Contents

Displaying 21421-21430 of 24998 results.
Content: 21830
Category: 18
Sub Category:
Heading: ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിന്മേൽ തുടർ നടപടികളില്ലാതെ സർക്കാർ ഒളിച്ചോടുന്നു: ലെയ്റ്റി കൗൺസിൽ
Content: കൊച്ചി: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിച്ച് വിവിധ ക്ഷേമപദ്ധതികൾ നിർദേശിച്ചിരിക്കുന്ന ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ടിന്മേൽ തുടർനടപടികളില്ലാതെ സംസ്ഥാന സർക്കാർ ഒളിച്ചോടുകയാണെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ.അഡ്വ. വി.സി. സെബാസ്റ്റ്യൻ ആരോപിച്ചു. 2023 മേയ് 17ന് സർക്കാരിൽ സമർപ്പിച്ച ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവിടുന്നതിനോ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കായുള്ള വിവിധ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുന്നതിനോ നാലു മാസക്കാലമായിട്ടും സംസ്ഥാനസർക്കാർ യാതൊരു ശ്രമവും നടത്താത്തതിൽ ദുരൂഹതയുണ്ട്. ക്രൈസ്തവരുൾപ്പെടെ പൊതുസമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ ഉൾപ്പെടെ ഏകദേശം അഞ്ചുലക്ഷത്തോളം പരാതികളും നിർദേശങ്ങളും ലഭിച്ചു തന്നെ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഈ കമ്മീഷൻ റിപ്പോർട്ടിന്റെ പ്രസക്തിയും ഗൗരവവും സൂചിപ്പിക്കുന്നു. തുടർനടപടികളും വിവിധ ക്രൈസ്തവ ക്ഷേമപദ്ധതികളും സമയബന്ധിതമായി പ്രഖ്യാപിക്കാനും അടിയന്തരമായി നടപ്പിലാക്കാനും വിവിധ ന്യൂനപക്ഷ സമിതികളിൽ ആനുപാതിക പ്രാതിനിധ്യം ക്രൈസ്തവർക്ക് ഉറപ്പാക്കാനും സർക്കാർ ഉത്തരവാദിത്വത്തോടെ ആത്മാർത്ഥ സമീപനം സ്വീകരിക്കണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
Image: /content_image/India/India-2023-09-12-11:14:12.jpg
Keywords: കോശി
Content: 21831
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പക്ക് ആറന്മുളക്കണ്ണാടി സമ്മാനിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ
Content: വത്തിക്കാൻ സിറ്റി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ മാർപാപ്പയ്ക്ക് മലങ്കരസഭയുടെ സ്നേഹോപഹാരമായി ആറന്മുള കണ്ണാടി കാതോലിക്കാ ബാവ നൽകി. വിശേഷപ്പെട്ട കാസ, മാർപാപ്പയും ബാവായ്ക്ക് നൽകി. മാർപാപ്പയോടൊപ്പം കാതോലിക്കാ ബാവയും മലങ്കര സഭയുടെ പ്രതിനിധി സംഘവും ഉച്ചഭക്ഷണത്തിനു ശേഷമാണു മടങ്ങിയത്. എപ്പിസ്കോപ്പൽ സൂനഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീ ത്ത, മെത്രാപ്പോലീത്തമാരായ യൂഹാനോൻ മാർ ദിമതിയോസ്, ഏബ്രഹാം മാർ സ്തേഫാനോസ്, വൈദിക ട്രസ്റ്റി റവ.ഡോ. തോമസ് വർഗീസ് അമയിൽ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഫാ. ഗീവർഗീസ് ജോൺസൺ, ഫാ. അശ്വിൻ ഫെർണാണ്ടസ്, ജേക്കബ് മാത്യു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. തന്റെ മുൻഗാമി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ വത്തിക്കാൻ സന്ദർശനത്തിന്റെ 10-ാം വാർഷികത്തിലാണ് ഇപ്പോഴത്തെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2023-09-12-11:54:44.jpg
Keywords: പാപ്പ
Content: 21832
Category: 1
Sub Category:
Heading: കേരളത്തില്‍ വൈദികനെ വധിക്കാന്‍ ഐ‌എസ് പദ്ധതിയിട്ടു; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് എന്‍‌ഐ‌എ
Content: കൊച്ചി: കേരളത്തിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം എൻഐഎ പൊളിച്ചതിന് പിന്നാലേ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സംസ്ഥാനത്ത് ക്രിസ്ത്യന്‍ വൈദികനെ വധിക്കാന്‍ പദ്ധതിയിട്ടുവെന്നാണ് എന്‍‌ഐ‌എയുടെ റിപ്പോര്‍ട്ട്. തൃശൂർ സ്വദേശിയായ നബീൽ അഹമ്മദ് ചെന്നൈയില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ആശങ്കയുളവാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 'പെറ്റ് ലവേഴ്സ്' എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംസ്ഥാനത്ത് ഐഎസ് പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചനകൾ നടത്തിയത്. ക്രൈസ്തവ വൈദികനെ വധിക്കാൻ സംഘം പദ്ധതിയിട്ടിരിന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങളുടെ പ്രവർത്തനത്തിന് പണം കണ്ടെത്താനായി ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ഇവര്‍ ഗൂഢാലോചന നടത്തി. തൃശൂർ - പാലക്കാട്‌ ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനായിരുന്നു സംഘം ആലോചിച്ചത്. ഇതിനായി പദ്ധതി തയ്യാറാക്കി. നബീൽ അഹമ്മദ് ആണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. ഇയാളെ കഴിഞ്ഞ ദിവസം ചെന്നൈയിൽവെച്ചാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തൃശ്ശൂർ സ്വദേശിയായ നബീൽ നേരത്തെ ഖത്തറിലുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് സംഘങ്ങളുമായി ഇയാൾ ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയായിരുന്നു കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചന തുടങ്ങിയത്. കേരളത്തിൽ തങ്ങളുടെ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകാനും നബീലിന്റെ നേതൃത്വത്തിൽ പദ്ധതിയിട്ടിരുന്നു. ലോകസമാധാനത്തിന് വലിയ വെല്ലുവിളി ഉയർത്തിയിരിക്കുന്നതു വഴിയായി ലോകം മുഴുവൻ ആശങ്കയോടെ നോക്കിക്കാണുന്ന ഐഎസ് പോലുള്ള ഒരു ഇസ്ലാമിക ഭീകരസംഘടന കേരളത്തിലും വേരാഴ്ത്തിയതില്‍ ആശങ്ക പങ്കുവെച്ച് കെസിബിസി ജാഗ്രത കമ്മീഷൻ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരിന്നു. കേരളത്തിലെ ഭീകരവാദ പ്രവർത്തനങ്ങളില്‍ അടിയന്തരമായി സർക്കാർ നടപടി സ്വീകരിക്കണമെന്നും മതപരമോ, രാഷ്ട്രീയപരമോ ആയ എല്ലാ തീവ്രവാദ നീക്കങ്ങളെയും വേരോടെ പിഴുതെറിയാനും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ആത്മാർത്ഥമായും അടിയന്തരമായും തയ്യാറാകണമെന്നും ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ ആവശ്യപ്പെട്ടു. ഇസ്ലാമിക ഭീകരസംഘടനകളുടെ ഒട്ടേറെ സജീവ പ്രവർത്തകർ കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലുണ്ടെന്നും അവർ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെന്നും സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ ഐക്യരാഷ്ട്ര സഭയുടേതുൾപ്പെടെയുള്ള വിവിധ അന്വേഷണ ഏജൻസികള്‍ പുറത്തുവിട്ടതാണ്. എന്നാല്‍ അർഹിക്കുന്ന പ്രാധാന്യത്തോടെ ഇത്തരം ഭീകരവാദനീക്കങ്ങളെ പ്രതിരോധിക്കാൻ കേരളത്തിലെ സർക്കാർ സംവിധാനങ്ങള്‍ ശ്രമിക്കുന്നില്ലായെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
Image: /content_image/News/News-2023-09-12-12:59:05.jpg
Keywords: ഐ‌എസ്
Content: 21833
Category: 1
Sub Category:
Heading: ഭ്രൂണഹത്യ അനുകൂല പരസ്യ ക്യാമ്പയിനുമായി ബൈഡൻ: പ്രതിഷേധവുമായി പ്രോലൈഫ് സംഘടനകൾ
Content: വാഷിംഗ്ടണ്‍ ഡി‌സി: മാരക തിന്മയായ ഭ്രൂണഹത്യയെ മഹത്വവത്ക്കരിക്കുന്ന നയങ്ങളെ തുടര്‍ന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്റെ പുതിയ ഭ്രൂണഹത്യ അനുകൂല പരസ്യ ക്യാമ്പയിനെതിരെ പ്രതിഷേധവുമായി പ്രോലൈഫ് സംഘടനകൾ. 'ദീസ് ഗയിസ്' എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പയിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. 2020-ലെ ഇലക്ഷനിൽ ചെറിയ ഭൂരിപക്ഷത്തിൽ ബൈഡൻ വിജയിച്ച അരിസോണ, ജോർജിയ, മിഷിഗൺ, പെൻസിൽവാനിയ, നെവാഡ, വിസ്കോൺസിൻ ഇനി ആറ് സംസ്ഥാനങ്ങളിലാണ് ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ക്യാമ്പയിന് തുടക്കം കുറിച്ചത്. ഭ്രൂണഹത്യ സ്ത്രീകളുടെ അവകാശമെന്ന രീതിയില്‍ അവതരിപ്പിച്ചുക്കൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട പരസ്യത്തിന്റെ ഉള്ളടക്കം. അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വെസ് വേഡ് കേസിലെ വിധിക്ക് സാധുത ഇല്ലാതാക്കിയത് താനാണെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നതും ഇതിനെ വിമര്‍ശന വിധേയമാക്കുന്നതും വീഡിയോയിലുണ്ട്. ഫ്ലോറിഡ സംസ്ഥാനത്ത് 6 ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യ നിരോധിച്ചുകൊണ്ട് ഗവർണർ റോൺ ഡിസാൻറ്റിസ് ഇറക്കിയ ഉത്തരവിനെ പറ്റിയും പരസ്യ വീഡിയോയിൽ പരാമർശിക്കുന്നു. സംസ്ഥാനങ്ങൾ ഭ്രൂണഹത്യ നിരോധന നിയമങ്ങൾ പാസാക്കുന്നത് തടയാൻ റോ വെസ് വേഡ് കേസിലെ വിധി ദേശീയ നിയമത്തിൽ എഴുതി ചേർക്കാൻ ബൈഡൻ ഭരണകൂടം നടത്തിയ ശ്രമങ്ങളും പരസ്യത്തിൽ പ്രമേയമാക്കിയിട്ടുണ്ട്. പ്രസിഡന്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിൽ ഭ്രൂണഹത്യയെ ഏറ്റവും കൂടുതൽ പിന്തുണച്ച പ്രസിഡന്റാണ് ജോ ബൈഡനെന്നും, അദ്ദേഹത്തിന്റെ നിലപാട് എത്ര തീവ്രമാണെന്നു ഈ പരസ്യം കാണിച്ചുതരികയാണെന്നും 'നാഷ്ണൽ റൈറ്റ് റ്റു ലൈഫ്' എന്ന പ്രോലൈഫ് സംഘടനയുടെ വക്താവ് ലൗറ എക്കിവാരിയ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. പ്രസിഡന്റിന്റെത് തീവ്ര നിലപാടാണെന്ന് പ്രോലൈഫ് സംഘടനയായ സൂസൻ പി ആന്റണി പ്രോലൈഫ് അമേരിക്കയുടെ പ്രസിഡന്റ് മർജോറി ഡാനൻഫെൽസറും വ്യക്തമാക്കി. ഇപ്പോൾ പുറത്തിറക്കിയ പരസ്യം ഭ്രൂണഹത്യക്ക് യാതൊരു നിയന്ത്രണവും നിർദ്ദേശിക്കുന്നില്ലായെന്ന് ഡാനൻഫെൽസർ പറഞ്ഞു. ഇതിനിടെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥികളിൽ മൈക്ക് പെൻസും, റിക്ക് സകോട്ടും പ്രസിഡൻറ് സ്ഥാനത്ത് എത്തിയാൽ ദേശീയതലത്തിൽ 15 ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യ നിരോധിക്കുമെന്ന് അവകാശപ്പെട്ടിട്ടുണ്ട്. എതിര്‍ പക്ഷത്തു ഭ്രൂണഹത്യ എന്ന മാരക തിന്മയെ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്ന ഡെമോക്രാറ്റിക് നേതാവാണ് യുഎസ് പ്രസിഡന്‍റ് ബൈഡന്‍. കത്തോലിക്ക വിശ്വാസി എന്ന് സ്വയം അവകാശപ്പെടുമ്പോഴും യാതൊരു ധാര്‍മ്മികതയും ഇല്ലാതെ നിലകൊള്ളുന്ന ജോ ബൈഡന്റെ നിലപാടുകളെ അമേരിക്കന്‍ മെത്രാന്‍ സമിതി ഉള്‍പ്പെടെ അപലപിച്ചിട്ടുണ്ട്. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നതിനാല്‍ ബൈഡന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് വിശുദ്ധ കുര്‍ബാന നിഷേധിക്കണമെന്ന പ്രചരണം രാജ്യത്തു ഇപ്പോഴും വളരെ ശക്തമാണ്. നിരവധി മെത്രാന്മാരും ഇതിനെ പിന്താങ്ങുന്നുണ്ട്. ഭ്രൂണഹത്യ അനുകൂല നയങ്ങളോടൊപ്പം കഴിഞ്ഞ ഡിസംബറില്‍ സ്വവർഗ്ഗ വിവാഹത്തിന് ദേശീയതലത്തിൽ കൂടുതൽ അവകാശങ്ങൾ നൽകുന്ന ബില്ലിൽ ജോ ബൈഡൻ ഒപ്പുവച്ചതും വ്യാപക വിമര്‍ശനത്തിന് കാരണമായി. ക്രിസ്തീയ ധാര്‍മ്മികതയ്ക്കു വിരുദ്ധമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ജോ ബൈഡനെ അപലപിച്ചു നേരത്തെ അമേരിക്കൻ മെത്രാൻ സമിതി പരസ്യമായി രംഗത്തുവന്നിട്ടുണ്ടെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. Tag: Biden support abortion, malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-09-12-14:05:20.jpg
Keywords: ഭ്രൂണഹത്യ, ബൈഡ
Content: 21834
Category: 1
Sub Category:
Heading: വിശുദ്ധ ആന്‍ഡ്രൂ കിമ്മിന്റെ രൂപം വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയില്‍ സ്ഥിരമായി സ്ഥാപിക്കുവാന്‍ തീരുമാനം
Content: വത്തിക്കാന്‍ സിറ്റി/സിയോള്‍: കൊറിയയുടെ മധ്യസ്ഥനും രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിശുദ്ധനുമായ ആന്‍ഡ്രൂ കിം ടായ്-ഗോണിന്റെ രൂപം വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയില്‍ സ്ഥാപിക്കുവാന്‍ തീരുമാനം. വൈദികര്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനും, കൊറിയന്‍ മെത്രാനുമായ കര്‍ദ്ദിനാള്‍ ലസാരോ യു ഹെയുങ്-സിക്ക് മുന്നോട്ട് വെച്ച നിര്‍ദ്ദേശത്തിന് ഫ്രാന്‍സിസ് പാപ്പ അനുവാദം നല്‍കുകയായിരുന്നു. വിശുദ്ധ ടായ്-ഗോണിന്റെ രക്തസാക്ഷിത്വത്തിന്റെ വാര്‍ഷികദിനമായ സെപ്റ്റംബര്‍ 16നാണ് രൂപത്തിന്റെ സമര്‍പ്പണം നടക്കുക. സമര്‍പ്പണ ചടങ്ങില്‍ സംബന്ധിക്കുവാന്‍ കൊറിയയില്‍ നിന്നും വരുന്ന മുന്നൂറു പേരടങ്ങുന്ന പ്രതിനിധി സംഘത്തെ ഫ്രാന്‍സിസ് പാപ്പ സ്വാഗതം ചെയ്യും. സമര്‍പ്പണത്തോടനുബന്ധിച്ച് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനക്ക് കര്‍ദ്ദിനാള്‍ ലസാരോയാണ് മുഖ്യകാര്‍മ്മികത്വം വഹിക്കുക. അതിന് ശേഷം 4:30-ന് സെന്റ്‌ പീറ്റേഴ്സ് ബസലിക്കയുടെ ഉത്തരവാദിത്വമുള്ള കര്‍ദ്ദിനാള്‍ മൌരോ ഗാംബെട്ടി ദേവാലയത്തിന്റെ പ്രധാന ഹാളിനു പുറത്ത് സ്ഥിരമായി സ്ഥാപിച്ചിരിക്കുന്ന 6 ടണ്‍ ഭാരമുള്ള മാര്‍ബിള്‍ രൂപം വെഞ്ചരിക്കും. ഫ്രാന്‍സിസ് പാപ്പ തങ്ങളുടെ നിര്‍ദ്ദേശം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും കൊറിയന്‍ സഭയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ആദരവാണെന്നും കര്‍ദ്ദിനാള്‍ ലസാരോ പറഞ്ഞു. 1821-ല്‍ ജനിച്ച വിശുദ്ധ ആന്‍ഡ്രൂ കിം പതിനഞ്ചാമത്തെ വയസ്സിലാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. പിന്നീട് മക്കാവോയില്‍ വൈദീക പരിശീലനം നടത്തുകയും 1836-ല്‍ സിയോളിലെ ആദ്യ മെത്രാനായിരുന്ന ഫ്രഞ്ച് മെത്രാന്‍ ജീന്‍ ജോസഫ് ജീന്‍ ബാപ്റ്റിസ്റ്റെയില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. മക്കാവുവിലായിരുന്നു അദ്ദേഹത്തിന്റെ വൈദിക പഠനം. കടുത്ത അടിച്ചമര്‍ത്തലിനിടയിലും തന്റെ ജന്മദേശത്ത് സുവിശേഷം പ്രഘോഷിക്കുന്നതിനായി വിശുദ്ധന്‍ നിലകൊണ്ടിരിന്നു. സുവിശേഷവല്‍ക്കരണത്തിനായി നടത്തിയ ശ്രമങ്ങളുടെ പേരില്‍ ജോസിയോണ്‍ സാമ്രാജ്യകാല ഘട്ടത്തില്‍ തടവിലാവുകയും ക്രൂരമായ പീഡനങ്ങള്‍ക്കിരയായി 1846-ല്‍ രക്തസാക്ഷിത്വം വരിക്കുകയുമായിരുന്നു. തലയറുത്ത് കൊലപ്പെടുത്തുമ്പോള്‍ വിശുദ്ധന് വെറും 25 വയസ്സ് മാത്രമായിരുന്നു പ്രായം. 102 കൊറിയന്‍ രക്തസാക്ഷികള്‍ക്കൊപ്പം 1984 മെയ് 6-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ആന്‍ഡ്രൂനെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്.
Image: /content_image/News/News-2023-09-12-14:58:13.jpg
Keywords: കൊറിയ
Content: 21835
Category: 18
Sub Category:
Heading: ജെ.ബി കോശി കമ്മീഷൻ റിപ്പോര്‍ട്ട് നടപ്പാക്കാത്തത് ക്രൈസ്തവരോടുള്ള കടുത്ത അവഗണന: സീറോ മലബാർ സഭ അൽമായ ഫോറം
Content: കൊച്ചി: കേരള സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഏതെങ്കിലും വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലായെന്നത് ക്രൈസ്തവ സമൂഹത്തോടുള്ള കടുത്ത അവഗണനയാണെന്ന് സീറോ മലബാർ സഭ അൽമായ ഫോറം. വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക മേഖലകളില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ വിവേചനം നേരിടുന്നുവെന്ന നിരവധി പരാതികളാണ് ജെ.ബി.കോശി കമ്മീഷന് ലഭിച്ചത്.കേരളത്തിൽ ക്രൈസ്തവർക്കെതിരെ രാഷ്ട്രീയ നേതൃത്വങ്ങളുടെ അറിവോടെ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളും നിയമവിരുദ്ധ ഇടപെടലുകളും അഴിമതിയും തുടച്ചുനീക്കി ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പറഞ്ഞു. ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും പരിവർത്തിത ക്രൈസ്തവർക്കും പിഎസ്‍സി നിയമനങ്ങളിൽ കൂടുതൽ സംവരണം വേണമെന്നാണ് ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്റെ പ്രധാന ശുപാർശ. സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന നിര്‍ദ്ദേശങ്ങളും പ്രധാനമാണ്. തീരദേശങ്ങളിൽ താമസിക്കുന്ന ക്രൈസ്തവ വിഭാഗങ്ങളടക്കമുള്ളവർക്ക് പുനരധിവാസത്തിന് കൂടുതൽ മെച്ചപ്പെട്ട പാക്കേജ് വേണമെന്നാണ് അടുത്ത ശുപാർശ. മലയോരമേഖലയിൽ ക്രൈസ്തവരടക്കമുള്ള എല്ലാവരും നേരിടുന്ന വന്യമൃഗ ഭീഷണിക്ക് പരിഹാരം വേണം, വന്യമൃഗ ആക്രമണങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം, തുടങ്ങിയവയാണ് മറ്റു ശുപാർശകൾ.കുട്ടനാട്ടിലെ ജീവിത നിലവാരം ഉയര്‍ത്താനും മലയോരമേഖലകളില്‍ വന്യജീവി ആക്രമണം നേരിടുന്നതിനും സുപ്രധാന നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ കാലാകാലങ്ങളിലുള്ള സെന്‍സസും സ്ഥിതിവിവര കണക്കുകളും പരിശോധിക്കുമ്പോള്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സാമൂഹികവും സാമ്പത്തികവുമായ പല മേഖലകളിലും മുന്നിട്ടു നിന്നിരുന്ന ക്രൈസ്തവര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളില്‍ എല്ലാ മേഖലകളിലുംതന്നെ പിന്തള്ളപ്പെട്ടുപോയിട്ടുണ്ട്. കേരളത്തിൽ പല സർക്കാർ സംവിധാനങ്ങളിലും പ്രകടമായ ക്രൈസ്തവ വിരുദ്ധത ദൃശ്യമാണ്. ക്രൈസ്തവർക്കായുള്ള ആനുകൂല്യങ്ങൾ പോലും പലരും തട്ടിയെടുക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾ മൗനം പാലിക്കുകയാണോ?വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ സംബന്ധിച്ച ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടൻ നടപ്പാക്കാൻ സർക്കാർ ആർജ്ജവം കാണിക്കണമെന്നും സീറോ മലബാർസഭാ അൽമായഫോറം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2023-09-13-09:49:39.jpg
Keywords: കോശി കമ്മീഷന്‍
Content: 21836
Category: 14
Sub Category:
Heading: യേശു അന്ധന് കാഴ്ചശക്തി നല്‍കിയ സീലോഹ കുളത്തിന്റെ കല്‍പ്പടവുകള്‍ ഇസ്രായേലി ഗവേഷകര്‍ കണ്ടെത്തി
Content: ജെറുസലേം: വിശുദ്ധ ഗ്രന്ഥത്തില്‍ വിവരിക്കുന്ന ഓരോ സംഭവങ്ങളും ചരിത്ര സത്യമാണെന്ന് വീണ്ടും ആവര്‍ത്തിച്ചുക്കൊണ്ട് പുതിയ കണ്ടെത്തല്‍. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് യേശു ക്രിസ്തു അന്ധന് കാഴ്ചശക്തി നല്‍കിയെന്ന് വിശ്വസിക്കപ്പെടുന്ന സീലോഹാ കുളത്തിന്റെ കല്‍പ്പടവുകള്‍ ജെറുസലേമിലെ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി ഈ കുളം അജ്ഞാതമായി തുടരുകയായിരിന്നു. ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി, ഇസ്രായേല്‍ നാഷ്ണല്‍ പാര്‍ക്ക്സ് അതോറിറ്റി, സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷന്‍ എന്നിവര്‍ സംയുക്തമായി ജെറുസലേമിലെ പുരാതന നഗരത്തില്‍ നടത്തിയ ഉദ്ഖനനത്തിനിടയിലാണ് കല്‍പ്പടവുകള്‍ കണ്ടെത്തിയത്. ക്രൈസ്തവരും, യഹൂദരും പുണ്യസ്ഥലമായി കരുതിവരുന്ന സീലോഹ കുളം സമീപ ഭാവിയില്‍ ആദ്യമായി പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ചരിത്ര സ്ഥലമായ ജെറുസലേമിലെ ദാവീദിന്റെ നഗരത്തില്‍ പ്രത്യേകിച്ച് സീലോഹാ കുളത്തിലും, തീര്‍ത്ഥാടന പാതയിലും നടക്കുന്ന ഉദ്ഖനനം ക്രൈസ്തവരുടെയും യഹൂദരുടെയും പുരാതന പൈതൃകത്തിന്റെയും, ജെറുസലേമിനോടുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള അടുപ്പത്തിന്റേയും ഏറ്റവും വലിയ സ്ഥിരീകരണമായി നിലകൊള്ളുന്നുവെന്നു സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷന്റെ ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡയറക്ടറായ സീവ് ഓറന്‍സ്റ്റെയിന്‍ ഫോക്സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞു. ബിബ്ലിക്കല്‍ ആര്‍ക്കിയോളജി സൊസൈറ്റി പറയുന്നതനുസരിച്ച് 2,700 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്തുവിനു മുന്‍പ് എട്ടാം നൂറ്റാണ്ടില്‍ ഹെസെക്കിയ രാജാവിന്റെ കാലത്താണ് സീലോഹാ കുളം നിര്‍മ്മിക്കുന്നത്. ഗിഹോണ്‍ നീരുറവയില്‍ നിന്നും ഈ കുളത്തിലേക്ക് വെള്ളം എത്തിക്കുവാന്‍ ദാവീദിന്റെ നഗരത്തിനു താഴെക്കൂടി 1750 അടി നീളമുള്ള തുരങ്കമാണ് പണിതത്. പല ഘട്ടങ്ങളായി നടന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ശേഷം ഏതാണ്ട് 1.25 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ഒരു കുളമായി സീലോഹാ കുളം മാറിയിരിന്നുവെന്നും അനുമാനിക്കപ്പെടുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ ഒൻപതാം അധ്യായത്തിൽ വിവരിക്കുന്നതിനുസരിച്ച് യേശു ജന്മനാ അന്ധനായ മനുഷ്യനോട് സീലോഹാ കുളത്തില്‍ പോയി കഴുകുവാനാണ് നിര്‍ദ്ദേശിക്കുന്നത്. പിന്നാലെ അവന്‍ സുഖം പ്രാപിക്കുന്നതും വിശുദ്ധ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സീലോഹ കുളത്തില്‍ നിന്ന് തുടങ്ങി തീര്‍ത്ഥാടന പാതയിലൂടെ പടിഞ്ഞാറന്‍ മതിലിന്റെ നടക്കല്ലുകള്‍, തെക്കന്‍ നടക്കല്ലുകള്‍ എന്നിവ സ്ഥിതി ചെയ്യുന്ന അര മൈലോളം വരുന്ന സ്ഥലം ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണെന്നും വിശുദ്ധ ഗ്രന്ഥത്തിന്റെ പാരമ്പര്യം ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍, ആര്‍ക്കും സ്പര്‍ശിക്കുവാനും, നടക്കുവാനും കഴിയുന്ന ആയിരകണക്കിന് വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ചരിത്രസ്ഥലം കണ്ടെത്തിയത് വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്നും സീവ് ഓറന്‍സ്റ്റെയിന്‍ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2023-09-13-10:52:18.jpg
Keywords: ബൈബി, ചരിത്ര
Content: 21837
Category: 1
Sub Category:
Heading: ഐതിഹാസിക ബ്രസീല്‍ ഫുട്ബോള്‍ താരം റൊണാള്‍ഡോ നസാരിയോ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു; സമൂഹമാധ്യമങ്ങളില്‍ ചിത്രം വൈറല്‍
Content: സാവോപോളോ: കാല്‍പന്തുകളിയുടെ എക്കാലത്തെയും രാജാക്കന്മാരില്‍ ഒരാളും ഫുട്ബോള്‍ പ്രതിഭാസം എന്നറിയപ്പെടുകയും ചെയ്യുന്ന ബ്രസീലിന്റെ ഐതിഹാസിക താരം റൊണാൾഡോ നസാരിയോ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. സാവോ പോളോയിലെ സാവോ ജോസ് ഡോസ് കാംപോസ് ദേവാലയത്തില്‍വെച്ചായിരുന്നു നാല്‍പ്പത്തിയാറുകാരനായ റൊണാള്‍ഡോയുടെ മാമ്മോദീസ. ഇക്കാര്യം ദശലക്ഷങ്ങള്‍ പിന്തുടരുന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് താരം പങ്കുവെച്ചത്. ഞാന്‍ മാമ്മോദീസ മുങ്ങിയിട്ടില്ലായിരുന്നുവെങ്കിലും ചെറുപ്പം മുതലേ ക്രിസ്തീയ വിശ്വാസം ജീവിതത്തിന്റെ അടിസ്ഥാനമായി നിലകൊണ്ടിട്ടുണ്ടെന്നും ഇന്ന് ഈ കൂദാശയോടെ വീണ്ടും ദൈവത്തിന്റെ കുഞ്ഞായി മാറിയ ഒരു അനുഭവമാണ് തനിക്കുള്ളതെന്നും ബ്രസീല്‍ ടീമിനൊപ്പം രണ്ടു തവണ ലോക ചാമ്പ്യനായ റൊണാള്‍ഡോ മാമ്മോദീസ സ്വീകരിച്ച ശേഷം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. യേശുക്രിസ്തുവിന്റെ സ്നേഹത്തില്‍ വിശ്വസിച്ച് നന്മയുടെ പാതയില്‍ ചരിക്കുവാനുള്ള തന്റെ പ്രതിബദ്ധതയും റൊണാള്‍ഡോ തന്റെ പോസ്റ്റിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. തന്റെ മാമ്മോദീസയുടെ നിരവധി ഫോട്ടോകളും റൊണാള്‍ഡോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അമില്‍കാറും, മാലുവുമാണ് റൊണാള്‍ഡോയുടെ ജ്ഞാനസ്നാന മാതാപിതാക്കള്‍. മാമ്മോദീസ എന്ന തന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കുവാന്‍ സഹായിച്ച ഫാ. ഫാബിയോ ഡെ മെലോക്കും, ഫാ. ഡോം ഓസ്‌വാള്‍ഡോക്കും, സാവോ ജോസ് ദേവാലയത്തിനും റൊണാള്‍ഡോ നന്ദി അര്‍പ്പിച്ചു. സ്പെയിനില്‍ അപ്പസ്തോലനായ വിശുദ്ധ യാക്കോബിന്റെ കബറിടം സ്ഥിതി ചെയ്യുന്ന സാന്റിയാഗോ ഡെ കോംപോസ്റ്റെലാ കത്തീഡ്രലിലേക്ക് തീര്‍ത്ഥാടനം നടത്തിക്കൊണ്ട് താന്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് കൂടുതല്‍ അടുക്കുകയാണെന്നതിന്റെ സൂചനകള്‍ റൊണാള്‍ഡോ നല്‍കിയിരുന്നു. “തീര്‍ത്ഥാടനത്തിനിടക്ക് ഞാന്‍ ഒരായിരം കാര്യങ്ങളേക്കുറിച്ച് ചിന്തിച്ചു. വല്ലാഡോളിഡ് വഴി ലഭിച്ച എല്ലാ നേട്ടങ്ങള്‍ക്കും ഞാന്‍ നന്ദിയുള്ളവനാണ്” - എന്നാണ് വല്ലാഡോളിഡ് ക്ലബ്ബിന്റെ പ്രസിഡന്റ് കൂടിയായ റൊണാള്‍ഡോ തീര്‍ത്ഥാടനത്തിന് ശേഷം പറഞ്ഞത്. ബാഴ്സിലോണ, റിയല്‍ മാഡ്രിഡ്, ഇന്റര്‍മിലാന്‍ തുടങ്ങിയ പ്രമുഖ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള താരമാണ് റൊണാള്‍ഡോ നസാരിയോ.
Image: /content_image/News/News-2023-09-13-16:04:33.jpg
Keywords: താര
Content: 21838
Category: 18
Sub Category:
Heading: സിനഡ് കമ്മിറ്റിയുടെ ചർച്ചയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കരുത്: സീറോ മലബാർ സഭ മീഡിയ കമ്മീഷന്‍
Content: കൊച്ചി: ഏകീകൃത വിശുദ്ധ കുർബാനയർപ്പണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രശ്നപരിഹാരത്തിനായി സീറോമലബാർ സഭാസിനഡ് നിയോഗിച്ച മെത്രാന്മാരുടെ സമിതി വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തുന്നതിനിടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ളയുള്ള കുപ്രചരണങ്ങളെ അപലപിച്ചു സീറോ മലബാർസഭ പി‌ആര്‍‌ഓ ഫാ. ആന്റണി വടക്കേക്കര. ചർച്ചകളുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് കൃത്യമായി അറിയിച്ചിരുന്നതാണ്. എന്നാൽ, സിനഡുസമിതിയുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടവെന്ന്‍ പ്രസ്താവിച്ചു. ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പിതാവ് മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി എറണാകുളം-അങ്കമാലി അതിരൂപതയിൽ നിയമിക്കപ്പെട്ടിരിക്കുന്നതിനാൽ അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊന്തിഫിക്കൽ ഡെലഗേറ്റുവഴി പരിശുദ്ധ പിതാവിന്റെ തീരുമാനത്തിനു വിധേയമായിരിക്കുമെന്ന് ചർച്ചകളുടെ പ്രാരംഭമായി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതാണ്. ഈ വസ്തുത സിനഡുസമ്മേളനത്തിലും തുടർന്നുള്ള ചർച്ചകളിലും അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുമുണ്ട്. അതിനാൽ, ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട മെത്രാന്മാരുടെ സമിതിക്ക് തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കുകയില്ലെന്ന വസ്തുത എല്ലാവരും തിരിച്ചറിയേണ്ടതാണ്. ഏകീകൃത വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ പൊന്തിഫിക്കൽ ഡെലഗേറ്റിനെ അറിയിച്ചിട്ടുണ്ട്. പൊന്തിഫിക്കൽ ഡെലഗേറ്റിന്റെ പരിഗണനക്കായി നൽകിയ നിർദ്ദേശങ്ങളിൽ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും ബന്ധപ്പെട്ടവരെ അതാത് സമയങ്ങളിൽ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നടത്തിയ ചർച്ചകളിൽ അന്തിമമായ തീരുമാനം ഇനിയും രൂപപ്പെട്ടിട്ടില്ല എന്ന് അറിയിക്കുന്നു. ആയതിനാൽ, വാസ്തവവിരുദ്ധമായ പ്രചരണങ്ങൾ നടത്തി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നവർ അത്തരം നടപടികളിൽനിന്നും പിന്മാറേണ്ടതാണ്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ നിർദ്ദേശപ്രകാരം 2023 ജനുവരി മാസത്തിൽ നടന്ന സിനഡ് നിയോഗിച്ച ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ നേതൃത്വത്തിലുള്ള ആറംഗ മെത്രാൻ സമിതിയും തുടർചർച്ചകൾക്കായി നിയോഗിക്കപ്പെട്ട അല്മായപ്രമുഖരും വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തുകയുണ്ടായി. പൊന്തിഫിക്കൽ ഡെലഗേറ്റിന്റെ ഒന്നാംഘട്ട ദൗത്യപൂർത്തീകരണത്തിനുശേഷം നടന്ന ഓഗസ്റ്റ് മാസത്തിലെ സിനഡിൽ അദ്ദേഹത്തിന്റെ ദൗത്യങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങളുമായി ചർച്ച തുടരുവാൻ സിനഡു തീരുമാനിച്ചിരുന്നു. മാർ ബോസ്കോ പുത്തൂർ പിതാവിന്റെ നേതൃത്വത്തിൽ 9 മെത്രാന്മാരടങ്ങിയ സമിതി ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായി പതിനാറു തവണ ചർച്ചകൾ നടത്തി. അതിരൂപതാ കൂരിയായിലെ അംഗങ്ങളുമായും ഫൊറോനാ വികാരിമാരുമായും വൈദിക സമിതി (Presbyteral Council) അംഗങ്ങളുമായും അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങളുമായും വിവിധ അല്മായ സംഘടനാ പ്രതിനിധികളുമായും വിശദമായ ചർച്ചകൾ നടന്നു. ഏകീകൃത വിശുദ്ധകുർബാനയർപ്പണരീതിയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനില്ക്കുന്ന പ്രതിസന്ധികൾക്കു ശാശ്വതമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ചകൾ തുടർന്നത്. സീറോമലബാർസഭയുടെ സിനഡു തീരുമാനിച്ചതും ശ്ലൈഹികസിംഹാസനം അംഗീകരിച്ചതും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ഉദ്ബോധിപ്പിച്ചതുമായ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ ആത്യന്തികമായി നടപ്പിലാക്കപ്പെടണമെന്ന കാര്യത്തിൽ യാതൊരു മാറ്റവുമില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രത്യേക സാഹചര്യത്തിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണം എങ്ങനെ നടപ്പിൽ വരുത്തണം എന്നത് മാത്രമായിരുന്നു ചർച്ചാവിഷയം. ഏതെങ്കിലും ഒരു രൂപതയിൽ ഇതു നടപ്പിലാക്കാൻ പ്രതിസന്ധി നേരിടുന്നു എന്നതു മേല്പറഞ്ഞ തീരുമാനത്തെ യാതൊരു വിധത്തിലും അസ്ഥിരപ്പെടുത്തുകയോ അസാധുവാക്കുകയോ ചെയ്യുന്നില്ല. ഈ സത്യം മനസിലാക്കി എറണാകുളം-അങ്കമാലി അതിരൂപതയിലും ഏകീകൃത വിശുദ്ധ കുർബാനയർപ്പണത്തെക്കുറിച്ചുള്ള സിനഡു തീരുമാനം നടപ്പിലാക്കി സഭാകൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങളിൽ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കത്തോലിക്കാ സഭാകൂട്ടായ്മയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും നിക്ഷിപ്തതാല്പര്യങ്ങൾ മനസ്സിലാക്കി എല്ലാവരും ഉണർന്നുപ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അഭിപ്രായാന്തരങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് വിഘാതമാകുന്ന പ്രസ്താവനകളിൽനിന്നും ഇടപെടലുകളിൽനിന്നും എല്ലാവരും വിട്ടുനിൽക്കണമെന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു. വ്യക്തിപരമോ പ്രാദേശികമോ ആയ അഭിപ്രായവ്യത്യാസങ്ങൾ മറന്നു നമുക്ക് ഒരു മനസ്സോടെ മുന്നോട്ട് നീങ്ങാം. ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതിൽ അഭിപ്രായസമന്വയത്തിനായി പരിശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ സഭയുടെ മനസ്സു തിരിച്ചറിഞ്ഞ് എല്ലാവരും പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും സീറോ മലബാർസഭ പി‌ആര്‍‌ഓ ഫാ. ആന്റണി വടക്കേക്കര പ്രസ്താവിച്ചു.
Image: /content_image/India/India-2023-09-13-16:24:37.jpg
Keywords: മീഡിയ കമ്മീഷ
Content: 21839
Category: 1
Sub Category:
Heading: മെക്സിക്കന്‍ അഭിനേതാവും അടിയുറച്ച കത്തോലിക്ക വിശ്വാസിയുമായ വെരാസ്റ്റെഗൂയി മെക്സിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്
Content: മെക്സിക്കോ സിറ്റി: മെക്സിക്കന്‍ അഭിനേതാവും, നിര്‍മ്മാതാവും, അടിയുറച്ച കത്തോലിക്ക വിശ്വാസിയുമായ എഡ്വാര്‍ഡോ വെരാസ്റ്റെഗൂയി അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന മെക്സിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 7-ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് വെരാസ്റ്റെഗൂയി നാമനിര്‍ദ്ദേശം നല്‍കിയത്. സമൂഹ മാധ്യമങ്ങളിലൂടെ ജപമാല ചൊല്ലിയും ക്രിസ്തു വിശ്വാസം പരസ്യമായും പ്രഘോഷിച്ചും ഏറെ ശ്രദ്ധേയനായ വെരാസ്റ്റെഗൂയി നിര്‍മ്മിച്ച “സൌണ്ട് ഓഫ് ഫ്രീഡം” എന്ന സിനിമ ലാറ്റിന്‍ അമേരിക്കന്‍ ബോക്സോഫീസില്‍ മെഗാഹിറ്റായിരിന്നു. മെക്സിക്കോയിലെ തെരഞ്ഞെടുപ്പ് നിയമമനുസരിച്ച് നാഷ്ണല്‍ ഇലക്ടറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എന്‍.ഇ) ല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് വരുന്ന 120 ദിവസങ്ങള്‍ക്കുള്ളില്‍ വെരാസ്റ്റെഗൂയിക്ക് മൊത്തം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വോട്ടുകളുടെ ഒരു ശതമാനത്തോളം ഒപ്പുകള്‍ ശേഖരിച്ച് സമര്‍പ്പിക്കേണ്ടതായി വരും. ഏതാണ്ട് പത്തുലക്ഷത്തോളം ഒപ്പുകളാണ് ശേഖരിക്കേണ്ടത്. ഐ.എന്‍.ഇ ഓഫീസില്‍ നാമനിര്‍ദ്ദേശം നല്‍കുന്നതിനായി എത്തിയ വെരാസ്റ്റെഗൂയി, മൊറേന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ക്ലോഡിയ ഷെയിന്‍ബോമും, പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ സോച്ചിറ്റല്‍ ഗാല്‍വെസും ഒരേ പോലെയാണെന്നും, മാറ്റം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും വെരാസ്റ്റെഗൂയി പറഞ്ഞു. പ്രോലൈഫ്, പ്രോഫാമിലി രാഷ്ട്രീയക്കാരനായ ജുവാന്‍ കാര്‍ലോസ് ലീല്‍ വെരാസ്റ്റെഗൂയിയെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. വെരാസ്റ്റെഗൂയിയുടെ തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും നൂറോ ആയിരമോ അല്ല ലക്ഷങ്ങളുടെ പിന്തുണ തന്നെ അദ്ദേഹത്തിനുണ്ടെന്നാണ് കരുതുന്നതെന്നു എ.സി.ഐ പ്രെന്‍സക്ക് നല്‍കിയ അഭിമുഖത്തില്‍ ലീല്‍ പറഞ്ഞു. സമീപ മാസങ്ങളില്‍ വിവാ മെക്സിക്കോ പ്രസ്ഥാനത്തിലൂടെ വെരാസ്റ്റെഗൂയി തനിക്ക് പിന്തുണ നല്‍കാനും മെക്സിക്കന്‍ ജനതയോട് അഭ്യര്‍ത്ഥിച്ചിരുന്നു. നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമായതിനാല്‍ വെരാസ്റ്റെഗൂയി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ തീരുമാനിച്ചത് പ്രതീക്ഷക്ക് വകനല്‍കുകയാണെന്നും ക്രിസ്ത്യന്‍ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ വെരാസ്റ്റെഗൂയിയെ പിന്തുണക്കണമെന്നും യൂത്ത് ആന്‍ഡ് ലൈഫ് പ്രസ്ഥാനത്തിന്റെ സഹസ്ഥാപകയായ ഫ്രിഡ എസ്പിനോസ പറഞ്ഞു. 2020 ലെ മെക്സിക്കൻ ഗവൺമെന്റ് സെൻസസ് പ്രകാരം (ഏറ്റവും പുതിയത്), ജനസംഖ്യയുടെ ഏകദേശം 78% കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2023-09-13-17:15:48.jpg
Keywords: മെക്സിക്കോ