category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅമ്മമാർ സഭയിലും സമൂഹത്തിലും മുഖ്യധാരയിലേക്കു വരണം: മാർ ജോസ് പുളിക്കൽ
Contentകോതമംഗലം: അമ്മമാർ സഭയിലും സമൂഹത്തിലും രാഷ്ട്രീയത്തിലും മുഖ്യധാരയിലേക്കു വരണമെന്ന് മാതൃവേദി ഗ്ലോബൽ ഡെലഗേറ്റ് ബിഷപ്പ് മാർ ജോസ് പുളിക്കൽ. സീറോ മലബാർ ഗ്ലോബൽ മാതൃവേദി ജനറൽ ബോഡി യോഗം കോതമംഗലം രൂപത പാസ്റ്ററൽ സെന്ററായ നെസ്റ്റിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. പ്രാർത്ഥിക്കുന്ന അമ്മമാർ മറ്റുള്ളവരിലേക്ക് പ്രകാശം പരത്തുന്നവരായിരിക്കണം. ദൈവം തരുന്ന മക്കളെ ഏറ്റവും വിശുദ്ധിയോടെയും കരുതലോടെയും വളർത്താൻ അമ്മമാർക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 20 രൂപതകളിൽനിന്നായി ഇരുനൂറോളം അമ്മമാർ പങ്കെടുത്ത സമ്മേളനത്തിൽ മാതൃവേദി ഗ്ലോബൽ പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ചു.ഫാ. റോയി കണ്ണൻചിറ, ആനി ഇളയിടം എന്നിവർ ക്ലാസുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വചനപ്രതിഷ്ഠ, ജപമാല റാലി എന്നിവയുണ്ടായിരുന്നു.ഗ്ലോബൽ ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ, രാമനാഥപുരം രൂപത ഡയറക്ടർ ഫാ. ടോമി, കോതമംഗലം രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കയിൽ, ഗ്ലോബൽ ഭാരവാഹികളായ സിസ്റ്റർ ജീസ, ആൻസി മാത്യു ചേനോത്ത്, സൗമ്യ സേവ്യർ, ഗ്രേസി ജേക്കബ്, ഡിംബിൾ ജോസ് എന്നിവർ നേതൃത്വം നൽകി
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-09-06 09:09:00
Keywordsപുളിക്ക
Created Date2023-09-06 09:10:01