Contents

Displaying 21441-21450 of 24998 results.
Content: 21850
Category: 18
Sub Category:
Heading: കൂനമ്മാവ് കൃപാഗ്നി കൺവെൻഷനു ആരംഭം
Content: വരാപ്പുഴ: കൂനമ്മാവ് സെന്റ് ഫിലോമിനാസ് വിശുദ്ധ ചാവറ തീർത്ഥാടന കേന്ദ്രത്തിൽ സിയോൻ കരിസ്മാറ്റിക് പ്രാർഥന കൂട്ടായ്മയുടെ 28-ാമത് കൂനമ്മാവ് മേഖലാ കൃപാഗ്നി ബൈബിൾ കൺവൻഷന് തിരി തെളിഞ്ഞു. തീർത്ഥാടന കേന്ദ്രം റെക്ടറും ഫൊറോന വികാരിയുമായ മോൺ. സെബാസ്റ്റ്യൻ ലൂയിസ് ബൈബിൾ പ്രതിഷ്ഠയ്ക്കുശേഷം തിരി തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. പ്രൊക്ലമേഷൻ കമ്മീഷൻ ഡയറക്ടർ ഫാ. ആന്റണി ഷൈൻ കാട്ടുപറ മ്പിൽ ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ചു. കുടുംബ വിശുദ്ധീകരണ ധ്യാനത്തിന് ഫാ. അബ്രഹാം കടിയക്കുഴിയുടെ ആത്മീയ നേതൃത്വത്തിൽ ബ്രദർ സാബു ആറുതൊട്ടിയിൽ നയിക്കും. ദിവസവും ജപമാല, ദിവ്യബലി, ദൈവവചന പ്രഘോഷണം, ആരാധന, രോഗശാന്തി ശുശ്രൂഷ. വൈകിട്ട് അഞ്ചു മുതൽ 9.30 വരെയാണ് കൺവെൻഷൻ നടക്കുന്നത്. 20 ന് സമാപിക്കും. കൺവെൻഷന് ശേഷം വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കും. കുടുംബ യൂണിറ്റ് കേന്ദ്രസമിതിയുടെ നേതൃത്വത്തിലാണ് കൃപാഗ്നി കൺവൻഷൻ നടക്കുന്നത്.
Image: /content_image/India/India-2023-09-17-07:48:05.jpg
Keywords: ബൈബി
Content: 21851
Category: 1
Sub Category:
Heading: അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ദേശീയ കുടിയേറ്റ വാരാഘോഷം നാളെ മുതല്‍
Content: വാഷിംഗ്ടണ്‍ ഡി‌സി: ഒരാള്‍ക്ക് സ്വന്തം രാജ്യത്ത് തുടരുവാനുള്ള അവകാശത്തെ പ്രമേയമാക്കിക്കൊണ്ട് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ദേശീയ കുടിയേറ്റ വാരത്തിന്റെ ഒരാഴ്ച നീണ്ട ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും. സെപ്റ്റംബര്‍ 18 മുതല്‍ 24 വരെയാണ് ദേശീയ കുടിയേറ്റ വാരാഘോഷം. സഹസ്രാബ്ദങ്ങളായി സുരക്ഷയും സുരക്ഷിതത്വവും തേടി ആയിരങ്ങള്‍ തങ്ങളുടെ ജന്മദേശം വിട്ട് പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാകുന്നുവെന്നു അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ കുടിയേറ്റ സമിതിയുടെ ചെയര്‍മാനും എല്‍ പാസോ മെത്രാനുമായ മാര്‍ക്ക് ജെ. സെയിറ്റ്സ് കുടിയേറ്റ വാരാഘോഷത്തിന് മുന്നോടിയായി പുറത്തുവിട്ട പ്രസ്താവനയില്‍ കുറിച്ചു. ഹേറോദേസ് രാജാവ് കുഞ്ഞുങ്ങളെ കൊന്നൊടുക്കുവാന്‍ പദ്ധതിയിട്ടപ്പോള്‍ വിശുദ്ധ യൗസേപ്പിതാവും, മാതാവും, ഉണ്ണീശോയും അടങ്ങുന്ന തിരുകുടുംബം ഈജിപ്തിലേക്ക് പലായനം ചെയ്തതിനെ അനുസ്മരിച്ച മെത്രാന്‍, തിരുകുടുംബത്തിന്റെ പലായനവും, ഇസ്രായേലിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട മറ്റ് പലായനങ്ങളും സ്വതന്ത്രമായ ഇഷ്ടം കൊണ്ട് നടന്നതല്ലെന്നു മെത്രാന്‍ ചൂണ്ടിക്കാട്ടി. നിര്‍ബന്ധിത പലായനത്തിനും, കുടിയേറ്റത്തിനും ഇരയായവര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചിന്തിക്കുവാന്‍ കത്തോലിക്കരെ പ്രോത്സാഹിപ്പിക്കുകയാണ് ദേശീയ കുടിയേറ്റ വാരാഘോഷം കൊണ്ട് ഉദ്ദേശിക്കുന്നത്. പുതുതായി വരുന്നവരെ സമൂഹത്തിലേക്ക് ഉള്‍കൊള്ളിക്കുവാനും, വിശ്വാസികള്‍ അവരെ സ്വാഗതം ചെയ്യുവാനും വേണ്ട മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. തങ്ങളുടെ ജീവിതം വേരോടെ പിഴുതുമാറ്റി പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരായവരെ സഹായിക്കുവാന്‍ ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം വഴി നമ്മള്‍ കടപ്പെട്ടിരിക്കുകയാണ്. പലായനത്തിനും കുടിയേറ്റത്തിനും ആളുകളെ നിര്‍ബന്ധിതരാക്കുന്ന തിന്മയുടെ ശക്തികളെ തടയേണ്ടതുമുണ്ട്. പലായനത്തിന്റെ നിര്‍ബന്ധിതരാക്കുന്ന ശ്കതികളെ തടയുവാനും, സ്വന്തം ജന്മദേശത്ത് തുടരുവാനുള്ള ആളുകളുടെ അവകാശം സംരക്ഷിക്കുവാനും കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണെന്നും മെത്രാന്‍ ചൂണ്ടിക്കാട്ടി. ഫ്രാന്‍സിസ് പാപ്പ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ അറിയിച്ചതനുസരിച്ച് “കുടിയേറണമോ, തുടരണമോ എന്ന് തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം” എന്നതാണ് ഇക്കൊല്ലത്തെ ലോക കുടിയേറ്റ അഭയാര്‍ത്ഥി ദിനത്തിന്റെ പ്രമേയം. കുടിയേറണമോ എന്ന തീരുമാനം എപ്പോഴും സ്വാതന്ത്ര്യത്തോടെയുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. സംഘര്‍ഷങ്ങളും, പ്രകൃതി ദുരന്തങ്ങളും, ദാരിദ്ര്യവും, ഭയവും ദശലക്ഷകണക്കിന് ആളുകളെ സ്വന്തം രാജ്യത്ത് നിന്നും പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാക്കുന്നു. ഇത്തരം ഘടകങ്ങളെ തടയുവാന്‍ കഴിഞ്ഞാല്‍ നിര്‍ബന്ധിത പലായനം ഇല്ലാതാക്കുവാന്‍ കഴിയും. ഇതിനു കൂട്ടായ ശ്രമമാണ് വേണ്ടതെന്നും പാപ്പ നേരത്തെ പ്രസ്താവിച്ചിരിന്നു.
Image: /content_image/News/News-2023-09-17-08:07:05.jpg
Keywords: കുടിയേ
Content: 21852
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട റാണി മരിയയുടെ ജീവിതകഥ 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനു മികച്ച പ്രതികരണം
Content: കൊച്ചി: ഭാരതസഭയിലെ വാഴ്ത്തപ്പെട്ട ആദ്യ വനിതാ രക്തസാക്ഷിയായി ഉയര്‍ത്തപ്പെട്ട വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി ഒരുക്കിയ 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' (മുഖമില്ലാത്തവരുടെ മുഖം) സിനിമയുടെ കേരളത്തിലെ ആദ്യ പ്രദർശനത്തിനു മികച്ച പ്രതികരണം. ഇടപ്പള്ളി വനിത തിയറ്ററിൽ പ്രദർശിപ്പിച്ച സിനിമയുടെ പ്രീമിയർ ഷോ കാണാന്‍ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നു പ്രമുഖരുൾപ്പെടെ നിരവധി പേർ എത്തി. ആശംസ നേരാൻ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും മുഖ്യാതിഥിയായി എത്തിയിരിന്നു. സിസ്റ്റർ റാണി മരിയയുടെ ജീവിതത്തിന്റെ ഹൃദ്യമായ ആവിഷ്കാരമായ "ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' സിനിമ ലോകത്തിനു നന്മ യുടെ സന്ദേശമാണു പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന ജനതയുടെ വിമോചനത്തിനായി രക്തസാക്ഷിയായ മലയാളി വനിതയുടെ യഥാർഥ കഥയാണ് 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' ചലച്ചിത്രമെന്നു സംവിധായകൻ ഷൈസൺ പി. ഔസേപ്പ് പറഞ്ഞു. സിസ്റ്റർ റാണി മ രിയയുടെ വിശുദ്ധ ജീവിതം ഇന്ത്യയിൽ ഇന്ന് ഏറെ പ്രസക്തമാണെന്നും മനുഷ്യ വിമോചനത്തിൽ വിശ്വസിക്കുന്ന ക്രിസ്തുദർശനം സ്വജീവിതത്തിൽ പകർത്തിയ ഒരു വനിതയാണ് സിസ്റ്ററെന്നും സംവിധായകൻ അനുസ്മരിച്ചു. ഇന്ത്യൻ മതരാഷ്ട്രീയ ഭൂമികയിൽ ചർച്ച ചെയ്യേണ്ട സിനിമയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ വിൻസി അലോഷ്യസാണു റാണി മരിയയായി അഭിനയിച്ചത്. ജീത്ത് മത്താറു (പഞ്ചാബ്), സോനലി മൊഹന്തി (ഒറീസ), പൂനം (മഹാരാഷ് (5), സ്നേഹലത (നാഗ്പുർ), പ്രേംനാഥ് (ഉത്തർപ്രദേശ്), അജീഷ് ജോസ്, ഫാ. സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ട്രൈ ലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ റാണയാണു സിനിമ നിർമിച്ചിരിക്കുന്നത്. ചിത്രം ഇതിനകം പതിനൊന്ന് അന്തർദേശീയ അവാർഡുകൾ നേടി. മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളിൽ ഔദ്യോഗിക റിലീസിനായി സിനിമ ഒരുങ്ങുകയാണ്.
Image: /content_image/India/India-2023-09-18-10:11:56.jpg
Keywords: സിനിമ, റാണി
Content: 21853
Category: 18
Sub Category:
Heading: ഒരു വര്‍ഷം കൊണ്ട് ബൈബിള്‍ വായിച്ചു തീര്‍ക്കാന്‍ എഫ്ഫാത്തയുടെ പുതിയ സെഷന്‍ ഒക്ടോബർ 1 മുതല്‍
Content: കൊച്ചി: കത്തോലിക്ക സഭയിലെ വൈദികരുടെയും അല്‍മായ ശുശ്രൂഷകരുടെയും ആത്മീയ നേതൃത്വത്തില്‍ ഒരു വര്‍ഷം കൊണ്ട് ബൈബിള്‍ വായിച്ചു തീര്‍ക്കാന്‍ സഹായിക്കുന്ന എഫ്ഫാത്ത ബൈബിള്‍ റീഡിംഗ് ഗ്രൂപ്പിന്റെ പുതിയ സെഷന്‍ ഒക്ടോബർ ഒന്നിന് ആരംഭിക്കും. ഫാ. ടോണി കട്ടക്കയം C.Ss.R., ഫാ. ആന്റോ ഡയോനീസിയസ് SJ, ബ്രദർ ജോസഫ് മാത്യു മുതലായവരുടെ ആത്മീയ നേതൃത്വവും നിര്‍ദ്ദേശങ്ങളും എഫ്ഫാത്ത ബൈബിൾ റീഡിങ് ഗ്രൂപ്പിനുണ്ട്. ഈ വർഷം ഇതിനോടകം മാത്രം ലോകമെമ്പാടുമായി മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി 35000-ൽ അധികം ആളുകൾ ഈ കൂട്ടായ്മയോട് ചേർന്ന് ദൈവവചനം വായിച്ച് ദൈവാനുഗ്രഹങ്ങൾ പ്രാപിച്ചു കഴിഞ്ഞു. ആയിരത്തിയഞ്ഞൂറോളം വരുന്ന വലിയൊരു കൂട്ടം ആളുകളുടെ മധ്യസ്ഥ പ്രാർത്ഥന എഫ്ഫാത്ത ബൈബിൾ റീഡിങ് ഗ്രൂപ്പിൽ ചേർന്ന് വചനം വായിക്കുന്നവർക്കായും അവരുടെ വിവിധങ്ങളായ നിയോഗങ്ങളുടെ ഫലപ്രാപ്തിക്കായി നടക്കുന്നുണ്ട്. ഇന്ന് ലോകമെങ്ങും, പതിനായിരത്തിൽപ്പരം ആളുകൾ ഓരോ വർഷവും വചനമാകുന്ന ദൈവത്തെ (സമ്പൂർണ്ണ ബൈബിൾ) കൈയ്യിലെടുക്കുകയും സ്നേഹിക്കുകയും വായിക്കുകയും അതുവഴിയായി അളവില്ലാത്ത അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്യുന്ന അത്ഭുത അനുഭവങ്ങളാണ് എഫ്ഫാത്ത ബൈബിൾ ഗ്രൂപ്പിന് പങ്ക് വയ്ക്കാനുള്ളത്. തുടക്കത്തിൽ വെറും അഞ്ച് പേരുമായി തുടങ്ങിയതാണ് ഈ ബൈബിൾ വായനാ ഗ്രൂപ്പ്. ദൈവം പതിയെപ്പതിയെ ഈ കൂട്ടായ്മയെ ഉയർത്തുകയും പതിനായിരക്കണക്കിന് ആളുകളെ ഈ ഗ്രൂപ്പിലേക്ക് ചേർക്കുകയും ചെയ്തുകൊണ്ടിരുന്നു. ചേര്‍ന്നവരെയും ദൈവവചനം വായിക്കുന്നവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കുന്ന അനുഭവങ്ങളാണ് ഓരോ ദിവസവും ബൈബിൾ റീഡിങ് ഗ്രൂപ്പിന് ഈ ലോകത്തോട് പറയാനുള്ളത്. അനുഗ്രഹങ്ങൾ ലഭിച്ച അനേകം വ്യക്തികളുടെ അനുഭവ സാക്ഷ്യങ്ങളാണ് ഓരോ ദിവസവും ഈ ഗ്രൂപ്പിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. കടബാധ്യതകൾ മാറുന്നതും, അത്ഭുത രോഗ സൗഖ്യങ്ങളും, പരീക്ഷാ വിജയങ്ങളും , തഴക്ക ദോഷങ്ങളിൽ നിന്ന് വിടുതലും , അനേകം വർഷങ്ങൾക്ക് ശേഷം കുഞ്ഞു ജനിക്കുന്നതും, മാനസാന്തരങ്ങളും തുടങ്ങി മനുഷ്യബുദ്ധിക്കതീതമായ നിരവധി അനുഗ്രഹങ്ങളാണ് വചന വായനയിലൂടെ എല്ലാവരും നേടിയെടുത്തത്. അതിനേക്കാളുപരി വചനവായനയിലൂടെ അനേകർക്ക് ദൈവവുമായി അടുത്ത ബന്ധം സ്ഥാപിക്കാനായി എന്നുള്ളതാണ് ഏറ്റവും വലിയ അനുഗ്രഹം. വരുന്ന ഒക്ടോബർ മാസം 1 മുതൽ പുതിയ വാട്സ്അപ്, ഫേസ്ബുക്ക്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ അനേകായിരങ്ങളിലേക്ക് അടുത്ത ഒരു വർഷം നീണ്ടു നിൽക്കുന്ന സമ്പൂർണ്ണ ബൈബിൾ വായന എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് എഫ്ഫാത്ത ടീം അംഗങ്ങൾ. {{ എഫ്ഫാത്ത ബൈബിൾ റീഡിങ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : ‍-> https://ephphathabiblereading.blogspot.com/2023/09/blog-post.html?m=1}}
Image: /content_image/India/India-2023-09-18-10:30:42.jpg
Keywords: ബൈബി
Content: 21854
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ വചനം പങ്കുവെച്ചു; അഫ്ഗാനിസ്ഥാനില്‍ അമേരിക്കൻ സ്വദേശി ഉൾപ്പെടെ 18 പേരെ താലിബാൻ തടവിലാക്കി
Content: കാബൂള്‍: ക്രിസ്തു വിശ്വാസം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് സർക്കാർ ഇതര പ്രസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന 18 പേരെ അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ ഭരണകൂടം തടവിലാക്കി. കാബൂളിന് പുറത്ത് 400 മൈൽ ദൂരെ സ്ഥിതി ചെയ്യുന്ന ഖോറിൽ ജോലി ചെയ്തിരുന്ന ഇന്റർനാഷ്ണൽ അസിസ്റ്റൻസ് മിഷനിലെ 18 പേരെയാണ് താലിബാന്‍ തീവ്രവാദികള്‍ കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബർ മൂന്നാം തീയതിയും, 13നുമാണ് ഓഫീസിൽ തിരച്ചിൽ നടന്നത്. സർക്കാർ കസ്റ്റഡിയിലെടുത്തവരിൽ ഒരു അമേരിക്കൻ സ്വദേശിയും ഉൾപ്പെടുന്നു. ഇവരെ കാബൂളിലെ അജ്ഞാത കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്തതു ഏത് കാരണത്തിലാണെന്ന് ഇപ്പോഴും വ്യക്തമായി അറിയില്ലെന്ന് രാജ്യത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ മെച്ചപ്പെടുത്താൻ പ്രവർത്തിക്കുന്ന ഇന്റർനാഷ്ണൽ അസിസ്റ്റൻസ് മിഷൻ പ്രസ്താവനയിൽ പറഞ്ഞു. ജോലിക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയും, അവരുടെ മോചനത്തിനു വേണ്ടിയും പരമാവധി ശ്രമിക്കുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി. ഇത് സംബന്ധിച്ച് മിനിസ്ട്രി ഓഫ് എക്കണോമിക്ക് അവർ കത്തെഴുതിയിട്ടുണ്ട്. ഈ മന്ത്രാലയത്തിലാണ് സംഘടന സർക്കാർ ഇതര പ്രസ്ഥാനമായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 60 വർഷമായി രാജ്യത്ത് പ്രവർത്തിച്ചു വരുന്ന ക്രൈസ്തവ പ്രസ്ഥാനമാണ് ഇന്റർനാഷ്ണൽ അസിസ്റ്റൻസ് മിഷൻ. അമേരിക്കൻ സേന അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങി താലിബാൻ ഭരണം ഏറ്റെടുത്ത മുതൽ സംഘടന താലിബാനികളുടെ നിരീക്ഷണത്തിലായിരുന്നു. തീവ്ര ഇസ്ലാമിക ഭരണമാണ് രാജ്യത്തെ താലിബാനി നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2023-09-18-11:04:25.jpg
Keywords: താലിബാ, അഫ്ഗാ
Content: 21855
Category: 1
Sub Category:
Heading: തെരുവ് കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ജീവിതം സമര്‍പ്പിച്ച കത്തോലിക്ക വൈദികൻ ധന്യൻ പദവിയ്ക്കരികെ
Content: ഡബ്ലിന്‍/ നെബ്രാസ്ക: അമേരിക്കയിലെ നെബ്രാസ്ക സംസ്ഥാനത്തെ ഒമാഹ തെരുവിൽ കഴിഞ്ഞിരുന്ന കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താൻ ജീവിതം ഉഴിഞ്ഞുവെച്ച കത്തോലിക്ക വൈദികൻ ഫാ. എഡ്വേർഡ് ഫ്ലനഗൻ ധന്യ പദവിയിലേക്ക്. 1948 മരണമടഞ്ഞ ഐറിഷ് സ്വദേശിയായ വൈദികന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി 'ഹേർട്ട് ഓഫ് എ സേർവന്റ്- ദ ഫാദർ ഫ്ലനഗൻ സ്റ്റോറി' ചിത്രത്തിന്റെ പ്രീമിയറിന് പിന്നാലെ എൽഫിൻ രൂപതാ മെത്രാൻ കെവിൻ ഡോറന്‍, ഫാ. ഫ്ലനഗൻ ധന്യ പദവിയിലേക്ക് ഉയർത്തപ്പെടാൻ ഏറെ സാധ്യതകൾ ഉണ്ടെന്ന് സൂചിപ്പിച്ചിരിന്നു. വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുമായി ബന്ധപ്പെട്ട വിവിധ കമ്മീഷനുകൾ ഇപ്പോള്‍ ഈ വിഷയത്തിൽ നടത്തിയ അന്വേഷണങ്ങൾ ഇതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നതെന്ന് ഇക്കഴിഞ്ഞ ആഴ്ച കാത്തലിക്ക് ന്യൂസ് ഏജൻസിക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ അദ്ദേഹം ആവർത്തിച്ചു. 1986 കൗണ്ടി ഗാൽവേയിലാണ് എഡ്വേർഡ് ഫ്ലനഗന്‍റെ ജനനം. 1904ൽ അമേരിക്കയിലേക്ക് ചേക്കേറി. സെമിനാരി വിദ്യാഭ്യാസകാലത്ത് ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നെങ്കിലും 1912ൽ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. ഭവനരഹിതരായ, ദാരിദ്രത്തിൽ കഴിയുന്ന തെരുവ് കുട്ടികളെ ഒമാഹയിൽ നിന്നും രക്ഷപ്പെടുത്തി അവർക്ക് വാസസ്ഥലമൊരുക്കാന്‍ അദ്ദേഹം ശ്രദ്ധേയമായ ഇടപെടല്‍ നടത്തി. വിദ്യാഭ്യാസ പരിശീലനത്തോടൊപ്പം, ക്രൈസ്തവ വിശ്വാസത്തിലും അദ്ദേഹം അവർക്ക് പരിശീലനം നൽകിയിരുന്നു. ജപ്പാനിലെയും കൊറിയയിലെയും ശിശുക്ഷേമ സാഹചര്യങ്ങൾ അവലോകനം ചെയ്യാൻ ജപ്പാനിലെ സഖ്യകക്ഷി അധിനിവേശത്തിന് നേതൃത്വം നൽകിയ ജനറൽ ഡഗ്ലസ് മക്ആർതർ 1947-ൽ അദ്ദേഹത്തെ ക്ഷണിച്ചു. അടുത്ത വർഷം ഓസ്ട്രിയയിലും ജർമ്മനിയിലും സേവനം ചെയ്യാന്‍ അദ്ദേഹത്തിന് ക്ഷണം ലഭിച്ചിരിന്നു. 1948 മെയ് പതിനഞ്ചാം തീയതി ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് ഫാ. ഫ്ലനഗൻ അന്തരിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-09-18-13:30:18.jpg
Keywords: തെരുവ, അയര്‍
Content: 21856
Category: 1
Sub Category:
Heading: യുക്രൈനിലെ സമാധാന ദൗത്യം: പേപ്പല്‍ പ്രതിനിധി ചൈനയില്‍ ചര്‍ച്ച നടത്തി
Content: ബെയ്ജിംഗ്: റഷ്യന്‍ അധിനിവേശത്താല്‍ ദയനീയമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കുവാനുള്ള വത്തിക്കാന്റെ ശ്രമങ്ങളുടെ ഭാഗമായി പേപ്പല്‍ പ്രതിനിധി കര്‍ദ്ദിനാള്‍ മരിയ സുപ്പി ചൈനയില്‍ സന്ദര്‍ശനം നടത്തി. ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തില്‍വെച്ച് യൂറേഷ്യന്‍ അഫയേഴ്സ് വിഭാഗത്തിന്റെ പ്രത്യേക പ്രതിനിധിയായ ലി ഹുയിയുമാട്ടാണ് കര്‍ദ്ദിനാള്‍ സുപ്പി ചര്‍ച്ച നടത്തിയതെന്നു വത്തിക്കാന്‍ പ്രസ്താവിച്ചു. സൗഹൃദപരമായ തുറന്ന അന്തരീക്ഷത്തിലായിരുന്നു ചര്‍ച്ച. യുക്രൈനിലെ യുദ്ധവും അതിന്റെ നാടകീയ അനന്തരഫലങ്ങളെക്കുറിച്ചും ചര്‍ച്ചയില്‍ വിഷയമായി. സമാധാനം പുനഃസ്ഥാപിക്കുവാനുള്ള ശ്രമങ്ങള്‍ക്കായി ഒരുമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പരിശുദ്ധ സിംഹാസനവും ചൈനയും ചര്‍ച്ച നടത്തിയെന്നും വത്തിക്കാന്‍ പ്രസ്താവിച്ചു. ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതി ഉടന്‍ തന്നെ പുനരാരംഭിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയും ഇരു നേതാക്കളും പങ്കുവെച്ചു. യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന കരിങ്കടലില്‍ (Black Sea)‍ റഷ്യന്‍ നാവികസേന ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ യുക്രൈന്റെ ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതി തടസ്സപ്പെട്ടിരിക്കുകയാണ്. ചൈനക്ക് എല്ലാ വിഭാഗങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ താല്‍പ്പര്യമുണ്ടെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവായ മാവോ നിങ് അടുത്തിടെ പറഞ്ഞിരിന്നു. സെപ്റ്റംബര്‍ 13 ബുധനാഴ്ച രാവിലെ ബെയ്ജിംഗിലെത്തിയ കര്‍ദ്ദിനാള്‍ സുപ്പി സെപ്റ്റംബര്‍ 15-നാണ് മടങ്ങിയത്. ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക ദൂതനെന്ന നിലയില്‍ കര്‍ദ്ദിനാള്‍ സൂപ്പി റഷ്യയിലും യുക്രൈനിലും സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി കീവ്, മോസ്കോ, വാഷിംഗ്‌ടണ്‍ ഡി.സി ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് നയതന്ത്ര സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കുവാനും, യുക്രൈന്‍ അഭയാര്‍ത്ഥികള്‍ക്കും വേണ്ടി കത്തോലിക്കാ സഭ ചെയ്യുന്ന നിസ്തുല സേവനങ്ങള്‍ക്ക് യുക്രൈന്‍ ജനത നന്ദി അറിയിച്ചിരുന്നു.
Image: /content_image/News/News-2023-09-18-14:18:06.jpg
Keywords: യുക്രൈ
Content: 21857
Category: 1
Sub Category:
Heading: 9/11 ആക്രമണത്തില്‍ ജൂഡിത്ത് ടോപ്പിന് മുന്നില്‍ അന്ന് 'മാലാഖ'; അവിശ്വാസിയായിരിന്ന പോള്‍ കാരിസ് ഇന്ന് ഡീക്കന്‍
Content: ന്യൂയോര്‍ക്ക്:: 2001 സെപ്റ്റംബര്‍ 11-ന് അമേരിക്കയുടെ അഭിമാനസ്തംഭമായ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് അല്‍ക്വയ്ദ തീവ്രവാദികള്‍ വിമാനം ഇടിച്ചുകയറ്റിയപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റൊരു സ്ത്രീയെ രക്ഷപ്പെടുവാന്‍ സഹായിക്കുകയും ചെയ്ത പോള്‍ കാരിസ്, പെര്‍മനന്‍റ് ഡീക്കന്‍പട്ടം സ്വീകരിച്ച് ശുശ്രൂഷ മേഖലയില്‍ സജീവം. ആക്രമണം നടക്കുമ്പോള്‍ വേള്‍ഡ് ട്രേഡ് സെന്‍ററിന്റെ വടക്കന്‍ ടവറില്‍ എഴുപത്തിയൊന്നാമത്തെ നിലയില്‍ ജോലി ചെയ്യുകയായിരുന്നു കാരിസ്. കെട്ടിടം ഇടിഞ്ഞു വീഴുന്നതിനു മുന്‍പ് തന്റെ സഹചാരിയായ ജൂഡിത്ത് ടോപ്പിന്‍ എന്ന സ്ത്രീയെ എഴുപത്തിയൊന്നു നിലകളും ഇറക്കി താഴെ എത്തിക്കുവാന്‍ കാരിസിന് കഴിഞ്ഞു. കാരിസിനെ ‘മാലാഖ’ എന്നാണ് ടോപ്പിന്‍ വിശേഷിപ്പിക്കുന്നത്. തിരുസഭയുമായി അടുത്ത ബന്ധമൊന്നുമില്ലാതിരുന്ന കാരിസില്‍ ആ ദിവസം മുതലാണ്‌ വിശ്വാസം ശക്തമായത്. അന്നത്തെ യാതനകള്‍ കാരിസിനെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തില്‍ അനുഗ്രഹമായി മാറുകയായിരുന്നു. കത്തോലിക്കാ വിശ്വാസത്തിന്റെ മനോഹാരിത കണ്ടെത്തിയ കാരിസ് കത്തോലിക്കാ ഡീക്കനായി പ്രേഷിതവേല ചെയ്യുകയാണ് ഇപ്പോള്‍. വിമാനം വടക്കന്‍ ടവറില്‍ ഇടിച്ചപ്പോള്‍ കെട്ടിടം കുലുങ്ങിയെന്നും, വലിയൊരു ശബ്ദം കേട്ടെന്നും 68 കാരനായ കാരിസ് കത്തോലിക്കാ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു. ന്യൂയോര്‍ക്ക് ആന്‍ഡ്‌ ന്യൂജേഴ്സി പോര്‍ട്ട്‌ അതോറിറ്റിയില്‍ ജോലി ചെയ്തിരുന്ന കാരിസും കൂട്ടുകാരും ചെറിയ വിമാനമായിരിക്കും കെട്ടിടത്തില്‍ ഇടിച്ചിരിക്കുകയെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മാനേജര്‍മാരില്‍ ഒരാള്‍ കെട്ടിടത്തില്‍ നിന്നും പുറത്തുപോകുവാന്‍ പറഞ്ഞപ്പോഴാണ് അന്നു 46 വയസ്സ് പ്രായമുണ്ടായിരുന്ന കാരിസിനു കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. തന്റെ ഡിവിഷനില്‍ ജോലി ചെയ്യുന്ന ആരോഗ്യപരമായ വിഷമതകള്‍ നേരിടുന്ന ജൂഡിത്ത് ടോപ്പിന്‍ തന്റെ കസേരയില്‍ നിന്നും എഴുന്നേല്‍ക്കുവാന്‍ കഴിയാതെ വിഷമിക്കുന്നത് കണ്ട കാരിസ് അവളുടെ സഹായത്തിന് എത്തുകയായിരുന്നു. മറ്റുള്ളവരോട് കെട്ടിടം കാലിയാക്കുവാന്‍ പറഞ്ഞ കാരിസ് ജൂഡിത്തിന്റെ കാര്യം താന്‍ നോക്കിക്കോളാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. “ശാന്തമായിരിക്കൂ, നമുക്കൊരുമിച്ച് നടന്ന് ഈ കെട്ടിടത്തില്‍ നിന്നും നടന്ന് പുറത്തേക്കു പോകാം” എന്ന് കാരിസ് പറഞ്ഞപ്പോള്‍ മാത്രമാണ് താന്‍ കാരിസിന്റെ മുഖം കണ്ടതെന്നു ജൂഡിത്ത് പിന്നീട് വ്യക്തമാക്കിയിരിന്നു. കാരിസ്, ജൂഡിത്തിനെ വലതുകൈകൊണ്ട് താങ്ങി ഗോവണിപ്പടിയിലേക്ക് നയിച്ചു. ഓരോ നിലയിലും അല്‍പ്പസമയം വിശ്രമിച്ചാണ് ഇരുവരും താഴെ എത്തിയത്. എന്തുകൊണ്ടാണ് ജൂഡിത്തിനെ സഹായിക്കുവാന്‍ നിങ്ങള്‍ നിന്നതെന്ന ചോദ്യത്തിന്, പരിശുദ്ധാത്മാവാണ് തന്നെ നയിച്ചതെന്നാണ് കാരിസിന്റെ മറുപടി. മുപ്പതാമത്തെ നിലയില്‍ എത്തിയപ്പോള്‍, കൊടുങ്കാറ്റ് പോലൊരു കാറ്റടിക്കുകയുണ്ടായി. രണ്ടാമത്തെ ടവര്‍ നിലംപൊത്തിയപ്പോള്‍ ഉണ്ടായ കാറ്റായിരുന്നു അത്. തുടര്‍ന്ന്‍ അധികം ആള്‍ത്തിരക്കില്ലാത്ത മറ്റൊരു ഗോവണിയിലൂടെയായിരിന്നു ഇറക്കം. താഴെ ലോബിയില്‍ എത്തിയിട്ടും അപകടം ഒഴിഞ്ഞിട്ടില്ലായിരുന്നു. ചുറ്റും കെട്ടിടം തകര്‍ന്ന അവശിഷ്ടങ്ങള്‍ കൂടിക്കിടക്കുകയായിരുന്നു. ഹഡ്സന്‍ നദിക്ക് അഭിമുഖമായുള്ള വെസെ സ്ട്രീറ്റ് വഴിയാണ് കാരിസ് ടോപ്പിനെ പുറത്തെത്തിച്ചത്. അന്നത്തെ ആക്രമണത്തില്‍ ന്യൂയോര്‍ക്കില്‍ 2752 ആളുകളാണ് കൊല്ലപ്പെട്ടത്. ആ ദിവസത്തിനു ശേഷം ദേഷ്യവും, ക്രോധവും പ്രകടിപ്പിക്കുവാന്‍ തുടങ്ങിയ കാരിസ് തന്റെ ഇടവക വികാരിയുടെ നിര്‍ദ്ദേശപ്രകാരം മനശാസ്ത്രജ്ഞന്‍ കൂടിയായ ഫാ. ജിം കെല്ലിയെ പോയി കണ്ടു. ജീവിത കാലം മുഴുവനും കത്തോലിക്കനായിരുന്ന താന്‍ ദൈവവുമായുള്ള ബന്ധം അനുഭവിച്ചിട്ടില്ലെന്ന വസ്തുത കാരിസ് മനസ്സിലാക്കി. ഫാ. കെല്ലിയുടെ ഉപദേശ പ്രകാരം ധ്യാനവും, പ്രാര്‍ത്ഥനയും, വിശുദ്ധ കുര്‍ബാനയും വഴിയാണ് കാരിസ് ആത്മീയ ജീവിതത്തിലേക്ക് തിരികെ വന്നത്. ജീവിതം മാറ്റിമറിച്ച സംഭവം എന്നാണ് ഇതിനെ കാരിസ് വിശേഷിപ്പിക്കുന്നത്. “അത് എന്നില്‍ എന്റെ വിശ്വാസത്തേക്കുറിച്ച് കൂടുതല്‍ അറിയുവാനുള്ള ദാഹം ഉളവാക്കി. അതിനുമുന്‍പ് ഞാനൊരിക്കലും മതപരമോ, ആത്മീയമോ ആയ പുസ്തകങ്ങള്‍ വായിച്ചിരുന്നില്ല”- കാരിസ് വെളിപ്പെടുത്തി. ആവിലായിലെ വിശുദ്ധ തെരേസയുടെ ജീവചരിത്രമാണ് അദ്ദേഹം വായിച്ച ആദ്യ വിശ്വാസ ഗ്രന്ഥങ്ങളിലൊന്ന്‍. താന്‍ ഡീക്കനാകുന്നതില്‍ തന്റെ ഭാര്യ കാരോളിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാഹിതരായ ദമ്പതികള്‍ക്ക് വേണ്ട കൗണ്‍സലിംഗ് നല്‍കുന്ന ദൌത്യമാണ് ഡീക്കന്‍ എന്ന നിലയില്‍ കാരിസ് ഇപ്പോള്‍ ചെയ്തുക്കൊണ്ടിരിക്കുന്നത്. Tag:A hero of 9/11 finds his vocation, Deacon Paul Carris, malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-09-18-16:56:54.jpg
Keywords: ഡീക്ക
Content: 21858
Category: 18
Sub Category:
Heading: അഞ്ചാമത് അന്തർദേശീയ സുറിയാനി സെമിനാർ നടത്തി
Content: ചങ്ങനാശേരി: എസ്ബി കോളജ് സുറിയാനി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് മാർ മാത്യു കാവുകാട്ട് മെമ്മോറിയൽ അന്തർദേശീയ സുറിയാനി സെമിനാർ നടത്തി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിർവഹിച്ചു. സുറിയാനി ഒരു വ്യവഹാര ഭാഷ എന്ന നിലയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരം നേടുന്നത് പ്രതീക്ഷാവഹമാണെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. പ്രിൻസിപ്പൽ ഫാ. റെജി പ്ലാത്തോട്ടം ആമുഖപ്രസംഗം നടത്തി. കോട്ടയം സീരി ഡയറക്ടർ മല്‍പ്പാന്‍ ജേക്കബ് തെക്കേപറമ്പിൽ വിഷയവതരണം നടത്തി. 'ആധുനിക സുറിയാനി ലോകത്തിലെ നവോത്ഥാനം' എന്ന വിഷയത്തെക്കുറിച്ച് ഫ്രാൻസിലെ ലിയോൺ യൂണിവേഴ്സിറ്റി പ്രഫസറും ആധുനീക സുറിയാനി ഭാഷ പണ്ഡിതനുമായ ഡോ. ബ്രൂണോ പൊയ്സറ്റ, സുറിയാനി ഭാഷയുടെ ചരിത്രവും സമകാലിക പ്രസക്തിയും' എന്ന വിഷയത്തിൽ അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ സുറിയാനി ഭാഷാ വിദഗ്ധൻ ബ്രേറ്റോ ആൻഡ്രൂസ് കിർക്കൻ, 'സുറിയാനി ഭാഷയുടെ സൗന്ദര്യം' എന്ന വിഷയത്തിൽ ചൈനയിൽ നിന്നുള്ള സുറിയാനി ഭാഷാ ഗവേഷകനായ വുജിൻ എന്നിവർ ക്ലാസ് നയിച്ചു. വിഷയാവതാരകരും ശ്രോതാക്കളും ഒരുമിച്ച് സുറിയാനി ഗീതങ്ങൾ ആലപിച്ചു.
Image: /content_image/India/India-2023-09-19-09:57:31.jpg
Keywords: സുറിയാനി
Content: 21859
Category: 1
Sub Category:
Heading: അമേരിക്കയില്‍ ഭ്രൂണഹത്യ അനുകൂല ക്യാമ്പയിനിൽ ദൈവകരുണയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ പ്രതിഷേധം
Content: ഒഹായോ: അമേരിക്കൻ സംസ്ഥാനമായ ഒഹായോയിൽ ഭ്രൂണഹത്യക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന ഇഷ്യൂ ഒന്ന് എന്ന പേരിൽ അറിയപ്പെടുന്ന ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട ജനഹിത പരിശോധനയുടെ പരസ്യത്തിൽ യേശുക്രിസ്തുവിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒഹായോൻസ് യുണൈറ്റഡ് ഫോർ റീപ്രൊഡക്ടീവ് റൈറ്റ്സ് ആണ് 30 സെക്കൻഡ് ദൈർഘ്യം ഉള്ള പരസ്യം പുറത്തിറക്കിയത്. പരസ്യത്തിൽ കത്തോലിക്കാ ദേവാലയമെന്ന് തോന്നിപ്പിക്കുന്ന സ്ഥലത്ത് ഒരാൾ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതും ആളുടെ പിറകിലെ ചുമരിൽ ദൈവകരുണയുടെ ചിത്രവുമുണ്ട്. നവംബർ മാസമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇഷ്യൂ ഒന്നിനെ പറ്റി പറയുന്ന പരസ്യം ഭരണഘടന ഭേദഗതി നിർദ്ദേശത്തെയും, കത്തോലിക്കാ സഭ ഗർഭിണികളായ സ്ത്രീകൾക്ക് സഹായം നൽകുന്നതിനെയും തെറ്റായി അവതരിപ്പിക്കുകയാണെന്ന് സംസ്ഥാന കത്തോലിക്കാ മെത്രാൻ സമിതിയുടെ കമ്മ്യൂണിക്കേഷൻസ് അസോസിയേറ്റ് ഡയറക്ടർ മൈക്കിൾ ഡഫി പറഞ്ഞു. ഗർഭിണിയായിരിക്കുന്ന സമയത്തും, കുഞ്ഞിന് ജന്മം നൽകിയതിനു ശേഷവും ധൈര്യത്തോടുകൂടി തന്നെ കുഞ്ഞിനും, ഗർഭം നൽകിയ അമ്മയ്ക്കും കത്തോലിക്കാ സഭയുടെ സഹായം തേടാൻ സാധിക്കുമെന്ന് ഡഫി വിശദീകരിച്ചു. ഇഷ്യൂ ഒന്ന് പാസായാൽ സംസ്ഥാനത്ത് വലിയതോതിൽ ഭ്രൂണഹത്യകളുടെ എണ്ണം വർദ്ധിക്കാൻ ഇടയാകുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഒരു വ്യക്തിയെ കൊണ്ടുള്ള ആവശ്യം കഴിഞ്ഞ് ആ വ്യക്തിയെ ഉപേക്ഷിക്കുന്ന തരത്തിലുള്ള വലിച്ചെറിയൽ സംസ്കാരം മുന്നോട്ടുവെക്കുന്ന ഒരു നിർവചനം സ്വാതന്ത്ര്യത്തിന് നൽകുന്നത് ഒഹായോക്ക് അംഗീകരിക്കാൻ സാധിക്കില്ലെന്ന് മെത്രാൻ സമിതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബ്രയാൻ വിക്കി പറഞ്ഞു. ഇഷ്യൂ ഒന്ന് സ്ത്രീകൾക്കും, മാതാപിതാക്കൾക്കും, കുട്ടികൾക്കും ഉണ്ടാക്കാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ക്രൈസ്തവരുടെ ഇടയിലും, സന്മനസ്സുള്ള മറ്റുള്ളവരുടെ ഇടയിലും വിശദീകരിച്ച് നൽകുമെന്നും, ഭരണഘടന ഭേദഗതിക്കെതിരെ വോട്ട് ചെയ്യണമെന്ന് അവരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് നിലവില്‍ ഭ്രൂണഹത്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് 20 ആഴ്ചകൾക്ക് ശേഷമാണ്.
Image: /content_image/News/News-2023-09-19-10:53:01.jpg
Keywords: അമേരിക്ക, ഭ്രൂണഹ