Contents

Displaying 21481-21490 of 24998 results.
Content: 21890
Category: 18
Sub Category:
Heading: വല്ലാർപാടം തിരുനാളാഘോഷങ്ങൾക്ക് ഭക്തിനിർഭരമായ സമാപനം
Content: കൊച്ചി: ദേശീയ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളാഘോഷങ്ങൾക്ക് ഭക്തിനിർഭരമായ സമാപനം. ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് വരാപ്പുഴ ആർച്ച് ബിഷപ്പ റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ഷിനോ മറയൂർ വചന പ്രഘോഷണം നടത്തി. ദിവ്യബലിക്ക് മുന്നോടിയായി ആർച്ച് ബിഷപ്പിനും പാലിയം കുടുംബാംഗങ്ങൾക്കും പള്ളി വീട്ടിൽ മീനാക്ഷിയമ്മയുടെ കുടുംബാംഗങ്ങൾക്കും റോസറി പാർക്കിലെ മംഗള കവാടത്തിൽ സ്വീകരണം നല്കി. പളളി വീട്ടിൽ മീനാക്ഷിയമ്മയുടെ പിൻതലമുറക്കാർ പരമ്പരാഗതമായി ചെയ്തു വരുന്ന മോര് വിതരണത്തിന്റെ ആശീർവാദകർമവും ആർച്ച് ബിഷപ്പ് നിർവഹിച്ചു. തുടർന്ന് ദേവാലയത്തിന്റെ അൾത്താരയിലെ കെടാവിളക്കിൽ പാലിയം കുടുംബത്തിലെ കാരണവർ എണ്ണ പകർന്ന് ദീപം തെളിച്ചതോടെ തിരുനാൾ ദിവ്യബലിക്ക് തുടക്കമായി. തുടർന്ന് നൊവേനയിലും തിരുനാൾ പ്രദക്ഷിണത്തിലും ആയിരങ്ങൾ പങ്കെടുത്തു. ഒക്ടോബർ ഒന്നിനാണ് എട്ടാമിടം.
Image: /content_image/India/India-2023-09-25-09:38:26.jpg
Keywords: വല്ലാർപാ
Content: 21891
Category: 18
Sub Category:
Heading: പൂർണ മനുഷ്യനാകാൻ ക്രിസ്തുവിനെ അറിയണം: മാർ തോമസ് തറയിൽ
Content: ചങ്ങനാശേരി: ക്രിസ്തുവിനെ അറിഞ്ഞാൽ മാത്രമേ മനുഷ്യൻ പൂർണ സ്വാത ന്ത്യത്തിൽ എത്തുകയുള്ളൂവെന്നും മിഷൻലീഗ് പ്രവർത്തകർ ലോകമെങ്ങും ക്രിസ്തുവിനു സാക്ഷികളായി പ്രവർത്തിക്കണമെന്നും അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ. എസ്ബി കോളജ് കാവുകാട്ടു ഹാളിൽ സംഘടിപ്പിച്ച ചെറുപുഷ്പ മിഷൻലീഗ് അതിരൂപത കൗൺസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ മൂല്യങ്ങൾ ആർജിച്ചെങ്കിലേ മനുഷ്യന്റെ മനുഷ്യത്വം മനസിലാക്കാൻ കഴിയുകയുള്ളൂവെന്നും മാർ തറയിൽ കൂട്ടിച്ചേർത്തു.അതിരൂപത പ്രസിഡന്റ് ഡിജോ സേവ്യർ അധ്യക്ഷത വഹിച്ചു. ചെറുപുഷ്പ മിഷൻലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ 25-ാം ചരമ വാർഷിക അനുസ്മരണവും നടത്തി. അതിരൂപത ഡയറക്ടർ റവ.ഡോ. ആൻഡ്രൂസ് പാണംപറമ്പിൽ, അസിസ്റ്റന്റ് ഡ യറക്ടർ ഫാ. ജോസഫ് ഈറ്റോലിൽ, ഓർഗനൈസിംഗ് പ്രസിഡന്റ് റോജി ജോസഫ്, സെക്രട്ടറി അമൽ വർഗീസ്, അഹറോൻ ജോസഫ് അനിൽ, അക്സാ റോയി, കൺവീനർ എ.ടി. ആകാശ്, ട്രീസ ജോസഫ് എന്നിവർ പ്രസംഗിച്ചു. ഷാജി ചൂരപ്പുഴ ക്ലാസ് നയിച്ചു. രൂപതയിലെ എല്ലാ ശാഖകളിൽനിന്നുമുള്ള ഭാ രവാഹികൾ സമ്മേളനത്തിൽ പങ്കെടുത്തു. ചെറുപുഷ്പ മിഷൻ ലീഗ് സം സ്ഥാന രക്ഷാധികാരിയായി നിയമിക്കപ്പെട്ട മാർ തോമസ് തറയിലിനെ അതി രൂപത ഡയറക്ടർ റവ.ഡോ. ആൻഡ്രൂസ് പാണംപറമ്പിൽ പൊന്നാട അണിയി
Image: /content_image/India/India-2023-09-25-09:52:18.jpg
Keywords: തറയി
Content: 21892
Category: 1
Sub Category:
Heading: നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ മോചിതനായി
Content: അബൂജ: നൈജീരിയയിലെ എനുഗു രൂപതയില്‍ നിന്നു അക്രമികള്‍ തട്ടിക്കൊണ്ടു പോയ കത്തോലിക്ക വൈദികന്‍ മോചിതനായി. സെന്റ് മേരി അമോഫിയ_അഗു അഫ ഇടവകയുടെ ചുമതലയുള്ള ഫാ. മാർസലീനസ് ഒബിയോമയാണ് മോചിക്കപ്പെട്ടിരിക്കുന്നത്. സെപ്റ്റംബർ 21 വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ തടങ്കലില്‍ പാര്‍പ്പിച്ചിരിന്നവരുടെ ഗുഹയിൽ നിന്ന് മാർസലീനസ് ഒബിയോമ മോചിപ്പിക്കപ്പെടുകയായിരിന്നുവെന്ന് രൂപതാ ചാൻസലർ ഫാ. വിൽഫ്രഡ് ചിഡി അഗുബുച്ചി സെപ്റ്റംബർ 23ന് മാധ്യമങ്ങളോട് പറഞ്ഞു. സർവ്വശക്തനോടും പ്രാർത്ഥനയും പിന്തുണയുമായി നിലകൊണ്ട ബഹുജനത്തിനും നന്ദി അര്‍പ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 17 ഞായറാഴ്ചയാണ് ഫാ. മാർസലീനസിനെ തട്ടിക്കൊണ്ടു പോയത്. സെന്റ് മേരി ഇടവകയുടെ ചുമതല ഉണ്ടായിരുന്ന ഫാ. മാർസലീനസ് ഇടവക ദേവാലയത്തിലേക്ക് തിരികെ വരുന്ന വഴിയിൽ റോഡിൽവെച്ചു അജ്ഞാത സംഘം തട്ടിക്കൊണ്ടു പോകുകയായിരിന്നു. വൈദികനെ തട്ടിക്കൊണ്ടുപോയവര്‍ക്ക് മാനസാന്തരം ഉണ്ടാകാനും അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ടിയും രൂപത പ്രാർത്ഥന അഭ്യർത്ഥിച്ചിരിന്നു. നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ബൊക്കോഹറാം കലാപം ആരംഭിച്ച 2009 മുതൽ നൈജീരിയ വലിയ അരക്ഷിതാവസ്ഥയാണ് അനുഭവിക്കുന്നത്. ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ മറിയം നൈജീരിയയ്ക്കും വേണ്ടി മാധ്യസ്ഥം വഹിക്കട്ടെയെന്നും രൂപതാ ചാൻസലർ പറഞ്ഞു.
Image: /content_image/News/News-2023-09-25-10:15:45.jpg
Keywords: വൈദിക
Content: 21893
Category: 1
Sub Category:
Heading: അന്തരിച്ച മുന്‍ ഇറ്റാലിയൻ പ്രസിഡന്‍റിന് ആദരാജ്ഞലി അര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: റോം: അന്തരിച്ച ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ മുൻ പ്രസിഡന്റ് ജോർജിയോ നപൊളിറ്റാനോയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ ഞായറാഴ്ച ഇറ്റാലിയൻ സെനറ്റിന്റെ ആസ്ഥാനമായ മദാമ കൊട്ടാരത്തില്‍ എത്തിയ പാപ്പ ജോർജിയോ നപൊളിറ്റാനോയുടെ മൃതശരീരം സൂക്ഷിച്ച പെട്ടിക്ക് സമീപം ഏതാനും സമയം പ്രാര്‍ത്ഥനയില്‍ മുഴുകി. ഇറ്റാലിയൻ രാഷ്ട്രീയ ജീവിതത്തോടുള്ള ആത്മാർത്ഥമായ അഭിനിവേശമുള്ള നേതാവായിരിന്നു ജോർജിയോ നപൊളിറ്റാനോയെന്ന് പാപ്പ അനുസ്മരിച്ചു. തന്റെ സാന്നിധ്യത്തോടും പ്രാർത്ഥനയോടും കൂടി, നപ്പോളിറ്റാനോയോടും കുടുംബത്തോടും ഉള്ള വ്യക്തിപരമായ സ്നേഹം പ്രകടിപ്പിക്കാനും അദ്ദേഹത്തിന്റെ മഹത്തായ സേവനത്തെ അനുസ്മരിക്കാനുമാണ് പാപ്പ എത്തിചേര്‍ന്നതെന്ന് വത്തിക്കാൻ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം പാലാസോ മദാമയിലെ സെനറ്റ് കെട്ടിടത്തിൽ ഇതാദ്യമായാണ് ഒരു മാർപാപ്പ പ്രവേശിക്കുന്നതെന്ന് സെനറ്റ് സ്പീക്കർ ഇഗ്നാസിയോ ലാ റുസ്സ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാപ്പയുടെ സന്ദര്‍ശനം തങ്ങൾക്ക് വലിയ ബഹുമതിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോർജിയോ നപ്പോളിറ്റാനോ ഇറ്റാലിയൻ പ്രസിഡന്റായും ആഭ്യന്തര മന്ത്രിയായും സേവനം ചെയ്തിട്ടുണ്ട്. 2006 മുതൽ 2015 വരെ ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചതും ഏറ്റവും കൂടുതൽ കാലം ജീവിച്ച പ്രസിഡന്‍റ് എന്നീ പേരുകളില്‍ പ്രശസ്തനായിരിന്നു ജോർജിയോ. സംസ്‌കാരം നാളെ സെപ്റ്റംബർ 26 ചൊവ്വാഴ്ച സെനറ്റിൽ നടക്കും.
Image: /content_image/News/News-2023-09-25-11:45:51.jpg
Keywords: ഇറ്റാലി
Content: 21894
Category: 1
Sub Category:
Heading: യൂറോപ്യൻ പാർലമെന്റ് മനുഷ്യാവകാശ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടവരില്‍ ബിഷപ്പ് അൽവാരെസും
Content: സ്ട്രാസ്ബര്‍ഗ്: മനുഷ്യാവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്ന 2023-ലെ സഖാറോവ് സമ്മാനത്തിനു നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ ലിസ്റ്റ് യൂറോപ്യൻ പാർലമെന്റ് പ്രഖ്യാപിച്ചു. നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം അന്യായമായി തടവിലാക്കിയ ബിഷപ്പ് റോളാൻഡോ അൽവാരസാണ് ഈ വർഷത്തെ നോമിനികളിൽ ഒരാൾ. സെപ്തംബർ 20 ബുധനാഴ്ച വിദേശകാര്യ വികസന സമിതികളുടെയും മനുഷ്യാവകാശ ഉപസമിതിയുടെയും യോഗത്തിലാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ ലിസ്റ്റ് അവതരിപ്പിച്ചത്. നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ഭരണകൂടത്തിന്റെ ഏറ്റവും ശക്തമായ വിമർശകരിൽ ഒരാളാണ് മതഗൽപ്പ ബിഷപ്പ് അൽവാരസ്. പീഡനങ്ങൾക്കിടയിലും ബിഷപ്പ് റോളാൻഡോ ഒറ്റയാള്‍ പോരാട്ടവുമായി സ്വന്തം രാജ്യത്ത് തുടര്‍ന്നു. സ്വേച്ഛാധിപത്യത്തിനെതിരെ അദ്ദേഹം സ്വീകരിച്ച ശക്തമായ നിലപാടാണ് ബിഷപ്പിനെ ഭരണകൂടത്തിന്റെ മുന്നിലെ കരടാക്കി മാറ്റിയത്. 2023 ഫെബ്രുവരിയിൽ, രാജ്യം വിടാൻ വിസമ്മതിച്ചതിനെത്തുടർന്ന്, അദ്ദേഹത്തെ 26 വർഷത്തെ തടവിന് ശിക്ഷിക്കുകയായിരിന്നുവെന്നു സെപ്റ്റംബർ 20-ലെ യൂറോപ്യൻ പാർലമെന്റ് പ്രസിദ്ധീകരണത്തിലെ കുറിപ്പില്‍ പറയുന്നു. 1988 മുതൽ, മനുഷ്യാവകാശങ്ങളുടെയും മൗലിക സ്വാതന്ത്ര്യങ്ങളുടെയും സംരക്ഷണത്തിനായി പോരാടുന്ന വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമാണ് യൂറോപ്യൻ പാർലമെന്റ് പുരസ്കാരം നല്‍കുന്നത്. സോവിയറ്റ് ഭൗതികശാസ്ത്രജ്ഞനും രാഷ്ട്രീയ വിമതനുമായ ആൻഡ്രി സഖറോവിന്റെ ബഹുമാനാർത്ഥമാണ് ഈ അവാർഡ് നാമകരണം ചെയ്യപ്പെട്ടത്. 50,000 യൂറോയാണ് പുരസ്കാര തുക. ഒക്‌ടോബർ 12-ന് വിദേശകാര്യ-വികസന സമിതികൾ മൂന്ന് ഫൈനലിസ്റ്റുകളെ കണ്ടെത്തുന്നതിന് സംയുക്ത യോഗം നടത്തും. 19ന് യൂറോപ്യന്‍ പാർലമെന്റ് പ്രസിഡന്റും രാഷ്ട്രീയ ഗ്രൂപ്പുകളുടെ നേതാക്കളും വിജയിയെ നിർണ്ണയിക്കും.
Image: /content_image/News/News-2023-09-25-12:46:05.jpg
Keywords: നിക്കരാ
Content: 21895
Category: 1
Sub Category:
Heading: ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്നത് നിശബ്ദ ആക്രമണം: മണിപ്പൂര്‍ സംഭവത്തെ ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് എം‌പി
Content: ലണ്ടൻ: ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരെ നിശബ്ദമായ ആക്രമണമാണ് നടക്കുന്നതെന്നു ബ്രിട്ടനിലെ ഡെമോമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി എംപി ജിം ഷാനൻ. ഹൗസ് ഓഫ് കോമൺസിൽ മതസ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് മണിപ്പൂരിലെ അക്രമം സംഭവം ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് എം‌പി ആശങ്ക പങ്കുവെച്ചത്. ജി20 ഉച്ചകോടിക്കായി ഇന്ത്യ സന്ദര്‍ശിച്ച യുകെ പ്രധാനമന്ത്രി ഋഷി സുനാക്ക്, മണിപ്പൂരിലെ അക്രമം സംബന്ധിച്ചു എന്തെങ്കിലും പ്രതികരണം നടത്തിയോയെന്നും ബ്രിട്ടീഷ് എം‌പി ചോദ്യമുയര്‍ത്തി. മണിപ്പൂരിലെ സംഭവങ്ങളെ ഗോത്രവർഗ വംശീയ സംഘർഷങ്ങളിൽ നിന്ന് ഉദ്ഭവിച്ചതായി തരംതിരിക്കാമെങ്കിലും സംഭവം ഇന്ത്യയിലെ ക്രിസ്ത്യാനികൾക്ക് നേരെ നിശബ്ദമായി നടന്ന ആക്രമണമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക പോലീസും സംസ്ഥാന സർക്കാരും ന്യൂനപക്ഷ, മത വിഭാഗങ്ങളുടെ ജീവനും സ്വത്തുക്കളും വീടുകളും നശിപ്പിച്ചു. അക്രമം നടത്തിയത് ഹിന്ദു തീവ്രവാദ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. ഇരകൾ കൂടുതലും ക്രിസ്ത്യാനികളാണ്. ദിവസങ്ങള്‍ക്കിടെ ഇരുന്നൂറ്റിമുപ്പതോളം ക്രൈസ്തവ ദേവാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു. അക്രമം നടത്തിയ പല കുറ്റവാളികളും യാദൃശ്ചികമായി പ്രവർത്തിച്ചവരല്ല. അവരുടെ അക്രമം ക്രിസ്ത്യാനികളെ ബോധപൂർവം ലക്ഷ്യംവെച്ചുള്ളതാണ്, ക്രൈസ്തവര്‍ അവരുടെ ദേശങ്ങളിൽ നിന്ന് പലായനം ചെയ്യണമെന്ന് അക്രമികള്‍ ആഗ്രഹിച്ചുവെന്നും അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനായുള്ള സർവകക്ഷി പാർലമെന്ററി ഗ്രൂപ്പിന്റെ ചെയർമാന്‍ കൂടിയായ ഷാനൻ പറഞ്ഞു. മണിപ്പൂരിൽ തുടരുന്ന കലാപം ക്രൈസ്തവരെ ലക്ഷ്യമിട്ടാണെന്നു ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രതിനിധി ഫിയോണ ബ്രൂസും തുറന്നടിച്ചിരിന്നു. നൂറോളം ദേവാലയങ്ങള്‍ തകര്‍ത്തതും അന്‍പതിനായിരത്തോളം ആളുകൾക്ക് ഭവനങ്ങൾ ഉപേക്ഷിക്കേണ്ടതായി വന്നുവെന്നും പറഞ്ഞ ഫിയോണ ബ്രൂസ്, ഈ സംഭവങ്ങൾ ഗൂഢാലോചനകൾക്ക് ശേഷം നടന്നതാണെന്നും ചൂണ്ടിക്കാട്ടിയിരിന്നു. അതേസമയം ഇല്ലാത്ത സമുദായ ധ്രുവീകരണം സൃഷ്ടിച്ച് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന മണിപ്പൂരിലെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കേന്ദ്രം നിശബ്ദത പാലിച്ചത് ഭരണകൂട ഭീകരതയുടെ അടയാളമായാണ് ആഗോളതലത്തില്‍ നിരീക്ഷിക്കപ്പെടുന്നത്. Tag: Violence in Manipur is a silent attack on Christians in India, Jim shannon, malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-09-25-16:13:13.jpg
Keywords: ബ്രിട്ടീഷ്
Content: 21896
Category: 10
Sub Category:
Heading: ഛിന്നഗ്രഹ സാംപിളുകള്‍ വിശകലനം ചെയ്യുവാന്‍ നാസ ജെസ്യൂട്ട് സമൂഹാംഗമായ ശാസ്ത്രജ്ഞന്റെ സഹായം തേടി
Content: വത്തിക്കാന്‍ സിറ്റി: ഛിന്നഗ്രഹത്തെ പഠിക്കുവാനുള്ള ചരിത്രപരമായ ദൗത്യത്തില്‍ നാസ വത്തിക്കാന്‍ ജ്യോതിശാസ്ത്രജ്ഞന്റെ സഹായം തേടി. വത്തിക്കാന്‍ ജ്യോതിശാസ്ത്രജ്ഞനും ഉല്‍ക്കകളെക്കുറിച്ചുള്ള പഠനത്തില്‍ വിദഗ്ദനും, ജെസ്യൂട്ട് സമൂഹാംഗവുമായ ബ്രദര്‍ ബോബ് മാക്കെ, ചിന്നഗ്രഹത്തില്‍ നിന്നും സാംപിളുകള്‍ ശേഖരിക്കുവാനുള്ള അമേരിക്കയുടെ ആദ്യ ദൗത്യത്തിലൂടെ ലഭിക്കുന്ന സാംപിളുകളെ കുറിച്ച് പഠിക്കുവാന്‍ ഉപകരണം നിര്‍മ്മിച്ചിരിക്കുകയാണ്. 2016-ലാണ് അമേരിക്ക ഭൂമിയോട് അടുത്തുകിടക്കുന്ന ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നും സാംപിളുകള്‍ ശേഖരിക്കുവാനായി ഒസിരിസ്-റെക്സ് എന്ന മനുഷ്യരഹിതമായ സ്പേസ്ക്രാഫ്റ്റ് അയച്ചത്. ഛിന്നഗ്രഹത്തില്‍ നിന്നു ശേഖരിച്ച സാംപിളുകളുമായി ഒസിരിസ്-റെക്സ് സ്പേസ്ക്രാഫ്റ്റ് കഴിഞ്ഞ ദിവസം ഭൂമിയില്‍ തിരിച്ചെത്തിയിരിന്നു. ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തില്‍ നിന്നും ശേഖരിച്ച നിഗൂഢ വസ്തുക്കളുടെ സാന്ദ്രതയും, സുഷിരതയും അപഗ്രഥനം ചെയ്യുവാന്‍ കഴിയുന്ന ഉപകരണം നിര്‍മ്മിക്കുവാന്‍ ബ്രദര്‍ മാക്കെയോട് അഭ്യര്‍ത്ഥിച്ചത് നസയിലെ സാംപിള്‍ വിശകലനം ചെയ്യുന്ന സംഘത്തിന്റെ നേതാവായ ആന്‍ഡ്രൂ റയാനാണ്. ഈ മേഖലയില്‍ വൈദഗ്ദ്യം തെളിയിച്ച വ്യക്തിയാണ് ബ്രദര്‍ മാക്കെ. ഉപകരണ നിര്‍മ്മാണത്തിന്റെ പുരോഗതിയും, മറ്റും കാണിക്കുന്ന വിവിധ വീഡിയോകള്‍ ബ്രദര്‍ മാക്കെ തന്റെ ‘മാക്കെ മേക്കര്‍സ്പേസ്’ യുട്യൂബ് ചാനലില്‍ പോസ്റ്റ്‌ ചെയ്തിരിന്നു. വത്തിക്കാന്‍ ഒബ്സര്‍വേറ്ററിയുടെ ടുസ്കോണിലെ അഡ്വാന്‍സ്ഡ് ടെക്നോളജി ടെലിസ്കോപ്പിന്റേയും, അരിസോണ സര്‍വ്വകലാശാലയിലെ ചില വിദ്യാര്‍ത്ഥികളുടേയും സഹായത്തോടെ അഞ്ചാഴ്ച കൊണ്ടാണ് ബ്രദര്‍ മാക്കെ ഉപകരണം നിര്‍മ്മിച്ചത്. ഉപകരണം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നാസയുടെ ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്പേസ് സെന്ററിന് കൈമാറിയിരിന്നു. “സാംപിളുകള്‍ പരിശോധിക്കുകയും, അതിലെന്താണ് ഉള്ളതെന്ന്‍ കണ്ടെത്തുകയുമാണ്‌ ഞങ്ങളുടെ ജോലി. ഒന്നിലധികം തരത്തിലുള്ള പാറകള്‍ അവിടെ ഉണ്ടോ? അതോ എല്ലാം ഒരേതരത്തിലുള്ള പാറയാണോ? ബെന്നുവിന്റെ പ്രതലത്തില്‍ നിന്നുകൊണ്ട് നമുക്ക് എന്തൊക്കെയാണ് കാണുവാന്‍ കഴിയുക?'' തുടങ്ങിയ ചില അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാനാണ് ശ്രമിക്കുന്നതെന്നു ബ്രദര്‍ മാക്കെ പറയുന്നു. പ്രാഥമിക വിശകല ഫലങ്ങള്‍ ലോകമെമ്പാടുമുള്ള ലബോറട്ടറികളില്‍ കൂടുതല്‍ വിശദമായ പഠനങ്ങള്‍ക്ക് വേണ്ട സാംപിളുകള്‍ ശേഖരിക്കുവാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016ല്‍ നാസ വിക്ഷേപിച്ച പേടകം 2018ലാണ് ഭൂമിയുടേയും ചൊവ്വയുടേയും ഭ്രമണപഥങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ബെന്നു ഛിന്നഗ്രഹത്തിലെത്തിയത്. Tag: Vatican astronomer helps NASA in historic mission to study asteroid, Bob Macke, malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-09-25-19:08:31.jpg
Keywords: നാസ, ശാസ്ത്ര
Content: 21897
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷൻ ലീഗ്: മികച്ച രൂപതകളെയും മേഖലകളെയും പ്രഖ്യാപിച്ചു
Content: കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതി 2022-23 പ്രവർത്തനവർഷത്തെ മികച്ച രൂപതകളെയും മേഖലകളെയും ശാഖകളെയും പ്രഖ്യാപിച്ചു. “ജൂബിലി നിറവിൽ പ്രേഷിതരാകാം, തോമാശ്ലീഹാ തൻ വഴിയെ” എന്ന പ്രത്യേക പഠനവിഷയത്തെ അടിസ്ഥാനമാക്കി പ്രേഷിതപ്രവർത്തനം, ദൈവവിളി പ്രോത്സാഹനം, വ്യക്തിത്വവികസനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നീ അടിസ്ഥാന മൂല്യങ്ങളിൽ അടിയുറച്ച് കഴിഞ്ഞ ഒരു വർഷം നടത്തിയ വ്യത്യസ്തമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സംസ്ഥാനതലത്തിൽ അംഗീകാരം നൽകുന്നത്. ഗോൾഡൻ സ്റ്റാർ, സിൽവർ സ്റ്റാർ, മിഷൻ സ്റ്റാർ എന്നീ ഗ്രേഡുകളിലായി രൂപത, മേഖല, ശാഖ തലങ്ങൾക്ക് ട്രോഫികൾ നൽകും. തലശേരി, കോതമംഗലം, മാനന്തവാടി, പാലാ, താമരശേരി രൂപതകൾ ഗോൾഡൻ സ്റ്റാർ പുരസ്കാരവും മിഷൻ സ്റ്റാർ രൂപതയായി ഇടുക്കിയും തെരഞ്ഞെടുക്കപ്പെട്ടു. ഗോൾഡൻ സ്റ്റാർ മേഖലകൾ: കോതമംഗലം, മൂവാറ്റുപുഴ, ഊന്നുകൽ, കാളി യാർ, പെരിന്തൽമണ്ണ, ചുങ്കക്കുന്ന്, കുറവിലങ്ങാട്, കുന്നോത്ത്, തളിപ്പറമ്പ്, നെല്ലിക്കാംപൊയിൽ, തോമാപുരം. ഗോൾഡൻ സ്റ്റാർ ശാഖകൾ: രാജപുരം, വടാട്ടുപാറ, വെളിയച്ചാൽ, പെരുമ്പ ള്ളിച്ചിറ, നേര്യമംഗലം, തൊടുപുഴ, പൈങ്ങോട്ടൂർ, രണ്ടാർ, കോതമംഗലം, കാ രക്കുന്നം, ആരക്കുഴ, അരിക്കുഴ, കട്ടിപ്പാറ, കൂടല്ലൂർ, മണിക്കടവ്, കരുവഞ്ചാൽ. സിൽവർ സ്റ്റാർ ശാഖകൾ- പാറത്തോട്, കാൽവരി മൗണ്ട്, മുതലക്കോടം, കദളിക്കാട്, മീനങ്ങാടി, നടവയൽ, അട്ടക്കണ്ടം, മണ്ഡപം, കാർത്തികപുരം, മിഷൻ സ്റ്റാർ ശാഖകൾ: നാരകക്കാനം, മരിയാപുരം, ഞീഴൂർ, കരയത്തും ചാൽ, കനകപ്പള്ളി. സംസ്ഥാന ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിൽ, സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി, സംസ്ഥാന സെക്രട്ടറി ജിന്റോ തകിടിയേൽ, സംസ്ഥാന ജനറൽ ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ, ദേശീയ റീജണൽ ഓർഗ നൈസർ ബെന്നി മുത്തനാട്ട്, കോട്ടയം റീജണൽ ഓർഗനൈസർ ജസ്റ്റിൻ വയലിൽ, മലബാർ റീജണൽ ഓർഗനൈസർ രഞ്ജിത്ത് മുതുപ്ലാക്കൽ എന്നിവരു ൾപ്പെട്ട കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. വിജയികൾക്ക് ഒക്ടോബർ രണ്ടിന് തലശേരി അതിരൂപതയിലെ ചെമ്പേരിയിൽ നടക്കുന്ന 76-ാമത് സംസ്ഥാന വാർഷിക സമ്മേളനത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പുരസ്കാരങ്ങൾ സമ്മാനിക്കും.
Image: /content_image/India/India-2023-09-26-07:45:54.jpg
Keywords: മിഷന്‍ ലീഗ
Content: 21898
Category: 18
Sub Category:
Heading: ഗുഡ്നെസ് ടെലിവിഷൻ ചാനലിന്റെ പുതിയ ഓഫീസിന്റെ ആശീർവാദകർമം നാളെ
Content: കൊച്ചി: വിന്‍സന്‍ഷ്യന്‍ സന്യാസ സമൂഹത്തിന്റെ കീഴിലുള്ള ഗുഡ്നെസ് ടെലിവിഷൻ ചാനലിന്റെ ഓഫീസ് മന്ദിരം കൊച്ചിയിൽ നിന്നു ചാലക്കുടി പോട്ടയിലേക്കു മാറ്റുന്നു. പുതിയ ഓഫീസിന്റെ ആശീർവാദകർമം നാളെ വൈകിട്ടു നാലിന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കും. സനീഷ്കുമാർ ജോസഫ് എംഎൽഎ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗുഡ്നെസ് ന്യൂസ് ചാനൽ ഒടിടി പ്ലാറ്റ്ഫോമിന്റെ ഔദ്യാഗിക പ്രഖ്യാപനം നടത്തും. ഗുഡ്നെസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫാ.ഡോ. അലക്സ് ചാലങ്ങാടി ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഫാ. ജോൺ കണ്ടത്തിങ്കര, ഫാ. പോൾ പുതുവ, ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. ജോർജ് പനയ്ക്കൽ, ഫാ.ഡോ. ഫിലിപ്പ് നെടുംതുരുത്തിൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. നാളെ മുതൽ റോകുബോക്സ്, ആപ്പിൾ ടിവി, ആമസോൺ ഫയർസ്റ്റിക്, ഗൂഗിൾ ടിവി, ആൻഡ്രോയ്ഡ് ടിവി, ആൻഡ്രോയ്ഡ് എസിബി എന്നീ പ്ലാറ്റ്ഫോമുകളിൽ ഗുഡ്നെസ് ടെലിവിഷൻ ലഭ്യമാകും. 24 മണിക്കൂറും സംപ്രേക്ഷണമുള്ള ഗുഡ്നെസ് ചാനൽ ഇന്ത്യയിലും അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലും ലഭ്യമാണ്.
Image: /content_image/India/India-2023-09-26-07:52:58.jpg
Keywords: ചാനല
Content: 21899
Category: 18
Sub Category:
Heading: ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ ജനറൽ അസംബ്ലി കോട്ടയത്ത്
Content: കോട്ടയം: ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ (സിസിഎ)യുടെ പതിനഞ്ചാമത് ജനറൽ അസംബ്ലി കോട്ടയത്ത് നടക്കും. കേരളത്തിൽ ആദ്യമായി അരങ്ങേറുന്ന സിസിഎയുടെ അഞ്ചു വർഷത്തിലൊരിക്കൽ കൂടുന്ന അസംബ്ലിയിൽ നൂറിലധികം ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ നിന്നുള്ള അറുനൂറോളം പ്രതിനിധികൾ പങ്കെടുക്കും. ഇന്ത്യയിൽ ഇതിനു മുമ്പ് 1981ൽ ബാംഗ്ലൂരിലാണ് നടത്തിയിട്ടുള്ളത്. ആറു ദിവസം നീണ്ടുനിൽക്കുന്ന അസംബ്ലി മാമ്മൻ മാപ്പിള ഹാളിൽ അഞ്ചിനു സഭകളുടെ ലോക കൗൺസിൽ ജനറൽ സെക്രട്ടറിയും വേദശാസ്ത്രജ്ഞനുമായ പ്രഫ. ഡോ. ജെറി പില്ലെ (ദക്ഷിണാഫ്രിക്ക) ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ സിസിഎ മോഡറേറ്റർ ഭിലോ ആർ. കനകസഭ (ശ്രീലങ്ക), ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, ജോസഫ് മാർ ഗ്രീഗോറിയോ സ് മെത്രാപ്പോലീത്ത, ബിഷപ്പ് സിറിൽ മാർ ബസേലിയോസ്, നാഷ്ണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ ജനറൽ സെക്രട്ടറി റവ. അസീർ എബനേസർ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യാ ജനറൽ സെക്രട്ടറി സി. ഫെർണാണ്ടസ് രത്തിനരാജ തുടങ്ങിയവർ പങ്കെടുക്കും. 30ന് 5.30നു മാമ്മൻ മാപ്പിള ഹാളിൽ ഏഷ്യൻ എക്യുമെനിക്കൽ ഫെസ്റ്റിവൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായിരിക്കും.
Image: /content_image/India/India-2023-09-26-08:00:51.jpg
Keywords: കോട്ടയ