Contents
Displaying 21531-21540 of 24998 results.
Content:
21941
Category: 1
Sub Category:
Heading: ദിവ്യകാരുണ്യ അത്ഭുതം കള്ളത്തരം ആണെന്ന് സ്ഥാപിക്കുവാന്‍ പഠനം നടത്തിയ ഡോ. റിക്കാര്‍ഡോ കാസ്റ്റനണ്‍ ഇന്ന് ദിവ്യകാരുണ്യ പ്രചാരകന്‍
Content: ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം കള്ളത്തരം ആണെന്ന് സ്ഥാപിക്കുവാന്‍ പഠനം നടത്തിയ ശാസ്ത്രജ്ഞനും ഡോക്ടറുമായ ഡോ. റിക്കാര്‍ഡോ കാസ്റ്റനണ്‍ ഇന്ന് ദിവ്യകാരുണ്യ ഭക്തന്‍. മെക്സിക്കോ പ്രിസണ്‍ കണ്‍ഫ്രറ്റേണിറ്റി സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സ് നയിക്കുവാനിരിക്കെയാണ്, കത്തോലിക്ക സഭയെയും ദിവ്യകാരുണ്യത്തെയും നിശിതമായി വിമർശിച്ചിരുന്ന ഡോ. റിക്കാർഡോ കാസ്റ്റനണിനെ ഉത്തമ കത്തോലിക്കനാക്കിയ സംഭവം വീണ്ടും മാധ്യമ ശ്രദ്ധ നേടുന്നത്. ന്യൂയോർക്കിലെ അത്യാധുനിക ലബോറട്ടറിയിൽ നടത്തിയ ശാസ്ത്രീയ പരീക്ഷണത്തിനൊടുവിൽ സുപ്രസിദ്ധ ഫോറൻസിക് പതോളജി വിദഗ്ധൻ ഡോ.ഫ്രെഡറിക്ക് തോമസ് സുഗിബെയുടെ ചോദ്യമാണ് റിക്കാര്‍ഡോയെ ക്രിസ്തുവിലേക്ക് അടുപ്പിച്ചത്. #{blue->none->b->എന്തായിരിന്നു ആ സംഭവം? }# 1996 ആഗസ്റ്റ് 18. ദേവാലയത്തിനു പിന്നിലുള്ള തിരിക്കാലുകളിലൊന്നിൽ ആരോ വലിച്ചെറിഞ്ഞുകളഞ്ഞ ഒരു തിരുവോസ്തി കിടക്കുന്നുണ്ടെന്ന് ഒരു സ്ത്രീ ഇടവക വികാരിയായ ഫാ. അലക്സാൺഡ്രോ പെസെറ്റിനെ അറിയിച്ചതാണ് അത്ഭുതങ്ങളുടെ ആരംഭം. ദിവ്യകാരുണ്യം സ്വീകരിച്ചയുടൻ ആരോ തുപ്പിക്കളഞ്ഞതാണെന്ന് മനസിലാക്കിയ വൈദികന്‍ തിരുവോസ്തി വെള്ളത്തില്‍ അലിയിക്കുവാന്‍ തീരുമാനിച്ചു. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തി ഭക്ഷിക്കാനാവാത്തവിധം കേടാവുകയോ നിലത്തുവീണ് അഴുക്കുപുരളുകയോ ചെയ്താൽ സഭയിലുടനീളം അനുവർത്തിക്കുന്ന പതിവാണിത്. ആ തിരുവോസ്തി വെള്ളത്തിൽ ഇട്ട് ലയിപ്പിക്കുക. ഇത്തരത്തിൽ തിരുവോസ്തി അലിഞ്ഞുചേർന്ന വെള്ളം മറ്റാരും ചവിട്ടികടന്നുപോകാത്ത ഒരിടത്ത് ഒഴുക്കിക്കളയുക. ഓവ് ചാലുകളിലേക്കു തുറക്കാതെ നേരെ ഭൂമിയിലേക്ക് പതിക്കത്തക്കവണ്ണം വെള്ളം ഒഴുകാനാകാവുംവിധം ഒരു സിങ്ക് ഓരോ ദേവാലയത്തിന്റെയും അൾത്താരയ്ക്ക് സമീപം ഇങ്ങനെ ക്രമീകരിച്ചിട്ടുണ്ടാകും. അതിനുവേണ്ടി അദ്ദേഹം ഈ തിരുവോസ്തി വെള്ളത്തിലിട്ട് സുരക്ഷിതസ്ഥാനത്തു സൂക്ഷിച്ചുവെച്ചു. എന്നാല്‍ പിന്നീട് അദ്ദേഹം ഇക്കാര്യം തന്നെ മറന്നുപോയി. ഓഗസ്റ്റ് 26, തിങ്കളാഴ്ച. ഒരാഴ്ചയ്ക്ക് ശേഷം ഇക്കാര്യം ഓര്‍ത്തപ്പോള്‍ തിരുവോസ്തി ലയിച്ചു തീർന്നോയെന്നറിയാൻ ഫാ. അലക്സാൺഡ്രോ സൂക്ഷിച്ചുനോക്കിയപ്പോള്‍ കണ്ടത് അസാധാരണ കാഴ്ചയായിരിന്നു. തിരുവോസ്തി ഒരു ചെറുകഷണം മാംസംപോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. പിന്നാലേ അന്നത്തെ ബ്യൂണസ് അയേഴ്സ് മെത്രാപ്പോലീത്തയായിരിന്ന ജോര്‍ജ്ജ് ബെര്‍ഗോളിയോയുടെ (ഇപ്പോള്‍ ഫ്രാന്‍സിസ് പാപ്പ) നിര്‍ദ്ദേശപ്രകാരം ഇത് ശാസ്തീയ പഠനത്തിന് വിധേയമാക്കുവാന്‍ തീരുമാനിക്കുകയായിരിന്നു. തെരഞ്ഞെടുക്കപ്പെട്ട സംഘത്തില്‍ അർജന്റീനയിലെ ന്യൂറോ സൈക്കോ ഫിസിയോളജിസ്റ്റ് ശാസ്ത്രജ്ഞൻ ഡോ. റിക്കാർഡോ കാസ്റ്റനണും ഉണ്ടായിരിന്നു. ബ്യൂണസ് അയേഴ്സ് അതിരൂപതയിൽ ഉണ്ടായ ദിവ്യകാരുണ്യ അത്ഭുതം ശാസ്ത്രീയ പരീക്ഷണത്തിന് വിധേയമാക്കുമ്പോഴും നിരീശ്വരവാദിയായ അയാൾക്ക് ആ ലക്ഷ്യം മാത്രമേ മനസിലുണ്ടായിരുന്നു, കത്തോലിക്ക സഭയിലെ പൊള്ളത്തരം തുറന്നുക്കാട്ടുക. പഠനത്തിന്റെ ഭാഗമായി റിക്കാര്‍ഡോ കാസ്റ്റനണ്‍ ദിവ്യകാരുണ്യത്തിന്റെ സാമ്പിള്‍ അമേരിക്കയിലെ സുപ്രസിദ്ധ ഫോറൻസിക് പതോളജി വിദഗ്ധൻ ഡോ. ഫ്രെഡറിക്ക് സുഗിബെക്കു കൈമാറി. സാമ്പിള്‍ എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിന്നില്ല. എന്നാല്‍ ഡോ. സുഗിബെയുടെ ഒരു ചോദ്യം അദ്ദേഹത്തിന്റെ മുന്‍ധാരണകളെ തകര്‍ത്തുകളയുകയായിരിന്നു. “മരിച്ച ഒരാളുടെ ഹൃദയകോശം മുറിച്ചെടുത്ത് നിങ്ങളെങ്ങനെയാണ് ജീവനോടെ എന്റെയരികിൽ എത്തിച്ചത്?" എന്നായിരിന്നു ഡോ. ഫ്രെഡറിക്ക് സുഗിബെയുടെ ചോദ്യം. അമേരിക്കയിലും യൂറോപ്പിലും ഫോറൻസിക് പതോളജി ശാസ്ത്ര ശാഖയിലെ അവസാന വാക്കായ ഡോക്ടറിന്റെ സംശയവും അത്ഭുതവും ഡോ.റിക്കാർഡോ കാസ്റ്റനണിനെ, ദിവ്യകാരുണ്യത്തില്‍ ഇന്നും ജീവിക്കുന്ന ക്രിസ്തുവിലേക്ക് അടുപ്പിക്കുകയും ലോകമെങ്ങും തന്റെ ദൈവാനുഭവത്തെ കുറിച്ച് സാക്ഷ്യം നൽകുന്ന വിശ്വസിയാക്കുകയുമായിരിന്നു. മനുഷ്യമാംസവും രക്തവുമാണ് പരിശോധിച്ച വസ്തുവെന്നും മനുഷ്യഹൃദയത്തിലെ ഇടതു വെൻട്രിക്കിളിൽ വാൽവിനടുത്തുള്ള കോശങ്ങളിലൊന്നാണിതെന്നും ഹൃദയസ്പന്ദനത്തെ നിയന്ത്രിക്കുന്നതാണ് സാമ്പിളിലെ പേശിയെന്നും എബി പോസിറ്റീവ് രക്ത ഗ്രൂപ്പാണിതെന്നും ഈ സാംപിൾ എടുക്കുന്ന സമയവും ഈ ഹൃദയത്തിനു ജീവനുണ്ടായിരുന്നുവെന്നും അന്ന് ഫ്രെഡറിക്ക് സുഗിബെ ഗവേഷണഫലത്തില്‍ കുറിച്ചു. എട്ടാം നൂറ്റാണ്ടില്‍ നടന്ന ലാൻസിയാനോ ദിവ്യകാരുണ്യ അത്ഭുതത്തെക്കുറിച്ചുള്ള 1971-ലെ ശാസ്ത്രീയ അന്വേഷണത്തിന്റെ കണ്ടെത്തലുകളുടെ ആവര്‍ത്തനമായിരിന്നു ഈ ഗവേഷണഫലവും. അമ്പരിപ്പിച്ച ഈ പഠനഫലത്തിന് പിന്നാലേ ഡോക്ടർ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ഇന്ന്‍ ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കുവാന്‍ തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ് ഡോ. റിക്കാര്‍ഡോ. Tag: Science has Proven the Real Presence in Eucharist, Eucharist miracle malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-10-03-17:43:15.jpg
Keywords: അത്ഭുത

21942
Category: 18
Sub Category:
Heading: “വിളിയറിഞ്ഞ് ഒരുമയോടെ വിളഭൂമിയിലേക്ക്” മുദ്രാവാക്യമുയർത്തി മിഷൻ ലീഗ് സംസ്ഥാനതല വാർഷിക സമ്മേളനം
Content: ചെമ്പേരി: ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ നിരവധി മാതൃകകളുണ്ടെന്നും മിഷൻ ലീഗിലൂടെ പ്രേഷിത പ്രവർത്തനം നടത്തുന്ന അല്‍മായർ മിഷ്ണറിയായി മാറുകയാണെന്നും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. “വിളിയറിഞ്ഞ് ഒരുമയോടെ വിളഭൂമിയിലേക്ക്” എന്ന മുദ്രാവാക്യമുയർത്തി ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ) സംസ്ഥാനതല വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. സിഎംഎൽ ചെമ്പേരി ശാഖയുടെ രംഗപൂജയോടെ ആരംഭിച്ച സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത ഡയറക്ടർ ഫാ. ജോസഫ് വടക്കേപ്പറമ്പിൽ സ്വാഗത പ്രഭാഷണവും സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ആമുഖ പ്രഭാഷണവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ തകിടിയേൽ റിപ്പോർട്ട് അവതരിപ്പിച്ചു. അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാൻ, ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട്, തലശേരി അതിരൂപത പ്രസിഡന്റ് ഷിജോ സ്രായിൽ, മലബാർ റീജണൽ ഓർഗനൈസർ രഞ്ജിത്ത് മുതുപ്ലാക്കൽ, ജനറൽ ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു. അന്തർദേശീയ ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ, അന്തർദേശീയ വൈസ് പ്രസിഡന്റ് ഏലിക്കുട്ടി എടാട്ട്, ദേശീയ റീജണൽ ഓർഗനൈസർ ബെന്നി മുത്തനാട്ട്, സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്നേഹ വർഗീസ്, എക്സിക്യൂട്ടീവ് അംഗം ആര്യ റെജി എന്നിവരും സന്നിഹിതരായിരുന്നു. രാവിലെ നടന്ന സിഎംഎൽ തലശേരി അതിരൂപത കൗൺസിൽ വികാരി ജനറാൾ മോൺ, സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഷിജോ സ്രായിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റെനിൽ കൊടിയംകുന്നേൽ റിപ്പോർട്ടും സെക്രട്ടറി ബിജു കൊച്ചുപൂവക്കോട്ട് കണക്കും അവതരിപ്പിച്ചു. സിഎംഎൽ സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി മുഖ്യ പ്രഭാഷണം നടത്തി. ചെമ്പേരി മേഖല ഡയറക്ടർ ഫാ.ഏബ്രഹാം കൊച്ചുപുരയിൽ, വൈസ് ഡയറക്ടർ സിസ്റ്റർ അലീന മരിയ എസ്എംഎസ്, മേഖലാ പ്രസിഡന്റ് ജെറിൻ ചേമ്പാലക്കുന്നേൽ, തലശേരി അതിരൂപത ജൂണിയർ പ്രസിഡന്റ് ആൽബിൻ മഠത്തിൽ, ജനറൽ ഓർഗനൈസർ അരുൺ പറയക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ റവ.ഡോ.ജേക്കബ് വെണ്ണായപ്പിള്ളിൽ “മിഷൻ ജ്യോതി” വാർത്താപത്രിക പ്രകാശനം ചെയ്തു. ഉച്ചയ്ക്ക് സ്നേഹവിരുന്നും നടന്നു.
Image: /content_image/India/India-2023-10-04-10:11:46.jpg
Keywords: മിഷൻ ലീഗ

21943
Category: 1
Sub Category:
Heading: വൈദികൻ ബിജെപി അംഗമായതിൽ എന്താണ് തെറ്റ്? സോഷ്യല്‍ മീഡിയ വിവാദത്തില്‍ പറയാനുള്ളത്..!
Content: ഇടുക്കി രൂപതാംഗമായ ഒരു വൈദികൻ ബിജെപി അംഗത്വം സ്വീകരിച്ചുവെന്ന പാർട്ടി പ്രഖ്യാപനത്തെയും അനുബന്ധ വാർത്തകളെയും മലയാളികൾ സമ്മിശ്ര വികാരത്തോടെയാണ് സ്വീകരിച്ചത്. ചിലരിൽ ആ വാർത്ത നടുക്കവും ക്ഷോഭവും ഉളവാക്കിയപ്പോൾ മറ്റുചിലരിൽ അത് നിഗൂഢമായ സന്തോഷത്തിന് കാരണമായി. രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരും ആ വാർത്ത ഒരേപോലെ കൗതുകത്തോടെയാണ് ശ്രവിച്ചത്. കാരണം, ഒരു കത്തോലിക്കാ വൈദികൻ പ്രത്യക്ഷ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് കേരളത്തിന്റെ പശ്ചാത്തലത്തിൽ അത്യപൂർവ്വമാണ്. എന്നാൽ, ആദ്യവാർത്ത പുറത്തുവന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ, രണ്ടാമത്തെ വാർത്തയുമെത്തി. വിവാദ നായകനായ വൈദികനെ ഇടവക വികാരി എന്ന ചുമതലയിൽനിന്ന് മാറ്റി നിർത്തിയിരിക്കുന്നു എന്നതായിരുന്നു അത്. സ്വാഭാവികമായും ആ വാർത്തയ്ക്കും മുഖ്യധാരാ മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകി. ഒരു കത്തോലിക്കാ വൈദികന്റെ ഭാഗത്തുനിന്നുള്ള ഇത്തരമൊരു നടപടിയെ അസ്വസ്ഥതയോടെ കണ്ട വലിയൊരു വിഭാഗം ക്രൈസ്തവർക്കും, മതേതര സമൂഹത്തിനും സഭാനേതൃത്വത്തിന്റെ നടപടി ആശ്വാസകരമായിരുന്നു. എന്നാൽ, ചെറിയൊരു വിഭാഗം പേർ കൂടുതൽ അസ്വസ്ഥരായി. #{blue->none->b-> കാനൻ നിയമം }# കത്തോലിക്കാ സഭയുടെ കാനൻ നിയമപ്രകാരം, രാഷ്ട്രീയ പാർട്ടികളിലും ലേബർ യൂണിയനുകളിലും മറ്റുമുള്ള സജീവ പങ്കാളിത്തം കത്തോലിക്കാ വൈദികന് നിഷിദ്ധമാണ് (Canon 384 §2). അത് ഏത് പാർട്ടിയെന്നോ അവരുടെ പ്രത്യയശാസ്ത്രം ഏത് എന്നോ ഉള്ള വ്യത്യാസം കൂടാതെയുള്ള സഭാനിയമമാണ്. എല്ലാ മനുഷ്യർക്കുമിടയിൽ സമാധാനവും ഐക്യവും സഹകരണവും വളർത്തുകയാണ് ക്രിസ്തുവിൽ എല്ലാത്തിനെയും അനുരഞ്ജിപ്പിക്കാൻ നിയുക്തനായിരിക്കുന്ന പുരോഹിതന്റെ ദൗത്യം (Canon 384 §1). ഇക്കാരണങ്ങളാൽ, പ്രസ്തുത വൈദികന്റെ പ്രവൃത്തി സ്വാഭാവികമായും ചട്ടവിരുദ്ധവും സഭാപരമായ നടപടികളെ ക്ഷണിച്ചുവരുത്തുന്നതുമായിരുന്നു എന്നുള്ളതിൽ തർക്കമില്ല. #{blue->none->b-> വിചിത്രമായ വിമർശനങ്ങൾ }# എന്നാൽ, യഥാർത്ഥത്തിൽ ഈ സംഭവത്തോട് യാതൊരു ബന്ധവുമില്ലെങ്കിലും, സഭയെയും സഭാനേതൃത്വത്തെയും വിമർശിക്കാൻ ഇതൊരു അവസരമായെടുത്ത ചിലർ ഉന്നയിച്ച ആരോപണങ്ങൾ മറ്റുചിലതാണ്. ബിജെപി പാർട്ടിയിൽ അംഗത്വം സ്വീകരിച്ചതായി സമ്മതിച്ച വൈദികനെ ഇടവക വികാരി എന്ന ചുമതലയിൽനിന്ന് മാറ്റി നിർത്തിയ നടപടിയെ പ്രത്യക്ഷത്തിൽ എതിർക്കുന്നില്ലെങ്കിലും അത്തരക്കാർ ഉയർത്തിയ പ്രധാന ചോദ്യങ്ങൾ ഇവയാണ്: - ബിജെപിയോട് ക്രൈസ്തവർക്ക് അയിത്തമില്ല എന്ന വാക്കുകൾ സഭ നിയമത്തിന് എതിരായിരുന്നില്ലേ? - റബർ വില കൂട്ടി നൽകിയാൽ ബിജെപിക്ക് വോട്ട് നൽകാം എന്ന വാക്കുകളിൽ പ്രശ്നമില്ലേ? ഇത്തരം ചോദ്യങ്ങൾക്ക് പുറമെ, ബിജെപി അനുകൂല സംഘടനകളെ സഭയും മെത്രാന്മാരും വളർത്തി എന്ന പതിവ് ആരോപണങ്ങളും ചിലർ ഉന്നയിക്കുന്നതായി കണ്ടു. ഇത്തരം ചോദ്യങ്ങൾക്കും അടിസ്ഥാനരഹിതമായ ആശങ്കകൾക്കും ദുരാരോപണങ്ങൾക്കും പിന്നിലുള്ള കാരണങ്ങൾ പലതാണ്. ഒന്നാമത്തെ കാരണം, ആത്യന്തികമായി സഭ എന്താണ് എന്നതിലുള്ള അവ്യക്തതയാണ്. എക്കാലത്തെയും സഭയുടെ ഇത്തരം വിഷയങ്ങളിലെ നിലപാടുകൾ എന്തായിരുന്നു എന്നുള്ളതിനപ്പുറം ചില സ്ഥാപിത താല്പര്യങ്ങളുടെ കടന്നുകയറ്റം സംഭവിച്ചിരിക്കുന്നത് മറ്റൊരു കാരണമാണ്. സഭയുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് സഭാനിയമം എന്തുപറയുന്നു എന്നുള്ളതും പൗരസ്ത്യ കാനൻ നിയമം 384 ൽ വ്യക്തമാണ്. സമാധാനവും ഐക്യവും പൊതുനന്മയുമാണ് അവിടെ അവതരിപ്പിക്കപ്പെടുന്ന പ്രധാന ആശയങ്ങൾ. രാഷ്ട്രീയ പശ്ചാത്തലത്തിൽ, ഏതെങ്കിലും ഒരു പക്ഷത്തിന്റെ ജിഹ്വയായി മാറുക എന്നുള്ളതോ, ഏതെങ്കിലും പക്ഷങ്ങളെ ശത്രു പക്ഷത്ത് നിലനിർത്തുക എന്നുള്ളതോ ആത്യന്തികമായി സഭയുടെ നിലപാടിന് വിരുദ്ധമാണ്. #{blue->none->b-> സഭയുടെ നിലപാടെന്ത്? }# ഭരണകർത്താക്കളുമായി നടക്കുന്ന കൂടിക്കാഴ്ചകളും, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി നടക്കുന്ന ചർച്ചകളും, പൊതുവിഷയങ്ങളുമായി ബന്ധപ്പെട്ട് സമവായത്തിനായുള്ള ശ്രമങ്ങളും മറ്റും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടുള്ള പ്രത്യേക അടുപ്പത്തിന്റെ ഭാഗമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ ചില വർഷങ്ങളായി നടന്നുവരുന്നതാണ്. വിവിധ സാമൂഹിക സാമുദായിക വിഷയങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന സഭാനേതൃത്വവും പ്രതിനിധികളും ഭരണപക്ഷവുമായി കൂടുതൽ കൂടിക്കാഴ്ചകൾ നടത്തിയേക്കാം. ഒരു വലിയ സമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ സംബന്ധിച്ച ആവശ്യങ്ങൾ അവർക്കുമുന്നിൽ പലവിധത്തിൽ ഉന്നയിക്കുന്നതും സ്വാഭാവികം. ഒരു പ്രത്യേക പക്ഷം മാത്രമാണ് രക്ഷകർ എന്നോ, ആ പ്രത്യേക പക്ഷം മാത്രമാണ് ശത്രുക്കൾ എന്നോ ധരിച്ച് സത്ബുദ്ധി നഷ്ടപ്പെട്ട് വിഹ്വലരായ ചില ന്യൂനപക്ഷങ്ങളാണ് ഒരേസമയം കടുത്ത തെറ്റിദ്ധാരണകൾക്ക് കീഴ്പ്പെടുന്നതും ഒപ്പം അബദ്ധ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നതും. ഭരിക്കുന്ന പാർട്ടിയായ ബിജെപിയോട് ക്രൈസ്തവർക്ക് അയിത്തമില്ല എന്ന് പറഞ്ഞാൽ, ബിജെപിയോടെന്നല്ല ആരോടും അയിത്തം പുലർത്താൻ ക്രൈസ്തവർക്ക് കഴിയില്ല എന്നുതന്നെയാണ് അർത്ഥം. നിലവിലുള്ള ഭരണത്തിന് കീഴിൽ ക്രൈസ്തവർക്ക് അരക്ഷിതാവസ്ഥ തോന്നേണ്ടതില്ല എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിലും തെറ്റില്ല. കാരണം, ക്രൈസ്തവന്റെ സുരക്ഷിതത്വം ദൈവകരങ്ങളിലാണ്. ഒരിക്കലും വാക്കുപാലിക്കാത്ത രാഷ്ട്രീയക്കാരോട്, വാക്കുപാലിച്ചിട്ടു വരൂ അപ്പോൾ വോട്ട് തരാം എന്ന് ആലങ്കാരികമായി പറഞ്ഞത് വിലപേശലായി വ്യാഖ്യാനിച്ചവരോട് സഹതാപം മാത്രം. #{blue->none->b-> നിലയ്ക്കാത്ത ആരോപണങ്ങൾ }# പ്രത്യക്ഷവും പരോക്ഷവുമായ സ്ഥാപിത താൽപ്പര്യങ്ങളോടെയും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയും ക്രൈസ്തവരായ ചിലർ ചില സംഘടനകളുമായി മുന്നോട്ടു വന്നിട്ടുള്ളത് കഴിഞ്ഞ കാലങ്ങൾക്കിടയിൽ കേരളം കണ്ടതാണ്. തെറ്റിദ്ധരിപ്പിക്കപ്പെട്ടോ വേണ്ടത്ര അറിവില്ലാതെയോ ചിലർ അവയുടെ സഹകരിച്ചിട്ടുണ്ടാവാം. എന്നാൽ, അത്തരം ചിലതെങ്കിലും സഭാനേതൃത്വത്തിന്റെ തീരുമാനപ്രകാരമോ, മൗനാനുവാദത്തോടെയും അറിവോടെയും കൂടെയോ ആണ് എന്ന വ്യാപക പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ട്. യാതൊരുവിധ അടിത്തറയുമില്ലാത്ത വ്യാജ ആരോപണങ്ങളെങ്കിലും ഇപ്പോഴും ചിലർ അത് ആവർത്തിക്കുന്നു. ദൂരത്തുനിന്നോ മറ്റാരുടെയെങ്കിലും കണ്ണടയിലൂടെയോ ഉള്ള കാഴ്ചയെയല്ല, കുറച്ചുകൂടി അടുത്തുനിന്നുള്ള വ്യക്തമായ നിരീക്ഷണമാണ് അവിടെ ആവശ്യം. ചില രാഷ്ട്രീയക്കാരോട് ചില വൈദികരോ മെത്രാന്മാരോ പ്രത്യേക അനുഭാവം പുലർത്തുന്നു എന്ന ആരോപണം വിവിധ പക്ഷങ്ങൾക്ക് വ്യത്യസ്തമായ രീതിയിലുണ്ട്. ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്ന സാമാന്യ തത്വമാണ് ഒരു കാരണം. പിന്നെ, ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോട് വ്യക്തിപരമായ അനുഭാവം ഒരു സാധാരണ വ്യക്തിക്ക് മാത്രമല്ല, വൈദികനോ മെത്രാനോ ഉണ്ടായിക്കൂടാ എന്ന് ശഠിക്കുന്നതിൽ അർത്ഥമില്ല. അത്, പ്രത്യക്ഷമായ രാഷ്ട്രീയ പ്രവർത്തനമായി മാറുന്നതിനെയാണ് സഭ വിലക്കിയിരിക്കുന്നത്. അതിനാൽത്തന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിച്ച പരിപാടികളിൽ അറിഞ്ഞോ അറിയാതെയോ ഒരു വൈദികൻ പങ്കെടുത്തു എന്നുള്ളത് മേൽപ്പറഞ്ഞ പ്രവൃത്തിയുമായി താരതമ്യം ചെയ്യാൻ പറ്റുന്ന ഒന്നല്ല. പ്രത്യക്ഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന്റെ പേരിൽ സഭാപരമായ നടപടികൾ നേരിട്ട വൈദികർ മുമ്പും ഉണ്ടായിട്ടുണ്ട്. ഫാ. ജോസഫ് വടക്കൻ ഒരു ഉദാഹരണമാണ്. #{blue->none->b-> ബിജെപിയുടെ രാഷ്ട്രീയം }# ബിജെപി എന്ന പാർട്ടി കേരളസമൂഹത്തിൽ, പ്രത്യേകിച്ച് ക്രൈസ്തവർക്കിടയിൽ വേരുറപ്പിക്കാൻ നടത്തിവരുന്ന നിരന്തര ശ്രമങ്ങളാണ് ഈ വിവാദങ്ങൾക്കെല്ലാം പശ്ചാത്തലം. ദേശീയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ആ പാർട്ടിയോട് പ്രത്യേകമായ വിരോധം സൂക്ഷിക്കുന്നവരും, സമീപകാലത്തെ ചില പ്രതിഭാസങ്ങളുടെ വെളിച്ചത്തിൽ പ്രത്യേകമായ അടുപ്പം സൂക്ഷിക്കുന്നവരും ഇന്ന് നമുക്കിടയിലുണ്ട്. ബിജെപി എന്ന രാഷ്ട്രീയ പാർട്ടിക്ക് പിൻബലമായി നിൽക്കുന്ന തീവ്ര ഹിന്ദുത്വ സംഘടനകൾ വിവിധ സംസ്ഥാനങ്ങളിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കടുത്ത പ്രതിസന്ധികൾ തിരിച്ചറിയുന്ന അനേകർക്ക് ബിജെപിയെ ആത്യന്തികമായി ഉൾക്കൊള്ളുക എളുപ്പമല്ല. എന്നാൽ, സാമ്പത്തികവും സാമൂഹികവുമായ വളർച്ച മുന്നിൽ കണ്ടുകൊണ്ട് മറ്റു ചിലർ ബിജെപിയെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. മണിപ്പൂരിലും, ബിജെപി ഭരിക്കുന്ന മറ്റു വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും ക്രൈസ്തവ സമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികളുടെ പശ്ചാത്തലം കൂടി ഇത്തരം ചർച്ചകൾക്ക് പിന്നിൽ കാണേണ്ടതുണ്ട്. സമീപകാലങ്ങളായി ക്രൈസ്തവരിൽ ഒരു വിഭാഗം ബിജെപിയോട് പ്രത്യേകമായ അനുഭാവം പ്രകടിപ്പിക്കുന്നെങ്കിൽ തന്നെ എന്ത് അധിക സുരക്ഷിതത്വമാണ് അത്തരം സംസ്ഥാനങ്ങളിലെ ക്രൈസ്തവ സമൂഹത്തിന് ലഭ്യമായിട്ടുള്ളത് എന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നു.
Image: /content_image/News/News-2023-10-04-11:17:54.jpg
Keywords: ബിജെപി

21944
Category: 24
Sub Category:
Heading: ഫ്രാൻസീസ് അസ്സീസി എന്തുകൊണ്ട് പുരോഹിതനായില്ല?
Content: ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയുടെ സ്ഥാപകൻ അസീസ്സിയിലെ വി. ഫ്രാൻസീസ് ഒരു വൈദീകനായിരുന്നില്ലന്നു എത്ര പേർക്കറിയാം? ഒരു വൈദീകനാകാനുള്ള യോഗ്യത ധാരാളം ഉണ്ടായിരുന്നിട്ടു ഒരു ഡീക്കനായിരിക്കാൻ തീരുമാനിച്ച വ്യക്തിയായിരുന്നു അസീസ്സിയിലെ വി. ഫ്രാൻസീസ്. ഫ്രാൻസീസിന്റെ ജീവിതത്തിൽ പുരോഹിതമാർക്കു വലിയ സ്ഥാനമാണ് നൽകിയിരുന്നത്. തോമസ് ചെലാനോ എഴുതിയ ഫ്രാൻസീസിന്റെ ജീവചരിത്രത്തിൽ ഫ്രാൻസിസ് പുരോഹിതന്മാരെ കാണുമ്പോൾ 'വലിയ വിശ്വാസത്തോടെ' അവരുടെ കൈകൾ ചുംബിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. അതിനു കാരണം തിരുപ്പട്ട സ്വീകരണ ദിവസം അവരുടെ കരങ്ങളിൽ സ്വീകരിച്ചിരുന്ന പ്രത്യേക അഭിഷേകം മൂലമാണ്. വിശുദ്ധ കുർബാനയോടു പ്രത്യേക ഭക്തി ഉണ്ടായിരുന്ന ഫ്രാൻസീസ് തിരുവോസ്തി അനുദിനം കൈകളിൽ എടുക്കുന്നവരുടെ കരങ്ങൾ എന്നും പവിത്രമായി കരുതി ആദരം നൽകിയിരുന്നു. ഫ്രാൻസിസ് അസീസ്സി പലപ്പോഴും ഇപ്രകാരം പറഞ്ഞിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു, “ഞാൻ ഒരു പുരോഹിതനെയും മാലാഖയും കാണുകയാണങ്കിൽ ഞാൻ ആദ്യം പുരോഹിതന്റെ മുമ്പിൽ മുട്ടുകുത്തു പിന്നീടു മാലാഖയുടെ മുമ്പിലും.കാരണം പുരോഹിതർ എന്നും ലോകത്തിനു യേശുവിനെ നൽകുന്നവരാണ്." പുരോഹിതരുടെ ധാർമ്മികത നോക്കാതെ തന്നെ ദൈവം ഒരു പ്രത്യേക ദൗത്യത്തിനായി വേർതിരിക്കപ്പെട്ടവരാണ് അവർ എന്ന ബോധ്യത്തോടെ അവരെ അങ്ങയെറ്റം ഫ്രാൻസീസ് ബഹുമാനിച്ചിരുന്നു. പൗരോഹിത്യത്തോടുള്ള ബഹുമാനവും പരിശുദ്ധ കുർബാനയോടുള്ള അകമഴിഞ്ഞ ഭക്തിയുമാണ് പുരോഹിതനാകുന്നതിൽ നിന്നും ഫ്രാൻസീസിനെ പിൻതിരിപ്പിച്ചത്. കത്തോലിക് എൻസൈക്ലോപീഡിയ അതിനെപ്പറ്റി പറയുന്നതു ഇപ്രകാരമാണ്: "വിശുദ്ധ കുർബാന യേശുവിന്റെ പീഡാസഹനത്തിന്റെ ഒരു തുടർച്ചയായതിനാൽ ഫ്രാൻസീസ് അസീസ്സിയുടെ ജീവിതത്തിൽ വിശുദ്ധ കുർബാനയ്ക്കു അതീവപ്രാധാന്യം ഉണ്ടായിരുന്നു. ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട എല്ലാ ഭക്തകൃത്യങ്ങൾക്കും ഫ്രാൻസിസിന്റെ ഹൃദയത്തിൽ ഒന്നാം സ്ഥാനം ഉണ്ടായിരുന്നു. വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട എല്ലാറ്റിനോടും ബഹുമാനം കാണിക്കാൻ വൈദീകരോടു പറയുക മാത്രമല്ല, ദൈവാലയങ്ങൾ അടിച്ചുവാരാനും, കൂദാശക്കുള്ള വിശുദ്ധ പാത്രങ്ങൾ കഴുകി വൃത്തിയാക്കാനും ആവശ്യമെങ്കിൽ വിശുദ്ധ കുർബാനയ്ക്കുള്ള ഓസ്തി തനിയെ നിർമ്മിക്കുന്നതിലും ഫ്രാൻസിസ് സന്നദ്ധനായിരുന്നു. വിശുദ്ധ കുർബാനയോടുള്ള അകമഴിഞ്ഞ ഭക്തി ബഹുമാനവും, പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത എത്രത്തോളം മഹത്തരമാണന്നു തിരിച്ചറിയുകയും ചെയ്തതിനാലാണ് എളിമയോടെ ആ വിശിഷ്ട പദവി സ്വീകരിക്കാതെ ഫ്രാൻസീസ് പിൻമാറിയത്". അൾത്താരയുടെ പടവുകൾ ചവിട്ടിക്കയറി ദൈവീക ശക്തിയാൽ ദിവ്യകാരുണ്യ അത്ഭുഭുതങ്ങൾ പ്രവർത്തിക്കാൻ അഭിഷിക്തരായ മറ്റു പുരോഹിതരെപ്പോലെ ഫ്രാൻസീസിനും യോഗ്യത ഉണ്ടായിരുന്നെങ്കിലും, ദൈവതിരുമുമ്പിൽ അയോഗ്യനായിരിക്കാൻ അദ്ദേഹം സ്വയം തീരുമാനിക്കുകയായിരുന്നു. പൗരോഹിത്യത്തിന്റെ വിശിഷ്ട പദവി മനസ്സിലാക്കി സ്വയം പിന്മാറിയ തുണ സഹോദരാ നീയാണു പൗരോഹിത്യ വിശുദ്ധിയുടെ നിത്യം നിലനിൽക്കുന്ന പുണ്യഗീതം.
Image: /content_image/SocialMedia/SocialMedia-2023-10-04-11:49:25.jpg
Keywords: ഫ്രാന്‍സിസ്ക്ക

21945
Category: 1
Sub Category:
Heading: സിറിയയിലെ ദുരിതബാധിതരായ ക്രൈസ്തവരെ സഹായിക്കാന്‍ 500,000 ഡോളറിന്റെ സഹായവുമായി എസിഎന്‍
Content: ആലപ്പോ: ഫെബ്രുവരിയില്‍ ഭൂകമ്പം ബാധിച്ച സിറിയയിലെ സഭയുടെ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനും പ്രാദേശിക ക്രിസ്ത്യാനികളെ പിന്തുണയ്ക്കുന്നതിനുമുള്ള രണ്ടാമത്തെ സാമ്പത്തിക സഹായ പാക്കേജിന് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് അംഗീകാരം നൽകി. ഫെബ്രുവരി 6ന് 8476 പേരുടെ ജീവനെടുത്ത വിനാശകരമായ ഭൂകമ്പത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ അനുഭവിച്ച രാജ്യത്തേക്ക് ഏകദേശം 500,000 യുഎസ് ഡോളർ അയയ്ക്കാനുള്ള തീരുമാനത്തിന് ഒക്ടോബർ 2നാണ് എയിഡ് ടു ദ ചർച്ച് ഇൻ നീഡ് അംഗീകാരം നല്‍കിയത്. വീടുകള്‍ കൂടാതെ നിരവധി ദേവാലയങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. സഹായ പാക്കേജിലൂടെ ഒമ്പത് പള്ളികളുടെയും ആശ്രമങ്ങളുടെയും രണ്ട് സ്കൂളുകളുടെയും ഒരു കിന്റർഗാർട്ടൻ, ഒരു കമ്മ്യൂണിറ്റി സെന്റർ, ഒരു യുവജന കേന്ദ്രം എന്നിവയുടെ അറ്റകുറ്റപ്പണികളും നടക്കുന്നുണ്ട്. മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുതിയ ട്രക്ക് വാങ്ങുമെന്നും സിറിയ ഉള്‍പ്പെടെയുള്ള മധ്യപൂര്‍വേഷ്യയിലെ എസിഎന്‍ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന സേവ്യര്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. സഭയെ വീണ്ടെടുക്കാനും ഏറ്റവും ദുർബലരായവരെ സേവിക്കുന്നത് തുടരാനും ഇപ്പോഴും പ്രതിസന്ധിയിലായിരിക്കുന്ന ഒരു രാജ്യത്ത് അതിന്റെ ഏറ്റവും അടിസ്ഥാനപരമായ അജപാലന പ്രവർത്തനങ്ങൾ തുടരാനും സഹായിക്കുമെന്നും ബിസിറ്റ്സ് കൂട്ടിച്ചേര്‍ത്തു. സഹായ പാക്കേജിന്റെ 62% ആലപ്പോയ്ക്ക് അനുവദിക്കും, അവിടെ രണ്ട് സ്‌കൂളുകളും ഒരു കെയർ സെന്ററും പുനഃസ്ഥാപിക്കും. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തിക്കഴിയുമ്പോള്‍ സുരക്ഷിതമായ അന്തരീക്ഷത്തിൽ വിദ്യാഭ്യാസം തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സംഘടന പ്രസ്താവിച്ചു. ആലപ്പോ, ഹോംസ്, ലതാകിയ, ഹാമ എന്നിവയുൾപ്പെടെ ഗണ്യമായ ക്രിസ്ത്യൻ ജനസംഖ്യയുള്ള നിരവധി സിറിയൻ നഗരങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്.
Image: /content_image/News/News-2023-10-04-13:56:42.jpg
Keywords: സിറിയ

21946
Category: 1
Sub Category:
Heading: ജപമാല രാജ്ഞിയുടെ തിരുനാളിന് ഒരുക്കവുമായി മെക്സിക്കോ
Content: മെക്സിക്കോ സിറ്റി: ജപമാല രാജ്ഞിയുടെ തിരുനാളിന് ഒരുക്കവുമായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോ. ഒക്ടോബർ 7ന് മെക്‌സിക്കോ സിറ്റിയിലെ സാൻ ഫെലിപ്പെ കേന്ദ്രത്തില്‍ വൈകുന്നേരം 5 മണിക്ക്, ആരംഭിക്കുന്ന ജപമാല പ്രദിക്ഷണത്തില്‍ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സംബന്ധിക്കും. മെക്സിക്കോയിലെ മെട്രോപൊളിറ്റൻ കത്തീഡ്രലും നാഷണൽ പാലസും സ്ഥിതി ചെയ്യുന്ന സ്ക്വയറിലായിരിക്കും സമാപന ചടങ്ങ്. കഴിഞ്ഞ വര്‍ഷം നടത്തിയ പൊതുജപമാല സമര്‍പ്പണം വലിയ വിജയമായിരിന്നു. തുടർച്ചയായ രണ്ടാം വർഷവും കത്തോലിക്കാ സംഘടനയായ റൊസാരിയോസ് ഡി മെക്സിക്കോയുടെ നേതൃത്വത്തിലാണ് കന്യകാമറിയത്തിന്റെ മധ്യസ്ഥതയിലൂടെ ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ട് വിശ്വാസി സമൂഹം പ്രാര്‍ത്ഥിക്കുക. ഗ്വാഡലൂപ്പയിലെ കന്യകയുടെ പ്രത്യക്ഷപ്പെടല്‍, ലെപാന്റോ യുദ്ധത്തിൽ ജപമാല രാജ്ഞിയുടെ ഇടപെടല്‍ തുടങ്ങീയ കാര്യങ്ങളാല്‍ മെക്സിക്കോ അനുഗ്രഹിക്കപ്പെട്ടവരാണെന്ന് റൊസാരിയോസ് ഡി മെക്സിക്കോയുടെ അധ്യക്ഷന്‍ വിക്ടർ കുര്‍ട്ട് പറഞ്ഞു. ലെപാന്റോ യുദ്ധത്തിൽ ദൈവമാതാവിന്റെ മാധ്യസ്ഥമില്ലായിരിന്നുവെങ്കില്‍ മെക്സിക്കോ നിലനിൽക്കില്ലായെന്നും ഇഡബ്ല്യുടിഎന്നിന് നൽകിയ അഭിമുഖത്തിൽ കുർട്ട് കൂട്ടിച്ചേര്‍ത്തു. രാജ്യത്തിലെ ഭൂരിഭാഗവും കത്തോലിക്ക വിശ്വാസം പിന്തുടരുന്നവരാണ്.
Image: /content_image/News/News-2023-10-04-17:23:30.jpg
Keywords: മെക്സിക്കോ

21947
Category: 1
Sub Category:
Heading: ആഗോള സിനഡില്‍ മെത്രാന്മാര്‍ക്ക് പുറമേ വോട്ട് ചെയ്യുവാന്‍ അര്‍ഹത നേടിയ 10 പേരില്‍ ഇരുപത്തിരണ്ടുകാരിയും
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന സിനഡില്‍ അമേരിക്കയെയും കാനഡയെയും പ്രതിനിധീകരിച്ച് മെത്രാന്‍മാര്‍ക്ക് പുറമേ വോട്ട് ചെയ്യുവാന്‍ അര്‍ഹത നേടിയ 10 പേരില്‍ ഇരുപത്തിരണ്ടുകാരിയും. ഫിലാഡെല്‍ഫിയായിലെ സെന്റ് ജോസഫ് സര്‍വ്വകലാശാലയിലെ ഫിസിസിക്സ്, തിയോളജി വിദ്യാര്‍ത്ഥിനിയും, പോളിഷ് സ്വദേശിനിയുമായ ജൂലിയ ഒസേകയാണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്. ഇന്ന് ഒക്ടോബര്‍ 4 മുതല്‍ 28 വരെ വത്തിക്കാനില്‍വെച്ചാണ് സിനഡ് നടക്കുക. 2022-ലാണ് ഒസേക ഫിലാഡെല്‍ഫിയ അതിരൂപതയിലെ കാത്തലിക് ഹയര്‍ എജ്യൂക്കേഷന്റെ സിനഡാലിറ്റി (എസ്.സി.എച്ച്.ഇ.എ.പി) വിദ്യാര്‍ത്ഥി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. സൂനഹദോസില്‍ വിദ്യാര്‍ത്ഥികളുടെ ശബ്ദത്തിനും പ്രാധാന്യം കൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായതാണ് എസ്.സി.എച്ച്.ഇ.എ.പി. കഴിഞ്ഞ വര്‍ഷം കോളേജുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ലാ സല്ലെ സര്‍വ്വകലാശാലയില്‍ ഫിലാഡെല്‍ഫിയ ആര്‍ച്ച് ബിഷപ്പ് നെല്‍സണ്‍ പെരേസിന്റെ നേതൃത്വത്തില്‍ ഒരു കൂടിക്കാഴ്ച നടന്നിരുന്നു. ഈ കൂടിക്കാഴ്ചക്ക് ശേഷമാണ് എസ്.സി.എച്ച്.ഇ.എ.പി അംഗങ്ങളില്‍ ഒസേക ഉള്‍പ്പെടെ മൂന്ന്‍ പേരെ സൂനഹദോസിന്റെ നോര്‍ത്ത് അമേരിക്കന്‍ ഭൂഖണ്ഡത്തിലെ അസംബ്ലി അംഗങ്ങളായി തെരഞ്ഞെടുത്തത്. സഭ ആളുകളെ കേള്‍ക്കുവാനും, ക്ഷണിക്കുവാനും, വലിയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ പങ്കെടുപ്പിക്കുവാനും തുടങ്ങിയതിന്റെ അടയാളമാണ് ഈ നടപടിയെന്നു ഒസേക പറഞ്ഞു. ഇതാദ്യമായാണ് ഒരു സൂനഹദോസില്‍ മെത്രാന്‍മാര്‍ അല്ലാത്തവര്‍ കൂടി വോട്ടിംഗ് പ്രതിനിധികളായി പങ്കെടുക്കുന്നത്. ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്ത 366 വോട്ടിംഗ് പ്രതിനിധികളില്‍ മൂന്നിലൊരു ഭാഗവും അല്‍മായരും, വൈദികരും, സന്യാസിനിമാരും, ഡീക്കന്‍മാരുമാണ്. ഇതില്‍ 54 പേര്‍ വനിതകളാണ്. സെന്റ് ജോസഫ് സര്‍വ്വകലാശാലയുടെ പ്രസിദ്ധമായ ജോണ്‍ പി. മക്നള്‍ട്ടി പ്രോഗ്രാമിന്റെ സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുള്ള ഏക വനിതയാണ് ഒസേക. വ്യോമിംഗ് സര്‍വ്വകലാശാലയിലെ അണ്ടര്‍ ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിയുമായ വ്യാട്ട് ഒലിവാസും വോട്ടിംഗില്‍ പങ്കെടുക്കുന്നുണ്ട്.
Image: /content_image/News/News-2023-10-04-18:21:14.jpg
Keywords: വോട്ട

21948
Category: 1
Sub Category:
Heading: ഏഷ്യയിലെ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ കർദ്ദിനാൾ ടെലസ്‌ഫോർ ടോപ്പോ ദിവംഗതനായി
Content: റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചി അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ ടെലസ്‌ഫോർ പ്ലാസിഡസ് ടോപ്പോ ദിവംഗതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരിന്നു അന്ത്യം. 84 വയസ്സായിരുന്നു. അതിരൂപത നടത്തുന്ന കോൺസ്റ്റന്റ് ലീവ്‌സ് ഹോസ്പിറ്റൽ & റിസർച്ച് സെന്ററിൽവെച്ചായിരുന്നു അന്ത്യമെന്ന് റാഞ്ചി സഹായ മെത്രാൻ തിയോഡോർ മസ്‌കരനാസ് പറഞ്ഞു. നോർത്തേൺ മിഷൻ ഏരിയയിൽ നിന്നുള്ള ആദ്യത്തെ കർദ്ദിനാളും, കർദ്ദിനാൾ കോളേജിൽ അംഗമാകുന്ന ഏഷ്യയിലെ ആദിവാസി ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ വ്യക്തി കൂടിയായിരിന്നു അദ്ദേഹം. 1939 ഒക്ടോബർ 15-ന് ജാർഖണ്ഡിലെ ചെയിൻപൂരിൽ ഒറോൺ ഗോത്രവർഗ കുടുംബത്തിലെ പത്ത് മക്കളിൽ എട്ടാമനായാണ് ടോപ്പോ ജനിച്ചത്. 1969-ല്‍ വൈദികനായി. 1984-ൽ റാഞ്ചിയുടെ ആർച്ച് ബിഷപ്പായി ചുമതലയേറ്റ ടോപ്പോ 2018-ൽ സ്ഥാനമൊഴിയുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു. 2003-ൽ അന്നത്തെ മാര്‍പാപ്പയായിരിന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് കർദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. 2005-ലെ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവിൽ കർദ്ദിനാൾ ടെലസ്‌ഫോർ ടോപ്പോയും പങ്കെടുത്തിരിന്നു. 2004-ലും 2006-ലും രണ്ട് തവണ ഭാരതത്തിന്റെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരിന്നു. 2001 മുതൽ 2004 വരെയും 2011 മുതൽ 2013 വരെയും ലത്തീൻ റീത്ത് ബിഷപ്പുമാർ മാത്രമുള്ള കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. മൃതസംസ്കാരം തീരുമാനിച്ചിട്ടില്ല.
Image: /content_image/News/News-2023-10-04-19:04:21.jpg
Keywords: ജാര്‍ഖ

21949
Category: 1
Sub Category:
Heading: ഇത് രാഷ്ട്രീയ സമ്മേളനമല്ല, മറിച്ച് പരിശുദ്ധാത്മാവിൽ വിളിച്ചുകൂട്ടപ്പെട്ട കൂട്ടായ്മ: സിനഡിന്റെ ഉദ്ഘാടന ദിവ്യബലിയില്‍ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ധ്രുവീകരിക്കപ്പെട്ട സഭായോഗമല്ല, മറിച്ച് കൃപയുടെയും കൂട്ടായ്മയുടെയും ഇടമാണ് സിനഡ് സമ്മേളനമെന്നും പരിശുദ്ധാത്മാവിൽ വിളിച്ചുകൂട്ടപ്പെട്ട കൂട്ടായ്മയാണിതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഒക്ടോബർ 4ന് മെത്രാന്മാരുടെ സിനഡിന്റെ പതിനാറാം സാധാരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടന ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അങ്കണത്തിൽ ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമ്മികത്വത്തിലായിരിന്നു ബലിയര്‍പ്പണം. നമുക്ക് അവനായി സ്വയം തുറന്നുകൊടുക്കാമെന്നും അവൻ സിനഡിന്റെ നായകനാകട്ടെയെന്നും നമുക്ക് അവനോടൊപ്പം വിശ്വാസത്തോടെയും സന്തോഷത്തോടെയും നടക്കാമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. പ്രിയ കർദ്ദിനാളന്മാരും മെത്രാന്മാരുമായ സഹോദരരേ, സഹോദരീസഹോദരന്മാരേ, നമ്മൾ മെത്രാന്മാരുടെ സിനഡിന്റെ പൊതുസമ്മേളനത്തിൻറെ ഉദ്ഘാടനവേളയിലാണ്. മാനുഷിക തന്ത്രങ്ങളോ രാഷ്ട്രീയ കണക്കുകൂട്ടലുകളോ പ്രത്യയശാസ്ത്ര പോരാട്ടങ്ങളോ തീർത്ത, തീർത്തും സ്വാഭാവികമായ ഒരു വീക്ഷണം നമുക്ക് ആവശ്യമില്ല. നാം ഇവിടെ ഒന്നുചേർന്നിരിക്കുന്നത് ഒരു കാര്യാലോചനാ യോഗം ചേരുന്നതിനോ നവീകരണ പദ്ധതി നടപ്പാക്കുന്നതിനോ അല്ല. അതിനല്ല. പിതാവിനെ സ്തുതിക്കുകയും ക്ലേശിതരെയും മർദ്ദിതരെയും സ്വീകരിക്കുകയും ചെയ്യുന്ന യേശുവിൻറെ വീക്ഷണത്തോടുകൂടി ഒത്തൊരുമിച്ച് ചരിക്കാനാണ് നാം ഇവിടെ സമ്മേളിച്ചിരിക്കുന്നത്. അതിനാൽ നമുക്ക് യേശുവിൻറെ നോട്ടത്തിൽ നിന്ന് ആരംഭിക്കാം, അത് അനുഗ്രഹദായകവും സ്വാഗതം ചെയ്യുന്നതുമായ നോട്ടമാണ്. ദൈവത്തിൻറെ പ്രവർത്തനത്തെക്കുറിച്ച് ചിന്തിക്കുകയും വർത്തമാനകാലത്തെ വിവേചിച്ചറിയുകയും ചെയ്യുന്ന ഒരു സഭയാകാൻ അവിടുന്നു നമ്മെയും ക്ഷണിക്കുന്നു. നമ്മുടെ കാലത്തെ ചിലപ്പോഴൊക്കെ പ്രക്ഷുബ്ധമായ തിരമാലകൾക്കിടയിൽ, ഈ സഭ നിരാശപ്പെടുന്നില്ല, പ്രത്യയശാസ്ത്ര പഴുതുകൾ തേടുന്നില്ല, നേടിയെടുത്ത ബോധ്യങ്ങൾകൊണ്ട് സ്വയം പ്രതിരോധം തീർക്കുന്നില്ല, സൗകര്യപ്രദമായ പരിഹാരങ്ങൾക്ക് വഴങ്ങുന്നില്ല, തൻറെ അജണ്ട നിർദ്ദേശിക്കാൻ ലോകത്തെ അനുവദിക്കുന്നില്ല. ഇതാണ് സഭയുടെ ആത്മീയ ജ്ഞാനമെന്നും പാപ്പ പറഞ്ഞു. നാം അവനുള്ളവരാണ്, - ഇത് നമുക്ക് ഓർക്കാം - അവനെ ലോകത്തിലേക്ക് സംവഹിക്കാൻ മാത്രമാണ് നാം നിലനിൽക്കുന്നത്. പൗലോസ് അപ്പോസ്തലൻ നമ്മോട് പറഞ്ഞതുപോലെ, "നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറെ ക്രൂശിൽ അല്ലാതെ മറ്റൊന്നിലും നമുക്ക് മേന്മയില്ല " (ഗലാ 6:14). ഇത് മതി, നമുക്ക് അവൻ മതി. നമുക്ക് ഭൗമിക മഹത്വങ്ങൾ ആവശ്യമില്ല, ലോകത്തിൻറെ ദൃഷ്ടിയിൽ നമ്മെത്തന്നെ സുഭഗരാക്കാൻ നാം ആഗ്രഹിക്കുന്നില്ല, മറിച്ച് സുവിശേഷ സാന്ത്വനത്താൽ ലോകത്തിലെത്താനും, ദൈവത്തിൻറെ അനന്തമായ സ്നേഹത്തിന് എല്ലാവർക്കും മെച്ചപ്പെട്ട സാക്ഷ്യം വഹിക്കാനും നാം ആഗ്രഹിക്കുന്നു. പരിശുദ്ധാരൂപിയാണ് സിനഡിന്റെ നായകനെന്നും അവനോടൊപ്പം വിശ്വാസത്തോടെയും സന്തോഷത്തോടെയും നടക്കാമെന്ന വാക്കുകളോടെയുമാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്. വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുന്നാൾ ദിനമായ ഇന്നലെ ആരംഭിച്ച സിനഡിന്റെ ആദ്യഘട്ട സമ്മേളനം ഈ മാസം 29നു സമാപിക്കും.
Image: /content_image/News/News-2023-10-05-11:33:02.jpg
Keywords: പാപ്പ

21950
Category: 18
Sub Category:
Heading: കെസിബിസി ജാഗ്രത സദസ് ഉദ്‌ഘാടനം ചെയ്തു
Content: കെസിബിസി ജാഗ്രത കമ്മീഷന്റെ ആഭിമുഖ്യത്തിൽ പാലാരിവട്ടം പിഒസിയിൽ ആരംഭിച്ച പ്രതിമാസ ചർച്ചാവേദിയായ കെസിബിസി ജാഗ്രത സദസിന്റെ ഭാഗമായി ക്രിസ്തീയ "ന്യൂനപക്ഷ അവകാശങ്ങൾ, വെല്ലുവിളികളും സാധ്യതകളും" എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കപ്പെട്ടു. കെസിബിസിയുടെ വിവിധ കമ്മീഷനുകളുടെയും വിവിധ സംഘടനകളുടെയും ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനം മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്‌ഘാടനം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അധ്യക്ഷത വഹിച്ച ജാഗ്രത സദസിൽ, ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച കമ്മീഷന്റെ ചെയർമാൻ ജസ്റ്റിസ് ജെ.ബി. കോശി മുഖ്യ പ്രഭാഷണം നടത്തി. കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ സ്വാഗതമാശംസിച്ചു. പ്രഫ. കെ.എം. ഫ്രാൻസിസ് ചർച്ചയിൽ മോഡറേറ്റർ ആയിരുന്നു. ഈ കാലഘട്ടത്തിൽ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധികൾ, പിന്നാക്കാവസ്ഥ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ജാഗ്രത സദസിൽ ചർച്ച ചെയ്യപ്പെട്ടു.
Image: /content_image/India/India-2023-10-05-15:20:31.jpg
Keywords: കെസിബിസി