപ്രീംകോടതി കൈവിടുമ്പോൾ
Content: സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുതയില്ല എന്ന ചരിത്രപ്രാധാന്യമുള്ള വിധി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പ്രഖ്യാപിച്ചത് സമ്മിശ്ര പ്രതികരണങ്ങൾക്കാണ് ഇടയാക്കിയത്. പ്രകൃതിവിരുദ്ധ ലൈംഗികതയെ കുറ്റകരമായി കണ്ടിരുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377 ആം വകുപ്പ് 2018 ൽ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചതുപോലെ, സ്വവർഗ്ഗ വിവാഹത്തെ നിഷേധിക്കുന്നതും ഭരണഘടനാ വിരുദ്ധമെന്ന പ്രഖ്യാപനമുണ്ടാകുമെന്ന് ഹർജ്ജിക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഏകദേശം ഒരു വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ പ്രതികൂലമായ വിധിയുണ്ടായത് അവരെ നിരാശപ്പെടുത്തി. നിലവിൽ 34 രാജ്യങ്ങളിലാണ് സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമസാധുതയുള്ളത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിലാണ് അവയിൽ 25 രാജ്യങ്ങളിലും സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമത്തിന്റെ പിൻബലം ലഭിച്ചിട്ടുള്ളത്. പത്ത് രാജ്യങ്ങൾ കോടതി ഉത്തരവ് വഴി സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നൽകാൻ നിർബ്ബന്ധിതമാവുകയായിരുന്നു. ലോകമെമ്പാടും പ്രവർത്തകരും സ്വാധീനവലയങ്ങളുമുള്ള നിരവധി സംഘടനകൾ ഈ വിഷയത്തിൽ സജീവമാണ്. ഈ ഒരു പശ്ചാത്തലത്തിൽ ഇന്ത്യയും സ്വവർഗ്ഗ വിവാഹത്തിന് അനുമതിയുള്ള രാജ്യങ്ങളിൽ ഒന്നായി മാറുമെന്ന് പൊതുവെ കരുതപ്പെട്ടിരുന്നു. വിവാഹം, വ്യക്തിബന്ധങ്ങൾ, ലൈംഗികത തുടങ്ങിയ വിഷയങ്ങളിലെല്ലാം ആഗോള സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൽനിന്നുണ്ടായിരിക്കുന്ന സുപ്രധാനമായ വിധി വലിയൊരു സന്ദേശമാണ് നൽകുന്നത്. ജന്മംകൊണ്ടോ ജീവിത സാഹചര്യങ്ങൾക്കൊണ്ടോ ചില വ്യക്തികളിൽ സംഭവിക്കുന്ന അസ്വാഭാവിക മാറ്റങ്ങൾ അവരുടെ ലൈംഗിക ആഭിമുഖ്യങ്ങൾ വികലമാക്കിയേക്കാം. അത്തരമൊരു തിരിച്ചറിവിൽ, ഉഭയസമ്മതത്തോടെയുള്ള സ്വവർഗ്ഗ ലൈംഗികത നിയമത്തിന്റെകണ്ണിൽ ക്രിമിനൽ കുറ്റമല്ലെങ്കിൽപോലും, അത് ധാർമ്മികതയ്ക്കും പ്രകൃതിക്കും വിരുദ്ധമാണ് എന്ന വസ്തുത നിഷേധിക്കാനാവില്ല. അത്തരം താൽപ്പര്യങ്ങൾ നിയമാനുസൃതമായ വിവാഹബന്ധത്തിലേയ്ക്കും, തുടർന്നുള്ള മറ്റ് അവകാശവാദങ്ങളിലേയ്ക്കും പ്രവേശിക്കുന്നതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ട്. സ്വവർഗ്ഗ വിവാഹം ഇന്ത്യൻ സംസ്കാരത്തിനും, വിവാഹമെന്ന സങ്കൽപ്പത്തിനും യോജിക്കുന്നതല്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. ഇന്ത്യൻ സംസ്കാരത്തിന് മാത്രമല്ല, ആഗോള മാനവികതയ്ക്കും ധാർമ്മികതയ്ക്കും ജൈവികതയ്ക്കും തന്നെ വിരുദ്ധമായ ഏറെ അവകാശവാദങ്ങളാണ് ചെറിയ ഒരു വിഭാഗം ആഗോളതലത്തിൽ തന്നെ ഉയർത്തിക്കൊണ്ടിരിക്കുന്നത്. വിവാഹ ഉടമ്പടിയുമായി ബന്ധപ്പെട്ട് "സ്ത്രീപുരുഷന്മാർ" എന്ന പ്രയോഗം മാറ്റി, "ദമ്പതികൾ" എന്ന വാക്ക് ഉപയോഗിക്കണം എന്നുൾപ്പടെയുള്ള ആവശ്യങ്ങളാണ് സുപ്രീം കോടതിക്ക് മുന്നിൽ ഉയർന്നിരുന്നത്. കുട്ടികളെ ദത്തെടുക്കാനുള്ളതുൾപ്പെടെ, നിയമപ്രകാരം ഇന്ത്യയിൽ വിവാഹിതരായ ഏതൊരു ഭാര്യാഭർത്താക്കന്മാർക്കും ലഭിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും തങ്ങൾക്കും ലഭിക്കണമെന്നും അവർ ആവശ്യപ്പെടുകയുണ്ടായി. ഇത്തരം ആവശ്യങ്ങളെയെല്ലാം നിരാകരിച്ച കോടതി നിലപാട് സ്വാഗതാർഹമാണ്. സ്വവർഗ്ഗ ലൈംഗികത സ്വാഭാവികമെന്ന് ധരിച്ച് അത് ജീവിതത്തിന്റെ ഭാഗമാക്കിയ രണ്ടുപേർ ദത്തെടുക്കുന്ന കുട്ടികളും സ്വാഭാവികമായും ആ ചിന്താഗതിയിലേയ്ക്ക് മാറ്റപ്പെടാനുള്ള സാധ്യതയെ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ജനിതകപരമായ കാരണങ്ങളെക്കാൾ, ജീവിത സാഹചര്യങ്ങളാണ് ലൈംഗിക ആഭിമുഖ്യങ്ങളെ അനാരോഗ്യകരമായും പ്രകൃതിവിരുദ്ധമായും മാറ്റിമറിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ഒട്ടേറെ പഠനങ്ങൾ നിലവിലുണ്ട്. മാത്രവുമല്ല, വലിയൊരളവുവരെ ഇത്തരം അഭിമുഖ്യങ്ങൾ ചികിത്സയിലൂടെ പരിഹരിക്കപ്പെടാവുന്നതാണെന്നും പഠനങ്ങൾ പറയുന്നു. ഈ വിഷയത്തിൽ കത്തോലിക്കാ സഭയുടെ നിലപാടും വ്യത്യസ്തമല്ല. ആയിരിക്കുന്ന അവസ്ഥയിൽ ഏതൊരു വ്യക്തിയെയും എന്നതുപോലെ ഭിന്ന ലൈംഗിക ആഭിമുഖ്യങ്ങളിൽ അകപ്പെട്ടവരെയും ലോകം ഉൾക്കൊള്ളേണ്ടതുണ്ട് എന്ന് സഭ പഠിപ്പിക്കുന്നു. എന്നാൽ, അവരുടെ മാറിവരുന്നതും വർധിച്ചുകൊണ്ടിരിക്കുന്നതുമായ അവകാശവാദങ്ങളെ ആ അർത്ഥത്തിൽ സ്വീകരിക്കാനും അംഗീകരിക്കാനുമാവില്ല. അസ്വാഭാവികമെന്നും പ്രകൃതി വിരുദ്ധമെന്നും മനസിലാക്കി സ്വയം മാറാനുള്ള സാധ്യതകൾ ഇത്തരക്കാർക്ക് മുന്നിൽ തുറന്നിടാൻ ലോകം സജ്ജമാകേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രകൃതിദത്തമായ സ്വാഭാവികതയ്ക്കപ്പുറം ഒരു വിഭാഗംപേർ നിശ്ചയിച്ചുറപ്പിക്കുന്നതെല്ലാം ലോകം മുഴുവൻ അംഗീകരിക്കണമെന്ന ദുർവാശി മാനവരാശിയെ മൂല്യച്യുതിയിലേക്കും ലൈംഗിക അരാജകത്വത്തിലേയ്ക്കുമേ നയിക്കൂ. ഇക്കാരണത്താൽ, സ്വവർഗ വിവാഹം സംബന്ധിച്ച സുപ്രീം കോടതിവിധി തികച്ചും നീതിയുക്തവും മാതൃകാപരവുമാണ്.
Image: /content_image/SocialMedia/SocialMedia-2023-10-19-10:19:44.jpg
Keywords: വിവാഹ

22042
Category: 1
Sub Category:
Heading: ഒക്ടോബർ 27 വെള്ളിയാഴ്ച ഉപവാസ പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ദിനമായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സമാധാനത്തിനായി പ്രാർത്ഥിക്കാൻ വീണ്ടും ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഒക്ടോബർ 27 വെള്ളിയാഴ്ച ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ദിനമായി ആചരിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തു. ഇന്നലെ ഒക്ടോബർ 18 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച വേളയില്‍ നല്‍കിയ സന്ദേശത്തിലാണ് ഇസ്രായേൽ-പാലസ്തീന്‍ യുദ്ധ പശ്ചാത്തലത്തില്‍ വീണ്ടും പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്‍കിയത്. അന്നേ ദിവസം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാൻ സമാധാനം ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ക്രൈസ്തവ വിശ്വാസികളെയും മറ്റു മതസ്ഥരെയും പാപ്പ ക്ഷണിച്ചു. അന്ന് വൈകുന്നേരം സെന്റ് പീറ്റേഴ്‌സ് ചത്വരത്ത് സമാധാനത്തിനായി അപേക്ഷിച്ചുകൊണ്ട്, പ്രായശ്ചിത്തത്തിന്റെ അരൂപിയിൽ ഒരുമണിക്കൂർ പ്രാർത്ഥന നടത്തുമെന്നും പാപ്പ വ്യക്തമാക്കി. എല്ലാ സഭകളോടും ദൈവജനത്തെ ഉൾപ്പെടുത്തി സമാനമായ പ്രവർത്തനങ്ങൾ ക്രമീകരിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും പാപ്പ പറഞ്ഞു. യുദ്ധം പ്രശ്ങ്ങൾക്ക് പരിഹാരമുണ്ടാക്കില്ല. അത് മരണവും നാശവുമാണ് വിതയ്ക്കുക. അത് വിദ്വേഷവും പ്രതികാരചിന്തയും വർദ്ധിപ്പിക്കും. യുദ്ധം ഭാവിയെ ഇല്ലായ്മ ചെയ്യും. വിശ്വാസികളായ ഏവരും, വാക്കുകൾ കൊണ്ടല്ല, പ്രാർത്ഥനയും പരിപൂർണ്ണ സമർപ്പണത്തിലൂടെയും സമാധാനത്തിന്റെ പക്ഷം ചേരണമെന്നും പാപ്പ പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വിശുദ്ധ നാട്ടില്‍ സമാധാനം കൈവരുന്നതിനായി ഉപവാസ പ്രാർത്ഥന ദിനമായി ആചരിക്കുവാന്‍ ജെറുസലേം ലത്തീന്‍ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല ആഹ്വാനം ചെയ്തിരിന്നു. ഇതില്‍ പങ്കുചേരാന്‍ പിന്നീട് ഫ്രാന്‍സിസ് പാപ്പയും ആഹ്വാനം നല്‍കി. ഇതിന് പിന്നാലെയാണ് മറ്റൊരു പ്രാര്‍ത്ഥനാദിനം കൂടി പാപ്പ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധ യുദ്ധങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടെ സംഘർഷങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുവാനുള്ള സാധ്യതകളാണ് ഉണ്ടാകുന്നതെന്ന് പാപ്പ പറഞ്ഞു. ആയുധങ്ങൾ നിശബ്ദമാകട്ടെയെന്നും, സമാധാനത്തിനായുള്ള സാധാരണ ജനത്തിന്റെയും കുട്ടികളുടെയും നിലവിളി ശ്രവിക്കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു. Tag: Pope Francis announces prayer vigil, day of fasting for peace in Israel-Hamas war, CATHOLIC MALAYALAM NEWS, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-10-19-11:01:38.jpg
Keywords: പാപ്പ

22043
Category: 1
Sub Category:
Heading: ബന്ദിയാക്കിയിരിക്കുന്ന ഇസ്രായേലി കുട്ടികളെ മോചിപ്പിച്ചാല്‍ താന്‍ ഹമാസിന്റെ ബന്ദിയാകാന്‍ തയാര്‍: ജെറുസലേം പാത്രിയാര്‍ക്കീസ്
Content: ജെറുസലേം: തീവ്രവാദികള്‍ ബന്ദിയാക്കിവെച്ചിരിക്കുന്ന ഇസ്രായേലി കുട്ടികളെ മോചിപ്പിച്ചാല്‍ താന്‍ ഹമാസിന്റെ ബന്ദിയാകുവാന്‍ തയാറാണെന്ന് വിശുദ്ധ നാട്ടിലെ ലത്തീന്‍ കത്തോലിക്കരുടെ തലവനും ജെറുസലേമിലെ പാത്രിയാര്‍ക്കീസുമായ കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ല. ഹമാസ് ഭീകരര്‍ ബന്ദിയാക്കിവെച്ചിരിക്കുന്ന ഇസ്രായേലി കുട്ടികളെ തിരികെ കൊണ്ടുവരുവാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. കുട്ടികള്‍ കുഴപ്പമൊന്നും കൂടാതെ വീട്ടിലെത്തിക്കുവാന്‍ കഴിയുമെങ്കില്‍ താന്‍ എന്ത് കൈമാറ്റത്തിനും തയ്യാറാണെന്നു ഇക്കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കര്‍ദ്ദിനാള്‍ പറഞ്ഞു. ആദ്യം ചെയ്യേണ്ടത് ബന്ദികളെ മോചിപ്പിക്കാൻ ശ്രമിക്കുകയാണ്, അല്ലാത്തപക്ഷം അക്രമം തടയാൻ ഒരു മാർഗവുമില്ലായെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് അനുസരിച്ചു കുട്ടികള്‍ ഉള്‍പ്പെടെ 199 പേരെയാണ് ഹമാസ് ബന്ദിയാക്കിയിരിക്കുന്നത്. ഗാസ മുനമ്പിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് ഇസ്രായേല്‍ ഓരോ ആക്രമണം നടത്തുമ്പോഴും ഓരോ ബന്ദിയെ കൊല്ലുമെന്നാണ് ഹമാസ് ഭീകരരുടെ ഭീഷണി. ഇതിനിടെ ഇസ്രായേലി ബന്ദികളെ അതിര്‍ത്തികളില്‍ തീവ്രവാദികള്‍, മനുഷ്യ കവചമായി ഉപയോഗിക്കുമോയെന്ന ആശങ്ക ശക്തമാണ്. അതേസമയം ആയിരത്തിമുന്നൂറോളം ഇസ്രായേലികളെ ഹമാസ് കൊന്നൊടുക്കിയിട്ടും ലോകം പാലസ്തീന് വേണ്ടിയാണ് സംസാരിക്കുന്നതെന്ന ആരോപണവുമായി വത്തിക്കാനിലെ ഇസ്രായേലി അംബാസഡര്‍ റാഫേല്‍ ഷൂട്സ് രംഗത്തുവന്നിട്ടുണ്ട്.
Image: /content_image/News/News-2023-10-19-12:28:04.jpg
Keywords: ഹമാസ

22044
Category: 1
Sub Category:
Heading: മരിയ ഭക്തിയും തിരുസഭയും: ഓണ്‍ലൈന്‍ ക്ലാസ് മറ്റന്നാള്‍ ശനിയാഴ്ച
Content: പരിശുദ്ധ മറിയത്തിന് തിരുസഭ പ്രത്യേക ബഹുമാനം കൊടുക്കുന്നുണ്ടോ? ദൈവമാതാവിനോടുള്ള മാധ്യസ്ഥത്തെ എതിര്‍ക്കുന്ന പ്രൊട്ടസ്റ്റന്‍റ് സമൂഹത്തിനുള്ള മറുപടിയെന്താണ്? മരിയഭക്തിയുടെ മറവില്‍ കെണിയുമായി നില്‍ക്കുന്ന സെക്റ്റുകളെ എങ്ങനെ തിരിച്ചറിയാം? രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ ദൈവമാതാവിനെ കുറിച്ച് എന്താണ് പഠിപ്പിക്കുന്നത്? തുടങ്ങീ നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി 'പ്രവാചകശബ്ദം' ഒരുക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് മറ്റന്നാള്‍ ശനിയാഴ്ച (ഒക്ടോബര്‍ 21, 2023) നടക്കും. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 59ാമത്തെ ക്ലാസിലാണ് ദൈവമാതാവിനെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക. ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. ഒരു മണിക്കൂര്‍ നീളുന്ന ക്ലാസില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.25നു ജപമാല ആരംഭിക്കും. തുടര്‍ന്നു 6 മണി മുതല്‍ ക്ലാസ് നടക്കും. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 }# <br> ➧ #{blue->none->b-> Passcode: 3040 }# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KOesRnJgkgl09ITEzJNvko}}
Image: /content_image/News/News-2023-10-19-14:16:10.jpg
Keywords: ക്ലാ

22045
Category: 1
Sub Category:
Heading: നിക്കരാഗ്വേ ഭരണകൂടം തടങ്കലിലാക്കിയ 8 വൈദികരെ കുപ്രസിദ്ധമായ എല്‍ ചിപ്പോട്ടെ ജയിലിലേക്ക് മാറ്റി
Content: മനാഗ്വേ: നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം വീട്ടുതടങ്കലിലാക്കിയ എട്ടു കത്തോലിക്ക വൈദികരെ കൊടിയ മര്‍ദ്ദനങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച എല്‍ ചിപ്പോട്ടെ ജയിലിലേക്ക് മാറ്റി. പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം കത്തോലിക്ക സഭയ്ക്കെതിരായ അടിച്ചമര്‍ത്തല്‍ വീണ്ടും ശക്തിപ്പെടുത്തിയതിന്റെ സൂചനയായിട്ടാണ് ഒക്ടോബര്‍ 15-ലെ നടപടിയെ നിരീക്ഷിച്ചു വരുന്നത്. ഔര്‍ ലേഡി ഓഫ് ഫാത്തിമാ നാഷണല്‍ സെമിനാരിയില്‍ വീട്ടുതടങ്കലിലായിരുന്ന വൈദികരെയാണ് എല്‍ ചിപ്പോട്ടെ ജയിലിലേക്ക് മാറ്റിയത്. വൈദികരില്‍ 6 പേര്‍ എസ്തേലി, ജിനോടേഗ, ബ്ലൂഫീല്‍ഡ്സ് എന്നീ രൂപതകളില്‍ നിന്നും പോലീസും, അര്‍ദ്ധസൈനിക വിഭാഗവും ബന്ദികളാക്കി കൊണ്ടുവന്നവരാണ്. എസ്തേലി രൂപതയിലെ കാരിത്താസ് ഡയറക്ടര്‍ ഫാ. ഒസ്മാന്‍ അമാഡോര്‍ ഗുയില്ലെനും ജയിലിലേക്ക് മാറ്റിയ വൈദികരില്‍ ഉള്‍പ്പെടുന്നു. ഇരുട്ടുമുറിയില്‍ താമസിപ്പിക്കുകയും, ഭക്ഷണവും, വൈദ്യചികിത്സയും നിഷേധിക്കുകയും ചെയ്യുന്ന എല്‍ ചിപ്പോട്ടെ ജയിലിനെ ‘പീഡന അറ’ എന്നാണ് അഭിഭാഷകരും, മനുഷ്യാവകാശ പ്രവര്‍ത്തകരും വിളിക്കുന്നത്. നിക്കരാഗ്വേ ഭരണകൂടം അടച്ചുപൂട്ടിയ ചാരിറ്റബിള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, മൂവായിരത്തിയഞ്ഞൂറോളം സര്‍ക്കാരേതര സന്നദ്ധ സംഘടനകളിലും കാരിത്താസും ഉള്‍പ്പെടുന്നു. ഏകാധിപത്യത്തിനെതിരെ സ്വരമുയര്‍ത്തി, ജനാധിപത്യത്തിനു വേണ്ടി ശക്തമായി നിലകൊണ്ടതിന്റെ പേരില്‍ നിക്കരാഗ്വേ ഭരണകൂടം തടവിലാക്കിയിരിക്കുന്ന മതഗല്‍പ്പ രൂപത മെത്രാന്‍ റോളണ്ടോ അല്‍വാരെസിനെ ലാ മോഡെലോ ജയിലിലാണ് അടച്ചിരിക്കുന്നത്. ഈ ജയിലിലെ സാഹചര്യവും ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുള്ളതാണ്. ഇതുവരെ ഏതാണ്ട് ഇരുനൂറിലധികം രാഷ്ട്രീയ തടവുകാരെയാണ് നിക്കരാഗ്വേ ഭരണകൂടം നാടുകടത്തിയിരിക്കുന്നത്. ബിഷപ്പ് അല്‍വാരെസ് രാജ്യം വിടുവാന്‍ വിസമ്മതിച്ചതുകൊണ്ടാണ് അദ്ദേഹത്തെ 26 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിച്ചിരിക്കുന്നത്. അതേസമയം ബിഷപ്പ് അല്‍വാരെസ് ഉള്‍പ്പെടെ 13 വൈദികര്‍ ജയിലില്‍ ഉണ്ടെന്നാണ് ‘ലാ പ്രെന്‍സാ’യുടെ റിപ്പോര്‍ട്ട്. ബിഷപ്പ് അല്‍വാരെസ് അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായിരുന്ന എസ്തേലി രൂപതാംഗങ്ങളാണ് ഇതില്‍ ഭൂരിഭാഗം വൈദികരും.
Image: /content_image/News/News-2023-10-19-15:00:20.jpg
Keywords: നിക്കരാ

22046
Category: 1
Sub Category:
Heading: ജാര്‍ഖണ്ഡിലെ ബൈബിള്‍ പ്രദിക്ഷണത്തില്‍ അണിനിരന്നത് ഹൈന്ദവര്‍ അടക്കം കാല്‍ ലക്ഷത്തോളം വിശ്വാസികള്‍
Content: ഡുംകാ: ജാര്‍ഖണ്ഡിന്റെ രണ്ടാം തലസ്ഥാനം എന്നറിയപ്പെടുന്ന ഡുംകായില്‍ നാലു ദിവസങ്ങളായി നടന്നുകൊണ്ടിരുന്ന ബേസിക് എക്ലേസ്യല്‍ കമ്മ്യൂണിറ്റീസ് (ബി.ഇ.സി) സിനഡ് കണ്‍വെന്‍ഷനോട് അനുബന്ധിച്ച് നടന്ന ബൈബിള്‍ പ്രദിക്ഷണം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒക്ടോബര്‍ 15ന് നടന്ന പ്രദിക്ഷണത്തില്‍ ഹൈന്ദവര്‍ അടക്കം ഇരുപത്തിഅയ്യായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു. പരമ്പരാഗത സാന്താളി വേഷം ധരിച്ച വിശ്വാസികള്‍ നൃത്തവും, പാട്ടുമായിട്ടാണ് പ്രദിക്ഷിണത്തില്‍ പങ്കെടുത്തത്. മനോഹരമായി അലങ്കരിച്ച വാഹനത്തില്‍ ബൈബിളും പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദിക്ഷണത്തിനൊടുവില്‍ സെന്റ് പോള്‍ കത്തീഡ്രലില്‍വെച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് ഡുംകാ രൂപത മെത്രാനായ ജൂലിയസ് മറാണ്ടി മുഖ്യകാര്‍മ്മികത്വം വഹിച്ചു. കല്‍ക്കട്ട മെത്രാപ്പോലീത്ത തോമസ് ഡി’സൂസ, ബറൂയിപൂര്‍ മുന്‍ മെത്രാന്‍ സാല്‍വദോര്‍ ലോബോ എന്നിവര്‍ക്ക് പുറമേ ഏതാണ്ട് നൂറോളം വൈദികരും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. ദൈവവചനം എല്ലാവരേയും ശക്തിപ്പെടുത്തുന്നു. നമ്മള്‍ ബഹുമാനിക്കുക മാത്രം ചെയ്താല്‍ പോര, അത് വായിക്കുകയും, വിചിന്തനം ചെയ്യുകയും, പങ്കുവെക്കുകയും വേണമെന്നു ബിഷപ്പ് മാറാണ്ടി വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ചില കൂട്ടുകാരില്‍ നിന്നുമാണ് പ്രദിക്ഷണത്തെ കുറിച്ച് അറിഞ്ഞതെന്നും അത് പ്രാര്‍ത്ഥനാഭരിതമായിരുന്നുവെന്നും പ്രദിക്ഷണത്തില്‍ പങ്കെടുത്ത ഹിന്ദുമത വിശ്വാസിയും അഭിഭാഷകനുമായ നീരജ് കുമാര്‍ ദീക്ഷിത് പറഞ്ഞു. ചൂടുള്ള ദിവസമായിരുന്നിട്ട് കൂടി വിശ്വാസികള്‍ വളരെ തീക്ഷ്ണതയോടെയാണ് പ്രദിക്ഷണത്തില്‍ പങ്കെടുത്തതെന്ന് സിസ്റ്റേഴ്സ് ഓഫ് മേരി ഓഫ് ഇമ്മാക്കുലേറ്റ് ഓഫ് കൃഷ്ണനഗര്‍ സമൂഹാംഗമായ സിസ്റ്റര്‍ ഡോരോത്തി സര്‍ക്കാര്‍ പറഞ്ഞു. ഇതാദ്യമായാണ് ഒരു ബൈബിള്‍ പ്രദിക്ഷിണത്തില്‍ ഇത്രയധികം വിശ്വാസികള്‍ പങ്കെടുത്തതെന്നു ഡാര്‍ജിലിംഗ് രൂപതയുടെ ബി.ഇ.സി കോഓര്‍ഡിനേറ്ററായ ഫാ. ലാബാന്‍ ലെപ്ച്ച വെളിപ്പെടുത്തി. രണ്ടുമണിക്കൂര്‍ നീളുന്നതായിരിന്നു പ്രദിക്ഷണം.
Image: /content_image/News/News-2023-10-19-21:00:51.jpg
Keywords: പ്രദിക്ഷ

22047
Category: 24
Sub Category:
Heading: ഗർഭസ്ഥ ശിശുവിനുവേണ്ടി കോടതിയിൽ വാദിക്കാൻ ആരുണ്ട്?
Content: 26 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീ സമർപ്പിച്ച ഹർജ്ജി ഒരാഴ്ച നീണ്ട വാദങ്ങൾക്കൊടുവിൽ സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. വാദപ്രതിവാദങ്ങൾക്കിടയിൽ സ്ത്രീയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ഉയർത്തിയ ഒരു പ്രധാന ചോദ്യം "ഗർഭസ്ഥ ശിശുവിന് വേണ്ടി വാദിക്കാൻ ആരുണ്ട്?" എന്നായിരുന്നു. ആദ്യം ഗർഭഛിദ്രത്തിന് അനുമതി നൽകിയെങ്കിലും കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം കേസ് വീണ്ടും പരിഗണനയിലെടുത്ത സുപ്രീം കോടതി ഗർഭഛിദ്ര അനുമതി സ്റ്റേ ചെയ്യുകയും, കേസ് സുപ്രീംകോടതി അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചിന് കൈമാറുകയുമായിരുന്നു. ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ആരോഗ്യമുള്ള ഒരു ശിശുവായി പുറത്തെടുക്കാമെന്നിരിക്കെ ജീവനുള്ള ഒരു മനുഷ്യകുഞ്ഞിനെ നശിപ്പിക്കാനുള്ള തീരുമാനത്തെ ചീഫ് ജസ്റ്റിസ് വിമർശിച്ചു. സ്ത്രീയ്ക്കുണ്ടായിരുന്ന വിഷാദരോഗവും, മൂന്നുകുട്ടികളെ വളർത്താനുള്ള കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുമാണ് അബോർഷനുള്ള കാരണങ്ങളായി കോടതിക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ, ഗർഭസ്ഥ ശിശുവിന്റെ അവകാശത്തെക്കുറിച്ചുകൂടി ചിന്തിക്കേണ്ടതുണ്ട് എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം. ഡൽഹി എ.ഐ.ഐ.എം.എസിലെ വിദഗ്ധ ഡോക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ അബോർഷൻ തടയണമെന്ന ആവശ്യവുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. ഗർഭകാലം സുരക്ഷിതമായി പൂർത്തിയാക്കിയശേഷം കുട്ടിയുടെ സംരക്ഷണ ചുമതല സർക്കാർ ഏറ്റെടുക്കാനുള്ള തീരുമാനം സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിൽ കുട്ടിയെ പുറത്തെടുത്ത് ജീവൻ സംരക്ഷിക്കാൻ ശ്രമിക്കാമെന്ന വാദത്തെ സുപ്രീംകോടതി തള്ളിക്കളഞ്ഞു. അവശ്യമായ ഗർഭകാലം പൂർത്തിയാകാതെ പുറത്തെടുക്കുന്ന പക്ഷം കുട്ടിക്ക് വൈകല്യങ്ങൾ ഉണ്ടായേക്കാമെന്ന് കോടതി നിരീക്ഷിച്ചു. ഗർഭിണിയുടെ ജീവന് ഭീഷണിയോ, ഭ്രൂണത്തിന്റെ വളർച്ചയ്ക്ക് തകരാറോ ഉള്ള പക്ഷമാണ് ഈ ഘട്ടത്തിൽ ഭ്രൂണഹത്യക്ക് അനുമതി നൽകാനാവുന്നത്. എന്നാൽ, ഇവിടെ കുട്ടി തൃപ്തികരമായ ആരോഗ്യാവസ്ഥയിലാണ് എന്ന മെഡിക്കൽ റിപ്പോർട്ട് ആണുണ്ടായിരുന്നത്. തുടർന്ന് ഭ്രൂണഹത്യയ്ക്കുള്ള അനുമതി നിഷേധിച്ച സുപ്രീംകോടതി, കുട്ടിയെ വളർത്താനാകുന്നില്ലെങ്കിൽ ദത്ത് നൽകാനുള്ള അവകാശം യുവതിക്കുണ്ടെന്നും അറിയിച്ചു. ഈ കേസിൽ സുപ്രീംകോടതിയുടെ വിധിയും കേന്ദ്ര സർക്കാരിന്റെ നിലപാടും ആശ്വാസപ്രദമാണ്. ഈ വിഷയത്തിൽ ക്രിയാത്മകമായി ഇടപെടാൻ തയ്യാറായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി എന്നിവർ അഭിനന്ദനം അർഹിക്കുന്നു. ഈ വിഷയത്തിൽ ഒക്ടോബർ 14 ലെ ദീപികയിലെ ശക്തമായ എഡിറ്റോറിയൽ പ്രോലൈഫ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കെല്ലാം ഊർജ്ജം പകരുന്നതായിരുന്നു. ഗർഭസ്ഥ ശിശുവിന്റെ അവകാശങ്ങളും, ഗർഭസ്ഥ ശിശുവിനുവേണ്ടി വാദിക്കാൻ ആരെങ്കിലും ഉണ്ടാവേണ്ടതുണ്ട് എന്ന ചിന്തയും കൂടുതൽ ആഴമായ വിചിന്തനങ്ങൾ അർഹിക്കുന്നു. ലോകമെമ്പാടും ഓരോ വർഷവും 5.6 കോടി ഗർഭഛിദ്രങ്ങൾ നടക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ 1.6 കോടി ഗർഭച്ഛിദ്രങ്ങൾ പ്രതിവർഷം നടക്കുന്നതായാണ് കണക്കുകൾ. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ വച്ച് നടത്തപ്പെടുന്ന ഗർഭഛിദ്രങ്ങൾ ഓരോ വർഷവും 70,000 ഗർഭിണികളുടെ മരണത്തിനും, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ശാരീരിക വൈകല്യം സംഭവിക്കുന്നതിനും കാരണമാകുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരേസമയം കുഞ്ഞിന്റെ മരണത്തിനും ശാരീരികവും മാനസികവുമായി അമ്മയുടെ വൈകല്യത്തിനും കാരണമാകുന്നവയാണ് അബോർഷന്റെ നടപടിക്രമങ്ങൾ. അബോർഷനെ തുടർന്ന് മാനസികമായ പ്രശ്നങ്ങളിലേക്ക് പതിക്കുന്ന സ്ത്രീകളുടെ എണ്ണവും വളരെയേറെയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാൽ നടക്കുന്ന ഗർഭച്ഛിദ്രത്തെക്കാൾ ഒരുപാട് മടങ്ങ് അധികമാണ് മറ്റുകാരണങ്ങളാൽ നടക്കുന്നവ. നിയമം അനുവദിക്കുന്നു എങ്കിലും, അതീവ രഹസ്യ സ്വഭാവത്തോടെയാണ് അബോർഷനുകളിൽ ഏറിയ പങ്കും നടക്കുന്നത് എന്നുള്ളത് മറ്റൊരു യാഥാർഥ്യമാണ്. അതിനാൽത്തന്നെ കൃത്യമായ കണക്കുകൾ ലഭിക്കുക എളുപ്പമല്ല. അപ്രതീക്ഷിത ഗർഭധാരണങ്ങൾ, അവിവാഹിതരിൽ നടക്കുന്ന ഗർഭധാരണങ്ങൾ തുടങ്ങിയവയാണ് ഏറെയും ഭ്രൂണഹത്യയിലേയ്ക്ക് നയിക്കുന്നത്. സ്‌കൂൾ - കോളേജ് വിദ്യാർത്ഥിനികൾക്കിടയിൽ വർധിച്ചുവരുന്ന ഗർഭധാരണത്തിന്റെയും ഗർഭച്ഛിദ്രത്തിന്റെയും കണക്കുകൾ നടുക്കമുളവാക്കുന്നവയാണ്. മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളുടെയും നിയമത്തിന്റെയും ദുരുപയോഗം ലക്ഷക്കണക്കിന് ഗർഭസ്ഥ ശിശുക്കൾ കൊല്ലപ്പെടാൻ കാരണമാകുന്ന അവസ്ഥ അത്യന്തം ദയനീയമാണ്. നിയമം നൽകുന്ന സ്വാതന്ത്ര്യം ദുരുപയോഗിക്കപ്പെടാതിരിക്കാനും, ഉത്തരവാദിത്ത രഹിതമായ ജീവിതത്തിന് വളമാകാതിരിക്കാനും സർക്കാരും കോടതികളും ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമ (MTP Act 1971) ത്തിന്റെ 2021 ലെ അമൻഡ്മെന്റ് പ്രകാരം, ഗർഭം അലസിപ്പിക്കാനുള്ള സമയപരിധി 20 ആഴ്ചയിൽനിന്നും 24 ആഴ്ചയായി ഉയർത്തിയിരുന്നു. നിയമപ്രകാരം അവിവാഹിതകൾക്ക് ആ സമയപരിധി 20 ആഴ്ചയുമാണ്. എന്നാൽ, പിന്നീടുണ്ടായ ചില കോടതി ഇടപെടലുകൾ നിരാശാജനകമായിരുന്നു. പ്രത്യേക സാഹചര്യങ്ങളും അവകാശവാദങ്ങളും പരിഗണിച്ചുകൊണ്ട് 29 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാൻ പോലുമുള്ള കോടതി അനുമതികൾ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. പ്രായപൂർത്തിയാകാതെ ഗർഭിണിയായ ഒരു പെൺകുട്ടിയുടെ ഏഴുമാസം പ്രായമായ ഗർഭസ്ഥ ശിശുവിനെ അബോർട്ട് ചെയ്യാൻ കേരള ഹൈക്കോടതി വിധി ഉണ്ടായത് ഈ വർഷം മെയ് മാസത്തിലാണ്. കഴിഞ്ഞ വർഷം നവംബറിൽ 23 വയസുള്ള അവിവാഹിതയുടെ 24 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിക്കൊണ്ട് കേരള കോടതി അഭിപ്രായപ്പെട്ടത്, അത് അവളുടെ സ്വാതന്ത്ര്യമാണ് എന്നാണ്. 2021 മുതൽ, 20 ആഴ്ചയിൽ താഴെയുള്ള ഗർഭം അലസിപ്പിക്കാൻ ഒരു ഡോക്ടർ മാത്രം തീരുമാനിച്ചാൽ മതി. അത്തരത്തിൽ രഹസ്യ സ്വഭാവത്തോടെ നടക്കുന്ന അബോർഷനുകളുടെ കൃത്യമായ എണ്ണം പോലും ലഭിക്കുക എളുപ്പമല്ല. ആയിരക്കണക്കിന് കുഞ്ഞു ജീവനുകൾ പ്രതിദിനം നശിപ്പിക്കപ്പെടുന്നുണ്ട് എന്ന് നിശ്ചയം. പ്രസവത്തോടടുക്കുന്ന ദിവസങ്ങളിൽ പോലും കോടതി ഇടപെടലുകൾ വഴി ഗർഭസ്ഥ ശിശുക്കൾ കൊല്ലപ്പെടുന്നത് അത്യന്തം വേദനാജനകമാണ്. അത്തരം കോടതി വിധികൾ അപൂർവ്വമല്ല എന്ന ഇന്നത്തെ സാഹചര്യത്തിൽ സുപ്രീംകോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും ഇടപെടലുകൾ തെല്ല് ആശ്വാസം പകരുന്നതാണ്. ഇത്തരം ഘട്ടങ്ങളിൽ ഏതാനും ആഴ്ചകൾകൂടി കാത്തിരുന്ന് ആരോഗ്യവാനായ കുഞ്ഞിന് ജന്മം നൽകാനുള്ള നല്ല തീരുമാനങ്ങൾക്ക് പ്രോത്സാഹനം ലഭിക്കപ്പെടുന്നതിനൊപ്പം, അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷിതത്വം ഉറപ്പുവരുത്താൻ കോടതിക്കും സർക്കാരുകൾക്കും കഴിയേണ്ടതുണ്ട്. ഭരണഘടനപരമായിത്തന്നെ ജീവനും മൗലിക അവകാശങ്ങൾക്കും വലിയ മൂല്യം കല്പിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഇവിടെ ഗർഭസ്ഥ ശിശുക്കളുടെ അവകാശസംരക്ഷണം ഉറപ്പുവരുത്താൻ ഭരണകൂടങ്ങളും മനുഷ്യവകാശപ്രവർത്തകരും തയ്യാറാകണം. ഈ വിഷയത്തിൽ സ്ത്രീയുടെ തെരഞ്ഞെടുപ്പിനുള്ള അവകാശം എന്ന വാദഗതിക്കപ്പുറം ഗർഭസ്ഥ ശിശുക്കളുടെ ജീവിക്കാനുള്ള അവകാശംകൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്. മനുഷ്യ ജീവന് വിലകല്പിക്കാത്ത പ്രത്യയശാസ്ത്രങ്ങൾ ആധിപത്യം പുലർത്തുന്ന ഈ ലോകത്തിൽ ഇക്കാര്യത്തിൽ മാതൃകയാകുവാൻ ഇന്ത്യയ്ക്ക് കഴിയണം. നിസാര ന്യായീകരണങ്ങളോടെ ഗർഭസ്ഥ ശിശുക്കൾ വ്യാപകമായി കൊല്ലപ്പെടുന്ന പ്രവണതയ്ക്ക് മാറ്റം വരുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യപ്പെടണം. അതിനുള്ള ബോധവൽക്കരണ പരിപാടികൾ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. നിരുത്തരവാദിത്തപരമായ സമീപനങ്ങൾക്കൊണ്ട് മരണവക്ത്രത്തിൽ അകപ്പെട്ടേക്കാവുന്ന ഗർഭസ്ഥ ശിശുക്കളെ ഏതുവിധേനയും സംരക്ഷിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. ഗർഭഛിദ്രം ആവശ്യമെന്ന് ചിന്തിച്ചേക്കാവുന്ന സാഹചര്യങ്ങളിൽ സ്ത്രീകൾ എത്തിച്ചേരുന്ന പക്ഷം സുരക്ഷിതമായും ആരോഗ്യകരമായും ഗർഭകാലത്തെ അതിജീവിക്കാനുള്ള സാഹചര്യം ഒരുക്കി നൽകേണ്ടതുണ്ട്. ഈ മേഖലയിൽ സജീവമായ ഒട്ടേറെ ക്രൈസ്തവസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. അത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ പിന്തുണ നൽകുകയും, ഈ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ജീവനെ മുഖ്യമായി പരിഗണിച്ചുകൊണ്ടുള്ള ഒരു ജീവിത ക്രമം വളർത്തിയെടുക്കാൻ കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങളും സംഘടനകളും പ്രവർത്തന സജ്ജമാകണം. ഈ സർക്കാർ, ഗർഭസ്ഥ ശിശുക്കളുടെയും കൂടി സർക്കാരാണെന്ന് പ്രഖ്യാപിക്കാനുള്ള ആർജ്ജവം ഭരണാധികാരികൾ പ്രകടിപ്പിക്കട്ടെ. "ഗർഭസ്ഥ ശിശുവിനുവേണ്ടി കോടതിയിൽ വാദിക്കാൻ ആരുണ്ട്?" എന്ന സുപ്രീംകോടതിയുടെ ആശങ്ക മനുഷ്യാവകാശ പ്രവർത്തകരുടെയും മനുഷ്യസ്നേഹികളുടെയും മനസ്സിൽ എക്കാലവും മുഴങ്ങിനിൽക്കട്ടെ. (ലേഖകനായ ഫാ. ക്ലീറ്റസ് കതിർപ്പറമ്പിൽ കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറിയാണ്)
Image: /content_image/SocialMedia/SocialMedia-2023-10-20-10:53:19.jpg
Keywords: ഗര്‍ഭസ്ഥ

22048
Category: 1
Sub Category:
Heading: നിക്കരാഗ്വേ ഭരണകൂടം അന്യായമായി തടങ്കലിലാക്കിയ 12 വൈദികരെ മോചിപ്പിച്ചു; വൈദികരെ ഏറ്റെടുക്കുമെന്ന് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി/ മനാഗ്വേ: നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം ഇന്നലെ മോചിപ്പിച്ച കത്തോലിക്ക വൈദികരെ വത്തിക്കാന്‍ ഏറ്റെടുക്കും. ഭരണകൂടം വിട്ടയച്ച നിക്കരാഗ്വേയിൽ നിന്നുള്ള 12 വൈദികരെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ സ്വീകരിക്കുകയും റോം രൂപതയില്‍ താമസിപ്പിക്കുകയും ചെയ്യുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണിയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. നിക്കരാഗ്വേയിലെയും വത്തിക്കാനിലെയും കത്തോലിക്കാ സഭയുടെ ഉന്നത അധികാരികളുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വൈദികരുടെ മോചനം സാധ്യമായത്. ഗ്രാനഡ രൂപതയിൽ നിന്നുള്ള ഫാ. മാനുവൽ സാൽവഡോർ ഗാർസിയ റോഡ്രിഗസ്, ഫാ. ജോസ് ലിയോനാർഡോ ഉർബിന റോഡ്രിഗസ് , മതഗൽപ്പ രൂപതയിൽ നിന്ന് ഫാ. ജെയിം ഇവാൻ മോണ്ടെസിനോസ് സൗസീദ, സിയുന രൂപതയിൽ നിന്നുള്ള ഫാ. ഫെർണാണ്ടോ ഇസ്രായേൽ സമോറ സിൽവ, ഫാ. ഒസ്മാൻ ജോസ് അമഡോർ ഗില്ലെൻ, ഫാ. ജൂലിയോ റിക്കാർഡോ നൊറോറി ജിമെനെസ്, ഫാ. ജോസ് ഇവാൻ സെന്റിനോ ടെർസെറോ, ഫാ. യെസ്‌നർ സിപ്രിയാനോ പിനെഡ മെനെസെസ്, ഫാ. അൽവാരോ ജോസ് ടോളിഡോ അമഡോർ, ഫാ. യൂജെനിയോ റോഡ്രിസ്, ജിനോടെഗ രൂപതയിൽ നിന്നുള്ള ഫാ. ക്രിസ്റ്റോബൽ റെയ്‌നാൽഡോ, ബ്ലൂഫീൽഡ് രൂപതയിൽ നിന്നുള്ള ഫാ. റാമോൺ അംഗുലോ റെയ്മസ് തുടങ്ങിയ വൈദികരാണ് മോചിതരായിരിക്കുന്നത്. ഒക്‌ടോബർ 15-ന് ഇവരിൽ എട്ടു വൈദികരെ കുപ്രസിദ്ധമായ എൽ ചിപോട്ട ജയിലിലേക്ക് അയച്ചിരിന്നു. മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ കുപ്രസിദ്ധമായ ജയിലാണ് എൽ ചിപോട്ട. വൈദികരെ എൽ ചിപോട്ടയിലേക്ക് മാറ്റിയതില്‍ കനത്ത പ്രതിഷേധം ഉയരുന്നുണ്ടായിരിന്നു. ഇതിനിടെയാണ് വത്തിക്കാന്റെ മധ്യസ്ഥ ചര്‍ച്ചയില്‍ വൈദികര്‍ മോചിതരായത്. വൈദികര്‍ക്ക് രാജ്യത്തു തുടരാന്‍ ഭരണകൂടം അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് വത്തിക്കാന്‍ ഏറ്റെടുക്കുവാന്‍ തയാറായതെന്ന് വിലയിരുത്തപ്പെടുന്നു. കടുത്ത ജനാധിപത്യ വിരുദ്ധ നയമാണ് രാജ്യം ഭരിക്കുന്ന ഡാനിയേല്‍ ഒര്‍ട്ടേഗ പിന്തുടരുന്നത്. ഇതിനെതിരെ ശക്തമായ വിയോജിപ്പുമായി കത്തോലിക്ക സഭ രംഗത്തുണ്ട്. ഈ സമീപനമാണ് ഭരണകൂടത്തെ കത്തോലിക്ക സഭയെ ശത്രുവാക്കി മാറ്റിയത്. സഭയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയും മെത്രാന്മാരെയും വൈദികരെയും തടങ്കലിലാക്കിയും സന്യാസ സമൂഹങ്ങളെ പുറത്താക്കിയും ഭരണകൂട വേട്ടയാടല്‍ രാജ്യത്തു തുടരുകയാണ്. രാജ്യം വിടാന്‍ വിസമ്മതിച്ച മതഗൽപ്പ രൂപത മെത്രാന്‍ റോളണ്ടോ അല്‍വാരെസ് 26 വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹം ഇപ്പോഴും ജയിലില്‍ തുടരുകയാണ്. Tag: Vatican confirms that it will receive 12 priests released by the Nicaraguan government, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-10-20-12:13:06.jpg
Keywords: നിക്കരാഗ്വേ

22049
Category: 1
Sub Category:
Heading: ഗാസയിലെ ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയ പരിസരത്ത് വ്യോമാക്രമണം
Content: ഗാസ: പലസ്തീനിലെ ഗാസയില്‍ സ്ഥിതി ചെയ്യുന്ന ഓർത്തഡോക്സ് ഗ്രീക്ക് ദേവാലയ പരിസരത്ത് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി ആഭ്യന്തര മന്ത്രാലയം. ഗാസയിലെ ഏറ്റവും പഴക്കംചെന്ന ഗ്രീക്ക് ഓർത്തഡോക്സ് ക്രൈസ്തവ ദേവാലയമായ സെന്റ് പോർഫിറിയസ് പള്ളിയ്ക്കു നേരെയാണ് വ്യോമാക്രമണം ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവരും മുസ്ലീങ്ങളും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് ആളുകള്‍ ദേവാലയത്തില്‍ കഴിയുന്നുണ്ടെന്നായിരിന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പള്ളിക്ക് നേരെയുള്ള ആക്രമണം വിശ്വാസത്തിനെതിരെ മാത്രമല്ല, മനുഷ്യത്വത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നു ഫാ. ഏലിയാസ് പറഞ്ഞു. പള്ളിയിലും ആശ്രമത്തിലും താമസിക്കുന്ന അഞ്ഞൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കുട്ടികളും കുഞ്ഞുങ്ങളും ഉൾപ്പെടെയുള്ള അഭയാർത്ഥികൾ ഉറങ്ങിക്കിടന്നിരുന്ന രണ്ട് പള്ളി ഹാളുകളിൽ ബോംബ് പതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ഇനിയും പുറത്തുവന്നിട്ടില്ല.
Image: /content_image/News/News-2023-10-20-13:55:14.jpg
Keywords: ഗാസ

22050
Category: 1
Sub Category:
Heading: നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ മൂന്ന് കന്യാസ്ത്രീകളും സെമിനാരി വിദ്യാര്‍ത്ഥിയും മോചിതരായി
Content: അബൂജ: തെക്കന്‍ നൈജീരിയയിലെ ഇമോ സംസ്ഥാനത്തില്‍ നിന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ മൂന്ന് കന്യാസ്ത്രീകളും സെമിനാരി വിദ്യാര്‍ത്ഥിയും ഡ്രൈവറും ഉള്‍പ്പെടെ അഞ്ചു പേരും മോചിതരായി. എല്ലാവരും സുരക്ഷിതരാണെന്നും സര്‍വ്വശക്തനായ ദൈവത്തിനും, പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായും മിഷ്ണറി ഡോട്ടേഴ്‌സ് ഓഫ് മെറ്റർ എക്ലേസ്യ സമൂഹത്തിന്റെ ജനറൽ സിസ്റ്റര്‍ ഗ്ലോറിയ നബുച്ചി പറഞ്ഞു. ഈ പരീക്ഷണ നിമിഷത്തിലുടനീളം ദയാപൂർവമായ പിന്തുണയ്‌ക്കും സ്നേഹത്തിനും നന്ദി അര്‍പ്പിക്കുകയാണെന്നും മഹത്വം ദൈവത്തിനുള്ളതാണെന്നും സിസ്റ്റര്‍ ഗ്ലോറിയ കൂട്ടിച്ചേര്‍ത്തു. മിഷ്ണറി സണ്‍സ് ഓഫ് ഹോളി ട്രിനിറ്റി സമൂഹാംഗമാണ് സെമിനാരി വിദ്യാര്‍ത്ഥി. ഒക്ടോബര്‍ 5-ന് കന്യാസ്ത്രീകളില്‍ ഒരാളുടെ അമ്മയുടെ മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകുന്ന വഴിക്ക് എംബാനോയിലേക്കുള്ള റോഡില്‍വെച്ചാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഒരാഴ്ച കഴിഞ്ഞിട്ടും ഇവരെ കുറിച്ച് യാതൊരു വിവരവുമില്ലായിരിന്നു. ഇന്നലെയാണ് മോചന വാര്‍ത്ത സ്ഥിരീകരിച്ച് മിഷ്ണറി ഡോട്ടേഴ്‌സ് ഓഫ് മെറ്റർ എക്ലേസ്യ സമൂഹം രംഗത്തുവന്നത്. 2009-ല്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ ഇസ്ലാമിക തീവ്രവാദി സംഘടനകളിലൊന്നായ ബൊക്കോഹറാം രൂപീകരിക്കപ്പെട്ടത് മുതല്‍ നൈജീരിയയിലെ ക്രൈസ്തവരുടെ ജീവിതം നിരന്തരം ഭീഷണിയുടെ വക്കിലാണ്. നൈജീരിയയില്‍ എളുപ്പത്തില്‍ പണം ഉണ്ടാക്കുവാനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് വൈദികരെയും സന്യാസിനികളെയും തട്ടിക്കൊണ്ടു പോകുന്നത്.
Image: /content_image/News/News-2023-10-20-14:46:34.jpg
Keywords: നൈജീ