category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading"മിഷൻ ക്വസ്റ്റ്" ഓൺലൈൻ ക്വിസ് 28ന്
Contentകൊച്ചി: സീറോ-മലബാർ മിഷൻ ഓഫീസും മതബോധന കമ്മീഷനും സംയുക്തമായി നടത്തുന്ന "മിഷൻ ക്വസ്റ്റ് " ഓൺലൈൻ ക്വിസിന് ഒരുക്കങ്ങളായി. ഈ മാസം 28ന് രാത്രി എട്ടിന് ഓൺലൈനായാണു മത്സരം. ദൈവവചനം, കൂദാശകൾ, കൂദാശാനുകരണങ്ങൾ, തിരുസഭ, സഭയുടെ പ്രേഷിതദൗത്യങ്ങൾ എന്നിവയെക്കുറിച്ച് സമഗ്രമായ അറിവു ലഭിക്കത്തക്ക രീതിയിലാണ് പഠനഭാഗം ക്രമീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമി ഴ്, തെലുങ്ക് എന്നീ ഭാഷകളിൽ പഠനസഹായികൾ തയാറാക്കി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. മതബോധന വിദ്യാർഥികൾക്കും മുതിർന്നവർക്കും പ്രത്യേകം നടത്തുന്ന മത്സരങ്ങളിൽ രൂപതാതലത്തിലും ആഗോളതലത്തിലും വിജയികളുണ്ടാകും. വിജയികൾക്ക് കാഷ് അവാർഡും പ്രശസ്തിപത്രവും ലഭിക്കും. വിശുദ്ധ മർക്കോസിന്റെ സുവിശേഷം (40 ശതമാനം) കൂദാശകൾ, കൂദാശാനുകരണങ്ങൾ (30 ശതമാനം), സീറോ മലബാർ സഭയെക്കുറിച്ചുള്ള പൊതുവിജ്ഞാനം (30 ശതമാനം) എന്നിവയാണു പാഠ്യപദ്ധതിയിലുള്ളത്. 35 രൂപതകളിലും വിവിധ പ്രവാസി മേഖലകളിലുമായുള്ള സീറോ മലബാർ വിശാസികളെ തിരുവചന-സഭാ പഠനത്തിനായി ഒരു വേദിയിൽ കൊണ്ടുവരാ നുള്ള ശ്രമമാണ് "മിഷൻ ക്വസ്റ്റ്” എന്ന് സീറോ മലബാർ മിഷൻ ഓഫീസ് സെക്രട്ടറി ഫാ. സിജു അഴകത്ത് എംഎസ്ടി പറഞ്ഞു. വ്യക്തിപരമായും മതബോധന ക്ലാസുകളിലും ഭക്തസംഘടനകളുടെ മീറ്റിംഗുകളിലും കുടുംബക്കൂട്ടായ്മകളിലും വിശകലനം ചെയ്യപ്പെടാവുന്ന രീതിയിലാണ് പഠനസഹായികൾ തയാറാക്കിയിരിക്കുന്നത്. നാളെ ആഗോള മിഷൻ ഞായർ ആഘോഷിക്കപ്പെടുന്ന വേളയിൽ മിഷനെ അറിയാനുള്ള വലിയ അവസരമാണ് ഈ പഠനപദ്ധ തിയെന്നും അദ്ദേഹം പറഞ്ഞു. “സഭയെ അറിഞ്ഞ് സഭയെ സ്നേഹിക്കാം, മിഷനെ അറിഞ്ഞ് മിഷ്ണറിയാകാം” എന്നതാണ് ഈ പഠനപദ്ധതിയുടെ ലക്ഷ്യമെന്ന് മതബോധന കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത് പറഞ്ഞു. മിഷൻ ക്വസ്റ്റ് പഠനപദ്ധതിയെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക് www.syromalabarmission.com സന്ദർശിക്കുക.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-10-21 11:21:00
Keywordsമിഷൻ
Created Date2023-10-21 11:29:52