Contents
Displaying 21511-21520 of 24998 results.
Content:
21921
Category: 18
Sub Category:
Heading: ഡോ. സ്വാമിനാഥൻ തലമുറകൾക്ക് വഴികാട്ടി: കർദ്ദിനാൾ ജോർജ് ആലഞ്ചേരി
Content: കാക്കനാട്: പ്രമുഖ കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ്. സ്വാമിനാഥൻ തലമുറകൾക്ക് വഴിക്കാട്ടിയ പ്രതിഭയെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഡോ. സ്വാമിനാഥന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച കർദ്ദിനാൾ ആലഞ്ചേരി അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ നാടിന്റെ സമഗ്രവികസനത്തിന് വഴിതെളിച്ചെന്നും രാജ്യത്തിന്റെ കാർഷിക വികസനത്തിനുവേണ്ടി അദ്ദേഹം തന്റെ ജീവിതംതന്നെ സമർപ്പിച്ചുവെന്നും അനുസ്മരിച്ചു. കേരളത്തിന്റെ കാർഷികപശ്ചാത്തലത്തിൽനിന്നും ആരംഭിച്ച ഡോ. സ്വാമിനാഥന്റെ ജീവിതയാത്ര അത്ഭുതകരമായ വഴികളിലൂടെയാണ് മുന്നോട്ടുപോയത്. ഇന്ത്യയിലും വിദേശത്തുമായി നേടിയ ഉന്നത വിദ്യാഭ്യാസത്തിലൂടെ സ്വായത്തമാക്കിയ തന്റെ അറിവ് നമ്മുടെ രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി അദ്ദേഹം വിനിയോഗിച്ചു. പട്ടിണിയുടെ ഭീകരമുഖം നേരിട്ടുകണ്ട അദ്ദേഹം മനുഷ്യരുടെ വിശപ്പ് മാറ്റുന്നതിനുവേണ്ടി ക്രിയാത്മകമായ പദ്ധതികൾ ആവിഷ്‌കരിക്കുകയും അവ നടപ്പിലാക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. നാടിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് അദ്ദേഹം നടത്തിയ ഗവേഷണങ്ങളും വിഭാവനം ചെയ്ത പദ്ധതികളും പത്മശ്രീ, പത്മഭൂഷൻ, പത്മവിഭൂഷൻ തുടങ്ങിയ നിരവധി അവാർഡുകൾക്ക് അദ്ദേഹത്തെ അർഹനാക്കി. കുട്ടനാട്ടിലെ നെൽകൃഷിയുടെ സംരക്ഷണത്തിനുവേണ്ടി അദ്ദേഹം മുന്നോട്ടുവെച്ച പദ്ധതിയും ഏറെ ശ്രദ്ധേയമായിരുന്നു. ഡോ. സ്വാമിനാഥനുമായുള്ള വ്യക്തിപരമായ ബന്ധം കർദിനാൾ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ദർശനങ്ങളും കർമ്മധീരതയും സ്വായത്തമാക്കി രാജ്യത്തിന്റെ കാർഷിക പുരോഗതിക്കുവേണ്ടി സമർപ്പണം ചെയ്യുന്നതാണ് ഡോ. സ്വാമിനാഥന് നൽകാവുന്ന ഏറ്റവും വലിയ ബഹുമതിയെന്ന് മാർ ആലഞ്ചേരി പ്രസ്താവിച്ചു.
Image: /content_image/India/India-2023-09-29-11:00:25.jpg
Keywords: ആലഞ്ചേരി

21922
Category: 1
Sub Category:
Heading: ചരിത്രത്തിലാദ്യമായി മെത്രാൻ സിനഡിൽ അഞ്ച് സന്യാസിനികള്‍; ഇന്ത്യയില്‍ നിന്നും പ്രതിനിധി
Content: വത്തിക്കാന്‍ സിറ്റി: ഒക്ടോബർ 4 മുതൽ 29 വരെ വത്തിക്കാനിൽവെച്ച്, മെത്രാൻ സിനഡിന്റെ പതിനാറാമത് സാധാരണ പൊതുസമ്മേളനം നടക്കുവാനിരിക്കെ ചരിത്രത്തിൽ ആദ്യമായി മെത്രാൻ സിനഡിന്റെ ആദ്യ സെഷനിൽ പങ്കെടുക്കുന്ന അഞ്ചു സന്യസ്‌തരുടെ പേരുകള്‍ പുറത്തുവിട്ടു. സന്യസ്‌തരുടെ ജനറൽ സുപ്പീരിയറുമാരുടെ അന്താരാഷ്ട്രയൂണിയന്റെ പ്രസിഡന്റ് സി. മേരി ബറോൺ ഓഎല്‍എ ആണ് ഇത് സംബന്ധിച്ച വിവരം ഇന്നലെ സെപ്റ്റംബർ 28 വ്യാഴാഴ്ച പത്രക്കുറിപ്പിലൂടെ അറിയിച്ചത്. സി. മേരി ബറോണിനെ കൂടാതെ എക്സിക്യൂട്ടീവ് സെക്രട്ടറി സി. പാത്രീസ്യ മുറേ IBVM, സി. എലിസബത്ത് മേരി ഡേവിസ് RSM, സി.എലീസേ ഇസേരിമാന Op. S.D.N, സി. മരിയ നിർമാലിനി A.C, എന്നിവരായിരിക്കും സിനഡിന്റെ ആദ്യ സെഷനിൽ സംബന്ധിക്കുക. ഇതില്‍ അപ്പസ്തോലിക് കാർമൽ സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ മരിയ നിർമാലിനി, ഇന്ത്യയിലെ സന്യസ്തരുടെ കൂട്ടായ്മയായ റിലീജിയസ് ഇന്ത്യ കോൺഫറൻസിന്റെ പ്രസിഡന്‍റ് കൂടിയാണ്. മംഗളൂരുവില്‍ വേരുകളുള്ള മുംബൈ സ്വദേശിനിയാണ് സി. മരിയ. സന്യാസിനി സമൂഹങ്ങളുടെ ജനറൽ സുപ്പീരിയറുമാരുടെ അന്താരാഷ്ട്ര യൂണിയനിൽ അംഗങ്ങളായുള്ള 2000 കോൺഗ്രിഗേഷനുകളിലെ ആറു ലക്ഷത്തിലധികം സന്യസ്‌തരെ പ്രതിനിധീകരിച്ചായിരിക്കും ഈ അഞ്ചു സന്യസ്‌തര്‍ സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിൽ പങ്കെടുക്കുക. 2014-ൽ നടന്ന കുടുംബങ്ങളെ സംബന്ധിച്ച സിനഡിൽ ഫ്രാൻസിസ് പാപ്പയാണ് തങ്ങളെ ആദ്യമായി ശ്രോതാക്കളെന്ന നിലയിൽ ഒരു സിനഡിലേക്ക് ക്ഷണിച്ചതെന്ന് സി. മേരി ബറോൺ പത്രക്കുറിപ്പിൽ അനുസ്മരിച്ചു. പിന്നീടങ്ങോട്ട് നടന്ന സിനഡുകളിൽ സന്യസ്‌തരുടെ ജനറൽ സുപ്പീരിയറുമാരുടെ അന്താരാഷ്ട്ര യൂണിയൻ പ്രതിനിധികൾക്ക് ശ്രോതാക്കളായി സംബന്ധിക്കുവാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും, ഇത്തവണ പൂർണ്ണമായ അംഗത്വത്തോടെ തങ്ങൾക്ക് പങ്കെടുക്കുവാനുള്ള സാഹചര്യമാണ് പാപ്പാ ഒരുക്കിയതെന്നും അതിന് തങ്ങൾ നന്ദിയുള്ളവരാണെന്നും സി. ബറോൺ അറിയിച്ചു. സഭയുടെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ വനിതകള്‍ക്ക് പ്രത്യേക പ്രാതിനിധ്യം നല്‍കി ശ്രദ്ധ നേടിയ വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പ. അതേസമയം വനിത പൌരോഹിത്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളെ പാപ്പ തള്ളിക്കളഞ്ഞിട്ടുമുണ്ട്.
Image: /content_image/News/News-2023-09-29-11:58:37.jpg
Keywords: വനിത, ആദ്യ

21923
Category: 1
Sub Category:
Heading: ആണവായുധങ്ങളുടെ പൂർണമായ ഉന്മൂലനത്തിനു കൂട്ടായ പ്രതികരണം ആവശ്യം: യുഎന്നില്‍ വീണ്ടും വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ആണവായുധങ്ങളുടെ പൂർണമായ ഉന്മൂലനത്തിനു കൂട്ടായ പ്രതികരണം ആവശ്യമാണെന്നു പരിശുദ്ധ സിംഹാസനത്തിന്റെ വിദേശകാര്യ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍. ആണവായുധങ്ങൾ ഇല്ലാതാക്കുവാനുള്ള ധാർമികമായ ആവശ്യകതയെ ചൂണ്ടിക്കാട്ടി ആണവായുധങ്ങളുടെ ഉന്മൂലന ദിനമായ സെപ്തംബർ ഇരുപത്തിയാറാം തീയതി ഐക്യരാഷ്ട്രസഭയുടെ ഉന്നതതലയോഗത്തിലാണ് വത്തിക്കാന്‍ വിഷയത്തില്‍ വീണ്ടും പ്രതികരണം നടത്തിയത്. തന്റെ സന്ദേശത്തില്‍ ആണവായുധ ഭീഷണി ഉയർത്തുന്ന അപകടസാധ്യതകൾ ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. ആണവായുധങ്ങളുടെ വികസനത്തിനു നെട്ടോട്ടമോടുമ്പോൾ ആണവ നിർവ്യാപന ഉടമ്പടിയുടെ ആർട്ടിക്കിൾ VI പ്രകാരമുള്ള ബാധ്യതകൾ നിറവേറ്റുന്നതിനുപകരം, രാജ്യങ്ങൾ ആണവ പ്രതിരോധത്തെ ആശ്രയിക്കുന്നത് ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് ഗല്ലാഘര്‍ പറഞ്ഞു. ആണവായുധങ്ങളുടെ പൂർണമായ ഉന്മൂലനത്തിന്റെ ആത്യന്തിക ലക്ഷ്യം ധാർമ്മികവും മാനുഷികവുമായ അനിവാര്യതയാണെന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ ആര്‍ച്ച് ബിഷപ്പ് തന്റെ സന്ദേശത്തില്‍ ഉദ്ധരിച്ചു. ആണവായുധങ്ങളുടെ പൂർണമായ ഉന്മൂലനം കൈവരിക്കുന്നതിന് പരസ്പര വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള കൂട്ടായ പ്രതികരണം ആവശ്യമാണ്. അതിനായി സഹകരണ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ അന്താരാഷ്ട്ര സമൂഹം കൂടുതൽ കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഈ മാസത്തിന്റെ ആരംഭത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി ഉന്നതതല പ്ലീനറി യോഗത്തിൽ യുഎന്നിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ മോൺ. ജിയോർഡാനോ കാസിയ ആണവായുധ പരീക്ഷണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിരിന്നു.
Image: /content_image/News/News-2023-09-29-13:18:39.jpg
Keywords: ആണവ

21924
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ അടിച്ചമര്‍ത്തലിന് ഇരയായ ക്രൈസ്തവര്‍ക്ക് അടിയന്തര സഹായവുമായി എസിഎന്‍
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ മതപീഡനത്തിന് ഇരയായ ക്രിസ്ത്യൻ സമൂഹത്തിന് അടിയന്തര മാനുഷിക സഹായം വാഗ്ദാനം ചെയ്ത് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് (എസിഎൻ). ആഗസ്റ്റ് 16 ന്, രണ്ട് ക്രൈസ്തവര്‍ ഖുറാനെ നിന്ദിച്ചുവെന്നാരോപിച്ച് ജരൻവാല നഗരത്തിൽ ക്രൈസ്തവ വിരുദ്ധ കലാപം അരങ്ങേറിയിരിന്നു. നൂറുകണക്കിന് വീടുകളും നിരവധി ക്രൈസ്തവ ദേവാലയങ്ങളുമാണ് അക്രമികള്‍ അന്നു അഗ്നിയ്ക്കിരയാക്കിയത്. 464 ക്രൈസ്തവ കുടുംബങ്ങൾക്കു തകർന്ന വീടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായിരിന്നു. ഈ കുടുംബങ്ങൾക്ക് ഉള്‍പ്പെടെയാണ് എസിഎന്‍ അടിയന്തര സഹായം ലഭ്യമാക്കിയിരിക്കുന്നത്. വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, കട്ടിലുകള്‍, മെത്തകൾ, സ്‌കൂൾ കുട്ടികൾക്കു പഠനാനാവശ്യത്തിനുള്ള സ്റ്റേഷനറികൾ, കൂടാതെ ആക്രമണത്തിൽ വാഹനങ്ങൾ നശിച്ച ടാക്സി ഡ്രൈവര്‍മാര്‍ക്ക് മുചക്ര വാഹനങ്ങൾ, മോട്ടോർ സൈക്കിളുകൾ എന്നിവയും എയിഡ് ടു ചർച്ച് ഇൻ നീഡ് ലഭ്യമാക്കും. ജരൻവാല പ്രദേശം ഉൾപ്പെടുന്ന ഫൈസലാബാദ് രൂപത വഴിയാണ് സഹായം ലഭ്യമാക്കുക. അതീവ ദുരിതബാധിതരായ കുടുംബങ്ങൾക്ക് ഉടൻ സഹായം നൽകാനും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വിവിധ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. വളരെയധികം ബുദ്ധിമുട്ടുകൾക്കിടയിൽ പ്രതിസന്ധി അതിജീവിക്കാൻ പോരാടുന്ന പാക്ക് ക്രൈസ്തവരുടെ ജീവിതം ഗുരുതരമായ അപകടത്തിലാണെന്ന് ഫൈസലാബാദ് ബിഷപ്പ് ബിഷപ്പ് ഇന്ദ്രിയാസ് റഹ്മത്ത് എസിഎന്നിനോട് പറഞ്ഞു. പ്രതിസന്ധി ലഘൂകരിക്കുന്നതിന് സഹായ ഇടപെടലുകള്‍ നടത്തുന്ന പൊന്തിഫിക്കൽ ഫൗണ്ടേഷനും മറ്റ് സന്നദ്ധ സംഘടനകള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ഇതിനിടെ ജരൻവാലയിലെ പൂർണ്ണമായും കത്തിനശിച്ച വീടുകളും ദേവാലയങ്ങളും നവീകരിക്കുന്നതിനുള്ള സഹായം ലഭ്യമാക്കാന്‍ തയാറാണെന്ന് എസിഎൻ പ്രോജക്ട് ഡയറക്ടർ ആർക്കോ മെൻകാഗ്ലിയ പറഞ്ഞു. നേരത്തെ ഇസ്ലാമിക തീവ്രവാദികള്‍ തകര്‍ത്ത ക്രൈസ്തവ ദേവാലയങ്ങളും ഭവനങ്ങളും പുനരുദ്ധരിക്കുമെന്ന് സര്‍ക്കാരും വ്യക്തമാക്കിയിരിന്നു.
Image: /content_image/News/News-2023-09-29-14:43:55.jpg
Keywords: നീഡ്, എസിഎന്‍

21925
Category: 1
Sub Category:
Heading: കന്യാസ്ത്രീയുടെ അനുസ്മരണാര്‍ത്ഥം യുഎസ് കോടീശ്വരന്‍ കത്തോലിക്ക സംഘടനക്ക് 50 ലക്ഷം ഡോളര്‍ പ്രഖ്യാപിച്ചു
Content: ചിക്കാഗോ: അമേരിക്കന്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ ടീമായ ഇന്ത്യാനപോളിസ് കോള്‍ട്സിന്റെ ഉടമയായ ജിം ഇര്‍സെ അന്തരിച്ച തന്റെ ബന്ധുവും കന്യാസ്ത്രീയുമായ സിസ്റ്റര്‍ ജോയ്സ് ഡൂരായുടെ ആദരണാര്‍ത്ഥം കത്തോലിക്ക സന്നദ്ധ സംഘടനക്ക് 50 ലക്ഷം ഡോളര്‍ സംഭാവന പ്രഖ്യാപിച്ചു. ചിക്കാഗോ അതിരൂപതയിലെ ‘കാത്തലിക് ചാരിറ്റീസ്’നാണ് തുക ലഭിക്കുക. കത്തോലിക്കാ കന്യാസ്ത്രീ എന്ന നിലയില്‍ സിസ്റ്റര്‍ ജോയ്സ് അനേകര്‍ക്ക് വേണ്ടി ചെയ്തിട്ടുള്ള സേവനങ്ങളെ സ്മരിച്ചുകൊണ്ടാണ് ഷിക്കാഗോ സ്വദേശിയായ ഇര്‍സെ ധനസഹായം പ്രഖ്യാപിച്ചത്. അരനൂറ്റാണ്ട് കാലത്തോളം സിസ്റ്റര്‍ ജോയ്സ് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചുവെന്നും സംഭാവനയിലൂടെ പ്രിയപ്പെട്ട ബന്ധുവിന്റെ സമൂഹത്തോടുള്ള പ്രതിബദ്ധത അനുസ്മരിക്കുകയാണെന്നും ഇര്‍സെ പറഞ്ഞു. ഏതാണ്ട് 20 ലക്ഷത്തോളം കത്തോലിക്കര്‍ വസിക്കുന്ന ഷിക്കാഗോയിലെ കത്തോലിക്കാ സഭയുടെ കരുണയുടെ കരങ്ങളാണ് കാത്തലിക് ചാരിറ്റീസ്. പാവപ്പെട്ടവര്‍ക്കായി ഏതാണ്ട് മൂന്നരലക്ഷത്തോളം സൗജന്യ ഭക്ഷണപൊതികളാണ് ഓരോ വര്‍ഷവും സന്നദ്ധ സംഘടന നല്‍കിവരുന്നത്. ഇര്‍സെ കുടുംബത്തിന്റെ ഉദാരമനസ്കതയ്ക്കു കൃതജ്ഞത അര്‍പ്പിക്കുകയാണെന്ന് സംഘടനയുടെ ഷിക്കാഗോ പ്രസിഡന്റും സി.ഇ.ഒ യുമായ സാലി ബ്ലൌണ്ട് സെപ്റ്റംബര്‍ 26-ന് പ്രസ്താവിച്ചു. 1965-ലാണ് സിസ്റ്റേഴ്സ് ഓഫ് ദി തേര്‍ഡ് ഓര്‍ഡര്‍ ഓഫ് സെന്റ് ഫ്രാന്‍സിസ് സമൂഹാംഗമായ സിസ്റ്റര്‍ ജോയ്സ് മഠത്തില്‍ ചേരുന്നത്. പിന്നീട് വന്ന 50 വര്‍ഷത്തോളം സന്യാസിനിയെന്ന നിലയില്‍ ത്യാഗനിര്‍ഭരമായ ജീവിതമായിരുന്നു അവര്‍ നയിച്ചത്. ഇല്ലിനോയിസിലെ നിരവധി ആരോഗ്യപരിപാലന കേന്ദ്രങ്ങളിലും നേഴ്സിംഗ്, സാമൂഹ്യ പ്രവര്‍ത്തനം, അജപാലനം എന്നീ വിവിധ മേഖലകളിലും സ്തുത്യര്‍ഹമായ സേവനങ്ങള്‍ കാഴ്ചവെച്ചു. 2014-ല്‍ തന്റെ എഴുപത്തിയൊന്നാമത്തെ വയസ്സിലാണ് സിസ്റ്റര്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെടുന്നത്. അതേസമയം കത്തോലിക്കാ വിശ്വാസത്തില്‍ ജനിച്ചു വളര്‍ന്ന ഇര്‍സെ തന്റെ വിശ്വാസം മുന്‍പ് പരസ്യമാക്കിയിട്ടുള്ളതാണ്. മുന്‍പ് കോള്‍ട്സിന് വേണ്ടി എ.എഫ്.സി ചാമ്പ്യന്‍ഷിപ്പ് ട്രോഫി ഏറ്റുവാങ്ങിയ അവസരത്തില്‍ “എല്ലാ മഹത്വവും കര്‍ത്താവിനാണ് നല്‍കുന്നത്” എന്ന്‍ ഇര്‍സെ പറഞ്ഞിരിന്നു.
Image: /content_image/News/News-2023-09-29-17:28:43.jpg
Keywords: കോടീ

21926
Category: 18
Sub Category:
Heading: ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ക്രൈസ്തവരുടെ ആവശ്യം വീണ്ടും ശക്തമാകുന്നു
Content: കോട്ടയം: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനും ക്ഷേമപദ്ധതികൾ നിർദേശിക്കാനും നിയോഗിക്കപ്പെട്ട ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ സർക്കാരിന് നേരിട്ടു സമർപ്പിച്ച റിപ്പോർട്ടിന്റെ പൂർണരൂപം അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്ന് ദളിത് കത്തോലിക്ക മഹാജനസഭാ സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. റിപ്പോർട്ട് സർ ക്കാർ രഹസ്യമാക്കി വയ്ക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യൻ ആരോപിച്ചു. റിപ്പോർട്ട് സർക്കാർ രഹസ്യമാക്കി വയ്ക്കുന്നതിൽ ദുരൂഹതയുണ്ട്. മുഖ്യമന്ത്രിക്കു സമർപ്പിച്ച റിപ്പോർട്ട് ന്യൂനപക്ഷ ക്ഷേമവകുപ്പിന് തുടർനടപടികൾക്കായി കൈമാറിയെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. ന്യൂ നപക്ഷ ക്ഷേമവകുപ്പാകട്ടെ കാലങ്ങളായി തുടരുന്ന ക്രൈസ്തവ നീതിനിഷേധവും വിവേചനവും തുടരുന്നു. ജെ.ബി.കോശി കമ്മീഷൻ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാർ അടിയന്തരമായി പ്രസിദ്ധീകരിച്ച് നടപ്പിലാക്കണമെന്നും വി.സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ലായെന്നും ഈ സാഹചര്യത്തിൽ അടിയന്തര പ്രാധാന്യം നൽകി കമ്മീഷന്റെ ശിപാർശകൾ പ്രസിദ്ധീകരിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. സംവരണേതര വിഭാഗങ്ങൾക്കായുള്ള സാമ്പത്തിക സംവരണം ഇനിയും നടപ്പാക്കാത്തതിനാൽ അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു. ഇതു നീതികേടാണ്. ജെ.ബി. കോശി കമ്മീഷൻ കേരളത്തിലെ വിവിധ ജില്ലകളിൽ രണ്ടുവർഷമെടുത്ത് സിറ്റിംഗ് നടത്തിയപ്പോൾ ക്രൈസ്തവ സമൂഹം നേരിടുന്ന അഞ്ഞൂറിൽപ്പരം പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും നിർദേശിച്ചിരുന്നു. സഭാ സമുദായ നേതൃത്വങ്ങളുമായി ചർച്ചകളും നടത്തിയിരുന്നു. അതിന്റെ അ ടിസ്ഥാനത്തിലുള്ള ശിപാർശകൾ നടപ്പിലാക്കാൻ തയാറാകാത്തത് എന്തു കൊണ്ടാണെന്നു സർക്കാർ വ്യക്തമാക്കണം. ക്രൈസ്തവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ അന്യായമായി കൈക്കലാക്കിയവർക്കെതിരേ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ ആധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി രാജീവ് ജോസഫ്, ട്രഷറർ ഡോ. ജോബി കാക്കശേരി, ഭാരവാഹികളായ ഡോ. ജോസ്കുട്ടി ഒഴുകയിൽ, രാജേഷ് ജോൺ, ഡോ. കെ.എം. ഫ്രാൻസിസ്, ഡോ. ചാക്കോ കാളംപറമ്പിൽ, ബെന്നി ആന്റണി, ടെസി ബിജു, ട്രീസ ലിസ് സെബാസ്റ്റ്യൻ, അഡ്വ. ഗ്ലാഡിസ് ചെറിയാൻ എന്നിവർ പ്രസംഗി
Image: /content_image/India/India-2023-09-30-09:56:13.jpg
Keywords: കോശി

21927
Category: 18
Sub Category:
Heading: കാരിത്താസ് ഇന്ത്യയുടെ നാഷ്ണൽ അസംബ്ലി ഒക്ടോബർ 12 മുതല്‍ പാലായിൽ
Content: പാലാ: ആഗോള കത്തോലിക്കാ സഭയുടെ സാമൂഹ്യക്ഷേമ പ്രവർത്തന വിഭാഗമായ കാരിത്താസ് യൂണിവേഴ്സിനോടു ചേർന്നു പ്രവർത്തിക്കുന്ന കാരിത്താസ് ഇന്ത്യയുടെ നാഷ്ണൽ അസംബ്ലി ഒക്ടോബർ 12, 13, 14 തീയതികളിൽ പാലായിൽ നടത്തും. 1964ൽ നിലവിൽ വന്ന കാരിത്താസ് ഇന്ത്യയുടെ നാഷ്ണൽ അസംബ്ലി കേരളത്തിൽ പാലായിൽ ആദ്യമായിട്ടാണ് സംഘടിപ്പിക്കപ്പെടുന്നത്. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള 174 രൂപതകളുടെയും സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെ ഡയറക്ടർമാർ സമ്മേളിക്കുന്ന നാഷണൽ അസംബ്ലിയിൽ രാജ്യത്തുടനീളം നടപ്പിലാക്കിവരുന്ന സാമൂഹ്യക്ഷേമ വികസന പ്രവർത്തനങ്ങളും വിവിധങ്ങളായ ഉപജീവന പ്രതിസന്ധികളും ചർച്ചചെയ്യുന്നതും പരിഹാരപ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതുമാണ്. മനുഷ്യനും പ്രകൃതിക്കും ദുരിതം സംഭവിക്കുന്ന ഇടങ്ങളിലെല്ലാം പരോപകാരത്തിന്റെയും പരസ്നേഹത്തിന്റെയും കൈത്താങ്ങുമായി എത്തുന്ന കാരിത്താസ് ഇന്ത്യയുടെ നാഷ്ണൽ അസംബ്ലി വിജയകരമായി പാലായിൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഷാലോം പാസ്റ്ററൽ സെന്ററിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം രൂപതാ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. കോർപറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ബർ ക്കുമാൻസ് കുന്നുംപുറം, അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജോസഫ് തറപ്പേൽ, ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, കെയർ ഹോംസ് ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം, എസ്എംവൈഎം ഡയറക്ടർ ഫാ. മാണി കൊഴുപ്പൻ കുറ്റി, പിഎസ്.ഡബ്ല്യു.എസ് അസി. ഡയറക്ടർ ഫാ. ജോർജ് വടക്കേത്തൊട്ടിയിൽ, പിആർഒ ഡാൻറ്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർമാരായ മെർളി ജയിം സ്, സിബി കണിയാംപടി, ബ്രദർ ജോർജ് ഇടയോടിയിൽ, ജോയി മടിക്കാങ്ക ൽ, ഡോൺ അരുവിത്തുറ, ക്ലാരീസ് ചെറിയാൻ, അനു റെജി, അലീനാ ജോസ ഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-09-30-10:11:02.jpg
Keywords: കാരിത്താ

21928
Category: 1
Sub Category:
Heading: ദയാവധം: അപലപിച്ച് കനേഡിയൻ ദേശീയ മെത്രാൻ സിനഡ്
Content: ഒന്റാരിയോ: ദയാവധം വ്യാപിപ്പിക്കുവാനുള്ള നീക്കത്തെ അപലപിച്ച് കനേഡിയൻ കത്തോലിക്ക ബിഷപ്പുമാരുടെ (CCCB) വാർഷിക സിനഡ്. കാനഡ ദയാവധത്തിനുള്ള സാധ്യതകള്‍ വ്യാപിപ്പിക്കാനിരിക്കെ, വ്യക്തികളെ അവരുടെ കഷ്ടപ്പാടുകളിൽ സഹായിക്കുക, കുടുംബങ്ങളെ സഹായിക്കുക, മാനുഷിക അന്തസ്സിനെ മാനിക്കുക എന്നിവയിൽ സഭ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് വ്യാഴാഴ്ച നടന്ന സിനഡാനന്തര വാർത്ത സമ്മേളനത്തിൽ കനേഡിയന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് ബിഷപ്പ് വില്യം മഗ്രാട്ടൻ പറഞ്ഞു. കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട സംഘടനകൾ സാന്ത്വന പരിചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ദയാവധത്തെ പിന്തുണയ്ക്കില്ലെന്നും മഗ്രാട്ടൻ പറഞ്ഞു. 2016 നും 2021 നും ഇടയിൽ മുപ്പതിനായിരത്തിലധികം കനേഡിയൻ പൗരന്‍മാര്‍ ദയാവധം മൂലം വിടവാങ്ങി. ഈ രീതി നിയമവിധേയമാക്കിയതിനുശേഷം സ്ഥിരമായി മാറിയിരിക്കുകയാണ്. 2024 മാർച്ചിൽ, മാനസിക രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരെ ദയാവധത്തിൽ ഉൾപ്പെടുത്തുന്നതിനായി മെഡിക്കൽ അസിസ്റ്റൻസ് ഇൻ ഡൈയിംഗ് (MAiD) എന്നറിയപ്പെടുന്ന നിയമപരമായ ദയാവധ പദ്ധതി കാനഡ വിപുലീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് തിരുസഭയുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ വലിയ തിന്‍മകള്‍ക്ക് വഴിവെയ്ക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. 2020-ൽ ലോക രോഗീ ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട സന്ദേശത്തിൽ എത്ര മാരകമായ രോഗാവസ്ഥയിലാണെങ്കില്‍ പോലും ദയാവധത്തെ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന ശക്തമായ നിലപാട് ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചിരിന്നു. മാരകമായ രോഗാവസ്ഥയില്‍ ദയാവധവുമായോ ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യയുമായോ യാതൊരുവിധ സന്ധിയും പാടില്ലെന്ന് ആരോഗ്യപരിപാലന രംഗത്ത് ജോലിചെയ്യുന്നവരെ പാപ്പ അന്നു ഓര്‍മ്മിപ്പിച്ചിരുന്നു.
Image: /content_image/News/News-2023-09-30-11:02:45.jpg
Keywords: ദയാവ

21929
Category: 1
Sub Category:
Heading: സിനഡിന് വേണ്ടി ഒക്ടോബർ മാസത്തിലെ പാപ്പയുടെ പ്രാർത്ഥന നിയോഗം
Content: വത്തിക്കാന്‍ സിറ്റി: ഒക്ടോബർ മാസത്തിന്റെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാർത്ഥനാ നിയോഗം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ വത്തിക്കാന്‍ പുറത്തുവിട്ടു. ഒക്ടോബര്‍ 4 മുതല്‍ 29 വരെ വത്തിക്കാനില്‍ നടക്കുന്ന മെത്രാന്‍ സിനഡാണ് പാപ്പയുടെ ഒക്ടോബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം. എല്ലാ തലങ്ങളിലും ശ്രവണവും സംവാദവും ജീവിതശൈലിയായി സ്വീകരിച്ച്, ലോകത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ സ്വയമനുവദിക്കാനായി നമുക്ക് സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കാമെന്ന് 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' പുറത്തിറക്കിയ വീഡിയോയില്‍ പാപ്പ പറഞ്ഞു. പ്രേഷിത ദൗത്യമാണ് സഭയുടെ ഹൃദയത്തിലുള്ളത്. സിനഡിൽ ആയിരിക്കുന്ന സഭ സുവിശേഷം പ്രഘോഷിക്കാനുള്ള യേശുവിന്റെ കൽപനയോടുള്ള അവളുടെ ഉത്തരം കൊണ്ട് മാത്രമാണ് ശക്തിയാർജ്ജിക്കുന്നത്. ഒന്നും ഇവിടെ അവസാനിക്കുന്നില്ലായെന്ന് ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മറിച്ച് ഇവിടെ നമ്മൾ സഭയുടെ യാത്രയിലാണ്. എമ്മാവൂസിലെ ശിഷ്യരെപ്പോലെ, നമ്മുടെ മദ്ധ്യേ എപ്പോഴും വരുന്ന കർത്താവിനെ ശ്രവിച്ചുകൊണ്ട് നമ്മൾ നടക്കുന്ന ഒരു യാത്രയാണിത്. എല്ലാവരിലേക്കും എത്തുകയും, എല്ലാവരേയും തേടുകയും, എല്ലാവരേയും സ്വാഗതം ചെയ്യുകയും, ആരെയും ഒഴിവാക്കാതെ എല്ലാവരേയും ഉൾക്കൊള്ളിക്കുകയുമാണു പ്രേഷിത ദൗത്യത്തിന്റെ ഹൃദയമെന്നും പാപ്പ പറഞ്ഞു. സിനഡിന്റെ പൊതുസമ്മേളനം ഒക്‌ടോബർ 4 ബുധനാഴ്ചയാണ് വത്തിക്കാനില്‍ ആരംഭിക്കുന്നത്.
Image: /content_image/News/News-2023-09-30-14:00:38.jpg
Keywords: പാപ്പ

21930
Category: 1
Sub Category:
Heading: യുഎസില്‍ മൂന്നില്‍ രണ്ടു ഭാഗവും ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സജീവ സാന്നിധ്യത്തില്‍ വിശ്വസിക്കുന്നവര്‍; പുതിയ പഠനഫലം പുറത്ത്
Content: വാഷിംഗ്ടണ്‍ ഡിസി: ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തില്‍ അമേരിക്കയിലെ പ്രായപൂര്‍ത്തിയായ കത്തോലിക്കരില്‍ മൂന്നില്‍ രണ്ടു ഭാഗവും വിശ്വസിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന പുതിയ പഠനഫലം പുറത്ത്. നോട്രഡാം സര്‍വ്വകലാശാലയിലെ മക്ഗ്രാത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ചര്‍ച്ച് ലൈഫ് കമ്മീഷന്‍ പ്രകാരം ജോര്‍ജ്ജ്ടൌണ്‍ സര്‍വ്വകലാശാലയുടെ കീഴിലെ ‘സെന്റര്‍ ഫോര്‍ അപ്ലൈഡ് റിസേര്‍ച്ച് ഇന്‍ ദി അപ്പോസ്റ്റലേറ്റ്’ (കാര) ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2019-ലെ പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠനഫല പ്രകാരം അമേരിക്കയില്‍ ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവസാന്നിധ്യത്തില്‍ വിശ്വസിക്കുന്നത് പ്രായപൂര്‍ത്തിയായ കത്തോലിക്കരില്‍ മൂന്നിലൊരു ഭാഗം മാത്രമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരിന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ മെത്രാന്‍ സമിതി ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കുവാനായി നടത്തിവരുന്ന കര്‍മ്മപരിപാടിയുടെ രണ്ടാം വര്‍ഷത്തിലാണ് ഏറെ പ്രതീക്ഷ പകരുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. വിശ്വാസികളുടെ ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ ഉള്ള വിശുദ്ധ കുര്‍ബാനയിലെ പങ്കാളിത്തവും, ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യവും തമ്മില്‍ ബന്ധമുണ്ടെന്നും പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 64% തങ്ങള്‍ ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവസാന്നിധ്യത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന്‍ സൂചിപ്പിക്കുന്ന തരത്തിലാണ് പ്രതികരിച്ചത്. ആഴ്ചതോറും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരില്‍ 95% തങ്ങള്‍ ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവസാന്നിധ്യത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍, മാസത്തിലൊരിക്കല്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരില്‍ 80% ആണ് ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ വിശ്വാസം പ്രകടമാക്കിയത്. അടുത്ത ജൂലൈ മാസത്തില്‍ ലുക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍വെച്ച് 80,000-ത്തോളം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ദിവ്യകാരുണ്യ ആരാധനയില്‍വെച്ച് ദിവ്യകാരുണ്യഭക്തിയിലെ ഈ പുത്തനുണര്‍വ് പ്രകടമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2023-09-30-14:56:48.jpg
Keywords: അമേരിക്ക