Contents

Displaying 21381-21390 of 24998 results.
Content: 21790
Category: 1
Sub Category:
Heading: ഗ്വാഡലൂപ്പ മരിയ ഭക്തി പ്രചരിപ്പിക്കുവാന്‍ പൊന്തിഫിക്കല്‍ ഇന്റര്‍നാഷ്ണല്‍ മരിയന്‍ അക്കാദമി
Content: മെക്സിക്കോ സിറ്റി: ഗ്വാഡലൂപ്പയില്‍ പ്രത്യക്ഷപ്പെട്ട പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തി ലോകമെങ്ങും പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ‘ദി പൊന്തിഫിക്കല്‍ ഇന്റര്‍നാഷ്ണല്‍ മരിയന്‍ അക്കാദമി’യും ദി ഇന്‍സ്റ്റിറ്റൂട്ടോ സുപ്പീരിയര്‍ ഡെ എസ്റ്റുഡിയോസ് ഗ്വാഡലൂപ്പാനോസും (ഐ.എസ്.ഇ.ജി) സംയുക്ത കരാറില്‍ ഒപ്പുവെച്ചു. ഗ്വാഡലൂപ്പ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളെ കുറിച്ചുള്ള പഠനങ്ങളില്‍ ശ്രദ്ധ നേടിയ ‘ഐ.എസ്.ഇ.ജി’യുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. വാര്‍ഷികവുമായി ബന്ധപ്പെട്ട് മെക്സിക്കോ സിറ്റിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസില്‍ പൊന്തിഫിക്കല്‍ മരിയന്‍ അക്കാദമിയുടെ പ്രസിഡന്റായ ഫാ. സ്റ്റെഫാനോ സെച്ചിന്‍ ഒ.എഫ്.എം മുഖ്യ അതിഥിയായി പങ്കെടുത്തിരുന്നു. ഫാ. സ്റ്റെഫാനോ സെച്ചിനും, ഐ.എസ്.ഇ.ജി’യുടെ ഡയറക്ടറായ മോണ്‍. എഡ്വാര്‍ഡോ ചാവേസുമാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചിരിക്കുന്നത്. മെക്സിക്കോയിലെ മുന്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ നോര്‍ബെര്‍ട്ടോ റിവേരായും ക്നൈറ്റ്സ് ഓഫ് കൊളംബസിന്റെ മുന്‍ സുപ്രീം ക്നൈറ്റായ കാള്‍ ആന്‍ഡേഴ്സണും ചടങ്ങില്‍ പങ്കെടുത്തു. ഗ്വാഡലൂപ്പ പ്രത്യക്ഷീകരണങ്ങളുടെ പഠനവും, പ്രചാരണവും തുടരുന്നതിനായി റോമും ലോകമെമ്പാടുമുള്ള വിവിധ മരിയന്‍ കേന്ദ്രങ്ങളും തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതിനായി സഹകരണ കരാര്‍ നിലവില്‍ വരുത്തിയിട്ടുണ്ടെന്നു എ.സി.ഐ പ്രെന്‍സാക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാ. സ്റ്റെഫാനോ പറഞ്ഞു. 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് ലഭിച്ച മരിയന്‍ പ്രത്യക്ഷീകരണത്തിലൂടെ ആഗോള ശ്രദ്ധ നേടിയ കേന്ദ്രമാണ് ഗ്വാഡലൂപ്പ. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുന്നതായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ അനേകം പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിന്നു. പരിശുദ്ധ കന്യകാമറിയത്തേക്കുറിച്ചുള്ള ശാസ്ത്രപരവും, ദൈവശാസ്ത്രപരവുമായ പഠനങ്ങള്‍ക്കും, മരിയന്‍ ഭക്തിയുടെ പ്രചാരണത്തിനുമായി ചുമതലപ്പെടുത്തിയിരിക്കുന്ന അന്താരാഷ്ട്ര പൊന്തിഫിക്കല്‍ സംഘടനയാണ് പൊന്തിഫിക്കല്‍ ഇന്റര്‍നാഷണല്‍ മരിയന്‍ അക്കാദമി. അന്താരാഷ്ട്ര പൊന്തിഫിക്കല്‍ സംഘടന എന്ന നിലയില്‍ ഗവേഷണ മേഖലയിലും, സാംസ്കാരിക, സഭാപരമായ മേഖലകളിലും, മതാന്തര സംവാദങ്ങളിലും മരിയോളജിക്കല്‍ സയന്‍സിനെയും, തിരുസഭാധിഷ്ഠിതമായ മരിയന്‍ ഭക്തിയെയും പ്രോത്സാഹിപ്പിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി മരിയന്‍ പണ്ഡിതന്‍മാരെ ഏകോപിപ്പിക്കുന്ന ചുമതലയും പൊന്തിഫിക്കല്‍ ഇന്റര്‍നാഷണല്‍ മരിയന്‍ അക്കാദമിക്കുണ്ട്.
Image: /content_image/News/News-2023-09-05-19:10:39.jpg
Keywords: ഗ്വാഡലൂപ്പ
Content: 21791
Category: 18
Sub Category:
Heading: അമ്മമാർ സഭയിലും സമൂഹത്തിലും മുഖ്യധാരയിലേക്കു വരണം: മാർ ജോസ് പുളിക്കൽ
Content: കോതമംഗലം: അമ്മമാർ സഭയിലും സമൂഹത്തിലും രാഷ്ട്രീയത്തിലും മുഖ്യധാരയിലേക്കു വരണമെന്ന് മാതൃവേദി ഗ്ലോബൽ ഡെലഗേറ്റ് ബിഷപ്പ് മാർ ജോസ് പുളിക്കൽ. സീറോ മലബാർ ഗ്ലോബൽ മാതൃവേദി ജനറൽ ബോഡി യോഗം കോതമംഗലം രൂപത പാസ്റ്ററൽ സെന്ററായ നെസ്റ്റിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. പ്രാർത്ഥിക്കുന്ന അമ്മമാർ മറ്റുള്ളവരിലേക്ക് പ്രകാശം പരത്തുന്നവരായിരിക്കണം. ദൈവം തരുന്ന മക്കളെ ഏറ്റവും വിശുദ്ധിയോടെയും കരുതലോടെയും വളർത്താൻ അമ്മമാർക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 20 രൂപതകളിൽനിന്നായി ഇരുനൂറോളം അമ്മമാർ പങ്കെടുത്ത സമ്മേളനത്തിൽ മാതൃവേദി ഗ്ലോബൽ പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ചു.ഫാ. റോയി കണ്ണൻചിറ, ആനി ഇളയിടം എന്നിവർ ക്ലാസുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വചനപ്രതിഷ്ഠ, ജപമാല റാലി എന്നിവയുണ്ടായിരുന്നു.ഗ്ലോബൽ ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ, രാമനാഥപുരം രൂപത ഡയറക്ടർ ഫാ. ടോമി, കോതമംഗലം രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കയിൽ, ഗ്ലോബൽ ഭാരവാഹികളായ സിസ്റ്റർ ജീസ, ആൻസി മാത്യു ചേനോത്ത്, സൗമ്യ സേവ്യർ, ഗ്രേസി ജേക്കബ്, ഡിംബിൾ ജോസ് എന്നിവർ നേതൃത്വം നൽകി
Image: /content_image/India/India-2023-09-06-09:10:01.jpg
Keywords: പുളിക്ക
Content: 21792
Category: 1
Sub Category:
Heading: ഗര്‍ഭസ്ഥ ശിശു ഉള്‍പ്പെടെ ഒരു കുടുംബം മുഴുവന്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; ചരിത്രത്തിലെ അസാധാരണ സംഭവത്തിന് വേദിയാകാന്‍ പോളണ്ട്
Content: വാര്‍സോ: പോളണ്ടിലെ തങ്ങളുടെ ഭവനത്തിൽ നാസികളുടെ അക്രമങ്ങളിൽ നിന്ന് എട്ടോളം യഹൂദരെ ഒളിപ്പിച്ചതിന് നാസികള്‍ അരുംകൊല ചെയ്ത ഗര്‍ഭസ്ഥ ശിശു ഉള്‍പ്പെടെ ഒരു കുടുംബം മുഴുവന്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന അസാധാരണമായ സംഭവത്തിന് വേദിയാകാന്‍ പോളണ്ട്. 1944ൽ ദാരുണമായി കൊല ചെയ്യപ്പെട്ട ഉൽമ കുടുംബത്തെ, ഈ വരുന്ന സെപ്റ്റംബർ 10 ഞായറാഴ്ചയാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത്. കൊല ചെയ്യപ്പെടുമ്പോൾ അമ്മയുടെ ഉദരത്തിൽ ഉണ്ടായിരുന്ന ശിശു ഉൾപ്പെടെ ഒരു കുടുംബം മുഴുവന്‍ ഒരുമിച്ച് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത് അത്യഅസാധാരണമാണ്. പോളണ്ടിലെ തങ്ങളുടെ ഭവനത്തിൽ നാസികളുടെ അക്രമങ്ങളിൽ നിന്ന് ഒരു യഹൂദ കുടുംബത്തെ രഹസ്യമായി ഒളിപ്പിച്ചതിന് നാസികളാൽ കൊല്ലപ്പെട്ടവരാണ് യോസേഫും, വിക്ടോറിയ ഉൽമയും, അവരുടെ ഏഴ് മക്കളും. കൊല്ലപ്പെടുമ്പോള്‍ വിക്ടോറിയയുടെ ഉദരത്തില്‍ ഒരു കുഞ്ഞുണ്ടായിരിന്നു. വായനയിലും ഫോട്ടോഗ്രാഫിയിലും ഏറെ താത്പര്യം കാണിച്ചിരിന്ന ജോസഫ് ഉൽമ ഒരു കർഷകനായിരുന്നു. കാത്തലിക് മെൻസ് യൂത്ത് അസോസിയേഷനിൽ സജീവ അംഗം കൂടിയായിരിന്നു അദ്ദേഹം. ആറാം വയസ്സിൽ അമ്മയെയും 22-ാം വയസ്സിൽ പിതാവിനെയും നഷ്ടപ്പെട്ട വിക്ടോറിയ ഉൽമ വിവാഹത്തിന് മുമ്പ് ഗ്രാമീണ നാടകങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇരുവരും വിവാഹമെന്ന കൂദാശയിലൂടെ ഒന്നായി മാതൃകാപരമായി ജീവിച്ചിരിന്ന കാലയളവിലാണ് രണ്ടാം ലോകമഹായുദ്ധം പൊട്ടിപുറപ്പെടുന്നത്. ഇവരുടെ അയൽക്കാരായ യഹൂദര്‍ ഉറ്റ സുഹൃത്തുക്കള്‍ കൂടിയായിരിന്നു. 1942 ജൂലൈ അവസാനത്തോടെയാണ് ജർമ്മനി അധിനിവേശ പോളണ്ടിലെ എല്ലാ യഹൂദരെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ "റെയ്ൻഹാർഡ്"നു നാസി ഭരണകൂടം ഉത്തരവിടുന്നത്. ഉൽമ കുടുംബം സ്ഥിതി ചെയ്യുന്ന മർക്കോവ പ്രദേശത്തും ഉത്തരവിന്റെ പ്രകമ്പനം ഉണ്ടായി തുടങ്ങി. മാർക്കോവ പ്രദേശത്തെ ഏകദേശം 120 യഹൂദരെ ലേബർ ക്യാമ്പിലേക്കും കോണ്‍സന്‍സ്ട്രേഷന്‍ ക്യാമ്പിലേക്കും കടത്തി. 1942 ഡിസംബർ 14-ന് ഒളിച്ചിരുന്ന 54 യഹൂദരെ കണ്ടെത്തി വെടിവെച്ചു കൊന്നു. ജീവന്‍ ഭയന്നു ഉൽമ കുടുംബത്തിൽ അഭയം കണ്ടെത്തിയ എട്ട് പേർ ഉൾപ്പെടെ 29 യഹൂദര്‍ മാർക്കോവയിൽ ഒളിവു ജീവിതം തുടര്‍ന്നു. ഇതില്‍ കുഞ്ഞുങ്ങളുമുണ്ടായിരിന്നു. 1944 മാര്‍ച്ച് 24ന് നാസി സംഘം പോളണ്ടിലെ പ്രാന്തപ്രദേശമായ മർക്കോവയില്‍ അവരുടെ വീടു വളയുകയും ഉൽമാ കുടുംബത്തിന്റെ കൃഷിയിടത്തിൽ രഹസ്യമായി പാര്‍പ്പിച്ചിരിന്ന എട്ട് പേര്‍ അടങ്ങുന്ന യഹൂദ കുടുംബത്തെ കണ്ടെത്തുകയുമായിരുന്നു. ഉടനെ തന്നെ അവരെ വധിച്ച ശേഷം നാസി പട്ടാളം ഏഴ് മാസം ഗർഭിണിയായിരുന്ന വിക്റ്റോറിയയെയും യോസെഫിനെയും ക്രൂരമായി കൊലപ്പെടുത്തി. മാതാപിതാക്കളുടെ ദാരുണ അന്ത്യത്തില്‍ വിറങ്ങലിച്ചു നിന്ന കുട്ടികള്‍ മുറവിളിയിടാൻ തുടങ്ങിയതോടെ നാസികളുടെ അടുത്ത ലക്ഷ്യം ഈ കുഞ്ഞുങ്ങളായിരിന്നു. സ്റ്റാനിസ്ലാവ (8), ബാർബര (7), വ്ലാഡിസ്ലാവ് (6), ഫ്രാൻസിസെസ്ക് (4) ആൻതോണി (3), മരിയ (2) എന്നീ കുഞ്ഞുങ്ങളെയും നാസി പടയാളികള്‍ ക്രൂരമായി വെടിവച്ചു കൊലപ്പെടുത്തി. നീണ്ട പഠനങ്ങള്‍ക്കും നാമകരണ നടപടികളും പൂര്‍ത്തിയാക്കി നാമകരണത്തിനായുള്ള തിരുസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് 2022 ഡിസംബറിൽ ഒപ്പുവച്ച ഉത്തരവിലൂടെ ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നല്‍കുകയായിരിന്നു. ആധുനിക സഭയില്‍ നടക്കുന്ന നാമകരണ നടപടികളിൽ ഇതുവരെ കാണാത്ത ഒന്നാണ് സെപ്റ്റംബർ 10ന് മർക്കോവയില്‍ നടക്കുന്ന വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനമെന്ന് നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കർദ്ദിനാൾ സെമരാറോ പറഞ്ഞു. യേശുവിന്റെ ജനനത്തിൽ കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ ബൈബിളിൽ വിവരിക്കുന്ന സംഭവം പോലെയാണ് കുഞ്ഞുങ്ങളുടെ മരണമെന്നും ഇരുൾ പരത്തുന്ന കാലത്തിൽ ഉൽമ കുടുംബത്തിന്റെ സ്നേഹത്തിന്റെയും, അനുകമ്പയുടേയും ത്യാഗത്തിന്റെയും പാരമ്പര്യമാണ് തുറന്നു കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഞായാറാഴ്ച നടക്കുന്ന നാമകരണ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ആയിരങ്ങളാണ് തയാറെടുക്കുന്നത്.
Image: /content_image/News/News-2023-09-06-10:18:05.jpg
Keywords: പോള, അപൂര്‍
Content: 21793
Category: 1
Sub Category:
Heading: ലണ്ടൻ നഗരത്തെ ഇളക്കി മറിച്ച് ആയിരങ്ങളുടെ പ്രോലൈഫ് റാലി
Content: ലണ്ടന്‍: ജീവന്റെ മഹത്വവും കത്തോലിക്ക വിശ്വാസവും പ്രഘോഷിച്ച് ലണ്ടൻ നഗരത്തിനെ ഇളക്കി മറിച്ച് 'മാർച്ച് ഫോർ ലൈഫ്' റാലി. ശനിയാഴ്ച നടന്ന ഒന്‍പതാമത് വാർഷിക പ്രോലൈഫ് റാലിയില്‍ ഏഴായിരത്തോളം ആളുകൾ പങ്കെടുത്തു. വെസ്റ്റ്മിൻസ്റ്റർ നഗരത്തിലൂടെ നീങ്ങിയ റാലി ഹൗസ് ഓഫ് പാർലമെന്റിലാണ് അവസാനിച്ചത്. ദൈവമാതാവിന്റെ തിരുസ്വരൂപങ്ങള്‍ ഉയര്‍ത്തിയും ജീവന്റെ മഹത്വം പ്രഘോഷിക്കുന്ന ഗാനങ്ങൾ പാടിയും പ്രോലൈഫ് ബാനറുകൾ കരങ്ങളിൽ ഉയർത്തിപിടിച്ചുമാണ് ആയിരങ്ങള്‍ നടന്നു നീങ്ങിയത്. 1967 ലെ അബോർഷൻ ആക്ടിലൂടെയാണ് ഇംഗ്ലണ്ടിലും, വെയിൽസിലും, സ്കോട്‌ലൻഡിലും ഭ്രൂണഹത്യ നിയമവിധേയമായി മാറിയത്. 2021ൽ സർക്കാർ കണക്കനുസരിച്ച് 214,256 ഭ്രൂണഹത്യകളാണ് ഇംഗ്ലണ്ടിലും വെയിൽസിലുമായി നടന്നത്.

The March4Life 2023 has begun! #March4LifeUK #Abortion #UK #Prolife #London pic.twitter.com/NGweKM7nTT
— March4LifeUK (@March4LifeUK) September 2, 2023

2022ൽ സ്ത്രീകൾക്ക് സ്വന്തം വീടുകളിൽവെച്ച് തന്നെ മരുന്ന് ഉപയോഗിച്ച് ഭ്രൂണഹത്യ നടത്താൻ അനുവാദം നൽകുന്ന നിയമം പാർലമെന്റ് പാസാക്കിയിരുന്നു. ഭ്രൂണഹത്യയുടെ അനന്തരഫലങ്ങൾ മറ്റുള്ളവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്നതിൽ മാർച്ചിൽ പങ്കെടുക്കാൻ എത്തിയവർക്ക് പരിശീലനവും നല്‍കി. മാർച്ചിൽ പങ്കെടുത്തവരുടെ കയ്യിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രങ്ങളും ഉണ്ടായിരുന്നു. ഇതിനിടെ ഭ്രൂണഹത്യ അനുകൂലികള്‍ പ്രോലൈഫ് റാലി നടക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായി എത്തിയത് ആശങ്ക ഉളവാക്കിയിരിന്നു. വിവിധ മത നേതാക്കളും ശനിയാഴ്ച മാർച്ച് ഫോർ ലൈഫിന്റെ ഭാഗമായി മാറി.

Big THANK YOU to all who made the effort to come on Saturday to the March For Life - we were 7000! The train strikes didn’t stop us!

Thanks to all the volunteers and speakers - you were amazing!

Next year let’s be 10,000 #March4LifeUK #Prolife #UK #London pic.twitter.com/tDCHw9fM2r
— March4LifeUK (@March4LifeUK) September 4, 2023

വെസ്റ്റ്മിൻസ്റ്റർ ഓക്സിലറി മെത്രാൻ ജോൺ ഷെറിങ്ടൺ, അരുന്ധൽ ആൻഡ് ബ്രൈറ്റൺ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് റിച്ചാർഡ് മോത്ത്, സ്കോട്ട്‌ലൻഡിലെ പൈസ്ലി രൂപതയുടെ മെത്രാൻ ജോൺ കീനൻ തുടങ്ങിയ മെത്രാന്മാരാണ് കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചത്. 'ഫ്രീഡം ടു ലീവ്' എന്നായിരുന്നു ഈ വർഷത്തെ മാർച്ച് ഫോർ ലൈഫ് റാലിയുടെ ആപ്തവാക്യം. കഴിഞ്ഞവർഷം ഡിസംബർ മാസം ബർമിങ്ഹാമിൽ ഒരു ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നിൽ നിന്ന് പ്രാർത്ഥിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ഇസബൽ വോഗൻ സ്പ്രൂസായിരുന്നു റാലിയുടെ മുഖ്യ സംഘാടകരിൽ ഒരാളെന്നത് ശ്രദ്ധേയമാണ്. Tag: Thousands march for life in London, march for life 2023, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-09-06-15:40:57.jpg
Keywords: പ്രോലൈ
Content: 21794
Category: 1
Sub Category:
Heading: കുട്ടികളെ സ്വാധീനിക്കാന്‍ വിശുദ്ധ മാക്സിമില്യണ്‍ കോള്‍ബെയുടെ ജീവിതം അനിമേറ്റഡ് സിനിമ രൂപത്തില്‍ തിയേറ്ററുകളിലേക്ക്
Content: മെക്സിക്കോ സിറ്റി: രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികളുടെ തടങ്കല്‍പ്പാളയത്തില്‍വെച്ച് അപരന് വേണ്ടി രക്തസാക്ഷിത്വം വരിച്ച പോളിഷ് വൈദികനായ വിശുദ്ധ മാക്സിമില്യണ്‍ മരിയ കോള്‍ബെയുടെ ജീവിതക്കഥ പറയുന്ന അനിമേറ്റഡ് സിനിമ ‘മാക്സ്’ ഒക്ടോബര്‍ 12-ന് തീയേറ്ററുകളിലേക്ക്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തില്‍ മികച്ച അവതരണത്തിലൂടെയും, ചിത്രീകരണത്തിലൂടെയും സുവിശേഷ സത്യത്തെ ജീവസ്സുറ്റതാക്കി മാറ്റുന്നതില്‍ വൈദഗ്ദ്യം നേടിയ നിര്‍മ്മാണ കമ്പനിയായ ‘ഡോസ് കോറാസോണ്‍സ് പ്രൊഡക്ഷന്‍ ഹൗസ്’ ആണ് സിനിമ ഒരുക്കുന്നത്. സാധാരണ ഫോര്‍മാറ്റിലും, ത്രീഡി ഫോര്‍മാറ്റിലും ഈ സിനിമ തീയേറ്ററുകളില്‍ എത്തിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍കോപിയായ ഗുണ്ടര്‍ എന്ന്‍ പേരുള്ള പ്രായമായ മനുഷ്യനും, ആരേയും കൂസാക്കാത്ത ഡിജെ എന്ന കൗമാരക്കാരന്റെയും സുഹൃദ്ബന്ധത്തില്‍ നിന്നുമാണ് കഥയുടെ ചുരുളഴിയുന്നത്. നാസി തടങ്കല്‍പ്പാളയത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ജീവന് പകരം തന്റെ ജീവന്‍ നല്‍കുവാന്‍ തയ്യാറായ വിശുദ്ധ മാക്സിമില്യണിന്റെ പരിധിയില്ലാത്ത സ്നേഹത്തേ കേന്ദ്രമാക്കി ഗുണ്ടര്‍ കൗമാരക്കാരന് ജീവിത പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്ന രീതിയിലാണ് കഥ പുരോഗമിക്കുന്നത്. കത്തോലിക്ക പ്രമേയാധിഷ്ഠിത സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രസിദ്ധനായ മെക്സിക്കന്‍ നിര്‍മ്മാതാവും, ‘ക്രിസ്റ്റിയാഡ’, ‘എല്‍ ഗ്രാന്‍ മിലാഗ്രോ’, ‘ഗ്വാഡലൂപെ ആന്‍ഡ്‌ കരോള്‍’ തുടങ്ങിയ ഹിറ്റ്‌ സിനിമകളുടെ നിര്‍മ്മാതാവുമായ പാബ്ലോ ജോസ് ബാരോസൊ പോലെയുള്ള പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ 12 വര്‍ഷങ്ങളായി നടത്തിവന്നിരുന്ന ശ്രമങ്ങളുടെ ഫലമാണ് ‘മാക്സ്’. ഹെര്‍ക്കൂലീസ്, പോക്കാഹോണ്ടാസ് പോലെയുള്ള സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബ്രൂസ് മോറിസാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാര്‍ക്ക് മക്കെന്‍സി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന സിനിമയുടെ റെക്കോര്‍ഡിംഗ് പ്രസിദ്ധമായ ഇംഗ്ലീഷ് റോക്ക് ബാന്‍ഡായ ‘ദി ബീറ്റില്‍സ്’ റെക്കോര്‍ഡിംഗിന് വേദിയായ അബ്ബി റോഡ്‌ സ്റ്റുഡിയോയിലാണ് നടത്തിയത്.
Image: /content_image/News/News-2023-09-06-17:43:50.jpg
Keywords: മാക്സി
Content: 21795
Category: 1
Sub Category:
Heading: വിശ്വാസത്തില്‍ നിന്ന് അകന്ന ബുര്‍ക്കിനാ ക്രൈസ്തവര്‍ മതപീഡനത്തിനിടയില്‍ ദേവാലയങ്ങളിലേക്ക് തിരികെ എത്തുന്നു: വെളിപ്പെടുത്തലുമായി വൈദികന്‍
Content: ഔഗാഡൗഗു: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാഫാസോയില്‍ സമാധാനം നിലനില്‍ക്കുമ്പോള്‍ വിശ്വാസത്തില്‍ നിന്നും അകന്നു പോയ ക്രൈസ്തവര്‍ കടുത്ത മതപീഡനത്തിനിടയിലും സഭയിലേക്ക് തിരികെ എത്തുന്നുവെന്ന് കത്തോലിക്ക വൈദികന്‍. മിഷ്ണറി ബ്രദേഴ്സ് ഓഫ് കണ്‍ട്രി സൈഡ് (എഫ്.എം.സി) സന്യാസ സമൂഹത്തിന്റെ പ്രിയോര്‍ ജനറലായ ഫാ. പിയറെ റൗവാംബയാണ് ക്രിസ്തു വിശ്വാസം ത്യജിച്ചവര്‍ മതപീഡനത്തിനിടയിലും തിരുസഭയിലേക്ക് തിരികെ എത്തുന്നതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചത്. രാജ്യത്ത് പ്രതിസന്ധി ഉടലെടുക്കുന്നതിന് മുന്‍പ് ഒരുപരിധി വരെ വിശ്വാസ ജീവിതം ഉപേക്ഷിച്ചിരുന്ന ക്രൈസ്തവര്‍, ഇപ്പോള്‍ തീവ്രവാദികള്‍ ക്രിസ്ത്യാനികളെ ഇല്ലാതാക്കുവാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ദേവാലയങ്ങളിലേക്ക് തിരികെ എത്തുന്നത് ശ്രദ്ധേയമായ യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 2023-ലെ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട് പ്രകാരം 13 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ബുര്‍ക്കിനാഫാസോ. തീവ്രവാദികള്‍ ക്രൈസ്തവരെ ദേവാലയത്തില്‍ ഒരുമിച്ച് കൂടുന്നത് തടഞ്ഞുകൊണ്ടിരിക്കുമ്പോള്‍, വൈദികര്‍ ഇല്ലാതെ തന്നെ വിശ്വാസികള്‍ ഭവനങ്ങളില്‍ ഒത്തുകൂടി മതബോധന ക്ലാസ്സുകളും ഒരുമിച്ചുള്ള പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുകയും ചെയ്യുകയാണെന്ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) ന് നല്‍കിയ അഭിമുഖത്തില്‍ ഫാ. റൗവാംബ പറഞ്ഞു. ‘രക്തസാക്ഷികളുടെ നിണമാണ് ക്രിസ്ത്യാനികളുടെ വിത്തുകള്‍’ എന്ന് പറഞ്ഞ ഫാ. റൗവാംബ, കിഴക്കന്‍ മേഖലയിലെ കോമ്പിയങ്ങ പ്രൊവിന്‍സ് തീവ്രവാദികളാകുന്ന അഗ്നിയാല്‍ വെന്തുരുകുകയാണെങ്കിലും കൗദാശിക ജീവിതവും മതബോധനവും മുടക്കമില്ലാതെ തുടരുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അല്‍ക്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ തീവ്രവാദി സംഘടനകളുടെ അനുബന്ധ ഘടകങ്ങളാണ് രാജ്യത്തിന്റെ വടക്കു - കിഴക്കന്‍ മേഖലയില്‍ തീവ്രവാദത്തിന്റെ അഗ്നി പടര്‍ത്തിയിരിക്കുന്നത്. സാധാരണക്കാരും പട്ടാളക്കാരും ഉള്‍പ്പെടെ ഏതാണ്ട് രണ്ടായിരത്തിലധികം പേര്‍ തീവ്രവാദ ആക്രമണങ്ങളെ തുടര്‍ന്നു കൊല്ലപ്പെടുകയും, ലക്ഷകണക്കിനാളുകള്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. ആഫ്രിക്കയില്‍ ഇസ്ലാമിക തീവ്രവാദം ഏറ്റവും അധികം ബാധിച്ചിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബുര്‍ക്കിനാ ഫാസോ. ഇക്കഴിഞ്ഞ പെന്തക്കുസ്ത തിരുനാളിനോടു അനുബന്ധിച്ച് നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും, അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2019 ലെ സെൻസസ് പ്രകാരം, രാജ്യത്തെ ആകെ ജനസംഖ്യയുടെ 63.8 ശതമാനം മുസ്ലീങ്ങളും 26.2 ശതമാനം ക്രൈസ്തവ വിശ്വാസികളുമാണ്. Tag: Christians in Burkina Faso deepening their faith malayalam, Catholic Malayalam News, Burkina Faso, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-09-06-19:07:07.jpg
Keywords: ബുര്‍ക്കിനാ
Content: 21796
Category: 18
Sub Category:
Heading: മണർകാട് റാസയിൽ പങ്കുചേര്‍ന്ന് പതിനായിരങ്ങള്‍
Content: കോട്ടയം: കനത്ത മഴയിലും മണർകാട്ടമ്മയുടെ തിരുനടയിലേക്ക് വിശ്വാസ സാഗരം ഒഴുകിയെത്തിയതോടെ മണർകാട് റാസ ഭക്തിനിർഭരമായി. ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് ഇന്നലെ നടന്ന റാസയിൽ അനുഗ്രഹം തേടിയെത്തിയത് പതിനായിരങ്ങൾ. മൂന്നര കിലോമീറ്ററിലധികം നീളത്തിൽ മുത്തുക്കുടകളുടെ വർണമേലാപ്പിനു കീഴിൽ പതിനായിരങ്ങൾ റാസയിൽ പങ്കെടുത്തു. ആഘോഷവും ഭക്തിയും സമന്വയിച്ച റാസയിൽ വർണപ്പകിട്ടിനൊപ്പം വാദ്യ ഘോഷങ്ങളും പൊലിമ പകർന്നു. ഇന്നലെ മധ്യാഹ്ന പ്രാർഥനയ്ക്കുശേഷം പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ ദൈവമാതാവിന് സ്തുതിപ്പുകൾ അ ർപ്പിക്കുന്ന പ്രാർഥനകളും കീർത്തനങ്ങളുമായി നാനാജാതി മതസ്ഥർ ഏഷ്യയിലെതന്നെ ഏറ്റവും വലിയ വിശ്വാസപ്രദക്ഷിണത്തിൽ പങ്കുചേർന്നു. വർ ണാഭമായ അലങ്കാരങ്ങളും പൊൻ-വെള്ളി കുരിശുകളും നിറപ്പകിട്ടാർന്ന കൊടിതോരണങ്ങളും അണിയിച്ചൊരുക്കിയ റാസ ഹൃദ്യമായ അനുഭവമായി മാറി. മധ്യാഹ്ന പ്രാർത്ഥനാവേളയിൽ വലിയപള്ളിയുടെ തിരുമുറ്റത്തുനിന്ന് വിശ്വാസികൾ മുത്തുക കുടകളുമായി റാസയ്ക്കായി അണിനിരന്നു. പരിശുദ്ധ കന്യ കാമറിയം ഉണ്ണിയേശുവിനെ വഹിച്ച് നിൽക്കുന്ന ഛായാചിത്രത്തിനു പിന്നിൽ കൊടികളും വെട്ടുക്കുടകളും അതിനു പിന്നിൽ മുത്തുക്കുടകളും അണിനിര ന്നു. രണ്ടോടെ മരക്കുരിശുകളും പൊൻ വെള്ളിക്കുരിശുകളും റാസയിൽ നിര ന്നു. തുടർന്നു വലിയ പള്ളിയിൽ നടന്ന പ്രത്യേക പ്രാർത്ഥനയ്ക്കുശേഷം അം ശവസ്ത്രങ്ങൾ ധരിച്ച വൈദികർ റാസയിൽ പങ്കുചേർന്ന് ആശീർവദിച്ചു. ആൻഡ്രൂസ് കോർ എപ്പിസ്കോപ്പ് ചിരവത്തറ, ഫാ. തോമസ് മറ്റത്തിൽ, ഫാ. ഗീവർഗീസ് നടുമുറിയിൽ എന്നിവർ റാസയ്ക്കു മുഖ്യകാർമികത്വം വഹിച്ചു. കൽക്കുരിശ്, കണിയാംകുന്ന് കുരിശിൻതൊട്ടി എന്നിവിടങ്ങളിലെ ധൂപ പ്രാർത്ഥനയ്ക്കുശേഷം മണർകാട് കവലയിൽ റാസ എത്തി. കവലയിലും കരോട്ടെ പള്ളിയിലും നടന്ന ധൂപപ്രാർത്ഥനയ്ക്കുശേഷം അഞ്ചോടെയാണ് റാസ തിരി കെ വലിയപള്ളിയിൽ പ്രവേശിച്ചത്. വീഥികൾക്കിരുവശവും വിശ്വാസിസമൂ ഹം പരിശുദ്ധ ദൈവമാതാവിന്റെ ഛായാചിത്രവും കത്തിച്ച മെഴുകുതിരികളും പിടിച്ചായിരുന്നു റാസയെ വരവേറ്റത്. വയോജനസംഘാംഗങ്ങളും വനിതാസ മാജാംഗങ്ങളും കത്തിച്ച മെഴുകുതിരിയുമായി പൊൻ വെള്ളി കുരിശുകൾക്കി രുവശവുമായി അണിനിരന്നു. തുടർന്ന് വൈകുന്നേരം 5.30ന് സന്ധ്യാപ്രാർത്ഥനയും നടന്നു.
Image: /content_image/India/India-2023-09-07-08:15:04.jpg
Keywords: മണർ
Content: 21797
Category: 1
Sub Category:
Heading: ജരന്‍വാല സംഭവത്തിന് ശേഷം ക്രൈസ്തവ വിരുദ്ധ ആക്രമണം തുടര്‍ക്കഥ; പാകിസ്ഥാനില്‍ വചനപ്രഘോഷകന് വെടിയേറ്റു
Content: ഫൈസലാബാദ്: പാകിസ്ഥാനിലെ ജരന്‍വാലയില്‍ മതനിന്ദ ആരോപിച്ച് നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണത്തില്‍ ഇസ്ലാമിക നേതൃത്വം രംഗത്തു വന്നിട്ടും രാജ്യത്തെ ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 3-ന് ഫൈസലാബാദ് പ്രവിശ്യയിലെ സത്യാന റോഡിലെ പ്രിസ്ബൈറ്റേറിയന്‍ ആരാധനാലയത്തിലെ വചനപ്രഘോഷകനായ എലിയേസര്‍ സിദ്ധു (വിക്കി)വിന് വെടിയേറ്റതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. റെഹ്മത്ത് ഖനുവാന പട്ടണത്തിലെ വീട്ടിലേക്ക് നടന്നു വരുന്ന വഴിക്കാണ് അദ്ദേഹത്തിനു വെടിയേറ്റത്. നിര്‍ബന്ധപൂര്‍വ്വം ഖുറാനിലെ വാക്യങ്ങള്‍ ചൊല്ലുവാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അതിന് വിസമ്മതിച്ചപ്പോഴാണ് അക്രമികള്‍ വെടിവെച്ചതെന്ന് 'ഏഷ്യന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസാവസാനം ഇസ്ലാമിക സൂക്തങ്ങള്‍ എഴുതി ദേവാലയ ഭിത്തികള്‍ അലംകോലമാക്കിയവരാണ് ആക്രമണത്തിന്റെ പിന്നിലെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എലിയേസര്‍ വെളിപ്പെടുത്തി. വചനപ്രഘോഷകന്റെ വലതുകരത്തിനാണ് വെടിയേറ്റിരിക്കുന്നത്. വെടിവെച്ച ശേഷം അക്രമികള്‍ സംഭവസ്ഥലത്ത് നിന്നും ഓടിമറഞ്ഞു. മോണ്‍. ഇണ്ട്രിയാസ് റെഹ്മത്ത് പോലീസ് സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തുകയും ഉത്തരവാദികളായ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി പാസ്റ്റര്‍ വിക്കിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും സന്ദര്‍ശിച്ചിരുന്നു. വ്യാജ മതനിന്ദ ആരോപണത്തിന്റെ പേരില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 16-ന് ജരന്‍വാലയില്‍ ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായ ആക്രമണമാണ് അരങ്ങേറിയത്. ഇരുപതോളം ദേവാലയങ്ങളും, എണ്ണൂറിലധികം ക്രിസ്ത്യന്‍ ഭവനങ്ങളും തകര്‍ക്കപ്പെട്ടു. അക്രമത്തെ തുടര്‍ന്നു പതിനായിരത്തോളം ക്രൈസ്തവരാണ് ഭവനരഹിതരായിരിക്കുന്നത്. കറാച്ചി, സര്‍ഗോദ, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ ഭിത്തികളും ഖുറാന്‍ സൂക്തങ്ങള്‍ എഴുതി അക്രമികള്‍ അലംകോലമാക്കി. തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലെ ക്രൈസ്തവ സമൂഹം ഏറെ ആശങ്കയിലാണ്. ഇതുവരെ ആരും മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നു ഹ്യൂമന്‍ റൈറ്റ്സ് ഫോക്കസ് പാക്കിസ്ഥാന്റെ പ്രസിഡന്റായ നവീദ് വാള്‍ട്ടര്‍ പറഞ്ഞു. പാകിസ്ഥാനി ക്രൈസ്തവരുടെ ഏറ്റവും മോശം സമയങ്ങളിലൊന്നാണ് ഇതെന്ന്‍ ഫൈസലാബാദിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ ലാലാ റോബിന്‍ ഡാനിയല്‍ പറഞ്ഞു. അതേസമയം രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുവാനും, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമപരമ്പരകള്‍ തടയുന്നതിനും ശക്തമായ നടപടികള്‍ കൈകൊള്ളണമെന്ന് അന്താരാഷ്ട്ര തലത്തില്‍ പ്രചരണം ഉയരുന്നുണ്ട്. Tag: Christian pastor shot in Faisalabad: Persecution continues post Jaranwala, Catholic Malayalam News, Burkina Faso, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-09-07-08:39:31.jpg
Keywords: പാക്കി
Content: 21798
Category: 1
Sub Category:
Heading: വിശ്വാസ തിരുസംഘത്തിന്റെ തലവനു നന്ദി പറയുവാന്‍ അപ്രതീക്ഷിത സന്ദര്‍ശനവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വിശ്വാസ തിരുസംഘത്തിന്റെ തലവനായി ആറു വർഷക്കാലം പ്രവർത്തിച്ചതിനുശേഷം സ്ഥാനമൊഴിയുന്ന ജെസ്യൂട്ട് വൈദികനായ കർദ്ദിനാൾ ലൂയിസ് ലഡാരിയയ്ക്കു നന്ദി അർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ നേരിട്ട് എത്തി. സെപ്റ്റംബർ അഞ്ചാം തീയതി രാവിലെ ഒന്‍പതു മണിക്കാണ് പാപ്പ ഡിക്കാസ്റ്ററിയുടെ ഓഫീസിൽ എത്തിച്ചേർന്നത്. കർദ്ദിനാളിനൊപ്പം പ്രവർത്തിച്ചവർക്കും പാപ്പ നന്ദി പറഞ്ഞു. ജൂലൈ ഒന്നാം തീയതിയാണ് 79 വയസ്സുള്ള കർദ്ദിനാൾ ലൂയിസ് ലഡാറിയയക്ക് പകരക്കാരനായി അർജന്റീന സ്വദേശി വിക്ടർ മാനുവൽ ഫെർണാണ്ടസിനെ ഫ്രാൻസിസ് മാർപാപ്പ നിയമിക്കുന്നത്. നേരത്തെ 2017 ജൂലൈ ഒന്നാം തീയതി ജർമ്മൻ കർദ്ദിനാൾ ആയിരുന്ന ജറാർദ്ദ് മുളളറിന് പകരക്കാരനായിട്ടാണ് ലഡാറിയ വിശ്വാസ തിരുസംഘത്തിന്റെ തലവനായി നിയമിതനാകുന്നത്. 2008 മുതൽ തിരു സംഘത്തിന്റെ സെക്രട്ടറി പദവിയിൽ അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു. 1966 മുതൽ ജെസ്യൂട്ട് സമൂഹത്തിലെ അംഗമായ കർദ്ദിനാൾ ലഡാരിയ ദൈവശാസ്ത്രത്തിൽ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് 1975ൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരുന്നു. യൂണിവേഴ്സിറ്റിയുടെ വൈസ് റെക്ടറായി 1986 മുതൽ 1994 വരെ പ്രവർത്തിച്ചു. വിശ്വാസ തിരു സംഘത്തിന്റെ തലവൻ എന്ന നിലയിൽ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്റെയും, പൊന്തിഫിക്കൽ ബൈബിൾ കമ്മീഷന്റെയും അധ്യക്ഷനും കര്‍ദ്ദിനാള്‍ ലഡാരിയയായിരുന്നു. 2018ലെ കൺസിസ്റ്ററിയിലാണ് ഫ്രാൻസിസ് മാർപാപ്പ, ലഡാരിയയെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്.
Image: /content_image/News/News-2023-09-07-12:02:35.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 21799
Category: 1
Sub Category:
Heading: ഹംഗറിയിലെ ആകാശത്ത് ഡ്രോണില്‍ തീര്‍ത്ത കൂറ്റന്‍ കുരിശ് സമൂഹ മാധ്യമങ്ങളില്‍ തരംഗം
Content: ബുഡാപെസ്റ്റ്: ക്രിസ്തീയ മൂല്യങ്ങള്‍ മുറുകെ പിടിച്ച് ഭരിച്ച ഹംഗറിയുടെ ആദ്യ രാജാവായ വിശുദ്ധ സ്റ്റീഫന്‍, വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ട ദിവസമായ ഓഗസ്റ്റ് 20-ന് വിശുദ്ധന്റെ ആദരണാര്‍ത്ഥം ഹംഗറിയില്‍ ഡ്രോണുകള്‍ കൊണ്ട് ആകാശത്ത് തീര്‍ത്ത ലൈറ്റ് ഷോ ശ്രദ്ധേയമായി. ബുഡാപെസ്റ്റിലെ ഹംഗേറിയന്‍ പാര്‍ലമെന്റിന് മുന്‍പില്‍ സംഘടിപ്പിച്ച ലൈറ്റ് ഷോയുടെ മുഖ്യ സവിശേഷത ഡ്രോണുകള്‍ തീര്‍ത്ത പ്രകാശപൂരിതമായ വലിയ കുരിശായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമായിരിക്കുകയാണ്. 1083 ഓഗസ്റ്റ് 20-ന് ഗ്രിഗറി ഏഴാമന്‍ മാര്‍പാപ്പയാണ് രാജാവായിരുന്ന സ്റ്റീഫനെ വിശുദ്ധനായി പ്രഖ്യാപിച്ചത്. തന്റെ വ്യക്തിപരമായ വിശുദ്ധിയാലും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും പ്രസിദ്ധനായിരുന്ന വിശുദ്ധ സ്റ്റീഫന്‍, ഹംഗറിയുടെ മധ്യസ്ഥ വിശുദ്ധന്‍ കൂടിയാണ്. ക്രിസ്തീയ വിശ്വാസം ആഴത്തില്‍ വേരോടിയിട്ടുള്ള ഒരു രാജ്യമാണ് ഹംഗറി. വിജാതീയ വിശ്വാസങ്ങളില്‍ നിന്നും ഹംഗറിയെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കുകയും പത്രോസിന്റെ സിംഹാസനത്തോട് വിശ്വസ്തയുള്ള രാഷ്ട്രമായി നിലനിറുത്തുകയും ചെയ്തത് രാജാവായിരുന്ന വിശുദ്ധ സ്റ്റീഫനായിരുന്നു. തന്റെ ഭരണകാലത്ത് വിശുദ്ധ സ്റ്റീഫന്‍ രാഷ്ട്രത്തെ പരിശുദ്ധ കന്യകാമറിയത്തിന് സമര്‍പ്പിച്ചിരിന്നു.

The Cross stands while the world turns.

So too Hungary,

which today celebrated the 1,023rd anniversary of its christening as a state by St. Stephen.

Here’s to another thousand years on that solid foundation! pic.twitter.com/VbYgS92Duk
— Gladden Pappin (@gjpappin) August 20, 2023

തന്റെ രാജ്യത്ത് ക്രിസ്തീയ വിശ്വാസം പ്രചരിപ്പിക്കുന്നതിന് ഏറെ ഇടപെടല്‍ നടത്തിയ വ്യക്തിയായിരിന്നു അദ്ദേഹം. മെത്രാന്മാരുടെ അരമനകളും, നിരവധി ആശ്രമങ്ങളും അദ്ദേഹം സ്ഥാപിച്ചു. 996-ലാണ് അദ്ദേഹം ജര്‍മ്മന്‍ ചക്രവര്‍ത്തിയായ ഹെന്‍റി രണ്ടാമന്റെ സഹോദരിയായ വിശുദ്ധ ഗിസേലയെ ഭാര്യയായി സ്വീകരിച്ചത്. ഇവര്‍ക്ക് 7 മക്കളുണ്ടായിരിന്നു. ഇതില്‍ എമറിക്ക് എന്ന മകനും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. ഹംഗറി ക്രൈസ്തവവല്‍ക്കരിക്കപ്പെട്ടതിന്റെ 1023-മത് വാര്‍ഷികം കൂടിയായിരുന്നു ഇക്കഴിഞ്ഞ ഓഗസ്റ്റ് 20. ഇക്കഴിഞ്ഞ ഏപ്രില്‍ 28 മുതല്‍ 30 വരെ ഹംഗറിയിലേക്ക് നടത്തിയ തന്റെ അപ്പസ്തോലിക സന്ദര്‍ശനത്തിനിടക്ക് ഫ്രാന്‍സിസ് പാപ്പ തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തെ പ്രതി ഹംഗേറിയന്‍ ജനതക്ക് അഭിനന്ദനം അറിയിച്ചിരുന്നു.
Image: /content_image/News/News-2023-09-07-14:23:35.jpg
Keywords: ഹംഗറി