category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജെ.ബി കോശി കമ്മീഷൻ റിപ്പോര്‍ട്ട് നടപ്പാക്കാത്തത് ക്രൈസ്തവരോടുള്ള കടുത്ത അവഗണന: സീറോ മലബാർ സഭ അൽമായ ഫോറം
Contentകൊച്ചി: കേരള സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഏതെങ്കിലും വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലായെന്നത് ക്രൈസ്തവ സമൂഹത്തോടുള്ള കടുത്ത അവഗണനയാണെന്ന് സീറോ മലബാർ സഭ അൽമായ ഫോറം. വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക മേഖലകളില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ വിവേചനം നേരിടുന്നുവെന്ന നിരവധി പരാതികളാണ് ജെ.ബി.കോശി കമ്മീഷന് ലഭിച്ചത്.കേരളത്തിൽ ക്രൈസ്തവർക്കെതിരെ രാഷ്ട്രീയ നേതൃത്വങ്ങളുടെ അറിവോടെ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളും നിയമവിരുദ്ധ ഇടപെടലുകളും അഴിമതിയും തുടച്ചുനീക്കി ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പറഞ്ഞു. ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും പരിവർത്തിത ക്രൈസ്തവർക്കും പിഎസ്‍സി നിയമനങ്ങളിൽ കൂടുതൽ സംവരണം വേണമെന്നാണ് ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്റെ പ്രധാന ശുപാർശ. സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന നിര്‍ദ്ദേശങ്ങളും പ്രധാനമാണ്. തീരദേശങ്ങളിൽ താമസിക്കുന്ന ക്രൈസ്തവ വിഭാഗങ്ങളടക്കമുള്ളവർക്ക് പുനരധിവാസത്തിന് കൂടുതൽ മെച്ചപ്പെട്ട പാക്കേജ് വേണമെന്നാണ് അടുത്ത ശുപാർശ. മലയോരമേഖലയിൽ ക്രൈസ്തവരടക്കമുള്ള എല്ലാവരും നേരിടുന്ന വന്യമൃഗ ഭീഷണിക്ക് പരിഹാരം വേണം, വന്യമൃഗ ആക്രമണങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം, തുടങ്ങിയവയാണ് മറ്റു ശുപാർശകൾ.കുട്ടനാട്ടിലെ ജീവിത നിലവാരം ഉയര്‍ത്താനും മലയോരമേഖലകളില്‍ വന്യജീവി ആക്രമണം നേരിടുന്നതിനും സുപ്രധാന നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ കാലാകാലങ്ങളിലുള്ള സെന്‍സസും സ്ഥിതിവിവര കണക്കുകളും പരിശോധിക്കുമ്പോള്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സാമൂഹികവും സാമ്പത്തികവുമായ പല മേഖലകളിലും മുന്നിട്ടു നിന്നിരുന്ന ക്രൈസ്തവര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളില്‍ എല്ലാ മേഖലകളിലുംതന്നെ പിന്തള്ളപ്പെട്ടുപോയിട്ടുണ്ട്. കേരളത്തിൽ പല സർക്കാർ സംവിധാനങ്ങളിലും പ്രകടമായ ക്രൈസ്തവ വിരുദ്ധത ദൃശ്യമാണ്. ക്രൈസ്തവർക്കായുള്ള ആനുകൂല്യങ്ങൾ പോലും പലരും തട്ടിയെടുക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾ മൗനം പാലിക്കുകയാണോ?വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ സംബന്ധിച്ച ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടൻ നടപ്പാക്കാൻ സർക്കാർ ആർജ്ജവം കാണിക്കണമെന്നും സീറോ മലബാർസഭാ അൽമായഫോറം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-09-13 09:48:00
Keywordsകോശി കമ്മീഷന്‍
Created Date2023-09-13 09:49:39