Contents

Displaying 21641-21650 of 24998 results.
Content: 22051
Category: 1
Sub Category:
Heading: പത്തുലക്ഷം കുട്ടികളുടെ ജപമാല സമര്‍പ്പണം ‘വണ്‍ മില്യന്‍ ചില്‍ഡ്രന്‍ പ്രേയിംഗ് ദി റോസറി’ ഇത്തവണയും വിജയം
Content: വത്തിക്കാന്‍ സിറ്റി: “എപ്പോള്‍ പത്തുലക്ഷം കുട്ടികള്‍ ജപമാല ചൊല്ലുന്നുവോ അപ്പോള്‍ ലോകം മാറും” എന്ന വിശുദ്ധ പാദ്രെ പിയോയുടെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടുകൊണ്ട് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) വര്‍ഷംതോറും സംഘടിപ്പിച്ച് വരുന്ന ജപമാലയജ്ഞം ഇത്തവണയും വിജയം. ഒക്ടോബര്‍ 18ന് സംഘടിപ്പിച്ച ജപമാല സമര്‍പ്പണത്തില്‍ ലോകമെമ്പാടും 9,98,000-ത്തോളം കുട്ടികളാണ് പങ്കെടുത്തത്. വണ്‍ മില്യന്‍ ചില്‍ഡ്രന്‍ പ്രെയിംഗ് ദി റോസറി ജപമാല ക്യാമ്പയിന്റെ ഉത്ഭവസ്ഥാനമായ വിശുദ്ധ നാട്ടില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്നതായിരുന്നു ഇക്കൊല്ലത്തെ ജപമാല ക്യാമ്പയിന്റെ നിയോഗം. ഫിലിപ്പീന്‍സില്‍ നിന്ന് മാത്രം ഏതാണ്ട് 90,000-ത്തിലധികം കുട്ടികളാണ് ജപമാല ക്യാമ്പയിനില്‍ പങ്കെടുത്തതെന്നു സംഘാടകര്‍ വ്യക്തമാക്കി. സ്ലോവാക്യയില്‍ നിന്നും 86,000 കുട്ടികളും ‘യു.കെ’യില്‍ നിന്നും 46,000 കുട്ടികളും, ഇന്ത്യയില്‍ നിന്നു 14,000 കുട്ടികളും, ഓസ്ട്രേലിയയില്‍ നിന്നും 12,000 കുട്ടികളും അര്‍ജന്റീനയില്‍ നിന്നും 8,000 കുട്ടികളും അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നു ലക്ഷങ്ങള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ഫാത്തിമ മാതാവിന്റെ സവിധത്തില്‍ നിന്നുക്കൊണ്ട് പോര്‍ച്ചുഗലിലെ കുട്ടികള്‍ ജപമാല ചൊല്ലിയപ്പോള്‍, പോളണ്ടിലെ ഇരുന്നൂറ്റിഎഴുപതിലധികം സ്കൂളുകളില്‍ നിന്നും, കിന്റര്‍ഗാര്‍ട്ടനുകളില്‍ നിന്നുമുള്ള കുട്ടികള്‍ ജപമാല ക്യാമ്പയിനില്‍ പങ്കെടുത്തു. ബ്രസീലിലെ കത്തീഡ്രല്‍ ഓഫ് മരിങ്ങായില്‍ ഏതാണ്ട് ആയിരത്തിലധികം കുട്ടികള്‍ ഒത്തുകൂടി ജപമാല ചൊല്ലി. പരിപാടിക്ക് 4 ദിവസം മുന്‍പ് ബ്രസീലില്‍ എ.സി.എന്നിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ അഭയഭവനില്‍ നിന്നുള്ള അന്‍പതോളം കുട്ടികള്‍ ലോക പ്രസിദ്ധമായ റിയോ ഡി ജെനീറോയിലെ ക്രൈസ്റ്റ് ദി റെഡീമര്‍ രൂപത്തിന് ചുറ്റും ‘മനുഷ്യ ജപമാല’ക്ക് രൂപം കൊടുത്തിരിന്നു. റുവാണ്ടയിലെ കിബേഹോ, ബ്രസീലിലെ സാവോപോളോ, ലെബനോനിലെ ബെയിത്-ഹബ്ബാക്ക്, പോര്‍ച്ചുഗലിലെ ഫാത്തിമ, മ്യൂണിച്ച് എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ജപമാല ചൊല്ലുന്നത് ജര്‍മ്മനിയിലെ റേഡിയോ ഹൊറേബ് തത്സമയ സംപ്രേഷണം നടത്തിയിരിന്നു. ക്രൈസ്തവര്‍ മതപീഡനത്തിനിരയായികൊണ്ടിരിക്കുന്ന നിക്കരാഗ്വേ, നൈജീരിയ, ഖത്തര്‍, ഇറാന്‍, പാകിസ്ഥാന്‍, വിയറ്റ്നാം പോലെയുള്ള രാഷ്ട്രങ്ങളില്‍ നിന്നുള്ള കുട്ടികളും ജപമാല ക്യാമ്പയിനില്‍ പങ്കെടുത്തു.
Image: /content_image/News/News-2023-10-20-15:31:19.jpg
Keywords: ജപമാല
Content: 22052
Category: 18
Sub Category:
Heading: സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ 'ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്' ഹിന്ദി പതിപ്പ് പ്രദർശിപ്പിച്ചു
Content: ഡൽഹി: മധ്യപ്രദേശിലെ ഇൻഡോറിൽ രക്തസാക്ഷിത്വം വരിച്ച മലയാളി കന്യാസ്ത്രീ സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ പറയുന്ന ''ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്' സിനിമയുടെ ഹിന്ദി പതിപ്പ് ഡൽഹിയിൽ പ്രത്യേക ക്ഷണിതാക്കൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. 1995 ഫെബ്രുവരി 25ന് ഇൻഡോറിലെ നേച്ചമ്പൂർ മലയിടുക്കിൽ കൊല ചെയ്യപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ ഷെയ്സൺ പി. ഔസേപ്പാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിസ്റ്റർ റാണി മരിയയായി ഈ വർഷത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ വിൻസി അലോഷ്യസാണ് അഭിനയിച്ചിരിക്കുന്നത്. സംവിധായകനും പ്രധാന നടിക്കും പുറമെ സിനിമയിൽ അഭിനയിച്ച ഫാ. സ്റ്റാൻലി കോഴിച്ചിറ, നിർമാതാവ് സാന്ദ്ര ഡിസൂസ റാണ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രഞ്ജൻ ഏബ്രഹാം എന്നിവർ പ്രത്യേക ചിത്രപ്രദർശനത്തിന് എത്തിയിരുന്നു. അൽഫോൻസ് കണ്ണന്താനം, ജോർജ് കള്ളിവയലിൽ, എ.ജെ. ഫിലിപ്പ്, അന്ന വെട്ടിക്കൽ, ഫാ. റോബി കണ്ണചിറ തുടങ്ങിയവർ സിനിമയെ വിലയിരുത്തി സംസാരിച്ചു. 2017ൽ ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെ ഇന്‍ഡോറില്‍ നടന്ന ചടങ്ങിലാണ് സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചിരുന്നു.
Image: /content_image/India/India-2023-10-21-11:15:34.jpg
Keywords: റാണി
Content: 22053
Category: 18
Sub Category:
Heading: "മിഷൻ ക്വസ്റ്റ്" ഓൺലൈൻ ക്വിസ് 28ന്
Content: കൊച്ചി: സീറോ-മലബാർ മിഷൻ ഓഫീസും മതബോധന കമ്മീഷനും സംയുക്തമായി നടത്തുന്ന "മിഷൻ ക്വസ്റ്റ് " ഓൺലൈൻ ക്വിസിന് ഒരുക്കങ്ങളായി. ഈ മാസം 28ന് രാത്രി എട്ടിന് ഓൺലൈനായാണു മത്സരം. ദൈവവചനം, കൂദാശകൾ, കൂദാശാനുകരണങ്ങൾ, തിരുസഭ, സഭയുടെ പ്രേഷിതദൗത്യങ്ങൾ എന്നിവയെക്കുറിച്ച് സമഗ്രമായ അറിവു ലഭിക്കത്തക്ക രീതിയിലാണ് പഠനഭാഗം ക്രമീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമി ഴ്, തെലുങ്ക് എന്നീ ഭാഷകളിൽ പഠനസഹായികൾ തയാറാക്കി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. മതബോധന വിദ്യാർഥികൾക്കും മുതിർന്നവർക്കും പ്രത്യേകം നടത്തുന്ന മത്സരങ്ങളിൽ രൂപതാതലത്തിലും ആഗോളതലത്തിലും വിജയികളുണ്ടാകും. വിജയികൾക്ക് കാഷ് അവാർഡും പ്രശസ്തിപത്രവും ലഭിക്കും. വിശുദ്ധ മർക്കോസിന്റെ സുവിശേഷം (40 ശതമാനം) കൂദാശകൾ, കൂദാശാനുകരണങ്ങൾ (30 ശതമാനം), സീറോ മലബാർ സഭയെക്കുറിച്ചുള്ള പൊതുവിജ്ഞാനം (30 ശതമാനം) എന്നിവയാണു പാഠ്യപദ്ധതിയിലുള്ളത്. 35 രൂപതകളിലും വിവിധ പ്രവാസി മേഖലകളിലുമായുള്ള സീറോ മലബാർ വിശാസികളെ തിരുവചന-സഭാ പഠനത്തിനായി ഒരു വേദിയിൽ കൊണ്ടുവരാ നുള്ള ശ്രമമാണ് "മിഷൻ ക്വസ്റ്റ്” എന്ന് സീറോ മലബാർ മിഷൻ ഓഫീസ് സെക്രട്ടറി ഫാ. സിജു അഴകത്ത് എംഎസ്ടി പറഞ്ഞു. വ്യക്തിപരമായും മതബോധന ക്ലാസുകളിലും ഭക്തസംഘടനകളുടെ മീറ്റിംഗുകളിലും കുടുംബക്കൂട്ടായ്മകളിലും വിശകലനം ചെയ്യപ്പെടാവുന്ന രീതിയിലാണ് പഠനസഹായികൾ തയാറാക്കിയിരിക്കുന്നത്. നാളെ ആഗോള മിഷൻ ഞായർ ആഘോഷിക്കപ്പെടുന്ന വേളയിൽ മിഷനെ അറിയാനുള്ള വലിയ അവസരമാണ് ഈ പഠനപദ്ധ തിയെന്നും അദ്ദേഹം പറഞ്ഞു. “സഭയെ അറിഞ്ഞ് സഭയെ സ്നേഹിക്കാം, മിഷനെ അറിഞ്ഞ് മിഷ്ണറിയാകാം” എന്നതാണ് ഈ പഠനപദ്ധതിയുടെ ലക്ഷ്യമെന്ന് മതബോധന കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത് പറഞ്ഞു. മിഷൻ ക്വസ്റ്റ് പഠനപദ്ധതിയെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക് www.syromalabarmission.com സന്ദർശിക്കുക.
Image: /content_image/India/India-2023-10-21-11:29:52.jpg
Keywords: മിഷൻ
Content: 22054
Category: 1
Sub Category:
Heading: അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ കനേഡിയൻ കലാകാരൻ തിമോത്തി ഷ്മാൽസിന്റെ 'ഏഞ്ചൽസ് അൺവെയേഴ്സ്' ശിൽപത്തിന് മുന്നിൽ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. വ്യാഴാഴ്ച സായാഹ്നത്തില്‍ സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ പ്രതിനിധികളോടൊപ്പമാണ് ഫ്രാൻസിസ് മാർപാപ്പ കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കു വേണ്ടി പ്രാർത്ഥിച്ചത്. വീൽചെയറിൽ ഏകദേശം 15 മിനിറ്റ് സമയമാണ് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പാപ്പ പ്രാര്‍ത്ഥിച്ചത്. 2019-ൽ വത്തിക്കാന്‍ ചത്വരത്തില്‍ സ്ഥാപിച്ച വെങ്കല പ്രതിമ, ചരിത്രത്തിലെ വിവിധ കാലങ്ങളിൽ നിന്നും സ്ഥലങ്ങളിൽ നിന്നുമുള്ള കുടിയേറ്റക്കാരെ ബോട്ടില്‍ നില്‍ക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. കാമറൂൺ, യുക്രൈൻ, എൽസാൽവദോർ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ പങ്കാളിത്തത്തോടെ സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയാണ് കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമായുള്ള പ്രാർത്ഥന സംഘടിപ്പിച്ചത്. കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ദുരവസ്ഥയെക്കുറിച്ചും അവരെ രക്ഷിക്കാനും അവരുടെ മുറിവുകൾ ഉണക്കാനും സാഹോദര്യവും സമാധാനവും അടയാളപ്പെടുത്തിയ മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുന്നതിന് സമൂഹത്തിന് സംഭാവന നൽകാൻ സഹായിക്കാനുമുള്ള ആഹ്വാനം ഫ്രാൻസിസ് പാപ്പ നല്‍കി. കൊള്ളക്കാരുടെ മർദ്ദനത്തിനിരയായി വഴിയരികില്‍ കിടക്കുന്ന മനുഷ്യനെ ശ്രദ്ധിക്കുകയും സഹതാപം കാണിക്കുകയും ചെയ്ത സമരിയാക്കാരന്റെ സാക്ഷ്യത്തെ അനുസ്മരിച്ച പാപ്പ, "അനുകമ്പ നമ്മുടെ ഹൃദയങ്ങളിലെ ദൈവത്തിന്റെ മുദ്രയാണ്" എന്നും ചൂണ്ടിക്കാട്ടി.
Image: /content_image/News/News-2023-10-21-12:25:46.jpg
Keywords: അഭയാര്‍
Content: 22055
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടില്‍ ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിക്കാൻ ബുദ്ധിമുട്ട്: ആശങ്ക പങ്കുവെച്ച് ക്രൈസ്തവ സന്നദ്ധ സംഘടന
Content: ഗാസ: ഇസ്രായേൽ - ഹമാസ് യുദ്ധത്തിന്റെ ഇരകളായവർക്ക് ഭക്ഷണവും, മറ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതിൽ ആശങ്ക പങ്കുവെച്ച് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ഡു ദ ചർച്ച് ഇൻ നീഡ്. ഈ മാസം തുടക്കത്തിൽ ഇസ്രായേലിന്റെ അതിർത്തികൾ ലംഘിച്ച് ഹമാസ് തീവ്രവാദികൾ രാജ്യത്തേക്ക് പ്രവേശിക്കുകയും ആളുകളെ കൊല്ലുകയും, തട്ടിക്കൊണ്ടു പോവുകയും ചെയ്തതിനെ തുടർന്നാണ് ഇരു വിഭാഗവും തമ്മിൽ യുദ്ധം ആരംഭിച്ചത്. ഇതിന് പിന്നാലെ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് സഹായ ഹസ്തവുമായി സജീവമായി തന്നെ യുദ്ധ രംഗത്തുണ്ട്. വരാനിരിക്കുന്ന ക്രിസ്തുമസുമായി ബന്ധപ്പെട്ട ക്യാമ്പയിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടയിലാണ് യുദ്ധം ആരംഭിച്ചത് എന്ന് സംഘടനയുടെ വക്താവ് മരിയ ലോസാന പറഞ്ഞു. ദൗർഭാഗ്യകരമായ സംഭവവികാസങ്ങൾ ഇപ്പോൾ സഹായം എത്തിക്കുന്നത് അത്യാഹിതപരമായ അവസ്ഥാവിശേഷത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഗാസയിൽ ഹോളി റോസറി സിസ്റ്റേഴ്സ് നടത്തുന്ന വിദ്യാലയത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ സഹായം നൽകുമെന്ന് സംഘടന ഉറപ്പു നൽകിയതായി പറഞ്ഞ ലോസാന, അക്രമണം നടക്കുന്ന ഒരു സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്തിരിക്കുന്നതിനാൽ അറ്റകുറ്റപ്പണികളുമായി മുമ്പോട്ട് പോകാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും വിശദീകരിച്ചു. അവർക്ക് മരുന്നും, ഭക്ഷണവും ആവശ്യമുണ്ട്. സംഘടനയുടെ പ്രവർത്തനം വെസ്റ്റ് ബാങ്കില്‍ നടക്കുന്നുണ്ടെന്നും, തങ്ങൾക്ക് കഴിയുന്നവിധം സഹായം നൽകാൻ സന്നദ്ധമാണെന്നും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റിനെ അറിയിച്ചിട്ടുണ്ടെന്നും മരിയ ലോസാന വ്യക്തമാക്കി. ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ ഗാസയിൽ ഏകദേശം നാലായിരത്തോളം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് വലിയൊരു സാമ്പത്തിക ദുരന്തത്തിലേക്ക് നയിക്കാമെന്ന് ലോസാന മുന്നറിയിപ്പ് നൽകി. ടൂറിസത്തിനുവേണ്ടി ഇസ്രായേലിൽ എത്തിയ 90% ആളുകൾ തിരികെ പോയെന്നും, നടക്കാനിരുന്ന തീർത്ഥാടനങ്ങൾ റദ്ദാക്കപ്പെട്ടുവെന്നും അവർ ചൂണ്ടിക്കാട്ടി. എഴുപതു ശതമാനത്തോളം ക്രൈസ്തവർ ടൂറിസം മേഖലയിൽ നിന്ന് ഉപജീവനം കണ്ടെത്തുന്നവർ ആയതിനാൽ, അവരുടെ കുടുംബങ്ങൾക്ക് ഇടയില്‍ ഇത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. ചെക്ക് പോയിന്റുകൾ അടച്ചതിനാൽ ഗാസയിലെ വിവിധ സ്ഥലങ്ങളിൽ ജീവിക്കുന്ന അനാരോഗ്യം നേരിടുന്ന ആളുകൾക്ക് മെഡിക്കൽ സഹായവും ലഭ്യമാക്കാൻ സാധിക്കുന്നില്ലായെന്നും മരിയ ലോസാന പറഞ്ഞു.
Image: /content_image/News/News-2023-10-21-14:54:31.jpg
Keywords: വിശുദ്ധ നാട
Content: 22056
Category: 1
Sub Category:
Heading: ക്രിസ്തുവിനെ പകരാന്‍ സ്പെയിനില്‍ നിന്ന് 4 കര്‍ദ്ദിനാളുമാരും 85 മെത്രാന്മാരും ഉള്‍പ്പെടെ പതിനായിരത്തോളം സ്പാനിഷ് മിഷ്ണറിമാര്‍
Content: മാഡ്രിഡ്: സാര്‍വ്വത്രിക സഭ മിഷന്‍ ദിനമായി ആചരിക്കുവാന്‍ നാളെ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ സ്പെയിനിലെ നാഷ്ണല്‍ ഡയറക്ടറേറ്റ് ഓഫ് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പതിനായിരത്തോളം മിഷ്ണറിമാര്‍. ഇതില്‍ 4 കര്‍ദ്ദിനാളുമാരും 85 മെത്രാന്മാരും ഉള്‍പ്പെടുന്നുണ്ട്. മെത്രാന്മാരില്‍ മുപ്പത്തിരണ്ടോളം പേര്‍ പദവിയില്‍ നിന്നും വിരമിച്ച മെത്രാന്മാരാണ്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവില്‍ ഏതാണ്ട് അറുനൂറിലധികം സ്പാനിഷ് മിഷ്ണറിമാര്‍ സജീവമാണ്. ഇതില്‍ 6 പേര്‍ മുന്‍ മെത്രാന്‍മാരാണ്. ബ്രസീലില്‍ നിന്ന് 4 എമിരറ്റസ് മെത്രാന്മാരും ബൊളീവിയ, ഇക്വഡോര്‍, വെനിസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നു 3 പേരും, 2 പേര്‍ വീതം അര്‍ജന്റീനയിലും, അമേരിക്കയിലും മിഷന്‍ വേലകളുമായി കര്‍മ്മനിരതരാണ്. ചിലി, കൊളംബിയ, കോസ്റ്ററിക്ക, എല്‍ സാല്‍വഡോര്‍, ഹോണ്ടുറാസ്, പനാമ, പരാഗ്വേ, പ്യൂര്‍ട്ടോ റിക്കോ, സിംബാബ്‌വേ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ സുവിശേഷ പ്രഘോഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഒക്ടോബര്‍ 22-നാണ് സാര്‍വ്വത്രിക സഭ മിഷന്‍ ദിനമായി ആചരിക്കുന്നത്. തന്റെ അന്‍പത്തിയാറാമത്തെ വയസ്സില്‍ 1994 സെപ്റ്റംബര്‍ 4ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ കാലത്ത് സ്ഥാനത്യാഗം ചെയ്ത സ്പെയിനിലെ പാലെന്‍സിയ രൂപതയുടെ മുന്‍ മെത്രാന്‍ നിക്കോളാസ് കാസ്റ്റെല്ലാനോസ് കഴിഞ്ഞ മൂന്ന്‍ ദശാബ്ദങ്ങളായി ബൊളീവിയയില്‍ മിഷ്ണറി പ്രവര്‍ത്തനം നടത്തിവരികയാണ്. ഒരു മിഷ്ണറിയായിരിക്കുക എന്നത് മാമ്മോദീസ മുങ്ങിയവരുടെ ദൈവവിളിയാണെന്നും, ഒരു മെത്രാനെന്ന നിലയില്‍ ദൈവവിളി പ്രയോഗത്തില്‍ കൊണ്ടുവരികയാണ് ഉത്തരവാദിത്തമാണെന്നും ‘എ.സി.ഐ പ്രെന്‍സാ’ക്ക് നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് കാസ്റ്റെല്ലോസ് പറഞ്ഞു. സ്പെയിനിലെ ശക്തമായ മിഷ്ണറി വിളിയുടെ കാരണം തങ്ങള്‍ക്ക് കിട്ടിയ സുവിശേഷത്തിലധിഷ്ഠിതമായ വിദ്യാഭ്യാസമാണെന്ന്‍ പറഞ്ഞ മെത്രാന്‍ ഒരു ദേവാലയം നിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞാല്‍, സ്കൂളും, കളിസ്ഥലവും, ആശുപത്രിയും നിര്‍മ്മിക്കപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു. ബൊളീവിയയിലെ കുട്ടികളിലെ പോഷകാഹര കുറവ് പരിഹരിക്കുവാന്‍ കേന്ദ്രം, ഉള്‍പ്പെടെ നിരവധി ഇടപെടലുകള്‍ നടത്തിയ വ്യക്തിയാണ് അദ്ദേഹം. അതേസമയം മിഷന്‍ ഞായര്‍ ആചരണത്തോട് അനുബന്ധിച്ച് നാളെ ആഗോള തലത്തില്‍ വിവിധങ്ങളായ പരിപാടികള്‍ നടക്കും.
Image: /content_image/News/News-2023-10-21-17:27:06.jpg
Keywords: മിഷ്ണറി
Content: 22057
Category: 18
Sub Category:
Heading: വിശുദ്ധ നാട്ടിൽ സമാധാനം പുനഃസ്ഥാപിക്കാന്‍ പ്രാർത്ഥനാദിനമായി ആചരിക്കണമെന്ന് ആർച്ച് ബിഷപ്പ് തോമസ് നെറ്റോ
Content: തിരുവനന്തപുരം: ഇസ്രായേൽ-ഹമാസ് പോരാട്ടം അതിരൂക്ഷമായി തുടരുന്ന വിശുദ്ധ നാട്ടിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ദൈവകൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ ഈ മാസം 27ന് പ്രാർത്ഥനദിനമായി ആചരിക്കണമെന്നു തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ലത്തീൻ അതിരൂപതാംഗങ്ങളെ ആഹ്വാനം ചെയ്തു. ഒക്ടോബർ 27 വെള്ളിയാഴ്ച ഉപവാസ പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ദിനമായി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചിരിന്നു. അന്നേ ദിവസം ഉപവാസം, പരിഹാരപ്രവൃത്തികൾ എന്നിവയ്ക്കു പുറമേ ദിവ്യകാരുണ്യാരാധന, ജപമാല തുടങ്ങി പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും അതിരൂപതയിലെ എല്ലാ ഇടവക ദേവാലയങ്ങളിലും സന്യാസ ഭവനങ്ങളിലും നടത്തണമെന്നും ആർച്ച് ബിഷപ്പ് നിർദേശിച്ചു. വിശുദ്ധ ഭൂമിയിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുന്നതിനായി ലോകമെങ്ങുമുള്ള കത്തോലിക്ക വിശ്വാസികൾ 27നു പ്രാർത്ഥനാദിനമായി ആചരിക്കണമെന്ന ഫ്രാൻസീസ് മാർപാപ്പയുടെ ആഹ്വാനത്തെ തുടർന്നാണ് അതിരൂപതയിൽ ഈ നിർദേശം നൽകിയതെന്ന് അതിരൂപതാ വക്താവ് മോൺ. സി. ജോസഫ് പറഞ്ഞു
Image: /content_image/India/India-2023-10-22-07:52:01.jpg
Keywords: പ്രാര്‍ത്ഥന
Content: 22058
Category: 1
Sub Category:
Heading: ഇന്ന് ലോക മിഷന്‍ ഞായര്‍: ഇക്കൊല്ലം വലിയ പ്രാധാന്യമുണ്ടെന്ന് അമേരിക്കന്‍ പൊന്തിഫിക്കല്‍ സൊസൈറ്റി
Content: വാഷിംഗ്ടണ്‍ ഡി‌സി: മധ്യപൂര്‍വ്വേഷ്യയിലും, യുക്രൈനിലും സമാനതകളില്ലാത്ത പ്രതിസന്ധിയുമായി യുദ്ധം നടക്കുന്ന പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ ലോക മിഷന്‍ ഞായറിന് എന്നത്തേക്കാളും വലിയ പ്രാധാന്യമുണ്ടെന്ന് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ അമേരിക്കന്‍ കാര്യാലയം. നിലവിലെ സാഹചര്യത്തില്‍ മിഷന്‍ ഞായര്‍ ദിനത്തില്‍ നമ്മള്‍ കൂടുതല്‍ ഉദാരമനസ്കരാകണമെന്ന ഓര്‍മ്മപ്പെടുത്തലാണ് നല്‍കുന്നതെന്ന് സൊസൈറ്റികളുടെ അമേരിക്കന്‍ കാര്യാലയത്തിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് ഇനെസ് സാന്‍ മാര്‍ട്ടിന്‍ പറഞ്ഞു. വിശുദ്ധ നാട്ടിലെയും, യുക്രൈനിലെയും സഭകള്‍ക്ക് എപ്പോഴത്തേക്കാളും ഇപ്പോള്‍ നമ്മളെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാര്‍വത്രിക സഭ മിഷന്‍ ഞായറായി ആചരിക്കുന്ന ഇന്ന് അമേരിക്കന്‍ ദേവാലയങ്ങളില്‍ നിന്നു ലഭിക്കുന്ന തുക ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക, പസഫിക് ദ്വീപുകള്‍, യൂറോപ്പ് ചിലഭാഗങ്ങള്‍ എന്നിവിടങ്ങളിലെ ആയിരത്തിഒരുനൂറോളം രൂപതകളിലെ പൊന്തിഫിക്കല്‍ സൊസൈറ്റികള്‍ക്ക് വേണ്ടിയാണ് ചിലവഴിക്കുക. ഉത്ഥിതനായ ക്രിസ്തു ശിഷ്യന്‍മാര്‍ക്കൊപ്പം എമ്മാവൂസിലേക്ക് യാത്രചെയ്തതിനേ കുറിച്ചുള്ള വിശുദ്ധ ലൂക്കായുടെ (ലൂക്കാ 24:13-35) സുവിശേഷ ഭാഗത്തെ ഓര്‍മ്മപ്പെടുത്തുന്ന “ജ്വലിക്കുന്ന ഹൃദയങ്ങള്‍, വഴിയില്‍ പാദങ്ങള്‍” എന്നതാണ് ഇക്കൊല്ലത്തെ മിഷന്‍ ഞായറിന്റെ മുഖ്യ പ്രമേയമായി ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ ഇക്കൊല്ലത്തെ മിഷന്‍ ഞായര്‍ സന്ദേശം ഒക്ടോബര്‍ 18-ന് പൊന്തിഫിക്കല്‍ മിഷന്‍ ‘എക്സ്’ല്‍ (മുന്‍പ് ട്വിറ്റര്‍) പോസ്റ്റ്‌ ചെയ്തിരുന്നു. “ആരാധനയെയും, മിഷനെയും സംബന്ധിക്കുന്നതാണ് മിഷന്‍ ഞായര്‍. പിതാവിനെ അംഗീകരിക്കുക ആത്മാവിനാലും, സത്യത്താലും അവനെ ആരാധിക്കുക, അവന്റെ സന്ദേശം പ്രഘോഷിക്കുവാന്‍ പുറപ്പെടുക. മതപരിവര്‍ത്തനം ചെയ്യുന്നവനേപ്പോലെയല്ല, ഒരു മഹത്തായ കൃപ പങ്കുവെക്കുന്നവനേപ്പോലെ” പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. 1922-ല്‍ പീയൂസ് പതിനൊന്നാമന്‍ പാപ്പ അംഗീകാരം നല്‍കി നിയമിച്ച നാല് സൊസൈറ്റികള്‍ വഴിയാണ് ലോകത്തെ പൊന്തിഫിക്കല്‍ സൊസൈറ്റികളുടെ ശ്രംഖല പ്രവര്‍ത്തിക്കുന്നത്. ലോക സുവിശേഷവത്കരണത്തിലും, ‘മിഷ്ണറി ചൈല്‍ഡ്ഹുഡ് അസോസിയേഷന്‍’ കുട്ടികളുടെ വിദ്യാഭ്യാസത്തിലും, ‘സെന്റ്‌ പീറ്റര്‍ ദി അപ്പോസ്തല്‍’ മിഷ്ണറിമാരുടെയും, വൈദികരുടെയും, സന്യസ്തരുടെയും അടുത്ത തലമുറക്കുള്ള പരിശീലനത്തിലും, ‘മിഷ്ണറി യൂണിയന്‍ ഓഫ് പ്രീസ്റ്റ്സ് ആന്‍ഡ്‌ റിലീജിയസ്’ വൈദികരെയും, സന്യസ്തരേയും, അജപാലക നേതാക്കളേയും കൂടുതല്‍ ആഴത്തില്‍ സുവിശേഷവത്കരണം നടത്തുവാന്‍ പ്രാപ്തരാക്കുന്നതിലുമാണ് സൊസൈറ്റി ശ്രദ്ധ ചെലുത്തുന്നത്. കഴിഞ്ഞ വര്‍ഷം 3 കോടി ഡോളറാണ് അമേരിക്കന്‍ കത്തോലിക്കര്‍ പൊന്തിഫിക്കല്‍ സൊസൈറ്റികള്‍ക്കായി സംഭാവന ചെയ്തത്.
Image: /content_image/News/News-2023-10-22-08:14:01.jpg
Keywords: മിഷന്‍ ഞായ
Content: 22059
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടില്‍ സമാധാനത്തിനുള്ള പ്രാര്‍ത്ഥനയുമായി സഭാനേതാക്കള്‍
Content: ജെറുസലേം: ഇസ്രായേല്‍ - ഹമാസ് യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജെറുസലേം എപ്പിസ്കോപ്പല്‍ രൂപതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒക്ടോബര്‍ 20ന് വിശുദ്ധ നാട്ടിലെത്തിയ കാന്റര്‍ബറി മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബി വിശുദ്ധ നാട്ടിലെ സഭാനേതാക്കള്‍ക്കൊപ്പം സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. വെള്ളിയാഴ്ച രാത്രി ജെറുസലേമിലെ സെന്റ്‌ ജോര്‍ജ്ജ് ദി മാര്‍ട്ടിയര്‍ ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ വിശുദ്ധ നാട്ടിലെ വിവിധ സഭകളുടെ തലവന്മാരും പാത്രിയാര്‍ക്കീസുമാരും പങ്കെടുത്തു. ജെറുസലേമിലെ ആംഗ്ലിക്കന്‍ മെത്രാന്‍ ഹോസാം നാവും നേതൃത്വം നല്‍കിയ പ്രാര്‍ത്ഥനയില്‍ അവസാന ആശീര്‍വാദം നല്‍കിയത് കാന്റര്‍ബറി മെത്രാപ്പോലീത്തയായിരുന്നു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു ആംഗ്ലിക്കന്‍ മെത്രാന്മാരും, വൈദികരും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. സമീപകാല ദുരന്തങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള ദേവാലയങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനും, വിശുദ്ധ നാട്ടില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുവാനായി ഒരുമിച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതിനുമുള്ള ഒരു മാര്‍ഗ്ഗമാണിതെന്നു ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു. മെത്രാപ്പോലീത്തയുടെ വിശുദ്ധ നാട് സന്ദര്‍ശനത്തിന് രണ്ടു ദിവസം മുന്‍പാണ് ഗാസയിലെ അല്‍ അഹ്ലി ആംഗ്ലിക്കന്‍ ആശുപത്രി റോക്കറ്റാക്രമണത്തില്‍ തകര്‍ന്നത്. അതേസമയം ഏതാണ്ട് 202 ബന്ദികള്‍ ഇപ്പോള്‍ ഹമാസിന്റെ പിടിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Image: /content_image/News/News-2023-10-23-12:39:10.webp
Keywords: വിശുദ്ധ നാ
Content: 22060
Category: 1
Sub Category:
Heading: എല്ലാ ഇടവക ദേവാലയങ്ങളിലും നിത്യാരാധന ചാപ്പല്‍ നിര്‍മ്മിക്കാന്‍ കാമറൂണ്‍ അതിരൂപത
Content: വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യവർഷ ആചരണത്തിന്റെ ഭാഗമായി എല്ലാ ഇടവക ദേവാലയങ്ങളിലും ദിവ്യകാരുണ്യ ചാപ്പലുകൾ നിർമ്മിക്കുവാന്‍ കാമറൂണിലെ ബാമണ്ട അതിരൂപത. ഇത് സംബന്ധിച്ചുളള പ്രഖ്യാപനം അതിരൂപതയുടെ ആർച്ച് ബിഷപ്പായ ആൻഡ്രു ഫൗന്യാ വത്തിക്കാനിൽ നടന്ന പത്രസമ്മേളനത്തിലാണ് പങ്കുവെച്ചത്. യുവജനങ്ങൾ അടക്കം അനേകം ആളുകള്‍ ഒരുപാട് സമയം ദിവ്യകാരുണ്യ ആരാധനയ്ക്ക് വേണ്ടി ഇടവക ദേവാലയങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. നിത്യാരാധന ചാപ്പലുകൾ അവിശ്വസനീയമായ അനുഭവമാണ് നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിതാവിലേക്ക് എത്തിച്ചേരാൻ സാധിക്കുന്ന വഴി യേശുവാണെന്നു അതിരൂപതയുടെ യുവജനങ്ങൾക്ക് വേണ്ടിയുള്ള ചാപ്ലിനായ സ്റ്റീഫൻ ഇവാനെ പറഞ്ഞു. ദിവ്യകാരുണ്യ ആരാധന യേശുവുമായി ബന്ധപ്പെടാനുള്ള ഒരു അവസരമാണ്. അടുത്തിടെ നടന്ന യുവജനങ്ങളുടെ ഒരു സമ്മേളനത്തിൽ എല്ലാ വൈകുന്നേരങ്ങളിലും ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന താൻ ആരംഭിച്ചു. ഇതിന് ശേഷം രണ്ടുമണിക്കൂർ എങ്കിലും ആരാധന വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവജനങ്ങൾ തന്നെ സമീപിച്ചിരിന്നു. വളരെ സന്തോഷത്തോടെയാണ് അവർ തിരികെ പോയതെന്നും ഫാ. ഇവാനെ കൂട്ടിച്ചേർത്തു. കൂടാതെ അടുത്ത വർഷം ഒരു രാത്രി മുഴുവൻ എങ്കിലും ദിവ്യകാരുണ്യത്തിന് മുമ്പിൽ ആരാധനയ്ക്ക് വേണ്ടി ചെലവഴിക്കാൻ അവസരം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. തന്റെ ഇടവക ദേവാലയത്തിലെ നിത്യാരാധന ചാപ്പലിൽ എപ്പോൾ നോക്കിയാലും യുവജനങ്ങൾ ആരെങ്കിലും കാണുമെന്നും, അവർ യേശുവിനോട് സൗഹൃദം ആരംഭിക്കാൻ വലിയ ആഗ്രഹമുള്ളവർ ആണെന്നും ഇവാനെ വിശദീകരിച്ചു. ആഴമായ ആത്മീയ ഉത്തേജനമാണ് ഈ വർഷം ലഭിച്ചതെന്ന് അതിരൂപതയിലെ അംഗമായ അസൈനി ലിൻഡ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. തന്റെ ഇടവകയിൽ പണിതീർത്ത ദിവ്യകാരുണ്യ ചാപ്പൽ തങ്ങൾക്ക് ലഭിച്ച മനോഹരമായ സമ്മാനങ്ങളിൽ ഒന്നാണെന്നും അവർ കൂട്ടിച്ചേർത്തു.
Image: /content_image/News/News-2023-10-23-13:41:24.jpg
Keywords: ദിവ്യകാരുണ്യ