Contents

Displaying 21611-21620 of 24998 results.
Content: 22021
Category: 18
Sub Category:
Heading: ചങ്ങനാശ്ശേരി അതിരൂപതയില്‍ നാൽപതുദിനരാത്ര അഖണ്ഡ ആരാധന ഇന്നു മുതല്‍
Content: ചങ്ങനാശേരി: മെത്രാപ്പോലീത്തൻ ദേവാലയത്തിൽ നാൽപതുദിനരാത്ര അഖണ്ഡ ആരാധന ഇന്നു വൈകുന്നേരം അഞ്ചിന് അതിരൂപത വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം "കരുണാർത്ഥന' എന്നു പേര് നല്കിയിരിക്കുന്ന നാല്പതു ദിന രാത്ര അഖണ്ഡ ആരാധന ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ബിഷപ്പ് ഡോ. സാമുവൽ മാർ ഐറേനിയോസ് കൺവൻഷൻ നയിക്കും. കേരളത്തിലെ അനുഗൃഹീതരായ 40 വചന പ്രഘോഷകർ ഓരോ ദിവസവും വൈകിട്ട് അഞ്ചിന്റെ പരിശുദ്ധ കുർബാനയെ തുടർന്ന് ഒമ്പതുവരെ കൺവെ ൻഷനും ആരാധനയും നയിക്കും. രാത്രിയും പകലും മുഴുവൻ സമയവും സഭയുടെ യാമപ്രാർഥനകൾ അർപ്പിച്ച് ആരാധന നടത്തും. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാൻ മാർ തോമസ് തറയിൽ, തിരുവല്ല മെത്രാപ്പോലീത്താ തോമസ് മാർ കൂറീലോ സ്, മാവേലിക്കര ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ, ചങ്ങനാശേരി വികാരി ജനറാറാൾമാരായ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. വർഗീസ് താനമാവുങ്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, മെത്രാപ്പോലീത്തൻ പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകും. പ്രാർത്ഥന നിയോഗങ്ങൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ: +91 98473 14640.
Image: /content_image/News/News-2023-10-17-09:22:14.jpg
Keywords: ആരാധന
Content: 22022
Category: 18
Sub Category:
Heading: കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം ആരംഭിച്ചു
Content: കൊച്ചി: കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 36-ാം ദേശീയ സമ്മേളനം എറണാകുളം ആശീർഭവനിൽ തുടങ്ങി. റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യാതിഥിയായിരുന്നു. കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് റവ. ഡോ. ടി. ലൂർദ്ദ സാമി, വൈസ് പ്രസിഡന്റ് റവ. ഡോ. വർഗീസ് കോളുതറ, സെക്രട്ടറി ഫാ. കെ.ടി. ഇമ്മാനുവൽ, ട്രഷറർ ഫാ. ഇരുദയ രാജു, ഫാ. എബിജിൻ അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. വിവാഹവും കോടതിനടപടികളും എന്ന വിഷയത്തിൽ നടക്കുന്ന ഒരാഴ്ചത്തെ സമ്മേളനത്തിൽ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബംഗ്ലാദേശിൽനിന്നുമുള്ള കാനൻ നിയമ വിദഗ്ധരാണു പങ്കെടുക്കുന്നത്.
Image: /content_image/India/India-2023-10-17-09:31:09.jpg
Keywords: കാന
Content: 22023
Category: 1
Sub Category:
Heading: വിശുദ്ധ നാടിന്റെ സമാധാനത്തിനായി ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനം; എല്ലാ വിശ്വാസികളോടും പങ്കുചേരാന്‍ പാപ്പയുടെ ആഹ്വാനം
Content: ജെറുസലേം: യുദ്ധത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ട്ടമായ പശ്ചാത്തലത്തില്‍ വിശുദ്ധ നാട്ടില്‍ സമാധാനം സംജാതമാകാന്‍ ഇന്ന് ആഗോള കത്തോലിക്ക സഭയില്‍ ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. ജെറുസലേം ലത്തീന്‍ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ലയുടെ ആഹ്വാന പ്രകാരമാണ് വിശുദ്ധ നാട്ടില്‍ സമാധാനത്തിനായി ഉപവാസ പ്രാർത്ഥന ദിനമായി ആചരിക്കുന്നത്. വിശുദ്ധ നാട്ടിലെ സഭയോടു ഒന്നു ചേരാനും ഇന്ന് ചൊവ്വാഴ്ച (ഒക്ടോബർ 17, 2023) പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി സമർപ്പിക്കാനും എല്ലാ വിശ്വാസികളെയും ക്ഷണിക്കുകയാണെന്ന് ഫ്രാന്‍സിസ് പാപ്പയും കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരിന്നു. വിദ്വേഷത്തിന്റെയും ഭീകരതയുടെയും യുദ്ധത്തിന്റെയും പൈശാചിക ശക്തിയെ ചെറുക്കാനുള്ള സൗമ്യവും വിശുദ്ധവുമായ ശക്തിയാണ് പ്രാർത്ഥനയെന്നും പാപ്പ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ചു ഒക്‌ടോബർ 17 ചൊവ്വാഴ്ച എല്ലാവരും ഉപവാസത്തിന്റെയും വർജ്ജനത്തിന്റെയും പ്രാർത്ഥനയുടെയും ദിവസമായി ആചരിക്കണമെന്ന ആഹ്വാനം കഴിഞ്ഞ ആഴ്ചയാണ് ജെറുസലേം പാത്രിയാർക്കീസ് പങ്കുവെച്ചത്. നമുക്ക് ദിവ്യകാരുണ്യ ആരാധനയോടും നമ്മുടെ പരിശുദ്ധ കന്യകാമറിയത്തോടുള്ള ജപമാല സമര്‍പ്പണത്തോടും കൂടി പ്രാർത്ഥന സംഘടിപ്പിക്കാം. വിശുദ്ധ നാട്ടിലെ പല ഭാഗങ്ങളിലും സാഹചര്യങ്ങൾ വലിയ ഒത്തുചേരലുകൾ അനുവദിക്കില്ലെങ്കിലും, ഇടവകകളിലും ചെറു വിശ്വാസി സമൂഹങ്ങളിലും കുടുംബങ്ങളിലും പ്രാർത്ഥന സംഘടിപ്പിക്കാൻ സാധിക്കും. സമാധാനത്തിനും നീതിക്കും അനുരഞ്ജനത്തിനും വേണ്ടിയുള്ള നമ്മുടെ ദാഹം പിതാവായ ദൈവത്തെ ഏൽപ്പിക്കാൻ, നാമെല്ലാവരും ഒത്തുചേരുകയാണെന്നും കർദ്ദിനാൾ പിസബല്ല പ്രസ്താവിച്ചിരിന്നു.

Prayer is the meek and holy force to oppose the diabolical force of hatred, terrorism and war. I invite all believers to join with the Church in the Holy Land and to dedicate next Tuesday, 17 October, to prayer and fasting.
— Pope Francis (@Pontifex) October 15, 2023

വിശുദ്ധ നാടിന് വേണ്ടി പ്രാര്‍ത്ഥനയില്‍ ഒത്തുചേരുമെന്നു അമേരിക്കന്‍ മെത്രാന്‍ സമിതി നേരത്തെ വ്യക്തമാക്കിയിരിന്നു. പാലസ്തീനിലെ ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പായ ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം ഒമ്പതാം ദിവസത്തിലേക്ക് കടന്നപ്പോൾ യുദ്ധഭീകരതയില്‍ ആയിരകണക്കിന് നിരപരാധികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. നാലായിരത്തിലധികം പേർ ഇതിനോടകം മരിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമമായ സി‌എന്‍‌ബി‌സിയുടെ റിപ്പോര്‍ട്ട്.
Image: /content_image/News/News-2023-10-17-10:14:59.jpg
Keywords: സമാധാ
Content: 22024
Category: 1
Sub Category:
Heading: മെഴുകുതിരി പ്രാർത്ഥനയിലും ജപമാല സമര്‍പ്പണത്തിലും പങ്കുചേര്‍ന്ന് റോമിലെ വിശ്വാസി സമൂഹം
Content: റോം: വിശുദ്ധ നാട്ടിലെ സമാധാനത്തിനായുള്ള മെഴുകുതിരി പ്രാർത്ഥനയിലും ജപമാല സമര്‍പ്പണത്തിലും പങ്കുചേര്‍ന്നു റോമിലെ വിശ്വാസി സമൂഹം. ഒക്‌ടോബർ 15 ഞായറാഴ്‌ച വൈകുന്നേരം റോം രൂപത വികാരി കർദ്ദിനാൾ ആഞ്ചലോ ഡി ഡോണാറ്റിസിന്റെ നേതൃത്വത്തിലാണ് പ്രത്യേക പ്രാര്‍ത്ഥന സമര്‍പ്പണം നടത്തിയത്. "റോമൻ ജനതയുടെ രക്ഷ"എന്ന പേരില്‍ പ്രസിദ്ധമായ സാന്താ മരിയ മഗ്ഗിയോറിലെ പേപ്പല്‍ ബസിലിക്കയിലാണ് പ്രാര്‍ത്ഥന നടന്നത്. സമാധാനത്തെക്കുറിച്ചുള്ള ധ്യാന വിചിന്തനവും പ്രാര്‍ത്ഥനയും ആരംഭിക്കുന്നതിനായി ബസിലിക്കയുടെ മണികൾ നാല് മിനിറ്റ് മുഴങ്ങി. പുണ്യഭൂമിക്ക് വേണ്ടിയുള്ള പ്രാർത്ഥനയോടെയാണ് മെഴുകുതിരി പ്രദക്ഷിണം ആരംഭിച്ചത്. തുടർന്ന് ജപമാലയിലെ ഓരോ രഹസ്യത്തോടൊപ്പവും കര്‍ദ്ദിനാള്‍ ഡോണാറ്റിസ് ഹ്രസ്വ ധ്യാന വിചിന്തനം നടത്തി. കർത്താവിന്റെ വഴികളിലൂടെ നടക്കാൻ നാം പഠിക്കുന്ന സ്ഥലമാണ് വിശുദ്ധ നാടെന്നും ആ ദേശം തന്നെ ഇന്ന് പീഡിപ്പിക്കപ്പെടുകയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. വിദ്വേഷത്താൽ പ്രേരിതരായി, മറ്റുള്ളവരെ കൊന്ന അനേകർ ഉണ്ട്, അവർ തങ്ങളുടെ വഴികൾ മാറ്റി സ്നേഹത്തിലേക്ക് പരിവർത്തനം ചെയ്യണമെന്ന് കർത്താവിനോട് അപേക്ഷിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. മരിച്ച അനേകം പേരുണ്ട്, അവർ ശാശ്വത സമാധാനത്തിൽ സന്തോഷിക്കണമെന്ന് നാം വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു. പലരും ബന്ദികളാകുന്നു, അവർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ വാത്സല്യത്തിലേക്ക് ഉടൻ മടങ്ങിവരാൻ നാം കർത്താവിനോട് അപേക്ഷിക്കുന്നു. പരിക്കേറ്റ നിരവധി പേരുണ്ട്, അവരെ സഹായിക്കാനും പരിപാലിക്കാനും ഞങ്ങൾ കർത്താവിനോട് അപേക്ഷിക്കുന്നു. ഈ ദിവസങ്ങളിൽ വളരെയധികം കഷ്ടപ്പെടുന്ന ധാരാളം യഹൂദരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉണ്ട്, അവരെ ആശ്വസിപ്പിക്കാൻ നാം കർത്താവിനോട് അപേക്ഷിക്കുകയാണെന്നും കർദ്ദിനാൾ ആഞ്ചലോ ഡി ഡോണാറ്റിസ് കൂട്ടിച്ചേര്‍ത്തു. വൈദികരും സന്യസ്തരും അല്‍മായരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ജപമാല സമര്‍പ്പണത്തില്‍ പങ്കെടുത്തത്.
Image: /content_image/News/News-2023-10-17-11:11:33.jpg
Keywords: റോം, ജപമാല
Content: 22025
Category: 1
Sub Category:
Heading: ഇസ്ലാമിക തീവ്രവാദി ആക്രമണത്തെ അപലപിച്ച് ഫ്രഞ്ച് മെത്രാന്‍
Content: പാരീസ്: ബെൽജിയത്തിന്റെ അതിർത്തിയോട് ചേർന്ന് വടക്കൻ ഫ്രാൻസിൽ സ്ഥിതി ചെയ്യുന്ന അരാസിലെ ഗാംബെറ്റ ഹൈസ്‌കൂളിൽ ഇസ്ലാമിക തീവ്രവാദി അധ്യാപകനെ കൊലപ്പെടുത്തിയതില്‍ കത്തോലിക്ക മെത്രാന്‍ നടുക്കം രേഖപ്പെടുത്തി. അരാസിലെ ബിഷപ്പ് ഒലിവിയർ ലെബോർഗ്നെയാണ് അധ്യാപകന്റെ കൊലപാതകത്തെയും മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റ തീവ്രവാദി ആക്രമണത്തെയും അപലപിച്ചു രംഗത്ത് വന്നിരിക്കുന്നത്. ഒക്‌ടോബർ 13-ന് നടന്ന ദുരന്ത വാർത്ത നടുക്കത്തോടെയാണ് കേട്ടതെന്നും അക്രമം ഒരിക്കലും ദൈവത്തിൽ നിന്നുള്ളതല്ലായെന്നും ബിഷപ്പ് പറഞ്ഞു. ഇരയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അനുശോചനം രേഖപ്പെടുത്തുകയും ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്യുന്നു. അക്രമം ഒരിക്കലും ദൈവത്തിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് സഭയോടു ചേര്‍ന്ന് ഞാൻ ആവർത്തിക്കുന്നു, നീതിയിലും നമ്മുടെ രാജ്യത്തെ പോലീസിലും ഉള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുകയാണ്. ഇരകൾക്കും മുറിവേറ്റ ലോകത്തില്‍ നീതിക്കും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കാന്‍ എല്ലാ ക്രിസ്ത്യാനികളെയും ക്ഷണിക്കുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. അതേസമയം പോലീസ് സ്ഥലത്തെത്തി മുഹമ്മദ് എന്നുപേരുള്ള അക്രമിയെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. നേരത്തെ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇസ്ലാമിക ഭീകരതയെ അപലപിച്ചു പ്രസ്താവന ഇറക്കിയിരിന്നു. അതേസമയം ഇസ്ലാമിക തീവ്രവാദി ആക്രമണം രൂക്ഷമായ ഫ്രാന്‍സില്‍ സ്കൂളുകൾക്കും യഹൂദ കേന്ദ്രങ്ങള്‍ക്കു ചുറ്റും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പട്രോളിംഗ് നടത്തുന്ന സൈനികരുടെ എണ്ണം 7000 ആയി ഇതിനോടകം ഉയർത്തിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-10-17-12:11:33.jpg
Keywords: ഫ്രാന്‍സില്‍,
Content: 22026
Category: 1
Sub Category:
Heading: ഇന്ത്യയിൽ സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല: രാജ്യം കാത്തിരുന്ന ചരിത്രപരമായ വിധിയുമായി സുപ്രീം കോടതി
Content: ന്യൂഡൽഹി: സ്വവർഗ വിവാഹം എന്ന ധാര്‍മ്മിക മൂല്യച്യുതിയെ തള്ളിക്കളഞ്ഞുക്കൊണ്ട് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 3-2 എന്ന നിലയില്‍ എതിർത്തതോടെയാണ് വിഷയത്തില്‍ അന്തിമ തീരുമാനമായത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവർ ശക്തമായി എതിര്‍ത്തിരിന്നു. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാരും നേരത്തെ കോടതിയിൽ എതിർത്തിരുന്നു. പങ്കാളിയെ തെരഞ്ഞെടുക്കാൻ വ്യക്തിക്ക് അവകാശം ഉണ്ടെങ്കിലും സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാനാവില്ല. സ്വവർഗവിവാഹങ്ങൾ അംഗീകരിച്ചുകൊണ്ട് പ്രത്യേക വിവാഹനിയമത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക വിവാഹ നിയമം മാറ്റാനാവില്ലെന്നുമാണ് ഭൂരിപക്ഷ വിധി. കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നൽകാനാവില്ല. എന്നാൽ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. കത്തോലിക്കാ വിശ്വാസമനുസരിച്ച് വിവാഹം ഒരു കൂദാശയും സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധവുമാണ്. സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള 'വിവാഹ' ബന്ധത്തെ സഭ അംഗീകരിക്കുന്നില്ല. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം സ്വവര്‍ഗ്ഗഭോഗം പാപമാണെന്ന് പഠിപ്പിക്കുന്നു. സി‌സി‌സി 2357ാം ഖണ്ഡിക വിഷയത്തെ കുറിച്ച് ഇങ്ങനെ പഠിപ്പിക്കുന്നു. "സ്വവര്‍ഗ്ഗത്തില്‍പ്പെട്ട ആളുകളോടു മാത്രമോ അല്ലെങ്കില്‍ പ്രബലമോ ആയ ലൈംഗികാര്‍ഷണം അനുഭവപ്പെടുന്ന പുരുഷന്മാര്‍ തമ്മിലോ സ്ത്രീകള്‍ തമ്മിലോ ഉള്ള ബന്ധമാണ് സ്വവര്‍ഗ്ഗഭോഗം. നൂറ്റാണ്ടുകളിലൂടെ വ്യത്യസ്ത സംസ്ക്കാരങ്ങളില്‍ വളരെ വൈവിധ്യമാര്‍ന്ന രൂപങ്ങളില്‍ ഇതു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ മന:ശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനില്‍ക്കുന്നു". "അവയെ തികഞ്ഞ ധാര്‍മ്മികാധ:പതനമായി കാണുന്ന വി.ഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍, സഭയുടെ പാരമ്പര്യം എപ്പോഴും 'സ്വവര്‍ഗ്ഗഭോഗ പ്രവൃത്തികള്‍ അവയുടെ സഹജമായ പ്രവൃത്തിയാല്‍ത്തന്നെ ക്രമരഹിതമാണ്' എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അവ സ്വാഭാവിക നിയമത്തിനും എതിരാണ്. അവ ലൈംഗിക പ്രവൃത്തിയുടെ ജീവദായകത്വത്തെ മുന്‍കൂട്ടി ഒഴിവാക്കുന്നു. അവ ശരിയായ വൈകാരിക ലൈംഗികപൂരകത്വത്തില്‍ നിന്നു പുറപ്പെടുന്നവയും യാതൊരു സാഹചര്യത്തിലും അവയെ അംഗീകരിക്കുവാന്‍ സാധ്യമല്ല".
Image: /content_image/News/News-2023-10-17-13:02:49.jpg
Keywords: സ്വവര്‍
Content: 22027
Category: 1
Sub Category:
Heading: അമേരിക്കയിലെ ക്രിസ്ത്യന്‍ സര്‍വ്വകലാശാലക്ക് പന്ത്രണ്ട് ലക്ഷം ഡോളര്‍ ഗ്രാന്റ് അനുവദിച്ചു
Content: ടെന്നസ്സി: അമേരിക്കയിലെ ടെന്നസ്സിയിലെ സ്വകാര്യ ക്രിസ്ത്യന്‍ ലിബറല്‍ ആര്‍ട്സ് സര്‍വ്വകലാശാലയായ മില്ലിഗണ്‍ സര്‍വ്വകലാശാലക്ക് ജീവകാരുണ്യ ഫൗണ്ടേഷനായ ലില്ലി എന്‍ഡോവ്മെന്റ് പന്ത്രണ്ട് ലക്ഷം ഡോളറിന്റെ ഗ്രാന്റ് അനുവദിച്ചു. ഫലപ്രദമായ സുവിശേഷ പ്രഘോഷണത്തിനും, വികസനത്തിനും വേണ്ടിയാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസം, വിദ്യാഭ്യാസം, സാമുദായിക വികസനം എന്നിവക്ക് വേണ്ടി നിലകൊള്ളുന്ന സ്വകാര്യ ജീവകാരുണ്യ ഫൗണ്ടേഷനാണ് ലില്ലി എന്‍ഡോവ്മെന്റ്. ഭാവി വചനപ്രഘോഷകരെ വാര്‍ത്തെടുക്കുന്നതിന് സഹായകമാകുന്ന വളരെ നിര്‍ണ്ണായകമായ ഈ സഹായം നല്‍കിയതിന് ലില്ലി എന്‍ഡോവ്മെന്റിനോട് കടപ്പെട്ടവരാണെന്ന് മില്ലിഗണ്‍ സര്‍വ്വകലാശാലയുടെ പ്രസിഡന്റായ ബില്‍ ഗ്രീര്‍ പ്രസ്താവിച്ചു. ദൈവസ്നേഹം തിരിച്ചറിയുന്നതിനും, ക്രിസ്തീയ വിശ്വാസത്തിന്റെ പൂര്‍ണ്ണതയില്‍ ജീവിക്കുന്നതിനും ആളുകളെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2022-ല്‍ ലില്ലി എന്‍ഡോവ്മെന്റ് ആരംഭിച്ച പരിപാടി വഴിയാണ് ഗ്രാന്റ് നല്‍കുക. ദേശീയ തലത്തിലുള്ള എല്ലാ സ്വതന്ത്ര സഭകള്‍ക്കും, പ്രയോജനകരമാകുക എന്ന ലക്ഷ്യത്തോടെ മില്ലിഗണ്‍ സര്‍വ്വകലാശാല പുതിയ ക്രിസ്ത്യന്‍ പ്രബോധന കേന്ദ്രം ആരംഭിക്കുന്നുണ്ട്. സര്‍വ്വകലാശാലയുടെ നിലവിലെ അണ്ടര്‍ഗ്രാജുവേറ്റ് മിനിസ്ട്രി ലീഡര്‍ഷിപ്പ് പ്രോഗ്രാമും, സെമിനാരിയുടെ മിനിസ്ട്രി റിസോഴ്സ് സെന്ററുമായിട്ട് സഹകരിച്ചാണ് പുതിയ വചനപ്രഘോഷണ കേന്ദ്രം സ്ഥാപിക്കുന്നത്. സഹായം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മില്ലിഗണ്‍ ഇമ്മാനുവേല്‍ ക്രിസ്റ്റ്യന്‍ സെമിനാരിയിലെ അക്കാഡമിക് ഡീനായ ഡോ.റോണ്‍ കാസ്റ്റെന്‍സ് പറഞ്ഞു. ക്രിസ്തീയ വചനപ്രഘോഷകര്‍ക്ക് പുതിയ തലമുറയെ പിടിച്ചിരുത്തുന്ന തരത്തില്‍ ഫലപ്രദമായി പ്രബോധനം നടത്തേണ്ടതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണ്ടതിന്റെ ആവശ്യകത ചരിത്രത്തിളുടനീളമുണ്ടെന്നു ലില്ലി എന്‍ഡോവ്മെന്റിന്റെ മതകാര്യ വൈസ് പ്രസിഡന്റായ ക്രിസ്റ്റഫര്‍ എല്‍. കൊബ്ലെ പറഞ്ഞു. 1866-ല്‍ ടെന്നസിയിലെ കാര്‍ട്ടര്‍ കൗണ്ടിയില്‍ സ്ഥാപിതമായ ഇപ്പോള്‍ ഹോപ്‌വുഡ് മെമോറിയല്‍ ക്രിസ്ത്യന്‍ ചര്‍ച്ച് എന്നറിയപ്പെടുന്ന സെക്കണ്ടറി സ്കൂളിലാണ് മില്ലിഗണ്‍ സര്‍വ്വകലാശാലയുടെ ആദ്യ വേരുകള്‍. കെന്റക്കി സര്‍വ്വകലാശാലയിലെ ബിബ്ലിക്കല്‍ വിഭാഗം മുന്‍ പ്രൊഫസ്സറായ റോബര്‍ട്ട് മില്ലിഗണിന്റെ പേരാണ് സര്‍വ്വകലാശാലക്ക് നല്‍കിയത്.
Image: /content_image/News/News-2023-10-17-16:40:33.jpg
Keywords: സര്‍വ്വകലാ
Content: 22028
Category: 1
Sub Category:
Heading: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിൻ ഈസ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാൻ സിറ്റി: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേല്‍- പാലസ്തീന്‍ പ്രശ്നം രൂക്ഷമായിരിക്കെയാണ് സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. ബഹ്‌റൈനും വത്തിക്കാനും തമ്മിലുള്ള അടുത്ത ഉഭയകക്ഷി ബന്ധം, സംയുക്ത സഹകരണം, സഹിഷ്ണുത, സഹവർത്തിത്വം, സാഹോദര്യം, സംഭാഷണം, ജനങ്ങൾക്കിടയിൽ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തുവെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 30 മിനിറ്റോളം നീണ്ടു. ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്‌റൈൻ സന്ദർശനവും അൽ അസ്ഹർ ഗ്രാൻഡ് ഇമാം അഹമ്മദ് അൽ തയീബിനൊപ്പം നടന്ന കൂടിക്കാഴ്ചയും ബഹ്‌റൈന്‍ രാജാവ് അനുസ്മരിച്ചു. സംഭാഷണം, പരസ്പര ബഹുമാനം, സഹിഷ്ണുത, മതസ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ആഗോള സമ്മേളനങ്ങൾക്കു ബഹ്‌റൈൻ ആതിഥേയത്വം വഹിച്ചതിനു ഫ്രാൻസിസ് മാർപാപ്പ നന്ദി അറിയിച്ചു. മതങ്ങൾ, സംസ്‌കാരങ്ങൾ എന്നിവയ്‌ക്കിടയിൽ സംവാദവും ധാരണയും വളർത്തുന്നതിനും മനുഷ്യ സാഹോദര്യവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നതിനും സഹവർത്തിത്വം വളർത്തുന്നതിനും ഫ്രാന്‍സിസ് പാപ്പ നടത്തുന്ന ഇടപെടലുകളെ നന്ദിയോടെ ഓര്‍ക്കുന്നതായി ഹമദ് ബിൻ ഈസ അൽ രാജാവും പറഞ്ഞു.

Ku mugoroba w'uyu wa 16 Ukwakira 2023, Papa Fransisiko yakiriye Umwami wa Bahrain, Hamad Bin Isa Al Khalifa, wagiriye uruzinduko i Vatikani. pic.twitter.com/yz2BEHm0u1
— JOURNAL KINYAMATEKA (@Kinyamateka_KM) October 16, 2023

കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ മുപ്പത്തിയൊന്‍പതാം വിദേശ അപ്പസ്തോലിക പര്യടനത്തിന്റെ ഭാഗമായി ഫ്രാൻസിസ് പാപ്പ ബഹ്റൈൻ സന്ദർശിച്ചിരിന്നു. ചരിത്രത്തില്‍ ആദ്യമായി ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന ഖ്യാതിയോടെ ഫ്രാന്‍സിസ് പാപ്പ നടത്തിയ സന്ദര്‍ശനത്തിന് വന്‍ വരവേല്‍പ്പാണ് രാജ്യം നല്‍കിയത്. ഇതിന്റെ ഒന്നാം വാര്‍ഷികം അടുത്തിരിക്കെയാണ് പാപ്പയുടെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. Tag:HM King Hamad met Pope Francis, Malayalam Christian News, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-10-17-19:14:29.jpg
Keywords: ബഹ്റൈ
Content: 22029
Category: 18
Sub Category:
Heading: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി
Content: ന്യൂഡൽഹി: സ്വവർഗ വിവാഹത്തിനു നിയമസാധുതയില്ലെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി.കത്തോലിക്കാ സഭയും മറ്റു മതങ്ങളും പഠിപ്പിക്കുന്ന പരമ്പരാഗത വിവാഹ മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ് തീരുമാനം. കത്തോലിക്കാ വിശ്വാസമനുസരിച്ച് സ്ത്രീയും പുരുഷനും തമ്മിലുള്ള കൂടിച്ചേരലാണു വിവാഹം. സ്വവർഗാനുരാഗ പ്രവൃത്തികൾ സ്വാഭാവിക ധാർമ്മിക നിയമത്തിന് വിരുദ്ധമായി കണക്കാക്കപ്പെടുന്നു, വിശുദ്ധ ഗ്രന്ഥം അവയെ അപലപിക്കുന്നുവെന്നും സി‌ബി‌സി‌ഐ ചൂണ്ടിക്കാട്ടി. ലൈംഗീക ആഭിമുഖ്യമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാ ആളുകളിലും ബഹുമാനവും അനുകമ്പയും പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ്. വിവാഹത്തിന്റെയും കുടുംബ ജീവിതത്തിന്റെയും പവിത്രതയ്ക്ക് ഊന്നൽ നൽകുന്ന സഭയുടെ പ്രബോധനങ്ങളില്‍ ശക്തമായി നിലകൊള്ളുന്നു. ക്രൈസ്തവ വിവാഹത്തെ ഒരു കൂദാശയായും ക്രിസ്തുവും സഭയും തമ്മിലുള്ള ഉടമ്പടിയുടെ പ്രതീകമായുമാണ് കാണുന്നത്. സ്വവർഗാനുരാഗം വിവാഹമെന്ന ദൈവികപദ്ധതിക്കും ധാർമിക നിയമത്തിനും വിരുദ്ധമാണെന്നും സിബിസിഐ പ്രസ്താവനയിൽ അറിയിച്ചു.
Image: /content_image/India/India-2023-10-18-09:39:38.jpg
Keywords: മെത്രാ
Content: 22030
Category: 18
Sub Category:
Heading: മദർ തെരേസ ന്യൂനപക്ഷ സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു
Content: തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർ തെരേസ സ്കോളർഷിപ് ജനസംഖ്യാനുപാതികമായി നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), മുസ്ലിം, സിക്ക്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. ☛ #{blue->none->b->ഓണ്‍ലൈനായി അപേക്ഷിക്കാന്‍: ‍}# {{ https://www.scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php? ->https://www.scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php?}} ☛ അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 17. ☛ ☛ ഫോൺ: 0471 2300524, 0471 2300523.
Image: /content_image/India/India-2023-10-18-09:55:08.jpg
Keywords: സ്കോള