Contents
Displaying 21561-21570 of 24998 results.
Content:
21971
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും
Content: കോട്ടയം: ദളിത് ക്രൈസ്തവരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരളത്തിലെ വിവിധ ദളിത് ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. കോട്ടയത്ത് ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ കൂടിയ നേതൃയോഗം കെസിബിസി എസിഎസ്ടി/ബിസി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു. ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കൽ അധ്യക്ഷത വ ഹിച്ചു. സമരസമിതി കൺവീനർ ഷിബു ജോസഫ്, ഡിസിഎംഎസ് സംസ്ഥാ ന ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോസുകു ട്ടി ഇടത്തിനകം, വിജയപുരം രൂപതാ ഡയറക്ടർ ഫാ.ജോസഫ് തറയിൽ, സംസ്ഥാന ഓർഗനൈസർ ത്രേസ്യാമ്മ മത്തായി, സംസ്ഥാന വൈസ് പ്രസിഡന്റ് വിൻസെന്റ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-10-09-10:41:53.jpg
Keywords: ക്രൈസ്ത

21972
Category: 1
Sub Category:
Heading: ആശങ്ക പ്രകടിപ്പിച്ചും പ്രാര്‍ത്ഥന യാചിച്ചും ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ്
Content: ജെറുസലേം: വിശുദ്ധ നാട്ടില്‍ നടക്കുന്ന യുദ്ധത്തില്‍ ആശങ്ക പ്രകടിപ്പിച്ചും പ്രാര്‍ത്ഥന യാചിച്ചും ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല. ഇസ്രായേലി കുടുംബങ്ങൾക്കും പാലസ്തീനികൾക്കും നേരിടേണ്ടിവരുന്ന ദുരന്തങ്ങള്‍ വിദ്വേഷവും വിഭജനവും സൃഷ്ടിക്കുന്നുണ്ട്. പെട്ടെന്നുള്ള പൊട്ടിത്തെറിക്ക് രാജ്യം സാക്ഷ്യം വഹിക്കുകയാണെന്നും ഗാസയിൽ നിന്ന് തുടങ്ങിയ ഓപ്പറേഷനും ഇസ്രായേൽ സൈന്യത്തിന്റെ പ്രതികരണവും സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടത്തിലേക്ക് നമ്മെ തിരികെ കൊണ്ടുപോയെന്നും കര്‍ദ്ദിനാള്‍ പിസബെല്ല പറഞ്ഞു. സ്ഥിതിഗതികൾ വഷളാകാതെ ഇരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും മേഖലയിലെ ജനങ്ങളുടെ മൗലികാവകാശങ്ങൾ ഉറപ്പുനൽകാനും സഹായിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്താൻ അന്താരാഷ്ട്ര സമൂഹത്തോടും നേതാക്കളോടും ആവശ്യപ്പെടുന്നു. ഏകപക്ഷീയമായ പ്രഖ്യാപനങ്ങൾ മതവികാരത്തെ ഉലയ്ക്കുകയും കൂടുതൽ വിദ്വേഷവും തീവ്രവാദവും വളർത്തുകയും ചെയ്യുന്നു. അതിനാൽ, പുണ്യ ഭൂമിയിലെ എല്ലാ പുണ്യസ്ഥലങ്ങളിലും പ്രത്യേകിച്ച് ജെറുസലേമിലും നിലവിലെ സ്ഥിതി നിലനിർത്തേണ്ടത് പ്രധാനമാണ്. ജനങ്ങൾക്കിടയിൽ നീതിയുടെയും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും നാടെന്ന് വിളിക്കപ്പെടുന്ന ഈ മണ്ണിൽ പാലസ്തീൻ-ഇസ്രായേൽ സംഘർഷത്തിന് ശാശ്വതവും സമഗ്രവുമായ പരിഹാരം കണ്ടെത്തേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ച് തുടരുന്ന രക്തച്ചൊരിച്ചിലും യുദ്ധ പ്രഖ്യാപനങ്ങളും നമ്മെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. ജെറുസലേം എല്ലാ ജനങ്ങളുടെയും പ്രാർത്ഥനാഭവനമായി മാറുന്നതിന് സമാധാനവും ഐക്യവും നടപ്പിലാക്കുന്നതിനുള്ള ഇടപെടലിൽ ലോകനേതാക്കളെ പ്രചോദിപ്പിക്കാൻ ദൈവത്തോട് അപേക്ഷിക്കുകയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കര്‍ദ്ദിനാളിന്റെ ആഹ്വാനപ്രകാരം ഇന്നലെ ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിലെ വൈദികരും വിശ്വാസികളും പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരിന്നു.
Image: /content_image/News/News-2023-10-09-11:42:12.jpg
Keywords: ജെറുസ, വിശുദ്ധ നാട്ടി

21973
Category: 1
Sub Category:
Heading: പാലസ്തീന് വേണ്ടി സ്വരമുയര്‍ത്തുന്നവര്‍ നാഗോര്‍ണോ മേഖലയിലെ അര്‍മേനിയന്‍ ക്രൈസ്തവ ഉന്മൂലനത്തില്‍ പാലിച്ചത് മൗനം
Content: നാഗോര്‍ണോ: ഇസ്രായേല്‍ - ഹമാസ് പോരാട്ടം ശക്തമായിരിക്കെ പാലസ്തീന് വേണ്ടി സ്വരമുയര്‍ത്തുന്നവര്‍ നാഗോര്‍ണോ കാരബാഖ് മേഖലയിലെ അര്‍മേനിയന്‍ ക്രൈസ്തവ ഉന്മൂലനത്തില്‍ പാലിച്ച മൗനം ഇരട്ടത്താപ്പിന്റെ മാറ്റമില്ലാത്ത മുഖം. മൂന്നുപതിറ്റാണ്ടായി വിഘടനവാദികളുടെ ഭരണത്തിനു കീഴിലായിരുന്ന പ്രദേശം ഇസ്ലാമിക രാജ്യമായ അസർബൈജാന്‍റെ സൈന്യം കീഴടക്കുകയായിരുന്നു. മുപ്പതു വര്‍ഷം യുദ്ധം നടന്നതും പതിനായിരങ്ങള്‍ ചോര ചിന്തിയതും ഈ മേഖലയ്ക്ക് വേണ്ടിയായിരിന്നു. ആ ചോരയും കണ്ണീരും പാഴാക്കിക്കൊണ്ടാണ് അര്‍മേനിയന്‍ ക്രൈസ്തവര്‍ നാഗോര്‍ണോ കാരബാഖ് മേഖലയോട് ഇക്കഴിഞ്ഞ സെപ്റ്റംബർ അവസാന വാരത്തിൽ എന്നെന്നേക്കുമായി വിടപറഞ്ഞിരിക്കുന്നത്. ദീർഘനാളത്തെ പോരാട്ടത്തിന്റെ തുടർച്ചയായി ഇക്കഴിഞ്ഞ സെപ്റ്റംബർ 19നു അർമേനിയൻ ക്രൈസ്തവര്‍ കൂടുതൽ അധിവസിക്കുന്ന നാഗോര്‍ണോ- കാരബാക്ക് മേഖലയിൽ അസർബൈജാൻ അക്രമം അഴിച്ചു വിട്ടിരുന്നു. പിറ്റേന്ന് മുതല്‍ ആയിരക്കണക്കിന് ക്രൈസ്തവരാണ് പ്രദേശത്തുനിന്ന് പലായനം ചെയ്തത്. സര്‍വ്വതും ഉപേക്ഷിച്ചുള്ള പലായനത്തിനു നടുവിലും ഇവരെ അസര്‍ബൈജാന്‍റെ സൈനികര്‍ വേട്ടയാടിയതും സ്ത്രീകളെ അതിക്രൂരമായി ബലാല്‍സംഘം ചെയ്ത സംഭവവും ചര്‍ച്ചയായി. ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം നാഗോര്‍ണോ- കാരബാക്ക് മേഖലയിൽ നിന്നും ഒരു ലക്ഷത്തിന് മുകളിൽ ആളുകൾ പലായനം ചെയ്തിട്ടുണ്ട്. തീവ്ര ഇസ്ളാമിക രാജ്യമായ തുര്‍ക്കിയുടെ പിന്തുണയോടെ അസർബൈജാൻ സെപ്റ്റംബർ 19നു നടത്തിയ അക്രമണത്തിൽ നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. നാനൂറിനു മുകളിൽ ആളുകൾക്ക് പരിക്കേറ്റു. അസർബൈജാൻ വംശഹത്യയാണ് നടത്തുന്നതെന്നും മനുഷ്യ വിപത്തിന്റെ ഓരോ ഘട്ടത്തെ പറ്റിയും ലോകം അറിയണമെന്നും മേഖലയിലെ ഓംബുഡ്സ്മാൻ ജീഗം സ്റ്റെഫാനിയൻ ട്വിറ്ററില്‍ കുറിച്ചിരിന്നു. ഒരു മനുഷ്യ ദുരന്തമാണ് അവിടെ സംഭവിച്ചതെന്നും പ്രദേശത്തുനിന്ന് രക്ഷപ്പെടുത്തിയ ആളുകൾ ആവശ്യമായ ഭക്ഷണവും, വെള്ളവും, വൈദ്യുതിയും പോലുമില്ലാതെയാണ് കഴിയുന്നതെന്നും അന്ന് ജീഗം സ്റ്റെഫാനിയൻ കൂട്ടിച്ചേർത്തു. രാഷ്ട്രീയ, സാമ്പത്തിക നേട്ടങ്ങൾക്കു വേണ്ടി അർമേനിയന്‍ വംശജർ വിസ്മരിക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്ന് കാലിഫോണിയ ആസ്ഥാനമായുള്ള അർമേനിയൻ രൂപതയുടെ മെത്രാൻ മൈക്കിൾ മോറാഡിയൻ പറഞ്ഞിരിന്നു. 1915-നും 1923-നുമിടയില്‍ ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യം അര്‍മേനിയക്കാര്‍ക്കെതിരെ നടത്തിയ വംശഹത്യയില്‍ 15 ലക്ഷത്തോളം അര്‍മേനിയക്കാര്‍ കൊല്ലപ്പെട്ടിരിന്നു. അസര്‍ബൈജാന്‍റെ പുതിയ ആക്രമണത്തോടെ അര്‍മേനിയക്കാര്‍ ഇപ്പോള്‍ സമാനമായ സാഹചര്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. നാഗോര്‍ണോ കാരബാഖ് മേഖലയിൽ നിന്നുള്ള അര്‍മേനിയന്‍ ക്രൈസ്തവരുടെ പലായനത്തെ 'വംശീയ ഉന്മൂലനം' എന്നാണ് പൊതുവേ വിശേഷിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഹമാസ് തീവ്രവാദികള്‍ ആരംഭിച്ച നരഹത്യയ്ക്കും ക്രൂരതയ്ക്കും എതിരെ ഇസ്രായേലും പ്രത്യാക്രമണം തുടങ്ങിയിരിക്കുകയാണ്. ഇതിനിടെ പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍ അര്‍മേനിയയില്‍ ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്ന ക്രൈസ്തവ ഉന്മൂലനം കണ്ടില്ലെന്ന് നടിക്കുന്നത് ഇരട്ടത്താപ്പാണെന്ന ആരോപണം ശക്തമാണ്. Tag: Armenian christians, Nagorno-Karabakh Armenians malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-10-09-13:50:09.jpg
Keywords: അര്‍മേനി

21974
Category: 1
Sub Category:
Heading: 20 വര്‍ഷങ്ങളായി ഞാന്‍ ജപമാല ഗ്രൂപ്പിലുണ്ട്, കത്തോലിക്ക വിശ്വാസമാണ് എല്ലാം: ഹോളിവുഡ് നടി സിയോഭാന്‍ ഹോഗന്‍
Content: വാഷിംഗ്ടണ്‍ ഡിസി: തന്റെ മരിയ ഭക്തിയും കത്തോലിക്ക വിശ്വാസത്തിലുള്ള അഭിമാനവും പ്രഘോഷിച്ചുക്കൊണ്ട് പ്രമുഖ ഹോളിവുഡ് നടി സിയോഭാന്‍ ഹോഗന്‍. ഹോഗന്‍ തിരക്കഥ രചിച്ച് നിര്‍മ്മിച്ച് അഭിനയിക്കുന്ന പുതിയ സിനിമയായ ‘ഷെല്‍ട്ടര്‍ ഇന്‍ സോളിറ്റ്യൂഡ്’ റിലീസിനോട് അനുബന്ധിച്ച് നാഷണല്‍ കാത്തലിക് രജിസ്റ്ററിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കത്തോലിക്കാ വിശ്വാസത്തെ താരം പുകഴ്ത്തിയത്. സിനിമയുടെ വിഷയം തിരഞ്ഞെടുക്കുന്നതില്‍ ''നിങ്ങളുടെ വിശ്വാസം എന്ത് പങ്കാണ് വഹിച്ചിട്ടുള്ളത്?'' എന്ന ചോദ്യത്തിനു ഉത്തരമായിട്ടാണ് ഹോഗന്‍ തന്റെ വിശ്വാസത്തേക്കുറിച്ച് മനസ്സ് തുറന്നത്. 20 വര്‍ഷങ്ങളായി ജപമാല ഗ്രൂപ്പിലുണ്ടെന്നും കത്തോലിക്ക വിശ്വാസമാണ് എല്ലാമെന്നും നടി സിയോഭാന്‍ ഹോഗന്‍ പറഞ്ഞു. എടുക്കുന്ന ഓരോ തീരുമാനത്തിലും ക്രൈസ്തവ വിശ്വാസത്തിന് പങ്കുണ്ടെന്നും വിശ്വാസവുമായി പൊരുത്തപ്പെടുന്ന ജോലി ചെയ്യുവാനാണ് ആഗ്രഹിക്കുന്നതെന്നും ഹോഗന്‍ മറുപടി നല്‍കി. ഷൂട്ടിംഗ് സെറ്റിലായിരിക്കെ സഹായത്തിനായി തിരിയുന്ന ഏതെങ്കിലും സ്വര്‍ഗ്ഗീയ മധ്യസ്ഥനുണ്ടോ? എന്ന ചോദ്യത്തിന്, താന്‍ ലിസ്യുവിലെ വിശുദ്ധ ത്രേസ്യയോട് പ്രാര്‍ത്ഥിക്കാറുണ്ടെന്നും, താന്‍ കത്തോലിക്കാ സര്‍വ്വകലാശാലയില്‍ അഭിനയം പഠിക്കവേ എല്ലാ അഭിനേതാക്കളുടേയും മധ്യസ്ഥ വിശുദ്ധനായ വിശുദ്ധ ജെനെസിയൂസിനോട് പ്രാര്‍ത്ഥിക്കുന്നുണ്ടായിരിന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ സിനിമ സഹായത്തിന്റെയും അനുകമ്പയുടെയും, രക്ഷയുടെയും സന്ദേശമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. സിനിമയില്‍ നിരവധി ക്രിസ്ത്യന്‍ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായ ഹോഗന്‍ പറഞ്ഞു. 1962-ല്‍ ഐറിഷ് കത്തോലിക്ക കുടുംബത്തില്‍ ജനിച്ച ഹോഗന്‍ ഏഴാമത്തെ വയസ്സിലാണ് ന്യൂയോര്‍ക്കിലെത്തുന്നത്. ലെമോയ്നെ കോളേജില്‍ നിന്നും ബിരുദം നേടിയ ശേഷം ‘ദി കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക’യിലാണ് അഭിനയത്തെ സംബന്ധിക്കുന്ന എം.എഫ്.എ കോഴ്സ് പഠിച്ചത്.
Image: /content_image/News/News-2023-10-09-17:18:06.jpg
Keywords: ഹോളിവു

21975
Category: 1
Sub Category:
Heading: നൈജീരിയയില്‍ കന്യാസ്ത്രീകളും സെമിനാരി വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 5 പേരെ തട്ടിക്കൊണ്ടുപോയി
Content: അബൂജ: തെക്കന്‍ നൈജീരിയയിലെ ഇമോ സംസ്ഥാനത്തില്‍ നിന്ന് മൂന്ന്‍ കന്യാസ്ത്രീകളും സെമിനാരി വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 5 പേരെ തട്ടിക്കൊണ്ടുപോയി. മിഷ്ണറി ഡോട്ടേഴ്സ് ഓഫ് മാറ്റര്‍ എക്ലേസ്യ സന്യാസ സമൂഹാംഗങ്ങളാണ് സന്യാസിനികള്‍. ഇക്കഴിഞ്ഞ ഒക്ടോബര്‍ 5-ന് കന്യാസ്ത്രീകളില്‍ ഒരാളുടെ അമ്മയുടെ മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകുന്ന വഴിക്ക് എംബാനോയിലേക്കുള്ള റോഡില്‍വെച്ചാണ് ഇവര്‍ തട്ടിക്കൊണ്ടുപോകപ്പെട്ടത്. തട്ടിക്കൊണ്ടുപോകലിന് ഇരയായ സന്യാസിനികളെയും മറ്റുള്ളവരേയും കുറിച്ച് നിലവില്‍ തങ്ങള്‍ക്ക് യാതൊരു വിവരവുമില്ലെന്നു മിഷ്ണറി ഡോട്ടേഴ്സ് ഓഫ് മാറ്റര്‍ എക്ലേസ്യ അറിയിച്ചു. മിഷ്ണറി സണ്‍സ് ഓഫ് ഹോളി ട്രിനിറ്റി സമൂഹാംഗമാണ് സെമിനാരി വിദ്യാര്‍ത്ഥി. വൈദികരുടെ കുരുതിക്കളം എന്നറിയപ്പെടുന്ന നൈജീരിയയില്‍ ക്രിസ്തീയ സമൂഹങ്ങളില്‍ നിന്നുള്ളവരെ തട്ടിക്കൊണ്ടുപോകുന്നത് പതിവായിരിക്കുകയാണ്. എളുപ്പത്തില്‍ പണം ഉണ്ടാക്കുവാനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് വൈദികരെയും സന്യാസിനികളെയും തട്ടിക്കൊണ്ടു പോകുന്നത്. നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ബൊക്കോഹറാം ഉള്‍പ്പെടെയുള്ള തീവ്രവാദി സംഘടനകളും, ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളും ക്രൈസ്തവരെ കൂട്ടക്കുരുതി ചെയ്തുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ സെമിനാരി വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന്‍ പേര്‍ ഫുലാനികളുടെ ആക്രമണത്തില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 2009-ല്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ ഇസ്ലാമിക തീവ്രവാദി സംഘടനകളിലൊന്നായ ബൊക്കോഹറാം രൂപീകരിക്കപ്പെട്ടത് മുതല്‍ നൈജീരിയയിലെ ക്രൈസ്തവരുടെ ജീവിതം നിരന്തരം ഭീഷണിയുടെ വക്കിലാണ്. ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് തുടര്‍ക്കഥയായിട്ടും നൈജീരിയന്‍ സര്‍ക്കാര്‍ നിഷ്ക്രിയത്വം തുടരുകയാണ്. അക്രമികളോട് അനുഭാവമുള്ള ധാരാളം പേര്‍ നൈജീരിയന്‍ സര്‍ക്കാരില്‍ ഉണ്ടെന്നും അതിനാലാണ് ആരും പിടിക്കപ്പെടാത്തതെന്നും, അക്രമികള്‍ക്ക് ഉന്നത കേന്ദ്രങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ക്രൈസ്തവ വിശ്വാസിയായി ജീവിക്കുവാന്‍ ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ പട്ടികയില്‍ ആറാമതാണ് നൈജീരിയ.
Image: /content_image/News/News-2023-10-09-18:06:04.jpg
Keywords: നൈജീരിയ

21976
Category: 1
Sub Category:
Heading: മേഘാലയയിൽ നിന്നുള്ള 27 ക്രൈസ്തവര്‍ ബെത്‌ലഹേമിൽ കുടുങ്ങി
Content: ന്യൂഡല്‍ഹി: ഇസ്രായേലും പാലസ്തീനും തമ്മിൽ യുദ്ധം ആരംഭിച്ചതോടെ മേഘാലയയിൽ നിന്നുള്ള 27 ക്രൈസ്തവര്‍ ബെത്‌ലഹേമിൽ കുടുങ്ങിയതായി മുഖ്യമന്ത്രി കോൺറാഡ് സാങ്മ. ഇവരുടെ സുരക്ഷിത്വത്തിനും മടക്കയാത്രയ്ക്കും ശനിയാഴ്ച വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി. ഇസ്രായേലും പാലസ്തീനും തമ്മിലുള്ള നിലവിലെ സംഘർഷം കാരണം വിശുദ്ധ തീർത്ഥാടനത്തിനായി ജറുസലേമിലേക്ക് യാത്ര ചെയ്ത മേഘാലയയിലെ 27 പൗരന്മാർ ബെത്‌ലഹേമിൽ കുടുങ്ങിക്കിടക്കുകയാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">27 citizens of Meghalaya who traveled for the Holy Pilgrimage to Jerusalem are stuck in Bethlehem due to the tension between Israel and Palestine. I am in touch with the Ministry of External Affairs to ensure their safe passage back home. <a href="https://twitter.com/DrSJaishankar?ref_src=twsrc%5Etfw">@DrSJaishankar</a> <a href="https://twitter.com/MEAIndia?ref_src=twsrc%5Etfw">@MEAIndia</a></p>— Conrad K Sangma (@SangmaConrad) <a href="https://twitter.com/SangmaConrad/status/1710627355289596295?ref_src=twsrc%5Etfw">October 7, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p>
Image: /content_image/News/News-2023-10-09-19:22:53.jpg
Keywords: ബെത്

21977
Category: 1
Sub Category:
Heading: ഒരിക്കലും ഇങ്ങനെ ഒരു സംഘർഷം കണ്ടിട്ടില്ല, പ്രാര്‍ത്ഥിക്കുക; അവസ്ഥ വിവരിച്ച് ഗാസയിലെ ഏക കത്തോലിക്ക വൈദികന്‍
Content: ഗാസ: തന്റെ ശുശ്രൂഷ കാലയളവില്‍ ഒരിക്കൽപോലും ഇങ്ങനെ ഒരു സംഘർഷം കണ്ടിട്ടില്ലായെന്ന് ഗാസയിൽ സേവനം ചെയ്യുന്ന ഏക കത്തോലിക്കാ വൈദികനായ ഫാ. ഗബ്രിയേൽ റൊമാനല്ലി. അർജന്റീന സ്വദേശിയായ അദ്ദേഹം ഇസ്രായേൽ- ഗാസ സംഘർഷത്തിന് പിന്നാലെ കാത്തലിക്ക് ന്യൂസ് ഏജൻസിയ്ക്കു നല്‍കിയ പ്രതികരണത്തിലാണ് ദുഃഖം പങ്കുവെച്ചത്. ഒക്ടോബർ ഏഴാം തീയതി ആരംഭിച്ച സംഘർഷത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ നാല്‍പ്പതോളം ആളുകൾ കൊല്ലപ്പെടുകയും എഴുന്നൂറോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രായേലിൽ കടന്നു കയറി ഹമാസ് തീവ്രവാദികൾ അക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേലിന്റെ ഭാഗത്തുനിന്ന് തിരിച്ചും ആക്രമണങ്ങള്‍ ആരംഭിച്ചിരിന്നു. വളരെ മോശം സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് പാലസ്തീനിലെ ഗാസ മുനമ്പിലുള്ള ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ചര്‍ച്ചിന്റെ വികാരിയായ ഫാ. റൊമാനല്ലി പറഞ്ഞു. നൂറുകണക്കിന് ആളുകൾ മരിച്ചു, ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു. തന്റെ ഇടവകയില്‍ എണ്‍പതോളം ക്രൈസ്തവരെയും, മുസ്ലീങ്ങളെയും അഭയം നൽകാൻ സ്വീകരിച്ചു. പാലസ്തീനിലെയും, ഇസ്രായേലിലെയും വിശുദ്ധ നാടുകളിലുള്ള വൈദികരും, സന്യസ്തരും സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനത്തിലൂടെ ഒന്നും നഷ്ടപ്പെടുകയില്ലെന്നും, എന്നാൽ യുദ്ധത്തിലൂടെ എല്ലാം നഷ്ടപ്പെടുമെന്നു പയസ് പന്ത്രണ്ടാമൻ മാർപാപ്പ പറഞ്ഞ വാചകം ഉദ്ധരിച്ചുകൊണ്ട് സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് ഫാ. റൊമാനല്ലി അഭ്യര്‍ത്ഥിച്ചു. തനിക്ക് ലഭിക്കുന്ന നൂറുകണക്കിന് സന്ദേശങ്ങൾക്ക് നന്ദി പറഞ്ഞ അദ്ദേഹം ഗാസയിലെ മിഷൻ പ്രവർത്തനം പ്രാർത്ഥനയോടെ തുടരുമെന്നും വ്യക്തമാക്കി. ഗാസയിൽ ഇടവകയുടെ കീഴില്‍ രണ്ട് പ്രൈമറി സെക്കൻഡറി സ്കൂളുകളും ഏതാനും ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
Image: /content_image/News/News-2023-10-10-12:06:39.jpg
Keywords: പാലസ്തീ, ഇസ്രായേ

21978
Category: 1
Sub Category:
Heading: അമേരിക്കയിലെ പൈശാചിക ടാറ്റൂ ആര്‍ട്ടിസ്റ്റും മോഡലുമായ കാറ്റ് വോണ്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു
Content: ടെക്സാസ്: അമേരിക്കയിലെ പ്രശസ്ത ടാറ്റൂ കലാകാരിയും റിയാലിറ്റി ഷോകളിലെ താരവും മന്ത്രവാദിനിയുമായിരിന്ന കാറ്റ് വോണ്‍ ഡി ക്രൈസ്തവ സ്വീകരിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 3ന് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതിന്റെ വീഡിയോ കാറ്റ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയായി. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിൽ കാറ്റ് വോണ്‍ ഡി, നിഗൂഢ കലകളില്‍ നിന്നും മന്ത്രവാദത്തില്‍ നിന്നും സ്വയം അകന്നുനിൽക്കുകയാണെന്ന് വെളിപ്പെടുത്തിയിരിന്നു. മന്ത്രവാദത്തെക്കുറിച്ചുള്ള വാചകങ്ങളും ടാരറ്റ് കാർഡുകളുടെ പെട്ടികളും ഉൾപ്പെടെ, താൻ ഒഴിവാക്കുന്ന വിവിധ പൈശാചിക വസ്തുക്കളുടെ ചിത്രം കാറ്റ് വോണ്‍ അന്ന് പങ്കിട്ടു. ഇതിനു പിന്നാലെ താരം ഒരു വര്‍ഷത്തിന് യേശുവിനെ രക്ഷകനുമായി നാഥനുമായി സ്വീകരിച്ചുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. സെവന്‍ത്-ഡേ അഡ്വെന്റിസ്റ്റ് സമൂഹത്തിലെ മിഷ്ണറിമാരുടെ മകളായി മെക്സിക്കോയില്‍ ജനിച്ചു വളര്‍ന്ന കാറ്റ് വോണ്‍, ടാറ്റൂ കലാകാരിയും ടെലിവിഷന്‍ താരവും ആകുന്നതിന് മുന്‍പെ മികച്ചൊരു ബിസിനസുകാരിയായും, റെക്കോര്‍ഡിംഗ് ആര്‍ട്ടിസ്റ്റായും അറിയപ്പെട്ടിരിന്നു. 1988-ലാണ് കാറ്റിന്റെ കുടുംബം കാലിഫോര്‍ണിയയിലേക്ക് മാറുന്നത്. പതിനാലാമത്തെ വയസ്സില്‍ തന്റെ ആദ്യത്തെ ടാറ്റൂ വരച്ച കാറ്റ്, 2005-ലാണ് മയാമി സൗത്ത് ബീച്ചിലെ ടാറ്റൂ കലാകാരന്‍മാരെ കുറിച്ചുള്ള ‘മയാമി ഇങ്ക്’ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. ഷോയിലെ മറ്റ് താരങ്ങളുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ പരിപാടി വിട്ട കാറ്റ് 'എല്‍.എ ഇങ്ക്' എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കുവാന്‍ തുടങ്ങി. ഏതാണ്ട് 29 ലക്ഷം കാഴ്ചക്കാരുള്ള ടെലിവിഷന്‍ ഷോയായിരിന്നു ഇത്. മേക്കപ്പ് സാധനങ്ങളുടെ സ്വന്തം ബ്രാന്‍ഡും, ഷൂ ലൈനും ഉള്ള കാറ്റ് നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും, സ്വന്തം ആല്‍ബം ഇറക്കുകയും ചെയ്തിട്ടുണ്ട്. ലഹരിക്കടിമയായ കാറ്റ് ഇതിന്റെ ബുദ്ധിമുട്ടുകള്‍ ഏറെ അനുഭവിച്ചിരിന്നു. ലഹരിയുടെ പിടിത്തത്തില്‍ നിന്നുള്ള പിന്‍വാങ്ങലിന്റെ വേദനയും, അതേതുടര്‍ന്നുള്ള ആത്മഹത്യ പ്രവണതയും, ഏകാന്തതയും ഒത്തിരി ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരിന്നുവെന്ന് കാറ്റ് വെളിപ്പെടുത്തിയിരിന്നു. പൈശാചികമായ ഉള്ളടക്കമുള്ള നിരവധി ടാറ്റൂകള്‍ ചെയ്ത അവള്‍ തന്റെ യൌവനത്തില്‍ ഒത്തിരി പൈശാചികമായ മന്ത്രവാദ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിന്നു. 2022 ജൂലൈ മാസത്തില്‍ തന്റെ പക്കലുള്ള ദുര്‍മന്ത്രവാദത്തേക്കുറിച്ചുള്ള പുസ്തകങ്ങള്‍ താന്‍ വലിച്ചെറിയുകയാണെന്ന് കാറ്റ് വെളിപ്പെടുത്തി. “ഇപ്പോള്‍ ഇതുപോലുള്ള മാറ്റങ്ങളിലൂടെ കടന്നു പോകുന്നവര്‍ നിങ്ങളില്‍ ആരെങ്കിലും ഉണ്ടോ എന്നെനിക്കറിയില്ല, പക്ഷേ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അര്‍ത്ഥപൂര്‍ണ്ണമായ ചില തിരിച്ചറിവുകള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായി” എന്നാണ് കാറ്റ് അന്നു സമൂഹമാധ്യമത്തില്‍ കുറിച്ചത്. ഒരു ആത്മീയ യുദ്ധം നടക്കുന്നുണ്ടെന്നും താനും തന്റെ കുടുംബവും സ്നേഹവും പ്രകാശവുമായി കീഴടങ്ങുകയാണെന്നു കാറ്റ് ഇന്ന് പറയുന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചുള്ള കാറ്റിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിനു നിരവധി പേരാണ് അഭിനന്ദനം അറിയിച്ചുകൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-10-10-14:52:01.jpg
Keywords: മന്ത്രവാ, പൈശാചി

21979
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ പോരാട്ടത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി
Content: വാഷിംഗ്ടണ്‍ ഡിസി: ഹമാസിന്റെ ഇസ്രായേലിലേക്കുള്ള അപ്രതീക്ഷിത നുഴഞ്ഞുകയറ്റവും അക്രമങ്ങളും ഇതേ തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിലും ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി. യുഎസ് മെത്രാന്‍ സമിതിയുടെ അന്താരാഷ്ട്ര നീതിന്യായ സമിതിയാണ് സമാധാന ആഹ്വാനവുമായും പ്രാര്‍ത്ഥന അറിയിച്ചും രംഗത്തുവന്നിരിക്കുന്നത്. വർദ്ധിച്ചുവരുന്ന നാശനഷ്ടങ്ങളും ശത്രുതപരമായ നിലപാടുകളും വിശുദ്ധ നാട് ഭീഷണി നേരിടുന്നതിന് കാരണമായി തീരുകയാണെന്ന് അന്താരാഷ്‌ട്ര നീതിയും സമാധാനവും സംബന്ധിച്ച യുഎസ്‌സിസിബിയുടെ കമ്മറ്റിയുടെ അധ്യക്ഷനായ ബിഷപ്പ് ഡേവിഡ് മല്ലോയ് പറഞ്ഞു. വ്യാപകമായ അക്രമത്തെ അപലപിക്കുന്നതില്‍ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പങ്കുചേരുകയാണെന്ന് ബിഷപ്പ് മല്ലോയ് പറഞ്ഞു. പരിശുദ്ധ പിതാവിന്റെ ഞായറാഴ്ച പ്രസംഗത്തിൽ നിന്നുള്ള വാക്കുകള്‍ ബിഷപ്പ് ഡേവിഡ് ഉദ്ധരിച്ചു: “ദയവായി ആക്രമണങ്ങളും ആയുധങ്ങളും അവസാനിപ്പിക്കുക. തീവ്രവാദവും യുദ്ധവും ഒരു തീരുമാനത്തിലേക്കും നയിക്കുന്നില്ല, മറിച്ച് നിരവധി നിരപരാധികളുടെ മരണത്തിലേക്കും കഷ്ടപ്പാടുകളിലേക്കും മാത്രമേ നയിക്കൂവെന്ന് മനസ്സിലാക്കട്ടെ''. വിശുദ്ധ നാടിനെ സ്നേഹിക്കുന്ന എല്ലാവരും അക്രമം അവസാനിപ്പിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും ബിഷപ്പ് ഡേവിഡ് ആഹ്വാനം ചെയ്തു. സമാധാനം പുലരുന്നതിനായി പ്രാര്‍ത്ഥന ആഹ്വാനവും അദ്ദേഹം നടത്തിയിട്ടുണ്ട്. അതേസമയം അക്രമം രൂക്ഷമാകുകയാണ്. ഹമാസുകാരായ 1500 പേരുടെ മൃതദേഹങ്ങൾ ഗാസ മുനമ്പിനു സമീപത്തു നിന്നും ഇസ്രായേലിൽ നിന്നുമായി കണ്ടെത്തിയെന്നും അതിർത്തിയിലെ നിയന്ത്രണം പൂർണമായി പിടിച്ചെടുത്തുവെന്നും സൈന്യം അറിയിച്ചു. . അതേസമയം ഇനിയും നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഉണ്ടാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഹമാസ് തകർത്ത അതിർത്തികൾ വീണ്ടും അടച്ചു. അതിർത്തിയിൽ നിന്നും എല്ലാവരേയും ഒഴിപ്പിച്ചുവെന്നും ഇസ്രായേൽ സൈനിക വക്താവ് റിച്ചാർഡ് ഹെച് അറിയിച്ചു. ഹമാസിന് എതിരെയുള്ള പോരാട്ടത്തിനായി 3,00,000 സൈനികരെയാണു ഇസ്രായേൽ രംഗത്തിറക്കിയിരിക്കുന്നത്. 1973ലെ യോം കിപ്പൂർ യുദ്ധത്തിനുശേഷമുള്ള എറ്റവും വലിയ പടയൊരുക്കമാണിത്. അന്ന് 4,00,000 സൈനികരെയാണു ഇസ്രായേൽ രംഗത്തിറക്കിയത്.
Image: /content_image/News/News-2023-10-10-17:43:15.jpg
Keywords: ഹമാസ, ഇസ്രായേ

21980
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ യുദ്ധം വേദനാജനകം: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ
Content: വത്തിക്കാന്‍ സിറ്റി: ഇസ്രായേലിൽ കടന്നാക്രമണം നടത്തികൊണ്ട് ഹമാസ് ആരംഭിച്ച അതിക്രമങ്ങളെ തുടര്‍ന്നു വിശുദ്ധ നാട്ടില്‍ സംഘർഷം പൊട്ടിപുറപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ. പ്രതിസന്ധിയില്‍ ഖേദം പ്രകടിപ്പിച്ച കർദ്ദിനാൾ യഥാർത്ഥ പ്രശ്‍നങ്ങൾക്ക് സമാധാനപരമായ ശാശ്വതപരിഹാരം കാണുവാനാണ് ശ്രമിക്കേണ്ടതെന്നും പറഞ്ഞു. ഇറ്റാലിയൻ നഗരമായ കമാൽഡോളിയിൽ ഒരു സാംസ്കാരിക പരിപാടിയിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. ശനിയാഴ്ച ഹമാസ് തീവ്രവാദികൾ അപ്രതീക്ഷിത ആക്രമണം നടത്തിയതിന് പിന്നാലെയാണ് അക്രമം രൂക്ഷമായതെന്നു കർദ്ദിനാൾ പറഞ്ഞു. മധ്യപൂർവേഷ്യയിലും ഇസ്രായേലിലും, പാലസ്തീനിലും, ഗാസ മുനമ്പിലും സംഭവിക്കുന്ന നിഷ്ഠൂരമായ ക്രൂരതകൾ വേദനാജനകമാണ്. ഇപ്പോള്‍ നടക്കുന്ന യുദ്ധങ്ങൾ അവസാനിക്കുവാൻ ഒന്നിച്ചു ചേർന്നുള്ള പ്രാർത്ഥന അനിവാര്യമാണ്. പൊട്ടിപ്പുറപ്പെട്ട യുദ്ധം എപ്രകാരം മുൻപോട്ടു പോകുമെന്നും, അതിന്റെ അന്ത്യം എന്തായിരിക്കുമെന്നും സങ്കല്പിക്കുവാൻ പോലും സാധിക്കാത്ത ഒരു അവസ്ഥയിലാണ്. ലോകം മുഴുവൻ ഒരു ഭ്രാന്താലയമായി മാറിക്കൊണ്ടിരിക്കുകയാണെന്നും കർദ്ദിനാൾ പറഞ്ഞു. മനുഷ്യജീവിതത്തിന്റെ നാശത്തിനു പുറമേ, സമാധാനത്തിന്റെ പ്രതീക്ഷകൾ നഷ്ട്ടപ്പെടുകയാണ്. നമ്മൾ, ബലം, അക്രമം, സംഘർഷം എന്നിവയിൽ മാത്രമാണ് ആശ്രയിക്കുന്നത്. എന്നാൽ യഥാർത്ഥ പ്രശ്നങ്ങൾ വ്യത്യസ്തമായ രീതികളിലൂടെ പരിഹരിക്കപ്പെടണം. സമാധാനത്തിനായി നാമെല്ലാവരും കൂട്ടായ പ്രാർത്ഥനയിൽ ഐക്യപ്പെടണം. ഇത്തരം ശ്രമങ്ങൾക്ക് യൂറോപ്പ് നൽകുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണ്. സമാനമായ സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ, സമാധാനപരമായ പരിഹാരം തേടാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് പിന്തുണ അര്‍പ്പിക്കുകയാണെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
Image: /content_image/News/News-2023-10-10-20:37:31.jpg
Keywords: വിശുദ്ധ നാ